Showing posts with label jayanan. Show all posts
Showing posts with label jayanan. Show all posts

18 Feb 2012

ദൂരം


ജയനൻ

ക്രിസ്തുവിൽ നിന്നും
ബുദ്ധനിലേക്കുള്ള ദൂരം
ഒരു മുഴംകയറിന്റെ
ഒരു കുറുനീളം...

ക്രിസ്തു മൂന്നാംനാൾ
ഉയിർകൊണ്ടിട്ടും
ഒരു കുറുനീളം ബാക്കിനിന്നു...

14 Jan 2012

പടുകോമരം


ജയനൻ

മദമിളകിയ മനുഷ്യഭാവത്തിൽ
ദൈവമെന്ന കനിവുതേടിയോൻ...
നെടിയ നീലാംബരം
ആഴിചക്രം
നെടുവീർപ്പുപോലൊരു
വൃക്ഷഛായ...
രക്തം,മാംസം,കഫം,രേതസ്സ്‌
പെടലിനിറയെ
പെരുത്ത ഭ്രാന്തിൻ
അവലക്ഷണങ്ങൾതൻ
പരിദംശനം...
സ്ത്രീവേദം*
പുരുഷവേദം
കുരിശുകാട്ടിയും
ജപമുരുക്കിയും
കനത്തചർമ്മത്തെ വലിച്ചുമൂടിയും
കുനിഞ്ഞുപോയന്റെ
ജനനേന്ദ്രിയം...
യൂറിഞ്ഞെറിയാം
ചെമ്പട്ടിൻ ഉടയാട
നാഗവൃക്ഷത്തിൽ തൂങ്ങിയാടുവ-
താരെറിഞ്ഞ നേരിൻ പഴങ്കോണകം...?
ഉരുക്കിമാറ്റുമോ
ഈ കീർത്തിസ്തംഭത്തെ?
മെരുക്കിടാനിനിയെന്തു പോംവഴി?
ഉദ്ധാരണം
ഉരഗശീലമെന്നൊരശരീരി
പടഹകാഹളം പോൽ
കുലം മുടിക്കുന്നു...
ഉടവാളതെന്നുറക്കെച്ചൊല്ലുവാൻ
ഉറഞ്ഞുതുള്ളുന്നൊരു പടുകോമരം...

*രതിഭാവം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...