Showing posts with label azhakath padmanabhakurupp. Show all posts
Showing posts with label azhakath padmanabhakurupp. Show all posts

19 Feb 2012

തെങ്ങ്‌


അഴകത്ത്‌ പത്മനാഭക്കുറുപ്പ്‌

തെങ്ങിൻ തടികളെക്കൊണ്ടു
തീർപ്പിക്കാം കെട്ടിടങ്ങളെ
ഉലക്കമുതലായുള്ള
സാമാനം പണിയിച്ചിടാം,
ഓലകീറി മെടഞ്ഞിട്ടീ-
വീട്‌ ചോരാതെ കെട്ടിയാൽ
മഴയുംമറ്റുമേൽക്കാതെ
പാർക്കാമിങ്ങു നമുക്കിതിൽ?
കുരുത്തോല പുഴുങ്ങീട്ടു
മഞ്ഞുകൊള്ളിച്ചുണക്കിയാൽ
തെറുത്തുതോടപോലാക്കി
പെൺകിടാങ്ങൾക്കണിഞ്ഞിടാം-
ചൂട്ടും മടലുമെല്ലാം
തീ പൂട്ടുവാൻ നല്ലതെത്രയും
കൂട്ടുവാൻ ചേർക്കുമിത്തേങ്ങ -
യാട്ടുന്നതൊരു ലാഭമാം.
കുളുർത്തു മധുരിച്ചുള്ളോ-
രിളന്നീരു കുടിക്കുകിൽ
തളർച്ച തീരുമെല്ലാർക്കും
വിളങ്ങും മുഖമേറ്റവും.
അകത്തുള്ളൊരു മാധുര്യം
ചോർന്നുപോകാതിരിക്കുവാൻ
കുരുക്കു നല്ല കാഠിന്യം
പുറമേ പൂണ്ടിടുന്നിതോ?
പല്ലുതേപ്പിനു പച്ചീർക്കി-
ലില്ലെങ്കിൽ സുഖമായ്‌ വരാ;
മെല്ലെനാവിലഴുക്കെല്ലാ-
മില്ലാതാക്കാനതുത്തമം.
ചിരട്ട തവികോട്ടാനും
കരിയ്ക്കുമുപയോഗമാം
മൊരിച്ചൂട്ടു* വെളിച്ചെണ്ണ-
യരിക്കുന്നതിനുത്തമം,
തൊണ്ടഴുക്കിപ്പിരിപ്പിച്ചു
കൊണ്ടുനൽക്കയറാക്കിയാൽ
അണ്ടർകോനും കൊതിക്കുന്ന
പണ്ടമെല്ലാം കരസ്ഥമാം.
കള്ളെടുത്ത്‌ കുറുക്കീട്ട്‌
വെള്ളച്ചക്കരയാക്കിയാൽ
പിള്ളേർക്കെന്നല്ല വല്ല്യോർക്കും
കൊള്ളാം മധുരമുള്ളത്‌.
ഇത്രയ്ക്കുപകരിക്കുന്ന
നന്ദിയുള്ളൊരു തെങ്ങിനെ
സൂക്ഷിക്കണം നാമാകുന്ന
പോലതേകാത്തീതെങ്ങിനെ.
* പച്ചക്കോഞ്ഞാട്ട

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...