Showing posts with label t g vijayakumar. Show all posts
Showing posts with label t g vijayakumar. Show all posts

23 Feb 2013

മലയാളത്തിന്റെ സിംഹ ഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു

സുകുമാര്‍ അഴീക്കോട് 
ടി ജി  വിജയകുമാര്‍ 


കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 - ജനുവരി 24 2012[2] ). പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി.[1] 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.[3] കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു.[4] തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു[3] അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[5] മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു.[3] ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു.[1] പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.

അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് രാവിലെ ആറരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2][3] അവിവാഹിതനായിരുന്നു

ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡെൽഹിയിൽ പോയ അദ്ദേഹം , തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്ന് കണ്ടത്. [6] പ്രസംഗ കലയിലൂടെ സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുകുമാർ അഴികോട് ഫൌണ്ടേഷൻ 2010 മെയ്‌ 29 നു ആരംഭിച്ചു. സുകുമാർ അഴികോട് ഫൌണ്ടേഷൻ പ്രസംഗ പരിശീലന കളരി ആയ TOP Academy ഏറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാർജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

കേരളത്തിന്റെ നാനാഭാഗങ്ങളിൽ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. വൈക്കം മുഹമ്മദ് ബഷീർ "സാഗരഗർജ്ജന"മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[7]

ഔദ്യോഗികജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാർഗ്ഗം. സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള  പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു. അതിനാൽ പലപ്പോഴും മുൻനിലപാടുകളിൽ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാൾ എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിയനായ താൻ കോൺഗ്രസ്സുകാരനായി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോൺഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു.

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു.

പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി

പ്രധാന കൃതികളുടെ പട്ടിക

ആശാന്റെ സീതാകാവ്യം - 1954
രമണനും മലയാളകവിതയും - 1956
പുരോഗമനസാഹിത്യവും മറ്റും - 1957
മഹാത്മാവിന്റെ മാർഗ്ഗം - 1959
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - 1963
മഹാകവി ഉള്ളൂർ - 1979
വായനയുടെ സ്വർഗ്ഗത്തിൽ - 1980
മലയാള സാഹിത്യവിമർശനം - 1981
ചരിത്രം സമന്വയമോ സംഘട്ടനമോ? - 1983
തത്ത്വമസി - 1984
മലയാള സാഹിത്യപഠനങ്ങൾ - 1986
വിശ്വസാഹിത്യ പഠനങ്ങൾ - 1986
തത്ത്വവും മനുഷ്യനും - 1986
ഖണ്ഡനവും മണ്ഡനവും - 1986
എന്തിനു ഭാരതാംബേ - 1989
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ - 1993
ഗുരുവിന്റെ ദുഃഖം - 1993
അഴീക്കോടിന്റെ ഫലിതങ്ങൾ - 1995
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ - 1995
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
പാതകൾ കാഴ്ചകൾ - 1997
നവയാത്രകൾ - 1998
ഭാരതീയത - 1999
പുതുപുഷ്പങ്ങൾ - 1999
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ - എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് - 1999
ദർശനം സമൂഹം വ്യക്തി - 1999
പ്രിയപ്പെട്ട അഴീക്കോടിനു് - 2001
ഇന്ത്യയുടെ വിപരീത മുഖങ്ങൾ - 2003
എന്തൊരു നാട് - 2005
അഴീക്കോടിന്റെ ലേഖനങ്ങൾ - 2006
നട്ടെല്ല് എന്ന ഗുണം - 2006[8]
അഴീക്കോടിന്റെ ആത്മകഥ

വിവർത്തനങ്ങൾ

ഒരു കൂട്ടം പഴയ കത്തുകൾ - 1964[9]
ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ - 1967 [9]
ജയദേവൻ 1980

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ അഴീക്കോടിന് ലഭിച്ചിട്ടുണ്ട്.[4] 2007 ജനുവരിയിൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നൽകിയ പുരസ്കാരം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 1992-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നൽകി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1985 മലയാള സാഹിത്യ വിമർശനം[5]
മാതൃഭൂമി പുരസ്കാരം - 2011[5]
വയലാർ അവാർഡ് - 1989[5]
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[5]
രാജാജി അവാർഡ്[5]
സുവർണ്ണ കൈരളി അവാർഡ് [5]
പുത്തേഴൻ അവാർഡ്[5]
എഴുത്തച്ഛൻ പുരസ്കാരം - 2004[5]
സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്

22 Dec 2012

ഹർത്താലും, ലാസ്റ്റ്‌ ലഞ്ചും പിന്നെ 'എമർജിംഗ്‌ കേരള'യും


ടി.ജി. വിജയകുമാർ


അങ്ങനെ ഒരു ഹർത്താൽകൂടി കഴിഞ്ഞു. ഹർത്താൽ ആണ്‌ ഞങ്ങൾക്ക്‌ ഓണം, വിഷു, പുതുവർഷം, ക്രിസ്തുമസ്‌, ഈദ്‌ എല്ലാം. 1886 മെയ്‌ 1 മുതൽ അമേരിക്കയിലെ ചിക്കാഗോ തെരുവീഥികളിൽ അലയൊലികൾ ഉയർത്തിയ മുദ്രാവാക്യം. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കിൽ, ഇതേവരെ ഞങ്ങൾക്കാർക്കും ലഭിക്കാത്ത ഒരു ഭാഗ്യമായി ഇപ്പോഴും ബാക്കി നിൽക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിവസം 'ഹർത്താൽ ദിനം' മാത്രം ആയി മാറിയിരിക്കുന്നു. അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും അമ്മൂമ്മയും മുതൽ എല്ലാവരും കൂടി സമാധാനമായി സന്തോഷത്തോടെ ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കുന്ന ദിവസം. തമാശകളും ഒളിയമ്പുകളും ഒക്കെകൊണ്ട്‌ ഊണിനുതന്നെ സ്വാദ്‌ കൂടുന്ന ദിവസം.


പക്ഷെ ഇന്ന്‌ അത്‌ അപ്രത്യക്ഷമായിരിക്കുന്നു. ഡൈനിങ്ങ്‌ ടേബിളിൽ നിറയെ വിഭവങ്ങൾ. വാഴച്ചുണ്ടും പരിപ്പും ചേർത്ത്‌ ഉണ്ടാക്കിയ തോരൻ, കൂൺ തേങ്ങ ചേർത്ത്‌ ഉണ്ടാക്കിയ മറ്റൊരു തോരൻ. നാടൻ പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കിയ അവിയൽ, പിന്നെ ചീരയും ചീരത്തണ്ടും ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു അവിയൽ വേറെ. സാമ്പാർ, കുമ്പളങ്ങ ഇട്ട്‌ ഉണ്ടാക്കിയ പുളുംകറി, പുളിശ്ശേരി, പച്ച മോര്‌, പഴമാങ്ങാ പച്ചടി, തീർന്നില്ല, പൊടിമീൻപീര, നല്ല മത്തി വറുത്തത്‌, കോഴി പൊരിച്ചതു, ഉപ്പിലിട്ടത്‌, ഓണത്തിന്റെ വക ബാക്കി ആയ ഉപ്പേരി, ശർക്കര പിരട്ടി, ചികിട...
കുട്ടികൾ എന്റെ മുഖത്ത്‌ നോക്കി, ഞാൻ അമ്മയുടെ മുഖത്ത്‌ നോക്കി എന്തോ കുഴപ്പം ഉണ്ടെന്ന്‌ അന്യോനം ഞങ്ങൾ പറയാതെ പറഞ്ഞു. ആകാംക്ഷയോടെ, എന്നാൽ അൽപം ശങ്കയോടെ കാത്തിരുന്നു. എല്ലാം കണ്ടപ്പോൾ, കുട്ടികൾക്ക്‌ ആക്രാന്തം പിടിച്ചുനിർത്താനായില്ല. അവർ അമ്മയെ വിളിച്ചു, കാത്തിരുന്നു, പിന്നെയും പലവട്ടം, ഒടുവിൽ അവരുടെ അമ്മ എത്തി. എല്ലാരും ഇരുന്നിട്ട്‌ വേണം ഒരു കാര്യം പറയാൻ ഞാൻ വിചാരിച്ചു. അവൾ എന്തോ പറയാൻ ഭാവിച്ചു തന്നെ.
"നയന ഭോജനം, ഒരു രേഖാചിത്രം മനസ്സിൽ എന്നെന്നും നിലനിൽക്കും." അത്‌ കൊണ്ട്‌ ആദ്യം എല്ലാരും വിശദമായി കാണുക. എല്ലാ വിഭവങ്ങളും. ഇനി എല്ലാർക്കും തുടങ്ങാം. അവൾ പറഞ്ഞു. ആശ്വാസമായി, എല്ലാരും പതിവ്‌ പോലെ ഭക്ഷണം കഴിച്ചു. തമാശകൾ പൊഴിച്ചു. എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ഭാര്യയുടെ ഒരു ഉത്തരവ്കൂടി വന്നു. എല്ലാരും ഒന്ന്‌ കേൾക്കുക. ഞങ്ങൾ കാതോർത്തു. അതേ നാളെ മുതൽ അരിയാഹാരം ഇല്ല. എനിക്ക്‌ വയ്യ്‌. ഈ വിഷം എല്ലാംകൂടി പാകം ചെയ്തു നിങ്ങളെ തീറ്റിക്കാൻ. നിശബ്ദരായി ഇരിക്കുന്ന കുട്ടികൾ, വിഷമം മുഴുവൻ മുഖത്ത്‌ കാട്ടി വയസ്സായ അച്ഛനും അമ്മയും, ഇതിനിടയിൽ ഒന്നും പറയാനാകാതെ പാവം ഞാനും. ഈശ്വരാ എന്ന്‌ പ്രാർത്ഥിക്കാനേ കഴിഞ്ഞുള്ളൂ.


നിങ്ങളും വായിച്ചില്ലേ...ആ ആഹുലുവാലിയ പറഞ്ഞത്‌, കേരളത്തിൽ ഇനി കൃഷി വേണ്ടെന്നു, എല്ലാരും ഫാക്ടറി തുടങ്ങാൻ, അപ്പോ ഇനി തമിഴന്റെയും തെലുങ്കന്റെയും അരീം പച്ചക്കറീം വേണം ഞാൻ ഉണ്ടാക്കാൻ. എനിക്ക്‌ വയ്യ ആ വിഷം എല്ലാം..., അവളുടെ തൊണ്ട ഇടറി. കണ്ണീര്‌ പൊഴിയാൻ തുടങ്ങി, ഞാൻ സമാധാനിപ്പിച്ചു. സാരമില്ല. എന്തെങ്കിലും പരിഹാരം ഉണ്ടാവതിരിക്കുവോ....!
അവൾ ചീറ്റി, ദൈവമേ ഓ നിങ്ങളും ഒരു സമാധാനവും, കൃഷിവേണ്ടെന്നു പരസ്യമായ്‌ പറഞ്ഞ അയാൾ. ആ ഉലു വാലിയ, പക്ഷെ ഇനി പാചകം വേണ്ടാന്നല്ലേ നമ്മുടെ പ്രധാനമന്ത്രി പറയാതെ പറഞ്ഞത്‌? വർഷത്തിൽ ആറ്‌ സിലിണ്ടർ മാത്രമേ തരികയുള്ളൂ എന്ന്‌. ഈ 6 സിലിണ്ടർ ഒരു വർഷം കിട്ടായാൽ അത്‌ ചായേം കാപ്പീം ഉണ്ടാക്കാൻ പോലും തികയില്ല. അപ്പോ ഇനി നമ്മളെല്ലാം 'കിൻടുക്കി' ചിക്കൻ റസ്റ്റോറന്റിലും (ഗ.എ.ഇ) മറ്റും പോയി കഴിച്ചോളാണം എന്നല്ലേ അവർ പറഞ്ഞത്‌? അമേരിക്കൻ കമ്പനികൾക്ക്‌ ലാഭം, എനിക്കും ലാഭം. ഈ അടുക്കളേൽ ചിലവഴിക്കുന്ന സമയം വല്ല ഓഫീസിലും ജോലി ചെയ്താൽ കാശ്‌ എത്ര കിട്ടൂന്ന്‌ അറിയാമോ? ഇങ്ങക്ക്‌ നെൽകൃഷി വേണ്ടാന്നു പറഞ്ഞപ്പോ ആറന്മുള വിമാനത്താവളം വന്നോട്ടെ, എന്നാലും കൃഷി വേണ്ടാന്നല്ലേ പറഞ്ഞത്‌. ഇവിടെ പാടത്ത്‌ പണിയാൻ ആളെ കിട്ടില്ലാന്ന്‌ ആലുവാലിയയ്ക്‌ അറിയാം.
ഇങ്ങക്ക്‌ അറിയില്ല. പാടത്തു പണിതിരുന്നോരൊക്കെ 'തൊഴിലുറപ്പ്‌' കൊടുത്ത്‌ വഴിയരികിൽ പുല്ലു പറിക്കാൻ നിർത്തിയ പൂത്തി, അതാണ്‌ ആലുവാലിയയുടെ ആസൂത്രണം....!
ഹാ കഷ്ടം.., ഇത്‌ പറയാനായിരുന്നോ ഈ വിശാലമായ ഹർത്താൽ സദ്യ...? ഞാൻ ചിന്തിച്ചുപോയി.
"ഇപ്പോ മനസ്സിലായോ സാഹിത്യകാരാ...," അവൾ എന്നെ ശരിക്കും കളിയാക്കുകയാണെന്ന്‌ എനിക്ക്‌ മനസ്സിലായി.
എന്ത്‌ പറയാൻ.., സത്യമല്ലേ?
അതേയ്‌ ഇന്നത്തെ "ലഞ്ച്‌..., ലാസ്റ്റ്‌ ലഞ്ച്‌."
നാളെ മുതൽ എല്ലാം പായ്ക്കറ്റിൽ കടയിൽ നിന്ന്‌ വാങ്ങി കഴിച്ചോളണം. അത്യാവശ്യം കൊതി വന്നാൽ ഷവർമ്മ വാങ്ങിച്ചോളൂ. എന്നാലും ഈ അടുക്കളയിൽ ഇനി ചായേം കാപ്പീം അല്ലാതെ ഒന്നും ഉണ്ടാക്കില്ല ട്ടോ....
അതാ ഇന്നത്തെ ഊണ്‌ കുശാൽ ആകിയത്‌..
ദൈവമേ ഈ ഹർത്താൽ വേണ്ടായിരുന്നു എന്ന്‌ ഇപ്പോ തോന്നി.
പക്ഷെ.
ഉച്ചയൂണിന്റെ ആലസ്യത്തിൽ ഒന്ന്‌ മയങ്ങാൻ കിടന്ന എന്റെ അടുത്ത്‌ അവൾ വന്നു. എന്റെ ദേവി. ഞാൻ മസിലും പിടിച്ചു കിടന്നു. ഒരു തരം നിസ്സംഗഭാവത്തിൽ. അവൾ എന്റെ താടി പിടിച്ചു അവൾക്കു നേരെ തിരിച്ചു. കവിളത്ത്‌ മെല്ലെ തലോടി, പിന്നെ ഒരു മുത്തം. ഞാൻ നാണിച്ചു പോയി. ഈ പകൽ, അതും ഈ പ്രായത്തിൽ, ഈശ്വരാ അവൾ വിട്ടില്ല. ഇതേ നേരം സംഹാര രുദ്ര ആയിരുന്നവൾ കിളിമൊഴിയിൽ ചോദിക്കുന്നു.
അതേയ്‌...
ഹും എന്താ?
ഇങ്ങള്‌ ഇന്നാള്‌ ഒരു സ്വപ്നം കണ്ടില്ലേ?
ഏത്‌ സ്വപ്നം?
അല്ലാ കുടവയറന്മാർക്ക്‌ ഒരു കാപ്സ്യൂൾ..!


അത്‌ ശരിയാ ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ആഹാരത്തിനു പകരം ഊർജവും കലോറിയും വിറ്റാമിനും ഒക്കെ പാകത്തിന്‌ ചേർത്ത്‌ ഒരുതരം കാപ്സ്യൂൾ. അവൾ പിന്നെയും തുടർന്നു. നമ്മുക്ക്‌ ആ ഫാക്ടറി തുടങ്ങിയാലോ...? രാവിലെ ബ്രേക്ഫാസ്റ്റിനു പകരം രണ്ടോ മൂന്നോ കാപ്സ്യൂൾ. ഉച്ചയ്ക്കും വൈകിട്ടും ഒക്കെ കാമ്പ്സ്യൂൾ. അപ്പോ കൊളസ്ട്രോൾ, ഷുഗർ ഒന്നും ഉണ്ടാവില്ല. കുടവയർ ഉണ്ടാവില്ല. അടുക്കളയിൽ കരിയിലും പുകയിലും ജീവിതം ഹോമിക്കണ്ട. ഈ ഭൂമിയൊക്കെ ഫാക്ടറീം വിമാനത്താവളോം വാട്ടർ തീം പാർക്കും ഒക്കെ ആക്കി മാറ്റാം.


ഹോ. അതൊക്കെ സ്വപ്നം അല്ലേ, കൂട്ടിയേ, നടപ്പുള്ള കാര്യമാണോ....? ഒന്നുറങ്ങാനുള്ള താൽപര്യത്തോടെ പറഞ്ഞു നിർത്തി. ഇങ്ങളല്ലേ ഇന്നാളു പറഞ്ഞത്‌, "പ്രതിഭകൾക്കേ സ്വപ്നം കാണാൻ കഴിയൂ. പക്ഷേ കാണുന്ന സ്വപ്നങ്ങൾ പ്രവർത്തികമാക്കാൻ ശ്രമിക്കണം" എന്ന്‌.
ങ്ങളല്ലേ എന്റെ പ്രതിഭ. വേറെ ആർക്കും ഇത്തരം ഒരു ഐഡിയയും സ്വപ്നോം കാണില്ല. നമ്മുടേതാവട്ടെ ആദ്യത്തെ ഫാക്ടറി. എന്തേ?
കഷ്ടം, ഈ ഹർത്താൽ നേരത്തെ വന്നിരുന്നെങ്കിൽ, ഈ ബുദ്ധി എന്റെ ഭാര്യയ്ക്ക്‌ നേരത്തെ ഉണ്ടായിരുന്നെങ്കിൽ. എമർജിംഗ്‌ കേരളയിൽ വയ്ക്കാമായിരുന്നു. എന്നാലോചിച്ച്‌  ഞാനുറങ്ങിപോയെങ്കിലും കണ്ണുകൾ മിഴിച്ചു തന്നെ കിടന്നിരുന്നു എന്ന്‌ പറഞ്ഞു കുട്ടികൾ കളിയാക്കുന്നത്‌ കേട്ടോണ്ടാണ്‌ പിന്നീടുണർന്നത്‌. അപ്പോഴും ലാസ്റ്റ്‌ ലഞ്ചിന്റെ പേടി വിട്ടു മാറിയിരുന്നില്ല....!

20 Sept 2012

വിനോദസഞ്ചാരവും അൽപ്പം ചരിത്രവും



ടി. ജി. വിജയകുമാർ

എന്തും വിൽക്കാമെന്നും ലാഭമുണ്ടാക്കാമെന്നും തെളിയിക്കപ്പെട്ട ഒരു
കാലഘട്ടത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. രണ്ടോ മൂന്നോ
ദശാബ്ദങ്ങൾക്ക്‌ മുൻപുവരെയും പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ചുതന്നിരുന്ന
ശുദ്ധജലം കുപ്പിയിലാക്കി വിൽക്കാമെന്നും അതിന്‌ പാലിനെക്കാളും
വിലയുണ്ടാകുമെന്നും കുറഞ്ഞപക്ഷം കേരളീയരെങ്കിലും കരുതിയിരുന്നു എന്ന്‌
തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ, മുല്ലപ്പെരിയാർ ഡാം
നിർമ്മിയ്ക്കുവാനും കേരളത്തിന്റെ ജലസമൃദ്ധി യഥേഷ്ടം ഉപയോഗിക്കുവാൻ
തമിഴ്‌നാടിനെ അനുവദിയ്ക്കുന്ന ഒരു കരാറിൽ ഒപ്പിട്ടുകൊടുക്കുവാനും നമുടെ
പൂർവ്വിക ഭരണാധികാരികളെപ്പോലും പ്രേരിപ്പിച്ചതു. ചരിത്രാതീതകാലം മുതൽ
മനുഷ്യരേയും മൃഗങ്ങളേയും  ദ്രവ്യങ്ങളെയും ഒക്കെ വിറ്റു കാശാക്കിയിരുന്ന
നമുക്ക്‌ നമ്മുടെ പ്രകൃതിയുടെ ഈ കമനീയ സൗന്ദര്യം വിൽക്കാമെന്ന്‌
ചിന്തിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ അതിന്‌
വെടിമരുന്നിട്ടത്‌ വയലാർ രാമവർമ്മയെപ്പോലുള്ള കവികളാകാം. പ്രകൃതിയെ
ഇത്രയേറെ വർണ്ണിച്ച്‌ ആസ്വാദ്യതയുടേയും തിരിച്ചറിവിന്റെയും ചിന്തകളുടെയും
ലോകത്തേക്ക്‌ നമ്മെ വലിച്ചിറക്കി കൊണ്ടുപോയത്‌ അവരൊക്കെയാണെന്ന്‌
ഒർക്കുമ്പോൾ ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌ എന്ന്‌ പ്രഖ്യാപിച്ച
വാണിജ്യ ബുദ്ധിയേയും ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
അതെ, "ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌, വരൂ സഞ്ചാരികളെ ഈ
പറുദീസയിലേയ്ക്ക്‌" എന്ന്‌ കേരളം പ്രഖ്യാപിച്ചപ്പോൾ അത്‌ ലോകവിനോദ
സഞ്ചാരത്തിന്റെ ദിശയെ തന്നെ സ്വാധീനിക്കുന്ന ഒന്നാകുമെന്ന്‌ പെട്ടെന്ന്‌
ആരും കരുതിയില്ല. വിനോദ സഞ്ചാരം ഒരു പക്ഷേ ഒരു വ്യവസായമായി പ്രഖ്യാപിച്ച
ഭാരതത്തിലെ പ്രഥമ ദേശവും കേരളമായിരിക്കും. 1986 ജൂലൈ 11-​‍ാം തീയതി
പുറത്തിറങ്ങിയ ഒരുത്തരവിലൂടെയായിരുന്നു അത്‌. പിന്നെയും ആറ്‌ വർഷം
കഴിഞ്ഞാണ്‌ ഭാരത സർക്കാർ 1992-ൽ വിനോദസഞ്ചാരത്തെ ഒരു "ഹോസ്പിറ്റാലിറ്റി
സെക്ടർ" (Hospitality  Sector) ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌.
2000 മാണ്ടിൽ കേരള സർക്കാർ പ്രഖ്യാപിച്ച "വിഷൻ 2020' (Vision 2020) എന്ന
നയരേഖയും ഇത്തരത്തിൽ സുപ്രധാനമായ ഒന്നാണ്‌.
എന്തിനേറെ...? ലോകരാഷ്ട്രങ്ങൾ പോലും വിനോദസഞ്ചാരത്തെ തിരിച്ചറിയുന്നതും
ഔദ്യോഗികമായി  അംഗീകരിക്കുന്നതും 2009 ഡിസംബർ ഒന്നാം തീയതി
പോർച്ചുഗീസിന്റെ തലസ്ഥാനമായ 'ലിസ്ബണിൽ' (Lisbon) വച്ചു കൂടിയ ഒരു
സമ്മേളനത്തിലാണ്‌ 'ലിസ്ബൺ ട്രീറ്റി' എന്ന്‌ അതറിയപ്പെടുന്നു.
യൂറോപ്യൻ യൂണിയന്റെ ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ 0.5% വിനോദസഞ്ചാര
മേഖലയിൽ നിന്നാണെന്ന്‌ അവർ വിലയിരുത്തി. ഏതാണ്ട്‌ 1.8 മില്യൺ സംരംഭകരും
അതിനനുസരിച്ച്‌ സ്ഥാപനങ്ങളും ഈ രംഗത്ത്‌ സജീവമാണെന്നും അവരിലൂടെ യൂറോപ്യൻ
യൂണിയന്റെ തൊഴിൽ ശക്തിയിലെ 5.2% (ഏതാണ്ട്‌ 9.7 മില്യൺ തൊഴിലാളികൾ) ഈ
മേഖലയിൽ പണി എടുക്കുന്നു എന്നതും ഒരു തിരിച്ചറിവായിരുന്നൂ. ലോകത്താകമാനം
ഏതാണ്ട്‌ 275 മില്യൺ തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുവേന്നത്‌
വിസ്മയകരമായ ഒരു വിലയിരുത്തലായിരുന്നു.
എന്നാണ്‌ മനുഷ്യൻ വിനോദസഞ്ചാരം ആരംഭിച്ചതു? കൃത്യമായി അതു പറയുവാൻ
കഴിയില്ലെങ്കിലും അനാദികാലത്തെ മനുഷ്യ ജീവിതത്തിന്റെ ആരംഭദിശയിൽ തന്നെ
യാത്ര അനിവാര്യമായിരുന്നു എന്നു കാണാം. ഭക്ഷണത്തിനായും
പാർപ്പിടത്തിനായും, പിന്നീട്‌ കാർഷിക വൃത്തിക്കായും യാത്രകൾ
ആരംഭിച്ചിരുന്നു. ഭൂഖണ്ഡങ്ങൾ പോലും കണ്ടുപിടിക്കപ്പെട്ടതും
അടയാളപ്പെടുത്തപ്പെട്ടതും യാത്രകളുടെ ദൗത്യമായിരുന്നു എന്നാൽ അത്‌
വിജ്ഞാനത്തിനും വിനോദത്തിനുമായി മാറിയതെപ്പോൾ? രണ്ടായിരത്തോളം
വർഷങ്ങൾക്ക്‌ മുൻപ്‌ യേശുക്രിസ്തു ഭാരതത്തിലും മെസോപ്പൊട്ടാമിയായിലും
ഒക്കെ സഞ്ചരിച്ചിരുന്നു എന്നു പറയപ്പെടുന്നു. അത്‌ വിജ്ഞാനത്തിനും
പഠനത്തിനും ഒക്കെ വേണ്ടിയായിരിക്കാം       മുഹമ്മദ്‌ നബിയും ധാരാളം യാത്ര
ചെയ്തിരുന്നുവത്രെ! അതിനും മുൻപ്‌ ബാബിലോണിന്റെയും ഈജിപ്തിന്റെയുമൊക്കെ
ചരിത്രത്തിൽ വിനോദസഞ്ചാരം പ്രബലമായിരുന്നു എന്നു കാണാം. സഞ്ചാരികളെ
ആകർഷിക്കുന്നതിനുവേണ്ടി ഈജിപ്തുകാർ ധാരാളം മതപരമായ ഉത്ഭവങ്ങളും കലാപരമായ
പ്രദർശനങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നുവത്രേ. ഒപ്പം സഞ്ചാരികളുടെ
താമസത്തിനായി ധാരാളം കെട്ടിടങ്ങളും പണിതിരുന്നു.

തങ്ങളുടെ സാമ്രാജ്യവിപുലീകരണത്തിനാബോണാപാർട്ട്‌ എന്നു രാജാവ്‌ നടത്തിയ
സാമ്രാജ്യത്വ വിപുലീകരണം ചരിത്രപ്രാധാന്യം നേടിയതും യി രാജാക്കന്മാർ
സഞ്ചരിച്ചിരുന്നു. ഏതാണ്ട്‌ മുപ്പതുവർഷത്തോളം വിവിധ രാജ്യങ്ങളിലൂടെ
സഞ്ചരിച്ച്‌ യുദ്ധം ചെയ്ത്‌ രാജ്യങ്ങളെ കീഴ്പ്പെടുത്തി നെപ്പോളിയൻ
യാത്രകളുടെ വർദ്ധിച്ച പ്രസക്തിയും സാദ്ധ്യതകളും ലോകത്തെ
ബോദ്ധ്യപ്പെടുത്തുന്നതുമായിരുന്നു. ഒപ്പം പുരോഹിതന്മാർ മതപരമായ
കാര്യങ്ങൾക്കും യാത്ര ചെയ്തു. ഗ്രീക്കുകാർ ശാന്തിയും അനുഗ്രഹവും തേടി
ധാരാളം ദേവതമാരെ ആരാധിക്കുകയും യാത്രകൾ അനിവാര്യമാക്കുകയും ചെയ്തു. ഒപ്പം
കായിക മേളകളുടെ ഒരു പറുദീസയായി ഗ്രീസും ഏതൻസും വളർന്നപ്പോൾ ധാരാളം
സഞ്ചാരികളെ  അവിടേക്കും   ആകർഷിക്കുവാൻ അതിടയാക്കി. ക്രമേണ
സഞ്ചാരികൾക്കുവേണ്ടി വലിയ തുറുമുഖങ്ങളും, പട്ടണങ്ങളും കെട്ടിടങ്ങളും അവർ
പണിതു. ഈ കാലഘട്ടത്തിൽ തന്നെയാണ്‌ യാത്രാ വിവരണങ്ങളുടെയും ഉദയം കണ്ടത്‌.
'ഹേറോഡോട്ടസ്‌' എന്ന സഞ്ചാരസാഹിത്യകാരനാണ്‌ ഇത്തരുണത്തിൽ പ്രഥമ ശ്രേണിയിൽ
അറിയപ്പെടുന്നത്‌.

പ്രത്യേകമായി അടയാളപ്പെടുത്താതിരുന്ന ഇംഗ്ലണ്ടിന്റെയും സിറിയയുടേയും
ഭൂപ്രദേശങ്ങൾ, ഒപ്പം റോമൻ പടയാളികളുടെ കടുത്ത ജാഗ്രതയിലൂടെ
കടൽക്കൊള്ളക്കാർ ഇല്ലാത്ത സമുദ്രവും അനുബന്ധമായി വളർന്നു വികസിച്ച നല്ല
റോഡുകളും ഈ പ്രദേശത്തേക്ക്‌ വ്യാപാരികളേയും സഞ്ചാരികളേയും ഒക്കെ വല്ലാതെ
ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ധാരാളം ഹോട്ടലുകളും മറ്റും അവിടെ
വളരുകയും ചെയ്തു. സഞ്ചാരികളുടെ ആധിക്യം റേമാക്കാരെ ആദ്യമായി ഒരു 'ഗൈഡ്‌'
(Gaide) പുറത്തിറക്കുവാനും നിർബ്ബന്ധിതരാക്കി. ഐറ്റിനെറേറിയ എന്ന്‌ അത്‌
അറിയപ്പെട്ടു. ക്രമേണ സമ്പന്നരായ വിദേശികൾ റോമിനേയും പരിസരപ്രദേശങ്ങളേയും
അവരുടെ 'രണ്ടാംഗ്രഹമായി പരിഗണിക്കുവാൻ തുടങ്ങി.
പതിനേഴാം നൂറ്റാണ്ടോടുകൂടി ഔഷധഗുണമുള്ള ശുദ്ധജലസ്രോതസ്സുകളും
നീരൊഴുക്കുകളും ലോകത്തിന്റെ പല ഇടങ്ങളിലും സഞ്ചാരികളെ ആകർഷിച്ചു. അത്‌
സാവധാനം വിനോദസഞ്ചാരമായി ജലാശയത്തിലേക്കും സമുദ്രതീരങ്ങളിലേക്കും
വ്യാപിക്കുകയും വൻകിട സമുദ്രതീര റിസോർട്ടുകളുടെ (SPA) ഉദയത്തിന്‌ തന്നെ
കാരണമാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തോടുകൂടി രാജ്യാന്തര യാത്രകളിൽ
ഉള്ള താത്പര്യം ലോകജനയിൽ വർദ്ധിച്ചു. 1958- ൽ 400 സീറ്റുകളുള്ള ബോയിംഗ്‌
707 ജറ്റ്‌ വിവമാനം പോലുള്ള വലിയ യാത്രാസൗകര്യങ്ങളുടെ ഉദയം യാത്രയുടെ
സാദ്ധ്യതകളെ വർദ്ധിപ്പിക്കുക മാത്രമല്ലേ യാത്രാചിലവിലും
ചിലവഴിക്കേണ്ടുന്ന സമയത്തിലും വലിയ കുറവു വരുത്തുകയും ചെയ്തു. യാത്രകളുടെ
സാദ്ധ്യത അങ്ങിനെ വളരെയേറെ വർദ്ധിച്ചു എന്നു സാരം.
ഭാരതത്തിലാവട്ടെ 5000 ത്തിലേറെ വർഷങ്ങൾക്ക്‌ മുൻപ്‌ എഴുതപ്പെട്ടു എന്നു
കരുതപ്പെടുന്ന രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ യാത്രയുടേയും അതിന്റെ
അനുഭവങ്ങളുടേയും കാഴ്ചകളുടേയും എല്ലാം നല്ല ഒരു ചിത്രം നമുക്കു തരുന്നു.
ഇൻഡ്യയും ഇൻഡോനേഷ്യയും ശ്രീലങ്കയും ടിബറ്റും അടക്കമുള്ള ഏഷ്യൻ
ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളും വിശദാംശങ്ങളും അതിൽ
പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. മുഗൾ കാലഘട്ടത്തിൽ
ജഹാംഗീറിനെപ്പോലുള്ള ചക്രവർത്തിമാർ ധാരാളം സഞ്ചരിക്കുകയും കാശ്മീർ
താഴ്‌വരകളിൽ പോലും വിനോദകേളികൾക്കായി രമ്യഹർമ്മങ്ങൾ നിർമ്മിക്കുകയും
ചെയ്തിരുന്നതായി കാണാം.
യാത്രകളുടെ ആരംഭം അനിവാര്യതകളുടേതായിരുന്നു. എന്നാൽ വിനോദത്തിലും,
വിശ്രമത്തിനുമായുള്ള യാത്ര ഇന്നുകളിൽ അതിന്റെ വികസ്വര പന്ഥാവിലാണ്‌.
ലോകത്തോടൊപ്പം ഭാരതവും, ഒപ്പം കേരളവും സഞ്ചരിക്കുന്നു. സഞ്ചാരികളെ
ആകർഷിക്കുന്നു. അദ്ധ്വാനത്തിന്റെ മിച്ചമൂല്യം വിനോദങ്ങൾക്കായി
ഉപയോഗിച്ചിരുന്ന ഒരു വിഭാഗം സമ്പന്നരിൽ നിന്നും മാനവരാശിയെയാകെ
സഞ്ചാരത്തിനും വിനോദത്തിനും സുഖവാസത്തിനും പ്രേരിപ്പിക്കുന്ന ഒരു
വർത്തമാനകാലഘട്ടത്തിലാണ്‌ നാമിപ്പോൾ.
ഇവിടെയാണ്‌ ടൂറിസത്തിന്റെ വർദ്ധിച്ച പ്രസക്തിയെക്കുറിച്ച്‌ നമ്മെ
ചിന്തിപ്പിക്കുന്നത്‌. ലോകമാകെ ടൂറിസത്തിന്റെ ധാരയിൽ അണിമുറുകുമ്പോൾ
ഭാരതത്തിനും കേരളത്തിനും അതിന്റെ സംസ്കാരത്തിനും പൈതൃകത്തിനും ഒപ്പം
അഭൗമമായ വൈവിധ്യവും ഉടയാത്ത പ്രകൃതി സൗന്ദര്യവും ഒരു മുതൽക്കൂട്ടു
തന്നെയാണ്‌. ഒന്നും നഷ്ടപ്പെടാത്ത എന്നാൽ ധാരാളം ലഭ്യമാക്കാവുന്ന ഒരു
വ്യവസായം. 'ടൂറിസം' വളരുമ്പോൾ നമ്മുടെ ധാതുവിഭവങ്ങളോ, പ്രകൃതി സമ്പത്തോ
ഒന്നും ചിലവാക്കേണ്ടതില്ല. മനുഷ്യമനസ്സുകളെ സ്വച്ഛതയിലേക്കും,
ആനന്ദത്തിലേക്കും ആസ്വാദ്യതയിലേയ്ക്കും ഉൻമാദത്തിലേക്കുമൊക്കെ
നയിക്കപ്പെടാവുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ്‌ വേണ്ടത്‌. പ്രകൃതിയുടേയും
മനുഷ്യഭാവനകളുടേയും സമ്മിശ്രമായ ദൃശ്യവിസ്മയങ്ങളുടെ ഒരു ശ്രേണി
അനുഭവവേദ്യമാക്കുക എന്നതാണ്‌ അതിന്റെ ആധാരം.  ഭൂമിശാസ്ത്രപരമായി
ഭാരതത്തിന്റെ അത്ര വൈവിദ്ധ്യം മറ്റാർക്കാണുള്ളത്‌. ഇത്ര സുഖകരമായ
കാലാവസ്ഥയിൽ ആറാടുന്ന മറ്റൊരു ലോക ജനതയുണ്ടോ? ധാതുജൈവ നിക്ഷേപങ്ങളുടെ
കലവറയായിട്ടുപോലും നമ്മൾ തിരിച്ചറിയുന്നുമില്ല, എങ്ങും
എത്തുമെത്തുന്നുമില്ല.
ഇന്ന്‌ ലോകത്താകെ സഞ്ചരിക്കുന്നവർക്ക്‌ ലക്ഷ്യങ്ങൾ ഏറെയാണ്‌. യാത്രകളുടെ
ആരംഭ ദിശയിൽ നിന്നും മാറി വിനോദയാത്രകളിലൂടെ വളർന്ന്‌
വ്യാവസായിക-വിദ്യാഭ്യാസ പര്യവേഷണ രംഗങ്ങളിൽ തുടങ്ങി കാർഷികം, ആരോഗ്യം
ചികിത്സ, കായികം, ഫോട്ടോഗ്രാഫി, കലാ-സാംസ്കാരിക രംഗങ്ങൾ എന്നിങ്ങനെ
ശൂന്യാകാശയാത്രകൾ വരെ ടൂറിസത്തിന്റെ സാദ്ധ്യതകളിലൂടെ അതിവേഗം
വികസിച്ചുകൊണ്ടിരിക്കുകയാണ്‌.
ഈ രംഗങ്ങളിലെല്ലാം അസാധാരണമായ സാദ്ധ്യതകളുള്ള രാജ്യമാണ്‌ ഭാരതം. പക്ഷേ
ഭാരതീയർ ഇപ്പോഴും ഈ രംഗത്ത്‌ പിന്നിലാണെന്ന്‌ കാണാം. ഏതർത്ഥത്തിൽ
നോക്കിയാലും അനാദികാലം തൊട്ട്‌ ഭാരതീയർ സാംസ്കാരികമായും
വിദ്യാഭ്യാസപരമായും വീക്ഷണപരമായുമൊക്കെ സമ്പന്നരായിരുന്നു.
ഭാരതീയർക്കുള്ള ചരിത്രത്തോടൊപ്പം സഞ്ചരിക്കുവാൻ ചൈനയ്ക്കു മാത്രമേ കഴിയു.
അതാകട്ടെ ഏഷ്യ എന്ന വിഭാഗത്തിൽ വരുമ്പോൾ നമുക്കുകൂടി സ്വന്തം. യൂറോപ്പും,
അമേരിക്കയും ഒക്കെ പിന്നീട്‌ വളർന്ന്‌ വന്നവ മാത്രം. ശാസ്ത്ര സാങ്കേതിക
വൈജ്ഞാനിക രംഗങ്ങളിലെല്ലാം ഭാരതത്തിന്‌ പിതൃത്വം സ്ഥാപിക്കുവാനാകുന്ന
ആധികാരികത നമുക്കുണ്ട്‌. വിദ്യാഭ്യാസം, (നളന്ദ, തക്ഷശില പോലുള്ളവ
ഉദാഹരണം) വൈദ്യശാസ്ത്രം, വ്യവസായിക വിദ്യഭ്യാസം, വാനനിരിക്ഷണശാസ്ത്രം
തുടങ്ങി പൂജ്യം കണ്ടുപിടിച്ച ആര്യഭട്ടന്റെ ചരിത്രം വരെയുള്ളവ
പരിശോധിച്ചാൽ നമ്മുടെ സമ്പന്നത മനസ്സിലാവും. പക്ഷേ സമ്പന്നതയുടെ
ആത്യന്തിക പരിണാമം അലസതയും സുഖലോലുപതയുമാണ്‌. അത്‌ വളർത്തുന്നതിലല്ല
വിറ്റു തിന്നുന്നതിലേക്ക്‌ ചെന്നെത്തും. ഭാരതീയർ ചെയ്തതും അതൊക്കെ
തന്നെയാണ്‌. അവയെല്ലാം പക്ഷേ പാശ്ചാത്യർ. വിലയ്ക്കു വാങ്ങുകയോ
പിടിച്ചെടുക്കുകയോ മോഷ്ടിക്കുകയോ ചെയ്ത്‌ അവർ സമ്പന്നരാവുകയാണ്‌. ടൂറിസം
രംഗത്തും സ്ഥിതി വ്യത്യസ്തമല്ല.

ടൂറിസവും അതിന്റെ സാദ്ധ്യതകളും എന്താണെന്ന്‌ മനസ്സിലാക്കുന്നതിൽ,
വളർത്തുന്നതിൽ, ഉപയോഗപ്പെടുത്തുന്നതിൽ നാം ഇപ്പോഴും പിന്നിലാണെന്ന്‌
കാണാം. ഈ പിന്നോക്കാവസ്ഥയുടെ യഥാർത്ഥ കാരണങ്ങൾ സ്വയം മനസ്സിലാക്കുവാനും
നിന്നും ആക്രമണപരമായ വളർച്ചയുടെ വേഗത കൈവരിക്കുവാനും നമുക്കായാൽ ഒരു
പക്ഷേ ആ ഒരൊറ്റ സാദ്ധ്യതയിലൂടെ മാത്രം സാമ്പത്തികമായും സാംസ്കാരിമായും
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാകുവാൻ നമുക്ക്‌ കഴിഞ്ഞേക്കും.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...