Showing posts with label c p chandran. Show all posts
Showing posts with label c p chandran. Show all posts

23 Oct 2012

മാവോയുടെ പൂച്ച


സി.പി.ചന്ദ്രൻ

മ്യാവു മ്യാവു കരയാതെ
മാവോ മാവോ ചൊല്ലി
കണ്ണടച്ചിരുട്ടാക്കി
പാലുകുടിക്കും ചെമ്പൻപൂച്ച
വൻമതിൽ ചാടി
പുതുങ്ങിപതുങ്ങി
നമ്മുടെ തൊടിയിലും
അടുക്കളമുറ്റത്തും
എത്തിയിട്ടുണ്ട്‌, സൂക്ഷിക്കുക!
നാടായ നാടും
നഗരങ്ങളുംതാണ്ടും
ചുവന്നപാണ്ടൻപൂച്ച
കൺകെട്ട്‌ വിദ്യകൾക്കാട്ടും
ചതിയനാണ്‌ സൂക്ഷിക്കുക!
തനതും വ്യാജനും
അറിയാത്തോർ
വഞ്ചിതരാവും തീർച്ച!
എല്ലായിടത്തും
പാലുവെളുത്തിട്ടും
ചോരച്ചുവന്നിട്ടുമാണെന്ന്‌
അറ്റകൾക്കറിയാം!
നാട്ടുമര്യാദകൾ
കെട്ടുപോയ
ചുവപ്പാണവയുടെ ചുവപ്പ്‌!

20 Sept 2012

ശാപനിലം


സി.പി.ചന്ദ്രൻ

വിതയില്ലാ പാടം
വിളയില്ലാ പാടം
ആഫ്രിക്കൻ പായൽ
വിഴുങ്ങിയ പാടം
കാലികൾ മേയുവാനി-
ല്ലാത്ത പാടം
കതിരിനായ്‌ കിളികൾ
വന്നണയാത്ത പാടം
പാമ്പുകൾ മേഞ്ഞു
നടക്കുന്ന പാടം,
നാടിനുശാപമായ്‌
തീരുന്നു പാടം.

8 Jul 2011

സൗഹൃദം





സി.പി.ചന്ദ്രൻ






ആലിപ്പഴങ്ങൾ
വിരുന്നിൽ വിളമ്പുന്ന
സൗഹൃദ സന്ദർശനത്തിന്റെ
നാളിൽ
ഞാൻ 
സൗഹൃദം വറ്റും
ഹൃദയങ്ങളാണെന്റെ
ആത്മമിത്രങ്ങൾക്കു
മുള്ളതെന്നറിയുന്നു.

മാധവിക്കുട്ടിക്ക്‌

മലയാളത്തിൻ ഹരിതാഭമാം തൊടിയിലെ
നീർമാതളച്ചില്ലയിൽ
കൂടുക്കൂട്ടിത്തിമർത്തു പാടിയ കുയിലേ
വിട, എന്നേക്കുമായ്‌
ആൺകോയ്മക്കൊടി
യുയരെപറന്നീടുമീസാഹിതീദേശത്തു നീ
പെൺകരുത്തിൽ
ശ്രീതുളുമ്പുമഴകായ്‌
മഴവിൽ നിറകാന്തിയായ്‌
ഏഴഴകിൻ സ്വരവർണ്ണരാജി
വിതറിതേജോമയപ്പൊൻ പേനയാൽ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...