Showing posts with label k s charvakan. Show all posts
Showing posts with label k s charvakan. Show all posts

14 Dec 2011

ഭരണ ഭരണി



കെ.എസ്‌.ചാർവ്വാകൻ


കവിത പ്രകൃതിയാണ്‌, സ്ത്രീയാണ്‌. അതുകൊണ്ട്‌ കവിതയ്ക്ക്‌ മാസമുറയുണ്ട്‌.
പ്രകൃതിയുടെ രണ്ടുസ്വയയാമങ്ങൾ കവിതയിൽ ഒഴുകിപ്പരക്കുന്നു. എല്ലാ കവിതകളും
അതാത്‌ മാസങ്ങൾ കഴിയുമ്പോൾ വീണ്ടും ജനിയ്ക്കുന്നു. ജനിപ്പിക്കുന്നു. ഇത്‌
കാവ്യ ഗ്ലോബലൈസേഷന്റെ നിയമമാണ്‌.


 
സാൽവദോർ ദാലി  ബ്രഷില്ലാതെ
കാട്ടാക്കട മുരുകന്റെ കവിതയിൽ
ചിത്രങ്ങൾ നെയ്യുന്നു.
ദെരിദ തീക്കുനിയുടെ വാക്കുകളിൽ
മരണത്തിൻ മണം പിടിക്കുന്നു.
അമേരിയ്ക്കയുടെ ആയുധം
ബിൻലാദന്റെ നെഞ്ചിൽ പതിയ്ക്കുന്നു
അവർ വിറ്റു വളർത്തിയ
പാവം ബിൻലാദൻ

 
1. ലോകനേതാക്കൾ മൗനം വിദ്വാനഭൂഷണമായി
അണിഞ്ഞിരിയ്ക്കുന്നു
പ്രതികരണങ്ങൾ
പ്രതികരിയ്ക്കുന്നില്ല...
പ്രതികാരങ്ങൾക്കും
പ്രതികരണങ്ങൾക്കും
ഇപ്പോൾ മാർക്കറ്റിൽ നല്ല വില.
വാങ്ങാനും ആളുവേണ്ട
വിൽക്കാനും ആളുവേണ്ട
നെറ്റ്‌ മാർക്കറ്റിംഗിൽ
വിൽപ്പനക്കാരില്ല.
വായനക്കാരും എഴുത്തുകാരും ഇല്ല.
നെറ്റിൽ തിരഞ്ഞ്‌
പ്രതികരിച്ചാൽ
മാംഗോജ്യൂസും, ആപ്പിൾ ജ്യൂസും
അമൂലും, കോംപ്ലാനും
നാപ്കിനും, പാർവ്വതിയുടെ രാത്രിരഹസ്യങ്ങൾ മുതൽ
ഡോളർ നോളണ്ടുവരെ
വീട്ടിലെത്തുന്നു.
മൻമോഹനും കാരാട്ടും
സുഭാഷ്ചന്ദ്രനും മൗനംകാച്ചിക്കുടിച്ച്‌
യൂറോപ്പിന്റെ ഡോളറിൽ
കണ്ണുനട്ടിരിയ്ക്കുന്നു.
2. ഭീകരന്റെ വേട്ടയറിയാതെ
നിയമപാലകരും നീതിപാലകരും
കോടതിയിൽ തമ്പടിയ്ക്കുന്നു.
നീരാരാഡി...നീരാറാഡി...
ഈ ഉത്തരാധുനിക ഉത്തരാധുനിക
നാലക്ഷരമന്ത്രങ്ങൾ
ഇപ്പോൾ കിട്ടിയ
വാർത്താപെട്ടിയിൽ പരക്കുന്നു.
സ്വകാര്യത്തിൽ സ്വകാര്യം പറഞ്ഞ്‌
മൻമോഹനും സോണിയാജിയും
പാർലമന്റിൽ കഥകളിയ്ക്കുന്നു.
മലയാള മണ്ണിൽ അഭിമാനമാം
എം.പിമാർ റൊട്ടികടിച്ച്‌
ചായകുടിച്ച്‌ ദിമ്പിടിവാങ്ങി
ദില്ലിയിൽ ഉറങ്ങുന്നു.
ചരിത്രത്തിന്‌ കരമില്ലല്ലോ...
ഇറക്കുമതിയിലും കയറ്റുമതിയിലും
ചരിത്രം റിക്കോർഡിടുന്നു
സമ്പത്ത്‌ സൂചികൾ
പോയിന്റുകളിൽ സിക്സറടിയ്ക്കുന്നു
വിദേശബാങ്കുകളിൽ
ഇന്ത്യൻ പണം പെരുകി നിറയുന്നു
നമ്മുടെ രാജ്യം വളരുന്നു.
3. കർഷകർ വളർന്നു വളർന്നു
ചീറ്റിപ്പൊട്ടുന്നു.
ദലിതർ വികസിച്ച്‌ വികസിച്ച്‌
വികസിക്കാൻ ഇടമില്ലാതായിരിയ്ക്കുന്നു.
നേതാക്കളുടെ കണ്ണുകൾ
വികസനത്തിൽ കുഴഞ്ഞു കുഴഞ്ഞു കുഴഞ്ഞ്‌
സ്വയം വികസിയ്ക്കാൻ കഴിയാതെ
വിദേശങ്ങളിൽ കുടിപാർക്കുന്നു
വരും വരും കാലങ്ങളെ
ഉള്ളാകെ കണ്ട്‌, ഉള്ളാലെപാർത്ത്‌, ഉള്ളിൽ നുണഞ്ഞ്‌
കാഷ്യുനട്ട്‌ കൊറിച്ച്‌
മെഡിക്കൽ സീറ്റുകൾ വിഭജിച്ച്‌
എൻഞ്ചിനിയറിംഗിൽ തരപ്പെട്ട്‌
ചാനലിൽ മൊഴിഞ്ഞ്‌
പത്രങ്ങളിൽ പതിഞ്ഞ്‌
ജനങ്ങൾക്കിടയിൽ കിടന്ന്‌
പട്ടിണി കിടന്നു കിടന്നു കിടന്ന്‌
ബന്തുകളിച്ചു കളിച്ചു കളിച്ച്‌
നിരാഹാരം കഴിച്ചു കഴിച്ചു കഴിച്ച്‌
വികസനയാത്രകൾ നടത്തി നടത്തി നടത്തി
വീണ്ടും ഭരണത്തിൻ ഭരണിയിൽ
കയറി നക്കി നക്കി
രസം ജനങ്ങൾക്കു നൽകി നൽകി നൽകി
4.
ഇരിയ്ക്കുമീ ടേണിൽ
കവിത മുറക്കു പോകുന്നു.

(കവിത റിയാലിറ്റി ഷോകളിലോ മറ്റ്‌ ടി.വി പരിപാടികളിലോ പങ്കെടുക്കുവാൻ
പാടുള്ളതല്ല. പങ്കെടുത്താൽ കവിതയെ സൃഷ്ടിയിൽ നിന്നും പുറത്താക്കും:
അമ്മക്കവിതകൾ:)

15 Nov 2011

ഒരു സൈബര്‍യുഗ ജ്ഞാനസംഹിത ആകാശം.ഇല്ല


 കെ.എസ്സ്‌. ചാര്‍വ്വാകന്‍
ജ്ഞാനം
ഇന്ന്‌
വിലയില്ലാത്ത വസ്തുപോലും
 ആകുന്നില്ല.
ജ്ഞാനം സൈറ്റില്‍ കെട്ടിക്കിടക്കുന്നു.
ജ്ഞാനം ചന്തയില്‍
നിന്ന്‌സ്ഥാനഭ്രഷ്ടമാകുന്നു. ജ്ഞാനം

. കാവിചുറ്റിവരുന്നു. ചുവപ്പണിഞ്ഞുവരുന്നു.
വെളുപ്പണിഞ്ഞുവരുന്നു
ത്രിവര്‍ണ്ണമണിഞ്ഞുവരുന്നു.
കുരിശുപിടിച്ചുവരുന്നു
വാങ്കുവിളിച്ചുവരുന്നു
ബുദ്ധനായി വരുന്നു ജ്ഞാനം
ഇന്ന്‌ കമ്പ്യൂട്ടര്‍
ത്രാസില്‍അളവില്ലാതിരിയ്ക്കുന്നു.
ജ്ഞാനം ഇന്ന്‌
സത്യത്തില്‍ നിന്ന്‌
ഒരുകോടികാതം ദൂരെ. ഭിഷഗ്വരനും
വാസ്തുശില്‍പിയും
കവിയും നോവല്‍രചയിതാവും
അധ്യാപകനും തൊഴിലാളിയും
മുതലാളിയും ചിത്രകാരനും രാഷ്ട്രീയക്കാരനും
മന്ത്രിയും

. തന്ത്രിയും പൂജാരിയും വക്കീലും
ഇമാമും കര്‍ദ്ദിനാളും പാസ്റ്ററും
ഇന്ന്‌ ജ്ഞാനത്തിണ്റ്റെ
നേത്രങ്ങള്‍കുത്തിപ്പൊട്ടിയ്ക്കുന്നു.
ജ്ഞാനം ഇന്ന്‌
പണത്തിനുമുന്നിലെനാവില്ലാത്ത ജീവി..
. ജ്ഞാനം ഇന്ന്‌
അക്രിക്കടക്കാര്‍ക്കുപോലും
അനാവശ്യസാധനം.
ജ്ഞാനം ഇന്ന്‌ അന്യംനിന്നുപോകുന്ന
വംശനാശം സംഭവിക്കുന്നഒരുജീവി.
ഇപ്പോള്‍ ജ്ഞാനം ശവമായിരിക്കുന്നു.
ഈ ജഡംകാണാന്‍ ആരും വന്നില്ല.

. അമ്മയും അപ്പനും ബന്ധം
ജനങ്ങളും വന്നില്ലപത്രക്കാര്‍ വന്നില്ല.
ചാനലുകാര്‍ വന്നില്ല.
രാഷ്ട്രീയക്കാര്‍ വന്നില്ല.
(ഇതാണ്‌ സന്ദര്‍ഭം. ഇതാണ്‌ സാഹചര്യം. )
(ആകാശം ഉണ്ടാകുന്നു. )
കാലത്തിനും
വസ്തുവിനും ആകാശത്തിനും
സൃഷ്ടിക്കും അന്നത്തിനും
അന്നാദനും അറിവാളിക്കും
കുറ്റവാളിയ്ക്കും ദൈവത്തിനും
സാത്താനും സ്ത്രീയ്ക്കും
പുരുഷനും അശ്ളീലത്തിനും
ശ്ളീലത്തിനും മനസ്സിനും
പ്രാണനും മുന്‍പ്‌സോമരസം
പിറവിയെടുക്കുന്നു. സോമരസത്തില്‍
ജ്ഞാനംപുനര്‍ജനിയ്ക്കുന്നു.
സിദ്ധിയില്‍ ജ്ഞാനം വയസ്സറിയ്ക്കുന്നു.
പുകയിലയുടെ ഗന്ധത്തില്‍ ഹാന്‍സിണ്റ്റെ
ചെകിടിപ്പില്‍ കഞ്ചാവിണ്റ്റെ പഞ്ചതലങ്ങളില്‍
ഹഷീഷിണ്റ്റെ
നിലാവില്‍ ഭാംഗിണ്റ്റെ നൃത്തത്തില്‍
മരിജുവാനയുടെ നടനത്തില്‍ ജ്ഞാനം ആനന്ദിയ്ക്കുന്നു
എല്ലാവര്‍ക്കും വേണ്ടി ജ്ഞാനം
ഇപ്പോള്‍തുണിയഴിയ്ക്കുന്നു.
ജ്ഞാനം ബോധത്തിനുള്ളിലെസോമരസം.
അഭിസാരികയുടെ കുലീനതയില്‍വിളയുന്ന
വറ്റാത്ത പ്രണയം.
ജ്ഞാനം ശിശുക്കളുടെ ഹൃത്തില്‍ വിളങ്ങിത്തെളിയും
മാതാവിന്‍ സ്നേഹം ഇപ്പോള്‍
ജ്ഞാനം പട്ടാളക്കാരണ്റ്റെ തുറന്ന കണ്ണുകള്‍
അക്ഷരം നിരത്തും സാങ്കേതികണ്റ്റെവിരലുകളില്‍
നിറയുന്ന വയറ്‌. വൃദ്ധയുടെ
സ്തനങ്ങളിലെപ്രണയപരാഗണം.
മുദ്രകള്‍ക്കു മുന്നിലെ മഹാമുദ്ര.
..ക്ളോണിംഗിന്നുള്ളിലെഅവിഭജിതകോശം.
ജന്‍മത്തിനുള്ളില്‍ ജ്വലിയ്ക്കുംഅദ്വൈതത്തിന്‍
അഗ്നി... ബുദ്ധം... ശുദ്ധം... ശൂന്യം...


13 Oct 2011

ഒരു സൈബർയുഗ സത്യ സംഹിത


കെ.എസ്സ്‌. ചാർവ്വാകൻ


സത്യത്തെ നിങ്ങൾക്ക്‌
കാണാൻ കഴിയില്ല.
കാരണം സത്യം
അസത്യമാകുന്നു
മിഥ്യയാകുന്നു
സത്യം വാക്കുകളിലെ അർത്ഥരഹിതശബ്ദം
സത്യം കോടതിയിലെ വിൺവാക്ക്‌
സത്യം നീതിപാലകന്റെ ശമ്പളം
സത്യം കശാപ്പുകാരന്റെ കത്തി
സത്യം വേട്ടക്കാരന്റെ ഉന്നം
സത്യം മദ്യക്കച്ചവടക്കാരന്റെ കണക്ക്‌
സത്യം മദ്യപന്റെ വെളിപാട്‌
സത്യം വേശ്യയുടെ സ്നേഹം
സത്യം ശിശുവിന്റെ കരച്ചിൽ
സത്യം രാഷ്ട്രത്തിന്റെ എലുകകൾ
സത്യം ആത്മാവിന്റെ ദുഃഖം
സത്യം അന്വേഷകന്റെ ഉന്മാദം
1.
സത്യം ദൈവത്തിന്റെ കളി
സത്യം സത്താന്റെ സാന്നിദ്ധ്യം
സത്യം ഭരണാധികാരിയുടെ കള്ളക്കളി
സത്യം കാമുകിയുടെ വികാരം
സത്യം കാമുകന്റെ രതി
സത്യം സ്നേഹത്തിന്റെ ആവശ്യം
സത്യം മരണത്തിന്റെ ബന്ധു
സത്യം സ്നേഹത്തിന്റെ ശത്രു
സത്യം പ്രണയത്തിന്റെ ശൂന്യത
സത്യം മതത്തിന്റെ മദം
സത്യം മതനേതാവിന്റെ പൊയ്മുഖം
സത്യം മന്ത്രിയുടെ വെപ്പാട്ടി
സത്യം രാഷ്ടീയ കപടനാടകം
സത്യം നടിയുടെ അടിവസ്ത്രം
സത്യം നിർമ്മാതാവിന്റെ കാശ്‌
സത്യം നടന്റെ മുതലവഴക്കം
സത്യം തൊഴിലാളിയുടെ ഉപ്പ്‌
സത്യം കോർപ്പറേറ്റിന്റെ ചൂഷണം
സത്യം എഴുത്തുകാരന്റെ ദർശനം
സത്യം സംവിധായകന്റെ ഭ്രാന്ത്‌
സത്യം ഭിഷഗ്വരന്റെ പണം
സത്യം അമ്മയുടെ മുലപ്പാൽ
സത്യം കുഞ്ഞിനെ വിൽക്കുന്ന അമ്മ
സത്യം സ്നേഹിതന്റെ പോക്കറ്റ്‌
സത്യം ചാനലിൽ മയക്കം
2.
സത്യം നിയമത്തിന്റെ അടഞ്ഞകണ്ണ്‌
സത്യം ബോധത്തിന്റെ വഴക്കം
സത്യം മനസ്സിന്റെ ചാഞ്ചാട്ടം
സത്യം നാവിന്റെ പച്ച
സത്യം വയറിന്റെ വിളി
സത്യം വെള്ളത്തിലെ തീയ്‌
സത്യം വായുവിലെ ആകാശം
സത്യം കുടത്തിലെ വെളിച്ചം
സത്യം കാലത്തിന്റെ മാറ്റം
സത്യം ശവക്കല്ലറയിലെ ജഡം
3.
സത്യം കത്തുന്ന ജഡം
സത്യം ആപേക്ഷികതയിൽ ആപേക്ഷികത
സത്യം ആപേക്ഷികതയിൽ മായം.


13 Sept 2011

ഷാമിയ്ക്ക്‌ ചാർവ്വകൻ എഴുതുന്ന പ്രണയ സൂറത്ത്‌








കെ.എസ്.ചാർവ്വാകൻ


ഷാമിയാ...
നീ ഞാൻ ആകുന്നു.
ഞാൻ നീ ആകുന്നു.
ഞാൻ അസ്തിത്വത്തിൽ പൂക്കളിൽ
വൃന്ദാവനസാരംഗ്‌ കേട്ടു തുടങ്ങുന്നു.
ബിസ്മില്ലാഖാന്റെ ഷെഹനോയിയിൽ
പ്രണയ പരാഗണം...
2.
ഞാൻ നിൻ
ആഘോഷത്തിൻ പ്രണയം
ഇപ്പോൾ
ഷമ്നാ
നീ ആരഭിപാടുന്ന മലക്ക്ം...
പ്രണയത്തിൻ വാക്കുകൾ കോർത്തെടുത്ത
താളിയോലകൾ
നിൻ തൂവലുകളിൽ നിറയുന്നു.
ഞാൻ ഒരു
സൂറത്ത്‌ പാടുന്നു...
മണിപത്മേ ഷാമിയാ...
മണിപത്മേ ഷാമിയാ...
ചിത്തത്തിൻ പരിരംഭണ മന്ത്രം...
ഹരിത ഇലകളുടെ
ഇയലുകൾ...
ഞാൻ നിന്നിൽ മരിയ്ക്കുന്നു.
നീ എന്നിൽ മരിയ്ക്കുന്നു.
നമ്മുടെ അഹത്തിൻ മരണം.
നാം വീണ്ടും
പ്രണയ ഗർഭത്തിൽ
പുനർജനി തേടുന്നു.
ഷമ്നാ...
ഇവിടെ
നീ നിലനിൽക്കുന്നില്ല.
ഞാൻ
നിലനിൽക്കുന്നില്ല.
3.
പറക്കുന്ന പ്രണയം
കത്തുന്ന പ്രണയം
തിളയ്ക്കുന്ന പ്രണയം
നാം വീണ്ടും വീണ്ടും
പ്രണയത്തിൻ ഗർഭപ്പുരയിൽ...
ഞാൻ
നിൻ ശരീരത്തിൽ
നീരാടുന്നു.
നിൻയോനീപുഷ്പത്തിൽ
നിമഗ്നനാകുന്നു.
ആ പരിമളം
ഞാൻ മണത്തെടുക്കുന്നു
നാം അദ്വൈതാകാശത്തിൽ...
നാം മഹാമുദ്രതൻദളങ്ങളിൽ...
നാം ഏകത്വവസന്തത്തിൽ...
ഇപ്പോൾ
പ്രണയം
ദൈവാധരങ്ങളിൽ ഒന്നാകുന്നു.
പ്രണയം
പ്രഭാതത്തിൻ ഹൃദയത്തിലൊന്നായി
പുഷ്പങ്ങളെ പരിരംഭണം ചെയ്ത്‌
ഹരിതസ്തനങ്ങളിൽ സൂക്ഷിക്കുന്നു.
പ്രണയം യാതൊന്നുമല്ല...
4.
ഒരു ശുദ്ധമായ ശൂന്യത...
മനസ്സിൻ ആകാശത്തിൽ
ഒഴുകുന്ന മധുതടാകം...
നിലാവിൻ തടാകം...

14 Aug 2011

ഒരു ചാനൽ ധ്യാന കഷായം


കെ.എസ്. ചാർവ്വാകൻ


ആറ്റുകാൽ ദേവിയും
ചക്കുളം ദുർഗ്ഗയും
അൽഫോൻസ് അമ്മയും
സാക്ഷാൽ സീതയും
ലെക്സിൽ കുളിച്ച്
പൊങ്കാലയിട്ട്
കോം‍പ്ളാൻ നുകർന്നും
കോൾഗേറ്റ് പിറ്റിച്ചും
'ക്ളോസപ്പിലായി
നാപ്കിൻ നിവർത്തി
മലബാർ അണിഞ്ഞും
ഭീമാ അണിഞ്ഞും
ധ്യാനിക്കുമീ ആത്മകഷായം
തിരിച്ചും മറിച്ചും
കൊടുക്കും കഷായം
എടുക്കൂ മക്കളേ
കൊടുക്കൂ മക്കളേ
രസിക്കൂ കുടിക്കൂ
വളരൂ വളർത്തൂ
ഗ്ളോബായി വളരൂ
ഗ്ളോബലാകൂ
അമ്മ ചാനലിൽ
അപ്പൻ  ചാനലിൽ
ഒഴുകുമീ ദൃശ്യകഷായം
കഴിക്കാൻ മറക്കൊല്ലേ
മറന്നാൽ കഷായം
കയ്ക്കില്ലേ മക്കളേ
കുടിച്ചാൽ കഷായം
നന്നല്ലേ മക്കളേ
അമ്മ ചാനലിൽ മൊഴിയും
മന്ത്രങ്ങൾ മറക്കാതിരിക്കൂ...
കുടിക്കൂ രസിക്കൂ
ചാറ്റിടൂ മന്ത്രങ്ങൾ
ആമേൻ ഓം
ബുദ്ധം ശരണം
ഗുരു ചരണം
ഇത് ഉയിർനാഡി...
ഇത് ലോകനാഡി...

ഇത് ഞാൻ ആത്മനാഡി...
ഇതു തന്നെ സർവ്വനാഡി.

8 Jul 2011

രണ്ടു കവിതകൾ

കെ എസ് ചാർവാകൻ
 




എം. കെ.എച്ചിന്‌

ഹേ
സഖേ
ജീവിതം
രണ്ട് അയുക്തികൾക്കിടയിൽ...
ജന്മത്തിനും മരണത്തിനുമിടയിൽ...
ജന്മം നാം അറിയുന്നില്ല
മറണവും
നാം ജീവിതത്തിൽ ചക്രശ്വാസങ്ങളിൽ
ജന്മം അന്നകോശത്തിൽ കേളി
ജീവിതം ചിത്തത്തിൽ കേളി
ജന്മം പ്രാണ സഞ്ചാരം
ജീവിതം ആനന്ദ സഞ്ചാരം
നന്മം ജ്ഞാനശൂന്യം
മരണം ശൂന്യജ്ഞാനം
കെട്ടവിളക്കിൻ പ്രകാശം‍പോൽ
ജന്മം ശുദ്ധശൂന്യം

സൗന്ദര്യമില്ലാത്ത കവിത

ജീവിതം
ചരിത്രത്തെ ആട്ടിപ്പായിക്കുന്നു
ജീവിതം
രാഷ്ട്രീയത്തെ തൂറ്റിക്കളയുന്നു
ജീവിതം
കണക്കുകളെ ശുക്ളിച്ചുകളയുന്നു
ജീവിതം ഐ. ടി യെ
വിയർപ്പിച്ചു കളയുന്നു
ജീവിതം സാഹിത്യത്തിനു മുൻപിൽ
കോട്ടുവായിടുന്നു
ജീവിതം
ജന്മത്തെ ചൊറിയാക്കുന്നു
ചൊറിയഞ്ചും അടച്ചിരിക്കും
ജീവിതം
മനോഹരം..
ശുദ്ധം...
ശൂന്യം...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...