Showing posts with label ശ്രീകൃഷ്ണ ദാസ് മാത്തൂർ. Show all posts
Showing posts with label ശ്രീകൃഷ്ണ ദാസ് മാത്തൂർ. Show all posts

14 Mar 2017

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ട്രെയ്ൻ യാത്രക്കാർ
എം കെ ഹരികുമാർ


ഒരു ട്രെയ്ൻ നിറയെ
യാത്രക്കാരുമായി
തെക്കോട്ടു പോയി.
ഞങ്ങളുടെ ട്രെയ്ൻ
നിറയെ യാത്രക്കാരുമായി
വടക്കോട്ടും .

ഞങ്ങളുടെ ട്രെയ്ൻ:
ചായ ,വട, മസാലദോശ ,മുട്ട റോസ്റ്റ് ,മീൽസ് ,
പുസ്തക കച്ചവടക്കാർ ,
അപരിചിത സുന്ദരിമാർ
മധ്യവയസ്കർ ,
മൊബൈൽ ഫോൺ ,ടോയ്ലറ്റ്.

പ്ളാറ്റ്ഫോം ലൈറ്റുകൾ യാഥാർത്ഥ്യത്തിനും അപ്പുറമായിരുന്നു.
ശബ്ദങ്ങൾ കന്യാകുമാരിയിലെ
സൂര്യോദയം കാണാനെന്ന പോലെ
തിടുക്കപ്പെട്ട് ഓടിക്കൊണ്ടിരുന്നു.

എതിരെ വന്ന ട്രെയ്ൻ:
യാത്രക്കാർ മാത്രം.
അവർ ഒരേ കാര്യം മാത്രം
ചിന്തിക്കുന്നു.
അവർക്കെല്ലാം ഒരേ മുഖം
അവർ എങ്ങനെ
ഇത്ര അടുപ്പമുള്ളവരായി ?
ആ ട്രെയിനിന് കമ്പാർട്ട്മെൻ്റോ
വാതിലുകളോ ജനലുകളോ
ഉളളതായി തോന്നിയില്ല.
ഇല്ല.
ആ ട്രെയ്ൻ
 യാത്രക്കാർ  മാത്രമായിരുന്നു.
ഏതോ ഗ്രഹത്തിൽ നിന്ന്
ഏതോ ഗ്രഹത്തിലേക്ക് പോകുന്നവർ.




ഞങ്ങൾ സമാന്തരമായി പിരിയുന്നേരം
ഏതോ ഒരു മയിൽപ്പീലി സ്പർശം .
ഞങ്ങളെയാരെയും 
അവർ ഇനി  ഒരിക്കലും
കാണില്ല.
കാണേണ്ട ആവശ്യമില്ല .
എതോ അലൗകികമായ ആവശ്യത്തിനു
ഞങ്ങൾ ഒരു സ്റ്റേഷനിൽ 
നൊടിനേരത്തേക്ക് സന്ധിച്ചതാണ്.

പിന്നീടൊന്നുമില്ല.
അവശേഷിച്ചത് സിഗ്നൽ ലൈറ്റുകൾ ,
രാത്രിയുടെ ഈയാംപാറ്റകൾ ,
ട്രെയ്നിൻ്റെ ശബ്ദത്തിൽ അഗാധതകളിലേക്ക്
അമരുന്ന ,ചീവീടുകളുടെ ശബ്ദങ്ങൾ .

എതിർ വശത്തിരുന്ന ഒരു വീട്ടമ്മയും
രണ്ടു പെൺകുട്ടികളും
അടുത്ത സ്റ്റോപ്പിലിറങ്ങി.
ആ വീട്ടമ്മ സത്യജിത് റായിയുടെ
സിനിമയിലെ സ്ത്രീകഥാപാത്രത്തെ പോലെ
തോന്നിച്ചു ;വിഷാദഛായയുള്ള ഒരു ബ്ളാക്ക് ആൻഡ് വൈറ്റ്
ഭാവുകത്വം.

പിന്നീട് ആ ട്രെയ്ൻ പകുതി മുറിച്ചു
മാറ്റിയ പോലെ നീങ്ങിക്കൊണ്ടിരുന്നു.
നിരാസക്തമായ ശബ്ദങ്ങൾ ,വെളിച്ചങ്ങൾ .
വാൽ മുറിഞ്ഞ പല്ലിയെപ്പോലെ
അത് പിടഞ്ഞെങ്കിലും പുറത്തു കാണിച്ചില്ല .


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...