Showing posts with label haridas valamangalam. Show all posts
Showing posts with label haridas valamangalam. Show all posts

16 Jan 2016

കിളിച്ചൊല്ലൽ

ഹരിദാസ് വളമംഗലം


കിളിച്ചൊല്ലൽ -1
ഹരിദാസ്‌ വളമംഗലം
വഴിയിൽ നിന്നൊരു
കിളിച്ചൊല്ലു പറന്നുപോയ്‌
ഒരു തൂവൽപോലുമനക്കാതെ
അതുമൊരുവഴിയതിൻദിക്കേത്കാലവും
മഴയിലിടവഴിയിൽ കലങ്ങി
കിളിച്ചൊല്ലൽ- 2
പഴയ തെച്ചിപ്പൂചുവന്നകുളക്കര
കറുകപടർന്ന പച്ചച്ചതീരം
നിറമേഴുമേഴായിരംനിഴലുമുണ്ടവിടെയും
അറിവ്‌ കിളിച്ചൊല്ലലല്ലോ.


25 Nov 2015

ഇല, ചരിത്രം... /കവിത

ഹരിദാസ് വളമംഗലം
ഇലഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്‌
പകൽപോലെ വിസ്മയിക്കുന്നത്‌
അലിവുപോൽ തൊടുന്നത്‌
ആകാശംവായിക്കുന്നത്‌
ആഴിയിലേക്കു വേരുള്ളത്‌
ആദിയുടെ പതാകയായത്‌

നിനക്ക്‌
നിനക്ക്‌ തീയുടെ ഹൃദയം
അത്‌ നിറഞ്ഞ സ്നേഹമായ്‌
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത്‌ വിശുദ്ധപാപമായ്‌
തിളയ്ക്കുന്നെപ്പൊഴും

ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്‌.


ചരിത്രം
ഹരിദാസ്‌ വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്‌
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച്‌ കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു

22 Nov 2014

ത്രിത്വം

19 Sept 2014

ഒരു പൂവു വിടരുന്നു


ഹരിദാസ്‌ വളമംഗലം

ഒരു പൂവ്‌ വിടരുന്നു വിടരുന്നു വിടരുന്നു
ഇരുൾതോറും വിടരാനുള്ളറിവിന്റെ തിരുവുള്ളം
തുടികൊട്ടി തുടികൊട്ടി തുടികൊട്ടിപ്പാടുന്നു
അടിവേരിൽ നിന്നൊരു തുടുമിന്നലുണരുന്നു
ഉടലാകെപ്പടരുന്നു ഉയിരാകെ നിറയുന്നു.
പുലരിപ്പൂവിടരുന്നു പവിഴക്കതിരുണരുന്നു
കിളിയൊച്ചക്കറുമൊഴികളുണരുന്നു വിടരുന്നു
പുതുതെന്നൽ, കരളല്ലിക്കുടിൽതോറും മണികെട്ടി-
ക്കുഴലൂതിക്കളിയാടിക്കളിയാടി നടക്കുന്നു
ഒരു സ്വപ്നം കടലാകെ,ക്കരയാകെയിരമ്പുന്നു
ഒരു സ്നേഹം കൈനീട്ടി കൈനീട്ടിപ്പടരുന്നു
ഒരു സൂര്യൻ വിടരുന്നു അനുരാഗം വളരുന്നു
ഒരു പൂവ്‌ വിടരുന്നു വിടരുന്നു വിടരുന്നു.

21 Aug 2014

പാദമൂലങ്ങളിലെ പൊരുള്‌


ഹരിദാസ്‌ വളമംഗലം

ഋതുമഞ്ജരിപ്പുടവയമൃതോലുമധരപുടം
അതിലോലമിന്ദുകല ചൂടുന്ന ചികുരവും
തിരുമിഴികളർക്കചന്ദ്രൻമാരിണങ്
ങവേ
തിരുവുടൽതൊഴുന്നേൽ പരാശക്തി, ചിന്മയീ
ഹരിനീലഭംഗികൾ തിരുമാറണിയവെ
നിറുനിലാവിൻ ചാരുഹാസം പൊഴിയവെ
കുളിർകാറ്റു നിന്നെ സ്തുതിച്ചു പാടീടവെ
തിരുവുടൽ തൊഴുന്നേൻ പരാശക്തി, ചിൻമയീ
നിറയുന്നു നിൻമൊഴികളെൻ ചെവിയിൽ
നിറയുന്നു നിന്റെ മദസൗന്ദര്യമെൻ മിഴിയിൽ
അറിയുന്നു തവ പാദമൂലങ്ങളണിയുന്ന
പൊരുളരുമാഗുഢപീഠവും ദേവീ

19 Jul 2014

മൂന്നു ടൈറ്റിലുകൾ


ഹരിദാസ്‌ വളമംഗലം


എന്റെ കൂട്‌


നിന്റെ ഭാഷ
ഒരക്ഷരം
നേരിന്റെ
കാഴ്ച
അധികാരത്തിന്‌
അത്‌ ഒറ്റാല്‌
ഒളിവിന്‌
ഒരൊളി
എനിക്ക്‌
ഒരു കൂട്‌

മുറ്റത്ത്‌
മുറ്റത്ത്‌
ചാമ്പച്ചുവട്ടിൽ
കൊച്ചുമോനുമായി
മണ്ണപ്പം ചുട്ടുതിന്ന്‌
പക്ഷിച്ചിറകിന്റെ
മരച്ചില്ലകൾ കണ്ട്‌
ഇലയകലങ്ങളിൽ
ആകാശം കണ്ട്‌
ചെണ്ടകൊട്ടി
കുഴലുവിളിച്ച്‌
അമിട്ടുപൊട്ടിച്ച്‌
ഉൽസവം കണ്ട്‌
കുഴിയാനകളുടെ
പിറകോട്ടുനടത്തംകണ്ട്‌

കുറ്റം
ഒരു വിചാരണ
തടവ്‌
തൂക്കേറ്റൽ
പിടിയില്ലാകുറ്റം
ഒരു ജന്മത്തിന്റെ
തുരുത്തുമാത്രമേ
പരിചയത്തിലുള്ളകലുന്നാകാശം
അപാരതയിലേക്കഴിമുഖം
തുറന്നരുളുന്ന
ഗൂഢവചനമെന്താവാം

24 May 2014

ഒന്ന്‌, രണ്ട്‌


ഹരിദാസ്‌ വളമംഗലം

നീ
പിഴയ്ക്കുന്ന
താളങ്ങളിൽ
അനിശ്ചിതത്വങ്ങളിൽ
സുന്ദരിയായനീ
പ്രവാചകരും
പുരോഹിതരും
നിന്നെ
അപകീർത്തിപ്പെടുത്തുന്നവർ
നിന്റെ അനിർവചനീയ വ്രതം അറിയാത്തവർ
നിന്റെ മാറിലും
അരക്കെട്ടിലും
ആലപിക്കപ്പെടുന്ന
പഞ്ചരത്നകീർത്തനങ്ങൾ കേൾക്കാത്തവർ
നിന്റെ ആശ്ചര്യത്തിന്റെ ആകാശങ്ങൾ കാണാത്തവർ
വേദങ്ങളും
പള്ളിയും
കുമ്പസാരക്കൂടുകളും
പൊളിച്ചു കളയുന്നത്‌
വീണ്ടും കെട്ടുന്നത്‌
വീണ്ടും പൊളിക്കുന്നത്‌
നീ.

വരൂ
പച്ചച്ച തണലേകും
കാവിലെ മരച്ചോട്ടിൽ
ആരെന്റെയൊപ്പം വന്ന്‌
കാറ്റും കൊണ്ടിരിക്കുവാൻ
ആരതീ നിനക്കേയീ
കിളിപ്പാട്ടുകൾ കേട്ട്‌
താളമാകുവാനാകൂ
താരമാകുവാനാകൂ

13 Sept 2011

പരസ്യം





ഹരിദാസ്‌ വളമംഗലം


മുക്കിലും മൂലയിലും
തെരുവുകളിലും
പത്രങ്ങളിലും 
ടിവിയിലും റേഡിയോയിലും
പരസ്യം പരസ്യം പരസ്യം
കാണുക കേൾക്കുക 
വായിച്ചു പഠിക്കുക 
നിത്യമതിൽ കണ്ണുംകാതും
കുരുക്കിതൂങ്ങിച്ചാവുക
വിലകൂടിയ തുണിയുടെകുപ്പായം
വജ്രത്തിന്റെ മാല 
മദ്യം
നക്ഷത്രമുറിയിലത്താഴം
ഇതിനൊന്നും കാശില്ലെങ്കിൽ
കളവുനടത്തുക കൊള്ളനടത്തുക
കള്ളക്കടത്തു തുടങ്ങുക 
കൂട്ടിക്കൊടുപ്പുതുടങ്ങുക 
കാണുക കേൾക്കുക വായിച്ചു പഠിക്കുക

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...