Showing posts with label 30. Show all posts
Showing posts with label 30. Show all posts

24 Jun 2015

മണ്ണാങ്കട്ടയും കരിയിലയും


കെ. ആര്‍. ഹരി

 

താഴെ കാപ്പിപൂത്താലറിയാം. വണ്ടുകളുടെ നേര്‍ത്ത ഈണം ഇങ്ങ്‌ മുറിയിലോളം എത്തും. തുണി അലക്കിനും, മുറികള്‍ വൃത്തിയാക്കലിനും മേല്‍നോട്ടം വഹിക്കുന്ന റബേക്കയാണ്‌ അത്‌ പറഞ്ഞത്‌. വലിയ മാറിടങ്ങളുള്ള റബേക്ക ഒരലങ്കാരം പോലെ തോട അണിഞ്ഞിരുന്നു. റബേക്ക വരാത്ത ദിവസങ്ങളില്‍ അവരുടെ രണ്ട്‌ പെണ്‍മക്കളാണ്‌ വരിക. റബേക്കയെപ്പോലെ വലിയ ശരീരവും, അതിനൊത്ത പൊക്കവും, തടിച്ച കൈകളും പതിഞ്ഞ നടത്തവുമുള്ള അവര്‍ രണ്ട്‌ ഭീകര രൂപികളെപ്പോലെ അവിടങ്ങളില്‍ നടന്ന്‌ ജോലികള്‍ ചെയ്തു.
കെവിന്‍ എന്ന കുട്ടിയേയും കൊണ്ട്‌ സിസ്റ്റര്‍ ഫെര്‍ണാണ്ട രാവിലെ തന്നെ ആശുപത്രിയിലേക്ക്‌ പോയി. ഇന്നലെ രാത്രി മുഴുവന്‍ അവന്‍ കരച്ചിലായിരുന്നു. അവന്റെ പല്ലെടുക്കണം. കെവിന്‍ മോശം സാഹചര്യങ്ങളില്‍ നിന്ന്‌ വന്നതുകൊണ്ടാകാം അവന്‌ ഒത്തിരി വൃത്തികെട്ട സ്വഭാവങ്ങളുണ്ടായിരുന്നു. മറ്റുകുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും സിസ്റ്റര്‍ പെട്രോഷ്യ എപ്പോഴും അവനെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥയായിരുന്നു അവര്‍.
താന്‍വന്ന ദിവസം പഴംതുണി കൂമ്പാരങ്ങളും ഡ്രസ്സുകളും നിറഞ്ഞ മുറിയുടെ ഇരുളില്‍ പതുങ്ങിനിന്ന രണ്ട്‌ കുഞ്ഞുമുഖങ്ങളെ ഓര്‍മ്മവരുന്നു. ആ രണ്ട്‌ കുട്ടികളുടെയും അച്ഛന്‍ മരിച്ചിരുന്നു. അമ്മ അപ്പുറത്തെ കെട്ടിടത്തിലുണ്ട്‌. അവിടെ വാര്‍ഡിന്റെ തുടക്കത്തില്‍ എഴുതി തൂക്കിയിരുന്ന HIVഎന്ന ബോര്‍ഡ്‌ ജെറോം അച്ചനാണ്‌ വിസിറ്റിങ്ങിനിടെ എടുത്തുമാറ്റാന്‍ പറഞ്ഞത്‌. അച്ചനത്‌ ഇഷ്ടമായിരുന്നില്ല. ഒരിക്കലേ താനവിടെ പോയിട്ടുള്ളു. മണ്ണിനും, വായുവിനുമെല്ലാം എപ്പോഴും ലോഷനുകളുടെ കടുത്ത ഗന്ധമാണവിടെ. ഇരുളിനെസ്നേഹിച്ച ആ രണ്ട്‌ കുട്ടികളുള്‍പ്പെടെ എട്ടുപേരെയാണ്‌ സിസ്റ്റര്‍ തന്നെ ഏല്‍പ്പിച്ചത്‌. അതില്‍ ചിലര്‍ക്ക്‌ അക്ഷരങ്ങള്‍ അറിയാമായിരുന്നു. മറ്റുള്ളവര്‍ ഹരിശ്രീ തൊട്ട്‌ തുടങ്ങേണ്ടവരും.
"മെഥുസലാ, കുട്ടികളെ പുറത്ത്‌ കൊണ്ടുപോകുമ്പോള്‍ പ്രത്യേകം ഒരു കണ്ണുവേണം., അറിയാമല്ലോ?" പെട്രോഷ്യ എപ്പോഴും ഓര്‍മ്മിപ്പിച്ചു.
ഉച്ച വിശ്രമത്തിന്റെ വേള കഴിഞ്ഞ്‌ കുട്ടികളെ താന്നി മരത്തിന്റെ ചുവട്ടിലേക്കാണ്‌ കൂട്ടികൊണ്ടുപോയത്‌. അവിടെ വട്ടത്തിലിരുത്തി അവര്‍ക്ക്‌ നടുവിലിരുന്നപ്പോള്‍ ഒരു ചങ്ങാത്തം കൂടലിന്റെ ഊഷ്മളതയായിരുന്നു. അപരാഹ്നത്തിന്റെ നീലാകാശങ്ങളില്‍ ദൂരം താണ്ടുന്ന പറവകളുടെ പ്രയാണം നോക്കി ഞങ്ങളിരുന്നു. താന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക്‌ കണ്ണിമയ്ക്കാതെ എല്ലാവരും. അങ്ങ്‌ ദൂരെ ദൂരെ പൊട്ടുകളായി, പിന്നെ കടുകുമണികളോളം ചെന്ന്‌ കണ്ണുകളില്‍ അടരിളകുന്ന പ്രകാശങ്ങളുടെ അവ്യക്ത വളയങ്ങള്‍ അവശേഷിക്കും വരെ. കവിളില്‍ പൊള്ളലേറ്റ പാടുള്ള കുട്ടിയുടെ ഉരുളന്‍ കണ്ണുകളില്‍ നീലാകാശങ്ങളുടെ പറഞ്ഞറിയിക്കാനാകാത്ത ജിജ്ഞാസ പിന്നെയും തങ്ങി നില്‍ക്കുന്നതുകണ്ടു. മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ കേള്‍ക്കാന്‍ എല്ലാവരും കാതുകൂര്‍പ്പിച്ചിരുന്നപ്പോള്‍ തനിക്കും രസം തോന്നി.
"---പിന്നേം കുറേദൂരം അങ്ങോട്ട്‌ പോയപ്പോള്‍ കാറ്റും മഴേം കൂടി ഒരുമിച്ചുവന്നു. അപ്പോള്‍ എന്തുപറ്റി? ങ്‌‌ഹാ, നമ്മുടെ കരിയില പറന്നുംപോയി, മണ്ണാങ്കട്ട നനഞ്ഞും പോയീ--"
പക്ഷെ കുട്ടികളാരും തനിക്കൊപ്പം കൈയ്യടിച്ച്‌ ചിരിച്ചില്ല. അറിയാത്ത ഭാവങ്ങളുടെ മുന്നില്‍ പകച്ചിരുന്ന ഒരു നിമിഷം താന്‍ സ്വയം തിരുത്തി-അവര്‍ക്ക്‌ ചിരിക്കാന്‍ കഴിയില്ല. കഥയും കേട്ട്‌ അമ്മയുടെ കൈയ്യില്‍ നിന്ന്‌ മത്സരിച്ച്‌ ഉരുളച്ചോറും വാങ്ങിത്തിന്ന്‌ വളര്‍ന്ന ബാല്യങ്ങളില്‍ നിന്ന്‌ ഒത്തിരി വിഭിന്നമാണ്‌. ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ . ചെറുതായി വീശിയ കാറ്റിന്‌ കാപ്പിപ്പൂമണങ്ങളില്ല. ലോഷനുകളുടെ ഗന്ധസാന്നിധ്യങ്ങളാണവയ്ക്കെന്ന്‌ തോന്നി. ദൂരെ ഈഴചെമ്പകത്തിന്റെ ഇലകൊഴിഞ്ഞ കൈകള്‍ ഒരു നിലവിളി പോലെ ആകാശത്തിലേക്ക്‌ പടര്‍ന്നു നില്‍ക്കുന്നത്‌ കണ്ടു.

23 May 2015

സുവര്‍ണ്ണക്ഷേത്രം



രാധാമണി പരമേശ്വരൻ
--
ചേലൊത്തു പൂത്തുകനകക്കുന്നു ദൂരേ-
ക്കാണുന്നു നക്ഷത്രചൂടാമണിക്കിരീടം
വീണങ്ങു വിരിയുന്ന നിഴല്‍വെളിച്ചം
താണങ്ങുപൂണുന്ന അന്തിക്കതിരൊളി
.
മിന്നുന്ന ചിന്മയരൂപ ദീപപ്രഭാകിരണം
തീര്‍ക്കുന്നു കാന്തീപൊരുളിന്‍ രഹസ്യം
ഉന്മത്തമായിക മനോവിലാസബിംബം
കാണുന്നതൊക്കയും അവാച്യമല്ലോ
.
വെണ്ണിലാവും തോല്ക്കുമീ തങ്കത്തിളക്കം
സ്ഫുരിക്കുന്നു പ്രളയകയങ്ങളും താണ്ടി
പ്രപഞ്ചം നെയ്യുന്ന പ്രകാശവര്‍ഷധാരാ-
വജ്രമുരച്ചു ചാലിച്ചെടുത്ത വര്‍ണ്ണവരിഷ്ഠ

22 Apr 2015

യാത്ര



ചവറ കെ.എസ്‌.പിള്ള

ചിറകുതളർന്നുപോയെങ്കിലും മനപ്പക്ഷി
ചിറകുനീർത്തിപറന്നെത്രയും ജാതോല്ലാസ-
മൊഴുകിയെത്തീടുന്നൂയനന്തവിഹായസ്
സിൽ
തിരികെയണയുന്നു, വപ്പൂപ്പൻതാടിപോലെ
എന്തൊരാനന്ദ, മെനിക്കിന്നുമീസായന്തന-
മങ്ങലുചൂഴുമ്പോഴും സ്വപ്നയാത്രകൾചെയ്‌വാൻ
വാഴ്‌വിൻ യാഥാർത്ഥ്യത്തിൻകയ്പുകളലിഞ്ഞുപോ
മായികസങ്കൽപത്തിൻമാധുരി നുണയുവാൻ!
എത്രമേലപാരതപുൽകിലും തിരിച്ചിട-
ത്തെത്തുവാൻ ക്ഷണിപ്പതീഭൂമിതൻനിയാമക-
ശക്തിയാണല്ലോ,യോരോയാത്രയും തുടങ്ങീടു-
മിടത്തുവീണ്ടും വന്നുപതിക്കും കല്ലാണല്ലോ.
എന്നേ തുടങ്ങീയാത്ര, അമ്മതന്നുദരത്തി-
ലൊക്കത്തു, കയ്യിൽതൂങ്ങി,യോടിയും ചാഞ്ചാടിയു-
മോണത്തിനുഞ്ഞാലാടാ, നോണപ്പൂക്കളം തീർക്കാ-
നോണപ്പൂത്തുമ്പിതുള്ളാ, നന്നാവാമോർമ്മിപ്പുഞ്ഞാൻ
യാത്രകളനന്തമാം യാത്രകളതിൻപാത-
നീട്ടലും കുറയ്ക്കലും തുടരും മഹായാനം!
ഇരുളും വെളിച്ചവും പൂക്കുന്ന വഴികളിൽ
മുള്ളുകൾ, കുണ്ടും കുഴീം, പൊള്ളുന്ന കനലുകൾ
പൂവുകൾ, തളിർത്തൊത്ത, പൂന്തണൽ, തണ്ണീർപ്പന്ത-
ലൊക്കെയും താണ്ടി, യെത്രസാർത്ഥകം മമയാത്ര!
യാത്രകൾ, ജനപഥവേഴ്ചകൾ, ഋതുക്കൾതൻ
മാറ്റങ്ങൾ, സംസ്കാരത്തിൻ തീർത്ഥങ്ങൾ, ചരിത്രത്തിൻ
തോറ്റങ്ങൾ, വഴിവിള, ക്കിക്കാലപാദമുദ്ര
ഒക്കെയുമറിവിന്റെ പെട്ടകം തുറക്കുന്നു
യാത്രകളകക്കണ്ണിൻ പാളികൾ തുറക്കുന്നു
യാത്രകളന്വേഷണ; മറിയാനിഗോ‍ൂഡത-
പ്പൂട്ടുകൾ തുറക്കുന്നു, ചരിത്രം രുചിക്കുന്നു
കാഴ്ചകളൊരുക്കുന്നുകാണാത്തിടങ്ങളിൽ
യാത്രകളനുധ്യാനമാത്രകളാക്കിത്തീർത്ത
തീർത്ഥപാദരാം മഹായാത്രികർ, ധർമ്മാധർമ്മ-
സൂക്തങ്ങൾ വിരചിച്ച ജ്ഞാനികൾ മഹാശയർ
ആർത്തരായലഞ്ഞവർ പ്രപഞ്ചസത്യംതേടി.
യാത്രയാലല്ലോ ബുദ്ധൻ പരമവെട്ടം നേടി
നാട്ടകത്തമാവാസിരാത്രികൾ പകലാക്കി.
യാത്രയാലല്ലോകാലരഥ്യയിൽ ദീപസ്തംഭം
തീർത്തവർ സ്നേഹോദാരധന്യരാം മനീഷിമാർ
യാത്രയാലല്ലോ നിത്യസത്യത്തിൻ പൊരുളുകൾ
പൂത്തതീ മണ്ണിൽ സ്നേഹസങ്കീർത്തനങ്ങൾ പാടി

11 Mar 2015

പെണ്ണെഴുത്ത്


ശകുന്തള സി
കണ്ണു തുറന്നു നോക്കുമ്പോള്‍ മുകളില്‍ ഭീമാകാരനായ ആര്‍ക്കിയോപ്റ്റെറിക്സിന്റെ രൂപം ! ചരിത്രാതീത കാലത്തെവിടെയോ ചെന്നുപെട്ടതു പോലെ. മുറിയിലെയ്ക്ക് അരിച്ചുകയറിവരുന്ന ഇത്തിരി വെളിച്ചത്തില്‍ കാഴ്ച കുറേക്കൂടി വ്യക്തമായി. പൊടിപിടിച്ച സീലിംങ്ഫാനും മുറിയില്‍ നെടുകെയും കുറുകെയും കെട്ടിയ അയകളിലെ മുഷിഞ്ഞ തുണികളും കൂടിയാണ് ആര്‍ക്കിയോപ്റ്റെറിക്സായി മാറിയിരിക്കുന്നത് !

ഒരു കഥ മനസ്സില്‍ കിടന്ന് സ്വൈര്യം കളയാന്‍ തുടങ്ങിയിട്ട് മൂന്നാലു ദിവസമായിരുന്നു. എഴുതി തീര്‍ത്തേ അടങ്ങൂ എന്നു തീരുമാനിച്ച് അതിന്റെ പുറകേ വെച്ചു പിടിച്ചതിന്റെ ഫലമാണ്. അയയില്‍ കൂടിക്കിടക്കുന്ന മുഷിഞ്ഞ തുണികള്‍‍ , മേശപ്പുറത്തും അലമാരയിലും അടുക്കും ചിട്ടയുമില്ലതെ കിടക്കുന്ന പുസ്തകങ്ങള്‍ ‍, അടിച്ചുവാരി വൃത്തിയാക്കാത്ത മുറികള്‍ ‍... എല്ലാം. കഥ തലയ്ക്കു പിടിച്ചാല്‍ പിന്നെ കണ്ണുകാണില്ല. നാട്ടില്‍ നിന്ന് ഇത്ര ദൂരയായതും ഒറ്റയ്ക്കു താമസിക്കുന്നതും നന്നായി. മക്കള്‍ ചോദ്യം ചെയ്യാന്‍ മാത്രം വളരാത്തതുകൊണ്ട് തല്ക്കാലം രക്ഷപെട്ടു. അവര്‍ക്ക് അവധിയായതും നന്നായി .... കേന്ദ്രീയ വിദ്യാലയത്തിന് പൂജയ്ക്ക് പത്തു ദിവസം ഒഴിവാണല്ലോ. ഇഷ്ടമുള്ള അത്രയും നേരം കിടന്നുറങ്ങാം എന്നതാണവരുടെ സന്തോഷം. ‘കഥാഭൂതം ‘ ഒഴിയുന്നതുവരെ അമ്മ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കില്ലന്നറിയുന്നതുകൊണ്ട് ‘എഴുതിക്കഴിഞ്ഞോ’ എന്നു ഇടയ്ക്കു വന്നു ചോദിക്കും രണ്ടാളും.

സിങ്കുഖനികളുടെ പ്രൊജക്ടിന്റെ സ്കൂളാണ് ഇവിടയുള്ളത്. മുപ്പത് മുപ്പത്തഞ്ചുകൊല്ലമായി തുടങ്ങിയിട്ട്. മണ്ണില്‍ അയിരിന്റെ അംശം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഏറിയാല്‍ മൂന്നോ നാലോ കൊല്ലം. അതു കഴിയുന്നതോടെ കഴിഞ്ഞു എല്ലാം. തൊഴിലാളികള്‍ പലരും വി ആര്‍ എസ് എടുത്തു പോയിത്തുടങ്ങി. ഖനി നിര്‍ത്തുന്നതോടെ സ്കൂള്‍ പഞ്ചായത്തിനു കൈമാറും. ഇപ്പോള്‍ തന്നെ ഡിവിഷനുകള്‍ ഓരോന്നു മാത്രമായി ചുരുങ്ങിയിരിക്കുന്നു. പോസ്റ്റുഗ്രാജ്വേറ്റ് ടിച്ചര്‍മാരെ ഉദയ്‍പൂരിലേക്കും കോട്ടയിലേക്കുമൊക്കെ സ്ഥലം മാറ്റിക്കഴിഞ്ഞു. രാജസ്ഥാനില്‍ എല്ലാവര്‍ക്കും ട്രാന്‍സ്ഫര്‍ വേണ്ടത് കോട്ടയിലേക്കായതുകൊണ്ട് അഗര്‍വാള്‍ സാറിനൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടും, ഉദയപ്പൂര്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കുട്ടികള്‍ രണ്ടാളും നല്ല ഉറക്കത്തിലാണ്. ലൈറ്റിടാതെ, വാതില്‍ തുറന്ന് സിറ്റൌട്ടില്‍ വന്നിരുന്നു. തണുപ്പിന്റെ തുടക്കമാണ്. ഇനിയങ്ങോട്ട് കൂടിക്കൂടി വരും. നവംബര്‍ പകുതിയാവുമ്പോഴേയ്ക്ക് തന്നെ എല്ലു കുത്തിത്തുളക്കുന്ന തണുപ്പാവും. ആദ്യപ്രസവം കഴിഞ്ഞ് മോളെയും കൊണ്ട് വന്നതിങ്ങോട്ടാണ്. പ്രസവാവധി കഴിഞ്ഞ ഉടനെയായിരുന്നു ട്രാന്‍സ്ഫര്‍ ‍. തുടകളിലും കാളുകളിലും തൊലി വരണ്ടു കീറി , പൂച്ച മാന്തിയതു പോലുള്ള പാടുകളില്‍ ചോര കിനിഞ്ഞിറങ്ങി കട്ടിപിടിച്ചുകിടന്നു. ചുണ്ടു പൊട്ടി തൊലിപ്പുറമാകെ മീന്‍ ചിതമ്പലുകള്‍ പോലെ ഉണങ്ങി വരണ്ടു കിടന്നു- സഹായത്തിനു വന്ന ജാനുവമ്മ തണുപ്പു സഹിക്കാതെ നാട്ടിലേക്കോടിപ്പോയി ! വേറെ നിവൃത്തിയൊന്നുമില്ലാതിരുന്നതുകൊണ്ട് സേതുവേട്ടന്റെ അമ്മ വന്നു . അന്യരെപ്പൊലെ ഓടിപ്പോവാന്‍ വയ്യാല്ലൊ, എന്നതുകൊണ്ട് മോള്‍ക്ക് ഒരു വയസ്സാവുന്നതു വരെ നിന്നു. നാട്ടില്‍ ജോലി സ്റ്റേറ്റ് സര്‍വീസിലായതുകൊണ്ട് അവധികള്‍ക്കു മാത്രമേ സേതുവേട്ടനു വരാന്‍ പറ്റാറുള്ളൂ. അഹമ്മദാബാദിലേക്ക് മൂന്നു ദിവസം, പിന്നെ ജാവാറിലേക്ക് ഏട്ടു മണിക്കൂര്‍ മീറ്റര്‍ ഗേജില്‍ കല്‍ക്കരിപ്പൊടിയും പുകയും ശ്വസിച്ച്. അതോടെ മൂപ്പര്‍ക്ക് ശ്വാസം മുട്ടല്‍ തുടങ്ങും. കൊങ്കണ്‍ റയില്‍‌വേ വന്നതിനുശേഷം യാത്ര വലിയ പ്രാരബ്ധമല്ലാതായി. രണ്ടാം ദിവസം രാത്രി അല്ലങ്കില്‍ മൂന്നാം ദിവസം രാവിലെ വീട്ടിലെത്തും. മൂന്നുനാലു ദിവസം സന്തോഷമാണ്. അപ്പോഴേക്ക് തിരിച്ചു പോകാനായി. ഇനി എപ്പോഴാണ് കാണാനാവുക എന്ന വേവലാതി, തുടരെയുണ്ടാകുന്ന ബോം‌ബ് സ്ഫോടനങ്ങളുടെ വാര്‍ത്തകേട്ട് ട്രയിനില്‍ യാത്രചെയ്യാനുള്ള ഭീതി, ട്രാന്‍സ്ഫര്‍ നാട്ടിലേക്കു കിട്ടുമോ എന്ന ആശങ്ക - ഇങ്ങനെ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ജോലി കിട്ടുന്നതു വരെ ഇത്രയൊക്കെ പഠിച്ചിട്ടും നല്ല ജോലി കിട്ടിയില്ലല്ലോ എന്ന വിഷമമായിരുന്നു. നല്ല ജോലി കിട്ടിയപ്പോള്‍ അതിങ്ങനെയും - നീണ്ട ഇടവേളകള്‍ക്കിടയില്‍ വീണുകിട്ടുന്ന ദാമ്പത്യത്തിന്റെ ഓര്‍മ്മപുതുക്കലുകള്‍ - അമ്മയാണെന്നത് ഒരു സത്യമായി നിലനില്ക്കുന്നുണ്ടങ്കിലും 'ഭാര്യ' എന്ന പദവി യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് അപൂര്‍വ്വമായി മാത്രം - സേതുവേട്ടന് വിഷമമുണ്ടങ്കിലും അതത്ര പുറത്തു കാണിക്കാറില്ല. കഷ്ടപ്പെട്ടു കിട്ടിയ ജോലി കളയുന്നതെങ്ങനെ?

കുട്ടികള്‍ എഴുന്നേല്ക്കുമ്പോഴേക്കും ഭക്ഷണമുണ്ടാക്കിവെക്കാം എന്നു കരുതി അടുക്കളയിലേക്കു കടന്നതേയുള്ളൂ കഥാഭ്രാന്തില്‍ , കഴുകാതെ സിങ്കിലും സ്റ്റൌവിലും കിടക്കുന്ന പാത്രങ്ങളിലെ അവശിഷ്ടങ്ങളുടെ പുളിച്ച നാറ്റം മൂക്കിലേക്കടിച്ചുകയറി. പെട്ടെന്ന് അമ്മയെ ഓര്‍ത്തു. ദിവസവും രാത്രി പാത്രങ്ങള്‍ കഴുകി വെച്ച്, അടുക്കള വൃത്തിയാക്കിയിടണം എന്ന് നിഷ്കര്‍ഷിച്ചിരുന്ന അമ്മ. സേതുവേട്ടന്റെ അമ്മയാണങ്കില്‍ അടുക്കള വെള്ളമൊഴിച്ച് കഴുകിത്തുടച്ചേ കിടക്കാന്‍ പോകൂ . സ്ത്രീ എഴുത്തുകാരിയാകുമ്പോള്‍ ഉള്ള ആദ്യ പ്രതിസന്ധി ഇതാണെന്ന് തോന്നുന്നു. വേറേ ആരുമില്ലാത്തതത് നന്നായി.

പാത്രങ്ങളൊക്കെ കഴുകിയടുക്കി , നിലം അടിച്ചു തുടച്ച്, പൂരിയ്ക്ക് മാവ്‌ കുഴച്ചുവച്ച് വാട്ടര്‍ ഹീറ്റര്‍ ഓണാക്കി. വെള്ളം ചൂടാവുന്നതുവരെയുള്ള നേരമുണ്ട്. അപ്പോഴാണോര്‍ത്തത്‌. ഇന്നലെ വന്ന തപാലൊന്നും നോക്കിയിട്ടില്ല. കഥ തലയ്ക്കു പിടിച്ചിരുന്നതുകൊണ്ട് ബാക്കിയെല്ലാം ചെറുതായി തോന്നി. അല്ലെങ്കില്‍‍ , പോസ്റ്റുമാനെ നോക്കിയിരിക്കും. ഫോണ്‍ ചെയ്യാറുണ്ടെങ്കിലും കത്തുകള്‍ വായിക്കുമ്പോഴേ കൃത്യം വിവരങ്ങളറിയാന്‍ പറ്റൂ. സേതുവേട്ടന്റെ അമ്മ വിശദമായി എല്ലാം എഴുതും. ‘സ്കൂളില്‍ തിരക്കാണ്” എന്ന ന്യായീകരണം കണ്ടെത്തി ഞാനങ്ങോട്ട് എഴുതാന്‍ മടികാണിക്കുമെങ്കിലും അമ്മയ്ക്കതില്‍ പരിഭവമില്ല. എന്റെ വീടിനടുത്തുള്ള വിശേഷങ്ങളറിയാനാണ് വഴിയില്ലാത്തത്‌ . അമ്മ അനിയന്റെ കൂടെ അമേരിക്കയിലായതുകൊണ്ട് അമ്മവന്റെ മകള്‍ സുധയുടെ ഇ-മെയിലുകളാ‍ണ് ഏകആശ്രയം. പക്ഷെ ഇ-മെയില്‍ വായിക്കുമ്പോഴത്ര സുഖം തോന്നില്ല. പ്രത്യേകിച്ചും അസൂയ, ഏഷണി, പരദൂഷണം ഇവയൊക്കെ അത്ര ഇഫക്ടീവല്ലല്ലോ ഇ-മെയിലില്‍ ‍; അതും ഇംഗ്ലീഷില്‍ ! റെഡിഫ് മെയില്‍ ഒരു അക്കൌണ്ട് തുടങ്ങി മലയാളത്തിലയക്കാന്‍ ഞാനവളോട് പറയാറുണ്ട്. യാഹൂ വിട്ടൊരു കളിയും അവള്‍ക്കില്ല !

സ്വീകരണമുറിയുടെ ചുവരില്‍ ചാക്കുനൂലുകൊണ്ട് ഉണ്ടാക്കിയിട്ട പാണ്ടയുടെ വയറ്റില്‍ത്തപ്പി കത്തുകളെടുത്തു. ചമന്‍ലാലിന്റെ ഭാര്യ ഗരിമയാണ് അതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നത്‌. ഇവിടെ സ്ത്രീകള്‍ എപ്പോഴും തിരക്കിലാണ്. കമ്പിളിനൂലുകൊണ്ട് സ്വെറ്റര്‍ തുന്നിയുണ്ടാക്കലും ചോളപ്പൊടി വാങ്ങി പപ്പടമുണ്ടാക്കിവെയ്ക്കലും ഒക്കെയാണ് തണുപ്പുകാലത്തേക്കുള്ള പണികള്‍‍ , പഴയവസ്ത്രങ്ങളൊക്കെ പഴയ സാരിയില്‍ നിരത്തി വെച്ച്, അവിടവിടെ ഓരോ തുന്നു തുന്നി രജായിയുണ്ടാക്കുന്നതും കാണാം. വൈകുന്നേരങ്ങളില്‍ എല്ലാവരും പുറത്തിരുന്ന് ഇങ്ങനെയോരോ പണികളാണ്. അതിനിടയില്‍‍ , ആരെങ്കിലുമൊരാള്‍ അകത്തുകയറി എല്ലാവര്‍ക്കുമായി ചായയുണ്ടാക്കും. വെറും ചായയല്ല, പാലില്‍ ഇഞ്ചിയോ ഏലയ്ക്കായോ കുരുമുളകോ ചതച്ചിട്ടുണ്ടാക്കുന്ന, ഹൃദ്യമായ സുഗന്ധമുണ്ടാക്കുന്ന ചായ ! ഒപ്പം, ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി കടലമാവില്‍ മുക്കി പൊരിച്ചുണ്ടാക്കുന്ന ടിക്ക, അല്ലങ്കില്‍ വലിയ ആലൂ വട - സംസാരത്തിന് യാതൊരു മുടക്കവുമില്ലാതെ ഇതൊക്കെ നടക്കും. ഏതിനാണ് കൂടുതല്‍ സ്പീഡ് എന്നു തിരിച്ചറിയാനാവില്ല !

ആദ്യത്തെ കത്ത് സേതുവേട്ടന്റെ അമ്മയുടെതാണ്. പിന്നെത്തെത് ടൈപ്പുചെയ്ത അഡ്രസ്സില്‍ ഒരു കവര്‍ ‍. വശങ്ങള്‍ സ്റ്റേപ്ലര്‍ കൊണ്ട് പിന്‍ ചെയ്തിരിക്കുന്നു. ശ്രദ്ധയോടെ പിന്നെടുത്ത് ഉള്ളിലെ കടലാസുകള്‍ പുറത്തെടുത്തു. ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കാനായി നാട്ടിലെ ഒരു പ്രമുഖ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ പരിഗണനക്ക് അയച്ചുകൊടുത്തതിന്റെ മറുപടിയാണ്.

ആദ്യത്തെ കടലാസ് ‘നിങ്ങളുടെ കഥാസമാഹാരം ഞങ്ങളുടെ പ്രസിദ്ധീകരണപരിപാടികളിലൊന്നും ഉള്‍പ്പെടുത്താന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു‘ എന്ന ഒറ്റവരി പേറുന്ന ഔദ്യോഗികരേഖ. ഒപ്പം വൃത്തിയായി മടക്കിയ ഇളംനീല കടലാസ്. തുറന്നുനോക്കുമ്പോള്‍ ഉറുമ്പരിച്ചുപോകുന്നതു പോലെയുള്ള തീരെച്ചെറിയ അക്ഷരങ്ങള്‍ ! അത്ഭുതം തോന്നിപ്പോയി, വിനയനാണ് പബ്ലിക്കേഷന്‍ മാനേജര്‍ എന്നതില്‍ -

പ്രണയകാലത്തെ തീവ്രവിരഹവ്യാകുല ചിന്തകളിലേക്ക് പൊടുന്നനെ പൊട്ടി വീണതുപോലെ - വര്‍ഷങ്ങള്‍ക്കു ശേഷം ഈ കടലാസും കൈയ്യക്ഷരവും വീണ്ടും ഇപ്പോഴാണ് കാണുന്നത്‌. പണ്ട് ആകാംക്ഷയോടെ, പലപ്പോഴും വിറയലോടെ വായിച്ചിരുന്ന വരികള്‍ - വരികളെക്കാള്‍ അര്‍ത്ഥം വരികള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന കാലം ! ഒടുവില്‍ പ്രണയം ഒരാളോട് മാത്രം പങ്കുവെയ്ക്കണ്ട സ്വകാര്യസ്വത്തല്ല, ആവശ്യമുള്ളവര്‍ക്കൊക്കെ കൊടുക്കേണ്ട ഒന്നാണ് എന്ന രീതിയിലുള്ള വിനയന്റെ പെരുമാറ്റം, ‘നീയെന്റെ പെണ്ണാ‍ണ് ‘ എന്ന അധികാരം പ്രഖ്യാപിച്ച് ‘പ്രണയം മനസ്സില്‍ മാത്രം തളച്ചിടേണ്ട ഒന്നല്ല, മനസ്സും ശരീരവും പൂര്‍ണ്ണമായി അലിഞ്ഞു ചേരണം’ എന്ന ന്യായവാദവുമായി അതിര്‍ത്തിരേഖകള്‍ കടക്കാനുള്ള വെമ്പല്‍ -

വിവാഹത്തെക്കുറിച്ച് വീട്ടില്‍ ഗൌരവമായ ആലോചനകള്‍ നടക്കുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞപ്പോള്‍ ‘ നിന്റെ ഭാവിക്ക് ഞാനൊരിക്കലും തടസ്സമാകില്ല ‘ എന്നു പറഞ്ഞുപിരിഞ്ഞ അന്നു തന്നെയാണ് സുമിത്രയുമായി കൊടുമ്പിരികൊണ്ട പ്രണയത്തിലാണ് വിനയനെന്നറിഞ്ഞത്‌. സത്യം പറയാമല്ലോ, അന്നുതൊട്ട് പ്രണയത്തില്‍ എനിക്കു വലിയ വിശ്വാസമില്ല ! ‘നിന്റെ ആത്മാവിനെ തൊട്ടറിയുന്നു ‘ എന്നു പറയുന്നവരുടെയോക്കെ ഉള്ളില്‍ വിരലുകള്‍ക്ക് സുഖമുള്ളിടത്തൊക്കെ തൊടാനുള്ള വ്യഗ്രതയാണുള്ളത് എന്നാണെന്റെ തോന്നല്‍ -

ആദ്യഖണ്ഡികയിലെ സ്നേഹാന്വേഷണങ്ങള്‍ക്കു ശേഷം “അഗ്നിയും, ലേഡീസ് കമ്പാര്‍ട്ടുമെന്റും ഒന്നും വായിച്ചിട്ടില്ലെ സുകൂ?” എന്ന ചോദ്യം പ്രണയത്തിന്റെ തീവ്രമധുരനിമിഷങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന സംബോധന വീണ്ടും കേട്ടപ്പോള്‍ , അത്യന്തം മലിനമായതെന്തോ ആത്മാവില്‍ വന്നു വീണതുപോലെ -

“സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ച് ഇത്ര പഴഞ്ചന്‍ നിലപാടുകളാണോ സുകന്യയ്ക്കുള്ളതെന്നാണ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍ ചോദിക്കുന്നത്.
സ്ത്രീ എഴുത്തുകാരില്‍ നിന്ന് സമൂഹം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്” ആ വരിക്കുശേഷം, ഞാന്‍ പരിഗണനയ്ക്കു സമര്‍പ്പിച്ചതിലെ ചില കഥകളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഒടുവില്‍ അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനവും -“ ചെലവാകുമോ എന്നതാണ് ഞങ്ങളെ സബന്ധിച്ചിടത്തോളം പ്രധാനപ്രശ്നം. കുറച്ചുകൂടി തുറന്ന നിലപാടുകളെടുത്തില്ലെങ്കില്‍ സുകന്യയ്ക്ക് നിലനില്പുണ്ടാവില്ല “ പിന്നെ താഴയായി പൊന്തയിലൊളിച്ചിരിക്കുന്ന പുലിയെപ്പോലെ ഒരൊപ്പും -

തല്ക്കാലം കുളി പിന്നെയാക്കാം എന്നു കരുതി, ആയിടെ വന്ന മാസികകളും വാരികകളും ദീവാനുമുകളില്‍ നിരത്തി, ഒരോന്നിലേക്കും കഥാപേജുകളില്‍ ബുക്ക് മാര്‍ക്കുകളെടുത്തുവച്ചു . പിന്നെ ഒരോന്നും ശ്രദ്ധിച്ചു വായിച്ച്, കഥകള്‍ കുത്തിക്കുറിച്ചിടുന്ന നോട്ടുപുസ്തകത്തില്‍ പ്രയോജനപ്പെട്ടേക്കും എന്നു തോന്നിയ വാക്കുകള്‍ ഇംഗ്ലീഷിലേക്കു മാറ്റി ( മലയാളത്തില്‍ വായിക്കുന്നത്ര ചെടിപ്പില്ലല്ലോ ഇംഗ്ലീഷില്‍ ! ആവശ്യാനുസരണം തര്‍ജ്ജിമ ചെയ്തെടുത്ത് ഉപയോഗിച്ചാല്‍ മതിയല്ലോ !) എഴുതി വെച്ചു - പണ്ട് പ്രത്യുല്പാദനശാസ്ത്രം പഠിപ്പിക്കുമ്പോള്‍ മാത്രം കേട്ട എത്രയെത്ര വാക്കുകളാണ് സമൃദ്ധമായി വാരിവിതറിയിരിക്കുന്നത്‌?
പുസ്തകം അടച്ചുവെച്ച്, കിടപ്പുമുറിയിലേക്ക് ഒന്നെത്തിനോക്കി, കുളിമുറിയിലേക്കു നടന്നു. ഇളംചുടുവെളത്തില്‍ നന്നായൊന്നു കുളിച്ച്, കിട്ടിയ വാക്കുകളൊക്കെ പറ്റുന്നിടത്തൊക്കെ തിരുകി ഉഗ്രനൊരു കഥയെഴുതണം. ഇതുവരെ ആരും വായിച്ചിട്ടില്ലാത്തത്ര ഉശിരനൊരെണ്ണം ! തല്ക്കാലം ആര്‍ക്കിയോപ്റ്റെറിക്സ് അവിടെ കിടക്കെട്ടെ ! നിലനില്പാണല്ലോ പ്രശ്നം, ബാക്കിയൊക്കെ പിന്നെ -

*ചരിത്രാതീതകാലത്തെ ജീവി, ഉരഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയിലെ കണ്ണി. വംശനാശം വന്നു.

21 Feb 2015

മുല്ലക്കരയുടെ മുഗ്ദ്ധലാവണ്യം

നാട്ടുവിശേഷം
         ----



കാവിൽരാജ്‌ മുല്ലക്കര  
                            
              
    കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽനിന്നും 14 കിലോമീറ്റർ കിഴക്കുമാറി പീച്ചി-പാലക്കാട്‌ നാഷണൽഹൈവേയുടെ വലതുഭാഗത്തായി കിടക്കുന്ന മുല്ലക്കരദേശം തൃശ്ശൂർകോർപ്പറേഷനിൽ ഉൾപ്പെട്ടിരിക്കുന്നു. തൃശ്ശൂർ
നിവാസികൾക്കു കുടിവെള്ളം കൊണ്ടുപോകുന്ന പ്രധാനപ്പെട്ട പീച്ചി പൈപ്പ്ലൈനും .കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുപോകുന്ന കനാലും ഈ കരയിലൂടെയാണ ​‍്കടന്നുപോകുന്നത്‌. കിഴക്കു പട്ടിക്കാട്മലകൾക്കും, പടിഞ്ഞാറ്‌ ആനപ്പാറയക്കും തെക്ക്‌ മൂർക്കനിക്കര മലകൾക്കും നടുവിൽക്കിടക്കുന്ന
മണ്ണുത്തി, ആറാംകല്ല്‌, വട്ടക്കല്ല്‌ മുടിക്കോട്‌, പട്ടിക്കാട്‌ എന്നീ പ്രദേശങ്ങൾ മുല്ലക്കരയുടെ സമീപപ്രദേശങ്ങളാണ്‌.
     സഹോദരങ്ങളായ ശ്രീമുരുകന്റേയും ശ്രീഗണപതി യുടെയും ശ്രീഅയ്യപ്പന്റേയും ഒന്നിച്ചുള്ള സാന്നിദ്ധ്യം ഈ പ്രദേശത്തുള്ളതിനാൽ, പണ്ട്‌ ഒരു ബ്രാഹ്മണകുടുംബം ഒരുമുല്ലത്തറയിൽ മൂന്നുപ്രതിഷ്ഠകളും വച്ചുപൂജകൾ നടത്തിയി
രുന്നതിനാൽ ഈ പ്രദേശത്തിനു മുല്ലത്തറയെന്നുപേരുവന്നെന്നും മുല്ലത്തറ പിന്നീട്‌ മുല്ലക്കരയായിമാറിയതാണെന്നും പറഞ്ഞുവരുന്നു.അതിനുതെളിവായി ഇന്നും അവിടെ നിൽക്കുന്ന ക്ഷേത്രവും ആൽമരവും സാക്ഷികൾതന്നെ. അതല്ല ഇവിടെ ഇസ്ലാം മതത്തിലെ  മുല്ലമാർതാമസിച്ചിരുന്ന കരയായതിനാൽ  മുല്ലക്കരയെന്നുപേരുവന്നതാണെന്നും പറയപ്പെടുന്നുണ്ട്‌. അതിനുതെളിവായിനിൽക്കുന്ന മുല്ലക്കരജാറം കേരളത്തിലെ പ്രധാനപ്പെട്ട മുസ്ലീം ദേവാലയങ്ങളിൽ  ഒന്നാണ്‌. കുംഭം ഒന്നിന്‌ ആഘോഷിക്കുന്ന ചന്ദനക്കുടം മഹോത്സവത്തിന്‌ വിദേശത്തുനിന്നുപോലും ഭക്തജനങ്ങളെത്തുന്നുണ്ട്‌. പ്രസ്തുതപരിപാടിയിൽ ജാതിമതഭേദമന്യേ ദേശത്തെ എല്ലാവരും സഹകരിച്ചുവരുന്നുണ്ട്‌.
    മുല്ലക്കര ജാറത്തിലെ പ്രധാനപ്പെട്ട ചടങ്ങിൽ വിശ്വാസികളുടെ കുതിപ്പ്‌ നേരിട്ടറിയാവുന്നതാണ്‌. ജാറത്തിലെ പച്ചപ്പട്ടിൽ പൊതിഞ്ഞ ഖബറിനു വലംവെച്ചത്തുന്ന വിശ്വാസികളെ മുസലിയാർ പച്ചക്കൊടികൊണ്ട്‌ വീശുകയും മന്ത്രംചൊല്ലി അനുഗ്രഹിക്കുകയും ചെയ്യുന്നു. കുരുമുളകും കോഴിമുട്ടയും പണവും നേർച്ചയായി വിശ്വാസികൾ സമർപ്പിക്കുന്നു. വളരെ ഫലസിദ്ധിയുണ്ടാകുന്നുവേന്നു തെളിയിക്കുന്ന ജനബാഹുല്യമാണവിടെ കാണുന്നത്‌.ചിലർ അതിൽ അവിശ്വാസം പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വിശ്വാസികളാണ്‌.
     അലങ്കരിച്ചആനകളോടെ വിവിധവാദ്യമളങ്ങളോടെ നേർച്ച ചന്ദനക്കുടവുമായി ജാറത്തിലേക്കെത്തുന്ന വിവിധ ദേശക്കാർക്കും ഇവിടെ അവകാശവാദങ്ങളുണ്ട്‌. തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ക്രൈസ്തവദേവലയവും ചേർന്ന്‌ മതസാഹോദര്യത്തിന്റെ പൊൻകുരിശുകൾതന്നെയാണ്‌ ഉയർത്തി നിൽക്കുന്നത്‌.   
    ശ്രീമുരുകനുള്ള കാവടിയാട്ടവും അയ്യപ്പനുള്ള ദേശവിളക്കും ചന്ദനക്കുടവും അമ്പുപെരുന്നാളും മതസൗഹാർദ്ദത്തിന്റെ മാറ്റൊലികൾതന്നെയാണ്‌ ഉണർത്തിവിടുന്നത്‌.
      കുന്നിൻമുകളിൽ തല ഉയർത്തിനിൽക്കുന്ന ഈട്ടിമരവും ഹരിതവനംപോലെ എന്നും തെളിഞ്ഞുനിൽക്കുന്ന പ്രാന്തപ്രദേശങ്ങളും മുല്ലക്കരയുടെ മുഗ്ധലാവണ്യംതന്നെയാണ്‌. നാഷണൽ ഹൈവേയിലേക്കാണെന്നു പറഞ്ഞ്‌ ഈട്ടിക്കുന്നിടിക്കുവാൻ ഭൂമാഫിയകൾ പുറപ്പെട്ടപ്പോൾ നാട്ടുകാർ തടഞ്ഞ സംഭവം സമൂഹത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ വാർത്തകളായിരുന്നു.                              
    നാഷണൽഹൈവേയുടെ ഇടതുവശത്താണ ​‍്കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം. പ്രസിദ്ധമായതട്ടിൽ എസ്റ്റേറ്റിലാണ്‌ (മൊത്തം 980ഏക്കർഭൂമി) ബ്രിട്ടീഷുകാരുടെ കയ്യിൽനിന്നും തട്ടിൽകൊച്ചുവറീതെന്ന മുതലാളി വാങ്ങി എസ്റ്റേറ്റാക്കിമാറ്റിയത്‌.
    മുൻമുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ഇവിടെ നിന്നാണ്‌ തൊഴിലാളി സംഘടനാപ്രവർത്തനം ആരംഭിച്ചതു. നിരവധി ആപൽഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടു ള്ള അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഇവിടുത്തെ തൊളിലാളികൾക്കുവേണ്ടതായകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധവെച്ചിരുന്നു. മുൻമുഖ്യമന്ത്രി സി.അച്ചുതമേനോ നും കെ.കരുണാകരനും ചേർന്നാൺ​‍്‌ ഇവിടേക്കു കാർഷികസർവ്വകലാശാലയെ കൊണ്ടുവന്നത്‌. ഈ പ്രദേശത്തിന്റെ സർവ്വതോമുഖമായ മാറ്റത്തിന്റെ കാര്യദർശികൾ ഇവർതന്നെയാണ്‌.
    .ഗവേൺമണ്ട്‌ പ്രൈമറി ഹെൽത്ത്‌ സെന്ററും കാർഷികസർവ്വകലാശാല സ്കൂളും കൈലാസനാഥൻ ഇംഗ്ലീഷ്‌ മീഡിയം സ്കൂളും.കാർഷിക കോളേജും വെറ്റിറനറി കോളേജും ഗവേഷണസ്ഥാപനങ്ങളും ഡോൺബോസ്കോ സ്കൂളും മുല്ലക്കരയുടെ വിദ്യാഭ്യസപരവും സാമൂഹ്യപരവുമായ വളർച്ചക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. പൈനാപ്പിൾകൃഷിയുംനെൽകഷിയും വിവിധതരം വാഴകൃഷിയും നടത്തിവരുന്ന ഈ പ്രദേശങ്ങൾ അക്കാര്യത്തിൽ സമ്പൽസമൃദ്ധിയുടെ ഉയരങ്ങളിൽതന്നെയാണ്‌. സർവ്വവിധത്തിലുള്ള നടീൽവസ്തുക്കളും ആടുകളും വളർത്തുകോഴികളും മറ്റു ഭക്ഷണവസ്തുക്കളും ലഭ്യമാകുന്ന സെയിൽസ്‌ കൗണ്ടറും മുല്ലക്കരയുടെ ജീവിതനിലവാരത്തിന്റെ തോത്‌ ഉയർത്തിയട്ടുണ്ട്‌. 
    മാരിയമ്മൻകോവിലും ശിവക്ഷേത്രവും ജുമാമസ്ജിദ്‌ പള്ളിയും ജമാത്ത്പള്ളിയും മുല്ലക്കരയുടെ ആത്മീയതയിൽ പങ്കുവഹിക്കുന്നുണ്ട്‌. . പഴക്കച്ചവടക്കാരും മീൻകച്ചവടക്കാരും കണ്ണടവ്യാപാരികളും ഉദ്യോഗസ്ഥന്മാരും അദ്ധ്യാപകരും തൊഴിലാളികളും ചായക്കടക്കാരും പലചരക്കുകച്ചവടക്കാരും ഇടതിങ്ങിപാർക്കുന്ന മുല്ലക്കരയിലെ ജീവിതം സാഹോദര്യത്തോടെ നീങ്ങുതിൽ നാട്ടുകാർക്കേവർക്കും സംതൃപ്തിയുമുണ്ട്‌.
    മതസംഘടനകളും റസിഡൻസ്‌ അസോസിയേഷനുകളും സാംസ്ക്കാരിക സംഘടനകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു വായനശാലയുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്‌. വളർന്നുവരുന്നകലാകാരന്മാർക്കും കായികപ്രതിഭകൾക്കും ആവശ്യമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ അത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്താൻ കഴിയുന്നില്ലായെന്നതും വേദനാജനകമാണ്‌. എന്നിരുന്നാലും സ്പോർട്ട്സ്ക്ലബ്ബുകളും ചെറിയ കൂട്ടായ്മകളും ഇവിടെ സംഭവിക്കുന്നുണ്ട്‌.
    ഹൈവേയുടെ പൂർണ്ണമായ വികസനത്തോടെ മുല്ലക്കരഗ്രാമം തികച്ചും അതിവിപുലമായ മാറ്റങ്ങൾക്കു വിധേയമാവുമെൻണുപ്പിക്കാം. ഓട്ടോറിക്ഷാപേട്ടയും അലോപ്പതി- ആയൂർവ്വേദ-ഹോമ്യോ ഡോക്ടർമാരും അതിനനുബന്ധമായുള്ള സ്ഥാപനങ്ങളും കൺസൂമർസ്റ്റോറും സഹകരണസംഘവും എ.ടി.എം.കൗണ്ടറും ബാങ്കുകളും മുല്ലക്കരയുടെ സാമ്പത്തിക മികവിനെയാണ്‌ എടുത്തുകാണിക്കുന്നത്‌.
    ഈ പ്രദേശത്തുള്ള നഴസറികൾ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ നാനാ ദിക്കുകളിലേക്കും കയറ്റിഅയക്കുന്നതിലൂടെ സമ്പന്നരായ കൃഷിക്കാരും സ്ഥാപനങ്ങളുടെ വളർച്ചയിലൂടെ തൊഴിൽരംഗത്തുണ്ടായ അഭിവൃദ്ധിയും നാട്ടുപണികൾക്കാളെക്കിട്ടതെ വരുന്നുണ്ടെങ്കിലും, അഭ്യസ്തവിദ്യരായവർക്കും അല്ലാത്തവർക്കും ഒരുപോലെ തൊഴിൽലഭ്യമകുന്നതിൽ ഏവർക്കും സന്തോഷമേയുള്ളു.
    പുഴകളും കൊച്ചരുവികളുമില്ലെങ്കിലും കാർഷികസർവ്വകലാശാലയിലെ ഔഷധ ഉദ്യാനത്തിൽ നിന്നും വരുന്ന കാറ്റും
പൂങ്കാവനങ്ങളിൽ പാർക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും മുല്ലക്കരയുടെ മുഗ്ധലാവണ്യം വെളിപ്പടുത്തുന്നുണ്ട്‌.

15 Jan 2015

ചലച്ചിത്ര നിരൂപകന്റെ ഇടം


എം.കെ.ഹരികുമാർ
    നമ്മുടെ നാട്ടിൽ സിനിമ വളരെ ഉത്സാഹത്തോടെ നിർമ്മിക്കപ്പെടുന്നു. മുമ്പെങ്ങുമില്ലാത്തവിധം തീയേറ്റർ പൈന്തുണയുമുണ്ട്‌. പുതിയ പ്രമേയങ്ങൾ വരുന്നു; അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഒരു വിചാരപരമായ നവതരംഗം ഉണ്ടായിട്ടില്ല. എന്തിനെയും കോമഡിയായ കണ്ടാലേ തീയേറ്ററിൽ രക്ഷപ്പെടാനോക്കൂ. മലയാളി സൈക്ക്‌, ഇപ്പോൾ ഒരു കോമഡി കെ പഴഞ്ചൻ തത്ത്വശാസ്ത്രമായിക്കഴിഞ്ഞു. എന്താണോ തോന്നുന്നത്‌, അതാണ്‌ കല. ഒരു ക്രാഫ്റ്റിന്റെ സ്കൂൾ, ചിന്തയുടെ സംഘം എന്നിവയൊന്നും ഇന്ന്‌ സിനിമയിൽ പ്രതീക്ഷിക്കുന്നത്‌.
ട്രാക്കിലാണ്‌. മരണം, വേർപാട്‌, സത്യം തുടങ്ങിയ വിഷയങ്ങൾ ആയാലും, പ്രേക്ഷകൻ ചിരിക്കണം. അതിനായി നല്ല സംവിധായകർ പോലും കഷ്ടപ്പെടുകയാണ്‌. മൃതശരീരംപോലും പരിഹാസവസ്തുവാണിന്ന്‌. ജീവിതത്തെ എങ്ങനെ കാണുന്നു എന്നതൊക്
    എന്നാൽ സിനിമയുടെ ഈ സാർവത്രിക യുഗത്തിൽ ചലച്ചിത്ര നിരൂപകന്‌ യാതൊരു റോളുമില്ല. എന്നതാണ്‌ ദുരന്തം. ഫിലിം ക്രിട്ടിക്ക്‌ എന്ന വർഗം തന്നെ ചോദ്യചിഹ്നമാവുകയാണ്‌. ഒരു സംവിധായകനോ, നിർമ്മാതാവോ, അഭിനേതാവോ, പ്രസിദ്ധീകരണമോ ചലച്ചിത്ര നിരൂപകനുമായി സഹകരിക്കുന്ന ഒരു നിമിഷവും ഇല്ലാതായി. അതേസമയം സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു നിരൂപകനും ഇന്നില്ല. അവന്റെ ആവശ്യമില്ലാതായതാണ്‌ കാരണം. നല്ല സിനിമയ്ക്ക്‌ വേണ്ടി ഒരു പ്രസിദ്ധീകരണം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്‌. ഏതാണ്ട്‌, എല്ലാവരും തന്നെ ഗ്ലാമറിന്റെ പിൻതുടർച്ചാവകാശമാണ്‌ തേടുന്നത്‌.
    ഈ വസ്തുത ചലച്ചിത്രത്തെപ്പറ്റി ഗൗരവത്തോടെ ആലോചിക്കുന്നവരെ ഭയാശങ്കയിലേക്ക്‌ തള്ളിവിടാതിരിക്കില്ല. ഒരു സിനിമയെ വിലയിരുത്തേണ്ടത്‌ അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടവർ മാത്രമാണോ? അതിന്‌ ഒരു സൗന്ദര്യശാസ്ത്രസിദ്ധാന്തവും ആവശ്യമില്ലെന്നാണോ? തർക്കോവ്സ്കിയുടെ സിനിമകളെപ്പറ്റി ജർമ്മൻ നിരൂപകനായ അബ്ദ്‌-റു-ഷിൻ എഴുതിയ In the light of Truth:The Grail  Messageഎന്ന പുസ്തകത്തിൽ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്‌. ചലച്ചിത്രലോകത്ത്‌ തർക്കോവ്സ്കി സ്വന്തമായ ഒരാത്മീയത സൃഷ്ടിച്ചു എന്നാണ്‌. മനുഷ്യന്റെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതിന്റെ ആന്തരികമായ പൊരുൾ അറിയാൻ സഹായിക്കുന്ന ചില ഇടപെടലുകൾ ആ ചലച്ചിത്രകാരന്റെ ഭാഗത്ത്‌ നിന്നുണ്ടായി. ക്യാമറയേന്തി കാണികളെ രസിപ്പിക്കുന്നതിലുപരി, തർക്കോവ്സ്കി മനുഷ്യപ്രകൃതിയിലേക്ക്‌ കാഴ്ചയുടെ രശ്മികളെ കടത്തിവിടുകയായിരുന്നു. അബ്ദ്‌-റുൻ-ഷാൻ, തർക്കോവിസ്കിയുടെ ചില വരികൾ ഉദ്ധരിക്കുന്നുണ്ട്‌. "ശരിയായ ഒരാത്മീയ പാത വളരെ ക്ലേശകരമാണ്‌. അവനവനിലേക്ക്‌ ചുഴിഞ്ഞുനോക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല; തന്റെ പ്രവൃത്തികൾക്ക്‌ താനാണ്‌ ഉത്തരവാദിയെന്ന്‌ തിരിച്ചറിയാനുള്ള മനസ്സില്ല. മറ്റൊരിടത്ത്‌, റഷ്യൻ തത്ത്വചിന്തകനായ പാവൽ ഫ്ലോറൻസികി (Pavel Florensky)യുടെ ഒരു വാചകം ഉദ്ധരിക്കുന്നു: സത്യം ഉണ്ടോയെന്ന്‌ എനിക്കറിയില്ല. എന്നാൽ ഒരു കാര്യം ഞാനറിയുന്നു; എനിക്ക്‌ ആ ചിന്തയില്ലാതെ ജീവിക്കാൻ കഴിയില്ല. നിലനിൽക്കുന്ന എന്തിനേക്കാൾ പ്രധാനമാണ്‌ സ്നേഹം. സ്നേഹം നിലനിൽക്കുന്നു. എല്ലാ സകല അണുക്കളിലും, ഞാൻ സ്നേഹത്തെ തേടുന്നു, അതിനുവേണ്ടി ഞാനെന്തും ത്യജിക്കും. എന്റെ ചോദ്യങ്ങളും സംശയങ്ങളുമെല്ലാം. സിനിമയെക്കുറിച്ച്‌ ഇങ്ങനെ ആലോചിക്കുന്നവർ നമുക്ക്‌ ഇല്ലാതായി. നമ്മുടെ സിനിമകളുടെ വിജയം അതിന്റെ വർണ്ണങ്ങളിലും തമാശകളിലും മാത്രമാണ്‌. ഏകാന്തവിചാരങ്ങൾക്ക്‌ ഇടം കൊടുക്കാൻ പറ്റാത്തവിധം സിനിമയുടെ സൗന്ദര്യം ഏകപക്ഷിയമാവുകയാണ്‌.
    ചലച്ചിത്രവുമായി ബന്ധമുള്ള ഒരിടത്തും ഇന്ന്‌ നിരൂപകനില്ല. ലാവണ്യാത്മകമായ ചർച്ചകൾ പ്രത്യയശാസ്ത്രപരമായ തലങ്ങളിലേക്ക്‌ വഴിമാറിയിരിക്കുകയാണ്‌. ചില ചിത്രമെഴുത്തുകാർ താരങ്ങൾക്ക്‌ വേണ്ടിയാണ്‌ പേനയുന്തുന്നത്‌. കഴിഞ്ഞ വർഷം സെല്ലുലോയ്ഡ്‌ എന്ന ചിത്രത്തെപ്പറ്റി ഉണ്ടായ വിമർശനം അതിലെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു. സ്ത്രീയുടെ പ്രശ്നം, ആദിവാസി വിഷയം, ദളിത്‌ വർത്തമാനം തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ സിനിമാറ്റിക്‌ ആക്കി മാറ്റുകയാണ്‌ പലതും ചെയ്യുന്നത്‌. ചില എഴുത്തുകാർ എന്തിനെയും പ്രത്യയശാസ്ത്രമായാണ്‌ കാണുന്നത്‌. അരികുകളിൽ ജീവിക്കുന്നവർക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ പരാജയപ്പെട്ടതുകൊണ്ടാവാം സിനിമാ നിരൂപകർ ആ വഴിക്ക്‌ നീങ്ങിയതെന്ന്‌ തോന്നുന്നു.
    ഇന്റർനെറ്റിൽ വരുന്ന ചലച്ചിത്ര കുറിപ്പുകൾ ഒന്നും തന്നെ നിരൂപണമല്ല. പല ലക്ഷ്യത്തോടെയുള്ള വിളിച്ചു പറയലുകളാണ്‌. ഒരു സിനിമയുടെ അണിയറ പ്രവർത്തകർക്ക്‌  വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും എഴുതുന്നവരാണുള്ളത്‌. ഇന്റർനെറ്റിൽ എഴുതുന്ന പുതിയ കുട്ടികൾ വിചാരിച്ചാൽ ആരെയും തോൽപിക്കാൻ കഴിയും-കാരണം അവിടെ എഴുത്തുകാരൻ സംഘടിത ശക്തിയാണ്‌. അവന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ ധാരാളം വോളണ്ടിയർമാരെ കിട്ടും. മിക്ക സിനിമാനീരൂപകരും സിനിമയുടെ ചരിത്രമെഴുത്തുകാരായി. മറ്റു ചിലർ പാർട്ടിക്കു വേണ്ടിയാണ്‌ എഴുതുന്നത്‌. ചലച്ചിത്രാനുഭവത്തിന്റെ സൗന്ദര്യശാസ്ത്രത്തെ രേഖപ്പെടുത്തുന്നതിനായി ഒരു ചെറു പത്രിക (ഇന്റർനെറ്റിലെങ്കിലും) തുടങ്ങാൻ മലയാള ചലച്ചിത്ര നിരൂപകർക്ക്‌ കഴിയുന്നില്ല. ഇരുപതോ, മുപ്പതോ പേജുള്ള ഒരു പത്രിക പി.ഡി.എഫിൽ തയ്യാറാക്കി പതിനായിരം പേർക്കെങ്കിലും ഇ-മെയിലിലും അയയ്ക്കാൻ കഴിയുമെന്നിരിക്കെ നമ്മുടെ നാട്ടിൽ ചലച്ചിത്രത്തെക്കുറിച്ച്‌ ആധികാരികമായി, കലാപരമായി ചിന്തിക്കാൻ ആരും തന്നെ മുന്നോട്ടുവരാത്തതെന്താണ്‌? ഇതിൽ നിന്ന്‌ മനസിലാക്കാൻ കഴിയുന്ന വസ്തുത ലളിതമാണ്‌. ഇവിടെ സിനിമയുടെ സൗന്ദര്യാത്മകമായ അകംലോകത്തെക്കുറിച്ച്‌ സംസാരിക്കുന്നതുപോലും പാപമാണ്‌. ചലച്ചിത്രം ഒരു വിമർശനവും ആഗ്രഹിക്കുന്നില്ല. സിനിമയിൽ കാണുന്നതെല്ലാം ശരിയാണ്‌.
    ഈ നവ സിനിമ, അതിന്റെ സമൂലതലങ്ങളിൽ വിമർശിക്കപ്പെടേണ്ടതാണ്‌. അങ്ങനെയാണ്‌ സചേതനമായ ഒരു പ്രേക്ഷക സമൂഹം ഉണ്ടാകുന്നത്‌. സാഹിത്യസൃഷ്ടികൾ സിനിമയാക്കുന്നതുപോലും എത്രയോ അപക്വമായ രീതിയിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഇന്നത്തെ ജീവിതത്തെ ഒരു തരത്തിലും സ്വാധീനിക്കാൻ കഴിയാത്ത കൃതികൾ ചലച്ചിത്രമാക്കേണ്ടതുണ്ടോ? പുരാതനമായതുകൊണ്ട്‌ എന്തും ഏക്കാളവും പ്രസക്തമായിത്തീരുന്നില്ല. ചിലർ ക്ലാസിക്കുകളുടെ പിന്നാലെയാണ്‌. ക്ലാസിക്കുകൾക്ക്‌ ഇന്ന്‌ എന്താണ്‌ പ്രസക്തി? ചിലർ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുള്ള കഥകൾ പറയുന്നു? പക്ഷേ, സിനിമയെന്ന കലാരൂപത്തിലേക്ക്‌ സ്വന്തമായി ഒന്നും കൂട്ടിച്ചേർക്കാൻ കഴിയുന്നില്ല. അതേസമയം ടി.ഡി. ദാസൻ സ്റ്റാൻഡേർഡ്‌ VI B ഒരു ചലച്ചിത്രകാരനെ നിർമ്മിക്കാൻ പോന്ന സിനിമയായിരുന്നു. നമ്മുടെ പശ്ചാത്തലത്തിൽ അങ്ങനെയൊരു സിനിമയിലേക്ക്‌ ഒരാൾക്ക്‌ എത്താൻ കഴിയുന്നത്‌ എത്രയോ വലിയ കാര്യമാണ്‌.
    ഈയിടെ Dissent മാഗസിനിൽ ചാൾസ്‌ ടെയ്‌ലർ എഴുതിയ ലേഖനത്തിൽ പറയുന്നത്‌ ആഗോളതലത്തിൽ തന്നെ നിരൂപകർക്ക്‌ വംശനാശം സംഭവിക്കുന്നു എന്നാണ്‌. അമേരിക്കയെ സ്വാധീനിച്ച ചലച്ചിത്ര നിരൂപകരായ Paulinekael, Andrew Sarris തുടങ്ങിയവർക്ക്‌ തുല്യപദവിയുള്ള ഒരാളും, ഇന്നില്ല എന്ന്‌ സൂചിപ്പിക്കുന്നു. എന്നാൽ വിമർശകർക്ക്‌, സിനിമയ്ക്ക്‌ സമാന്തരമായി ഒരു ജീവിതമുണ്ട്‌. മഹാനായ സത്യജിത്‌ റായി ഒറ്റയ്ക്ക്‌ ഒരു കളി മത്സരിച്ച്‌ ജയിക്കുകയല്ല ചെയ്യുന്നത്‌? ആശയാനുവാദങ്ങളുടെ ചരിത്രത്തിലേക്ക്‌ ചെന്നാൽ ഒരു സംവിധായകനെ പലർചേർന്നാണ്‌ ഫോക്കസിലേക്ക്‌ കൊണ്ടുവരുന്നത്‌. റായിയ്ക്ക്‌ സമാന്തരമായി വിമർശക ജീവിതം സൃഷ്ടിച്ച എത്രയോ പേരുണ്ട്‌. ചിദാനന്ദദാസ്‌ ഗുപ്തയെ പ്പോലുള്ളവർ സിനിമയുടെ സൈക്ക്‌ ആരായുമ്പോൾ, അതിലൂടെ സംവിധായകർക്കും ജീവൻവയ്ക്കുന്നു.
    ഒരു സംവിധായകൻ കൊണ്ടുവരുന്ന ഭാഷ, പ്രേക്ഷകൻ കൂട്ടത്തോടെ സിനിമ കാണുമ്പോൾ തന്നെ തിരിച്ചറിയപ്പെടുന്നില്ല. അത്‌ വിമർശകന്റെ മേശയിലാണ്‌ പൂപ്പ ഘട്ടം വിട്ട്‌ ശലഭമായി രൂപാന്തരം പ്രാപിക്കുന്നത്‌. ചാപ്ലിന്റെ സിനിമകളിലെ അധികാരത്തോടുള്ള പ്രതിഷേധം എത്രയോ വട്ടം വിശകലനം ചെയ്യപ്പെട്ടു? ഒരു ഫിലിം ഷോട്ടും അന്തിമ ദൃശ്യമല്ല. ഒരു വസ്തുതയുടെ ആയിരം സാധ്യതകളുടെ ഒരു കണം മാത്രമാണ്‌ സംവിധായകർ അവതരിപ്പിക്കുന്നത്‌. ആ കണത്തിൽ അസ്തിത്വത്തിന്റെ ഒരാറ്റമെങ്കിലും  നിഴലിക്കണം. 'ബൈസിക്കിൾ തീവ്സി'ൽ സൈക്കിൾ അന്വേഷിച്ചു അച്ഛനും മകനും നടക്കുന്നതു തന്നെ  മനുഷ്യാസ്തിത്വത്തിന്റെ സ്വാഭാവികതയെ സമസ്യയുടെ തലത്തിലേക്ക്‌ ഉയർത്തുന്നു. ഒരു ദൃശ്യത്തിന്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ പലവട്ടം ആലോചിക്കേണ്ടതായി വരും. തർക്കോവ്സ്കിയുടെ സിനിമയിൽ വളരെ ദൂരെ നിന്ന്‌ ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കുന്നതോടെ, നാം നമ്മുടെ ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച്‌ പുതിയൊരു ജീവിതത്തിനായി കാതോർക്കണമെന്ന സന്ദേശമെത്തുന്നതായി നിരൂപകൻ നിരീക്ഷിക്കുമ്പോൾ, ആ സിനിമ ഒരിക്കൽക്കൂടി ജനിക്കുകയാണ്‌, കാഴ്ചകൾ ചലച്ചിത്രകാരനു മാത്രമല്ല; അത്‌ കാണുന്ന പ്രേക്ഷകനുമുണ്ട്‌. പ്രേക്ഷകന്റെ കാഴ്ചകൾ അവന്റെ ഭാവനയ്ക്കൊത്താണ്‌ ഫലവത്താകുന്നത്‌.
    നമ്മുടെ ഭാവനയെ, പരമ്പരാഗതമായ ജീവിത സങ്കൽപത്തെ തകിടം മറിക്കുന്ന ദൃശ്യവിന്യാസം ഇപ്പോൾ ഉണ്ടാകുന്നുപോലുമില്ല. കഥ പറയുന്നതിനപ്പുറം മറ്റൊന്നും സിനിമകളിൽ ഉയർന്നുവരുന്നില്ല. രേഖീയമായ കഥാഖ്യാനരീതി തന്നെ നാം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. ക്രിസ്റ്റഫ്‌ കീസിലോവ്സ്ക (Krzysztof  Kieslowski) സംവിധാനം ചെയ്ത The Double & Life of Veronique'എന്ന സിനിമ (പോളിഷ്‌) കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലുണ്ടായ മഹാവിസ്മയമാണ്‌. പോളണ്ടുകാരിയായ പാട്ടുകാരി വെറോണിക്ക മരണമടയുന്നു. പാരീസിൽ താമസിക്കുന്ന വെറുണിക്ക എന്ന സംഗീതാദ്ധ്യാപകയാണ്‌ മറ്റൊരു കഥാപാത്രം. ഇവർക്ക്‌ രണ്ടു പേർക്കും പരസ്പരമറിയില്ല. എന്നാൽ പോളണ്ടുകാരിയായ വെറോണിക്ക മരിച്ചതോടെ, പാരീസുകാരിയായ അധ്യാപിക അവളുടെ സാന്നിദ്ധ്യം അനുഭവിക്കാൻ തുടങ്ങുന്നു. ഐഡന്റിറ്റിയെയും പ്രേമത്തെയും കലാപരമായി വിളക്കിച്ചേർക്കുന്ന ഈ സിനിമാ ആധുനിക കലാതത്ത്വവിചാരണൾക്കുള്ള വസ്തുവാണ്‌.
    ഈ സിനിമയെക്കുറിച്ച്‌ പ്രമുഖ ചിന്തകനായ സ്ലവേജ്‌ സിസേക്ക്‌ (Slavoj Zizek) എഴുതിയ നിരൂപണം ചലച്ചിത്ര നിരൂപണശാഖയുടെ ചരിത്രത്തിലെ മഹത്തായ ഒരു നിമിഷമാണ്‌. (The Double Life of  Veronique : The Forced Choice of  Freedom) സിസേക്ക്‌ എഴുതുന്നു: കീസ്ലോവ്സ്കിയുടെ പ്രപഞ്ചം ജ്ഞാനാധിഷ്ഠിതമാണ്‌. അതിനിയും പൂർണത പ്രാപിച്ചിട്ടില്ല. അതുണ്ടാക്കിയതാകട്ടെ ഒരു കുഴപ്പം പിടിച്ച തലതിരിഞ്ഞ ദൈവമാണ്‌. ആ ദൈവം സൃഷ്ടി നടത്തിയെങ്കിലും, അത്‌ അപൂർണമായി ശേഷിക്കുന്നു. അതേസമയം ആവർത്തിച്ചുള്ള പരിശ്രമങ്ങളിലൂടെ നമ്മെ നിരന്തരം രക്ഷിക്കുകയും ചെയ്യുന്നു. നമ്മൾ ആ ചെറിയ ദൈവത്തിന്റെ കുട്ടികളാണ്‌. (Children of a Lesser God).
    ~~ഒരു നിരൂപകന്‌ സിനിമയെ നന്നാക്കാനാവില്ല. എന്നാൽ കാഴ്ചയെപ്പറ്റിയുള്ള അവബോധത്തെ വിപുലീകരിക്കാനും വ്യക്തിപരമായി പരിവർത്തിപ്പിക്കാനും കഴിയും. കൂട്ടമായിരുന്ന്‌ സിനിമ കാണുമ്പോൾ, അവിടെ വ്യക്തി ഇല്ല. വ്യക്തിഗതമായ ഭൂതകാലത്തെ അറിയപ്പെടാത്ത കടലുകളിലേക്ക്‌ ആഴ്ത്തിവിട്ടശേഷമാണ്‌, തീയേറ്ററിൽ നാം സ്വതന്ത്രരാവുന്നത്‌. അവിടെ വ്യക്തിഗതമായ ദുഃഖങ്ങളിൽ നിന്ന്‌ മോചനം നേടുന്ന നാം, ഒരു സാങ്കൽപിക മാനുഷിക ഇടമാണ്‌ പൂരിപ്പിക്കുന്നത്‌. വിമർശകൻ ആ സങ്കൽപിക മാനുഷിക ഇടത്തെ അപനിർമ്മിച്ച്‌ ഭൗമമാക്കുകയാണ്‌ ചെയ്യുന്നത്‌. കൺമുന്നിൽ നിന്ന്‌ മറഞ്ഞുപോയ സിനിമയെ വിമർശകൻ, ആശയപരമായി നിലനിർത്തുന്നു. ഭൂരിപക്ഷം കാണികളും ദൃശ്യങ്ങളുടെ തൂണുകളായി മാത്രം ഓർമ്മയിൽ സൂക്ഷിക്കുമ്പോൾ, വിമർശകൻ അതിനെ അനുഭൂതി സാന്ദ്രമാക്കി വ്യക്തിപരമായി പുനർനിർമ്മിക്കുന്നു. മനുഷ്യന്റെ അതീന്ദ്രിയമായ, അപരമായ ജീവിതത്തെ വാക്കുകളിൽ പുനരാവിഷ്കരിക്കുന്നതിൽ അയാൾ വിജയിക്കുന്നു. ദൃശ്യങ്ങളുടെ വ്യാപ്തി അതിലൂടെ പുറത്തുവരുന്നു. ഓരോ സിനിമയും അനുഭവം മാത്രമല്ല, തർക്കവും ആലോചനയുമാണ്‌. അവിടെയാണ്‌ നിരൂപകന്റെ റോൾ.

http://newsmk-harikumar.blogspot.in/

http://mkharikumar.com/

18 Dec 2014

പുതിയ പുസ്തകം

ദൈവദശകത്തിലെ ദൈവം
( തത്വചിന്ത)

എം.കെ.ഹരികുമാർ
ആല്ഫാ വൺ പബ്ളിഷേർസ്
കണ്ണൂർ.

RS: 60

22 Nov 2014

Soul of solitude



                                                       Salomi john valsen                  
  I know where and why
I have been sealed off.
Am living like a monk.
But to pacify my hunger,
I eat, drink to exist.
I have to live and fulfill my karmic duties.
The one and only cause our existence.
I count the days slip into weeks, months and years.
I find a way to escape from this monastic life.
I feel dejected and lonely.
I am far away from my home land.
My dear ones wait and wait for my home coming.
Am I a lost warrior who lost everything at war front?
I depart everything dear to my being.
Parting one’s own nomadic being.
Knowingly, whether I win or vanish.
It is dreadfully painful.
The other end of my conscience  
Questions and mocks at me.
Why I selected this hell hole?
Am I pliable to satisfy my heroism or macho?
I don’t know. I really don’t know…oh God.
How one can answer his own queries..?
Is it the ego of manliness which disavow,
to accept the voice of inner being.
Am I greedy to be live as a looser?
Never, my mystique mind, I can assure this.
Yep it is not me who orchestrated my life.
Somebody design it from afar.
He tunes and plays my fiddle, my one and only existence.
He stops when he wishes or tired …
It is you my eternal spirit,
Who controls me to disarm the whole run.
I really was controlled by my arrogance.
Am I the one and only monarch of my life?
My life is weaved with faults, folly and frolic.
I wonder and wither, is it me who chosen this lonesome range?
Cancer Ward
Every morning I meet mourners
Who weeps without shedding a
Drop of tears on their pale face.
The quiet scene is soul stirring.
Being stagnant by time
Bystanders yawn, and roam around
With a cold dry frustrated look.
It is a delirious state …
They remind me the desert
Which wait for the
Rain to sooth its barren heart.
Waiting for the last countable
Days and nights of one’s dear one
Is outstrip with shadows just behind.
Everywhere I see the pang  
And panic of death.

People call me doctor…..
Yep I am a doctor who visit each
And every bed of my cancer ward.
With false smile I pat them and giving
Them assurances of life,
Knowingly that the very next
Morning I may not see those wounded souls
Witness the pandemonium.
Death is, only the panacea which
I can wish those bereaved beings.
Like a demented man I forget their faces.
Because I am sure of the other
End of my dreadful coming days.
Am withering with pain which no
One can’t be called for.
The decaying days are ahead of me
Where I can visualize my dear bystander
Who weeps for me in the
Cancer ward near to my death chamber

19 Oct 2014

ജീവിതത്തിലേക്ക്‌ ഒരു വിളി


ബിനോജ്‌ കാലായിൽ

നിർത്താതെയുള്ള ഫോൺ ശബ്ദമാണ്‌ ഉറക്കത്തിൽ നിന്നും ഉണർത്തിയത്‌. 'ശല്യം, ഈ വെളുക്കപ്പുറത്താരാണാവോ'. ഉറക്കം മുറിഞ്ഞതിലുളള നീരസത്തോടെ ഫോണെടുത്തു. ബഷീറാണ്‌....ഗൾഫിൽ ഒപ്പം ജോലി ചെയ്തിരുന്നയാളാണ്‌. അവിടുത്തെ സ്വദേശിവത്ക്കരണത്തിന്റെ ആദ്യ ഇരകളിലൊരുവനായ ഹതഭാഗ്യൻ. ഇനി വല്ല കാശിനുമാണോ വിളിക്കുന്നത്‌...ഛെ....കയ്യിൽ പത്ത്‌ കാശില്ല....
" ഹലോ...." ചുണ്ടിൽ നിന്നും വിട്ടുപോരാൻ വിസമ്മതിച്ച പോലെ വരണ്ട ശബ്ദം  നേർത്ത്‌ പുറത്തേക്ക്‌ വന്നു.
"അളിയപ്പാ.. നീ എവിടാടാ......ഞാൻ കുറച്ചീസായി നിന്നെ വിളിക്കണു...." അവന്റെ ശബ്ദത്തിലൊരു പുതിയാവേശവും സന്തോഷവും തിരതല്ലുന്നു.
അതുകേട്ടിട്ടാവണം മറുപടിയും അൽപം ഉഷാറിലായിരുന്നു. " ന്റിഷ്ടാ..... ആകെ.. ടെൻഷൻ.. അതോണ്ട്‌.. ഞാൻ..... കുഞ്ഞുമോളും പിള്ളേരേം കൂട്ടി വേളാങ്കണ്ണിയൊക്കെയൊന്ന്‌ കറങ്ങി.....തിരികെ വന്ന വഴി.. ഇവടെ ഏളേപ്പന്റെ വീടുണ്ടല്ലോ.........കുമളീല്‌..
.. രണ്ടീസം അവിടേം കൂടി......"
"ങും അതാണ്‌ വിളിച്ചിട്ടു കിട്ടാഞ്ഞേ... ന്തേ നീ ഫോണെടുത്തില്ലേ.... സ്വിച്ച്‌ ഓഫ്‌, ഔട്ട്‌ ഓഫ്‌ കവറേജ്‌ എന്നൊക്കെ പ്പറേണ്‌"....
" ബഷീ.... നിനക്കറിയാല്ലോ..... ആകെ എടങ്ങേറാണ്‌.... പെട്ടെന്ന്‌ പോരേണ്ടി വരുന്നുള്ള വല്ല വിചാരോണ്ടായിരുന്നാ... സ്വരുക്കൂട്ടിയ പൊട്ടും പൊടീം... ലോണും കിട്ടാവുന്ന കടവുമൊക്കെ മേടിച്ച്‌ വീടൊരെണ്ണം തല്ലിക്കൂട്ടീ മൂന്നാം മാസമാ... തിരിച്ചു കേറേണ്ടി വന്നത്‌.......പെരവാർപ്പിന്‌ പൊടിച്ച കാശുണ്ടായിരുന്നേ... പിള്ളേരുടെ ഫീസേങ്കിലും കൊടുക്കാമായിരുന്നെന്ന്‌ കുഞ്ഞുമോള്‌ പറയും......ഇച്ചിരി മനസ്സമാധാനം കിട്ടാനാ പോയത്‌....അതിന്റെയെടേൽ ഇതിന്റെ സൊര്യൈക്കേട്‌ കൂടി വേണ്ടെന്നോർത്ത്‌ ഞാനിതങ്ങോട്ട്‌ സ്വിച്ച്‌ ഓഫ്‌ ചെയ്തു"
"സെബാനേ...... കേറിപ്പോരുമ്പോ എന്റെ മുന്നിലും വേറെ വഴിയൊന്നുമില്ലായിരുന്നു......... പിന്നെ വരുന്നത്‌ വരുന്നേടത്ത്‌ വെച്ച്‌ കാണാന്നുള്ള ഒരു ധൈര്യം ഉണ്ടായിരുന്നു........ ആട്ടെ നീയിപ്പം പണിക്കൊന്നും പോണില്ലേ"
" ഇല്ലെന്റെ ബഷീറേ.....പലയിടത്തും അന്വേഷിച്ചു.... നമുക്കുപറ്റിയത്‌ ഒത്തുവരണ്ടേ......പല പരിചയക്കാരും ഫോണെടുക്കാത്ത സ്ഥിതിയായപ്പോ ഞാൻ തൊഴിലന്വേഷിച്ചുള്ള വിളീം നിർത്തി.... പിന്നെ ഒന്നു രണ്ടിടത്ത്‌ റെഡിയായിടത്ത്‌ തീരെ പൈസേം ഇല്ലാന്ന്‌......ഇപ്പോ അവിടെയാണേലും കേറിയേ പറ്റൂ....സ്ഥിതിയാകെ കഷ്ടാകുവാണ്‌.... പിള്ളേരുടെ പഠിത്തം, ലോണടവ്‌......വീട്ടുചെലവ്‌.... ഓർക്കുമ്പോതന്നെ ഭ്രാന്ത്‌ പിടിക്കുന്നു"
" നിനക്ക്‌ എന്നെയൊന്നു വിളിക്കായിരുന്നില്ലേ....." അവന്റെ സ്വരത്തിൽ നേരിയ പരിഭവം
" അതല്ല മച്ചാനേ..... നീ എനിക്കും മുൻപേ കേറിയവൻ...... നിന്റെ വീട്ടിലെ കാര്യങ്ങളും എനിക്കറിയാല്ലോ.....ആദ്യം ഞാനാലോചിച്ചതാ...... പിന്നെ വിളിക്കാൻ എന്തോ.... മടി............... " ക്ഷമാപണം കലർന്നിരുന്നു മറുപടിയിൽ.
"ങും........സെബാനേ മണലാരണ്യത്തിൽ ചുട്ടുപൊള്ളുന്ന സൂര്യന്റെ നേരെ ചോട്ടിൽ നിന്ന്‌ വിയർത്തൊലിച്ച്‌ കരുവാളിച്ച്‌ നിന്ന്‌ പണിയെടുക്കുമ്പോ..... ഒരു നിമിഷം മുമ്പ്‌ നാട്ടിലെത്താൻ എത്ര കൊതിച്ചവരാ നമ്മൾ....... എന്നിട്ടിപ്പോ.... നാട്ടിലെത്തിയപ്പോ നീ വിചാരിക്കുന്നു... ആ നരകത്തീയായിരുന്നു സ്വർഗ്ഗമെന്ന്‌....... ഓരോ പ്രവാസിയുടേയും വിധിയാണത്‌.." അവന്റെ ശബ്ദത്തിൽ നൊമ്പരമലിഞ്ഞ ആർദ്രത.
"അതേ ബഷീറേ..... നമുക്ക്‌ ചുറ്റുമുള്ളവരുടെ സന്തോഷത്തിനും, ജീവിതത്തിനും വേണ്ടി കഷ്ടപ്പെടുന്നത്‌ ഒരു സുഖം തന്നെയാണ്‌...... എന്തുപണിയും ചെയ്യാമെന്നും... എങ്ങിനേയും ജീവിക്കാമെന്നുമൊക്കെ... ഞാൻ സ്വരുക്കൂട്ടിയ ധൈര്യമൊക്കെ ഇപ്പോ ചോർന്ന്‌ പോകുന്ന പോലെ........"ശബ്ദമിടറാതിരിക്കാൻ ഞാൻ പണിപ്പെട്ടു. വിഷയം മാറ്റാനായി എന്റെ ശ്രമം "നിന്റെ വിശേഷമൊന്നും പറഞ്ഞില്ലല്ലോ ?"
" ങാ... അളിയാ...വിശേഷം കുറേപറയാനുണ്ട്‌ ...അതാ ഞാൻ വിളിച്ചേ.....അതിൽ പ്രധാന വിശേഷം.. ന്റെ നിക്കാഹാണ്‌.. വരുന്ന 22ന്‌.....ഇവിടെയടുത്ത്‌ എടരിങ്ങോടൂന്നാ പെണ്ണ്‌...."
"ആഹാ....നല്ല വിശേഷാണല്ലോ......ഏതായാലും ഞാനും കുഞ്ഞുമോളും പിള്ളാരും കൂടി തലേന്നേ അവിടുണ്ട്‌"
" ടാ പഹയാ ..... അതുമാത്രാല്ല വിശേഷം..... മുന്നിലിരുട്ടും ബാദ്ധ്യതയും മാത്രായിരുന്നു ഗൾഫീന്ന്‌ പോരുമ്പോ..... എന്നാലിന്ന്‌ ന്റെ ദിവസ വരുമാനം കേട്ടാ നീ ഞെട്ടും...... ആയിരത്തിയിരുന്നൂറ്‌ രൂപ കൈയ്യി വരാത്ത ഒരൊറ്റ ദിവസമില്ല.. പത്തും രണ്ടായിരോ ലഭിച്ച ദിവസങ്ങളുമുണ്ട്‌...." അവന്റെ ശബ്ദത്തിൽ ആഹ്ലാദത്തിന്റെയലയൊലി.
"ങേ.. നീ മോഷണം തുടങ്ങിയോ.... അതോ പോക്കറ്റടിയോ?....." എന്റെ സംശയം ഒരു തമാശയായിരുന്നില്ല.
"നീയൊന്ന്‌ പോ.. മോനേ ദിനേശാ..... നമ്മള്‌ ശരിക്കും ഗൾഫീപോയി... കഷ്ടപ്പെട്ട്‌.... ഒന്നുരണ്ട്‌ വർഷം പാഴാക്കിക്കളഞ്ഞല്ലോന്നാ ന്റെ സങ്കടം.. അളിയാ..."
" തെന്താടാപ്പാ.... ഇത്ര വല്യ സംഗതി...." എൻറെ സംശയം പെട്ടെന്ന്‌ തന്നെ ജിജ്ഞാസയ്ക്ക്‌ വഴിമാറി.
" ടാ നിനക്കറിയോ.... ഞാനിപ്പം നാളികേര വികസന ബോർഡിന്റെ പരിശീലനം കിട്ടിയ യന്ത്രവത്കൃത തെങ്ങുകയറ്റ തൊഴിലാളിയാണ്‌..... കേറിപ്പോന്നേപ്പിന്നെ ഒന്നു രണ്ടാഴ്ച്ച പണിയന്വേഷിച്ച്‌ ഞാനും നടന്നു. നിനക്കറിയാല്ലോ ഏളെ പെങ്ങള്‌ സുഹ്രാനെ കെട്ടിച്ചേന്റെ കടം, ഉമ്മാന്റെ ചികിത്സ....ആലോചിച്ചാ തലപെരുക്കുന്ന അവസ്ഥ..... ഒരു പണി അത്യാവശ്യായിരുന്നു..... ഒന്നുമങ്ങനെ ശരിയാകാണ്ട്‌....  പ്രാന്തെടുത്ത്‌ നടക്കുമ്പോഴാ..... ഇവിടെ ഉത്പാദക സോസൈറ്റീടെ പ്രസിഡന്റ്‌ ദിവാകരേട്ടൻ യന്ത്രവത്കൃത തെങ്ങുകയറ്റത്തെക്കുറിച്ച്‌ പറഞ്ഞതും പരിശീലനത്തിന്‌ പേര്‌ കൊടുത്തതും..... ആദ്യോക്കെ എനിക്കും മടിയായിരുന്നു... ഈ തെങ്ങുകയറ്റോക്കെ.. മ്മക്ക്‌ ശരിയാവ്വോന്ന്‌... പിന്നെ സ്റ്റാന്റേർഡ്‌ കുറവാണോന്ന്‌ ഒരു സന്ദേഹം.....പക്ഷേങ്കി... സെബാനേ.... പരിശീലനത്തിന്‌ പോയപ്പാഴാണ്‌ മ്മക്ക്‌ കാര്യം തിരിഞ്ഞത്‌.... ഈ തെങ്ങ്‌ ഒരു സംഭവം തന്ന്യാട്ടാ.. മ്മള്‌ പലതും പഠിക്കാനുണ്ട്‌...... പണിക്കെറങ്ങിയപ്പോ നിന്ന്‌ തിരിയാൻ സമയമില്ലാന്ന്‌..... കൈ നിറയെ കാശും.....പിന്നെ ആകെയുള്ള സങ്കടം....തെങ്ങുകയറാൻ വിളിക്കുന്ന ആളുകൾക്ക്‌ മുഴുവൻ, സമയത്ത്‌ ചെന്ന്‌ പണിയെടുത്ത്‌ കൊടുക്കാൻ പറ്റണില്ലാന്നുള്ളതാ....നമ്മളരാളല്ലേയുള്ളൂ.. പത്തുപേരുടെ പണി കിടക്കുമ്പോ അത്‌ അങ്ങനല്ലേ.. വരൂ" അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.
" ആഹാ കൊള്ളാല്ലോ....മച്ചാനേ.. ഇതാവുമ്പോ ആരുടേം ചീത്തവിളിം കേൾക്കാതെ, നമ്മുടെ സമയമൊപ്പിച്ച്‌ പണിയെടുക്കേകേം ചെയ്യാം.. ല്ലേ.. തെങ്ങുകയറ്റക്കാർക്ക്‌ ഇപ്പോ നല്ല ഡിമാന്റാ... ഇവിടൊക്കെ ആറ്‌ മാസം കൂടുമ്പോഴാ കയറ്റക്കാർ വരുന്നത്‌..." ഞാൻ എന്റെ പൊതുവിജ്ഞാനം വിളമ്പി.
" അതെയതേ...വേറേ ഒരു തമാശ കേക്കണോ നിനക്ക്‌....ന്റെ പെണ്ണിന്റെ വീട്ടുകാര്‌ ഒരു ഗൾഫ്കാരന്റെ ആലോചന വേണ്ടാന്ന്‌ വെച്ചിട്ടാണ്‌... ഈ കല്ല്യാണം ഉറപ്പിച്ചതു.. അതാണ്‌ മ്മടെ ഡിമാന്റ്‌.... അതു മത്രമല്ല സെബാനേ...... നമ്മള്‌ വിചാരിക്കുന്ന പോലല്ല... ഈ തൊഴിലിന്‌ ഭയങ്കര മഹത്വവും അന്തസ്സുമാണുള്ളത്‌.... ഇപ്പോ തന്നെ പഞ്ചായത്തിലും കൃഷിഭവനിലും ബ്ലോക്കാഫീസിലുമൊക്കെ എനിക്ക്‌ എന്തൊരു പേരാണെന്നോ..... സിപിഏശിലും ഫെഡറേഷനിലും ഉത്പാദക കമ്പനിയുടേയുമൊക്കെ ഭാരവാഹികൾക്കും അംഗങ്ങൾക്കുമൊക്കെ.... നമ്മുടെ കാര്യത്തിൽ ഭയങ്കര സ്നേഹവും കരുതലും ......ശരിക്കും നമ്മളാകെ മാറിപ്പോയതുപോലെ" ആത്മാഭിമാനം തുടിക്കുന്ന ശബ്ദത്തിൽ അവൻ തുടർന്നു " നിനക്കും പരിശീലനത്തിന്‌ പോയിക്കൂടേടാ...... വേറെ ആരേം അശ്രയിക്കാതെ.... ആരുടേയും സഹായമില്ലാതെ... അന്തസ്സായി ഒരു തൊഴിൽ ചെയ്ത്‌... സുഖമായി കഴിയാം.. അദ്ധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി..."
" ങും.... ഞാനും അത്‌ നിന്നോട്‌ ചോദിക്കാൻ തുടങ്ങായിരുന്നു....... നിനക്കറിയാല്ലോ ഗൾഫിൽ നമ്മൾ എടുത്തിരുന്ന ജോലികൾ.... പിന്നെ ഇവിടെ വന്ന്‌ തെങ്ങ്‌ കേറുന്നതിൽ എന്താണെടാ അന്തസ്സ്‌ കുറവ്‌.....അല്ലേലും അദ്ധ്വാനിച്ച്‌ ജീവിക്കുന്നതിൽ അഭിമാനമല്ലേ വേണ്ടൂ..." മറുപടിയിൽ തീരുമാനത്തിന്റെ ഉറപ്പുണ്ടായിരുന്നു.
" അളിയാ.. നിക്ക്‌ സന്തോഷായെടാ.....  തിങ്കളാഴ്ച്ച ഇവിടെ പുതിയ ബാച്ച്‌ പരിശീലനം തുടങ്ങാണ്‌... നിന്നെക്കൂടി ഉൾപ്പെടുത്താൻ ഞാൻ പറയാം.. പേരും കൊടുക്കാം.... അപ്പോ നീ തയ്യാറായി ഇരുന്നോ....."
" മച്ചാനേ.. നീയാണെടാ ശരിക്കും 'ചങ്ങാതി', ആകെ വേവലാതിപ്പെട്ട്‌ നിന്നപ്പോഴാ നിന്റെ കോൾ വന്നത്‌.... ഇതെനിക്ക്‌ വെറുമൊരു ഫോൺ കോളല്ലെടാ... ജീവിതത്തിലേക്കുളള വിളിയാ..." വാചകങ്ങൾ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറി.
" വിടളിയാ... 'ചങ്ങാതിമാർ' തമ്മിൽ അങ്ങിനെ വല്ലതുമുണ്ടോ.... നീ തയ്യാറായിരുന്നോ.. ഞാൻ വെക്കുവാ.. പണിക്കെറങ്ങാൻ സമയായി.. വൈകിട്ട്‌ വിളിക്കാം...."
" ങാ ശരീടാ..." ​‍്യൂഞ്ഞാൻ കോൾ കട്ട്‌ ചെയ്തു.
അപ്പോഴേക്കും കരിഞ്ഞുതുടങ്ങിയ ജീവിതപ്രതീക്ഷയിൽ പുതുനാമ്പോലകൾ മുളപൊട്ടി തുടങ്ങിയിരുന്നു മനസ്സിൽ.

19 Sept 2014

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


രാം മോഹൻ പാലിയത്ത്



ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്.

ആ കവിത വായിച്ചപ്പോള്‍ അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചതായി മുരളി പറഞ്ഞു. അത് കുറച്ചു പേരെ വായിപ്പിച്ചെന്നും അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം അവരോടെല്ലാം പറഞ്ഞെന്നും എന്നെങ്കിലും അത് ചെയ്യുമെന്നും മുരളി പറഞ്ഞു. കടമ്മന്റെ ഒരു പശുക്കുട്ടിയുടെ മരണം എന്ന കവിത മുരളി സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ഞാനപ്പോളോര്‍ത്തു.

ഒന്നു രണ്ട് ബക്കാഡി കുപ്പികള്‍ കാലിയായി. പ്രധാനമായും കവിതയായിരുന്നു ഞങ്ങളുടെ വിഷയം. കുമാരനാശാന്റെ ഒരു പാട് വരികള്‍ മത്സരിച്ച് ഞങ്ങള്‍ ചൊല്ലി. അദ്ദേഹം ഒരു ഈരടി പാടും. ഞാനടുത്തത്. ചിന്താവിഷ്ടയായ സീതയായിരുന്നു ഞങ്ങളുടെ ഫേവറിറ്റ്. ഇടയ്ക്ക് ആശാന്റെ ഒരു അനുതാപം എന്ന കവിതയിലെ മൂന്ന് ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി. അമ്മ മരിച്ചപ്പോള്‍ ആശാന്‍ എഴുതിയ കവിത. അദ്ദേഹത്തിന് അത് പരിചിതമായിരുന്നില്ല.

അമ്മയുടെ മരണമാണല്ലൊ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാനത് ചൊല്ലിയത്.

പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഡസുഖാസുഖങ്ങളില്‍ നിറം തേയ്ക്കും തനിയ്ക്കൊത്തപോല്‍
മര്‍ത്യന്‍ നീണ്ടൊരു കാലതന്തു നടുവേ നില്‍ക്കുന്നു ചൂടൊന്നു പോല്‍
മധ്യം കത്തിയെഴും ശലാകയുടെ രണ്ടറ്റത്തുമെത്തുന്നു താന്‍.

കൈവിട്ടെന്‍ സമുദായകൃത്യഭരമെല്ലാം വേഗമമ്മയ്ക്കുഞാന്‍
കൈവല്യാവഹമായ വൃത്തിയൊടണഞ്ഞുള്‍ത്തീകെടുത്തീടുവാന്‍
ഹാ! വാഞ്ച്ഛിച്ചു ഹതാശനായി നിമിഷം നീട്ടായ്ക കൃത്യം ബുധന്‍
ദൈവത്തിന്‍ ഗതി നാഗയാന കുടിലം നീര്‍പ്പോളയിജ്ജീവിതം.

ശോകത്താലിഹശോകസംഗതി സമാധാനം തരുന്നില്ലെനിയ്ക്കേ-
കുന്നീല ചിരാനുഭുതരസമിധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലൈകാന്തികം സൌഖ്യമീ-
ലോകപ്രീതിദശാനിബന്ധിനി ഉപാസിയ്ക്കുന്നു ദു:ഖത്തെ ഞാന്‍.

ഉടനെ അദ്ദേഹം ശങ്കരാചര്യരുടെ ആ പ്രശസ്തമായ ശ്ലോകം ചൊല്ലി. അമ്മയെപ്പറ്റിയുള്ള ശ്ലോകം. അതെനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുണ്ടാക്കിയ പരിഭാഷ എനിക്കറിയാമായിരുന്നു:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

ബക്കാഡിയും കവിതയും രാത്രിയും ചേര്‍ന്നുള്ള ത്രികോണ അവിഹിതത്തിന്റെ ലഹരി ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഉയരങ്ങളില്‍ എവിടെയോ വെച്ച് എന്റെ കവിതയിലെ ചില വരികള്‍ ചൊല്ലി അങ്ങേര് എന്നെ വട്ടാക്കി. “പത്രമാപ്പീസുകളുടെ കലൂരേ, ട്രാവല്‍ ഏജന്‍സികളുടെ രവിപുരമേ… അല്ലെ രാം മോഹന്‍?”

പാട്ടുകാര്‍ പിന്നെ പാട്ടുകളിലേയ്ക്കു കടന്നു. ഭരതന്റെ പാര്‍വതിയിലെ കുറുനിരയോ എന്ന ജയചന്ദ്രന്‍ പാടിയ ഗാനം ഞാന്‍ ആരോടോ റിക്വസ്റ്റ് ചെയ്തപ്പോള്‍ മുരളിയ്ക്ക് അത്ഭുതം. ‘ഭരതേട്ടന്‍’ എപ്പോഴും പാടാറുണ്ടായിരുന്ന പുള്ളിയുടെ പ്രിയപ്പെട്ട പാട്ടയിരുന്നത്രെ അത്.
എല്ലാറ്റിനുമുപരിയായി ഞങ്ങളെ രണ്ടുപേരെയും ആഭിചാരം ചെയ്തത് ഒരേ ബാധ തന്നെയാണെന്ന തിരിച്ചറിവായിരുന്നു പ്രധാനം. ആശാന്റെ കവിത.

പിന്നീട് യാഹൂ ചാറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടി. ശങ്കരാച്യരുടേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും ശ്ലോകങ്ങള്‍ പരസ്പരം എഴുതിക്കൈമാറാമെന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാതെ കിടന്നു.

ഒരിയ്ക്കല്‍ എന്നെങ്കിലും ‘എറണാകുളത്തിന്റെ ഓര്‍മയ്ക്ക്’ എന്ന പേരില്‍ ഒരു കളക്ഷന്‍ ഇറക്കുകയാണെങ്കില്‍ അത് മുരളിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെയല്ല സി. ജെ. തോമസിന്റെ ദാവീദിനേയാണ് മുരളിച്ചേട്ടന്‍ അഭിനയിച്ചു കാണാന്‍ കൊതി എന്ന് പറയണമെന്നുണ്ടായിരുന്നു.

ചകോരം, മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, ധനം… എന്റെ പരിമിതമായ സിനിമാനുഭവങ്ങളില്‍ അതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സുക്ഷ്മാഭിനയ മാസ്റ്റര്‍പീസുകള്‍ എന്നും പറയണമെന്നുണ്ടായിരുന്നു.




23 Apr 2014

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത



ഡോ. എം. അരവിന്ദാക്ഷൻ
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (1994-97)
കേരള കാർഷിക സർവ്വകലാശാലയുടെ ഡയറക്ടർ (റിസർച്ച്‌) ആയിരുന്നു.

കർഷകനെ സംബന്ധിച്ചിടത്തോളം പരാതി ഇല്ലാത്ത വിലയാണ്‌ ഇന്ന്‌ നാളികേരത്തിനു ലഭിക്കുന്നത്‌.  ഏറെ നാളുകൾക്കു ശേഷമാണ്‌ നാളികേരത്തിന്‌ ഇത്തരത്തിൽ വില ഉയരുന്നത്‌. അതേ സമയം തന്നെ വിലയിലെ വൻ ഉയർച്ച താഴ്ച്ചകൾ  ഏതു ഉത്പന്നത്തെ സംബന്ധിച്ചിടത്തോളവും അഭികാമ്യവുമല്ല. ഇതു പറയാൻ കാരണം ഇന്ന്‌ നാളികേരത്തിന്റെ മൂല്യ വർധിത ഉത്പ്പന്നങ്ങൾക്ക്‌ നാം വലിയ പ്രാധാന്യം നൽകുന്നുണ്ട്‌. പക്ഷെ, കുറെ നാൾ മുമ്പു വരെ കാർഷിക മേഖലയിലെ ഏറ്റവും വിലകുറഞ്ഞ അസംസ്കൃത വസ്തുവായിരുന്നു നാളികേരം. തുടർന്നിങ്ങോട്ട്‌ അതിന്റെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ്‌ നാം കാണുന്നത്‌. ഇന്ന്‌ നാളികേരം പോലെ വിലയിൽ ഏറ്റവുമധികം കയറ്റിറക്കങ്ങളുള്ള മറ്റൊരു ഉത്പ്പന്നവുമില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയാൽ മാർക്കറ്റിൽ ഉയർന്ന വിലയ്ക്കു മാത്രമെ വിൽക്കാനാവൂ. പക്ഷെ, നാളികേര വില  താഴ്‌ന്നാലും ഈ ഉത്പന്നങ്ങൾ വില കുറച്ച്‌ വിൽക്കാൻ ഉത്പാദകർക്ക്‌ സാധിക്കില്ല. വില കൂടിയാലും കുറഞ്ഞാലും പായ്ക്കറ്റിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന വില മാറ്റാൻ സാധിക്കില്ലല്ലോ. വെളിച്ചെണ്ണയുടെ വില കൂടിയാൽ ആളുകൾ മറ്റ്‌ സസ്യ എണ്ണകൾ വാങ്ങി പകരം ഉപയോഗിക്കാൻ തുടങ്ങും. പക്ഷെ, മൂല്യ വർധിത ഉത്പ്പന്നങ്ങളുടെ കാര്യത്തിൽ അങ്ങനെ നടക്കില്ല. ആളുകൾ അതിന്റെ ഉപയോഗത്തിൽ നിന്ന്‌ പാടെ അങ്ങു പിന്മാറും. അത്‌ വ്യവസായികളുടെ നിലനിൽപിനെ ബാധിക്കും. എനിക്ക്‌ പരിചയമുള്ള ഒരു കമ്പനി ഉണ്ടായിരുന്നു. റീജന്റ്‌ അഗ്രോ പ്രോഡക്ട്സ്‌ - നാളികേരത്തിന്‌ അഞ്ചു രൂപ വിലയുള്ളപ്പോഴാണ്‌ അവർ ഫാക്ടറി തുടങ്ങിയത്‌. ആറു രൂപയും ഏഴു രൂപയും വില വന്നപ്പോഴും പിടിച്ചു നിന്നു, പക്ഷെ എട്ടു രൂപയായപ്പോൾ കമ്പനി പൂട്ടി.
നമ്മുടെ തേങ്ങ വെളിച്ചെണ്ണ മാർക്കറ്റ്‌ വളരെ പരിമിതമാണ്‌. സത്യത്തിൽ കേരളീയർ മാത്രമെ വെളിച്ചെണ്ണ പാചകത്തിന്‌ ഉപയോഗിക്കുന്നുള്ളൂ. മറ്റുള്ളവർക്ക്‌ ഇതിന്റെ രുചി അത്ര പിടിക്കില്ല. കോയമ്പത്തൂർ വരെ ചട്നിയിൽ നാളികേരത്തിന്റെ രുചി ഉണ്ടാവും. അതുകഴിഞ്ഞാൽ പൊട്ടുകടലയാണ്‌. ഇതര ഉത്പ്പന്നങ്ങളായ തൂൾ തേങ്ങ, തേങ്ങാപ്പാൽ, കോക്കനട്‌ പൗഡർ മുതലായവയുടെ മാർക്കറ്റ്‌ കേരളത്തിൽ  ഇനിയും സ്ഥിരമായിട്ടില്ല.
ഇവിടെയൊക്കെയാണ്‌ കേന്ദ്ര ഇടപെടൽ വേണ്ടത്‌.  സബ്സിഡി നൽകണം. അങ്ങനെ ഉത്പ്പന്നം പ്രമോട്ടു ചെയ്യണം. നാളികേരത്തിന്‌ വില കൂടുന്ന അവസരത്തിൽ നിർമാതാക്കൾക്ക്‌  സബ്സിഡി നൽകുന്നതിനെ കുറിച്ച്‌ ഗവണ്‍മന്റ്‌ ആലോചിക്കണം. അല്ലെങ്കിൽ അവയുടെ നിലനിൽപ്‌ അപകടത്തിലാകും. കാരണം ഇൻഡസ്ട്രിക്ക്‌ ഈ വില താങ്ങാൻ സാധിക്കില്ല. വ്യവസായങ്ങൾ നിന്നു പോയാൽ അതോടെ അടുത്ത ഘട്ടത്തിൽ നാളികേരത്തിന്റെ വില ഇടിയും. അത്‌ വീണ്ടു ഉയരാൻ വളരെ കാലതാമസം ഉണ്ടാകും.
നാളികേരത്തിന്റെ വില ഉയരുമ്പോൾ ഉത്പാദക കമ്പനികൾക്ക്‌ മറ്റ്‌ ഉൽപ്പന്നങ്ങൾ  എടുത്ത്‌ മൂല്യ വർധനവ്‌ നടത്താനുള്ള സംവിധാനം ഉണ്ടെങ്കിലേ നിലനിൽക്കാനാവൂ. കാരണം വലിയ വില കൊടുത്ത്‌ നാളികേരം വാങ്ങാനുള്ള ശേഷി കമ്പനിക്ക്‌ ഉണ്ടാവണമെന്നില്ല. കർഷകരുടെ ഉത്പ്പാദക കമ്പനികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഇത്‌ നമ്മുടെ നാളികേര കർഷകർ  ചർച്ച ചെയ്യേണ്ടതാണ്‌.
ഇപ്പോൾ  നാളികേര കർഷകർ  സംഘടിതരാണ്‌. കൃഷിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറിയിട്ടുണ്ട്‌. എന്നാൽ, ഇതിനൊപ്പം കേരളത്തിലെ വ്യാപാരികൾ ഉണർന്നിട്ടില്ല.  മറ്റൊരു കാര്യം, ഇവിടെ ഉത്പ്പാദനച്ചെലവ്‌ ഇപ്പോഴും കൂടുതലാണ്‌. അതു കുറച്ചുകൊണ്ടു വരണം. എങ്കിൽ മാത്രമെ വില സ്ഥിരതയെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാനാവൂ. വെളിച്ചെണ്ണയ്ക്ക്‌ ഇപ്പോൾ നല്ല മാർക്കറ്റാണ്‌. കൊപ്ര വേണമെങ്കിൽ ഇപ്പോഴും സൂക്ഷിച്ചു വയ്ക്കാം.  മറ്റ്‌ നാളികേര ഉത്പ്പന്നങ്ങൾക്കൊന്നും കേരളത്തിൽ ഇപ്പോൾ ഇത്ര വലിയ മാർക്കറ്റ്‌ ഇല്ല. എന്നാൽ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും മറ്റും അവരുടെ എല്ലാ നാളികേര ഉത്പന്നങ്ങൾക്കും നല്ല ആഭ്യന്തര വിപണിയുണ്ട്‌. ഒപ്പം അവർ അന്താരാഷ്ട്ര വിപണിയിലേയ്ക്കും അവ യഥേഷ്ടം കയറ്റി അയക്കുന്നു.  അതിനാൽ ആദ്യം ചെയ്യേണ്ടത്‌ നമ്മുടെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക്‌ ആഭ്യന്തര മാർക്കറ്റിൽ ഡിമാന്റ്‌ ഉറപ്പാക്കുക എന്നതാണ്‌.  നാളികേരത്തിന്റെ വില നിലവാരത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതിനെ നേരിടാൻ
1.    രാജ്യവ്യാപകമായ വിൽപന ശൃംഖല ഒരുക്കുക.
2.    ഉപഭോക്താക്കളുടെ ഉയർന്ന സ്വീകാര്യത നേടുക.
3.    വിപണിയുടെ ആവശ്യകത അനുസരിച്ച്‌ ഉത്പാദനം ക്രമീകരിക്കുക
4.    മാന്യവും സ്ഥിരവുമായ വിലയ്ക്ക്‌ ഉൽപന്നങ്ങൾ തുടർച്ചയായി ലഭ്യമാക്കുക.

ഇക്കാര്യങ്ങൾക്ക്‌ ഊന്നൽ നൽകണം. ഈ ശ്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകണ്ടേതുണ്ട്‌. മൂല്യവർദ്ധനവിനും വൈവിധ്യവത്ക്കരണത്തിനും പ്രാധാന്യം നൽകണം.
ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം തമിഴ്‌നാട്ടിൽ വരൾച്ചമൂലം ഉത്പാദനം കുറഞ്ഞതാണ്‌. കർണാടകത്തിൽ നിന്നുള്ള ഉത്പാദനവും ഗണ്യമായി കുറഞ്ഞു. കോയമ്പത്തൂരിനടുത്ത്‌ എട്ടിമല പ്രദേശത്ത്‌ കാണാം തെങ്ങുകൾ ഉണങ്ങി നിൽക്കുന്ന കാഴ്ച്ച. അപ്പോൾ ഉത്പാദനം സ്ഥിരപ്പെടുത്തണമെങ്കിൽ നമുക്ക്‌ ഒരു നയം വേണം. ജലസേചനം കൂട്ടണം. പക്ഷെ തമിഴ്‌നാടു പോലെ 600 അടി താഴ്ച്ചയിൽ നിന്നു ജലം വലിച്ചെടുത്ത്‌ നാളികേര കൃഷി നടത്തുന്ന ഒരു സംസ്ഥാനത്ത്‌ ഇനിയുമെങ്ങനെ ജലസേചനം കൂട്ടാനാവും. ഇതേക്കുറിച്ച്‌ നല്ല പഠനം നടക്കണം.
കരിക്കിന്‌ ഇപ്പോൾ 20 -25 രൂപ വിലയുണ്ട്‌. ഇത്‌ മാന്യമായ വില തന്നെ.  ഇതര നാളികേര ഉത്പ്പാദക രാജ്യങ്ങൾ ചെയ്യുന്ന പോലെ കരിക്ക്‌ എങ്ങനെ വിദേശ വിപണിയിലേയ്ക്ക്‌ കയറ്റുമതി ചെയ്യാമെന്ന്‌ നാം ചിന്തിക്കണം. നീര ഉത്പ്പാദനമാണ്‌ നമ്മുടെ അടുത്ത ലക്ഷ്യം. മാർക്കറ്റിംങ്ങ്‌ എളുപ്പമായിരിക്കും. ഇതിന്റെ ഉത്പ്പാദനത്തിന്‌ വലിയ സാധ്യതകൾ ഉള്ള ജില്ലകൾ കേന്ദ്രീകരിച്ചാവട്ടെ ആദ്യ ഘട്ടത്തിൽ നീരയുടെ ഉത്പ്പാദനവും സംസ്കരണവും. പരിമിതികൾ മുൻകൂട്ടി കണ്ട്‌ വിലനിലവാരം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച്‌ ബോർഡിൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ നടക്കണം. കാരണം ഇപ്പോൾ കർഷകരുമായി ബോർഡിന്‌ നല്ല ബന്ധമാണ്‌ ഉള്ളത്‌. കരിക്കു തന്നെ കൃത്യമായ വിലയ്ക്ക്‌ സ്ഥിരമായി വിൽക്കാൻ മാർക്കറ്റ്‌ കണ്ടെത്തിയാൽ കർഷകർ നേരിടുന്ന വിലസ്ഥിരതാ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.

23 Mar 2014

malayalasameeksha, mar 15- april 15

ലേഖനം
കുതിരയെയല്ല കൊല്ലേണ്ടത്‌
സ്വാമി സന്ദീപാനന്ദഗിരി

ഉണരുക, കരുതലോടെ കഴിയുക!
സി.രാധാകൃഷ്ണൻ

ഞാനൊരു ദേവാലയം പണിതുകൊണ്ടിരിക്കുന്നു
പ്രൊഫ. എസ്‌.ശിവദാസ്‌

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ
രാംമോഹൻ പാലിയത്ത്

വാക്കുകൾ
പരിഭാഷ: കെ.ബി.സുമൻ

ഗൃഹനിർമ്മാണത്തിനു മുൻപ്
ഡോ.മോഹൻ പി.ടി.


കൃഷി
നീര യാഥാർത്ഥ്യമാകുന്നു; കേരകർഷകർക്ക്‌ ഇത്‌ ആഹ്ലാദവേള
ടി.കെ.ജോസ് ഐ എ എസ്


നീര സംസ്കരണ പ്ലാന്റ്‌ ഒരുങ്ങുന്നു
ഡോ. സി.മോഹൻകുമാർ


നീരയുടെ ശാസ്ത്രീയ സംസ്കരണം
ശ്രീകുമാർ പൊതുവാൾ


നീര ചുണ്ടോളം ...
ബാബു ജോസഫ്‌


നീര വിപണിയിലെത്തുമ്പോൾ...
സിഡിബി ന്യൂസ്‌ ബ്യൂറോ


നാളികേര ശിൽപങ്ങളുടെ പെരുന്തച്ചൻ
നിഷ ശങ്കർ


കവിത

ശംഖുംമുഖം
ഡി.യേശുദാസ്‌ 

ചുവടു തെറ്റിയ നർത്തകി
ശ്രീദേവി നായർ

ചോദ്യം
സന്തോഷ് പാലാ 

ജീവിതം വരഞ്ഞ ചിത്രകാരൻ
രാജു കാഞ്ഞിരങ്ങാട്
ആർത്തി
ടി.കെ.ഉണ്ണി

ആത്മകഥ
രാജൻ സി. എം

കൈലാസനാഥൻ
രാധാമണി പരമേശ്വരൻ

BOARDING PASS
Salomi John Valsan

അഞ്ചാണ്ടൻ തിരുവാറാട്ട്
ഡോ.കെ.ജി.ബാലകൃഷ്ണൻ

മോക്ഷം തേടി
കാവിൽരാജ്‌

ഓർമ്മകൾ ഓളങ്ങൾ
ജവഹർ മാളിയേക്കൽ

PURITY OF LOVE
Dr Anupama Janardhanan

നിർഭയ
പ്രേം കൃഷ്ണ

വനിതാദിന ചുംബനം
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 


കഥ
വൈശാഖപൌർണമി
സുനിൽ എം എസ്

നിർവൃതി
മോഹൻ ചെറായി 

 അക്ബർ ചക്രവർത്തിയുടെ ബാത്ത്‌ർറൂം
ജോമോൻ ജോബ്‌


 നോവൽ
കുലപതികൾ (നോവൽ) -19
സണ്ണി തായങ്കരി  


എഡിറ്ററുടെ കോളം/ നവാദ്വൈതം
ഭാഷ യാഥാർത്ഥ്യത്തെ പൂവിട്ടു മൂടാനുള്ളതല്ലഎം.കെ.ഹരികുമാർ

25 Feb 2014

ചലനം

 ഗിരീഷ് വർമ്മ ബാലുശ്ശേരി

 ഉച്ചതിരിഞ്ഞിരിക്കുന്നു. കയറ്റം കയറുമ്പോൾ കുറേശെ കിതക്കുന്നുണ്ട്‌. മുട്ടിനു നേരിയ വേദനയുണ്ട്. കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ വേദന പടരും. മുട്ടിൽ നിന്നും തുടങ്ങി മുകളിലോട്ടു കയറി കണ്ണുകൾ ഇരുട്ടിലേയ്ക്ക്‌ തെന്നി വീഴുന്നത് പോലെ. ഒരിളം തണ്ടിൽ പിടി കിട്ടി. ഒന്നുലഞ്ഞു. വീഴുമോ. അടുത്തു കണ്ട ഒരു കല്ലിലേയ്ക്ക് മെല്ലെ ഇരുന്നു. അല്പം ആശ്വാസം. സ്പന്ദനങ്ങൾ ഇല്ലാത്ത കൃത്രിമക്കാലിലേയ്ക്ക് നോക്കി. ഒരു ഏച്ചുകെട്ട്. അങ്ങിനെ പറയാമോ . മടുപ്പിക്കുന്ന പലതിൽ നിന്നും ഒരു മോചനം തരുന്നത് കുന്നിൻ മുകളിലേയ്ക്ക് ഒരു യാത്രയാണ്. ഉച്ചനേരം കഴിഞ്ഞ സമയത്താണ് എന്നും പതിവ്. ചൂടുണ്ടെങ്കിലും കാറ്റടിച്ചു കയറുന്ന നേരം ആണ്. ഏതെങ്കിലും മരത്തിന്റെ ഇത്തിരി തണലിൽ ചെറിയൊരു വിശ്രമം. പച്ച നിറഞ്ഞ താഴ്‌വാരത്തിലേയ്ക്ക് നോക്കി സന്ധ്യ മയങ്ങും വരെ. പകലിന്റെ അന്ത്യം കാണുമ്പോൾ ഉള്ളിൽ വിഷാദം ഊറും.

മലമുകളിൽ വളരെ നിരപ്പായ പ്രദേശം ഉണ്ട്. താഴെ നിന്നും ഒരു മഞ്ഞ നിരത്ത് മുകളിലേയ്ക്ക് ചുറ്റിപ്പോവുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരു കോളേജിന്റെ പണി നടക്കുന്നു. കോണ്‍ക്രീറ്റ് പണി തുടങ്ങിയിട്ടുണ്ട്. . കര കര ശബ്ദം കേൾക്കാം. അല്ലെങ്കിൽ ഇവിടെ കാറ്റിന്റെ നേരിയ മൂളക്കവും, കൊച്ചു കിളികളുടെ ചിലമ്പലും അല്ലാതെ മറ്റൊന്നും കേൾക്കില്ലായിരുന്നു. മേഘത്തിന്റെ കറുത്ത പ്രതിഫലനം താഴെയുള്ള വയലിൽ നിഴലിക്കുന്നുണ്ട്. അത് നീങ്ങി നീങ്ങി മറഞ്ഞു. തണലിന്റെ ഒരു ദ്വീപ്.
ഇറങ്ങുമ്പോൾ അമ്മ പതിവുപോലെ ചോദിച്ചു
" ന്തിനാ കുട്ടാ ഈ വെയിലത്ത്. വെയിലാറീട്ട് വൈന്നേരം പോയാൽ പോരെ "
സാധാരണ പോലെ ഒന്ന് ചിരിച്ചതെ ഉള്ളൂ..
ഇറങ്ങുമ്പോൾ അമ്മയുടെ നെടുവീർപ്പ് കേട്ടു. ശ്രദ്ധിച്ചില്ല. എല്ലാം പതിവായിരിക്കുന്നു.
ശരിക്കും മടുക്കുന്നില്ലേ ജീവിതം!! എത്രവട്ടം സ്വയം ചോദിച്ചു . അപ്പോഴൊക്കെ രണ്ടു കുഴിഞ്ഞ കണ്ണുകൾ മനസ്സിനെ പിന്തിരിപ്പിക്കും. കരയുന്ന കണ്ണുകൾ . അമ്മ.
ഒരിക്കലും ഞാൻ സമാധാനം കൊടുത്തിട്ടില്ല. അച്ഛന്റെ മരണം വരെ തീ തിന്നു കഴിഞ്ഞു. ജോലി സ്ഥലത്ത് വെച്ചുള്ള അപകട മരണം ആയതുകൊണ്ട് നല്ല നഷ്ടപരിഹാരം കിട്ടി. അച്ഛനെ കൊണ്ട് അമ്മയ്ക്ക് അങ്ങിനെയെങ്കിലും .....
തന്നെക്കൊണ്ടോ!
രാഷ്ട്രീയത്തിലെ കൊടുവാൾപ്പിടി ആയിപ്പൊയതിന്റെ ബാക്കി പത്രം . വെട്ടിയെടുത്തു കൊണ്ട് പോയ കാലിനെ ഇടയ്ക്കൊന്നു ഓർത്തുപോവാറുണ്ട്. എവിടെ കിടന്നത് ചീഞ്ഞു നാറി മണ്ണിൽ അലിഞ്ഞു പോയിരിക്കും.!! സജീവമായിരുന്ന വീട്ടുമ്മറം ഇന്ന് നിശബ്ദമാണ്.
ഇന്ന് തണുത്ത കാറ്റുണ്ട്. താഴ്‌വരയിലെ ഏതോ വീട്ടിൽ നിന്നും ഉയരുന്ന പുക ആകാശത്തിൽ അലിയുന്നു.
ഒരു കൊച്ചു കിളി. നിലത്ത് കരിയിലകൾക്കിടയിൽ ചിക്കിക്കൊണ്ടിരുന്നു. കഴുത്തു വെട്ടിച്ച് ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട്. അത് ചുണ്ട് പിളർത്തി തനിക്കെന്തോ കാണിച്ചു തരുന്ന പോലെ . ചുണ്ടിൽ പിടയുന്നൊരു പുഴു. അല്പനിമിഷം മാത്രം . ഒരു ജീവൻ അകത്തേക്ക് വഴുതിപ്പോയി.
നിലത്ത് കമിഴ്ന്നു കിടന്നു സൂക്ഷിച്ചു നോക്കി. മണ്ണിൽ അനക്കങ്ങൾ . കോടാനുകോടി ജീവികൾ , അണുക്കൾ ഇവിടെ ജീവിക്കുന്നു.ഒരു കരിയിലയ്ക്ക് ചുവട്ടിൽ നിറയെ ചിതലുകൾ . കൊച്ചുറുമ്പുകൾ മുതൽ കണ്ണിനു ദൃശ്യമാവാത്ത എന്തൊക്കെയോ . എന്നാലും അറിയാം ഈ ചലനം.
ധൃതിപിടിച്ച് എഴുന്നേറ്റു. ഇടറിവീഴാൻ ഭാവിച്ചു.
അപ്പൊഴെന്തൊ താഴെയുള്ള കൊച്ചുവീട്ടിലെ കുഴിഞ്ഞ കണ്ണുകളുള്ള ആ സ്ത്രീയെ , എന്റെ അമ്മയെ വെറുതെ ഒന്നോർത്തുപോയി.

21 Jan 2014

അയ്യപ്പാഞ്ജലി

23 Dec 2013

നശ്വരഗീതങ്ങൾ


അയ്യപ്പൻ മൂലേശ്ശേരിൽ

വിരസതതോരാനാണൊരിട്ടുവാക്കില്‍
ന്യൂമീഡിയാട്രിക്സിന്‍റെ ഇറയത്തേയ്ക്കു
ചേര്‍ന്നു നിന്നത്.

നിറം നഷ്ട്ടമായി തുടങ്ങിയ ഏകാന്തഹൃദയത്തില്‍ നിന്നു വസന്തത്തിനും വേനലിനുമിടയിലെന്ന പോല്‍
അകകാഴ്ചകളില്‍ അപരിചിതത്വം.

വിശ്വാസചക്രങ്ങളില്‍ ബന്ധിയ്ക്കപ്പെട്ട ദേവദൂതര്‍ നിശാവസ്ത്രങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു.

നരകവാസിയോരാത്മാവ് ഘാതകനില്‍
പരിശുദ്ധപ്രണയം കണ്ടെടുക്കുന്നു.

വെയില്‍ചില്ലകളില്‍ മഴമേഘങ്ങള്‍ ചേക്കേറി തുടങ്ങുമ്പോള്‍ മരുസ്ഥലികളില്‍ ജലജ്വാലകള്‍ ആളികത്തുന്നു .

ഭ്രമാപ്പോസ്തലന്‍ പിക്കാസോ മോണാലിസയുടെ
അപൂര്‍ണതയില്‍ നിഷ്കളങ്കത വരച്ചു ചേര്‍ക്കുന്നു.

നിസ്വാര്‍ത്ഥപ്രണയത്താല്‍ അന്നാകരിനീന
വാന്‍ഗോഗിനു ചെവി പകുത്തു കൊടുക്കുന്നു.

ജീവിതത്തിന്‍റെ മനോഹരാവിഷ്കാരി യീറ്റ്സ്
സില്‍വിയോ പ്ലാറ്റിന്‍റെ വരികളില്‍ സ്വയം മതി മറക്കുന്നു.

ദിശാസൂചികള്‍ ഗതിമാറി തിരിയുന്ന വര്‍ത്തമാനത്തില്‍ നിന്നേറെയകലെ ഇലകള്‍ കൊഴിഞ്ഞ സര്‍ഗ്ഗശിഖരങ്ങളില്‍
കാലചക്രം കണ്ടെത്താനാവാതെയൊരാത്മാവ്
ആത്മഹത്യയ്ക്കൊരുങ്ങുന്നു .

*ന്യൂമീഡിയാട്രിക്സ് - പുതുകവിത

24 Nov 2013

കിടങ്ങുകള്‍


സി.എൻ.കുമാർ



കിടങ്ങുകള്‍ കുഴിച്ചു
കാത്തിരുന്നതു വന്യമൃഗങ്ങള്‍
കടക്കാതിരിയ്ക്കാന്‍ ആയിരുന്നു.
ആഴംകുറഞ്ഞ കിടങ്ങുകള്‍
ചാടിക്കടക്കാന്‍ പരിശീലിച്ച
കാട്ടുമൃഗങ്ങള്‍ നാട്ടില്‍ വിഹരിയ്ക്കുന്നു.
മൂപ്പെത്താത്ത വിളകള്‍ കയ്യേറി
വിളവെടുക്കാന്‍ അവയ്ക്കേറെ മിടുക്കാണ്.
കര്‍ഷക മുത്തന്മാരുടെ തോട്ടകളെ പേടിച്ചു
പണ്ടുകാലങ്ങളില്‍ അവ നാടിറങ്ങുമായിരുന്നില്ല.
ഇപ്പോള്‍ തോട്ടകള്‍ക്ക് പഴയവീര്യമില്ല,
നിര്‍മാണത്തിലെ അപക്വത തന്നെ കാരണം.

കിടങ്ങുകള്‍ അഭയമാണ്.
കീഴടങ്ങാന്‍ മടിയ്ക്കുന്ന ജീവിതത്തിന്റെ വേരുകള്‍
നീരാഴങ്ങള്‍ തേടുന്ന നിശാനിശബ്ദതയില്‍
മരുനീരുറവ പോലെ കയ്യെത്താദൂരം
മായക്കാഴ്ചയായി നീങ്ങുമ്പോള്‍
കിടങ്ങുകള്‍ മാത്രം നെഞ്ചോട്‌ ചേര്‍ത്തണച്ചു
കാവല്‍ മാലാഖയെപ്പോലെ എപ്പോഴും.
കിടങ്ങുകള്‍ക്ക് ഒരു മനസുണ്ട്
പതിവായി തേങ്ങുന്ന മനസ്‌
കിടങ്ങ് ചാടിക്കടന്നു നാട്ടിലെത്തുന്ന
കാട്ടുമൃഗങ്ങളുടെ ചെയ്തികളില്‍ വെന്തുനീറുന്ന മനസ്‌.
കിളുന്നു മാംസത്തിനു കൊതിപിടിച്ചു നടക്കുന്ന
കാട്ടുമൃഗങ്ങളുടെ ഘോഷയാത്രയില്‍
നാടാകെ ശബ്ദായമാനമാണ്.
ഈ കലപിലകള്‍ എന്നാണു നിലയ്ക്കുന്നതു?
ഭീതിപരത്തുന്ന വാര്‍ത്തകള്‍ വിളമ്പി
തൃപ്തി വരാതെ ചാനലമ്മായിമാര്‍
അപ്പങ്ങളെമ്പാടും മത്സരിച്ചു
ചുട്ടുകൂട്ടുന്ന തിരക്കിലാണ് നാമിപ്പോളകപ്പെട്ടത്.

കിടങ്ങുകള്‍ക്ക് മുമ്പൊക്കെ നല്ല ആഴമുണ്ടായിരുന്നു.
മുത്തച്ഛന്മാര്‍ ഓരോ വേനലിലും പതിവായി
അവയുടെ ആഴം കൂട്ടുകയോ പുതുക്കുകയോ ചെയ്തിരുന്നു.

അച്ഛന്റെ കാലശേഷം അലസന്മാരായ ഞങ്ങള്‍
ആവഴിയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിയ്ക്കുന്ന ശീലം
ഞങ്ങള്‍ ഉപേക്ഷിച്ചു, അന്യന്റെ അപ്പം പിടിച്ചെടുത്തു
തീന്മേശമേല്‍ വിളമ്പി, മാന്യത നടിച്ചു, അങ്ങനെ ഓരോ
പുത്തന്‍ തലമുറ ജീവിതങ്ങള്‍......
ഇപ്പോള്‍ കുട്ടികള്‍ അവരുടെ വേരുകള്‍ തെരയുന്നു
കിടങ്ങുകളില്‍ നിധിയുണ്ടെന്നും
ആ നിധികള്‍ കുഴിച്ചെടുക്കാന്‍ 
അവര്‍ തൂമ്പയുമെടുത്തു
കിടങ്ങുകള്‍ കുഴിച്ചു തുടങ്ങി
കിടങ്ങുകളുടെ ആഴം അങ്ങനെയെങ്കിലും കൂടട്ടെ.
ആഴം കൂടിയ കിടങ്ങുകള്‍ 
വീടിന്‍റെ സംരക്ഷകരാണെന്നും
കുട്ടികളെങ്കിലും ആ വീടിനുള്ളില്‍ സുഖമായി
ഉറങ്ങിയുണരുമെന്നും ആശിയ്ക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...