Showing posts with label 88. Show all posts
Showing posts with label 88. Show all posts

27 Apr 2013

കോണ്ടാക്റ്റ് ലെന്‍സ്‌ ഇന്‍ഫെക്ഷനായി; വിദ്യാര്‍ഥിനി അന്ധയായി

സറീനാ വഹാബ് 


നിങ്ങള്‍ കോണ്ടാക്റ്റ്‌ ലെന്‍സ്‌ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ? സ്ഥിരമായി അതിനെ കുറിച്ച് ശ്രദ്ധിക്കാതെ യാതൊരു വൃത്തിയുമില്ലാതെ കോണ്ടാക്റ്റ്‌ ലെന്‍സ്‌ ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍ ? എങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങള്‍ക്കൊരു പാഠമായിരിക്കാം.
ആഷ്‌ലി ഹൈഡ് എന്ന് പേരുള്ള ഫ്ലോറിഡക്കാരിയായ 18 കാരി യുവതിക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. തന്റെ കോണ്ടാക്റ്റ് ലെന്‍സില്‍ വന്ന അക്കാന്തമീബ എന്ന് പേരുള്ള ഒരു തരം പാരാസൈറ്റ്‌ അല്ലെങ്കില്‍ പരാന്നഭുക്ക്‌ കാരണം അന്ധനായി മാറിയിരിക്കുകയാണ് ഇവര്‍ . കോണ്ടാക്റ്റ്‌ ലെന്‍സ്‌ വൃത്തിയില്ലാതെ ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.


ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുമ്പോള്‍ ഈ പാരാസൈറ്റ്‌ ഇവരുടെ കണ്ണിലെ കോര്‍ണിയ ഒട്ടു മിക്കതും തിന്നു തീര്‍ക്കുക ആയിരുന്നുവത്രേ. ഇത് കാരണം ഇവര്‍ക്ക് കാഴ്ച അതി വേഗം കുറഞ്ഞു വരികയും കണ്ണില്‍ എരിച്ചില്‍ ഉണ്ടാവുകയും ചെയ്തു. യുവതി കോണ്ടാക്റ്റ്‌ ലെന്‍സ്‌ വൃത്തിയായി സൂക്ഷിക്കാരുണ്ടയിരുന്നില്ലഎന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോണ്ടാക്റ്റ്‌ ലെന്‍സ്‌ ഉപയോഗിക്കുന്ന പലരിലും ഈ രോഗത്തിന്റെ പ്രാരംഭ ഘട്ടം കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ്‌ വെക്കുന്നത് വരെ കണ്ണിനെ കുറിച്ച് ബദ്ധശ്രദ്ധാലുക്കളായ ഇവര്‍ പിന്നീട് ലെന്‍സ്‌ വെച്ച ശേഷം അതിനെക്കുറിച്ച് യാതൊരു ശ്രദ്ധയും വെക്കാതെ ജീവിക്കാറാണ് പതിവ്. ഇങ്ങനെ ഉള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട്‌.

26 Mar 2013

പ്രണയപുഷ്പം അഥവാ ഒരു വാലന്റൈന്‍ കുറിപ്പ്

സചിത്ചന്ദ്രൻ 



പൂവ് തന്റെ മിനുസമാര്‍ന്ന ഇതള്‍ത്തുടുപ്പുകളില്‍ അഭിമാനപുരസ്സരം നോക്കി…ചില്ലയില്‍ തളിര്‍ത്ത താന്‍ ചില്ലയെ വിണ്ണവനാക്കി…താനില്ലാതെ എന്തു ചില്ല.എന്ത് ചെടി….?
അവര്‍ പുല്‍ത്തകിടിലിരുന്നു….രാമുവുഃ ഝാന്‍സിയും അതോ സെറീനയും റിഹാനുമോ..പേരുകള്‍ സ്വന്തമാക്കാത്ത അവര്‍ പ്രണയിച്ചു….
അവന്‍ അവളെ നോക്കി ..അവളുടെ കണ്ണുകളില്‍ തേന്മാരി…
അവന്‍ ആ പൂവ് പൊട്ടിച്ചു.. ശ്രദ്ധാപൂര്‍വ്വം അവളുടെടെ ചുരുണ്ടു സമൃദ്ധമായ അളകങ്ങള്‍ക്കിടയില്‍ കുടുക്കി..
അവളുടെ മസൃണമായ കവിളില്‍ തലോടി അവന്‍ മന്ത്രിച്ചു..’ഇന്ന് എല്ലാ കാമുകഹൃദയങ്ങളും ഉണര്‍വ്വിന്റെ വായ്ത്താരി മുഴക്കുന്നതായ ഈ ദിനത്തില്‍ നമ്മുടെ പ്രേമം സ്ഖലിച്ചിറങ്ങി ഈ താഴ്വരയാകെ തൂമഞ്ഞു നിറക്കുന്നു. വെണ്‍പ്രാവുകള്‍ കൊക്കുരുമ്മുന്നത് കണ്ടില്ലേ?ദാ..മഴവില്ല്!..വാനം ഭൂമിയ്ക്ക നേര്‍ മലരമ്പ് തൊടുക്കുന്നു..പ്രകൃതി പ്രണയപ്പൊഴികളില്‍ ഗാന്ധര്‍വ്വലഗ്‌നം തേടുന്നു….
പൂവിന് തന്റെ പുക്കിള്‍ക്കൊടി അടര്‍ത്തിയതിലെ ദേഷ്യം ശമിച്ചു….നേരം പൊകെ അതിന്റെ അഭിമാനം വര്‍ദ്ധിച്ചു…ഇപ്പോള്‍ താനിരിക്കുന്ന കാര്‍കൂന്തലിനോട് പോലും തോന്നിയ പുഛം അതിന്റെ ഗരിമയിലെത്തി..
ഈ സമയം….കാമുകിയുടെ ശിരോചര്‍മ്മത്തില്‍ രക്തം ഊറ്റിയിരുന്ന ഒരു പേന്‍ പയ്യെ പൂവിന്നരികിലെത്തി…
പൂവിന്ന് തന്റെ ജന്മം സഫലമാകുവാന്‍ സമയമായതായി അനുഭവപ്പെട്ടു…
തന്റെ സമീപസ്ഥനായ ആ കൃശജീവിയുടെ പൗരുഷമാര്‍ന്ന രോമതന്തുക്കളുടെ സ്പര്‍ശനമേറ്റ്പൂവ് വിജൃംഭിതയായി..അതിന്റെ ഇതളുകള്‍ ഹര്‍ഷോന്മാദമറിഞ്ഞു….
അപ്പോഴാണ്…. തലയിലെ കടി സഹിക്ക വയ്യാതെ കാമുകി തല മാന്തിപ്പറിച്ചു…പേന്‍ വിദഗ്ദമായി ഒഴിഞ്ഞു മാറി.
.സ്ഥാനം തെറ്റിയ പൂവ് നിലത്ത് ഇതള്‍ കുത്തി വീണു…അരമണിക്കൂര്‍ ആ കിടപ്പ് തുടര്‍ന്ന പൂവ് ഒരു കാറ്റിന്‍ കഷ്ണത്തില്‍ ആകാശത്തെ അഭിമുഖീകരിച്ചു വന്നു..
ഒരു കുളിര്‍ന്ന ജലധാരയില്‍ അതിന്റെ സുഷുപ്തി വിടര്‍ന്നു…
പ്രണയം തേടി വഴി തെറ്റി അല!ഞ്ഞ ഒരു തെരുവ് നായ ഒരു കാലുയര്‍ത്തി തിരിച്ചു പോക്കിനുളള തന്റെ ഗണ്ഡാണരസം പൂവിന്റെ മേല്‍ സൃവിച്ചതായിരുന്നു….
പൂവ് അസ്തമനം തേടി ഉത്തരായനത്തിലലിഞ്ഞു

24 Jan 2013

അനാഥത്വം കൂട്ടു കൂടുന്നത്


 ബാഹസാദ് 

ഒഴുകുന്ന ഓടയെ നോക്കി
അയാള്‍ നെടു വീര്‍പിട്ടു
പത്തിരിക്കൊടി പരതിയത്
പുത്തനുടുപ്പു പുതച്ചത്
സുഭഗതയോടു സല്ലപിച്ചത്
താരകങ്ങള്‍ താരാട്ടു പാടിയത്
ഇന്നലകളെ ഇമ്പമുള്ളതാക്കി
ഇന്ന് …..,നാലു ചുമരുകളില്‍
നിന്നും ഉന്തി വരുന്ന പേക്കോലങ്ങള്‍
ശോകത തളം കെട്ടിയ,
ഭിത്തികള്‍ സുരക്ഷിതമാക്കിയ
വിരസ ജീവിതമോ..എന്റെ സ്വപ്നം…?
ഇല്ല ….വീണ്ടും ഓടയെ പുണര്‍ന്നു .!

22 Dec 2012

പുലയാടി മക്കള്‍

ദേവൻ തറപ്പിൽ




പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
സബ് സിഡി നല്‍കുവാന്‍ പുലയാണ് പോലും

പുകയുന്ന പര്‍വ്വതം പണി തീര്‍ത്ത്‌ നാട്ടില്‍
പുതു പുത്തന്‍ സമ്പത്ത വ്യവസ്സ്ഥയില്‍ നാട്
ഉദവും അസ്തമനത്തിലും ചോരകള്‍ 
വഴി നീളെ ചാലുകള്‍ തീര്‍ക്കുന്നു നിത്യവും 
പുലയാടി മക്കള്‍ പിഴിയുന്നു നാടും 
പുകയുന്ന ആണവ നിലയങ്ങള്‍ തീര്‍ത്തും 
പുലര്‍വോളം കാത്തിങ്ങിരിക്കാം നമുക്കും 
പുലരിയിലാ,..ര്‍..ത്തനാദം,കേട്ടുണര്‍ന്നിടാം.
പുലയാടി മക്കള്‍ ഭരിക്കട്ടെ ഭാരതം 
പുലതീരുവോളം അകറ്റീ  ജനങ്ങളെ  
പുഷപ്പങ്ങള്‍ വെക്കാന്‍ ശവങ്ങളുണ്ടെങ്കിലേ   
പുഷ്പ്പ ചക്രങ്ങളും ചാര്‍ത്താനിടംവേണ്ടേ..?
രക്തപ്പുഴകളുമൊഴുകട്ടെ സന്ധ്യയില്‍ 
പച്ചമാംസങ്ങളും ചിന്നിചിതറട്ടേ...."
ചിക്കി പ്പെറുക്കിയെടുക്കം തല, വേര്‍പെട്ട-
കാലുകള്‍,ചീഞ്ഞളിഞ്ഞുള്ളോരു മാംസവും." 
അധികാര മത്തു പിടിച്ചവര്‍ നാടിന്‍റെ --
യകിടും മുറിക്കുന്ന കാഴ്ച്ചാ ഭയങ്കരം "
ബഹു രാഷ്ട്ര കമ്പിനി കോടികള്‍ കൊഴയില്‍ 
കഴുവേറ്റിടുന്നല്ലോ ഭാരത മക്കളെ .
പാചക വാതക സബ്‌ സിഡി വെട്ടിയും 
കോടികള്‍ കൊഴയില്‍ വാള്‍മാര്‍ട്ടു വാഴട്ടേ "
കള്ളപ്പണങ്ങള്‍ വെളുപ്പിക്കും ബേങ്കിനെ 
ഉള്ളത്തില്‍ പേറി നടക്കുന്നു ഭാരതം .
അവിശ്വാസം വന്നാല്‍ ഞൊടിയിട പാസാകും 
ലോക്പാല്‍ പെട്ടിയില്‍ അഞ്ചു ദശാബ്ദമായ് ?
കണ്ണ് തുറക്കൂ കൊളോണിയല്‍ കോടതീ  
കൂളിം ഗ്ലാസ് വെച്ചിട്ടിരുട്ടാക്കും,.. നീതിയോ.....?    
ദേവന്‍  തറപ്പില്‍ 
================

22 Nov 2012

മായക്കാഴ്ച


സലില മുല്ലൻ


ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ഏറ്റവും ലളിതമായി
നമ്മെ മായക്കാഴ്ചയിലാക്കും .
പാതി അടഞ്ഞ വാതില്‍ കണ്ട ഞാന്‍
വാതില്‍ പാതി തുറന്നതാണ് എന്ന്
(തെറ്റി) ധരിച്ചു .
പാതി ഒഴിഞ്ഞ പാത്രം കണ്ടപ്പോള്‍
പാത്രം പാതി നിറഞ്ഞല്ലോ എന്നാശ്വസിച്ചു.
ഇടത്തോട്ടു തിരിഞ്ഞു തിരിഞ്ഞു
ചിലര്‍
എത്തി നില്‍ക്കുന്നതു വലത്താണെന്നു
നാം അറിയുന്നതും അങ്ങനെ
ഒടുവിലാണ്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ചില മനുഷ്യരും .

23 Oct 2012

കേര ചരിത്രത്തിലെ സുവർണ്ണ ഏട്‌


ആർ ഹേലി
മുൻ ഡയറക്ടർ (കൃഷി),  സംസ്ഥാന കൃഷി വകുപ്പ്‌

കേരകൃഷിയുള്ള 92 രാജ്യങ്ങളിലും ആദരിക്കുന്ന മഹാനായ കൃഷി ശാസ്ത്രജ്ഞനാണ്‌ ഡോ. ജെ. എസ്‌. പട്ടേൽ. അദ്ദേഹമാണ്‌ 1932ൽ നീലേശ്വരം കൃഷി ഗവേഷണ കേന്ദ്രത്തിൽ ടി ഃ ഡി സങ്കരയിനത്തിന്‌ രൂപം നൽകിയത്‌.
പ്രസ്തുത തൈകൾ 1934ൽ നീലേശ്വരത്താണ്‌ നട്ട്‌ പിടിപ്പിച്ചതു. നീലേശ്വരത്തെ തോട്ടത്തിൽ അന്ന്‌ നട്ട തെങ്ങുകൾ 75 വർഷം പിന്നിട്ടിട്ടും ആരോഗ്യത്തോടെ നീരയും കരിക്കും തേങ്ങയും ധാരാളം ഓലകളും വഹിച്ച്‌ കാറ്റത്ത്‌ ആടി ഉലഞ്ഞ്‌ ഉല്ലസിക്കുന്നത്‌ കാണുമ്പോൾ ഡോ. പട്ടേലിനെ സ്മരിക്കാനും അഭിമാനത്തോടെ ആദരിക്കാനും ആഗ്രഹം തോന്നിപ്പോകുന്നു.
ഈ കൃഷിത്തോട്ടത്തെ കൃഷി, ഗവേഷണ വിദഗ്ദ്ധരുടേയും തെങ്ങിനെ സ്നേഹിക്കുന്നവരുടേയും ഒരു തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തണം. അതിന്‌ ഡോ. പട്ടേലിന്റേ പേര്‌ നൽകുന്നതും പരിഗണിക്കണം.

അതോടൊപ്പം ഡോ. പട്ടേലിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു സ്റ്റാമ്പ്‌ ഇറക്കുകയും ചെയ്യണം. കൃഷി ശാസ്ത്രജ്ഞരെ ആദരിക്കുന്ന ഒരു സംസ്ക്കാരം അതുവഴി നമ്മുടെ രാജ്യത്ത്‌ സൃഷ്ടിക്കാം. നമ്മുടെ ഗവണ്‍മന്റും, പാർലമന്റ്‌ അംഗങ്ങളും, നാളികേര വികസനബോർഡും ഇതിന്‌ മുൻകൈ എടുക്കണം. കാരണം സങ്കരതെങ്ങിനങ്ങൾ ലോകമാകെ പ്രചരിക്കുകയാണ്‌. ഒപ്പം ഡോ. പട്ടേലിന്റേയും ഇന്ത്യയുടേയും പ്രശസ്തിയും വളരുന്നു.
മുൻ ഡയറക്ടർ (കൃഷി),
സംസ്ഥാന കൃഷി വകുപ്പ്‌

19 Sept 2012

പഴയപുസ്തകത്തിന്റെ നീലമുഖം



  കൃഷ്ണ പ്രിയ


ആമീ,
നിന്റെ വാക്കുകളുടെ
അക്ഷാംശത്തിലെ മൂന്നാം
ബിന്ദുവില്‍ മരണമെന്ന് എഴുതി ചേര്‍ത്തിടത്തു
ഞാന്‍ എന്റെ മൌനവും ചേര്‍ത്ത് വെയ്ക്കുന്നു.
ഒരു വരിയില്‍ വെച്ച് അക്ഷരം മറന്ന് ,
ഭാഷ മറന്ന്, നിന്നെ മുറിവേല്‍പ്പിച്ചു
പിന്തിരിഞ്ഞവരൊക്കെ
ഗുഹകളില്‍ ശിലാലിഖിതങ്ങള്‍ കോറുന്നു.
പൂര്‍ത്തിയാക്കപ്പെടാതെ പോവുന്ന
അനേകം കവിതകളിലെ അക്ഷരങ്ങളും
ബിംബങ്ങളും പിന്‍വലിഞ്ഞ്
നീ മരണമെന്നെന്നു എഴുതിയവസാനിപ്പിച്ച
ബിന്ദുവിലേക്ക് ഉറ്റുനോക്കുന്നു …
അവിടെ നിന്നും
കാലത്തിന്റെ മഞ്ഞ മാറ്റി പിറകിലേക്ക് …
നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ ഞാന്‍ പന്ത്രണ്ടു പ്രായക്കാരി .
നിനക്കെത്രയെന്നു എന്നെപ്പോലെ നിനക്കും
നിശ്ചയമുണ്ടാവില്ല…
കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍
കറുത്ത കുപ്പായമിട്ട നീ…
പലരും വായിച്ചു കൈമാറിയ
പഴയ പുസ്തകത്തിന്റെ മുഖമായി നീ .
നിന്റെ കഥ …
അതിന്റെ തുടക്കത്തില്‍ ആരോ നീല മഷിയില്‍ എഴുതി ചേര്‍ത്തിരുന്നു…
‘എനിക്കറിയാമെന്ന് നിനക്കറിയാം…
നിനക്കറിയാമെന്ന് എനിക്കറിയാം ..’
എത്രയൊക്കെ അറിഞ്ഞിട്ടും
വീണ്ടും നീ മാത്രം ബാക്കിയാവുന്നു ..
കോതിയൊതുക്കാതെ നിരത്തിയ വരികളില്‍
എല്ലാം തുറന്നു പറഞ്ഞുകൊണ്ട് ,
നീ
തെളിച്ച വഴിയില്‍ നിന്നെ
ജീവിക്കാനിവര്‍ അനുവദിച്ചുവോ ?
മരണത്തില്‍ വാഴ്ത്തിയോ ,
അതോ പുതപ്പിച്ച
കോടിയില്‍ നിന്നും ഇഴകള്‍ കീറിയെടുത്തു
വീണ്ടും നഗ്‌നയാക്കിയോ…?
നിന്റെ പ്രണയം കൊണ്ട് നീ വാഴ്ത്തപ്പെട്ടു
പ്രണയത്തിന്റെ ശതവേരുകള്‍ പടര്‍ത്തി ,
പന്തലിച്ചു പൂവിട്ടു കൊഴിഞ്ഞ
മരത്തിന്റെ നിഴലായി നീ….
ആ നിഴലിനും നേര്‍ത്ത പരിമളം…
ഒരിക്കല്‍ എങ്കിലും ഒന്ന് കാണുവാന്‍
പാളയത്തെ പള്ളിപ്പറമ്പിന് വെളിയില്‍
നോക്കി നിന്നു സന്ധ്യയാവുമ്പോള്‍,
ഉറവകള്‍ തേടി ഉണങ്ങിയപ്പോയ
നിന്റെ വേരുകളില്‍ നിന്നും
ഒരുപിടി മണ്ണെടുത്ത് പിന്തിരിയുന്നു
ഞാനും …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...