Showing posts with label rajesh palavila. Show all posts
Showing posts with label rajesh palavila. Show all posts

24 Oct 2012

മാനസാന്തരങ്ങള്‍

 രജീഷ് പാലവിള
----------------------------------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു .
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ  അനുഗമിച്ചു .
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ  ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .

കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീല !!
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ  പണികാണിച്ചു കളഞ്ഞു !!

19 Jul 2012

ദൈവ കണവുമായി

രാജേഷ് പാലവിള


പകരുവാന്‍വയ്യെ,നിക്കുള്ളിലാവേശമായി 
പരിചൊടു ശാസ്ത്രമേ നീ തന്ന ദര്‍ശനം !

കോടി ഗോളങ്ങളില്‍ ഓടി നടക്കുവാന്‍ 
മാടി വിളിക്കുന്ന സത്യസങ്കീര്‍ത്തനം  !

വിശ്വപദാര്‍ത്ഥ വിസ്ഫോടങ്ങള്‍ക്കുമേല്‍  
വിസ്മയമായഹോ !നിന്റെ പ്രഖ്യാപനം !!

ശാസ്ത്രമേ!..ശാസ്ത്രമേ ,സത്യ സോപാനമേ 
മാറ്റൊലി കൊള്ളട്ടെ നിന്റെ ജയാരവം !

കളിമണ്‍ കഥകള്‍ ഉടച്ചു വാര്തീടുവാന്‍ ..
കയ്യില്‍ , കണങ്ങളാല മ്മാനമാടുവാന്‍ ..

ചക്രവാളത്തിന്‍മതില്‍ക്കെട്ടിലിരിക്കുവാന്‍  
കെല്‍പ്പുതരുന്നു നിന്‍ ചെപ്പടി വിദ്യകള്‍ !!
അണ്ഡകടാഹങ്ങളുണ്ടായിവരാനിട-
യുണ്ടായ  ഗൂഡമാം രാസമാറ്റങ്ങളില്‍ 

മേഘങ്ങളില്‍ നിറക്കൂട്ടുകളാലിനി -
ഞാന്‍ വരച്ചീടട്ടെ പോയ നൂറ്റാണ്ടുകള്‍ !!
(കവിത / രജീഷ് പാലവിള )

20 May 2012

അഘോരി

രജീഷ് പാലവിള

ചുടുകാട്ടിലുണരുന്ന തുടിയാണഘോരി!
ചിതിഭസ്മമണിയുന്ന ശിലപോലഘോരി !

ഹിമശൈലമുടിയില്‍നിന്നൊയുകുന്ന ഗംഗയില്‍
ശിവമന്ത്രമുതിരുന്ന സ്വരമായഘോരി!!

ചുടലയില്‍കത്തുന്ന മാംസം നിവേദ്യം!
ചുടുകാട്ടിലാനന്ദവാസം നിസംഗം!! 

ഒരുകയ്യില്‍ സംഹാര ദണ്ഡം  തൃശൂലം !
മറുകയ്യില്‍ ഭിക്ഷയ്കു നീട്ടും കപാലം !!

"
ശിവോഹം..ശിവോഹം"..മുഴങ്ങുന്ന കണ്ഠം!
ശിരസ്സില്‍ ജടാഭാര രുദ്രാക്ഷബന്ധം !!

അഖിലവും ശൈവ സങ്കേതം, സ്വരൂപം
അപരോക്ഷ കൈവല്യമാനന്ദഭാവം !!

പരമാത്മ തത്വം തിരഞ്ഞെത്ര പാദങ്ങള്‍
പത്മാസനം പൂണ്ട ഭാരതത്തില്‍
അരണിയിലന്ഗ്നി തെളിച്ചാത്മ സാധകര്‍
അറിവിന്‍റെ പീഠം പണിഞ്ഞ മണ്ണില്‍
ച്ജരസ്സിന്റെ..ഭാംഗിന്‍റെ ലെഹരിയില്‍ഗംഗതന്‍
സരസ്സില്‍മുഴങ്ങും കടുന്തുടിയില്‍ ..

എരിയുന്ന പട്ടടത്തീകണ്ടു തുള്ളിയും ,
ചുടു ചാമ്പലാപാദചൂഡം പുരട്ടിയും

നടരാജഭൈരവമൂര്‍ത്തിയെ ധ്യാനിച്ച്
നടമാടുമിവരേതു സ്വര്‍ഗം രചിപ്പൂ !!
2."ഗാന്ധിസ്മൃതി" (ഒക്ടോബര്‍ 2)
----------------------------------------------------------
ഇനിയാര്?നമ്മളെ വഴിനടത്താന്‍ !
ഇനിയാര്?നമ്മള്‍ക്ക് കൂട്ടിരിക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ നീറുമാത്മാവി-
ലെക്കൊരു ശാന്തിമന്ത്രമായി പെയ്തിറങ്ങാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയുറങ്ങാതെ
ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്ക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ പാപങ്ങലേറ്റെടു-
ത്തിവിടെയാനന്ദമോടുപവസിക്കാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയസ്വസ്ഥനായി
തെരുവിലെക്കങ്ങനെ വന്നു നില്‍ക്കാന്‍ !

ശാന്തിയെകീടുന്നോരാമഹത് കാന്തിയെ
ഗാന്ധിയെ, നിങ്ങള്‍ മറന്നു പോയോ ??

ഇടവിടാദീമണ്ണിനായിത്തുടിച്ചൊരാ
ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !

കരുണതന്‍ ആള്‍രൂപമാകുമാവൃദ്ധന്റെ
കരളും തകര്ത്തുനാം മത്തടിച്ച്ചു !!

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!

വര്‍ണവിവേചനമെന്ന ഭയങ്കരി
ദുര്‍മതികാട്ടിയ ദക്ഷിണാഫ്രിക്കയില്‍ ..

ഒറ്റക്കണ്ണുള്ള ജഡ്ജിമാര്‍ നീതിയെ
ചുറ്റികവീശി നിശബ്ദയാക്കീടവേ..

പെട്ടന്നവിടെക്ക് ചെന്നാപ്രവാചകന്‍ !
ഉള്‍ക്കരുത്തുള്ളൊരു ശാന്തിദൂതന്‍!!

പിന്നെ ചരിത്ര മാനെല്ലാമതിന്മുന്നില്‍
മിന്നുന്നോരോര്‍മയായി നില്‍പ്പു ഗാന്ധി!

എന്നിലോരായിരം ചിത്രമെഴുതുന്നു
പിന്നിട്ട കാല പ്രഫുല്ലകാന്തി !!

തക്ലിയാലോലം കറങ്ങുന്നതാളവും
സത്യസംഗീത സന്കീര്‍ത്തനവും ..

ഗീതയും ബൈബിളും അല്‍ഖുറാനും ചേര്‍ന്ന
വേദാന്തസാര സംബോധനവും ..

വെള്ളയുടുത്ത സന്യാസിയും പത്നിയും
വെള്ളക്കാര്‍ പോലും തൊഴുതു നിന്നു !!

ആയിരമായിരം ചേതനതന്നിലോ-
രാനന്ദ വിഗ്രഹമായിനിറഞ്ഞു !!

മീരയും ആല്‍ബെര്‍ട്ട്‌ഐന്‍സ്റ്റീന്‍ തുടങ്ങിയോര്‍
ആ പാദപ്പൂജയ്ക്ക് കാത്തുനിന്നു !

ദണ്ഡിക്കടലിലെ വന്‍തിരമാലകള്‍
കണ്ടു തൊഴുതമഹാപുരുഷന്‍!

ആദര്‍ശമാള്‍രൂപമായി നടക്കുന്നു !
ആ ദര്‍ശനത്താല്‍ തുടിച്ചു ഭൂമി!!

വീണ്ടും ഹിമാലയ സാനുവില്‍ നിന്നിന്‍ഡ്യ
ഗായത്രി മന്ത്രമുണര്‍ന്നു കേട്ടു !

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...