Showing posts with label kayyummu. Show all posts
Showing posts with label kayyummu. Show all posts

19 Oct 2014

നഷ്ട സ്വപ്നം


കയ്യുമ്മു

ഇന്നെന്റെ മുറ്റത്ത്‌
ഓണപ്പാട്ടുകളില്ല!
ഇന്നെന്റെ ചുറ്റിലും
തുടിപ്പാട്ടുമില്ല!
ഇന്നെന്റെ ചിന്തയിൽ
ആമോദം കൊള്ളുവാൻ
പട്ടിന്റെ പൊന്നിളം
തരുണിമണികളില്ല!
ഇന്നെന്റെയുള്ളിൽ
അലയടിച്ചുയരുന്ന
നഷ്ട സ്വപ്നത്തിന്റെ
ചിരിയോർമ്മ മാത്രം

23 Nov 2012

വീണ്ടുമൊരു മജ്നുവും പെണ്ണും


കയ്യുമ്മു

ഉപേക്ഷിയ്ക്കപ്പെട്ട കടലാസുകൾപോലെ
വൃക്ഷികകാറ്റിൽ പറന്നകലുന്ന
അനാഥവഴിയിൽ കിടന്നു
നിന്റെ മോഹങ്ങളും
ചവറ്റുകുട്ടയിൽ വീണു
വിലപിച്ച
ആരും കാണാത്ത മുത്ത്പോലെ
എന്റെ പ്രണയവും
ദിക്കറിയാതെ നൊമ്പരപ്പെടുന്നു

ഉടഞ്ഞുടഞ്ഞുപോയ
ചില്ലുകൾ കോരിയെടുക്കുമ്പോഴും
അക്ഷരത്താളിൽ
മുളച്ചുപൊന്തിയത്‌
ദിക്കറിയാതെ വീശിയ
കാറ്റിനാൽ നൊമ്പരപ്പെട്ട്‌
എങ്ങോട്ടോ പോയ്‌ മറഞ്ഞു!

ഉടഞ്ഞ ചില്ലുകൾ പോലെ
കറുത്ത അക്ഷരങ്ങളിൽ
മുഴുവനും
ഇപ്പോൾ
ചോരപൊടിഞ്ഞ്‌
പൊടിഞ്ഞ്‌
അനസ്തേഷ്യയെന്ന പോലെ...

19 Jul 2012

ഒരു വട്ടം കൂടിയെൻ


കയ്യുമ്മു

ഈ കാലം തെറ്റിയ ഇടങ്ങളിലേക്ക്‌
ദിശയന്വേഷിച്ചുപോയ
എന്റെ ഒരു പഴയ പ്രണയ കവിത
എന്നെ,
കണ്ണീരോടെ,
സ്നേഹവായ്പോടെ
മാടിവിളിക്കുന്നു.
കലഹിച്ച്‌ കലഹിച്ച്‌
മുന്നേറുമ്പോൾ
കവിതയിലെ
വർത്തമാനങ്ങളും
ചോദ്യങ്ങളും
തലതിരിച്ച്‌ വിളിക്കുന്നു!
ഇതുവരെ കണ്ടിട്ടില്ലാത്ത
ചില രേഖകൾ
ജീവിതരേഖയായ്‌ മാറുമ്പോൾ
പ്രണയം ചില്ലുടഞ്ഞ പൊത്തിൽ
പൊടിപൊടിയായ്‌
ഉതിർന്നു വീഴുന്നു!
ചില കവിതകൾ എന്നെ
സ്നേഹിച്ചു സ്നേഹിച്ച്‌
കൊല്ലുന്നു!

13 Oct 2011

പാതിവഴിയിലെ പാതിരാക്കിളി


കയ്യുമ്മു

ഞാനാര്‌?
ഏതോ രാപ്പാടിക്കൂട്ടങ്ങൾ-
ക്കിടയിലൂടെ
എന്നോ പറന്നുപോയ
ചിറകില്ലാ പക്ഷിയോ...?
ഞാനാര്‌?
വെടിയരിഞ്ഞ,
തുണ്ടുതുണ്ടായ
ചിത്രശലഭത്തിന്റെ
നിശാതാളമോ...?
ഞാനാര്‌?
ഏതോ, കാറ്റിലലയുന്ന
പാഴ്മരച്ചില്ലയിലെ,
മേയാൻ മറന്ന,
ഗാഢനിദ്രയെ പുൽകിയ
രാക്കിളിയോ...?
ക്ലേശങ്ങളിൽകൂടി
വട്ടംകറങ്ങുമ്പോഴും
എന്തോ പഴകിയ
പ്രണയത്തിൻ ശീലുകൾ
തൊട്ടുണർത്താനായ്‌
വന്നവളൊ...?
ഞാനാര്‌?
ആരോരുമില്ലാത്തൊര-
നാഥയായ്പിറന്നവളൊ...?
കണ്ണീരുപോലുമറിയാതെ
വീണൊരീശലഭമെ
പാതിവഴിയിലെരിഞ്ഞു തീർന്ന
നിന്റെ മുന്നിൽ
ഞാനാര്‌?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...