Showing posts with label saji seethathode. Show all posts
Showing posts with label saji seethathode. Show all posts

22 Nov 2014

പുഞ്ചിരിക്കുന്ന പെൺകുട്ടി





സജി സീതത്തോട്‌

എന്നു കണ്ടാലും നിന്റെ
ചേലെഴും ചുണ്ടത്തൊരു
പുഞ്ചിരിപ്പൂവുണ്ടല്ലോ
പാൽനിലാവലപോലെ!
ഈ മനോഹരസ്മിതം
എനിക്കു സമ്മാനിപ്പാ-
നെന്തൊരു ബന്ധം നമ്മൾ
തമ്മിലീ മണ്ണിൽ പെണ്ണേ!?
പാഠശാലയിലൊപ്പം
പഠിച്ചോരല്ല നമ്മൾ,
തൊട്ടയൽവീടുകളിൽ
താമസിപ്പോരുമല്ല;
കണ്ടിടാറുണ്ടെങ്കിലു-
മിന്നയോളവുമൊന്നും
മിണ്ടിയിട്ടില്ലെന്നുള്ള-
തല്ലെയോ പരമാർത്ഥം!
എന്തിനു, നിൻപേർപോലു-
മെനിക്കു വശമില്ല,
എന്നിട്ടും നീയെന്തിനീ
സുസ്മിതം സമ്മാനിപ്പൂ..?
എങ്കിലും നീയിപ്പോഴെൻ
ഹൃത്തടത്തിൻ പാതിയായ്‌
മാറിയെന്നാരോമലെ
മൽ മനം മൊഴിയുന്നു
ജീവിത ക്ലേശങ്ങളാൽ
വേദനിച്ചീടുന്നൊരെൻ
മാനസത്തിനാശ്വാസ-
മേകുന്നു നിൻ പുഞ്ചിരി
നാളെയുമിതുവഴി
നീവരുന്നതും നോക്കി
നിൽക്കും ഞാൻ നിശ്ശബ്ദനായ്‌
നിന്റെ പുഞ്ചിരിക്കായ്‌!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...