Showing posts with label unni thekkutt. Show all posts
Showing posts with label unni thekkutt. Show all posts

23 Oct 2012

നരനാഗം

ടി. കെ. ഉണ്ണി.

മദ്യം വിഷം, വിഷമദ്യം,
മദ്യപാനി സര്‍പ്പതുല്യന്‍ 
പണ്ട്, കാട് നാടായപ്പോള്‍ 
സര്‍പ്പങ്ങള്‍ വിടചൊല്ലി, ഇഴഞ്ഞു പോയി,
അതിന്നു കഴിയാത്തവയെ പൊതുജനം 
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്നു..
പാവം പാമ്പുകള്‍ , അവയുടെ 
അന്യാധീന ലോകത്തെയോര്‍ത്തു കേണു ..
തങ്ങളുടെ ലോകത്തിലെ ൯൫ (95 %) ന്നും 
വിഷമില്ല എന്നും പാവങ്ങള്‍ ആണെന്നും 
അന്നത്തെ " അടിയോടി ശാസ്ത്രം " ..!!
എന്നിട്ടും മന്നവര്‍ കൊടിയ പാതകം 
ആഘോഷമാക്കി ...?
ഇന്നിപ്പോള്‍ പാമ്പുകളും പിമ്പുകളുമായി
നാടും കാടും മേടും നിറഞ്ഞു കവിഞ്ഞു 
ഇഴഞ്ഞുകൊണ്ടിരിക്കുന്ന നര നാഗാധിരാജന്മാര്‍ 
അരങ്ങു വാഴുന്നു ..?
ആധുനിക ഉരഗവംശത്തിലെ ൯൫ (95 %) ന്നും 
കൊടിയ വിഷമെന്നു 
ഇന്നത്തെ " ബെവെരേജ് ശാസ്ത്രം " ..!!
ഇനിയെന്ത് .?
വീണ്ടുമൊരു കൊടിയ പാതകപരമ്പര
ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചു ..?
സമൂഹ രക്ഷക്കായി ....
ഒരു അടിച്ചുതെളിക്കായി ...
ഇല്ലാതായ വേലിപ്പത്തലിന്നു പകരം 
എന്തും കൈകളിലേന്താന്‍ ..??

20 Sept 2012

മുട്ടുശാന്തി.!

ടി. കെ. ഉണ്ണി

കൊട്ടംചുക്കാതിക്ക് വാതം !
കുറുന്തോട്ടിക്ക് ചാഞ്ചാട്ടം !
സര്‍ക്കാരിന്നത് പൂന്തോട്ടം !
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം !
പൊട്ടും പൊടിയും പൂമ്പൊടിയും 
മേമ്പൊടിയായൊരു പട്ടയവും 
തട്ടുകടക്കൊരു മുട്ടുശാന്തി 
മട്ടുമാറുമ്പോഴതൊട്ടുമില്ല !!
കട്ടും കവര്‍ന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട  പാപഭോഗം 
കാലം കൊരുക്കുന്ന പൊന്‍കെണിയില്‍ 
കേഴുന്നതെന്താവാം, കാരുണ്യമോ !
കാമം കേമമെന്നുള്ള കഴുതജന്മം 
പേറുന്ന ഭാണ്ഡങ്ങള്‍ സ്വന്തമല്ലേ !!
ഭൂതാവേശിത കോമരങ്ങള്‍ പോലെ 
കല്‍പ്പിക്കയല്ലേ ഭ്രാന്ത്, വിധിപോലെ !
കടലിലെ  മണ്ണും കരയിലെ ജലവും 
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും 
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികള്‍ക്കെന്നും !
രക്ഷക്കായോരപ്പൂപ്പന്‍താടി, അല്ലെങ്കിലൊരു-
ആറ്റനാറ്റ പ്രളയം, അതിലൊരു പെട്ടകം !!
അല്ലെങ്കിലെന്നെ  കൊടുക്കൂ രക്തദാഹികള്‍ക്ക്
ലോക  കാളക്കൂറ്റന്മാര്‍ ഉന്മാദിക്കട്ടെ..?
=========


വാല്‍ക്കഷ്ണം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉദിച്ചസ്തമിച്ച പുതുവസന്ത 
പൂന്തോട്ടങ്ങളിലെ വിത്തുകള്‍ മുളച്ചു കരിഞ്ഞത് ഓര്‍ത്തപ്പോള്‍ , ഒരു മുട്ടുശാന്തി..!!


19 Aug 2012

എന്‍റെ മാവേലി



ടി. കെ. ഉണ്ണി 

ഓണക്കാലത്ത് മാവേലി മന്നന്‍ മലയാളക്കരയിലെ തന്റെ പ്രജകളുടെ 
ക്ഷേമാന്വേഷണത്തിന്നായി അങ്ങ് പാതാളത്തില്‍ നിന്നും ഈ ഭൂമിമലയാളത്തില്‍
എത്തുന്നുവെന്ന സങ്കല്പത്തില്‍ നമ്മള്‍ ആഘോഷത്തില്‍ ആറാടുന്നത് പതിവാണല്ലോ.!

താന്‍ തന്നെയാണ് ഭൂമി മലയാളത്തെ ഇപ്പോഴും ഭരിച്ചു രമിച്ചുകൊണ്ടിരിക്കുന്നതെന്നു   
പാവം മാവേലി ധരിച്ചു വശായതുകൊണ്ടാകുമോ അദ്ദേഹത്തിന്റെ ഈ എഴുന്നുള്ളത്ത്.!
അതോ ഭൂമിമലയാളത്തിന്റെ കഥകള്‍ അറിയാതെ ആട്ടം കാണാന്‍ എത്തുകയാണോ 
കോമാളിയായ മാവേലി.!  അദ്ദേഹം വാമനനെ പാതാളത്തില്‍ വെച്ച് കണ്ടിരുന്നുവെങ്കില്‍ 
(അസുരഭില) സുരഭില (അസുന്ദര) സുന്ദരമായ മലയാളക്കരയിലെ പ്രജകളുടെ സ്വര്‍ഗ്ഗീയ 
(അസുഖ) സുഖാസ്വാദനം അനുഭവിച്ചറിയാന്‍ വരില്ലായിരുന്നു.!

ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രജാതല്പരരായ അധികാരി വര്‍ഗ്ഗവും ഭൂലോക 
സമ്പല്‍സമൃദ്ധിയുടെ പല്ലക്കേറിയ കൊടിയ ചൂഷകമര്‍ദ്ദകവര്‍ഗ്ഗവും ചേര്‍ന്ന് പ്രജാക്ഷേമ 
തല്പരനല്ലാത്ത വാമന വിനാശകനെ പാതാളത്തിലേക്ക്‌ ചവുട്ടിത്താഴ്ത്തിയ കാര്യം
പാവം മാവേലി അറിഞ്ഞിട്ടില്ലെന്ന് വരുമോ.?
സന്ദേഹിക്കാതിരിക്കുന്നത് എങ്ങിനെ.?

ഓണാഘോഷം  വിഡ്ഢിപ്പെട്ടിക്കുള്ളിലെ മാന്ത്രികവിദ്യകളായി ഒതുക്കപ്പെട്ട ഇക്കാലത്തും 
നമ്മുടെ മനസ്സിന്റെ ഭരിക്കപ്പെടാനുള്ള അഭിവാഞ്ചയുടെ മോഹതരംഗമാണ് മിഥ്യകളായ 
ഐതിഹ്യ രൂപങ്ങളിലൂടെ നമ്മുടെ ഉപബോധ തലതില്‍നിന്നും ബോധതലതിലേക്ക് 
പരിണമിക്കുന്നത്. പ്രജാതല്പരനായ ഭരണാധികാരി ഇന്നിന്റെ മിഥ്യയാണ്. നാമതിനെ ഒരു 
ദിവസമെങ്കിലും താലോലിക്കുന്നു. അത് നമ്മുടെ മനസ്സിന്റെ പരാശ്രയ ഭാവത്തെ സാധൂകരിക്കുന്നു. 
ഭരണാധികാര തല്‍പരരായ പ്രജകള്‍ എന്ന പാഷാണപരതയില്‍ അഭിരമിക്കുന്ന ഒരു വര്‍ഗ്ഗമായി 
നാം രൂപാന്തരപ്പെട്ടതില്‍ അഭിമാന പുളകിതരായി നാം വിഡ്ഢിപ്പെട്ടിക്കു മുമ്പിലിരിക്കുന്നു.!
നമ്മുടെ ചിന്തകള്‍ക്ക് വിലങ്ങുകളിട്ടുകൊണ്ട് ...
കീഴ്പെട്ടുകൊണ്ട് ...
ആശ്രിതരായിക്കൊണ്ട് ...
മറിച്ച് ആവാന്‍ സാധിക്കാത്ത സാഹചര്യങ്ങളെ നാം സ്വായത്തമാക്കിക്കൊണ്ട്.!

അന്ന്  പ്രജാതല്പരനായ മാവേലിയെ വാമനന്‍ ചവുട്ടിത്താഴ്ത്തി ..
പ്രജകള്‍ സന്തോഷിച്ചുവോ ..
മാവേലി സന്തോഷിച്ചുവെന്നത് മിഥ്യയാണോ 
അതോ വാമനദേവന്‍ മാത്രമാണോ സന്തോഷിച്ചത്‌ ?
അല്ലെങ്കില്‍ മാവേലിമന്നനെ വാമനപ്രഭു പാതാളത്തിലേക്ക്‌ അയച്ചത് മുതല്‍ പ്രജകളുടെ 
സന്തോഷം സന്താപമായിക്കാണുമല്ലോ.!
ഭൂമി മലയാളത്തിലെ പ്രജകളുടെ സന്താപം കണ്ടു അങ്ങിരുന്നു സല്ലപിക്കാനാണോ വാമനദൈവം 
ഇപ്പണി പറ്റിച്ചത് .!

മനസ്സായ മാവേലിയെ അന്ധകാരത്തിലേക്ക് (പാതാളത്തിലേക്ക്‌ ) ചവിട്ടിത്താഴ്ത്തി 
വാമനരൂപമായ ശരീരത്തില്‍ കുറി വരയ്ക്കുന്ന നമ്മള്‍ ഇപ്പോള്‍ വിഡ്ഢി പ്പെട്ടിയിലെക്കും 
ബമ്പര്‍ ബാനറുകളിലേക്കും നോക്കി കൂത്താടുന്നത് (ആഘോഷിക്കുന്നത് ) ആത്മവഞ്ചനയില്‍ 
കുറഞ്ഞതൊന്നുമല്ല ..!!

19 Jul 2012

മഴക്കാലം

ടി.കെ.ഉണ്ണീ
ഞാനൊരു വേഴാമ്പല്‍
ഒരു തുള്ളിയും എനിക്കില്ലെന്നോ
കാലങ്ങളായെന്റെ കാത്തിരുപ്പ്
മരക്കൊമ്പില്‍ മാനം നോക്കി
മഴ എനിക്കൊരു മരീചിക
ദാഹമൊരു മഹാസാഗരം
മാഘവും മാര്കഴിയും മറഞ്ഞു
മാനത്തെ മുകില്‍ മൂവര്‍ണ്ണനായി
മുകുളമുദ്ര ചാര്‍ത്തി മൂര്‍ദ്ധാവില്‍
മുറ്റുള്ളോരാര്‍ത്തി മുകുരത്തില്‍
വരണ്ട തൊണ്ടയിലെ മരിച്ച ദാഹത്തിന്‍
പുനര്‍ജനിക്കായൊരു തെളിനീര്‍ക്കണം
മണ്ണും വിണ്ണും മനസ്സും
മാനവും കെട്ടു, അല്ല കെടുത്തി.!
ഒരു മഴ
അതിലൊരു തുള്ളി
അതെന്റെ വായില്‍..
അല്ലെങ്കിലും
നിങ്ങളെന്നെ തോല്‍പ്പിക്കും ?
എന്റെ ജഡത്തെ
മുക്കി അഴുക്കി ഒഴുക്കി
കടലിലെത്തിക്കും?
കാണികള്‍ നിങ്ങള്‍
അല്ല, ഞാന്‍,
ഒരു തുള്ളിയുമുള്ളിളില്ലാതെ
തുള്ളിച്ചാടും, വളയമില്ലാതെ..
പ്രപഞ്ച പ്രളയത്തില്‍
ജഡത്തിനു വരവേല്‍പ്പ്
ആ പെട്ടകത്തിലും ഞാനില്ല.!
ഒരിറ്റുപോലും  നിഷേധിക്കപ്പെട്ടവന്റെ
വ്യര്‍ത്ഥ മോഹങ്ങള്‍ ?
ആഹ്ലാദത്തിമിര്‍പ്പില്
നിങ്ങളെന്നെ അറിയാതിരിക്കട്ടെ.!
------------------------------
സമര്‍പ്പണം: ഒരു തുള്ളി ജലത്തിനും ഒരുതരി അന്നത്തിനും വേണ്ടി വെന്തുരുകി ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന മദ്ധ്യാഫ്രിക്കയിലെ മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങക്കായി ഇത് സമര്‍പ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...