Showing posts with label gopi mangalath. Show all posts
Showing posts with label gopi mangalath. Show all posts

19 Jun 2012

അമ്മ


ഗോപി മംഗലത്ത്

ഒരു തോട്ടിക്കെത്താവുന്ന
ദൂരത്താണെന്റെ
സ്വപ്‌നമെന്നമ്മയ്ക്കറിയാം

മുറ്റത്തെ മുള വെട്ടി
തോട്ടി തീര്‍ക്കുമ്പോളമ്മ
എന്നെയോര്‍ത്താകാം
ഒത്തിരി ഏച്ചുകെട്ടലോടെ
തോട്ടിക്ക് നീളം കൂട്ടാറുണ്ട്

നടുക്കല്ലിലുപേക്ഷിച്ച
വിണ്ടുകീറിയ വള്ളിച്ചെരുപ്പ്
ഉമ്മറത്തിരുന്നമ്മയെ നോക്കി
നെടുതായൊന്ന് മൂളുമ്പോള്‍...
തോട്ടിക്കൊത്ത മുള കിട്ടാനില്ലെന്ന്
അമ്മ പരിഭവം പറയും

സ്വപ്‌നം തൊടാവുന്ന തോട്ടി
മഴവില്ലുകൊണ്ടാണ്
ഉണ്ടാക്കേണ്ടതെന്ന്
അമ്മയ്ക്കറിയില്ലല്ലോ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...