Showing posts with label nidars raj. Show all posts
Showing posts with label nidars raj. Show all posts

25 Feb 2014

ശവരുചികളുടെ പാചകശാസ്ത്രം

നിദർശ് രാജ്

ഇടിഞ്ഞുപൊളിഞ്ഞ 
ലോകത്തെ 
നമുക്കെല്ലാവർക്കും 
ചേർന്ന് 
കെട്ടിപ്പടുക്കണം 
എന്നു പറഞ്ഞ 
നേതാവിനടുത്തേക്ക് 
വാർക്കക്കമ്പിയും 
അൾട്രാടെക്ക് 
സിമന്റിന്റെ 
ചാക്കുമായി 
പോയവന്റെ 
ശവം 
പുഴമീൻ കൊത്തി.

ഈ വിവരം 
ഒന്നുമറിയാതെ 
മീൻകാരൻ 
ആ മീനുകളെ 
ചൂണ്ടയിട്ടു 

അത് 
മരിച്ചുപോയ 
പണിക്കാരന്റെ 
മകൾ 
മീനൊന്നിന്നു 
അരരൂപ വെച്ച് 
വാങ്ങി 
വറുക്കുകയും 
കറിവയ്ക്കുകയും 
ചെയ്തു.

അച്ഛന്റെ 
ശവം 
തിന്നുമ്പോൾ 
മക്കളും,
ഭർത്താവിന്റെ 
ശവം 
തിന്നുമ്പോൾ 
ഭാര്യയും 
തിരിച്ചറിഞ്ഞു.
-അയാളുടെ 
ശവത്തിന് 
ഉപ്പു കൂടുതലും 
മുളകു കുറവുമാണെന്ന്-


20 Apr 2012

ഐ ടി യുഗം

നിദർശ് രാജ്

ഇന്നലെ വഴിയോരത്ത്
മരിച്ചുകിടന്നയാള്‍
ഇന്നെന്നോട് സംസാരിക്കാന്‍ വന്നു
അപ്പോഴോര്‍ത്തു
എന്റെ ശവമെടുത്തത് മിനിയാന്നല്ലേ
എന്റെ തലയ്ക്ക് സ്ഥിരതയില്ലാതായോ 
അതോ ആരും മരിച്ചിട്ടില്ലേ?
ഒരെത്തും പിടിയും കിട്ടാതായപ്പോള്‍
കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിച്ചു
കമ്പ്യൂട്ടറാണാ രഹസ്യം എന്നോടോതിയത്
മകനേ ഇതാണ്
‘ഐ ടി യുഗം’

18 Mar 2012

തീവണ്ടി

നിദർശ് രാജ്

ഞാന്‍ തീവണ്ടി
അലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു


അലറിക്കരയുവാന്‍ 
കുറേയേറെ കാരണങ്ങളുണ്ട്
ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു


കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ


അലക്ഷ്യമായുള്ള യാത്രയില്‍ 
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.

തീവണ്ടി

നിദർശ് രാജ്

ഞാന്‍ തീവണ്ടി
അലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു


അലറിക്കരയുവാന്‍ 
കുറേയേറെ കാരണങ്ങളുണ്ട്
ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു


കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ


അലക്ഷ്യമായുള്ള യാത്രയില്‍ 
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...