Showing posts with label mohan cherai. Show all posts
Showing posts with label mohan cherai. Show all posts

22 Feb 2015

അതിരുകൾക്കപ്പുറം


മോഹൻ ചെറായി

അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

18 Dec 2014

അതിരുകൾക്കപ്പുറം


മോഹൻചെറായി


അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

22 Nov 2014

ഇന്ത്യനല്ലാത്തവർ


മോഹൻ ചെറായി    

ദാരിദ്ര്യക്കതിർ മണികൾ
വറുത്തുകുത്തിയ ബലിച്ചോറിൽ,
സ്നേഹത്തിൻ അന്യമാം അഗ്നികൂട്ടി
    തിലംവിനാ, തിലോദകം വിനാ
    ഏകുന്നിതാ നിനക്കന്ത്യാഞ്ജലി.
    ആരുമേ നോക്കാത്ത -
    ആർക്കുമേ വേണ്ടാത്ത -
മുളയിലേ പുഴുക്കുത്തേറ്റ്‌
പഴുത്തു ഞെട്ടറ്റു വീണോരു
ഘടോൽക്കച വംശജാ,
നിനക്കെന്റെ ലാൽസലാം.
    ജീവിതക്കോലായിൽ നിവരുന്നു നാക്കില;
    വേവുന്ന സ്വപ്നത്തിലെരിയുന്നു കർപ്പൂരം;
    സ്മൃതികളിൽ നിന്നു നിൻ വേരറ്റുപോകയായ്‌
    കൃതികളിൽ നിന്നുടെ പേരുമേ ചേരില്ല!
തീരെയോർക്കാതെ വന്നുപിറക്കയായ്‌;
ആരുമറിയാതെ വീണുമരിക്കയായ്‌!
അന്യരായ്‌ വന്നു ഭവിക്കുമീ വംശജർ
നിന്ദ്യരായ്‌ മേവുന്നു ഇന്ത്യനല്ലാത്തവർ!!
    വാറ്റു ചാരായമിറ്റിറ്റു വീഴുമീ
    ഈറ്റക്കുഴലിനു ചുറ്റിനും കൂടുവോർ
    മാറ്റങ്ങളൊന്നുമേ കാണാതെ കേൾക്കാതെ
    മാറ്റുകെട്ടു നശിക്കുന്നു ഊരുകൾ
ഒരുതുണ്ടു പുകയിലയിലൊരു കൊച്ചുജീവിതം
അരുതുകളയറിയാതെ വഴിതെറ്റി വീണിടും
നാരിയാകുംമുമ്പ്‌ അമ്മയായ്‌ മാറ്റുന്നു
കാരിരുമ്പാണല്ലോ നമ്മുടെ നെഞ്ചകം!
    കണ്ണിൽ കനലെരിയുന്ന കരളുറപ്പുള്ളവർ   
    മണ്ണിലിടിവണ്ടിതൻ  താഴെപ്പിടഞ്ഞിതേ....
    ചോരവീണു നനഞ്ഞൊരു മണ്ണിലോ
    ചോപ്പുപൊതിയാൻ മടിക്കുന്നു കാലവും!
എന്നുദിക്കും സൂര്യൻ; കാതോർത്തിരിപ്പൂ ഞാൻ!
എന്നു ഘടോൽക്കചർ നമ്മളിൽ ചേർന്നിടും?
"അന്നുവരെ, നീച ചണ്ഡാല ജന്മമായ്‌
നിന്നുകേഴുക കാടിന്റെ മക്കളേ-"
    എന്നുപറഞ്ഞു നാം കണ്ണടച്ചീടുകിൽ
    വന്നുചേരുന്ന നാളെകൾ ചൊല്ലിടും:
    "ഇന്നിവർ; നാളെ നാം!  ഓർക്കുക സോദരാ!
    ഇന്ത്യനല്ലാതായി മാറണോ നമ്മളും??"

19 Oct 2014

പുറപ്പാട്‌

19 Sept 2014

കളിപ്പാട്ടത്തിലെ വിഷം


മോഹൻ ചെറായി
    ലവന്‌ കുട്ടിപ്രായം കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അച്ഛനും അമ്മയും കൂടി ലവന്‌ ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു. ലവനു വേണ്ടി അവരൊരു പൂച്ചക്കുട്ടിയെ കണ്ടു വയ്ക്കുകയും ചെയ്തു. നല്ല സ്വർണ്ണ വർണ്ണമുള്ള ഒന്ന്‌. പക്ഷെ ലവന്‌ ഇഷ്ടം എലിയെ ആയിരുന്നു. ഒരു വെള്ളെലിയെ!
    അച്ഛനെതിർത്തു നോക്കി, അമ്മ കരഞ്ഞു നോക്കി, അമ്മൂമ്മ ഗുണദോഷിച്ചു നോക്കി. കൂട്ടുകാരെക്കൊണ്ട്‌ പറയിച്ചു നോക്കി. അമ്മാവനെക്കൊണ്ട്‌ ഭീഷണിപ്പെടുത്തി വരെ നോക്കി. ങ്ങേ...ഹേ... ലവന്‌ കുലുക്കമില്ല.
    അങ്ങനെ അവരൊക്കെ ലവന്റെ മുൻപിൽ തോറ്റു തൊപ്പിയിട്ടു. ഒടുവിൽ ഒരു കർക്കിടക മാസം മൂന്നാം തീയതി വെള്ളെലി ലവന്‌ സ്വന്തമായി. വീട്ടുകാർ എല്ലാവരും അതിനെ സ്നേഹിക്കാമെന്ന്‌ കരുതുകയായിരുന്നു. പക്ഷെ......
    വെള്ളെലി വന്ന്‌ മൂന്നാം ദിവസം ആണ്‌ ലവന്റെ അമ്മ അതുകണ്ടത്‌. മകന്റെ ചെവിലൊരു പാട്‌     ! മുള്ളു കൊണ്ടതുപോലെ, ഒന്നല്ല രണ്ടു പാടുകൾ.
    "കടന്നലു കുത്തിയതാവും"
     - വെള്ളെലി പറഞ്ഞു.
        "കടന്നലോ?"
    ലവൻ അത്ഭുതപ്പെട്ടു.  അങ്ങനെ ഒരു സാധനത്തെ ആ പരിസരത്ത്‌ കണ്ടിട്ടില്ലായിരുന്നു. ലവന്റെ അമ്മ ആകുലപ്പെട്ടു:
    "കർക്കിടകമാസമാ... ഒന്നും വരാതിരുന്നാൽ മതിയായിരുന്നു. എന്റെ ഭഗോതീ, കാത്തോളണേ"
    നിറം വെളുപ്പാണെങ്കിലും കളിപ്പാട്ടം എലിവർഗ്ഗമാണല്ലോ.  കർക്കിടക മാസത്തിൽ എലിവിഷം മനുഷ്യശരീരത്തിൽ എത്തിയാൽ ദേഹം മുഴുവൻ മുഴകൾ പ്രത്യക്ഷപ്പെടുമത്രേ ! എത്രയോ പേർക്ക്‌ ഇത്‌ സംഭവിച്ചിരുക്കുന്നു.
    ഭയപ്പെട്ടത്തുപോലെ തന്നെ വന്നുഭവിച്ചു. രണ്ടാം ദിവസം ലവന്റെ ചെവിയിൽ രണ്ട്‌ ചെറിയ മുഴകൾ പ്രത്യക്ഷപ്പെട്ടു. ലവനതത്ര കാര്യമാക്കിയില്ല. പക്ഷേ മുഴകൾ പെരുകിയപ്പോൾ ചെവി ശ്രദ്ധിക്കപ്പെട്ടു.
    വീട്ടിൽ എല്ലാവർക്കും വേവലാതി. ആളുകൾ ഫോൺ കരണ്ടുതിന്നു. വെള്ളെലിമാത്രം നിശ്ശബ്ദം. പുറത്തുപറയാനാവാതെ എല്ലാവരും കുഴങ്ങി. കുടുംബഡോക്ടറെ വീട്ടിൽ വരുത്തി. അദ്ദേഹം വിശദമായി കണ്ടു; കേട്ടു. മരുന്നുകൾ നിർദ്ദേശിച്ചു മടങ്ങി.
    ഔഷധ സേവ തുടങ്ങി. പക്ഷേ മുഴകൾ വർദ്ധിച്ചുകൊണ്ടേയിരുന്നു. തലച്ചോറ്‌ മുഴകൾ കൊണ്ടു നിറഞ്ഞ്‌ എള്ളുണ്ട സമാനമായി. മുഖവും ശരീരവും മുഴ ഭരിതം. മുഴകൾ വർദ്ധിച്ചപ്പോൾ കൺപോളകളിൽ പോലും മുഴ! അങ്ങനെ കണ്ണുകാണാതായി. കാണണമെന്നുതോന്നുമ്പോൾ കൺപോളകൾ രണ്ട്‌ വിരലുകൾ കൊണ്ട്‌ അകത്തി കാണണമെന്നായി.
    ഒടുവിൽ കാഴ്ചകൾ ലവന്‌ അന്യമായി. അകന്നുപോകുന്ന പാദപതന ശബ്ദങ്ങൾ അടഞ്ഞു തീരാറായ കർണ്ണദ്വാരങ്ങളിലൂടെ എള്ളുണ്ടയിലെത്തി. ശ്രമപ്പെട്ട്‌ അവൻ കണ്ണുകൾ തുറന്നു. നിറകണ്ണുകളുമായി പടിയിറങ്ങുന്ന മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും ഹൃദയഭേദക ദൃശ്യങ്ങൾ !
    അനന്തരം പുറത്തു ചാടിയ വെള്ളെലിയുടെ ആത്മഗതം കേട്ട്‌ അവൻ ഞെട്ടി:
    "ഹാവൂ.... ശല്യങ്ങളൊഴിഞ്ഞു. ഇനി ഈ മഹാശല്യത്തെ എങ്ങനെ കെട്ടി എടുക്കുമന്റെ ഈശ്വരാ............... "
    അവന്റെ മുഴകളിലെ കോശങ്ങൾ കരഞ്ഞു. അവ ഉരുകി ലാവപോലെ യുവതയുടെ  തലകൾ അന്വേഷിച്ച്‌ ഒഴുകി നടന്നു...................

19 Jul 2014

(അ)ക്ഷയതൃതീയ


മോഹൻ ചെറായി

        അന്നൊരു മാസാവസാന ഞായറാഴ്ചയായിരുന്നു. വരവും ചെലവുമായി കൂട്ടിമുട്ടാത്തതിൽ വിഷമിച്ച്‌ ചെലവുകൾക്കുമുകളിൽ അയാൾ വര വരച്ചുകൊണ്ടിരുന്നു. അയാളുടെ പ്രയാസങ്ങളിൽ ആയാസപ്പെടാതെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവൾ - അയാളുടെ ഭാര്യ! വിഷയം അക്ഷയ തൃതീയ!
    അന്നു സ്വർണ്ണം വാങ്ങിയാൽ ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്‌, ടി.വിയിൽ ജോത്സ്യൻ പറഞ്ഞ വിവരണാതീതമായ ഭാഗ്യങ്ങളെക്കുറിച്ച്‌ അവളങ്ങനെ  ചിലച്ചുകൊണ്ടിരുന്നു.
    എല്ലാം കുറച്ചുമുമ്പേ പറഞ്ഞവ!
അവൾക്കറിയാം  ആ തനിയാവർത്തനത്തിന്റെ പ്രയോജനം.  താത്പര്യമില്ലാത്ത കാര്യങ്ങൾപോലും തനിയാവർത്തനത്തിൽ സഹികെട്ട്‌   ഒടുവിൽ അയാൾ സമ്മതിക്കും....
"ഉം. പറയ്‌ ചേട്ടാ ...... പറയ്ന്നേ..."
"ഞാൻ പറഞ്ഞില്ലേ എന്റെ കൈയ്യിൽ കാശില്ലെന്ന്‌! പലിശകൊടുക്കാൻ കാശില്ലാതെ വിഷമിക്കുമ്പോഴാ ..... "
"കാശ്‌ നമുക്ക്‌ ഉണ്ടാക്കാമെന്നേയ്‌"
"എങ്ങനെ?"
"നമുക്കീ മാല പണയം വെയ്ക്കാം!"
"അത്‌ താലിമാലയല്ലേ!!"
    ഇത്‌ കേട്ടതും തെക്കേ ചായ്പുമുറിയിൽ നിന്ന്‌ അശരീരിയുയർന്നു: "ചെയ്യും മുമ്പേ മൂന്നുവട്ടം ആലോചിക്കണം. പെൺ ചൊല്ലു കേൾക്കുന്നവർ പെരുവഴിയിലെന്നാ...." അവളുടെ നാക്ക്‌ ചൊറിഞ്ഞു. അശരീരിക്കു നേരെ തിരിഞ്ഞ അവൾ സംയമനം പാലിച്ചു. അനന്തരം അരിശത്തോടെ ഭർത്താവിന്റെ നേരെ തിരിഞ്ഞു.
    "ദേ ചേട്ടാ, എന്റെ തന്തയായിരുന്നെങ്കിൽ പണ്ടേ  ഈ മനുഷ്യനെ ഞാൻ ചവിട്ടി കൊന്നേനെ. എന്തു നല്ല കാര്യം പറഞ്ഞാലും ഉടനെ തുടങ്ങും മൊടക്കു വർത്തമാനം."
    "പോട്ടെടീ.... വയ്യാതെ കിടക്കുന്ന മനുഷ്യനല്ലേ!"
    "ഉവ്വ്‌ വയ്യായ... സർവ്വത്ര തളർന്നിട്ടും നാക്കിനുമാത്രം ഒരു തളർച്ചയുമില്ല. ശവം!!!" "പോട്ടേ....നീയിപ്പോ എന്താ പറയുന്നത്‌...... താലിമാല പണയം വച്ച്‌  പുതിയ സ്വർണ്ണം വാങ്ങണം. അത്രേല്ലേയുള്ളൂ. ശരി....... നിന്റെ  ഇഷ്ടം പോലെ ചെയ്യ്‌..."
    ഒന്നാമങ്കം അവസാനിക്കാൻ ഭാവിക്കവെ ചായ്പിൽ നിന്ന്‌ അശരീരി :
    "ഹും. പൊന്നും, പെണ്ണിനു പൊന്നിനോടുള്ള ആർത്തിയും, ആർത്തിപ്പിടിച്ച പെണ്ണിനു കീഴ്പ്പെടുന്ന ആണും ചേർന്നാൽ അക്ഷയ തൃതീയയല്ല, ക്ഷയതൃതീയയാണുണ്ടാവണത്‌."
    വീഴാൻ ഭാവിച്ചപ്പോൾ, അശരീരി കേട്ട്‌ വീഴ്ച മാറ്റിവച്ച കർട്ടൻ ഒന്നുമടിച്ച്‌ പിന്നെ പെട്ടെന്നുരുണ്ടുവീണു.
    അങ്ങനെ ഒന്നാമങ്കം അവസാനിച്ചു. അണിയറയിൽ പണയം വയ്ക്കാൻ ഫിനാൻസ്‌ സ്ഥാപനത്തിലേക്ക്‌ നടക്കുന്ന ഭാര്യയുടെ പാദപതന ശബ്ദം രണ്ടാമങ്ക തിരശ്ശീലുയർന്നു.
    ഗ്രാനൈറ്റു പതിച്ച ചവിട്ടുപടികൾ കയറി അവൾ ഗ്ലാസ്സ്‌ ഡോറിനു മുന്നിലെത്തി - വെളുത്ത യൂണിഫോറമിട്ട പാറാവുകാരൻ ഡോർ തുറന്നു. നമസ്കരിച്ചും പുഞ്ചിരിച്ചും ഒരു സുന്ദരി അവളെ സ്വീകരിച്ചപ്പോൾ അവൾ കോൾമയിർ കൊണ്ടു. താലിമാല പണയം വച്ച കാർഡിനോടൊപ്പം വച്ച പണംനിറഞ്ഞ ഹാൻഡ്ബാഗുമായി അവൾ ശീതീകരിച്ച ആ ഷോർറൂമിലേക്ക്‌ കടന്നു.
    അക്ഷയതൃതീയ പ്രമാണിച്ച്‌ അവിടെ വൻ തിരക്കായിരുന്നു. തിരക്കിന്റെ ആ തടാകത്തിൽ ഊളിയിട്ട്‌ നടന്ന്‌ ഒടുവിൽ സ്വർണ്ണവും വാങ്ങി പുറത്തു കടന്നപ്പോഴേക്ക്‌ മണിക്കൂർ നാലു കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോഴോ -
    കടം വാങ്ങിയ പണം തിരിച്ചുകിട്ടാത്തതിൽ കലികയറിയ ഒരു ഉത്തമർണ്ണൻ, ഭർത്താവിനെ ഇരുത്തിപ്പൊരിക്കുന്നു. സന്ദർഭം ശ്രദ്ധിക്കാതെ സാഹ്ലാദം അവൾ ഭർത്താവിന്റെ നേരെ മൊഴിമുത്തുകളെറിഞ്ഞു:
    "ഹൗ.... എന്തുമാത്രം സെലക്ഷണാ..... നാലുമണിക്കൂർ നിന്നാലെന്താ; അവരെനിക്ക്‌  അഞ്ച്‌ ശതമാനം ഡിസ്കൗണ്ട്‌ തന്നു. സൗഭാഗ്യമാ..... അല്ലേ ചേട്ടാ...."
    തെക്കുവശത്തെ ചായ്പിൽ  നിന്ന്‌ അശരീരി.
    "അക്ഷയ ദ്വീതീയ!"
    അവളെന്തോ മുറുമുറുത്ത്‌ ചാടിത്തുള്ളി അകത്തേക്കു പോയി. ആ പോക്ക്‌ നോക്കിയിരുന്ന ശേഷം ഒരു വളിച്ച ചിരിയോടെ തിരിഞ്ഞ ഭർത്താവ്‌ കണ്ടത്‌ ഉത്തമർണ്ണന്റെ കത്തുന്ന രണ്ടു കണ്ണുകളെ ! രണ്ടാമങ്കം അവസാനിക്കുന്നതിന്റെ ഭാഗമായി താഴോട്ടു വീണ കർട്ടൻ ആ തീയിൽ വെന്തൊടുങ്ങി!! സൗഭാഗ്യത്തിനായി അവൾ കാത്തിരുന്നു. ദിവസങ്ങൾ, ആഴ്ചകൾ; പിന്നെ മാസങ്ങൾ! മാസങ്ങളങ്ങനെ നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ഇതിനിടെ പണയം വച്ച മാലയുടെ പലിശയടച്ചില്ലെങ്കിൽ അത്‌ ലേലം ചെയ്യുമെന്ന അറിയിപ്പു വന്നു. സൗഭാഗ്യം  തെളിഞ്ഞില്ല! തെളിഞ്ഞുതുടങ്ങിയതാവട്ടെ സൗഭാഗ്യ സ്വർണ്ണത്തിലെ ചെമ്പ്‌! അവളുടെ നെഞ്ച്‌ പിടഞ്ഞു. സ്വയം വാങ്ങിയതായതുകൊണ്ട്‌ ഭർത്താവിനെ പഴി ചാരാനും വയ്യ!!  ചെമ്പു കൂടുതൽ തെളിഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവൾ ഭർത്താവിനോടു വിവരം പറഞ്ഞു.  അക്ഷയതൃതീയയിലെ അപൂർവ്വ സൗഭാഗ്യം കണ്ട്‌ അയാൾ തലയ്ക്ക്‌ കൈയും കൊടുത്തിരുന്നു.
     "നമുക്കിത്‌ മാറ്റി വാങ്ങാം. തൂക്കത്തിലോ വിലയിലോ കുറവു വരില്ലെന്ന്‌ അവിടുത്തെ സെയിൽസ്മാൻ പറഞ്ഞിട്ടുണ്ട്‌."
    "സ്വർണ്ണം പൂശിയ സ്വർണ്ണം വീണ്ടും വാങ്ങാനോ? ഇതിലും ഭേദം ഒരു ഗ്രാം തങ്കാഭരണം  വാങ്ങലാ."
    നിശബ്ദത! സമയം ഇഴഞ്ഞുനീങ്ങിയ പാടുകൾ!!
    "നമുക്കിതു വിൽക്കാം! വിലയിൽ കുറവു വരില്ലല്ലോ."
    എന്നാൽ ചേട്ടൻ കൂടിവാ"
    "അവരു പ്രശ്നം വല്ലതുമുണ്ടാക്കോ.....  നല്ല സ്വാധീനമുള്ളലവരാ"
    "നിങ്ങളൊരാണല്ലേ! ഇങ്ങനെ പേടിച്ചാലോ" എന്നാൽ പോകാം.... നീയാ ബില്ലുമെടുത്തോ"
    തെക്കേചായ്പിൽ നിന്നൊരു ചിരി. ചിരിയുടെ അവസാനം അശരീരി; 
    "ക്ഷയതൃതീത"
    വീഴാനൊരു തിരശ്ശീലയില്ലാത്തതുകൊണ്ട്‌ ബൾബുകൾ കണ്ണടച്ചു. രംഗത്ത്‌  ഇരുൾ വന്നുമൂടി
    പിന്നെ വെളിച്ചം പരക്കുമ്പോൾ-
    ജ്വല്ലറിയുടെ ശീതീകരിച്ച ഷോർറൂമിലേക്ക്‌ കടക്കുന്ന  ഭാര്യയും ഭർത്താവും. കൗണ്ടറിൽ അംഗനമാരുടെ വൻവ്യൂഹം. ആഭരണങ്ങൾ തിരിച്ചും മറിച്ചും ചിക്കിയും പലകുറിയാവർത്തിച്ചും  അവർ തങ്ങളുടെ ലോഹഭ്രാന്തു പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പുഞ്ചിരിയോടെ  സ്വാഗതം ചെയ്യുന്ന സെയിൽസ്മാന്റെ മുഖം. പക്ഷെ ആഭരണം വാങ്ങാനല്ല വിൽക്കാനാണെന്നു കേട്ടപാടെ സ്വിച്ചോഫ്‌ ചെയ്തതുപോലെ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
"അൽപം വെയ്റ്റു ചെയ്യൂ" വെയ്റ്റു ചെയ്തു ചെയ്ത്‌ അവരുടെ വെയ്റ്റ്‌ പോയി. പുതിയ ഉപഭോക്താക്കൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
    അവഗണിക്കപ്പെട്ട്‌ മാനം കെട്ടപ്പോൾ ഭർത്താവിന്റെ ശബ്ദം അൽപം പരുഷമായി. സെയിൽസ്മാൻ പറഞ്ഞു. "പഴയ സ്വർണ്ണമെടുക്കണമെങ്കിൽ പർച്ചേസ്‌ മാനേജർ വരണം."
    പഴയ സ്വർണ്ണമെന്ന വിശേഷണം കേട്ട്‌  ഭാര്യയുടെ കണ്ണു നിറഞ്ഞു.
    ആ അദ്ഭുത ദൃശ്യം കണ്ട്‌ ഭർത്താവിന്റെ കണ്ണു തള്ളി. ഭാര്യ കരയുന്നത്‌ ആദ്യമായി കാണുകയായിരുന്നു അയാൾ.
    കാത്തുനിൽപ്പിനൊടുവിൽ അയാൾ വന്നു. മാനേജർ
    തൂക്കലും നോക്കലും കൂട്ടലും കിഴിക്കലും.... ഒടുവിൽ അയാൾ പറഞ്ഞു:
    "പൈസ നല്ലപോലെ കുറയുമല്ലോ,  പ്യൂരിറ്റി കുറവാ." സംസാരം ഭാര്യ ഏറ്റെടുത്തു. ബില്ല്‌ എടുത്ത്‌ കാണിച്ചു. പക്ഷെ മാനേജർ അടുക്കുന്നില്ല. പ്യൂരിറ്റിയില്ലാത്ത സ്വർണ്ണത്തിന്‌ ഫുൾ എമൗണ്ട്‌ നൽകാനാവില്ലത്രേ, സഹികെട്ടപ്പോൾ ഭർത്താവു  ഉറക്കെ ചോദിച്ചു.
    "നിങ്ങളുടെ കടയിൽ നിന്നു വാങ്ങിയ സ്വർണ്ണത്തിനു പരിശുദ്ധിയില്ലാത്തതിനു ഞങ്ങളാണോ ഉത്തരവാദികൾ"?
    സകല ഉപഭോക്താക്കളുടെ കണ്ണുകളും ഈ ഭർത്താവിലേക്കു തിരിയുന്നത്‌  കണ്ട്‌  പർച്ചേസ്‌ മാനേജർ അലറി. "ഇവിടെന്നെടുത്ത മാലയിങ്ങുതാടോ"
    "ഏതുമാല"
    'ങാഹാ ...... കളവിനു വന്നതാണല്ലേ! ജോയി, പോലീസിനെ വിളിയെടാ" ഭർത്താവ്‌ അന്തം വിട്ടു.
    കളി കൈവിട്ടു പോകുന്നതുകണ്ട്‌ ഭാര്യ പറഞ്ഞു:
    "പോയതു പോട്ടെ ചേട്ടാ..... നമുക്കു പോകാം."
    ഭാര്യയും ഭർത്താവും തിരിഞ്ഞു.
    "അങ്ങനെ പോകാൻ വരട്ടെ!! പോലീസു വന്നിട്ടു  പോകാം!!! അവസാന രംഗം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ സംവിധായകൻ പകച്ചുനിന്നു. കടയിൽ നടന്ന വിവരങ്ങൾ അറിയിക്കാൻ തെക്കുവശത്തെ ചായ്പിൽ പാഞ്ഞെത്തി അയൽവാസി  കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അശരീരിക്കു പകരം ഒരു  ഗദ്ഗദം ചായ്പിൽ നിന്നു പുറത്തുവന്നു:
    "പാവം എന്റെ മോൻ".

24 May 2014

ഭൂത വർത്തമാനം കൊണ്ടൊരു ഭാവി


മോഹൻ ചെറായി

ബാറിലെ മദ്യപാനം ബോറടിച്ചു!
അത്കൊണ്ട്‌,
സാറ്‌ മദ്യപാനം വീട്ടിലിരുന്നാക്കി!
കുപ്പിയിൽ നിന്ന്‌
ആവേശം
പേഗ്ഗുകണക്കിന്‌ പെയ്തിറങ്ങി
വായുവിൽ പറന്ന
കറുത്ത കോഴി
വറുത്ത ചിക്കണായി
വായിൽ
പൊരിച്ച മുട്ടയിട്ടപ്പോൾ
കമ്പനിക്ക്‌ ഒരു പേഗ്ഗ്‌
അവളാം ഭാര്യക്കും കൊടുത്തു.
ആദ്യം
വർത്തമാനം കൊണ്ട്‌
അവർ, കാലം
വർത്തമാനമാക്കി !
പേഗ്ഗ്‌ ഒന്നുകൂടിയായി
അതൊടെ
പിഗ്ഗുകൾ ഇടഞ്ഞു
അവൾ അയാളുടെ
വിഗ്ഗ്‌ വലിച്ചെറിഞ്ഞപ്പോൾ
ഭൂതം തിളച്ചുപൊങ്ങി
അവൾ
വറചട്ടിയിൽ
വാക്കുകൾ മൊരിച്ചടക്കി -
അവന്റെ ഭൂതകാലം
ഒടുവിൽ
അവൾ തന്നെ
സാറിന്റെ ഭാവി കാലവും
തീരുമാനിച്ചു :
ജീവപര്യന്തം !
(ഭാര്യയെ
കഴുത്തുഞ്ഞെരിച്ച്‌ കൊന്നതിന്‌)

23 Mar 2014

നിർവൃതി



മോഹൻ ചെറായി 
ഒരു സത്യക്രിസ്ത്യാനി നിർമ്മാല്യം തൊഴാനായിട്ട്‌ ഭഗവതി ക്ഷേത്രത്തിലെത്തുക ! എന്റമ്മോ .............. ഹിന്ദുക്കളറിഞ്ഞാലും ക്രിസ്ത്യാനികളറിഞ്ഞാലും കൊഴപ്പമാ. എങ്കിലും ഇങ്ങ്‌ പോന്നു.......... ആവൂ..... നെഞ്ച്‌ അങ്ങനെ പടപടാന്ന്‌ അടിക്കേണ്‌.  അമ്പലം വീടിന്റെ അടുത്തല്ല; ഇവിടാണെങ്കിൽ അറിയുന്നോരു ആരുമൊട്ടില്ല താനും.  പക്ഷേ........ കൈയും കാലും വിറയക്കുന്നു......
"കർത്താവേ, കാത്തോളണേ " 
ശ്യോ - ഈ കർത്താവിന്‌ മനസ്സീക്കേറിവരാൻ തോന്നിയ നേരം .......
കർത്താവ്‌ ക്ഷമിക്കും. അത്‌ അറിയാം........ പക്ഷേ ഇടവക്കാരും ഫാമിലി യൂണിറ്റുകാരും....... അവര്‌  ഇത്‌ അറിഞ്ഞാലത്തെ പുകില്‌ ! അന്നാമ്മേം പിള്ളേരുമറിഞ്ഞാലുള്ള ജഗപൊഹ !! എന്റമ്മോ........ ! പിള്ളേരുടെ കാര്യം പോട്ടേ........ പക്ഷേ അന്നാമ്മേടെ  ചെവീല്‌ ഇതെങ്ങാനെത്തിയാൽ ഈ ഭൂമിമലയാളം അവള്‌ എളക്കി മറിക്കും. അല്ലെങ്കിത്തന്നെ ഭയങ്കര ഭരണമാണ്‌. അവളുടെ ആഗ്രഹങ്ങളേ നടക്കാൻ പാടുള്ള്‌. മറ്റൊള്ളോർക്കൊന്നും ആഗ്രഹങ്ങളുപാടില്ല. ചുമ്മാതല്ല അയൽക്കാര്‌ "അന്നമ്മ" എന്നതിനുപകരം അവളെ "ആണമ്മ" എന്നു വിളിക്കുന്നത്‌. ഒടുക്കത്തെ ഭരണമല്ലേ. ഭർത്താവിനേം മക്കളേം അയലോക്കക്കാരേം, എന്തിന്‌ വീട്ടിൽ വരണ പണിക്കാരേം പിച്ചക്കാരേം വരെ അവള്‌ വെറപ്പിക്കണ വെറപ്പിക്കല്‌ !! ആവൂ..... അത്‌ അനുഭവിച്ചറിയണം. ഇതെങ്ങാനുമറിഞ്ഞാ എന്റ പൊന്നേ......... താനേ ചവക്കണ അച്ചീടെ വായില്‌ പത്ത്‌ അവലിട്ടുകൊടുത്തപോലാവും. ഏതായാലും കൊറേ നാളത്തെ ഒരു മോഹമാണു നടക്കാമ്പോണത്‌. വേറേ കാര്യങ്ങളൊക്കെ ആലോചിച്ചാ, കേശവന്നായരു പറേണ പോലെ "മോഹങ്ങള്‌ പൂവണിയൂല്ല" !.
ഭഗവതിയോടുള്ള ഭക്തി മനസ്സിലേക്കു കോരിയിട്ടതു കേശവൻനായരാണ്‌. ഒന്നിച്ചു പഠിച്ചവരാണെങ്കിലും വല്യ അടുപ്പമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കേശവനായരുടെ പൊരേം സ്ഥലോം റെയിൽവേക്ക്‌ എടുത്തുപോയി. (റെയിൽവേക്കാർക്കു സുദി !!) അടുത്ത സ്ഥലം വാങ്ങി പോര പണിതു അയൽക്കാരായി ആദ്യമൊക്കെ ഓണത്തിനും ക്രിസ്മസിനും ഒരു കുപ്പീമൊക്കെയായി കൂടുമായിരുന്നു. പിന്നെ പിന്നെ അന്നാമ്മേം പുള്ളാരും നോവേനക്കുപോകുമ്പോഴും കൂടലായി - ഇത്തിരി അകത്തുചെന്നാ ഓരോന്നങ്ങനെ പറയൂലോ.
ഒരു ദെവസി അങ്ങനെ അന്നാമ്മേം പുള്ളാരും നോവേനക്കുപോയപ്പ, കേശവന്നായരുമൊത്തൊള്ള നോവേനക്കെടയിലാ ഈ നിർമ്മാല്യം ചാടി വീണത്‌. കേട്ടപ്പ ഒരു നഷ്ടം തോന്നി. നിർമ്മാല്യം തൊഴാൻ ക്രിസ്ത്യാനിക്കെവടെയാ ഭഗവതി. ആകപ്പാടെയൊള്ള മാതാവിനാണെങ്കി ഈ വക ഏർപ്പാടും ഇല്ല. അയാളു പറഞ്ഞ നിർവൃതി പള്ളീലും ഇല്ല വീട്ടിലെ പ്രാർത്ഥനേലും ഇല്ല. ഇല്ലാത്ത ശീലം വീട്ടില്‌ തൊടങ്ങാന്നുവച്ചാ അന്നാമ്മ കൊല്ലും ! മനസ്സില്‌ നിർവൃതി ദഹിക്കാതെ അങ്ങനെ ഉരുണ്ടും പെരണ്ടും കെടന്നപ്പ ഒറക്കംപോയി. പിന്നേം പിന്നേം ഓർക്കുമ്പ ഈ ഭക്തി അങ്ങനെ പെരുകിവന്ന്‌. 
പിന്നെ ഒരിക്കല്‌ നോവേന കൂടിക്കൊണ്ടിരുന്നപ്പ ഈ ഭക്തീം ദുഃഖോം കേശവന്നായരോടുതന്നെ പറഞ്ഞ്‌. ഒക്കെ കേട്ട്‌ കേശവന്നായര്‌ കൊത്തിവച്ച പാവ പോലെ മോത്ത്‌ നോക്കിയിരുന്ന്‌. "മഹറോൻ ചൊല്ലൂല്ലേ"ന്നായിരുന്നു പിന്നത്ത ചോദ്യം. ഒരു പ്രാവശ്യം നിർമ്മാല്യം തൊഴുതെന്നു വച്ച്‌ സഭേന്നു പൊറത്താക്കേ ? ഹേയ്‌! മതം മാറേം ഒന്നും ചെയ്യണില്ലല്ലാ. പരിചയോല്ലാത്ത സ്ഥലത്താണ്‌ അമ്പലമെങ്കി സുഗായി.
അങ്ങനേണ്‌ ഭഗവതിക്ഷേത്രോം നിർമ്മാല്യം തൊഴലുമൊക്കെ വീടിനടുത്തൊണ്ടായിട്ടും കേശവൻ നായർക്കു പരിചയമൊള്ള ഇവിടെ എത്തിയത്‌. നാട്ടീന്ന്‌ ഏറെ അകലെ, പരിചയക്കാരും ചോദ്യോം പറച്ചിലും  ഒന്നൂല്ലാത്ത ഈ നാട്ടില്‌. ക്ഷേത്രത്തിന്റെ അടുത്തു തന്നെയാണ്‌ ലോഡ്ജ്‌. വിളിച്ചൊണർത്തലടക്കം എല്ലാക്കാര്യോം ർറൂം ബോയിയോടു പറഞ്ഞ്‌ ഏർപ്പാടാക്കീട്ടാണ്‌ കേശവന്നായരു പോയത്‌. ർറൂം ബോയിക്കൊള്ള ടിപ്പുവരെ കേശവൻ നായരുകൊടുത്തപ്പ, സന്തോഷം കൊണ്ടു കണ്ണു നെറഞ്ഞു.
സമയം എത്രയായീ ആവോ..... സാധാരണ കട്ടിലു കണ്ടാ ഒറക്കം വരണതാ ശീലം. ഇന്നുപക്ഷേ ഒറക്കം.......... അല്ല, അതിന്റെ ഒരു നല്ല ഭാഷ കേശവൻ നായരുപറയാറൊണ്ടല്ലാ..........ങാ.............നിദ്രാദേവി. ഒരു പാടുനാളത്തെ ആഗ്രഹം നടക്കാമ്പോണതോർത്താവാം നിദ്രാദേവി വന്നില്ല.
വാതിലില്‌ ഒരു മുട്ട്‌. പെട്ടെന്നു പേടിച്ചു പോയി. വാതിലുതൊറന്നു, ലവനാണ്‌. ർറൂം ബോയി. അവന്റെ ഒരു ചിരി. (താമസക്കാരന്റെ മൊഖത്തെ പേടി കണ്ടാവും- ബാക്കിയൊള്ളവന്‌ ഇതൊന്നും. പരിചയമില്ലെന്ന്‌ അവനറിയില്ലല്ലോ.) തൊഴാനൊള്ള മുണ്ടും തന്ന്‌, കുളിച്ചു റെഡിയായിക്കോളാൻ പറഞ്ഞ്‌ അവൻ പോയി. ഹൗ. എന്തൊരു കൃത്യനിഷ്ഠ. ടിപ്പുകൊടുക്കണമെങ്കി, ഇതുപോലത്തെ പയ്യമ്മാർക്കു കൊടുക്കണം.... കുളി കഴിഞ്ഞു വിളിക്കുവേണ്ടി കാത്തിരുന്നു.
വിളി വന്നു; നിർമ്മാല്യത്തിനു നടേംതൊറന്നു, മുഴുക്കാപ്പുമാറ്റിയ ഭഗവതീ വിഗ്രഹം. കണ്ടു ! കൺകുളുർക്കേ കണ്ട്‌ !! കണ്ട്‌, പരിസരം മറന്നങ്ങനെ കയ്യും കൂപ്പി നിന്നു. വിഗ്രഹം പഞ്ചലോഹമാണെന്നു തോന്നുന്നു. നല്ല ഗോതമ്പിന്റെ നെറം. കടഞ്ഞെടുത്തപോലത്തെ ശരീരം. ലക്ഷണമൊത്ത മൊഖോം മൂക്കും. അവടന്ന്‌ താഴോട്ടിറങ്ങുമ്പോ ജീവിതത്തിലൊരിക്കലും കാണാത്ത കാഴ്ചകളും നിർവൃതീം ! ദീപാരാധനേം മണിയടീം !! നിന്ന നിപ്പിലു വെശർത്തു. നാവിലു വെള്ളം വറ്റി. നോട്ടോം പരവശോം കണ്ടട്ടാണെന്നു തോന്നണു ഭഗവതീടെമൊഖത്തും ഒരു കള്ളച്ചിരി. 
സ്വർഗ്ഗം കിട്ടി ! ഇനി മരിച്ചാലും വേണ്ടില്ല; കേശവൻ നായരു പറഞ്ഞപോലെ നിർവൃതീല്‌ ആറാടി, ഏഴാടി നിക്കുമ്പോ, പെട്ടെന്നാണ്‌ അതൊണ്ടായത്‌ :
വാതിലിൽ ഒരു ചവിട്ട്‌
മൊശടൻ ശബ്ദത്തില്‌ ഒരലർച്ചേം :
"വാതിലുതൊറക്കെടാ"
ബോയിയല്ല ! അവന്റെ ശബ്ദമിതല്ല !! പിന്നിതാര്‌ ?
എന്താ ചെയ്യേണ്ടതെന്നറിയാതെ പകച്ച്‌. തിരിഞ്ഞുനോക്കി. അഴിച്ചിട്ട ആടകളൊക്കെ കട്ടിലിൽ നിന്നെടുത്ത്‌ ഭഗവതി മുഴുക്കാപ്പു ചാർത്തുന്നു......................

23 Oct 2013

കുടുംബചിത്രം




മോഹൻ ചെറായി

അവൾ കുരച്ചു! 
അയാൾ ഉരച്ചു.
അതു കേട്ട്‌ അവൾ 
കൂടുതൽ ഉച്ചത്തിൽ കുരച്ചു!!
അയാൾ ഗർജ്ജിച്ചു.
അവൾ ഓരിയിട്ടു...
അങ്ങനെ, 
അവർ അരച്ചു!!!
അതു കേട്ട്‌ കുട്ടികൾ ഉണർന്നു.
അവരാദ്യം പകച്ചു;
പിന്നെ, വരച്ചു:
അവരുടെ 
കുടുംബചിത്രം ....................

22 Sept 2013

വംശീയത


മോഹൻ ചെറായി
    ഒരിക്കലും ജയിക്കാത്ത
    ഒരു ക്ലാവർ രാജാവ്‌,
    ആഢ്യൻ റാണിയെ
    തലാക്കു ചൊല്ലാൻ തീരുമാനിച്ചു-
    ഒരിക്കലെങ്കിലും ജയിക്കാൻ.
    എരിതീയിൽ തണുത്തുറയുന്ന മനസ്സ്‌
    മനസ്സിൽ,
    ഇലകൊഴിയുന്ന സ്വപ്നങ്ങൾ !
    കൊഴിയുമിലകൾ ചേർത്തുതയിച്ച്‌
    കിരീടമുണ്ടാക്കി;
    അനന്തരം കാർഡിൽ നിന്നിറങ്ങി,
    ഒന്നു ജയിക്കാൻ !
    പെയ്തിറങ്ങുന്ന വറുതിയിൽ ,
    കൊയ്തു കൂട്ടിയോരഗ്നിയിൽ,
    മഞ്ഞുകട്ട ചുട്ടെടുത്ത്‌
    ചതുരംഗപ്പലകയാക്കി
    കരുക്കളൊരുക്കി - ഒരന്ത്യമാച്ചിന്‌.
    നോക്കുമ്പോൾ,
    കറുപ്പിന്റെ കൂട്ടത്തിൽ രാജാവില്ല !
    സ്വന്തം പെരുവിരൽ മുറിച്ചവിടെ വച്ചു !!
    ( കുറത്തപെരുവിരൽ പാകം )
    വെളുപ്പിന്റെ കൂട്ടത്തിൽ മന്ത്രിയുമില്ല !
    മാച്ചിനു വന്ന റാണിയുടെ
    വെളുത്ത ചൂണ്ടുവിരൽ
    കടം ചോദിച്ചു..........
    വംശീയത പറഞ്ഞ്‌
    അവൾ അയാലെ
    ഫസഹ്‌ ചൊല്ലി !
    രാജാവു പകച്ചിരുന്നു
    ദിവസങ്ങളോളം !
    കളത്തിൽ വച്ച പെരുവിരൽ
    ചീഞ്ഞുണങ്ങിയിട്ടും
    ഒരു വെളുത്ത
    ചൂണ്ടുവിരൽ കിട്ടിയില്ല -
    കളി തുടങ്ങാൻ !
    ജയിക്കാതെ എങ്ങനെ
    കാർഡിലേക്കു തിരിച്ചുകയറും ?. . . . . . . . !

19 Jul 2013

മലിന കേരളം


മോഹൻ ചെറായി

    വഴിയരികൊരു മൂത്രപ്പുരയായ്‌
    കാനകളെ കക്കൂസാക്കി
    മലയാളിക്കുറിയാടാമോ:
    'മലിനമുക്തം മലനാട്‌ !'
    ചാളത്തലയും കുടലും  വേസ്റ്റും
    ചിക്കൻകുടലും കാലും ചിറകും
    നാറ്റം സഹിയാസാധനമൊക്കെ
    കിറ്റിൽകെട്ടി കാനയിലാക്കും
        മലയാളിക്കുറിയാടാമോ:
        'മലിനമുക്തം മലനാട്‌ !'
    അറുത്തുതളളിയ മാടിൻ വേസ്റ്റും
    ചീഞ്ഞു പുഴുത്തൊരു പച്ചക്കറിയും
    പ്ലാസ്റ്റിക്‌ കുപ്പികൾ ചപ്പും ചവറും
    പ്ലാസ്റ്റിക്‌ ചാക്കിൽ റോഡിൽ തള്ളും
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    വെള്ളക്കെട്ടിൽ തള്ളിയ വേസ്റ്റിൽ
    കൊതുകിൻ ലാർവാ ഫാക്ടറികൾ
    ഡെങ്കിപ്പനിയാൽ കൊതുകിൻ കൂട്ടം
    നമ്മെ രോഗികളാക്കുമ്പോൾ
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    കൊതുകുനിവാരണ യജ്ഞപ്പേരിൽ
    ഫോഗിംങ്ങ്‌ യന്ത്രം മുരളുമ്പോൾ
    ഫോഗിങ്ങാലേ നമ്മുടെ നെഞ്ചിൽ
    രോഗമിതേറെ വിതക്കും നേരം
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'

26 Mar 2013

കനലടുപ്പിനു സ്നേഹപൂർവ്വം


മോഹൻ ചെറായി

കണ്ണീർപാടം തേകിത്തേകി   
    സ്വപ്നം വാരി വിതപ്പോരേ,
    കത്തും കണ്ണായ്‌ കാവലിരുന്ന്‌
    സ്വപ്നം വാടിക്കരിയല്ലേ!

    ഉരുകും ഉയിരിനു മേലെയിരുന്ന്‌
    കരളും കണ്ണും വേകുമ്പോൾ,
    പൊള്ളിപ്പോയൊരുകണ്ണിലിരുന്ന്‌
    കണ്ണീർത്തുള്ളി തിളയ്ക്കുന്നു!!

    ഗതകാലത്തിൻ പട്ടട പുൽകി
    കഷ്ടതയാകെയൊടുങ്ങുമ്പോൾ,
    ചേതങ്ങൾ തൻ വേദനയായി
    ചേതന വീണ്ടും അണയുന്നു..........

    ഏതോ ഭൂഷണമെന്ന കണക്ക്‌
    യാതന വേദനയേകുമ്പോൾ
    പെണ്ണിനു വേണ്ടതു കണ്ണീരല്ല;
    മിന്നും പ്രഭയൊരു പരിണാമം!!!

23 Feb 2013

ടച്ചിംഗ്സും ലവനും പിന്നീട്‌ ഞാനും


മോഹൻ ചെറായി

        ആരെങ്കിലും ഇങ്ങോട്ടു വന്നിട്ട്‌ ദെവസം കൊറച്ചായീലോ- ഇതുങ്ങൾക്കൊക്കെ എന്തുപറ്റിയാവോ- കുപ്പി കിട്ടാഞ്ഞിട്ടോ ടച്ചിംഗ്സ്‌ കിട്ടാഞ്ഞിട്ടോ -
    കുപ്പിയെടുത്തു നോക്കി. മൂട്ടിലിത്തിരിയൊണ്ട്‌ . രണ്ടു പേഗ്ഗ്‌, കൂടി വന്നാ മൂന്ന്‌ . ആരെങ്കിലും വന്നിരുന്നെങ്കില്‌ തൃപ്തിയായിട്ട്‌ കുടിക്കേം തിന്നേം ചെയ്യാരുന്ന്‌. ലവൻ വന്നാ മാത്രേ കൊഴപ്പമൊള്ളൂ. ആ പുതിയ ഫാഷനിൽ മുടിവെട്ടിയവൻ- കാശെത്രവേണമെങ്കിലും തരും. പക്ഷെ കൊണ്ടു വരുന്നേന്നു കുടിക്കാനും തരൂല്ല, തിന്നാനും തരൂല്ല. അവൻ കൊണ്ടു വരുന്ന ടച്ചിംഗ്സാണെങ്കിലോ നല്ല സ്വയമ്പൻ - ചെലപ്പ നാടൻ, ചെലപ്പ ബ്രോയിലറ്‌ ഒരു ദെവസി ഒരു ടർക്കീടെ കുഞ്ഞിനെ
    അവൻ ണല്ലോരു പാചകക്കാരനാ. പക്ഷെ ഇവറ്റകളെ പപ്പും പൂടേം പറിക്കണതും പാകം ചെയ്യുന്നതൊന്നും നോക്കി കാണണത്‌ അവനിഷ്ടമല്ല. പപ്പും പൂടേം പറിച്ചാ പിന്നെ നുമ്മ വറക്കാനാ പൊരിക്കാനാ തൊടങ്ങൂലോ- ഇവനങ്ങനല്ല. തൊലി പൊളിക്കാൻതുടങ്ങും. എന്തെല്ലാം ക്രിയകളാ.ഒടുവില്‌ കമ്പീ കോർത്ത്‌ പൊരിക്കും. പിന്നെയാ റോസ്റ്റ്‌ ചെയ്യല്‌- ഒരു ദെവസി അവന്റെ പാചകം ഒളിച്ചു നിന്നു നോക്കി. കണ്ടു നിന്നാ കൊതി കേറും. വായില്‌ കടത്തു വഞ്ചിയോടിക്കാൻ പാകം.
    ആദ്യത്തെ ദെവസി അവന്റെ തീറ്റേം കുടീം കഴിഞ്ഞ്‌ ബാക്കി കെട്ടിപ്പൊതിയാൻ തൊടങ്ങ്യേപ്പോ ചോയ്ച്ച്‌:
    "ഇത്തിരി എനിക്കും താടാ"
    ഔ- അവന്റെ കണ്ണുകത്തി - ഞാൻ ഏതാണ്ടു മഹാപാപം ചെയ്തപോലെ
    "കാശു വേണോങ്കി ഇനീം തരാം. എന്റെ എച്ചിലു നക്കാൻ നോക്കരുത്‌."
    ഇതും പറഞ്ഞ്‌ ബാക്കി വന്ന കുപ്പീം എറച്ചീം പൊതിഞ്ഞെടുത്ത്‌ അവൻ നടന്നു. പോണപോക്കില്‌ വല്യ നോട്ടെടുത്ത്‌ ഒരു വലിച്ചെറിയലും.
    ഒരടി കിട്ടിയമാതിരിയായിപ്പോയി. എത്രപേര്‌ ഇവിടെ വന്നിരിക്കണ്‌. ആരും ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല. മൊഖമടച്ചാട്ടണപോലെ.............

..ങ്ങാ പോട്ടെ. ഏതായാലും കാശു തരൂലോ.
    വീട്ടീപ്പോയിർന്ന്‌ ഇതൊന്നും കഴിക്കാൻ പറ്റാത്തവരാണ്‌ ഈ വീട്‌ തേടി വരുന്നത്‌. നാലേക്കർ റബറും തോട്ടം. നടുക്കൊരു വീട്‌. റബറുവെട്ടുകാരനും നോട്ടക്കാരനുമായി ഈ ഞാനും. ആരേം പേടിക്കാതെ തിന്നേം കുടിക്ക്യേം ചെയ്യാം. ആദ്യം ഒരുത്തൻ വന്ന്‌ പമ്മിപ്പമ്മി ഇതിനൊള്ള സൗകര്യം ചോദിച്ച്‌. സത്യത്തിൽ പേടിയായിരുന്ന്‌. കാര്യം ശരി കുപ്പി ബിവറേജസീന്നു മേടിച്ചതാണെങ്കിലും പേടിക്കണോല്ലോ- പിന്നെ മൊതലാളി............ ആ പുള്ളിയെങ്ങാനിതറിഞ്ഞാ.........
......വന്നവർ തന്ന ധൈര്യത്തുമ്മ ആദ്യ ദെവസി സമ്മതിച്ചു. പിന്നെപ്പിന്നെ ആ പേടി അങ്ങട്‌ മാറി. ഇപ്പൊ, കാലത്തെ ടാപ്പിംഗ്‌ പരിപാടികളു കഴിഞ്ഞാ കാത്തിരിപ്പ്‌ തൊടങ്ങായി.
    ആരേം കാണാനില്ലല്ലോ...........കർത്താ
വേ  ഈ ഒള്ളതു തീർന്നാപിന്നെ.......ഈയെടയായി രാവിലെ ലേശം കഴിച്ചില്ലെങ്കി കയ്യും കാലും വെറക്കുംന്നായിരിക്കണ്‌. ഒള്ളതോണ്ട്‌ തൊടങ്ങാ..........കുപ്പീന്ന്‌ ശകലം പകർന്ന്‌ വെള്ളമൊഴിച്ചു. ഗ്ലാസ്സ്‌ ചുണ്ടോടടുപ്പിച്ചു മോന്തിത്തൊടങ്ങിയതേയൊള്ള്‌-
    "ക്ര്ണീം" 
    ശരിക്കും ഞെട്ടിപ്പോയി. ആ ഞെട്ടലില്‌ ബ്രാണ്ടി കൊറച്ച്‌ ശിരസ്സീക്കേറി. ചൊമയോടു ചൊമ- നിർത്താതെ ചൊമ. ഏതു കാലമാടനാവോ കാലത്തേ കുന്ത്രാണ്ടമടിച്ചതു. അധികം താമസിച്ചില്ല പിന്നേം -
    "ക്ര്ണീം"
    കോളിംഗ്‌ ബെല്ലാണ്‌. ചെന്നു ജനാല തൊറന്നു നോക്കി. ആവൂ! ലവൻ. ഇടതു കയ്യിലൊരു കോഴീം വലംകയ്യിലൊരു കുപ്പീടെ പൊതീം. വാതിലു തൊറന്നു. ആദ്യം കണ്ണീപ്പെട്ടതു ഇടംകയ്യില്‌ തൂക്കിപ്പിടിച്ചിരിക്കണ ടച്ചിംഗ്സിനൊള്ള കോഴി. എന്തൊരു സുന്ദരി കോഴി! നല്ല വെളുത്ത കാലും, കാലില്‌ പൂടേം, ചോന്ന ചുണ്ടും,തുടുത്ത എറച്ചീം... എന്റമ്മോ .......ലവൻ ചെയ്യണപോലെ പപ്പും പൂടേം കളഞ്ഞ്‌ മസാല പുരട്ടി കമ്പീക്കുത്തി വറത്ത്‌ റോസ്റ്റ്‌ ചെയ്താ......
    "ഹ: വാതിലിൽ നിന്നു മാറ്‌"
    ലവൻ നെഞ്ചില്‌ പതുക്കെ തള്ളി.
    പെട്ടെന്നു വരുത്തിയ ചിരിയോടെ ഒഴിഞ്ഞു കൊടുത്ത്‌ അവൻ അകത്തേയ്ക്കു കയറിയപ്പഴാ ഒരു കാര്യം കണ്ണീപ്പെട്ടത്‌. സംഗതി കണ്ണാണെങ്കിലും ആ എളങ്കോഴിടെ കണ്ണിനും ഒരു പ്രത്യേകത.
    കർത്താവേ, എന്തായിത്‌? കുടിക്കാതെ- തന്നെ പറ്റു പിടിക്ക്വാണോ.... ഒഴിച്ചു വച്ച ഗ്ലാസ്സ്‌ ഒറ്റ വലിക്കു കാലിയാക്കി. ഈ നാളിനകം ലവനടക്കും എത്രപേര്‌ ഏതൊക്കെ തരം ടച്ചിംഗ്സുമായി കുടിക്കാൻ വന്നിരിക്കുന്നു. മറ്റുള്ളവരൊക്കെ ബാക്കി തന്നിട്ടുപോകും. ഒരു പ്രത്യേകതയും തോന്നിയിട്ടില്ല.
    പക്ഷെ ഇത്‌ .............
    ഇനം ബ്രോയിലറുതന്ന്യാ - ന്നാലും എന്താ ഒരു പ്രത്യേകത ..... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരിത്‌ ..... കർത്താവേ, മനസ്സുമാറ്റാൻ ശ്രമിച്ചിട്ടും പറ്റണില്ലല്ലോ ... ആ കാൽക്കൊറക്‌ മതീലോ .... വെളുത്ത കാലിലെ പൂടേം ചെറകും ചോന്ന  ചുണ്ടും ഒന്നും മനസ്സീന്നു പോണില്ല. ബ്രോയിലറാണെങ്കിലും നടപ്പു നാടന്റെയാ ... തോലുപൊളിച്ച ഇളം കോഴിയുടെ മാംസം സ്വപ്നം പോലെ. മനസ്സീന്നു പോണില്ല. തിന്നാൻ വല്ലാത്ത കൊതി.
    പക്ഷേ അവൻ തരില്ല. - വൃത്തികെട്ടവൻ! എങ്കിലും ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. കമ്പീക്കോർത്ത്‌ അവനിപ്പോ ചൂടാക്കി തൊടങ്ങീട്ടുണ്ടാവും. മനസ്സിലെ ചട്ടീകെടന്ന്‌ കോഴി തെളക്കണൂ. തെളക്കണ ശബ്ദം കേൾക്കാം. മണം പിടിക്കാൻ മൂക്കു തുറന്നു പിടിച്ചു. പറ്റണില്ല. എന്തു ചെയ്യാം. കാലുപിടിച്ചാപോലും ലവൻ തരൂല്ല - ബലമായി ശകലം എടുത്ത്‌ തിന്നാന്നുവിചാരിച്ചാ ലവൻ ചെറുപ്പം; നല്ല ആരോഗ്യം! ലവന്റടുത്ത്‌ നേടാൻ പറ്റൂല്ല.
    പെട്ടെന്ന്‌ ഒരാവേശം. തിന്നാൻ തന്നില്ലെങ്കിൽ പോട്ടെ - നിന്നുന്നതു കണ്ടൂടെ ... മനസ്സില്‌ ലവൻ പോലും ണ്ടാർന്നില്ല; ആ കോഴിക്കറി മാത്രം! എറച്ചിപ്പീസുമാത്രം; അതിന്റെ ചാറുമാത്രം! താക്കോൽ പഴുതീക്കൂടെ നോക്കി.....
    ഔ.... ലവൻ തിന്നേം കുടിക്കേം ചെയ്യണ്‌. സയ്ക്കാൻ പറ്റണില്ല. വരണ്ട്‌ പോയ ചുണ്ട്‌, നാക്കുകൊണ്ട്‌ നനച്ച്‌. പിന്നെ ആലോചിച്ച്‌:
    "ഇത്തിരി തിന്നാണെന്തുവഴി"?
എത്രനേരം ആലോചിച്ച്‌ നിന്നൂന്നറിഞ്ഞൂടാ---
    ലവൻ, ദേ എഴുന്നേക്കണ്‌ - പെട്ടെന്ന്‌ കതകിന്റെ അടുത്ത്‌ നിന്നു മാറി, ഒളിച്ച്‌ നിന്ന്‌. ലവൻ കണ്ടാൽ........
    ലവൻ പൊറത്തുള്ള കുളിമുറിലോട്ടാണു പോയത്‌.  മൂത്രമൊഴിക്കണ ഒച്ച.
    പെട്ടെന്നാണ്‌ ഒരു ബുത്തി തോന്നീത്‌. ആലോചിക്കാൻ നേരമില്ല. അത്കൊണ്ട്‌, വേഗം അതങ്ങാട്ട്‌ ചെയ്ത്‌. കുളിമുറീടെ വാതിലു പൊറത്തു നിന്നു തണ്ടിട്ടു. ആവൂ ... കേതച്ചുപോയി. ഔ....... ഇനി ലവനല്ല, ലവന്റപ്രത്തൊള്ളവൻ വന്നാ കുളിമുറി അകത്തൂന്ന്‌ തൊറക്കാൻ പറ്റൂല്ല.
    ചാരീർന്ന വാതിലു തൊറന്നു! ഔ.... മേല്‌ കോരിയേറ്റിപ്പോയി!
കട്ടിലുമ്മേ, പ്ലേറ്റില്‌ അവൻ തിന്ന കോഴിക്കറി!!. എന്റമ്മോ വായില്‌ കടത്ത്‌ വഞ്ചിയല്ല, കപ്പലുതന്നെയോടിക്കാം.
    ലവന്റെ ഒരു കൈപ്പുണ്യം. ജീവിതത്തില്‌ ഇത്രേം നല്ല കറി കഴിച്ചിട്ടില്ല. തിന്നിട്ടും തിന്നിട്ടും കൊതി തീരണില്ല. എന്നിട്ടും ടച്ചിംഗ്സ്‌ പിന്നേം ബാക്കി! കട്ടിലില്‌  ഷർട്ടിനടുത്ത്‌  ലവൻ കുടിച്ച വോഡ്ക്ക കുപ്പി. ഏയ്‌ അതു നമുക്കു പറ്റൂല്ല. പോയി ബ്രാണ്ടിക്കുപ്പീല്‌ ബാക്കിയൊള്ളതു തീർക്കാം. എന്നട്ടു വേണം..........
    കുളിമുറി തൊറക്കാൻ ലവന്റെ ഇടീം വിളീം! ചിരിവരണ്‌. ലവനിവടെകെടന്ന്‌ തലകുത്തി മറിഞ്ഞാ എന്തു പ്രയോജനം? കൂക്കി വിളിച്ചാപോലും ആരും കേക്കൂല.
മുൻവശത്തെ മുറിയിലോട്ട്‌ നടന്നു. ബ്രാണ്ടിക്കുപ്പിയെടുത്തു നേരെ തൊള്ളേലോട്ടൊഴിച്ച്‌. എന്തു വെള്ളം, എന്തു ഗ്ലാസ്സ്‌! കുപ്പി സ്റ്റൂളുമ്മെ വച്ചപ്പ ദാ പത്രം കെടക്കുന്നു. മത്തങ്ങ വലിപ്പത്തില്‌ ചൊമന്ന മഷീല്‌ അതില്‌ തലവാചകം;
    "മാനഭംഗത്തിന്‌ വധശിക്ഷയെന്നു മന്ത്രി"
    - വെറും മന്ത്രിയല്ല കേന്ദ്രൻ! പത്രം കെടന്നു ചിരിക്കണു. അതില്‌ മന്ത്രീടെ കരയണമോന്ത- താഴോട്ട്‌ വായിച്ചപ്പ-
    നിന്നനെലേല്‌ വെയർത്തു- കർത്താവേ കുടിച്ചേന്റെ പറ്റ്‌, കേറണേനു പകരം എറങ്ങാണല്ലോ- ബാവി നമ്മടെ മുമ്പിലു വന്നു നിന്നു ഭൂതായിട്ട്‌ പല്ലിളിക്കണ്‌. ഇനി നുമ്മ എന്തു ചെയ്യും? ചിന്തിക്കും. ചിന്തിക്കാണ്ടു പറ്റൂല്ലല്ലാ.
    അവന്റെ ഇടീം വിളീം കാരണം തലയില്‌ കാര്യങ്ങളു മിന്നാൻ സമയം എടുത്ത്‌..... 
    ഒരു പ്ലാസ്റ്റിക്‌ ചരടു കിട്ടീർന്നെങ്കി പണി പറ്റിക്കാർന്നു. കുളിമുറീടെ അപ്രത്തെ ചായ്പു മുറീലു കാണും- കുളിമുറിവാതിലിലെ ഇടീം തൊഴീം മുമ്പത്തേക്കാൾ കൊറഞ്ഞിട്ടുണ്ട്‌. നടക്കണ ഒച്ച കേട്ടപ്പ അതു പിന്നേം കൂടി
    "ഫ.....മുണ്ടാണ്ടു കെടക്കട ശവമേ"
ഹാവൂ - ഇടി നിന്നു. കാണാതെ കാലുപിടിക്കണ വർത്തമാനം . അന്വേഷിച്ചാ കണ്ടെത്തുംന്നാണല്ലോ മിശിയാ തമ്പുരാൻ പറഞ്ഞേക്കണെ-ചായ്പില്‌ അന്വേഷിച്ചു.ചരടു കണ്ടെത്തി. കർത്താവിന്‌ സുദി. പാകത്തിന്‌ വണ്ണോം നീളോം. നടക്കണ വഴി തന്നെ അതുകൊണ്ടൊരു കുടുക്കൊണ്ടാക്കി - മുറീക്കടന്നപ്പത്തന്നെ കതക്‌ കുറ്റീട്ട്‌ . ഹൗ എന്താദ്‌..... മുട്ടു വെറക്കണ്‌. അവന്റെ വോഡ്ക്കക്കുപ്പീട്ത്ത്‌ മടുമടാ കുടിച്ച്‌. ഹായ്‌ ഓക്കാനിക്കാൻ വരണ്‌. കർത്താവേ, ചതിക്കല്ലേ . കുടുക്ക്‌ ടച്ചിംഗിന്റെ കഴുത്തിലിട്ട്‌  വലിച്ചു മുറുക്കാൻ നോക്കുമ്പ ആ കണ്ണ്‌ -
    അതിലോട്ടു നോക്കുമ്പ കയ്യും കാലും തളരണ്‌. പക്ഷെ മന്ത്രീടെ പ്രസ്താവന.....ബുത്തി ഏതാ?  തൂക്കുമരത്തീക്കെടന്ന്‌ ആടണതാ തെളിവു കൊടുക്കാതിരിക്കണതാ?
കോഴീനെ  കൊണ്ട്വന്നവനും ഈ ടച്ചിംഗ്സും, കുപ്പീം  ഒക്കെ തെളിവാവൂലോ......കണ്ണ്‌ കണ്ട്‌ സഹതാപം തോന്നി കുടുക്കില്‌ കഴുത്തു വെച്ചു കൊടുക്കണാ? പ്ലാസ്റ്റിക്‌ ചരടിന്റെ രണ്ടു വശവും രണ്ടു കൈയിലായി പിടിച്ചു നിന്ന്‌ ആലോചിച്ച്‌-
    വേണോ? വേണ്ടേ!
    അപ്പളും ലവൻ കുളിമുറീക്കെടന്ന്‌ ഇടീം വിളീം തൊടർന്നു കൊണ്ടേയിരുന്ന്‌......

24 Jan 2013

തലയിലെ തീ



മോഹൻ ചെറായി



    തലയിലായ്‌ തീ കത്തുന്നു
    മലയിലും തീ കത്തുന്നു
    ഉള്ളിലും  തീ കത്തുന്നു:
    വെള്ളമോ തുള്ളിയുമില്ല!!

    പലവട്ടം ആഞ്ഞു പിടിച്ചേ
    തലയിലെ തീയണച്ചീടാൻ .....
    അലമുറകൾ വ്യർത്ഥമതാകെ
    മലയിലെ തീ കണ്ടെന്നേ!

    മലയിലെ തീ കെടുത്താനായ്‌
    മാലോകർ വന്നതുമില്ല;
    മലയിലെ വൻതീ കണ്ട്‌
    തലയിലെ തീ മറന്നെന്നേ!

    മലനാടിൻ തോടും ചാടി
    പല നാടിൻ ഇടയും താണ്ടി
    തലയിലെ തീയാളിച്ച്‌
    മലയിലെ തീയ്ക്കലുമെത്തി

    മലയിലെ തീ കെടുത്തീടാൻ
    തലമറന്നാഞ്ഞു പിടിക്കേ,
    പന്തംപോലെൻ തലകത്തുമ്പോൾ
    എന്തേ ഞാനും ഞാനും  മാത്രം ???

    ഉള്ളുരുകി വെള്ളമൊലിപ്പൂ,
    വെള്ളത്തിനു തീ പിടിക്കുന്നു
    "തലയിലായ്‌ തീ കത്തുമ്പോൾ
    മലയിലെ  തീ കാണരുത്‌ !!"

കവിക്ക്‌ സ്നേഹപൂർവ്വം


Print all
In new window








മോഹൻ ചെറായി

ഒരു കവിത പാടട്ടെ
ഒന്നിച്ചു പാടുവാൻ !
ഒരു ശീലുപറയട്ടെ
ഒന്നായി മൂളുവാൻ !!

ചുണ്ടുകൊണ്ടല്ലോ  നാം -
കവിതചൊല്ലേണ്ടത്‌ .....
നെഞ്ചുകൊണ്ടല്ലോ
നാമറിയേണ്ടത്‌

നീയെനിക്കാരാണ്‌ -
ആരുമല്ല ! അല്ലേ?
എന്തിട്ടുമെന്തെന്റെ
നെഞ്ചകം തേങ്ങുന്നു ?

നിന്നുടെ രോദനം
എന്റെ വിതുമ്പലായ്‌
നിന്റെ വിഷാദങ്ങൾ
എൻ കരൾവിങ്ങലായ്‌

ഒരു കവിത പാടൂ
ഒരുമിച്ചു പാടുവാൻ !
ഒരു ശീലുപറയൂ
ഒന്നായി മൂളുവാൻ !!
വേദന തിന്നാതെ
പ്രസവിച്ചോരമ്മയെ
കണ്ടതില്ല ; ഒട്ടു -
കേട്ടതുമില്ലെടൊ

പേറും കഴിഞ്ഞു തൻ -
കുഞ്ഞിനെ കാൺകയിൽ
വേദനയോർത്തമ്മ
ശാപം ചൊരിയുമോ ?

ചിറകടിച്ചകലേക്കു
നീ പറന്നകലുകിൽ
ചിറകറ്റ പക്ഷിയായ
മാറുമോ ഞാനിനി........
​‍്‌
മനസ്സൺനു മാറ്റുവിൻ
മുറിവൊന്നുണക്കിടാൻ
ഒരു ഫീനിക്സ്‌ പക്ഷിയാ-
യുയരുക വീണ്ടുമേ

ഒരു കവിതയെഴുതു;
എനിക്കൊന്നു പാടുവാൻ
ഒരു ശീലുപറയൂ;
നമുക്കൊന്നു മൂളുവാൻ!





Click here to Reply or Forward
Why this ad?Ads –
2 MPs & 42 MLAs charged with Crimes Against Women Must Resign by Jan 26
4% full
Using 0.5 GB of your 10.1 GB
©2013 Google - Terms & Privacy
Last account activity: 11 hours ago
Details

22 Dec 2012

കാമത്തിന്റെ തിര മഷിനോട്ടം




മോഹൻ ചെറായി
           

 പരസ്യപ്രസിദ്ധനായ ജ്യോത്സ്യൻ ഗോപിനാഥ പണിക്കരെ കുറിച്ച്‌ അതൊരു പുതിയ വിവരമായിരുന്നു,. ഘടോൽക്കചരൂപനായ അദ്ദേഹത്തിന്റെ ശാലീന സുന്ദരിയാം നാലാംഭാര്യ സുലോചന വിഷഹാരിണിയാണത്രേ! (കിളുന്തു പ്രായത്തിൽ പണിക്കർ സ്വന്തമാക്കിയ മുൻഭാര്യമാർ മൂന്നും വിഷം തീണ്ടിയാണ്‌ ആദ്യരാത്രികളിൽ മരിച്ചതു എന്നു കേട്ടുകേൾവി. പണിക്കരുടെ  തീണ്ടൽ അതി കഠിനമെന്നു നാട്ടുകേൾവി)
"അതുകൊണ്ടായിരിക്കും ഒരു വിഷഹാരിണിയെത്തന്നെ അയാൾ വിവാഹം കഴിച്ചതു"
ഗോപന്റെ മുഖത്ത്‌  ഒരു പാൽ പുഞ്ചിരി
'അവളാണെങ്കിൽ മിക്കവാറും ദിവസങ്ങളിൽ രാത്രി പട്ടിണിയാണത്രേ"
"ഉപവാസമായിരിക്കും! ഇതുപോലെ പ്രത്യേക സിദ്ധിയുള്ളവർ സിദ്ധി നിലനിർത്താൻ ഒരിക്കലെടുക്കും"
"ഒലക്കയെടുക്കും"
ഗോപൻ പൊട്ടിച്ചിരിച്ചു.
"മണ്ടൻ"
അവനിറങ്ങിപ്പോയി
മണ്ടൻ തലയിലേക്കു വെളിച്ചം സാവധാനം അരിച്ചരിച്ചിറങ്ങി വന്നു. ഒരു തിരിച്ചറിവ്‌!
    ആ തിരിച്ചറിവിന്റെ പര്യവസാനത്തിൽ ഗോപനെ വിളിച്ചു. അവന്റെ അടുത്ത വിസിറ്റിന്റെ ഡീറ്റെയിൽസ്‌ ചോദിച്ചറിഞ്ഞു. അറിഞ്ഞപ്പോൾ ചിരിയടക്കാൻ പാടുപെടുകയും ചെയ്തു. ഘടോൽകചന്റെ വിഷം തീണ്ടലും ധർമ്മ പത്നിയുടെ വിഷഹാരണവും ഒരേസമയം!
ബ്ലോക്കു കഴിഞ്ഞ്‌ ഗ്രാമത്തിലേക്ക്‌ ഇടിച്ചു കയറണമെങ്കിൽ പട്ടണത്തിന്‌ ഏറെ നേരം ക്ലേശിക്കേണ്ടി വരും.  അത്രയും നേരം അവൾക്കു സ്വന്തം !
കാര്യങ്ങൾ പ്ലാൻ ചെയ്യാൻ വളരെ എളുപ്പമായിരുന്നു......
    പട്ടണത്തിൽ ഘടോൽകചൻ  തങ്ങുന്ന ലോഡ്ജ്‌ കണ്ടെത്തി. മുറിക്കു പുറത്ത്‌ സ്ത്രീകളടക്കം വിശ്വാസികളേറെ. ഊഴം കാത്ത്‌ ഒടുവിൽ സവിധത്തിലെത്തി. കണ്ടപാടെ ഘടോൽകചൻ പാറപ്പുറത്ത്‌ ചിരട്ടയുരക്കും പോലെ ശബ്ദമുണ്ടാക്കി (അതിനെ ചിരി എന്നും പറയും) അനന്തരം ഉവാച:
"അപ്പൊ, ഹരികൃഷ്ണനും മഷിനോട്ടത്തിൽ വിശ്വാസമായി അല്ലേ!  സന്തോഷമായി ........... വീട്ടിൽ വന്നാൽ മതിയായിരുന്നല്ലോ"
"കൂട്ടുകാരനു വേണ്ടിയാണ്‌ ഒരു കാര്യം അറിയാൻ"
"പറഞ്ഞോളൂ"
"അയാൾ ഒരു സ്ഥലം വരെ പോകുകയാണ്‌ അൽപം അപകടം പിടിച്ച സ്ഥലം.
മഷിനോട്ടം നടക്കുമ്പോൾ അയാൾക്കു സംഭവിക്കുന്നതെല്ലാം നമുക്ക്‌ മഷിനോക്കി അറിയാൻ പറ്റുമോ?!"
"എന്താ ഇത്ര സംശയം? എന്തും അറിയാം"
"ഉറപ്പല്ലേ, തെറ്റിയാൽ ഞാൻ പൈസ തരില്ല !!"
"തെറ്റിയാൽ എന്ന വിഷയമുദിക്കുന്നില്ല; തെറ്റില്ല! എന്നാ നോക്കേണ്ടത്‌? ബുക്കു ചെയ്യണം"
"അടുത്ത മലയാളം ഒന്ന്‌. സന്ധ്യക്ക്‌ ഒരേഴു മണി"
"ഔ ... കർക്കിടകം ഒന്ന്‌, നല്ലതെരക്കായിരിക്കും. അല്ലെങ്കിൽ തന്നെ ഒരു ഒന്നാം തീയതിയും എനിക്കു വീട്ടിൽ പോകാൻ കഴിയാറില്ല. ആൾക്കാർക്കിപ്പോ മഷിനോട്ടത്തിൽ  വിശ്വാസം ഏറി വരാണെന്നേയ്‌....."
വിഷഹാരിണിയുടെ കാണാത്തമുഖം മനസ്സിൽ സങ്കൽപിച്ച്‌ അവളോടു പറഞ്ഞു:
"മിടുക്കി!"
"ഇപ്പൊത്തന്നെ യുക്തിവാദിയായ ഹരികൃഷ്ണൻ പോലും.............".
"അപ്പൊ, നമ്മള്‌ തീരുമാനിക്കയല്ലേ? ഒന്നാം തീയതി സന്ധ്യ കഴിഞ്ഞ്‌ ഏഴുമണി."
ഡയറിയിലെ അപ്പോയിന്റ്‌മന്റു നോക്കി ഘടോൽകചൻ ഉരച്ചു:
"ഒഴിവില്ല!  പക്ഷെ ഏഴുമണി ക്കുള്ള ആളെ നമുക്ക്‌ ഒഴിവാക്കാം. ഫോൺ ചെയ്തു പറയാം......"
അങ്ങനെ ബുക്കിംഗ്‌ നടന്നു
    ഒന്നാം തീയതി ഇഴഞ്ഞെത്തി. അതിനേക്കാൾ സാവധാനം ഏഴുമണി ഇഴഞ്ഞു.
സമയത്തു തന്നെ പണിക്കാർ അകത്തെ ഇരുട്ടു മുറിയിലേക്കു വിളിപ്പിച്ചു. ചമ്രം പടിഞ്ഞിരിക്കവേ ചിരട്ട ശബ്ദിച്ചു.
"കൂട്ടുകാരന്റെ നാളും പേരും പറഞ്ഞ്‌ ദക്ഷിണ വച്ചോളൂ"
"ദക്ഷിണ?"
"ആയിരത്തൊന്നു രൂപ"
പൈസവച്ചു
"ഗോപൻ - ആയില്യം "
കത്തിച്ചു വച്ച നിലവിളക്കിനരികിൽ വച്ചിരുന്ന കൂട്ടത്തിൽ നിന്ന്‌ മന്ത്രോച്ചാടനത്തോടെ ഒരു വെറ്റിലയെടുത്ത്‌ മന്ത്രോച്ചാടനത്തോടെ തന്നെ വെറ്റിലയിൽ കണ്മഷി പുരട്ടി വിളക്കിന്റെ മുമ്പിൽ വച്ചു.
"ഗോപൻ - ആയില്യം"
 കണ്ണടച്ചു പ്രാർത്ഥന, അനന്തരം കുനിഞ്ഞ്‌ വെറ്റിലയിലെ മഷിയിലേക്കു മിഴിയൂന്നുവാൻ ശ്രമിക്കവെ കുടവയർ രണ്ടായൊടിഞ്ഞു.
"വല്ലതും കാണുന്നുണ്ടോ പണിക്കരേ?"
"ഹും .......... കാണുന്നുണ്ടോന്ന്‌.............
....തന്റെ സുഹൃത്ത്‌ ഒരുസർപ്പ ദംശനത്തിന്റെ നിഴലിലാണ്‌. രാഹുവും കേതുവും ചേർന്ന്‌ വിഷം ദ്വിഗുണീഭവിപ്പിക്കുന്നു."
"എന്നു വച്ചാൽ പാമ്പുകടിയേറ്റെന്നോ"
"ഇല്ല ദംശനമേറ്റിട്ടില്ല. ഏൽക്കാതിരിക്കാൻ നമുക്കൊരു ഹവനം നടത്തണം. ഒരു മൂവായിരം രൂപ ചെലവു വരും"
"ദംശനമേറ്റിട്ടു പരിഹാരം ചെയ്താലെന്താ പ്രയോജനം?"
"ദംശനമേറ്റെന്നോ"
"അതേ ......ഇപ്പോ വിഷം ഇറക്കിക്കൊണ്ടിരിക്ക്യയാ"
"വിഷമിറക്കേ.............എനിക്കൊന്നും അങ്ങട്‌ മനസ്സിലാവണില്ല"
ചിരട്ട തേങ്ങി!
"ശബ്ദം ഞാൻ കേൾപ്പിച്ചു തരാം."
മൊബെയിലെടുത്തു ഡയൽ ചെയ്തു
    മൊബെയിൽ ഫോണിന്റെ ലൗഡ്‌ സ്പീക്കറിൽ നിന്നു പുറത്തേക്കൊഴുകുന്ന സീൽക്കാര ശബ്ദം.............
ആ ശബ്ദം പരിചിതമെന്നു തിരിച്ചറിഞ്ഞ പണിക്കരുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. അതു പിന്നെ ചാലു വച്ചൊഴുകി വെറ്റിലയിലെ കൺമഷിയിൽ വീണു. അനന്തരം കരിനാഗങ്ങളായി മഷിച്ചാലുകൾ ഇണചേർന്നൊഴുകി , പിരിഞ്ഞു പൊങ്ങി പണിക്കർക്കു നേരെ ഫണങ്ങൾ വിടർത്തിയാടി. ഘടോൽകചൻ പണിക്കർ പകച്ചിരുന്നു. ഇടിവെട്ടുകൊണ്ടപോലെ!
    ദക്ഷിണ വച്ച ആയിരത്തൊന്നു രൂപ നാണയമടക്കം പെറുക്കിയെടുത്ത്‌ ആ കണ്ണുകളിലേക്കു നോക്കി. അവിടെ നിസ്സഹായത തളം കെട്ടി നിന്നിരുന്നു...............

22 Oct 2012

"ശുനക പുരാണം"


മോഹൻ ചെറായി

ഭാര്യയ്ക്കു ജോലി വേണ്ട!
ഇനി, ഭാര്യക്കു ജോലി ഉണ്ടെന്നു വക്കുക. ഭാര്യക്കും ഭർത്താവിനും ജോലി ഒരു ഓഫീസിലായിക്കൂടാ!!
അഥവാ, ഒരേ ഓഫീസിൽ ആണെങ്കിൽ തന്നെ ഭാര്യ ഉയർന്ന തസ്തികയിലായിക്കൂടാ!!!
എന്തു ചെയ്യാം.... അയാളുടെ കാര്യത്തിൽ എല്ലാം വിപരീതമായിപ്പോയി. ഓഫീസിൽ അവൾ ആജ്ഞാപിച്ചു; കീഴുദ്യോഗസ്ഥനായ അയാൾ അനുസരിച്ചു - നിവൃത്തികേടു കൊണ്ട്‌ .
പക്ഷെ വീട്ടിലും.......
ഒരു ദിവസം അയാൾ പറഞ്ഞു:
"വീടായാൽ ഒരു പട്ടി വേണം "
ഉടൻ അവളെതിർത്തു : "വേണ്ട!"
'വേണം - വേണ്ട' കുറെ നേരം തുടർന്നു. ഒടുവിലയാൾ പറഞ്ഞു:
"എന്റെ വീട്ടിൽ ഒരു പട്ടിയെ വളർത്താൻ നിന്റെ അനുവാദം വേണ്ട!"
അവിടെ അവൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു:
"ഇതേയ്‌ ..... എന്റെ  പേരിലുള്ള വീടാ, ഇവിടെ പട്ടിയെ വളർത്താൻ എന്റെ അനുവാദം വേണം."
ശരിയാൺ​‍്‌ ലോൺ എടുക്കുന്നതിനു വീടും പുരയിടവും അവളുടെ പേരിലാക്കിയിരുന്നു....
ബധിരത നടിച്ചു.
കല്ലും കട്ടയുമിറക്കി പട്ടിക്കൂടിന്റെ പണി തുടങ്ങി.
അവൾ കുരച്ചു കൊണ്ടിരുന്നു. കൂടിന്റെ പണി പൂർത്തിയായ ഉടൻ ഒരു പട്ടിയേയും സംഘടിപ്പിച്ചു. പട്ടിയ്ക്ക്‌ അവരുടെ ഓഫീസറുടെ പേരിട്ടു
അവൾക്കു പ്രിയങ്കരനായ  ഓഫീസറുടെ പേര്‌!
പൂർവ്വാധികം ശബ്ദത്തിൽ അവൾ കുരച്ചു. അതു കേട്ട്‌ ഒരു കാര്യവുമില്ലാതെ  അയാൾ പട്ടിയെ തല്ലി.
അവളുടെ കുരയ്ക്കു മീതെ പട്ടിയുടെ കരച്ചിൽ മുഴങ്ങി (പട്ടിയെ തല്ലുമ്പോൾ ഓഫീസറെ തല്ലുന്ന സുഖം!) ഒരു ദിവസം ഓഫീസറും അയാളുടെ നേരെ കുരക്കുന്നു.പട്ടിയുടെ പേര്‌ അയാളറിഞ്ഞിരിക്കുന്നു. വാഗ്വാദം മൂത്തു.
അതവസാനിച്ചപ്പോൾ  വെളുത്ത ഓഫീസറുടെ തുടുത്ത   കവിളിൽ ചുവന്ന പാടുണ്ടായിരുന്നു.
ഓഫീസ്‌ ക്ലോക്കിലെ സെക്കന്റ്‌   സൂചി അൽപ നേരം നിശ്ചലമായി. സസ്പെൻഷൻ ഓർഡർ ഡ്രാഫ്റ്റ്‌  ചെയ്തത്‌   അവൾ തന്നെയായിരുന്നു: സാക്ഷാൽ ഭാര്യ!
അതു വാങ്ങാൻ നിൽക്കാതെ അയാളിറങ്ങി നടന്നു..........
അടുത്ത ശമ്പളം കിട്ടാതെ വന്നപ്പോൾ കടം വാങ്ങി. കടം കിട്ടാതെ വന്നപ്പോൾ........
ശരിക്കും കുടുങ്ങിപ്പോയി. ഒടുവിൽ വിശന്നുവലഞ്ഞപ്പോൾ അവളോടു തന്നെ ഇരക്കേണ്ടി വന്നു.
"ഞാൻ പറയുന്നത്‌ അനുസരിയ്ക്കാമോ?"
 വയറ്റിൽ, വൻകുടൽ  ചെറുകുടലിനെ തിന്നു തുടങ്ങിയിരുന്നതു കൊണ്ട്‌ നിഷേധിക്കാൻ കഴിഞ്ഞില്ല.
"അപ്പുറത്തേയ്ക്കുവാ" അകത്തു കടക്കാൻ ഭാവിച്ചു
"ഛീ പുറത്തൂടെ" അവൾ പുറത്തേക്കു  വിരൾ ചൂണ്ടി.
പുറത്തുകൂടെ അടുക്കള ഭാഗത്തേക്കു നടന്നപ്പോൾ ഒഴിഞ്ഞ പട്ടിക്കൂട്‌! (പട്ടിയെ ഇതിനോടകം അവൾ വിഷം കൊടുത്ത്‌ കോന്നിരുന്നു) അടുക്കള വാതിൽക്കൽ പട്ടിക്കു തീറ്റി  കൊടുത്തിരുന്ന പ്ലേറ്റിൽ ഭക്ഷണം!   കൂടിക്കുഴഞ്ഞ തണുത്ത ചോറിനും  മീൻ ചാറിനും ഉശിരൻ സ്വാദ്‌.!! തിന്നു കഴിഞ്ഞപ്പോൾ നട്ടെല്ലിന്‌ താഴെ ചലനം! എന്തോ വളരുന്നതു പോലെ.....
കയ്യിലെ എച്ചിൽ നക്കിക്കൊണ്ടു മുൻ ഭാഗത്തേയ്ക്കു ചെന്നു. ഓഫീസറുടെ വിലപിടിച്ച ഷൂ സിറ്റൗട്ടിൽ! ദേഷ്യം കൊണ്ട്‌ അറിയാതെ വിറച്ചു. ഒരിയ്​‍്ക്കലെങ്കിലും ജയിക്കണം! നശിപ്പിക്കാൻ മറ്റൊരായുധവുമില്ലാത്തതു കൊണ്ട്‌ കടിച്ചു തന്നെ ഷൂ കീറി പല കഷ്ണങ്ങളാക്കി. പിന്നെ നിന്നു കിതച്ചു. അനന്തരം സാവധാനം  തണുത്ത്‌ തിരിഞ്ഞു നടന്നു. വല്ലാത്ത തളർച്ച...... ഒന്നു കിടക്കണം.
പട്ടിക്കൂട്‌ ഒഴിഞ്ഞു കിടക്കുന്നു.
പെട്ടെന്ന്‌ ഒരുൾ വിളി! തിരിഞ്ഞ്‌ അടഞ്ഞു കിടന്ന വാതിലിനു നേരെ നോക്കി ഉറക്കെ പറഞ്ഞു.
"വീടായാൽ ഒരു പട്ടി വേണം"
പട്ടിക്കൂടിന്റെ  വാതിൽ തുറന്ന്‌ സാവധാനം അകത്തു കടന്ന്‌   ചുരുണ്ടു കിടന്നു........

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...