Showing posts with label anju devi menon. Show all posts
Showing posts with label anju devi menon. Show all posts

24 Jan 2013

സെക്സിയായ അമ്മമാര്‍ പീഡനം കുറയ്ക്കും



 അഞ്ജുദേവി മേനോൻ

ഈയിടെ പരിചയത്തിലുള്ള ഒരു ചേച്ചി ഒരു ഞെട്ടിപ്പിക്കുന്ന സംഗതി പറഞ്ഞു. അവരുടെ ഭര്‍ത്താവ് പ്രായത്തില്‍ വളരെ ഇളപ്പമുള്ള കുടുംബ സുഹൃത്തായ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന്. ഇപ്പോള്‍ ആ കുട്ടിയും അയാളും ചേച്ചിയുടെ മുന്‍പില്‍ വച്ച് കാമുകനും കാമുകിയും പോലെ പെരുമാറാനും തുടങ്ങിയിട്ടുണ്ട്. ഇത് കണ്ടുപിടിച്ചു ആദ്യം ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു ആ ചേച്ചി പ്രസവത്തിനു ശേഷം ഒരുപാട് വണ്ണം വെച്ച് സുന്ദരി അല്ലതായെന്ന്. അയാള്‍ക്ക്‌ അതീവ സുന്ദരിയായിരുന്ന അവരോടു പണ്ട് തോന്നിയിരുന്ന വികാരം ഇപ്പോള്‍ തോന്നുന്നില്ല എന്നും. അതുകൊണ്ട് സുന്ദരിയായ ആ കൊച്ചു പെണ്‍കുട്ടിയോട് അയാള്‍ അടുപ്പത്തിലായി. അവള്‍ക്കും അയാളോട് പ്രേമമാണ്, കല്യാണം കഴിക്കാന്‍ വരെ തയ്യാറുമാണ് എന്ന്. അവര്‍ പതിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറും ഉണ്ട്. ചേച്ചി രണ്ടു കുഞ്ഞുങ്ങളെയും നോക്കി വീട്ടില്‍ കഴിയുന്നു. രണ്ടു വര്‍ഷമായി അയാള്‍ അവരുടെ ദേഹത്ത് ഒന്ന് തൊടാന്‍ പോലും തയ്യാറില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടില്‍ ഇതുപോലെ അനേകം ചേച്ചിമാരില്ലേ ?
നമ്മുടെ നാട്ടില്‍ നടക്കുന്ന മിക്ക പീഡനങ്ങളും വിവാഹിതരായ പുരുഷന്മാരാണ് നടത്തുന്നത്. അതിനു ഒരു പങ്കു തങ്ങളുടെ സൌന്ദര്യം സംരക്ഷിക്കാത്ത, ഹെല്പ് ലെസ്സ് ഭാര്യമാര്‍ക്കും ഇല്ലേ ? പ്രസവശേഷം ഇനിയെന്ത് നോക്കാന്‍ എന്നാ മട്ടില്‍ വാരി വലിച്ചു തിന്നു, ചീര്‍ത്തു തടിച്ചു നടക്കുന്ന പെണ്ണുങ്ങള്‍ തങ്ങളുടെ പുരുഷന്മാര്‍ക്ക് പീഡനത്തിനു അനുവാദം കൊടുക്കാറ് പോലും ഉണ്ട് എന്ന് തോന്നുന്നു. തങ്ങളുടെ കോമ്പ്ലെക്സ് കാരണം അവര്‍ക്ക് തടയാനും ആവുന്നില്ല. പുരുഷന്മാര്‍ ഇത് മുതലെടുത്ത്‌ നാട് നീളെ പീഡനം നടത്തി, പിടിക്കപ്പെടുമ്പോള്‍ തനിക്കു ഭാര്യയുണ്ട്, കുഞ്ഞുങ്ങളുണ്ട്, ശിക്ഷിക്കരുത് എന്നൊക്കെ പറഞ്ഞു മുതലക്കണ്ണീര്‍ ഒഴുക്കുന്നു.
വിവാഹിതരും അമ്മമാരുമായ ചേച്ചിമാര്‍ തങ്ങളുടെ സൌന്ദര്യത്തില്‍ വളരെ ശ്രദ്ധിക്കണം. അവരുടെ അറിവിലേക്കായി അഞ്ചു കാര്യങ്ങള്‍ പറയുന്നു
ശുഭ പ്രതീക്ഷയോടെ എപ്പോഴും സന്തോഷമായിരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ മറ്റു കുടുംബാംഗങ്ങളുടെയും സഹായം തേടണം. ഭര്‍ത്താവിനു വേണ്ട സമയം അയാള്‍ക്കും കൊടുക്കണം. എപ്പോഴും പരാതി പറഞ്ഞു അയാളെ മുഷിപ്പിക്കരുത്.
തങ്ങളുടെ ശരീരം ഒരു സ്വകാര്യ സ്വത്തായി സംരക്ഷിക്കണം. വേണ്ട വിശ്രമം, എക്സെര്‌സൈസ് ഇവ കൊടുക്കണം. പ്രസവശേഷം ഒരു ഫിസിയോതെരാപിസ്റ്റിനെയൊ, ഫിറ്റ്നെസ്സ് ഇന്സ്ട്രക്ടരെയോ കണ്ടു പതിവായി ശരീരത്തിന്റെ ഭംഗി നിലനിര്‍ത്താന്‍ എക്സെര്‌സൈസ് ചെയ്യണം. നന്നായി ഉറങ്ങണം, ബ്യൂട്ടി തെറാപ്പിയും ചെയ്യണം.
നിങ്ങള്‍ക്കായി കുറച്ചു സമയം മാറ്റി വക്കണം. യോഗ, വായന, ടെമ്പിള്‍ /ചര്‍ച്ച്‌ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുക ഇവയൊക്കെ ചെയ്യാം.
നിങ്ങള്‍ക്കും ഭര്‍ത്താവിനുമായി മാത്രം കുറച്ചു സമയം വേണം. ലൈംഗികബന്ധം ഇന്റെര്‍കോര്‍സ് മാത്രം അല്ലല്ലോ. ഭര്‍ത്താവിന്റെ ലൈംഗികദാഹം തീര്‍ക്കാന്‍ നിങ്ങളുടെ ശരീരത്തിന്‍റെ ഏതെല്ലാം സാദ്ധ്യതകള്‍ ഉപയോഗിക്കാനാവും. നിങ്ങളുടെ ശരീരവും ഭര്‍ത്താവിന്റെ സ്പര്‍ശം കൊതിക്കുന്നില്ലേ. പ്രസവശേഷം നമ്മുടെ ശരീരവുമായി എത്ര അടുപ്പം കാണിക്കാം എന്നൊക്കെ അയാള്‍ക്കും സംശയമുണ്ടാവും. മറ്റു ശരീരങ്ങള്‍ തേടി അയാള്‍ പോകാതിരിക്കണം എങ്കില്‍ ഈ കാര്യത്തില്‍ നമ്മള്‍ മുന്‍കൈ എടുത്തെ പറ്റൂ. നിങ്ങള്‍ക്ക് സ്വന്തം ബോഡി ഇന്റെര്കൊര്സിനു റെഡിയല്ല എന്ന് തോന്നുന്നു എങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ റെഡിയാകുന്നതുവരെ അദ്ദേഹത്തിനു സുഖം പകര്‍ന്നു കൊടുക്കൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ സെക്സിന് വളരെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കണം.
നിങ്ങളുടെ കൂട്ടുകാരികളോട് ഒത്തും സമയം ചെലവഴിക്കൂ. നിങ്ങളുടെ ശരീരത്തിന് ആകര്‍ഷകമായ ഡ്രസ്സ്‌ സെലെക്റ്റ് ചെയ്യുവാനും, മേക്അപ്പ്‌ ചെയ്യാനും ഒക്കെ കൂട്ടുകാരികള്‍ നിങ്ങളെ സഹായിക്കും. ശരീരത്തില്‍ വന്ന താല്‍ക്കാലിക വ്യത്യാസങ്ങള്‍ എല്ലാം ഭര്‍ത്താവിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു അയാളെ അകറ്റി നിര്‍ത്താന്‍ ഇടയാക്കരുത്. സ്ത്രീകള്‍ക്കാകുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കാന്‍ പറ്റും. അങ്ങിനെ ഭര്‍ത്താവിനെ പീഡനത്തിന്‍റെ പാത്തില്‍ നിന്നും സേവ് ചെയ്യാനും പറ്റും

22 Dec 2012

ട്വിറ്ററും ഫേസ്ബുക്കും നിങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുമെന്ന് പഠനം


 അഞ്ജുദേവി മേനോൻ

ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്‍ഡ് ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
10 വര്‍ഷം മുന്‍പ്‌ തങ്ങള്‍ ഉറങ്ങിയതിനെക്കാള്‍ 90 മിനുട്ടോളം കഴിഞ്ഞാണ് ഇത്തരക്കാര്‍ ഉറങ്ങുന്നതെന്നും ഈ പഠനമാ വ്യക്തമാക്കുന്നു. ഈ സമയം മുഴുവന്‍ ഇവര്‍ ബെഡില്‍ വെച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വീട്ടിലെ ലാപ്ടോപ്പില്‍ വെബ്‌ ബ്രൌസിങ്ങോ ആയിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഒരു സാധാരണ യുവാവ്‌ ഇപ്പോള്‍ ഉറങ്ങുന്നത് പഴയ സമയം ആയ 10 30 മായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ദ്ധരാത്രിയിലാണ്. നമ്മള്‍ പകുതിയോടടുത്ത് പേരും അതായത് 46 % പേരും 90 മിനുട്ടോളം അധികം ഉറങ്ങാതെ ഇരിക്കുന്നു. ഇവരില്‍ 15 ശതമാനം പേരും വ്യക്തമാക്കിയത് ഇങ്ങനെ ഇരിക്കുന്നത് മൂലം അന്നത്തെ സെക്സ് തങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നാണ്. അതായത് വെബ്‌ ബ്രൌസിംഗ് നിര്‍ത്തിയ ശേഷം പിന്നീട് ക്ഷീണത്തോടെ ഇവര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്.
10 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ ഒരാഴ്ച ഏഴര മണിക്കൂര്‍ കുറവാണ് നാം ഉറങ്ങുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു വര്‍ഷത്തെ കാര്യം നോക്കുകയാണെങ്കില്‍ 360 മണിക്കൂറുകളോളം ഉറക്കം നമുക്ക് നഷ്ടപ്പെടുന്നു.
നാലിലൊരു ഭാഗം ജനങ്ങള്‍ക്കും ബെഡ് ടൈമില്‍ ബ്രൌസ് ചെയ്യുക എന്നത് ഒരു ഹാബിറ്റായി മാറിയിരിക്കുകയാണ്. അതെ സമയം 15 % പേരാണെങ്കില്‍ ടിവി പരിപാടികള്‍ കണ്ടിരിക്കുകയാവും. 13 % പേരാണെങ്കില്‍ ഏതെന്കിലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുകയായിരിക്കും.
30 വയസ്സിനു താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടു പേരും ബെഡില്‍ കിടന്നു ട്വീറ്റ് ചെയ്യുന്നവരോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോ ആയിരിക്കും. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഇക്കൂട്ടരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഫ്രീ ടൈം എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആവാനായിരിക്കും ഇക്കൂട്ടര്‍ ശ്രമിക്കുക. അങ്ങിനെ ഓരോ നിമിഷവും ഇവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതം തകരുന്നത് ഇവര്‍ കാണുന്നില്ല.
ഈ പഠനത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെ,
ഞാന്‍ എന്റെ ജോലി കഴിഞ്ഞു വരുമ്പോള്‍ തന്നെ രാത്രി ആകും. വീട്ടിലെത്തി എന്തെങ്കിലും ചെറിയ ഡിന്നര്‍ അടിച്ച ശേഷം വേഗമെത്തുക ഫേസ്ബുക്കില്‍ ആയിരിക്കും. അതിനു ശേഷം ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ആ ലോകത്തായിരിക്കും ഞാന്‍ . എന്നെ വെയിറ്റ് ചെയ്തു ഭാര്യ ഉറങ്ങിപ്പോയിരിക്കും. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം.
സുഹൃത്തുക്കളെ, ഇനിയും സമയമുണ്ട്.. ഒരു മാറ്റം തീര്‍ച്ചയായും നല്ലതാണ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...