Showing posts with label DEEPUSASI THATHAMPALLI. Show all posts
Showing posts with label DEEPUSASI THATHAMPALLI. Show all posts

26 Dec 2015

“ത്രിഫല” കവിതകൾ



ദിപു ശശി തത്തപ്പിള്ളി


1.നെല്ലിക്ക:

പകരം വെക്കാനാവാത്ത മധുരത്തിലേക്കുള്ള, കയ്പ്പിന്റെ ഉന്മാദം

2.താന്നിക്ക:

അവഗണനയുടെ മുൾക്കാട്ടിൽ നിന്നും,

സ്വയമെന്ന അടയാളപ്പെടുത്തലിലേക്കുള്ള ;

നേരിന്റെ ഹ്രസ്വമായ ചുറ്റിപ്പിണയലുകൾ

3.കടുക്ക:

അരുതായ്മകളിൽ ഇരുട്ടുവീഴ്ത്തുന്ന,

ഇല്ലായ്മകളുടെ സഞ്ചാര ദൂരം..

***********************************************

26 Oct 2015

3 മിനിക്കഥകൾ




ദിപുശശി തത്തപ്പിള്ളി

 1. പൊരുൾ
ആദ്യം കരഞ്ഞത് അവളായിരുന്നു. അയാൾ പക്ഷേ ചിരിക്കുകയായിരുന്നു. പക്ഷേ കാര്യകാരണങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച് പൊരുളുകളുടെ ഇളം വിത്തുകൾ പുറത്തെടുത്തപ്പോൾ അവൻ ഞെട്ടിത്തരിച്ച് കരഞ്ഞു. അവൾ ചിരിക്കാനും തുടങ്ങി
2. നിഴലാട്ടം
"നിങ്ങളെന്തിനാണ് എപ്പോഴും എന്റെ പിന്നാലെ?"
"ഞാൻ നിങ്ങളുടെ നിഴലാണ്."
"നിങ്ങൾക്കു തെറ്റി. എനിക്കു നിഴലില്ല. ശരീരമില്ല. മനസ്സ് ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ആത്മാവ് തേടി നടക്കുകയാണ് ഞാനിപ്പോൾ ".
"നിങ്ങൾക്കാണ് തെറ്റിയത്. ഞാൻ നിങ്ങളുടെ നിഴലാണ്. നിങ്ങളുടെ ഉള്ളിലെ മൃഗമൂർഛയുള്ള കോംപ്ലക്സുകളുടെ ഒരു ധൂമരൂപം ".എന്റെ വായടഞ്ഞു.
3. വഴി                       
കേരളത്തിലങ്ങോളമുള്ള ഏതു വഴികളും അയാൾക്ക് ഹൃദിസ്ഥമായിരുന്നു. വഴികളെക്കുറിച്ചുള്ള ഏതു സംശയത്തിനും ആളുകൾ അയാളെ സമീപിച്ചു. അയാളുടെ കഴിവ് പരിഗണിച്ച് നാട്ടുകാർ അയാൾക്ക് ഒരു സ്വീകരണം നൽകി. ചാനലുകൾ അയാളെക്കുറിച്ച് സ്പെഷ്യൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.പത്രങ്ങൾ അയാളെക്കുറിച്ച് കവർസ്റ്റോറികൾ തയ്യാറാക്കി.അപ്പോഴൊക്കെയും അയാൾതിരഞ്ഞുകൊണ്ടിരുന്നത് സ്വന്തം ഭാര്യയുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു.

28 Sept 2015

സ്ക്രീൻ സേവർ



ദിപു ശശി തത്തപ്പിള്ളി


നിലാവിന്റെ നേര്‍ത്ത സംഗീതത്തിൽ നിഴലുകൾ കഥപറയുമ്പോൾഒരു

നിശാശലഭമായി പറക്കുകയായിരുന്നു, അവൾ . യാത്രയുടെ ഏതോ

മുഹൂര്‍ത്തത്തിൽ ആലസ്യത്തോടെ കണ്ണുകൾ തുറക്കുമ്പോൾ കിടക്കയിൽ

തന്റെ ശരീരം കാണാതെ അവൾ പരിഭ്രമിച്ചു.

‘’ പേടിക്കേണ്ട നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോൺ മെമ്മറിയിൽ

ഭദ്രമായുണ്ട്’‘ കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു.സര്‍വതും മറന്ന് ,

കാമുകനോടൊപ്പം പ്രണയം പങ്കു വയ്ക്കുന്ന തന്റെ സുന്ദര നഗനശരീരം

അവന്റെ സെല്‍ഫോൺ സ്ക്രീനിൽ കണ്ടപ്പോഴാണ് അവള്‍ക്കാശ്വാസമായത്.

പ്രണയതീക്ഷ്ണതയിൽ രതിയുടെ ശല്‍ക്കങ്ങൾ പൊതിഞ്ഞ് സ്വന്തം

ശരീരത്തിന്റെ അഴകളവുകളിൽ, അവന്റെ സെല്‍ഫോൺ സ്ക്രീനിൽ അവൾ സ്വയം

പ്രതിഷ്ഠിതയായി. ഒപ്പം , സ്നേഹത്തിന്റെ  ഊഷ്മാവിൽ ഉരുകിയൊലിക്കുന്ന

തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചലനചിത്രങ്ങളിൽ കയ്യൊപ്പു

മൊബൈൽ ടവറുകളിൽ നിന്നും ചോര്‍ന്നൊലിക്കുന്ന നീല നിറമുള്ള

പ്രണയഭോഗാസക്തികളിലൂടെ താനൊരു ‘ ഹോട്ട് പീസ്’ ആയി

നഗരഗന്ധങ്ങളിലലിഞ്ഞുകൊണ്ടിരിക്കുകയാണെന്നറിയുമ്പോൾ;

ഹൃദയത്തിന്റെ അഗാധതകളിലെവിടെയോ , കഴുത്തു ഞെരിക്കപ്പെട്ട

പ്രണയത്തിന്റെ നിലവിളികളിൽ അവൾ പ്രകമ്പനം കൊണ്ടു.

ആരുടേതെന്നറിയാത്ത മൊബൈൽ ഫോൺ സ്ക്രീനുള്ളിൽ നിന്നും സ്വന്തം

ശരീരത്തെ അടര്‍ത്തിയെടുത്ത്, ഓടി രക്ഷപ്പെടാനാവാതെ കരഞ്ഞു തളര്‍ന്ന്....

പിന്നീട് ചിരിച്ചു മടുത്ത്... വെറും നീല നിറമുള്ള ശരീരമായി , നിലം

പതിക്കുമ്പോൾ ; ആരോ തിരിച്ചേല്‍പ്പിച്ച ചിതലരിച്ചു തുടങ്ങിയ ഹൃദയം

അവളുടെ വിയര്‍പ്പിൽ കുതിര്‍ന്ന കൈവെള്ളക്കുള്ളിൽ   അവസാനത്തെ

സ്പന്ദനങ്ങളിലേക്കൂളിയിടുകയായിരുന്നു....

മൗനം കിളിര്‍ത്ത് വാക്കുകളായ് മാറുമെന്നും ദൂരങ്ങള്‍ക്കുമേൽ ചിറകുകൾ

മുളക്കുമെന്നുമുള്ള വെറുതെയോരോ വിശ്വാസങ്ങളുമായി

DIPU SASI;VAZHAKKALA HOUSE,THATHAPPILLY(PO);NORTH

21 Aug 2015

രണ്ട്‌ കഥകൾ


ദിപു ശശി തത്തപ്പിള്ളി
1. സ്വീറ്റ്സ്
“ഇന്നലെ നീ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തല്ലേ? എന്താ വിശേഷം?”
“ അതോ...ഇന്നലെ എന്റെ അമ്മയുടെ വിവാഹം ആയിരുന്നു”
“ഞാൻ നിന്നോടു വഴക്കാ...എനിക്കു സ്വീറ്റ്സ് തന്നില്ലല്ലോ..”
“അടുത്തമാസം നിനക്കു തീർച്ചയായും തരാം”
“അന്ന് എന്താ വിശേഷം?‘
“അന്നാണു എന്റെ അച്ചന്റെ മാര്യേജ് ..”
2. നിഴലാട്ടം
“നിങ്ങളെന്തിനാണ്‌ എപ്പോഴും എന്നെ പിന്തുടരുന്നത്?”
“ഞാൻ നിങ്ങളുടെ നിഴലാണ്‌”
“നിങ്ങൾക്കു തെറ്റി.എനിക്കു ശരീരമില്ല.... നിഴലില്ല..മനസ്സുപോലും ആരൊ
മോഷ്ടിച്ചു കൊണ്ടുപോയി..”
“തെറ്റിയതു നിങ്ങൾക്കാണ്‌..ഞാൻ നിങ്ങളുടെ നിഴൽ തന്നെയാണ്‌..നിങ്ങളുടെ
ആത്മാവിന്റെ മൃഗമൂർച്ചയുള്ളകോംപ്ളക്സുകളുടെ ഒരു ധൂമരൂപം.”
എന്റെ വായടഞ്ഞു...

ദിപു ശശി തത്തപ്പിള്ളി 
ഫോൺ:9847321649

19 Jul 2015

ശിഷ്ടം


ദിപുശശി തത്തപ്പിള്ളി
ക്കോ, എപ്പോഴോ എവിടെയോ വെച്ച് നഷ്ടമായ ഒരോമ്മയുടെ തീക്ഷ്ണ നൊമ്പരം പോലെ, ബാലചന്ദ്ര കരിയിലക വീണു കിടക്കുന്ന മുറ്റത്തു നിന്നു.

മ്മയുറയ്ക്കാത്ത മകനേയും, തനിക്കൊരിക്കലും മനസു തുറന്ന് സ്നേഹിക്കാ കഴിയാതിരുന്ന; തന്നെ മാത്രം ആശ്രയിച്ചിരുന്ന ഭാര്യയേയും ഉപേക്ഷിച്ച്, വീഴ്ചകളെ തെല്ലും ഭയക്കാതെ ധൂത്ത യൗവനത്തിന്റെ സമതലഭൂമിയിലേക്ക് ധാഷ്ട്യത്തോടെ നടന്നു കയറിയത് ഇന്നലെയെന്നതുപോലെ അയാക്കു മുന്നി തെളിഞ്ഞു. ഒരു ഹിരനായ് നാടകത്തിലെ, രംഗബോധമില്ലാത്ത ഒരു പാവയെപ്പോലെ അയാ നിശ്ചലം നിന്നു.

തലയ്ക്കു മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നുപോയ ഒരു പറ്റം പക്ഷിക അയാളി പരിസരബോധമുണത്തി. പകപ്പോടെ, ബാലചന്ദ്ര ചുറ്റും നോക്കി. നേരം സന്ധ്യയാവുന്നു.താനിവിടെയിങ്ങനെ എത്ര നേരമായി നിക്കുന്നുവെന്ന് അയാക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ബാലചന്ദ്രന്റെ കണ്ണുക പൂട്ടിക്കിടക്കുന്ന വീടിനു നേക്ക് നീണ്ടു. ഇരുപതു ഷങ്ങ കാര്യമായ മാറ്റങ്ങ തന്റെ വീടിന് വരുത്തിയിട്ടില്ലെന്നയാ മനസിലാക്കി.

അല്ല. ഇതിപ്പോ തന്റെ വീടെന്ന് പറയാ പറ്റുമോ? ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നുറപ്പിച്ചതാണ് ...... എന്നിട്ടും .....

 തന്റെ ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നത് അയാ അറിഞ്ഞു. ഇങ്ങോട്ടു പോരുന്ന വഴികളിലൊരിടത്തും തന്റെ ബാല്യകൗമാരങ്ങളെ അടയാളപ്പെടുത്തിയ യാതൊന്നും അയാക്കു കാണാ സാധിച്ചിരുന്നില്ല. ഒരു പരിചിതമുഖം പോലും.

ഒരു പക്ഷേ, ഇരുപതു ഷങ്ങ തങ്ങക്കിടയി അപരിചിതത്വത്തിന്റെ ആവരണങ്ങ തുന്നിച്ചേത്തിട്ടുണ്ടാവാം. അവശതയോടെ ബാലചന്ദ്ര വരാന്തയിലേക്കിരുന്നു.  മുഷിഞ്ഞ  ബാഗ്  താഴെ വച്ചു.

ഗീതയും മകനും ഇപ്പോ എവിടെയായിരിക്കും?  വീട് അവ മറ്റാക്കെങ്കിലും വിറ്റുകാണുമോ? മോനെക്കുറിച്ചേത്തപ്പോ അയാളുടെ കണ്ണുക നിറഞ്ഞു. അവ തന്നെ ക്കുന്നുണ്ടാകുമോ? ക്കൂട്ടത്തി, പരസ്പരം അറിയാതെ ഒരു പക്ഷേ അവ തനിക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടാവാം.  നെഞ്ചിനുള്ളി നിന്നും ഉതിന്നു വന്നൊരു ചുമ, അയാളുടെ വരണ്ട തൊണ്ടയി ശ്വാസം മുട്ടി.

കുറ്റബോധത്തിന്റെ കനലുക അയാളെ എരിക്കാ തുടങ്ങിയിരുന്നു.
                അയാളെ നോക്കി പല്ലിളിച്ചു. ഒടുവി, വൈറസുക പുളച്ചു മദിക്കുന്ന രക്തം സിരകളി കട്ടപിടിക്കാ തുടങ്ങും മുമ്പ്, ഒരാഗ്രഹമേ മനസി ബാക്കിയുണ്ടായിരുന്നുള്ളൂ - മോനെ ഒന്നു കാണണം,.ഗീതയോട് മാപ്പു ചോദിക്കണം.

പ്രതിബന്ധങ്ങളെ തകത്തെറിഞ്ഞ് അലറിക്കുതിച്ചൊഴുകിയ ജലപ്രവാഹം, വിളറി ശോഷിച്ച് ഉത്ഭവസ്ഥാനത്തേക്കു തന്നെ അഭയമന്വേഷിച്ചെത്തിയതു പോലെ, അയാൾ പരിക്ഷീണനായി വരാന്തയിൽ നീണ്ട് നിവർന്നു കിടന്നു. വരണ്ടുണങ്ങിയ ചുമയുടെ ആയാസ വേരുകളിൽ ചുറ്റിപ്പിണഞ്ഞ്; സിമന്റു തറയുടെ തണുപ്പിലേക്കയാൾ മുഖം ചേർത്തു.

  "ആരാ?" ചോദ്യം കേട്ട് ബാലചന്ദ്ര മുഖമുയത്തി. ഒരു മദ്ധ്യവയസ്ക്ക.

"ഞാ .... വീട് ...." ബാലചന്ദ്രനിൽ വാക്കുകൾ വറ്റി.

"ഇത്, വാടകക്കു കൊടുക്കാ ഇട്ടേക്കുന്നതല്ല. ഇവിടുത്തെ അമ്മയും മോനും സിംഗപ്പൂരിലാണ്.രണ്ടുവഷമായി ഇവിടെ നിന്നും പോയിട്ട്. വീട് ഞങ്ങളെയാണ് നോക്കാ പ്പിച്ചിരിക്കുന്നത്.ശരിക്കും ഇതിന്റെ ഉടമസ്ഥ ഒരു ബാലചന്ദ്ര ആണ്. ഇവിടുത്തെ അമ്മയുടെ ത്താവ്.അങ്ങേര്, ഭാര്യയേയും മകനേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതാ, 20 ഷം മുമ്പ് എന്നെങ്കിലും അയാ തിരിച്ചുവന്നാ, വീട് തിരിച്ചേപ്പിക്കാ കാത്തിരിക്കുകയായിരുന്നു, അവ.താക്കോ, ഞങ്ങളെ പ്പിച്ചിട്ടാ പോയത് -. അയാ വരുമ്പോ കൊടുക്കാ "

"അപ്പോ അവരിനി തിരിച്ചു വരില്ലേ?" ബാലചന്ദ്രന്റെ തൊണ്ടയി ഒരു നിലവിളി മുറിഞ്ഞു.

" ഇനിയൊരു വരവുണ്ടാവില്ലെന്നു പറഞ്ഞിട്ടാ അവരു പോയത്. അതിരിക്കട്ടെ, നിങ്ങളറിയുമോ അവരെ? "അയാളുടെ മുഖത്ത് സംശയത്തിന്റെ നൂല് വലിയുന്നത് ബാലചന്ദ്ര കണ്ടു.
"ഇല്ല ..... ഇല്ല.....ഞാ വീട് വാടകക്കു കിട്ടുമോന്നറിയാ വേണ്ടി കയറിയതാ. ശരി ..... പോട്ടെ ..... "

ബാലചന്ദ്ര പതുക്കെ എഴുന്നേറ്റു. മുറ്റം കടന്ന് പ്രധാന നിരത്തിലേക്ക് ഇറങ്ങുമ്പോ അയാ വെറുതെ തിരിഞ്ഞു നോക്കി. വീടിന്റെ കണ്ണുക നിറഞ്ഞിരിക്കുന്നതയാ കണ്ടു.

കരയുന്ന വീടിനെ പിന്നിലാക്കി, ലക്ഷ്യമില്ലാതെ നടക്കുമ്പോ അയാക്കു ചുറ്റും ഇരുട്ട് ചിറകു വിടത്തി പറക്കാ തുടങ്ങിയിരുന്നു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...