Showing posts with label jayachandran pukkalathara. Show all posts
Showing posts with label jayachandran pukkalathara. Show all posts

19 Jul 2012

ദിനങ്ങളിങ്ങനെ


ജയചന്ദ്രന്‍ പൂക്കരത്തറ 
 9744283321


കുളമങ്ങനെ വറ്റുന്നു
കുളമങ്ങനെ വറ്റുന്നു
കുളവക്കില്‍ കാവലിരിയ്ക്കാന്‍
പലരുണ്ടല്ലോ.


ഇറവെള്ളം നിറയുന്നേരം
നിറവെള്ളം ഒഴുകുന്നേരം
കുളവക്കില്‍ കാവലിരിയ്ക്കാന്‍
തുണയില്ലാതാളുകളെവിടെ ?


ചളിവെള്ളപ്പരുമഴമൂലം
തെളിനീരാലലകള്‍ തീര്‍ത്ത്
വെളുവെളെയായ്ത്തീര്‍ന്നൊരു മീനിന്‍
കുളിരാര്‍ന്നൊരു കണ്ണും നോക്കി
അടരാടാന്‍ കഴിയാത്തവരും
ചൂണ്ടയിടാനറിയാത്തവരും
കുഴലൂതാനറിയാത്തവരും
വലവീശാനറിയാത്തവരും
കുളവക്കിന്‍ ചുറ്റുമിരുന്ന്
സിഗരറ്റിന്‍ തുമ്പു കരിച്ച്
വെടി പറയാന്‍ തെള്ളുകയായി.


കരതന്നിലിരിയ്ക്കും പലരുടെ
കുരയും ചില വാക്കും കേട്ട്
മരണത്തിന്‍ നേര്‍വഴിയോര്‍ത്ത്
ചളിതന്നില്‍ മുഖവും പൂഴ്ത്തി
വെള്ളത്തില്‍ തെളിയാതങ്ങനെ
ദിനരാത്രം തീര്‍ക്കുകയായി.


കര തന്നിലിരുന്നോരെല്ലാം
വിറ വന്നു മരിയ്ക്കുകയായി
ഒരു ചെറുമീന്‍ മേനി കൊതിച്ച്
പല നാളും പോക്കുകയായി.

20 Apr 2012

തമ്പുരാന്റെ തുമ്പി


In new window
Print all
Collapse all
ജയചന്ദ്രന്‍ പൂക്കരത്തറ

തുമ്പതന്‍ തുമ്പത്തിരുന്നിടുവാന്‍
തമ്പുരാന്‍ കല്പന കേട്ടനേരം
തുമ്പി ചെന്നാമോദപൂര്‍വമല്ലോ
തുമ്പതന്‍ തുഞ്ചത്തമര്‍ന്നിരുന്നു.
വര്‍ണച്ചിറകുകള്‍ മന്ദമന്ദം
വിണ്ണിന്നു നേരേ ചെരിച്ചുവെച്ച്
ഗോട്ടിപോലുള്ളതാം കണ്‍കളാലേ
ചുറ്റും നിരീക്ഷിച്ചിരിയ്ക്കയായി.

തുമ്പതന്‍ പൂക്കളറുക്കുവാനായ്
കുമ്പിട്ടു കുട്ടികള്‍ വന്നനേരം
തുമ്പപ്പൂവേറെ നിറഞ്ഞ ദിക്കില്‍
തുമ്പിയിരിക്കുന്ന കാഴ്ച കണ്ടു.
ആരോ ചിറകു പിടിച്ചമര്‍ത്തി
ചോരച്ച തുമ്പിയെ സ്വന്തമാക്കി
അന്നവരുച്ചത്തില്‍ പാട്ടുപാടി
പൊന്നോണപ്പൂവിളം പാട്ടതല്ല;
തുമ്പിയേ തുമ്പിയേ കല്ലെടുക്കൂ
തമ്പ്രാന്‍ പറഞ്ഞെടോ കല്ലെടുക്കാന്‍.”
----------



14 Aug 2011

സർപ്പം


ജയചന്ദ്രൻ പൂക്കരത്തറ
തെരുവിൽ
വസ്ത്രശാലയിൽ
ചുരീദാറിട്ട
സുന്ദരി.
അവളുടെ
മുഴുപ്പിൽ
കണ്ണുടക്കി
ഞാൻ
തരിച്ചു നിൽക്കുന്നു.
ഏതോ
വിദൂര സ്മൃതിയിൽ
അവളൊരു സർപ്പം;
ഇഴഞ്ഞുനീങ്ങുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...