Showing posts with label mini mathew. Show all posts
Showing posts with label mini mathew. Show all posts

22 Nov 2014

ക്ലിനിക്കൽ പഠനങ്ങളിലൂടെ നീരയ്ക്ക്‌ വിപണിയിൽ യഥാർത്ഥ സ്ഥാനമുറപ്പിക്കണം: ഡോ. വർഷ


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങളായ നീരയിലും നീരയുൽപന്നങ്ങളിലും വെളിച്ചെണ്ണയിലും കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. ന്യൂട്രീഷൻ രംഗത്ത്‌ ട്രേഡ്മാർക്കുള്ള രജിസ്റ്റേർഡ്‌ ഇൻസ്റ്റിറ്റിയൂട്ടായ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസ്‌ ക്ലിനിക്കൽ രംഗത്ത്‌ ഗവേഷണ നിരീക്ഷണങ്ങൾ നടത്തി അനുബന്ധ അറിവുകളും വിവരങ്ങളും വർക്ക്‌ ഷോപ്പുകളും സെമിനാറുകളും വഴി പ്രചരിപ്പിക്കുന്നതിനായി നിലകൊള്ളുന്നു.


അക്കാദമി ഓഫ്‌ ന്യൂട്രീഷൻ ആൻഡ്‌ ഡയറ്ററ്റിക്സ്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ANDF (അമേരിക്കൻ ഡയറ്ററ്റിക്‌ അസ്സോസ്സിയേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നു.) വിംഫീമർ ഗുഗൻഹിം ഫണ്ട്‌ അവാർഡ്‌ (Wimpfheimer-Guggenheim Fund Award)) 2004-ൽ ഡോ. വർഷ കരസ്ഥമാക്കിയിട്ടുണ്ട്‌. അന്താരാഷ്ട്ര തലത്തിൽ ന്യൂട്രീഷൻ രംഗത്തെ വിവരങ്ങൾ കൈമാറുന്നതിൽ കഴിവു തെളിയിച്ചവർക്ക്‌ നൽകുന്ന അവാർഡാണിത്‌. ഇന്ത്യൻ ന്യൂട്രീഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ഉരുത്തിരിച്ച്‌ നയരൂപീകരണങ്ങൾ നടത്തിയതിനുമാൺ​‍്‌ ഡോ. വർഷയ്ക്ക്‌ ഈ അവാർഡ്‌ ലഭിച്ചതു.
ഡോ. വർഷയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ്‌ താഴെ പ്രസിദ്ധീകരിക്കുന്നത്‌. വെളിച്ചെണ്ണയിലെ ക്ലിനിക്കൽ പഠനങ്ങളെ സംബന്ധിച്ച്‌ ഡോ. വർഷയുടെ കാഴ്ചപ്പാടുകൾ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്‌.
നാളികേരത്തിന്റെ മൂല്യ വർദ്ധിത വസ്തുക്കളിൽ ഏറ്റവും അമൂല്യ ഉൽപന്നമായി നീര മാറിയിട്ടുണ്ട്‌. തെങ്ങിൽ നിന്നുള്ള പ്രകൃതിദത്ത പാനീയമായ നീരയെ പ്രോത്സാഹിപ്പിയ്ക്കേണ്ട ആവശ്യകത, ഇതേക്കുറിച്ച്‌ ഒന്ന്‌ വിശദീകരിയ്ക്കാമോ?
കുട്ടിക്കാലത്ത്‌ ഗുജറാത്തിൽ നിന്ന്‌ മുംബെ വഴിയുള്ള യാത്രമദ്ധ്യേ, എന്റെ അച്ഛൻ നീര വാങ്ങിത്തരുകയും നീര കുടിച്ചാൽ ലഭിക്കുന്ന പോഷകഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിത്തരുകയും ചെയ്തിരുന്നു. ഗുജറാത്തുകാരനായ അദ്ദേഹത്തിന്‌ നീരയെന്താണെന്ന്‌ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ അക്കാലത്തുതന്നെ എന്റെ അമ്മാവൻ നീര വാങ്ങിത്തരുന്നതിൽ വിമുഖത കാട്ടുകയും നീരയെ കള്ളിനോട്‌ ഉപമിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടുതന്നെ ഞാൻ പറയുകയാണ്‌ സാധാരണ ജനങ്ങൾക്കിടയിൽ നീരയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിൽ നാളികേര ബോർഡ്‌ ഇനിയും മുൻകൈ എടുക്കേണ്ടതുണ്ട്‌.
മദ്യത്തിന്റെ അംശം അൽപം പോലുമില്ലാത്ത പ്രകൃതിദത്ത ആരോഗ്യപാനീയമായ നീര ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ്‌. രക്തത്തിലേയ്ക്ക്‌ ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ അളവ്‌ (Glycemic index) 35 മാത്രമായതിനാൽ പ്രമേഹരോഗികൾക്ക്‌ നൽകാവുന്ന അമൂല്യ പോഷക ദാഹശമനിയാണിത്‌. ഒട്ടേറെ ഔഷധഗുണങ്ങളുളള രുചികരവും ആരോഗ്യദായകവുമായ നീരയും നീരയുത്പന്നങ്ങളും പ്രചാരത്തിൽ വരുത്തുന്നതിന്‌ നാളികേര ബോർഡ്‌ മുഖ്യപങ്കു വഹിക്കണം.
തെങ്ങിൻ പൂങ്കുല ചെത്തിയെടുക്കുമ്പോൾ ലഭിക്കുന്ന പ്രകൃതിദത്ത  ഔഷധ പാനീയമാണിതെന്നും കരിമ്പിൻ പഞ്ചസാര ലഭിക്കുന്നതുപോലെ മെക്കാനിക്കൽ ക്രഷിങ്ങിന്‌ വിധേയമാക്കിയല്ല നീരയെടുക്കുന്നതെന്നും കരിമ്പിൻ പഞ്ചസാരയിലുമേറെ ഗുണങ്ങൾ നീര ഷുഗറിനുണ്ടെന്നുമുള്ള വിവരങ്ങൾ ജനങ്ങളിലെത്തണം. തെങ്ങ്‌, സാഗോ, ഈന്തപ്പന തുടങ്ങിയ പനവർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങളുടെ പൂങ്കുല ചെത്തിയെടുക്കുമ്പോൾ നീര ലഭിയ്ക്കും. അന്തരീക്ഷ ഊഷ്മാവിൽ പ്രകൃതിജന്യ പുളിയ്ക്കൽ പ്രക്രിയയ്ക്ക്‌ വിധേയമായാൽ നീര 8% ആൽക്കഹോൾ അടങ്ങിയ കള്ളായിത്തീരുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌  നീര സംസ്ക്കരിച്ച്‌ കേടാകാതെ സൂക്ഷിക്കുന്നതായി അറിയാം.
നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ അമൂല്യമായ നീരയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌   പൊതുജനങ്ങളെ ഇനിയുമേറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നീരയുടെ പോഷകഘടനയെക്കുറിച്ച്‌ കൃത്യമായ അവബോധമുണ്ടാക്കണം. ഇവിടെയാണ്‌ ക്ലിനിക്കൽ പഠനങ്ങളുടെ പ്രസക്തി. കള്ളിൽ നിന്ന്‌ വിഭിന്നമായി നീരയിൽ അൽപം പോലും മദ്യാംശമില്ലെന്ന്‌ പ്രചരിപ്പിക്കണം.
പ്രാക്ടീസ്‌ ചെയ്യുന്ന ന്യൂട്രീഷണിസ്റ്റ്‌ എന്ന നിലയ്ക്ക്‌ നീര, നീര ഉൽപന്നങ്ങൾ എന്നിവയുടെ വിപണി വർദ്ധിപ്പിക്കുന്നതിനേക്കുറിച്
ച്‌ ഏതു വിധത്തിൽ മുന്നേറണമെന്നാണ്‌ അഭിപ്രായം?
നീരയുത്പാദനവും വിപണനവും അതാത്‌ സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രക്രിയയാണ്‌. വ്യക്തികൾക്ക്‌ ധാരാളം പരിമിതികളുണ്ട്‌. സി.എഫ്‌.ടി.ആർ.ഐ മൈസൂർ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഹൈദ്രാബാദ്‌ തുടങ്ങിയവർക്ക്‌ ഏകീകൃതവും വൈദഗ്ദ്ധ്യമേറിയതുമായ അഭിപ്രായങ്ങൾ നൽകാൻ കഴിയും. ബോർഡിന്റെ നിലവിലുള്ള സംവിധാനങ്ങളോടൊപ്പം ഓരോ സംസ്ഥാനങ്ങളിലേയും നീരയുത്പാദകരെ ശാക്തീകരിച്ച്‌ ഭാരതമൊട്ടാകെ നീരയും നീരയുത്പന്നങ്ങളും വിപണനം നടത്താനുള്ള സാധ്യതകളൊരുക്കണം.
ന്മ      ഗുജറാത്തിൽ ഫെഡറേഷൻ ഓഫ്‌ ഗുജറാത്ത്‌ നീര തടപദാർത്ഥ്‌ ഗ്രാമോദ്യോഗ്‌ സംഘത്തിന്റെ (Federation of  Gujarat Neera & Tadpadarth Gramodyog Sangh) ആഭിമുഖ്യത്തിൽ നീര ഉത്പാദനം പ്രോത്സാഹിപ്പിക്കണം.
ന്മ     മഹാരാഷ്ട്രയിലും ഗുജറാത്തിലും നീര വിക്രി കേന്ദ്രങ്ങൾ വഴി നീര ലഭ്യമാക്കിയിരുന്നു. നീര പാം പ്രോഡക്ട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി റയിൽവേ സ്റ്റേഷനുകളിലും മറ്റു നീര വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്‌ ഗ്രീൻ കിയോസ്ക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ വിൽപ്പന കേന്ദ്രങ്ങൾ സിറ്റിയുടെ പുറത്ത്‌ ഹൈവേകളിലും എക്സ്പ്രസ്സ്‌ വേകളിലും മാത്രമായി ഇപ്പോൾ ചുരുങ്ങിയിരിക്കുന്നു. ഇതു സിറ്റികളിലേക്കും വ്യാപിപ്പിക്കണം.
ന്മ     ആന്ധ്രാപ്രദേശിൽ ഗൗഡ വിഭാഗക്കാരും തമിഴ്‌നാട്ടിൽ നാടാർ വിഭാഗക്കാരും നീരയെടുത്ത്‌ ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ കമ്മീഷന്റെ സഹായത്തോടെ വിറ്റിരുന്നു. ഇവർക്ക്‌ സംസ്ഥാനസർക്കാർ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പ്രോത്സാഹിപ്പിയ്ക്കേണ്ടതുണ്ട്‌.
ന്മ     കർണ്ണാടകയിൽ എഡിഗ, ബിലാവ വിഭാഗക്കാർ തെങ്ങിൽ നിന്നും നീര ടാപ്പ്‌ ചെയ്തിരുന്നു. ഇവരെ മുമ്പോട്ട്‌ കൊണ്ടുവരേണ്ടതുണ്ട്‌.
ന്മ    ഒറീസ്സയിലെ സംസ്ഥാന പാംഗർ കോ ഓപ്പറേറ്റീവ്‌ ഫെഡറേഷൻ (ടമേലേ ജമഹാഴൗ​‍ൃ ഇ​‍ീ​‍ീ​‍ുലൃമശേ​‍്ല എലറലൃമശ്​‍ി)നീര സംസ്ക്കരണത്തിലും, മൂല്യ വർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിലും സാങ്കേതിക സഹായം നൽകി വരുന്നു.
ഇപ്രകാരം നിലവിലുണ്ടായിരുന്ന നീര യൂണിറ്റുകളെ പ്രോത്സാഹിപ്പിയ്ക്കുകയും ഇവിടെ ലഭിയ്ക്കുന്ന  ഉൽപന്നങ്ങളെക്കുറിച്ച്‌ പ്രചാരണം നടത്തുകയും ചെയ്യണം.
വിപണന തന്ത്രവും ഉൽപന്നങ്ങൾക്ക്‌ യഥാർത്ഥ സ്ഥാനമുറപ്പിക്കലും
കോക്കനട്ട്‌ സിറപ്പ്‌, ഹണി, ക്രിസ്റ്റൽ ഷുഗർ, ജാഗറി തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ നീരയിൽ നിന്നുണ്ടാക്കുന്നതായറിയാം. കൂടാതെ സ്നാക്ക്‌ ഐറ്റമായ നീര ബിസ്ക്കറ്റും നീരയുൾപ്പെട്ട ചേരുവകളുടെ പ്രത്യേകതയാൽ കുക്കീസും സാധാരണ ബിസ്ക്കറ്റുകളിൽ നിന്ന്‌ ഭിന്നമായി പോഷകഗുണത്തിലും മികച്ചു നിൽക്കുന്നതിനാൽ വിപണിയിൽ വൻ സാധ്യതകളാണുള്ളത്‌.
    ആരോഗ്യ പാനീയമായ നീരയെ ബിവറേജസിന്റെ ഗണത്തിൽപ്പെടുത്തി ചായ, കാപ്പി, ഫ്രൂട്ട്‌ ജൂസ്‌ തുടങ്ങിയവ പോലെയുള്ള ദൈനംദിന പാനീയത്തിനു പകരമായി ഉപയോഗിയ്ക്കാനുള്ള സാധ്യതയൊരുക്കണം.
പ്രകൃതിദത്ത നീരയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും അനുയോജ്യമല്ലാത്ത ഉപഭോക്തൃ ഗുണങ്ങളുണ്ടെങ്കിൽ അത്‌ കൂടി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ പേരയ്ക്ക, ഗ്രീൻ ആപ്പിൾ, ലിച്ചി തുടങ്ങിയ രുചികളിലുള്ള നീര നാളികേര ബോർഡ്‌ പരീക്ഷണ വിധേയമാക്കിയിട്ടുണ്ട്‌. യഥാർത്ഥത്തിൽ ഇത്‌ ഫ്രൂട്ട്‌ പൾപ്പാണോ ഫ്ലേവറാണോ എന്ന്‌ കൃത്യമായി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഫ്രൂട്ട്‌ പൾപ്പാണെങ്കിൽ തനതു ഫ്രൂട്ടിന്റെയും നീരയുടെയും ഗുണങ്ങൾ വ്യക്തമാക്കണം. കൃത്രിമ ഫ്ലേവർ ആണെങ്കിൽ യഥാർത്ഥ നീരയുടെ ഗുണങ്ങൾ എടുത്തു കാണിയ്ക്കണം. രശ്നയും മറ്റും ഈ വിപണന തന്ത്രം ഉപയോഗിച്ചാണ്‌ വിജയം കൈവരിച്ചതു.
ജൈവപാനീയമായ നീരയെ ചായ, കാപ്പി മറ്റ്‌ എയറേറ്റഡ്‌ (മലൃമലേറ) ഡ്രിങ്ക്സ്‌ എന്നിവയ്ക്ക്‌ പകരമായി ഉപയോഗിക്കാം. അനാലിസിസിൽ ഓരോ ഡ്രിങ്കിലും നിശ്ചിത തോതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ അളവ്‌ കൃത്യമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന്‌ എത്രമാത്രം കലോറി ചായ, കാപ്പി, നീര തുടങ്ങിയ പാനീയങ്ങളിൽ നിന്നു ലഭിച്ചുവേന്ന താരതമ്യ പഠനമുണ്ടാവണം. പഞ്ചസാരയുടെ അളവ്‌ താരതമ്യം ചെയ്യണം. ഓരോ പാനീയവും കഴിച്ചതിലൂടെ രേഖപ്പെടുത്തിയ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ രേഖപ്പെടുത്തേണ്ടതുണ്ട്‌.
നീരയുടെ ഏറ്റവും മുന്തിയ ഗുണങ്ങളിലൊന്ന്‌ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ 35 എന്നതാണ്‌. ഇത്‌ പ്രമേഹ രോഗികൾക്കൊരു വരമാകും. ലോകാരോഗ്യമേഖലയിലെ വൻ വിജയവും. ഇത്തരം അനാലിസിസുകളാവണം വിപണന തന്ത്രത്തിലുപയോഗിക്കേണ്ടത്‌. ഇത്‌ നീര - നീരയുത്പന്നങ്ങളെ ദേശീയ, അന്താരാഷ്ട്ര വിപണിയിൽ കൃത്യമായ സ്ഥാനമുറപ്പിക്കാൻ സഹായിക്കും.
കരിമ്പിൽ നിന്നു ലഭിക്കുന്നതും നീരയിൽ നിന്ന്‌ ലഭിക്കുന്നതുമായ പഞ്ചസാരയും ശർക്കരയും തമ്മിൽ ഘടനാപരമായ വ്യത്യാസമാണുള്ളത്‌. നീരയിൽ നിന്നും ലഭ്യമായ പഞ്ചസാരയുടെയും ശർക്കരയുടെയും ഗുണങ്ങൾ ഇവിടെ ഉയർത്തിക്കാട്ടണം. ഇത്തരം ഘടനാപരമായും പോഷകപരവുമായുള്ള വ്യത്യാസങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കണം.
നീരയിൽ നിന്നുണ്ടാക്കുന്ന ചോക്കളേറ്റും ബിസ്ക്കറ്റും പ്രമേഹരോഗികൾക്ക്‌ എത്രത്തോളം ഉപയോഗിക്കാം, കുറഞ്ഞ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ ഉള്ള നീര ഷുഗർ ഉപയോഗിച്ചാൽ കരിമ്പിൻ പഞ്ചസാര ഉപയോഗിക്കുന്നതിലൂടെ പ്രമേഹരോഗികൾക്കുണ്ടാകുന്ന പരിണത ഫലങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാം.  മെച്ചപ്പെട്ട പായ്ക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഫിലിപ്പൈൻസ്‌, തായ്‌ലണ്ട്‌, ഇൻഡോനേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളുടെ നീരയും നീരയുത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇൻഡ്യയിലുൽപാദിപ്പിയ്ക്കുന്ന നീര ആഗോള വിപണിയിൽ സ്ഥാനമുറപ്പിയ്ക്കാനുള്ള വിപണന തന്ത്രങ്ങളാണ്‌ ആവിഷ്ക്കരിക്കേണ്ടത്‌. ഇതിനു ഉപോദ്ബലകമായ ഗവേഷണ - ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നതിനുള്ള ഉചിത സമയമാണിത്‌.

21 Jun 2013

നീര-വൻ തൊഴിൽ 'വിപ്ലവ'ത്തിന്‌


മിനി മാത്യൂ
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌

കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ ആക്കം കൂട്ടാൻ പര്യാപ്തമായ സാമ്പത്തിക വിപ്ലവത്തിന്‌ നീര നിദാനമാകും. റബ്ബറിന്റെ ആവിർഭാവം കേരളത്തിലുണ്ടാക്കിയ പുരോഗതിയേക്കാളും ശക്തമായ സ്വാധീനമായിരിക്കും നീരയിലൂടെ സമൂഹം ദർശിക്കാൻ പോകുന്നത്‌. റബ്ബറുണ്ടാക്കിയ മാറ്റം ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നുവേങ്കിൽ നീരയുടേത്‌ കേരളത്തിലെ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതായിരിക്കും. കാരണം ഒന്ന്‌ രണ്ട്‌ തെങ്ങുകളെങ്കിലും നട്ടുവളർത്താത്ത വീടുകൾ ഇല്ലെന്നതാണ്‌ യാഥാർത്ഥ്യം. കേരളത്തിൽ വൻ സാമ്പത്തിക വളർച്ചയ്ക്കും അതുവഴി ശക്തമായ സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിനും 'നീര' നൽകാൻ പോകുന്ന പങ്ക്‌ വളരെ വലുതാണ്‌. നീരയുടെ ടാപ്പിംഗ്‌ പ്രാബല്യത്തിലാകുന്നതോടെ വൻതൊഴിൽ സാദ്ധ്യതകൾക്കാണ്‌ വഴിതുറക്കുന്നത്‌.
നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നമായ 'തെങ്ങിൻ ചക്കര' ഗ്രാമീണ ജനതയുടെ ദാരിദ്ര്യത്തിനുള്ള മറുമരുന്നായി നമ്മുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധി ഏഴു ദശാബ്ദങ്ങൾക്കു മുമ്പ്‌ വിഭാവനം ചെയ്തിരുന്നു. 'നീര' ഉത്പാദനത്തിലൂടെ  ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. കൽപവൃക്ഷത്തിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നൂറി വരുന്ന ഔഷധ ഗുണവും രുചിയുമുള്ള പാനീയമാണ്‌ നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാൽസ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടെയും മെച്ചപ്പെട്ട കലവറയാണിത്‌. ഈ പാനീയത്തെ പുളിക്കുവാൻ അനുവദിച്ചാൽ ലഹരിയുള്ള കള്ളാകും. ഇത്‌ നൈസർഗികമായി നടക്കുന്ന പ്രക്രിയയാണ്‌.നീരയിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളാണ്‌ തെങ്ങിൻ ചക്കര, പാം ഷുഗർ, സിറപ്പ്‌, പാം ഹണി, സിപ്‌-അപ,​‍്‌ മിഠായി എന്നിവ. വിലയിടിവിനാൽ നട്ടം തിരിയുന്ന ലക്ഷോപലക്ഷം കേരകർഷകരുടെയും തെങ്ങുചെത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന്‌ ടാപ്പിംഗ്‌ തൊഴിലാളികളുടെയും ശോചനീയമായ ഭാവി മാറ്റിമറിക്കുവാൻ ഉതകുന്ന ഉൽപന്നങ്ങളാണിവയെല്ലാം. തെങ്ങ്‌ ലോകത്തെമ്പാടുമുള്ള ഫലവൃക്ഷങ്ങളിൽ ഏറ്റവും ആദായം നൽകാൻ കഴിവുള്ള വിളയാവാനുള്ള സാദ്ധ്യതയ്ക്കാണിവിടെ വഴി തുറക്കുന്നത്‌. 'കൽപവൃക്ഷത്തിന്റെ നാടായ കേരളം ദൈവത്തിന്റെ സ്വന്തം നാട്‌' തന്നെയെന്ന കവി ഭാഷ്യം അന്വർത്ഥമാവുകയാണിവിടെ.
നീരയും കള്ളും വ്യത്യസ്തമായി നിർവചിക്കപ്പെടാത്ത സാഹചര്യത്തിൽ തെങ്ങ്‌, പന, ഈന്തപ്പന തുടങ്ങിയ ജാനസ്സിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നുത്പാദിപ്പിക്കുന്ന പുളിച്ചതും പുളിക്കാത്തതുമായ എല്ലാ പാനീയങ്ങളും അബ്കാരി ആക്ടിന്റെ പരിധിയിലാണ്‌. അതുകൊണ്ടു തന്നെ നീര കേരളത്തിൽ യാഥാർത്ഥ്യമാകണമെങ്കിൽ സംസ്ഥാനം രൂപീകൃതമാകുന്നതിനു മുൻപ്‌ നിർമ്മിക്കപ്പെട്ട ഈ നിയമത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തണം.
വിലയിടിവിലേക്ക്‌ കൂപ്പു കുത്തുന്ന കേരവിപണിയിൽ കാര്യക്ഷമമായ ഉണർവുണ്ടാകണമെങ്കിൽ നീര യാഥാർത്ഥ്യമായേ മതിയാകൂ. നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ മാത്രം വിലസ്ഥിരത കൈവരിക്കുവാൻ സാധിക്കുന്ന കേരവിപണിയിൽ നീര വിപ്ലവകരമായ മാറ്റങ്ങൾ തന്നെ സൃഷ്ടിക്കും. തെങ്ങുകൃഷിയുള്ള കർണ്ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും നീര അബ്കാരി ആക്ടിന്റെ പരിധിയിൽപ്പെടുന്നില്ല. ലോകത്തിലെ 94 നാളികേരോത്പാദക രാജ്യങ്ങളിൽ ഇന്ത്യയൊഴികെ 93 രാജ്യങ്ങളും നീരയെ അബ്കാരി ആക്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. 111 വർഷങ്ങൾക്കു മുൻപുണ്ടാക്കിയ അബ്കാരി ആക്ട്‌ 1967ൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പകർത്തിയെഴുതിയപ്പോൾ നിർവചനത്തിലുണ്ടായ അശ്രദ്ധ കൊണ്ട്‌ നീര മദ്യത്തിന്റെ ഗണത്തിൽ ഉൾപ്പെട്ടതിനാൽ കേരളത്തിൽ നീര ഉത്പാദനം അസാദ്ധ്യമാകുകയും അതോടൊപ്പം ലക്ഷക്കണക്കിന്‌ തൊഴിൽ സാധ്യതകൾ ഇതിനോടകം നഷ്ടപ്പെടുകയും ചെയ്തു.
കള്ള്‌ ചെത്ത്‌ വ്യവസായമേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരം നിർദ്ദേശിക്കുവാനും നീരയുടെ ഉത്പാദനവും വിപണനവും സംബന്ധിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ഇക്കഴിഞ്ഞ ജനുവരി 15ന്‌ പ്രത്യേക  ഉത്തരവിലൂടെ സർക്കാർ നിയോഗിച്ച കമ്മിറ്റി ഇതു സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിച്ചു കഴിഞ്ഞു. തുടർ നടപടിയായി ഗവൺമന്റ്‌ തലത്തിൽ എടുക്കുന്ന അനുകൂല തീരുമാനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ കേരളത്തിലെ ലക്ഷോപലക്ഷം കർഷകരും ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ടാപ്പിംഗ്‌ തൊഴിലാളികളും.
സാമ്പത്തിക നേട്ടവും തൊഴിൽ
സാദ്ധ്യതകളും
കേരളത്തിലെ 18 കോടി തെങ്ങുകളിൽ ഒരു ശതമാനം തെങ്ങിൽ നിന്നെങ്കിലും നീര ഉത്പാദിപ്പിച്ചാൽ 5400 കോടി രൂപയുടെ അധിക വരുമാനം കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥയിലുണ്ടാവും. 10 ശതമാനവും തെങ്ങുകൾ നീരയുത്പാദനത്തിനായി മാറ്റിവെച്ചാൽ 54,000 കോടിയുടെ അധിക വരുമാനമാണുണ്ടാവുക. നീര ടാപ്പിംഗും, സംസ്ക്കരണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിന്റെ ആദ്യപടിയായി ബഹുമാനപ്പെട്ട ധനമന്ത്രി കേരളത്തിലെ 10 പ്രമുഖ കേരോത്പാദക ജില്ലകളിൽ പെയിലറ്റ്‌ പ്ലാന്റ്‌ ആരംഭിക്കുന്നതിനായി ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 15 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
കേരളത്തിൽ ആകെയുള്ള തെങ്ങുകളുടെ 1 ശതമാനം നീരയുത്പാദനത്തിന്‌ വിധേയമാക്കിയാൽതന്നെ സംസ്ഥാനത്ത്‌ 1 ലക്ഷം നീര ടെക്നീഷ്യന്മാരെ ആവശ്യമായി വരും. 10 ശതമാനം തെങ്ങുകൾ ടാപ്പിംഗിനായി നൽകിയാൽ 10 ലക്ഷം നീര ടെക്നീഷ്യന്മാരെ കേരളത്തിൽ സൃഷ്ടിക്കേണ്ടി വരും. ടാപ്പിംഗിനുശേഷം വ്യക്തമായ ഒരു ഉത്പാദന പ്രക്രിയയിലൂടെ കടന്നുപോയിട്ടാണ്‌ പായ്ക്കറ്റിലാക്കിയ നീരയായി ഉപഭോക്താവിലെത്തുന്നത്‌.  ഉത്പാദന മേഖല കേന്ദ്രീകരിച്ച്‌ പ്രാഥമിക സംഭരണ കേന്ദ്രങ്ങൾ ആവശ്യമാണ്‌. നീര ടാപ്പിംഗിനുശേഷം പ്രാഥമിക സംഭരണ കേന്ദ്രത്തിലെത്തിച്ച്‌ അവിടെ ആദ്യപടിയായുള്ള സംസ്ക്കരണം നടത്തിയതിനു ശേഷം ജില്ലാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഒരു സംസ്ക്കരണ, പായ്ക്കിംഗ്‌ യൂണിറ്റിലേക്ക്‌ കൊണ്ടുപോയി തുടർ സംസ്ക്കരണവും പായ്ക്കിംഗും ചെയ്യുന്ന രീതി അവലംബിക്കാവുന്നതാണ്‌. ഇത്തരത്തിൽ പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളിലും പായ്ക്കിംഗ്‌ യൂണിറ്റുകളിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലൂടെ ഗ്രാമീണ മേഖലയ്ക്ക്‌ ലഭിക്കുന്ന വരുമാനം വളരെ വലുതാണ്‌. കൂടുതൽ വരുമാനം വരുന്നതിനനുസൃതമായി കാർഷിക മേഖലയിലെ നിക്ഷേപങ്ങളും വർദ്ധിക്കുന്നു. കാർഷിക മേഖലയിലെ നിക്ഷേപങ്ങളിലൂടെ വ്യവസായ പുരോഗതിയും ഉയർന്ന വളർച്ചാ നിരക്കും സാക്ഷാത്കരിക്കാവുന്നതാണ്‌. ഇത്തരത്തിൽ ഗ്രാമീണ മേഖലയ്ക്കു തൊഴിലും പുരോഗതിയും വരുമാനവും പ്രദാനം ചെയ്യുന്ന വിളയായി തെങ്ങു മാറുമ്പോൾ കർഷക വിലാപങ്ങൾക്കും അറുതി വരും.
12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ആസൂത്രിതമായ രീതിയിൽ നീരയുത്പാദനവും വിപണനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ പുരോഗതിയാണ്‌ കൈവരിയ്ക്കുക. അന്തരീക്ഷ മലിനീകരണമോ മറ്റ്‌ പാരിസ്ഥിതിക പ്രശ്നങ്ങളോ തീരെയില്ലാത്ത ഒരു കാർഷിക വ്യവസായമാണ്‌ നീരയിലൂടെ ലക്ഷ്യമിടുന്നത്‌.
ചെത്ത്‌ തൊഴിലാളി സംഘടനകളുടെ ഭയാശങ്കകൾ അടിസ്ഥാനരഹിതം
കേരളത്തിലെ ക്ഷേമനിധി ബോർഡുകളിൽ പ്രഥമസ്ഥാനം വഹിച്ചിരുന്നതും സർക്കാരിന്റെ സാമ്പത്തിക കാര്യ പ്രവർത്തനങ്ങൾക്ക്‌ ഏറെ താങ്ങും തണലുമായി നിന്ന ഏക ക്ഷേമനിധി ബോർഡാണ്‌ ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ്‌. ശുദ്ധമായ കള്ള്‌ വിപണിയിലെത്തിച്ച്‌ പകലന്തിയോളം പാടത്തും പറമ്പിലുമായി പണിയെടുത്തിരുന്ന കർഷകനും തൊഴിലാളിക്കും ഊർജ്ജവും ഉണർവ്വും നൽകിയിരുന്ന ഒരു സുവർണ്ണകാലഘട്ടം കേരളത്തിന്റെ കള്ള്‌ ചെത്ത്‌ വ്യവസായ മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ഊർജ്ജസ്വലത മറ്റ്‌ മേഖലകളിലേക്ക്‌ വഴിമാറിയിരിക്കുന്നു. ഏതാനും വർഷങ്ങളായി 'കള്ള്‌ വ്യവസായം' നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ച ചെത്ത്‌ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചു. നിലവിൽ തിരുവന്തപുരം ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ 'കള്ള്‌ വ്യവസായം' തന്നെ നിലച്ച മട്ടാണ്‌. ഇതുമൂലം തൊഴിലാളികൾക്ക്‌ വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നൊരു സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഈ പ്രവണതയ്ക്കൊരു മാറ്റത്തിന്‌ കൂടിയാണ്‌ നീര ഉത്പാദനത്തിലൂടെ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
കേരകർഷകർക്കും തൊഴിലാളിക്കും സ്ഥിരവും മാന്യവുമായ വരുമാനം ഉറപ്പാക്കുന്നതിന്‌ സ്വീകരിക്കേണ്ട ഏറ്റവും മികച്ച നടപടിയാണ്‌ നീര ഉത്പാദിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത്‌. നീര ഉത്പാദനം സംബന്ധിച്ച ആശങ്കകൾക്കൊപ്പം തെറ്റിദ്ധാരണകളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തീർത്തും കേരകർഷക-തൊഴിലാളി ദ്രോഹ നടപടിയാണ്‌. യഥാർത്ഥത്തിൽ ടാപ്പിംഗിനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കിയവരെയാണ്‌ നീര ടാപ്പിംഗിനായി നിയോഗിക്കുക. നാളികേരവുമായി ബന്ധപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനോടൊപ്പം നാടിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക്‌ നാളികേരമെന്ന വിളയെ ഒരു മുതൽകൂട്ടാക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കൽപതരുവിനെ ലോകത്തെമ്പാടുമുള്ള ഫലവൃക്ഷങ്ങളിൽ ഏറ്റവും ആദായം നൽകുന്ന വിളകളിലൊന്നാക്കാനുള്ള താക്കോൽ നമ്മുടെ കയ്യിലുണ്ട്‌. ടാപ്പിംഗ്‌ തൊഴിലാളികളുടെ വേതനത്തിൽ പ്രകടമായ വർദ്ധനവിനാണ്‌ നീര പ്രാബല്യത്തിലാക്കുന്നതിലൂടെ പരിഹാരം കാണപ്പെടുന്നത്‌. ശരിയായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്താൽ 10 ലക്ഷത്തിൽ പരം "ഗ്രീൻ കോളർ" തൊഴിൽ അവസരങ്ങളാണ്‌ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നത്‌. ഇപ്പോൾ തന്നെ ചെത്തു തൊഴിലാളികളുടെ വേതനം മറ്റുമേഖലകളിലുള്ളതിനേക്കാൾ കുറവാണ്‌. എന്നാൽ കാലോചിതമായ പരിഷ്കാരമുണ്ടാക്കുന്നതിനു നീര സഹായിക്കും.
കേരളത്തിൽ കള്ള്‌ ചെത്ത്‌ വ്യവസായ മേഖലയിൽ 29465 രജിസ്റ്റേർഡ്‌ തൊഴിലാളികൾ മാത്രമാണ്‌ തൊഴിൽ ചെയ്ത്‌ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്‌ (അവ ലംബം: എക്സൈസ്‌ ഡിപ്പാർട്ട്‌മന്റ്‌). എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെത്തു തൊഴിലാളികൾക്ക്‌ ലഭിക്കുന്ന വേതനം അപര്യാപ്തമാണെന്ന്‌ ഈ മേഖലയിൽ നിന്നും ആളുകൾ പൈന്തിരിയുന്നതിൽ നിന്നും മനസ്സിലാക്കാം. അതേ സമയം പാലക്കാട്‌ ജില്ലയിൽ ചെത്തുന്ന മൊത്തം തെങ്ങുകളുടെ എണ്ണം 5,22,755. ഒരു ചെത്തുതൊഴിലാളിക്ക്‌ എക്സൈസ്‌ മാനുവൽ പ്രകാരം ചെത്താവുന്ന പരമാവധി തെങ്ങുകളുടെ എണ്ണം 15 ആണ്‌. കണക്ക്‌ പ്രകാരം പാലക്കാട്‌ ജില്ലയിലുണ്ടാവേണ്ട തൊഴിലാളികളുടെ എണ്ണം 34,850. പാലക്കാട്‌ ജില്ലയൊഴികെ മറ്റു ജില്ലകളിൽ ചെത്തുന്ന തെങ്ങുകളുടെ എണ്ണം 1,57,800 ഓളം മാത്രം. വിവരാവകാശ നിയമമനുസരിച്ച്‌ എക്സൈസ്‌ ഡിപ്പാർട്ട്‌മന്റിൽ നിന്നും ലഭ്യമായ കണക്കുകളിൽ പാലക്കാട്‌ ജില്ലയിലെ തൊഴിലാളികളുടെ എണ്ണം കേവലം 5796 മാത്രം. തിരുവനന്തപുരം-414, കൊല്ലം-806, പത്തനംതിട്ട-422, ആലപ്പുഴ-2906, ഇടുക്കി-938, എറണാകുളം-4527, തൃശ്ശൂർ-4902, പാലക്കാട്‌ 5796, വയനാട്‌ -282, കോഴിക്കോട്‌ -1163, കണ്ണൂർ-4517, കാസർകോട്‌-946. മലപ്പുറം-1127, കോട്ടയം-1000ലേറെ.
തിരുവനന്തപുരം ജില്ലയിൽ കള്ള്‌ ഷാപ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്നും ഇവിടെയുള്ള ചെത്തുതൊഴിലാളികൾ തൊഴിൽ രഹിതരാണെന്നും അറിയുന്നു. കൊല്ലം, പത്തനംതിട്ട, വയനാട്‌, ഇടുക്കി ജില്ലകളിൽ നാമമാത്രമായി മാത്രമേ കള്ള്‌ ചെത്തുന്നുള്ളൂ. മെച്ചപ്പെട്ട തെങ്ങുകൃഷിയുള്ള തിരുവനന്തപുരം ജില്ലയിൽ നീരയുത്പാദനത്തിന്‌ അനന്തസാദ്ധ്യതകളാണുള്ളത്‌. നീര ചെത്തുന്നതിന്‌ വൻ സാദ്ധ്യതകളാണ്‌ കേരോത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളായ കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളടങ്ങിയ മലബാർ മേഖലയിൽ ഉള്ളത്‌. മലപ്പുറത്തും, കോഴിക്കോട്ടും  ഉള്ളവർ പ്രമുഖ മതവിഭാഗങ്ങൾ  നിഷ്കർഷിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന മതാചാരങ്ങൾ നിമിത്തം കള്ളു ചെത്തുന്നതിൽ വിമുഖരായിരുന്നു. എന്നാൽ മദ്യാംശം ഒട്ടുമില്ലാത്ത നീര പ്രാബല്യത്തിലായാൽ ഈ പ്രദേശത്തെ പതിനായിരക്കണക്കിന്‌ കർഷകരും തൊഴിലാളികളും ഈ രംഗത്തേക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.          
എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച്‌ ഗൾഫ്‌ രാജ്യങ്ങൾ തൊഴിൽ രംഗത്ത്‌ സ്വദേശി വത്ക്കരണത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. അതുകൊണ്ടു തന്നെ വരും കാലങ്ങളിൽ ഗൾഫിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളുടെ എണ്ണത്തിൽ പ്രത്യേകിച്ച്‌ മലബാർ മേഖലയിൽ നിന്നുള്ള തൊഴിൽ രഹിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്‌ ഉണ്ടായേക്കാം. ഇങ്ങനെ തിരികെ നാട്ടിൽ എത്തുന്ന ഭൂരിപക്ഷം വരുന്ന യുവാക്കൾക്കും തൊഴിൽ പുനരധിവാസം നൽകേണ്ടിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ പുതിയ തൊഴിൽ മേഖലകളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ ലക്ഷക്കണക്കിനാളുകൾക്ക്‌ തൊഴിൽ നൽകാൻ സാധിക്കുന്ന നീരയ്ക്ക്‌ പ്രാധാന്യം ഏറുന്നത്‌. വിദേശ രാജ്യങ്ങളിൽ കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുത്താൽ ഒരു മാസം കൊണ്ട്‌ ലഭിക്കുന്ന തുക ഇവിടെ ഒരാഴ്ച നീര ടാപ്പിംഗിലൂടെ നേടുവാൻ സാധിക്കും.
കഴിഞ്ഞ 10 വർഷമായി കാലാനുസൃതമായ വില വർദ്ധനവില്ലാതെ കള്ള്‌ വിൽക്കുന്നതും നാടിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക്‌ കോട്ടമേൽപിക്കുന്ന സംഗതിയാണ്‌. നീരയ്ക്ക്‌ ലിറ്ററിന്‌ 150 മുതൽ 200 രൂപ വില ലഭിക്കുമ്പോൾ കള്ളിനും ന്യായമായും ഈ വില ലഭിക്കേണ്ടതാണ്‌. അതിനാൽ നീര ഫലത്തിൽ കള്ളു വ്യവസായത്തേയും ചെത്തു തൊഴിലിനെയും പോഷിപ്പിക്കുക മാത്രമാണ്‌ ചെയ്യുക.
ഏകീകൃത വേതനത്തിന്റെ ആവശ്യകത
ഏകീകരിക്കപ്പെടേണ്ട ചെത്തു തൊഴിലാളി വേതന വ്യവസ്ഥ (ജില്ലാടിസ്ഥാനത്തിൽ)
കൊല്ലം             250 രൂപ
പത്തനംതിട്ട      398 രൂപ
ആലപ്പുഴ            300 രൂപ
എറണാകുളം      500 രൂപ
പാലക്കാട്‌          110 രൂപ
വയനാട്‌             462 രൂപ
കോഴിക്കോട്‌       346 രൂപ 
ശരാശരി വേതനം 338 രൂപ
പാലക്കാട്‌ ജില്ലയിൽ പണിയെടുക്കുന്ന ഭൂരിഭാഗം പേരും രജിസ്ട്രേഷൻ ഇല്ലാത്തവരും താൽക്കാലിക ജീവനക്കാരുമാണ്‌. ലിറ്ററിന്‌ 5 രൂപ മുതൽ പരമാവധി 16 രൂപ വരെ മാത്രമാണ്‌ ഇവർക്ക്‌ ലഭിക്കുന്ന വേതനം. എക്സൈസ്‌ ഡിപ്പാർട്ടുമന്റിന്റെ കണക്കനുസരിച്ച്‌ 8,35,397 ലിറ്റർ കള്ള്‌ കേരളത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കുന്നുണ്ട്‌. ഉത്പാദനം കണക്കാക്കിയാൽ പാലക്കാട്‌ ജില്ലയിൽ മാത്രം കള്ളുത്പാദനം കാര്യക്ഷമമായി നടക്കുന്നു. 36000ൽ പരം തൊഴിലവസരങ്ങളാണ്‌ പാലക്കാട്‌ ജില്ലയിൽ മാത്രമുള്ളത്‌. നാളികേരോത്പാദനത്തിൽ ആറാം സ്ഥാനത്ത്‌ മാത്രം നിൽക്കുന്ന പാലക്കാട,​‍്‌ ടാപ്പിംഗ്‌ മേഖലയിൽ മാത്രം ഇത്രയേറെ തൊഴിലവസരങ്ങളുള്ളപ്പോൾ ഉത്പാദനരംഗത്ത്‌ ആദ്യ അഞ്ചു സ്ഥാനത്ത്‌ നിൽക്കുന്ന ജില്ലകളിൽ എത്രയേറെ തൊഴിലവസരങ്ങൾ ഉണ്ടാക്കാം! പാലക്കാട്‌ ജില്ലയിൽ രജിസ്റ്റ്രേഷൻ ഇല്ലാത്ത താൽക്കാലിക ജീവനക്കാരെ നീര ടാപ്പിംഗ്‌ മേഖലയിലേയ്ക്ക്‌ ഉപയോഗപ്പെടുത്തിയാൽ എത്രയേറെ തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷയും നിർധനരായ ടാപ്പിംഗ്‌ തൊഴിലാളികൾക്കുറപ്പാക്കാം. ഇത്‌ കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞാൽ ലക്ഷത്തിൽപരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 
'നീര ടെക്നീഷ്യൻ' ഭാവിയുടെ താരം
ടാപ്പിംഗ്‌ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ്‌ ഈ  കുറവ്‌ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ബോർഡ്‌ നടത്തുന്നത്‌. തെങ്ങു ചെത്തുന്നതിന്‌ പ്രത്യേക വൈദഗ്ദ്യം ആവശ്യമാണ്‌. ഇതു മനസ്സിലാക്കിയാണ്‌ വിവിധ ഏജൻസികളിലൂടെ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ച്‌ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്‌. ആറു ദിവസത്തെ താമസിച്ചുള്ള യന്ത്രവത്കൃത തെങ്ങുകയറ്റ പരിശീലനത്തിലൂടെ 13,000ൽ പരം തെങ്ങിന്റെ ചങ്ങാതിമാരാണ്‌ കേര ളത്തിൽ ഇപ്പോഴുള്ളത്‌. ഇവരിൽ മികച്ച ചങ്ങാതിമാരിൽ നിന്നും താൽപര്യമുള്ളവർക്ക്‌ പരിശീലനം നൽകി നീര ടെക്നീഷ്യൻമാരാക്കാനാണ്‌ തീരുമാനം.
തെങ്ങുകയറ്റ പരിശീലനം പൂർത്തിയാക്കിയ ഇവർ 500 മുതൽ 2000 രൂപ വരെ വരുമാനം നേടുന്നുണ്ട്‌. ഇവരിലൂടെ നാട്ടിലെ ടാപ്പിംഗ്‌ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുകയുമാവാം. ടാപ്പ്‌ ചെയ്തെടുക്കുന്ന നീരയുടെ വിലയുടെ 50 ശതമാനം തുക കർഷകർക്കും, 25 ശതമാനം തുക തൊഴിലാളിക്കും 25 ശതമാനം സംസ്ക്കരണ പ്രവർത്തനങ്ങൾക്കും എന്ന രീതിയിലാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇത്‌ വേതനത്തിൽ വൻ വർദ്ധനവിന്‌ കാരണമാക്കും.  ഇതോടൊപ്പം നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്പാദക സംഘങ്ങൾക്കും അവയുടെ ഫെഡറേഷനുകൾക്കും നീര ഉത്പാദിപ്പിക്കാൻ അനുമതി നൽകിയാൽ കർഷകർക്കും തൊഴിലാളികൾക്കും കൂട്ടുത്തരവാദിത്വത്തിലൂടെ നീര ഉത്പാദനവും സംസ്ക്കരണവും സാധ്യമാക്കാം.
നീര ടാപ്പിംഗിൽ ബോർഡിന്‌ വ്യക്തമായ കാഴ്ചപ്പാടുണ്ട്‌. കേരളത്തിലെ എല്ലാ കൃഷിക്കാർക്കും നീര ടാപ്പിംഗിന്‌ അനുവാദം നൽകണമെന്നല്ല ബോർഡ്‌ നിഷ്കർഷിക്കുന്നത്‌, മറിച്ച്‌ നാളികേര ബോർഡിൽ രജിസ്റ്റർ ചെയ്ത 3000ത്തോളം സിപിഎസുകളിൽ അംഗങ്ങളായ കേരകർഷകർക്കും അവയുടെ അപ്പെക്സ്‌ ബോഡിയായ 125 ഫെഡറേഷനുകൾക്കും നീര ചെത്തുവാൻ അനുവാദം നൽകിയാൽ മതിയെന്നാണ്‌. ഇപ്രകാരം ചെയ്യുകയാണെങ്കിൽ യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ നീര സംസ്ക്കരണം പ്രാബല്യത്തിലാക്കാവുന്നതാണ്‌.
ഇതോടൊപ്പം നീര പ്രാബല്യത്തിൽ വരുമ്പോൾ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട്‌ (എഫ്‌ എസ്‌ എസ്‌എ) പ്രകാരം മായം ചേർത്തതോ പുളിച്ചതോ ആയ നീര മാർക്കറ്റിൽ വിൽക്കുവാൻ സാധ്യമല്ല. ഇപ്രകാരം ചെയ്താൽ കടുത്ത ശിക്ഷാ നടപടികളാണ്‌ ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ളത്‌. സാധാരണ സി ക്ലാസ്‌ കടകളിൽപോലും എഫ്‌എസ്‌എസ്‌എ നിയമം (എടടഅ അര​‍ി) നിർബന്ധമാക്കിയ സംസ്ഥാനമാണ്‌ കേരളം. വിൽപന നടത്തുന്ന ഭക്ഷ്യോൽപന്നങ്ങളുടെ ഗുണമേന്മയോടൊപ്പം അതിലടങ്ങിയ ഘടകങ്ങളെ  സംബന്ധിച്ചും അറിയാൻ ഉപഭോക്താവിന്‌ അവകാശമുണ്ട്‌.
ലൈസൻസ്‌ എടുത്തിട്ടുള്ള തെങ്ങ്‌ ടാപ്പ്‌ ചെയ്യുന്ന നീര ടെക്നീഷ്യന്മാർക്ക്‌ കള്ള്‌ ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിലും രജിസ്റ്റർ ചെയ്യാം. ഇതു വഴി ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ കൂടി ലഭിയ്ക്കും. ഈ രീതികൾ പ്രാബല്യത്തിലാക്കിയാൽ ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിന്‌ ഗതകാല പ്രൗഢി വീണ്ടെടുക്കാനുള്ള സാഹചര്യമൊരുങ്ങുകയും സർക്കാർ ഖജനാവിന്‌ വൻ മുതൽകൂട്ടാവുകയും ചെയ്യും.

23 Feb 2013

അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

അമിതവണ്ണം നിയന്ത്രിക്കുന്നതിന്‌ വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകൾക്ക്‌ സാധിക്കുമെന്നത്‌ ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ ഒരു ശുഭവാർത്തയാണ്‌. കോയമ്പത്തൂർ ആര്യവൈദ്യശാലയാണ്‌ പൊണ്ണത്തടിയന്മാർക്ക്‌ ആശ്വാസമേകുന്ന ഗവേഷണഫലങ്ങൾ പുറത്തു വിട്ടിരിക്കുന്നത്‌. ആയുർവേദത്തിൽ വെളിച്ചെണ്ണയുടെ മൂല്യവർദ്ധനവ്‌ എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂർ ആര്യവൈദ്യശാല നാളികേരവികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂർത്തിയായി.
2008ൽ ആരംഭിച്ച പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാം മനോഹർ കോയമ്പത്തൂർ ആര്യവൈദ്യശാല 'അഢഠഅഞ്ഞ' ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗം ഡയറക്ടർ ആണ്‌. അദ്ദേഹം തന്റെ ഗവേഷണത്തിന്റെ വിജയസാദ്ധ്യതകളെക്കുറിച്ചും ഈയൊരു പ്രോജക്ട്‌ ഏറ്റെടുത്ത്‌ പഠനം നടത്താൻ പ്രേരകമായ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നു.
"വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ വിദേശ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും ശാസ്ത്രീയാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ലോകമെങ്ങും വ്യാപകമായിട്ടും കൽപവൃക്ഷത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ഏറെ മിഥ്യാധാരണകൾ നിലനിൽക്കുന്നു. ആ പശ്ചാത്തലത്തിൽ ശുശ്രുത സംഹിത, ചരക സംഹിത തുടങ്ങിയ ഭാരതീയ പൗരാണിക ആയുർവേദ ഗ്രന്ഥങ്ങളിൽ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച പരാമർശങ്ങളുടെ പിൻബലത്തിലും ആയുർവേദത്തിന്റെ കൈമുതലായ ഗവേഷണ നിരീക്ഷണങ്ങൾ അനുഭവ പാഠമാക്കിയുമാണ്‌ ഈ പ്രോജക്ട്‌ ഏറ്റെടുത്തത്‌.
ആയുർവേദത്തിൽ നിലവിൽ വെളിച്ചെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്‌ ചർമ്മ - കേശ സംരക്ഷണരംഗത്ത്‌ മാത്രമാണ്‌. അകത്തേക്ക്‌ കഴിക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന്‌ ശാസ്ത്രവിധികളുണ്ടെങ്കിലും പ്രയോഗത്തിൽ ഇത്‌ അത്രയധികം പ്രാവർത്തികമായിട്ടില്ല. വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന പ്രചരണം ശക്തമായപ്പോൾ ആയുർവേദ രംഗത്തുള്ളവരും വെളിച്ചെണ്ണ ഉപയോഗിക്കാതായി. എന്നാൽ ശുശ്രൂത സംഹിത, ചരക സംഹിത തുടങ്ങിയ പൗരാണിക ആയുർവേദ സംഹിതകളിൽ തേങ്ങയുടെ സദ്ഗുണങ്ങൾ ഏറെ പരാമർശിച്ചിട്ടുണ്ട്‌. അക്കാലത്തൊക്കെ ക്ഷേത്രാവശ്യങ്ങൾക്കാണ്‌ തേങ്ങ പ്രധാനമായി ഉപയോഗിച്ചിരുന്നത്‌. പിന്നെ വെളിച്ചെണ്ണയെ സംബന്ധിച്ച്‌ കുപ്രചരണം ശക്തമായപ്പോൾ  ആയുർവേദ മരുന്ന്‌ നിർമ്മാണ രംഗത്ത്‌ നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കുറഞ്ഞ തോതിലുള്ള ഉപയോഗവും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. ഈ സാഹചര്യത്തിലാണ്‌ വെല്ലുവിളികളെ നേരിട്ടുകൊണ്ട്‌ ഈ രംഗത്ത്‌ കൂടുതൽ പഠനം നടത്തുന്നതിനുള്ള തീരുമാനമെടുത്തത്‌. പരമ്പരാഗത ആയുർവേദ ഗ്രന്ഥങ്ങളോടൊപ്പം തന്നെ ആധുനിക ശാസ്ത്രീയ പഠനങ്ങളിലൂടെ ലഭിച്ച അറിവും സംയോജിപ്പിച്ചാണ്‌ ഈ രംഗത്തെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോയത്‌. ഇതിന്‌ വലിയൊരു സാദ്ധ്യതകണ്ടു. മേരി എനിഗ്‌, കബാറ, ബ്രൂസ്‌ ഫിഫെ തുടങ്ങിയ വിദേശ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ നിരീക്ഷണ ഫലങ്ങളും ഇതിന്‌ പ്രചോദനമായിട്ടുണ്ട്‌. ആധുനിക പഠനങ്ങൾ ഇത്തരം സാദ്ധ്യതകളിലേക്ക്‌ നമ്മെ വഴിതിരിച്ചുവിട്ടപ്പോൾ നമ്മൾ മറന്നുപോയ, നമ്മൾ തള്ളിക്കളഞ്ഞ നമ്മുടെ തനത്‌ ഉൽപന്നം ഇതിനായി ഉപയോഗിക്കാം എന്നൊരുചിന്തയുണ്ടായി. അമേരിക്കയിലേയും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേയും ഭിഷഗ്വരൻമാരും പ്രകൃതിചികിത്സകരുമൊക്കെ വെളിച്ചെണ്ണയുടെ മഹിമ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും  ചെയ്യുമ്പോൾ ഇവിടെ എന്തുകൊണ്ട്‌ പാടില്ല എന്ന ചിന്തയാണ്‌  അകത്തേക്ക്‌ കഴിക്കുന്ന ആയുർവേദ മരുന്നുകൾ കാച്ചിയെടുക്കുന്നതിന്‌ വെളിച്ചെണ്ണ ഉപയോഗിക്കാൻ പ്രേരകമായത്‌. പാചക എണ്ണയായ വെളിച്ചെണ്ണയ്ക്ക്‌ ശരീരത്തിനുണ്ടാകുന്ന അമിത ചൂടിനെ നിയന്ത്രിക്കാൻ ശേഷിയുണ്ട്‌. ഇത്‌ മറ്റ്‌ എണ്ണകളെ അപേക്ഷിച്ച്‌ സവിശേഷമായൊരു ഗുണമാണ്‌. മറ്റ്‌ പല എണ്ണകളുമായി താരതമ്യം ചെയ്യുമ്പോൾ വെളിച്ചെണ്ണയ്ക്കുള്ള മറ്റൊരു പ്രത്യേകത ഇത്‌ പുനരുപയോഗിക്കുമ്പോൾ മറ്റുള്ളതിനെയപേക്ഷിച്ച്‌ പൊതുവേ ദോഷം കുറവാണ്‌ എന്നതാണ്‌.
വെർജിൻ വെളിച്ചെണ്ണ കഴിച്ചാൽ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന ഗുണവിശേഷവും ഈ പ്രോജക്ടിൽ പഠനവിധേയമാക്കി. ഇതനുസരിച്ച്‌ 24 ഇനം പച്ചമരുന്നുകളടങ്ങിയ വ്യോഷാദിചൂർണ്ണം നാലു തരത്തിൽ തയ്യാറാക്കിയ വെളിച്ചെണ്ണയിൽ  ആയുർവേദ വിധിപ്രകാരം പൊണ്ണത്തടിക്ക്‌ പരിഹാരമായി പരീക്ഷണം നടത്തി.
അഷ്ടാംഗഹൃദയത്തിലും അമിതവണ്ണം ലഘൂകരിക്കുന്നതിന്‌ ഈ 24 ഇനം ഔഷധക്കൂട്ടുകൾ ചേർന്ന വ്യോഷാദിയോഗം ഫലപ്രദമാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കികൊണ്ട്‌ കോയമ്പത്തൂർ ആര്യവൈദ്യശാലയുടെ പഠനങ്ങളും ആരംഭിച്ചു. കടുത്ത ചവർപ്പും കയ്പ്പും മൂലം ഉള്ളിൽ കഴിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള ഈ കൂട്ട്‌ തനതായി ഉള്ളിൽ കഴിക്കാനാകട്ടെ എണ്ണ,നെയ്യ്‌,തേൻ, മലർ,എന്നിവ ചേർത്താണ്‌ നൽകുന്നത്‌. 150 ഗ്രാം വീതം ഇത്‌ ദിവസേന രണ്ട്‌ നേരം കഴിച്ചാൽ ഫലസിദ്ധികിട്ടും. അളവ്‌ കൂടുതലായതിനാൽ മരുന്ന്‌ ഉള്ളിലേക്കിറക്കാൻ വൈഷമ്യങ്ങളേറെയുണ്ട്‌. ദഹന സംബന്ധമായ പ്രശ്നങ്ങളും രോഗിക്ക്‌ അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പ്രോജക്ടനുസരിച്ച്‌ മരുന്ന്‌ എണ്ണയിൽ കാച്ചി തൈല രൂപത്തിലാക്കി ഉള്ളിൽ കഴിക്കാൻ പാകപ്പെടുത്തുന്നത്‌.  ഇതനുസരിച്ച്‌ വ്യോഷാദിയോഗം വിവിധരീതിയിൽ തയ്യാറാക്കിയ നാലിനം വെളിച്ചെണ്ണകളിൽ പരീക്ഷിച്ചു.
നാലിനം പരീക്ഷണക്കൂട്ടുകൾ
1)    വെർജിൻ വെളിച്ചെണ്ണ (VCO)+ വ്യോഷാദിയോഗം മരുന്നുകൾ.
2)    പരമ്പരാഗതമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ (TCO) + വ്യോഷാദിയോഗം മരുന്നുകൾ.
3)    വ്യാവസായിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ (CVCO) + വ്യോഷാദിയോഗം മരുന്നുകൾ.
4)    പാചകാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ  + തേങ്ങാപ്പാൽ (KVCO) + വ്യോഷാദിയോഗം മരുന്നുകൾ.
സിവിസിഒ - വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കിയത്‌. റിഫൈന്‍മന്റ്‌ പ്രോസസുകൾ, ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ എന്നീ പ്രക്രിയയ്ക്ക്‌ വിധേയമാക്കിയത്‌.
ടിസിഒ - കൊപ്രയിൽ നിന്നും ആട്ടിയെടുത്തുണ്ടാക്കിയ ശുദ്ധമായ വെളിച്ചെണ്ണ. ഇത്‌ ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക്‌ വിധേയമാക്കിയിട്ടില്ല.
കെ.വി.സി.ഒ - കുറഞ്ഞ ചൂടിൽ തേങ്ങാപ്പാൽ വറ്റിച്ച്‌ അടുക്കളയിൽ തയ്യാറാക്കിയ വെർജിൻ കോക്കനട്ട്‌ ഓയിൽ.
ഗവേഷണഫലം-ഒന്നാംഘട്ടം
തനതായി ഉപയോഗിക്കുമ്പോൾ ഏറ്റവും മികച്ച ആന്റി ഓക്സിഡന്റായി പ്രവർത്തിച്ചതു നാലാമത്തെ മിശ്രിതമായ കൊപ്രവെളിച്ചെണ്ണയിൽ തിളപ്പിച്ച്‌ കാച്ചിയ തേങ്ങാപ്പാൽ എണ്ണയാണ്‌. എന്നാൽ മിശ്രിത രൂപത്തിലാകുമ്പോൾ എല്ലാ ഓയിലുകളും ആന്റി ഓക്സിഡന്റ്‌ ആയി പ്രവർത്തിക്കുന്നുമുണ്ട്‌. അതു മാത്രമല്ല മിശ്രിത രൂപത്തിലാകുമ്പോൾ വിറ്റാമിൻ ഇയുടെ സാന്നിദ്ധ്യവും ഏറെ അധികരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു. അതിനുതകുന്ന മരുന്നുകൂട്ടുകളാണ്‌ വ്യോഷാദിയോഗത്തിലുള്ളത്‌. ആയുർവേദത്തിൽ അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടാണ്‌ പ്രധാനമായും ഇത്‌ നിർദ്ദേശിക്കപ്പെട്ടിരിക്കുന്

നത്‌. വെർജിൻ വെളിച്ചെണ്ണയുടെ സവിശേഷമായ ഗുണങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ, ഈ രംഗത്ത്‌ കൂടുതൽ പഠനങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു. പഠനങ്ങളിൽ നിന്നും ബോധ്യപ്പെട്ട മറ്റൊരു കാര്യം വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണ - വെളിച്ചെണ്ണ എന്നിവയേക്കാളും ഗുണമേന്മയുള്ളത്‌ പരമ്പരാഗതാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കുമാണെന്നാണ്‌. ആന്റി ഓക്സിഡന്റ്‌ ആക്ടിവിറ്റി ടെസ്റ്റ്‌ റിസൽട്ടുകളും വെളിപ്പെടുത്തുന്നത്‌ നാലിനത്തിൽ ഏറ്റവും മികച്ച ഔഷധയെണ്ണയെന്ന്‌ നമുക്ക്‌ പറയാവുന്നത്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്റേയും കൊപ്രയിൽ നിന്നും നേരിട്ട്‌ നിർമ്മിക്കുന്ന വെളിച്ചെണ്ണയുടേയും മിശ്രിതമാണെന്നാണ്‌ (കെവിസിഒ). ഇതോടൊപ്പം ശരീരത്തിവുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ഈ കൂട്ടിന്‌ പ്രത്യേക കഴിവുണ്ട്‌. പൊളൻസ്കെ ടെസ്റ്റ്‌ ഫലങ്ങളും, മറ്റും ഇത്‌ സാധൂകരിക്കുന്നു.
 എപിസിസിയുടേയും നാളികേര ബോർഡിന്റേയും ഗുണനിലവാര മാനദണ്ഡങ്ങൾക്ക്‌ വിധേയമായാണ്‌ വെർജിൻ വെളിച്ചെണ്ണയിൽ പരീക്ഷണം നടത്തിയത്‌. പരിശോധനകൾക്ക്‌ വിവിധ മാനദണ്ഡങ്ങളുണ്ടായിരുന്നു. മരുന്നുകൾ കൂടിച്ചേരുമ്പോൾ എല്ലാ എണ്ണകളുടേയും ആന്റി ഓക്സിഡന്റ്‌ ശേഷി വലിയ അളവിൽ വർദ്ധിക്കുന്നതായി മനസ്സിലാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്‌. അതിനുശേഷമേ പ്രയോഗത്തിന്റെ അളവും മറ്റ്‌ കാര്യങ്ങളും നിശ്ചയിക്കാൻ പറ്റൂ. വിവിധ പഠനങ്ങൾക്കുശേഷം തെരഞ്ഞെടുത്ത 24 ഇനം ഔഷധ സസ്യങ്ങളാണ്‌ ഇതിൽ ചേർക്കാനായി ഉപയോഗിക്കുന്നത്‌. അതിന്‌ ആയുർവ്വേദ ഗ്രന്ഥങ്ങളുടെ പിൻബലമുണ്ട്‌. പൊണ്ണത്തടിക്ക്‌ മരുന്നെന്ന നിലയിൽ ആയുർവേദ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ഔഷധക്കൂട്ടിൽ ഈ എണ്ണ മിശ്രിതം കൂടി ശാസ്ത്രീയ അടിസ്ഥാനത്തിൽ സംയോജിപ്പിക്കുകയായിരുന്നു. വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ പല രോഗങ്ങളേയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്‌. ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, ഹൈപ്പർ ലിപിഡിമിക്‌ ആക്ടിവിറ്റി, എയ്ഡ്സ്‌ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമാണിത്‌. വിവിധ പരീക്ഷണ ഘട്ടങ്ങൾക്കുശേഷമാണ്‌ ഈ ഫലത്തിൽ എത്തിനിൽക്കുന്നത്‌. ആദ്യം എലികളിൽ പരീക്ഷണം നടത്തി. ഇനി പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യരിൽ പ്രയോഗിച്ച്‌ ഫലം കാണണം. അതിനുശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇത്‌ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇത്‌ കേവലം  ഭാര നഷ്ടത്തിലൂടെ അമിതവണ്ണത്തിന്‌ പരിഹാരമുണ്ടാക്കുന്ന ഔഷധമല്ല. മറിച്ച്‌ വിവിധ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോയി വിവിധ നിരീക്ഷണങ്ങൾ സ്വാംശീകരിച്ച്‌ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ആയുർവേദ ഔഷധമാണ്‌. മിശ്രിതത്തിന്റെ സാങ്കേതികതയ്ക്ക്‌ സംയുക്ത പേറ്റന്റ്‌ എടുക്കാനുള്ള ശ്രമത്തിലാണ്‌ നാളികേര വികസന ബോർഡും കോയമ്പത്തൂർ ആര്യവൈദ്യശാലയും.
ഈ ഔഷധക്കൂട്ട്‌ കഷായത്തെ വിവിധയെണ്ണകളിൽ കാച്ചി പരീക്ഷിച്ചതിനുശേഷമാണ്‌ ടിസിഒ, സിവിസിഒ മിശ്രിതത്തിൽ കാച്ചിയെടുക്കുന്ന ഔഷധം ഏറ്റവും ഫലപ്രദമെന്ന്‌ തെളിഞ്ഞത്‌. എണ്ണ നിർമ്മാണത്തിന്‌ ആയുർവേദത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്ന മാതൃകയിലാണ്‌ ഇതും നിർമ്മിക്കുന്നത്‌. ആദ്യം ഔഷധങ്ങളെല്ലാം ഒന്നിച്ചിട്ട്‌ കഷായരൂപത്തിലാക്കിയതിന്റെ പേസ്റ്റും കഷായവും വേർതിരിച്ചെടുക്കുന്നു. പേസ്റ്റിന്റെ നാലിരട്ടി കഷായം എന്ന അനുപാതത്തിലാണ്‌ എടുക്കുന്നത.​‍്‌  പിന്നെ ആയുർവേദ വിധിപ്രകാരം നിർമ്മിക്കുമ്പോൾ കഴിക്കാൻ വളരെ ബുദ്ധിമുട്ടാകുമായിരുന്ന ഉത്തമമായ ഒരൗഷധം, കഴിക്കാൻ യാതൊരു പ്രയാസവുമില്ലാത്ത രൂപത്തിലേക്ക്‌ പരിവർത്തനപ്പെടുത്തി നിർമ്മിക്കാൻ സാധിച്ചുവേന്നത്‌ വലിയ നേട്ടമാണ്‌. ടോക്സിസിറ്റി പഠനങ്ങളുടെ ഫലത്തെ ആശ്രയിച്ചു കൂടിയാണ്‌ പദ്ധതിയുടെ അടുത്തഘട്ടം. 
അടുത്ത ഘട്ടമായി 12 മി. ലിറ്റർ കഴിക്കാൻ പാകത്തിൽ ലഭ്യമായ എണ്ണആവർത്തിത തൈലമാക്കി 1 മി. ലിറ്ററിന്റെ ക്യാപ്സൂളുകളാക്കി എളുപ്പത്തിൽ കഴിക്കാൻ പാകത്തിൽ രൂപം കൊടുക്കുകയാണ്‌. 

വ്യായാമത്തിന്‌ സവിശേഷമായ സ്ഥാനമാണ്‌ ആയുർവേദം കൽപ്പിക്കുന്നത്‌. നല്ല വ്യായാമമുള്ളയാൾ അൽപ്പം കൂടിയ അളവിൽ ഭക്ഷണം കഴിച്ചാലും ശരീരത്തിന്‌ പ്രശ്നമില്ല. സമ്മർദ്ദങ്ങളില്ലാത്ത നല്ല വ്യായാമമുള്ള വ്യക്തികൾക്കാവും ഈ മരുന്ന്‌ കൂടുതൽ ഫലപ്രദമാകുന്നത്‌. അശാസ്ത്രീയമായ രീതിയിൽ  ഭാരം കൂറച്ച്‌ വണ്ണം കുറച്ചാൽ  അതിന്‌ പാർശ്വഫലവും കാണും. ഇന്ന്‌ ജനങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ കൂടിവരികയാണല്ലോ. വ്യായാമക്കുറവ്‌ പ്രധാനപ്രശ്നമാണ്‌. ശരീരത്തിന്‌ ആവശ്യമില്ലാത്ത കഫങ്ങളും മറ്റും പുറന്തള്ളാൻ സഹായിക്കുന്നതാണ്‌ ഈ ഔഷധം. നിത്യവും വ്യായാമം ചെയ്യുന്നവർക്ക്‌  എന്തും കഴിക്കാമെന്നാണല്ലോ പ്രമാണം.
"വ്യായാമനിത്യന്മാർക്ക്‌ അഗ്നിഫലം നന്നായിരിക്കും. അതോടൊപ്പം മരുന്നും ഫലിക്കും"
.

24 Jan 2013

നൂതന വിപണന തന്ത്രങ്ങൾ ജനറം നഗരങ്ങളിലേക്ക്‌


മിനി മാത്യു

കേരകൃഷിയുടെയും വ്യവസായത്തിന്റെയും സർവ്വതോന്മുഖമായ വികസനത്തിനു വേണ്ടി കേന്ദ്ര ഗവണ്‍മന്റ്‌ രൂപീകരിച്ച സ്വയം ഭരണാധികാര സ്ഥാപനമായ നാളികേര വികസന ബോർഡ്‌ കേന്ദ്ര സർക്കാർ നിർണ്ണയിച്ചിട്ടുള്ള ചുമതലകൾ വേണ്ടവിധം നിറവേറ്റുന്നതിൽ ഏക്കാളവും മുൻപന്തിയിൽ ആയിരുന്നു. എന്നാൽ ഈയിടെയായി നാളികേരത്തിന്റെയും, കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിടിവ്‌ മൂലം ദുരിതമനുഭവിക്കുന്ന കേരകർഷകരുടെ രക്ഷയാണ്‌ ബോർഡിന്റെ മുഖ്യ ചുമതലകളിൽ ഒന്നായി മാറിയിരിക്കുന്നത്‌. പ്രകൃതി വിഭവങ്ങൾ നന്നേ കുറവും ചുറ്റുപാടും ഏറെ ശത്രുവലയവുമുള്ള ഇസ്രായേൽ കാർഷിക വ്യാവസായിക വിപണനരംഗത്ത്‌ മുൻപന്തിയിൽ നിൽക്കുമ്പോൾ പ്രകൃതി വിഭവങ്ങൾ കൊണ്ട്‌ സമൃദ്ധമായ നാമെന്തിന്‌ പുറകോട്ടു നിൽക്കണം? പ്രകൃതിയുടെ വരദാനമായ കൽപവൃക്ഷത്തെ വേണ്ടവിധം സംരക്ഷിച്ചാൽ ലോക രാഷ്ട്രങ്ങൾക്കൊപ്പം തലയുയർത്തിപ്പിടിച്ച്‌ നിൽക്കുവാൻ നമുക്കു കഴിയുകയില്ലേ? ഇതിന്‌ അടിത്തറയാകേണ്ടത്‌ ഈ രംഗത്തെ സംരംഭകത്വവും പുതിയ വിപണന തന്ത്രങ്ങളുമാണ്‌. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത്‌ നാളികേരബോർഡിൽ രൂപീകരിച്ചിട്ടുള്ള മാർക്കറ്റിംഗ്‌ ടീമിന്റെ കീഴിൽ നമുക്കിതു സാധ്യമാക്കാം. അതിലൂടെ കേരോൽപന്നങ്ങൾക്കു സ്ഥിരമായ വിലയും നാളികേര കർഷക സമൂഹത്തിനു സമഗ്രപുരോഗതിയും സാധ്യമാക്കാം. കമ്പോള വ്യവസ്ഥയിൽ ആസൂത്രണത്തിനു മുൻതൂക്കം നൽകി മുൻപന്തിയിലെത്തിയ ചൈന, ഇസ്രായേൽ തുടങ്ങിയ ലോകരാഷ്ട്രങ്ങളെ നമുക്ക്‌ മാതൃകയാക്കാം.
നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം വീട്ടാവശ്യം കഴിഞ്ഞുള്ളവ കൊപ്ര നിർമ്മാണത്തിനും വെളിച്ചെണ്ണ ഉത്പാദനത്തിനുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. വളരെ ചെറിയൊരു ശതമാനം മാത്രമാണ്‌ മൂല്യവർധിത ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നത്‌. നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാവുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിരവധിയാണ്‌. എല്ലായ്പ്പോഴും നാളികേരത്തിന്റെ വില വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന രീതി ഉടച്ചുവാർക്കപ്പെടേണ്ടത്‌ തികച്ചും അനിവാര്യമാണ്‌.
 ഈയവസരത്തിലാണ്‌ ബോർഡിന്റെ മാർക്കറ്റിംഗ്‌ ടീം ജവഹർലാൽ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ (ഖചചഡഞ്ഞങ്ങ) കീഴിൽ വരുന്ന  63 പട്ടണങ്ങൾ കേന്ദ്രീകരിച്ച്‌ കേരോൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്‌. ഈ ശ്രമങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ വഴി തെളിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ നഗരങ്ങളിൽ ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ  കീഴിൽ വികസന പ്രക്രിയകൾ വിപുലമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി  കാലയളവിൽ ഈ 63 പട്ടണങ്ങളിലും 10 നാളികേര മൂല്യവർധിത ഉൽപന്നങ്ങളടങ്ങിയ  ഒരു ഉൽപന്ന മിശ്രിത (പ്രോഡക്ട്‌ ബാസ്ക്കറ്റ്‌)ത്തിനാണ്‌ മാർക്കറ്റിംഗ്‌ ടീം വിപണി കണ്ടെത്തുന്നത്‌. ഇതിനുള്ള നൂതന വിപണന തന്ത്രങ്ങളാണ്‌ ബോർഡ്‌ ആവിഷ്കരിക്കുന്നത്‌. പായക്ക്‌ ചെയ്ത കരിക്കിൻ വെള്ളം,തേങ്ങാ ചിപ്സ്‌, തൂൾത്തേങ്ങ, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഐസ്ക്രീം, തേങ്ങാപ്പാൽ ക്രീം, തേങ്ങാപ്പാൽ പൊടി, ഉണ്ട കൊപ്ര,വിനാഗിരി,പായക്ക്‌ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ്‌ ഈ 10 ഉൽപന്നങ്ങൾ.
എന്തുകൊണ്ടു ജനറം
നഗരങ്ങൾ?

കേര മേഖല മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ അനന്ത സാധ്യതകൾ ജനറം നഗരങ്ങളിൽ കണ്ടെത്തുകയാണ്‌. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കൊപ്ര, വെളിച്ചെണ്ണ എന്നീ പതിവുചൊല്ലുകളെ  മാറ്റിനിർത്തി  നൂതനമായ ഒരു വിപണന തന്ത്രത്തിനാണ്‌ ബോർഡ്​‍്‌ ഇവിടെ നാന്ദി കുറിക്കുന്നത്‌. ലോകത്തുള്ള വൻ സാമ്പത്തിക ശക്തികളും കോർപ്പറേറ്റ്‌ ഭീമൻമാരും അരങ്ങു വാഴുന്ന ഇന്ത്യൻ കമ്പോളത്തിൽ നിന്നു തന്നെ മൂല്യവർധിത ഉൽപന്നങ്ങൾക്ക്‌ വിപണി ഒരുക്കി വിലസ്ഥിരത കൈവരിക്കുവാനുള്ള ബോർഡിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്‌. ഇന്ത്യയുടെ  ജനസംഖ്യയിൽ ഭൂരിഭാഗവും നഗരങ്ങളിൽ വസിക്കുന്നു  എന്നതു മാത്രമല്ല ആഭ്യന്തര ഉപഭോഗത്തിന്റെ 65 ശതമാനത്തോളം നാഗരിക സംഭാവനയാണെന്നതും പുതിയ വിപണന തന്ത്രത്തിന്‌ കരുത്ത്‌ പകരുന്നു. ഈ നാഗരിക വാണിജ്യ സാധ്യതകൾ മുതലെടുക്കുവാൻ ബോർഡ്‌ നടത്തുന്ന ശ്രമങ്ങളിലൂടെ ജനറം നഗരങ്ങൾക്ക്‌ സവിശേഷ പ്രാധാന്യം കൈവരുന്നു.
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട 63 നഗരങ്ങളാണ്‌ ജനറം നഗരങ്ങൾ എന്ന്‌ അറിയപ്പെടുന്നത്‌. 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള 7 മെട്രോ നഗരങ്ങളും, 10 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള 28 നഗരങ്ങളും,10 ലക്ഷത്തിൽ കുറവു ജനസംഖ്യയുള്ള 28 ഇടത്തരം നഗരങ്ങളും ചേർന്നാൽ ജനറം നഗരങ്ങളായി. നാഗരിക ജനസംഖ്യയുടെ 70 ശതമാനവും അധിവസിക്കുന്നതും ജനറം നഗരങ്ങളിലാണ്‌. സംസ്ഥാന തലസ്ഥാനങ്ങളും, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും, പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളും ജനറം നഗരങ്ങളിൽ ഉൾപ്പെടുന്നു. ജനറം നഗരവാസികൾക്കു പുറമെ സന്ദർശകരുടെ ബാഹുല്യവും കൂടി കണക്കാക്കുമ്പോൾ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളുടെ വിപണി എന്ന പരിഗണനയും ജനറം നഗരങ്ങൾക്ക്‌ കൽപ്പിച്ചു കൊടുക്കാം.
പുതിയ വിപണന
തന്ത്രങ്ങളുടെ പിന്നാമ്പുറം

 നാഗരിക സംസ്കാരത്തിൽ ജീവിക്കുന്ന ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടു വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ കുത്തക ഭീമൻമാർ നിർമ്മിക്കുന്നുണ്ട്‌. നാളികേര മേഖലക്കു  ഈ സാധ്യതകൾ ഇതു വരെ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിച്ചിട്ടില്ല. കാലിക മാറ്റത്തിനു വിധേയമാകുന്ന ഭക്ഷണ വ്യവസ്ഥിതിയിൽ ഇനിയുള്ള കാലം പ്രകൃതി ദത്ത ഉൽപന്നങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്‌ അഭികാമ്യം. സോഫ്റ്റ്‌ ഡ്രിങ്കുകൾക്കു പകരം കരിക്കിൻ വെള്ളവും, നീരയും, പാമോയിലിനു പകരം വെളിച്ചെണ്ണയും, സൗന്ദര്യ വർദ്ധനവിനൊപ്പം ഓർമ്മ ശക്തി കൂട്ടാൻ വെർജിൻ കോക്കനട്ട്‌ ഓയിലും, കൊറിച്ചു തിന്നുവാൻ തേങ്ങാ ചിപ്സും, ഉണ്ടകൊപ്രയും എന്നു വേണ്ട നാരു മുതൽ ഇല വരെയുള്ള എല്ലാത്തരം നാളികേരോൽപന്നങ്ങളും വിറ്റഴിയുന്ന ഒരു വിപണിയായി ജനറം നഗരങ്ങളെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കും.
ഗ്രാമവ്യവസ്ഥിതികളെക്കാൾ അനൂസൃ​‍ൂതം പണം ചെലവഴിക്കാനുള്ള  പ്രവണത നഗരങ്ങളിൽ കാണുന്നുണ്ട്‌. ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവും ഫാഷൻ തരംഗങ്ങളും വിപണി സമവാക്യങ്ങളും യാഥാസ്ഥിതിക സമൂഹത്തിൽ വേരുറപ്പിക്കുന്നത്‌ നാഗരിക കാഴ്ചപ്പാടുകളിൽ നിന്നാണ്‌. ഏതുൽപന്നത്തിനും തനതു വിപണി കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ പരുവപ്പെട്ടിരിക്കുന്ന മികച്ച ഉപഭോഗ സംസ്കാരം നിലനിൽക്കുന്ന നാഗരിക വ്യവസ്ഥിതി തന്നെയാണ്‌ ജനറം നഗരങ്ങളിലും കണ്ടുവരുന്നത്‌. അതിനാൽ തന്നെ നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾക്ക്‌ ഗുണമേന്മ കൂടി കണക്കാക്കുമ്പോൾ വിജയ സാധ്യത കൂടുമെന്നതും ഉറപ്പാണ്‌. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വിലകൊടുത്തു മേടിക്കുന്നവരാണ്‌ നഗര വാശികൾ. ജോലിയുടെ തിരക്കുകൾ ഉള്ളതിനാൽ കാണുകളിലും ടിന്നുകളിലും  പായ്ക്കറ്റുകളിലും  ആക്കിയ റെഡിമെയ്ഡ്‌ ഭക്ഷണങ്ങളാണ്‌ അവർ ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ടു തന്നെ നല്ല രീതിയിൽ പായ്ക്ക്‌ ചെയ്ത ഈ 10 ഇനം കേരോൽപന്നങ്ങൾക്കും വൻ വിപണി ഉറപ്പിക്കാം.
ഒരു പക്ഷെ  പ്രാദേശിക അടിസ്ഥാനത്തിൽ ഒരു കണക്കെടുപ്പ്‌ നടത്തിയാൽ കേരളത്തിലെ ഏതെങ്കിലും ഒരു പട്ടണത്തിലുള്ള മലയാളികളെക്കാൾ കൂടുതൽ മലയാളികളെ അന്യ സംസ്ഥാന  നഗരങ്ങളിൽ കണ്ടെത്താൻ സാധിക്കും. ഇവരിൽ ഭൂരിപക്ഷവും നാളികേരത്തെയും കേരകേരളത്തെയും സ്നേഹിക്കുന്നവരാണ്‌. കേരളത്തിൽ നിന്നു മാത്രമല്ല,  കേരകൃഷി നിലനിൽക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഈ നഗരങ്ങളിൽ കണ്ടെത്താം. അതിനാൽ തന്നെ നാളികേര ഉൽപന്നങ്ങൾക്കു നഗരങ്ങളിൽ, വിശേഷാൽ ജനറം നഗരങ്ങളിൽ തദ്ദേശീയമായ വൻ വിപണി സാധ്യതയുണ്ട്‌. ഇത്തരത്തിൽ വിപണി വിപൂലീകരിക്കപ്പെടുമ്പോൾ  ഉൽപന്നങ്ങളുടെ ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കും. ഇതിനെ ഫലപ്രദമായി ഉപയോഗിക്കുവാൻ അഥവാ ഉൽപന്നങ്ങൾ കൃത്യമായി വിപണിയിലെത്തിക്കുവാൻ ബോർഡ്‌ നടത്തുന്ന ശ്രമങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ ബോർഡിന്റെ മാർക്കറ്റിംഗ്‌ ടീമാണ്‌.

19 Aug 2012

നാളികേര ഐസ്ക്രീം അമേരിക്കൻ വിപണി കയ്യടക്കുന്നു


മിനി മാത്യു
പബ്ലിസിറ്റി ആഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11


ഐസ്ക്രീം -മധുരപാനീയ നിർമ്മാണമേഖലയിൽ മാറ്റങ്ങളുടെ ചുവടുവെയ്പുകളുമായി
അമേരിക്കൻ വിപണി കൈയ്യടക്കിക്കൊണ്ടിരിക്കുന്ന ടർട്ടിൽ മൗണ്ടൻ എൽ.എൽ.സി.
കമ്പനിയുടെ പ്രസിഡന്റാണ്‌ ഭക്ഷ്യ ശാസ്ത്രജ്ഞനായ ജോൺ ടക്കർ. ഡയറി
ഉൽപന്നങ്ങളിൽ നിന്നുണ്ടാക്കുന്ന പതിവ്‌ ഐസ്ക്രീം, മധുരപാനീയങ്ങൾ
എന്നിവയ്ക്കുപകരം നാളികേരം, ആൽമണ്ട്‌, സോയ തുടങ്ങിയ എണ്ണക്കുരുക്കൾ
അരച്ചെടുക്കുന്ന സസ്യജന്യ പാൽ ഉപയോഗിച്ച്‌ മിൽക്ക്‌ ക്രീം, സൂപ്പർ ക്രീം,
ശീതീകരിച്ച പാലുൽപന്നങ്ങളായ ഗ്രീക്ക്‌ സ്റ്റൈൽ യോഗർട്ട്‌, സീസണൽ
ബിവറേജസ്‌ എന്നിവയുണ്ടാക്കി കമ്പനി അമേരിക്കയിൽ പുതിയ ഒരു 'ഹരിത-ധവള'
വിപ്ലവത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌.വാർഷിക വിൽപ്പന നടപ്പ്‌
സാമ്പത്തിക വർഷം 103 ബില്യൺ ഡോളറിലെത്തുമെന്ന്‌ ജോൺ ടക്കർ
പ്രതീക്ഷിക്കുന്നു. 'സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ' എന്ന ബ്രാൻഡ്‌ നെയിമിലാണ്‌
കമ്പനി ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്‌.

അമേരിക്കയിൽ ഓറിഗോൺ സംസ്ഥാനത്തെ സ്പ്രിംഗ്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന
കമ്പനിയെ പ്രതിനിധീകരിച്ച്‌ എപിസിസിയുടെ പ്രത്യേക ക്ഷണിതാവായി 45-​‍ാമത്‌
കൊക്കോടെക്ക്‌ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കാൻ കൊച്ചിയിൽ
എത്തിയതാണദ്ദേഹം.
മൃഗജന്യപാലുൽപന്നങ്ങൾക്കു പകരം സസ്യജന്യപാലുൽപന്നങ്ങളുപയോഗിച്ചുണ്ടാക്
കിയ ഐസ്ക്രീം നിർമ്മിച്ച്‌ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ലോകജനതയുടെ ആരോഗ്യമേഖലയിൽ ഏറെ ശ്രദ്ധ നൽകിക്കൊണ്ടാണ്‌ ടക്കറുടെ മുന്നേറ്റം.

വിപണിയിൽ ഏറെ ഡിമാന്റുള്ള ഉൽപന്നം നാളികേര ഐസ്ക്രീമും യോഗർട്ടുമാണെന്ന്‌
അദ്ദേഹം പറഞ്ഞു. "കമ്പനി നാളികേരാധിഷ്ഠിത ഉൽപന്നനിർമ്മാണമേഖലയിലേയ്ക്ക്‌
തിരിഞ്ഞിട്ട്‌ കേവലം അഞ്ചുവർഷം മാത്രമെ ആയിട്ടുള്ളൂ. നാളികേര പാലിൽ
നിന്നുണ്ടാക്കുന്ന കോക്കനട്ട്‌ മിൽക്ക്‌, ഐസ്ക്രീം, യോഗർട്ട്‌ എന്നിവ
2008ലാണ്‌ നിർമ്മിച്ചു തുടങ്ങിയത്‌. ഇക്കാലയളവിലാണ്‌ കമ്പനി ഏറെ ലാഭം
നേടിയത്‌" എന്നും ടക്കർ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ചാർട്ടിലൂടെ
അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു.
 "ഉൽപന്നങ്ങളുടെ പ്രമുഖ വിപണി, യു.എസ്‌.എ, കാനഡ, എന്നിവിടങ്ങളിലാണ്‌.
ഇതോടൊപ്പം ദക്ഷിണ കൊറിയ, ആസ്ത്രേലിയ, ജമൈക്ക എന്നിവിടങ്ങളിലേക്കും
ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നു. ഒരു പെയ്ന്റ്‌ അഥവാ 1/8 ഗാലൺ
ഐസ്ക്രീമിന്റെ വില 499-599യു.എസ്‌. ഡോളറാണ്‌.  പ്രീമിയം വിലയാണിത്‌ ", അദ്ദേഹം പറയുന്നു. "കേരോൽപന്നങ്ങളെ സംബന്ധിച്ച അമേരിക്കൻ ജനതയുടെ ധാരണകളേറെ
മാറിയിരിക്കുന്നു." 80കളിൽ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെതിരെ ഏറെ
കുപ്രചരണങ്ങൾ നടത്തിയ ഏതാനും അമേരിക്കൻ ലോബികളുടെ ധാരണകളെ എപ്രകാരം
തിരുത്തിക്കുറിച്ചുവേന്ന ചോദ്യത്തിനുത്തരമായിരുന്നു ഇത്‌. അമേരിക്കൻ
ജനതയ്ക്കിടയിൽ ക്ഷീരോത്പന്നങ്ങളുപയോഗിക്കുന്
നവർക്കിടയിൽ പലർക്കും ഭക്ഷ്യ
അലർജി കണ്ടുവരുന്നു. "പശുവിൻ പാലിനുപകരം തേങ്ങാപ്പാൽ ഉപയോഗിച്ച്‌ ആരോഗ്യം
സംരക്ഷിക്കുന്നതിനോടൊപ്പം അസുഖത്തിൽനിന്ന്‌ മോചനവും നേടാം
", എന്ന പ്രമുഖ
അമേരിക്കൻ ഭിഷഗ്വരനായ ഡോ. ബ്രൂസ്‌ ഫിഫേയുടെ നിർദ്ദേശം അമേരിക്കൻ ജനതയെ
ഏറെ ആകർഷിച്ചിരിക്കുന്നു. 60 ശതമാനം ഭക്ഷ്യ അലർജിയും ഡയറി മിൽക്കിൽ
നിന്നും മറ്റ്‌ അണ്ടിപ്പരിപ്പുകളിൽ നിന്നുമാണെന്ന അദ്ദേഹത്തിന്റെ
ഗവേഷണങ്ങളും ക്ലിനിക്കൽ റിപ്പോർട്ടുകളും ഇതിന്‌ ഉപോദ്ബലകമായി.
നാളികേരത്തിന്റെ രോഗശമന കഴിവുകളെ കണ്ടെത്തിക്കൊണ്ട്‌ പുറത്തിറക്കിയ
ബ്രൂസ്‌ ഫിഫേയുടെ 'കോക്കനട്ട്‌ ക്യുവേഴ്സിൽ' (coconut cures)
ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പോഷകഗുണങ്ങളേറെയുള്ളതും
ആരോഗ്യദായകവും പ്രകൃതിദത്തവും അമ്മയുടെ മുലപ്പാലിന്‌ തുല്യവുമായ ലോറിക്‌
ആസിഡ്‌ അടങ്ങിയ വെളിച്ചെണ്ണയുടെ മറ്റ്‌ ഗുണങ്ങൾ പ്രമുഖ
ന്യൂട്രീഷനിസ്റ്റായ മേരി എനിഗിന്റെ പഠന റിപ്പോർട്ടുകൾ
വെളിപ്പെടുത്തുന്നു.  ഇത്‌ ഏറെ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കിയിട്ടുണ്ട്‌.
2007ലാണ്‌ ക്ഷീര വിമുക്ത ഉൽപന്നങ്ങളിലേക്ക്‌ 144 ജീവനക്കാരുള്ള, ടർട്ടിൽ
മൗണ്ടൻ എൽഎൽസി കമ്പനി പൂർണ്ണമായും തിരിഞ്ഞത്‌. തെറ്റിദ്ധാരണകളെ
തിരുത്തിക്കുറിച്ച്‌ സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ പ്രോഡക്ട്സ്‌ അമേരിക്കൻ
ജനതയെ വശീകരിച്ചുകഴിഞ്ഞു. ബ്രാൻഡ്‌ ഇമേജ്‌ പിടിച്ചു നിർത്തുന്നതിന്‌
വിവിധ ബ്രാൻഡുകളെ ശുപാർശ ചെയ്തുകൊണ്ടുള്ള മോഡൽ (മർ​‍ീരമര്യ ‍ാമൃസലശ്ഴ
‍ാ​‍ീറലഹ) വിപണന തന്ത്രമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.


വിപണന തന്ത്രങ്ങൾ (marketing stratagies)
അത്യാകർഷകമായ വിപണനതന്ത്രങ്ങളാണ്‌ ജോൺ ടക്കർ ആവിഷ്ക്കരിച്ചിട്ടുള്ളത്‌.
ഇതിലൂടെ വിപണിയിൽ വിശ്വാസ്യത  ആർജ്ജിച്ചുകഴിഞ്ഞു.
"അമേരിക്കയിലെ നാച്ചുറൽ ഫുഡ്‌ ചാനൽ, സൂപ്പർ മാർക്കറ്റ്‌ ചാനലുകൾ, ഇതര
ടിവി ചാനലുകൾ എന്നിവയിലൂടെ നടത്തുന്ന പരസ്യപ്രചരണങ്ങളേറെയും
ഉപഭോക്താക്കൾക്ക്‌ കേരോൽപന്നങ്ങളോട്‌ കൂടുതൽ അഭിനിവേശമുണ്ടാക്കുന്ന (
passion) വിധത്തിലാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌".
"നാച്ചുറൽ ഫുഡ്‌ ചാനലിലൂടെയാണ്‌ ഏറെ ബോധവത്ക്കരണം നടത്തുന്നത്‌." സൂപ്പർ
മാർക്കറ്റ്‌ ചാനലുകളും പ്രചരണം വ്യാപിപ്പിക്കുന്നതിൽ ഏറെ
ശ്രദ്ധാലുക്കളാണ്‌. ടി.വി, മാഗസിനുകൾ, ഫേയ്സ്‌ ബുക്ക്‌, റീട്ടെയിൽ
എക്സിബിഷൻ, സാമൂഹിക മാധ്യമങ്ങൾ, റോഡ്‌ ഷോകൾ തുടങ്ങിയവയിലൂടെ പ്രചരണങ്ങൾ
വിപുലപ്പെടുത്തുന്നു. പ്രമുഖ ഫുട്ബോൾ കളിക്കാരനായ ഡ്രൂ ആൻഡ്‌ ബ്രിട്ടാണി
ബ്രീസ്‌ ആണ്‌ ടർട്ടിൽ മൗണ്ട്‌ കമ്പനിയുടെ ബ്രാൻഡ്‌ അമ്പാസഡർ. 2005ൽ
നെസ്ലേ ഗ്രൂപ്പുമായി ഒപ്പുവച്ച കരാറിലൂടെ കൂടുതൽ മാർക്കറ്റ്‌
ചാനലുകളിലേക്ക്‌ പ്രവേശനം ലഭിച്ചു. ഈയൊരു കരാർ "ഏറെ രുചികരവും
ക്ഷീരവിമുക്തവുമായ" ഐസ്ക്രീം ഉൽപന്നങ്ങളുണ്ടാക്കുന്നതിലേക്കു
ള്ള
വഴിത്തിരിവുകൂടിയാണ്‌.

2011-2012 സാമ്പത്തിക വർഷത്തെ കമ്പനിയുടെ വിൽപനയിൽ മുൻ സാമ്പത്തിക
വർഷത്തേക്കാളും 30.4 ശതമാനം വർദ്ധനവാണുണ്ടായത്‌. 2012 ന്റെ തുടക്കത്തിൽ
മൊത്തം വിൽപന 88 മില്യൺ യു.എസ്‌. ഡോളറാണ്‌. 50.5% വർദ്ധനവാണ്‌ 2011ൽ
സസ്യജന്യ പാലുൽപന്നങ്ങളിൽ നിന്നും നേടിയത്‌. നാളികേര ഐസ്ക്രീം -
മധുരപാനീയങ്ങളുടെ വിൽപ്പന ഈ വളർച്ചാ നിരക്കിന്‌ കാരണമാണെന്ന്‌ ചാർട്ട്‌
വ്യക്തമാക്കുന്നു. ഈ വളർച്ച അഞ്ചു വർഷത്തേയ്ക്ക്‌ കൂടി
പ്രതീക്ഷിക്കുന്നു. വിൽപനയിലെ നേട്ടം 75 ശതമാനവും കേരോൽപന്നങ്ങൾക്കാണ്‌.
സസ്യജന്യപാലുൽപന്നങ്ങൾക്ക്‌ അമേരിക്കൻ കുടുംബങ്ങളിൽ 35 ശതമാനം
വർദ്ധനവാണ്‌ രേഖപ്പെടുത്തിയത്‌", അദ്ദേഹം പറഞ്ഞു.
"നമുക്കു വേണ്ടത്‌ നാളികേരത്തിനു ചുറ്റും ഒരു ആരോഗ്യവലയം (health halo)
സൃഷ്ടിക്കുകയാണ്‌." 'നാളികേരത്തിന്റെ നന്മ' അഥവാ 'സ്റ്റാറ്റസ്‌'
ഉയർത്തണം. പലയിടങ്ങളിലായി ഉരുത്തിരിഞ്ഞിട്ടുള്ള ഗവേഷണങ്ങളെ
ക്രോഡീകരിയ്ക്കണം. ഇതിനുവേണ്ടി ഏഷ്യൻ ആന്റ്‌ പസഫിക്‌ കമ്മ്യൂണിറ്റിയും
നാളികേര വികസന ബോർഡും ഒത്തൊരുമയോടെ ശ്രമിക്കണം. പൂരിതകൊഴുപ്പെന്ന
വിഭാഗത്തിൽ മുദ്രകുത്തി നാളികേരത്തെ  ഭക്ഷണചര്യയിൽ നിന്ന്‌ ഒഴിവാക്കി
നിർത്തിയിരുന്ന പ്രവണതയെ ഇനിയും ഖണ്ഡിയ്ക്കേണ്ടതുണ്ട്‌. ആഗോളതലത്തിൽ
കേരോൽപന്നങ്ങളുണ്ടാക്കുന്ന കൺസ്യൂമർ പായ്ക്കേജ്‌ ഇൻഡസ്ട്രികളും ഏഷ്യൻ
പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി (എപിസിസി)യും തമ്മിലൊരു നിരന്തര
ബന്ധമാണുണ്ടാകേണ്ടത്‌", ജോൺ ടക്കർ എടുത്തുപറഞ്ഞു.
"കാലിഫോർണിയയിൽ ആൽമണ്ട്‌ പ്രോത്സാഹിപ്പിയ്ക്കാൻ ആൽമണ്ട്‌ ബോർഡുണ്ട്‌.
ഇതൊരു കോർപ്പറേറ്റ്‌ യുഗമാണ്‌. വ്യക്തിഗത തീരുമാനങ്ങൾക്കിവിടെ
പ്രസക്തിയില്ല. അമേരിക്കൻ മരുന്നുവ്യവസായ രംഗത്തെ ഉന്നതാധികാര
അതോറിറ്റിയാണ്‌ ഫെഡറൽ ഡ്രഗ്‌ അഡ്മിനിസ്ട്രേഷൻ (FDA). ഈ ഉന്നതാധികാര
സമിതിയുടെ അംഗീകാരം നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും ലഭിക്കാൻ
കൂട്ടായ യത്നം ആവശ്യമാണ്‌. ഈയൊരു ലക്ഷ്യത്തോടെയാണ്‌ കൊക്കോടെക്‌
സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കാൻ ഇവിടെയെത്തിയത്‌. ഏഷ്യൻ ആന്റ്‌
പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റിയും, നാളികേര വികസന ബോർഡും
ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അമേരിക്കൻ ഫെഡറൽ ഡ്രഗ്‌ അഡ്മിനിസ്ട്രേഷനെ
  കാര്യങ്ങൾ ധരിപ്പിക്കാൻ എളുപ്പമാകും", ടക്കർ വ്യക്തമാക്കി.
98 മുതൽ 2007 വരെ ഇന്റർനാഷണൽ ഐസ്ക്രീം കൺസോർഷ്യം എക്സിക്യൂട്ടീവ്‌
ഓഫീസറായി സേവനമനുഷ്ഠിച്ച ഈ ഭക്ഷ്യശാസ്ത്രജ്ഞൻ പ്രത്യേക രുചിക്കൂട്ടോടെ
വിവിധ ഫ്ലേവറുകളിലായി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നൂതന ഐസ്ക്രീം
വിഭവങ്ങളുണ്ടാക്കാൻ പ്രത്യേക താൽപര്യമെടുത്തു പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ ഈ മേഖലയിലെ പ്രവർത്തനം കണക്കിലെടുത്ത്‌ നിരവധി
പേറ്റന്റുകളും വിലപ്പെട്ട പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട. ലോകോത്തര ഐസ്ക്രീം വാണിജ്യമേഖലയിലുള്ള ടക്കറുടെ ഈ ചുവടുവെയ്പുകൾ ഏറെ
മാറ്റങ്ങൾക്ക്‌ വഴി തെളിയ്ക്കും. അതോടൊപ്പം നാളികേര ഐസ്ക്രീമിന്റെ
ഭാവിയും ശോഭനമാകും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...