Showing posts with label mini mmathew. Show all posts
Showing posts with label mini mmathew. Show all posts

20 Apr 2012

വെട്ടത്തുനാട്ടിലെ ഏദൻ തോട്ടം


മിനി മാത്യു
പബ്ലിസിറ്റി ഓഫീസര്‌, നാളികേര വികസന ബോർഡ്‌, കൊച്ചി-11

മലപ്പുറം ജില്ലയിലെ തിരൂരിൽ ചുണ്ടൻവീട്ടിൽ മുഹമ്മദും
       ഭാര്യ ഷക്കീലയും പരമ്പരാഗതമായി ലഭിച്ച പത്തേക്കർ തെങ്ങിൻ പുരയിടം അവരുടെ
ഏദൻതോട്ടമാക്കി മാറ്റിയിരിക്കുന്നു. ഷക്കീലയെ സംബന്ധിച്ചിടത്തോളം
കൃഷിപാഠങ്ങൾ പഠിച്ചിട്ടോ പരിശീലനം നേടിയിട്ടോ അല്ല ഈ രംഗത്തേക്ക്‌
കാൽവെക്കുന്നത്‌.  കാർഷികരംഗത്ത്‌ ഭർത്താവിന്‌ നൽകാവുന്ന സഹായങ്ങൾ
ചെയ്ത്‌ കൃഷിയിൽ ആനന്ദം കണ്ടെത്തിയ ഏദൻ തോട്ടത്തിന്റെ ചുമതലക്കാരിയാണിവർ.
കാർഷിക വൃത്തിയിൽ വേറിട്ടൊരു മാതൃകയാണ്‌ ഈ ദമ്പതികളുടെ കൃഷിയിടം. ബൈബിളിൽ
പറഞ്ഞിരിക്കുന്നതു പോലെ ?കാഴ്ചയ്ക്ക്‌ കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള
പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടെയുണ്ട്‌?. 2008 ലെ
കർഷകശ്രീ അവാർഡ്‌, 2009 ലെ കർഷകോത്തമ അവാർഡ്‌ എന്നിവയെല്ലാം ഇവരെ
തേടിയെത്തിയത്‌ ഈ ദമ്പതികൾ അവലംബിച്ചുവരുന്ന മാതൃകാകൃഷിരീതികൾ ഒന്നു
കൊണ്ടുമാത്രം. കാലാനുസൃതമായ എല്ലാ നൂതന സാങ്കേതിക മാർഗ്ഗങ്ങളും ഷക്കീലയും
മുഹമ്മദും തങ്ങളുടെ കൃഷിയിടത്തിൽ അവലംബിച്ചിട്ടുണ്ട്‌.
തെങ്ങ്‌ മുഖ്യവിളയായി കൃഷിചെയ്തുവരുന്ന സമ്മിശ്രകൃഷിരീതിയാണിവിടെ.
തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ കാസർഗോഡ്‌ വരെ ജലസേചന സൗകര്യാർത്ഥം
ബ്രിട്ടീഷുകാർ ചാലുകീറി വെട്ടിയുണ്ടാക്കിയ കനോലി കനാലിന്റേയും തിരൂർ
പൊന്നാനിപ്പുഴയുടേയും ഇടയിലാൺ​‍്‌ ഫലഭൂയിഷ്ടമായ ഈ കൃഷിയിടം. 45-50
വർഷത്തോളം പ്രായമായ 600 നാടൻ നെടിയ ഇനം തെങ്ങുകളാണ്‌ കൃഷി
ചെയ്തിരിക്കുന്നത്‌. തെങ്ങോന്നിന്‌ 140 തേങ്ങ വിളവു ലഭിക്കുന്നു
കരിക്കിനു പറ്റിയ കുറിയ ഇനങ്ങൾ നടാൻ ഉദ്ദേശമുണ്ട്‌. ഇടവിളയായി ജാതി, വാഴ,
കുരുമുളക്‌, പച്ചക്കറിയിനങ്ങളായ ചേന, ചേമ്പ്‌, കുമ്പളം, വെള്ളരി, പാവൽ,
കോവൽ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്‌. മുപ്പതോളം കായ്ക്കുന്ന ജാതി
മരങ്ങളാണുള്ളത്‌. തെങ്ങിൽ നിന്ന്‌ പ്രതിവർഷം ശരാശരി 3.5 ലക്ഷത്തോളം രൂപ
വരുമാനം ലഭിക്കുന്നു. തോട്ടത്തിലെ പാഴ്‌വസ്തുക്കളെല്ലാം കമ്പോസ്റ്റാക്കി
മാറ്റുന്നതിനാൽ രോഗകീടങ്ങളുടെ ആക്രമണം നന്നേ കുറവാണ്‌.
സമ്മിശ്രകൃഷിരീതിയിൽ പശു വളർത്തൽ, താറാവ്‌ വളർത്തൽ, കോഴി വളർത്തൽ, മീൻ
വളർത്തൽ എന്നിവയെല്ലാം ആധുനിക സാങ്കേതികമാർഗ്ഗങ്ങളുടെ സഹായത്താൽ ചെയ്തു
വരുന്നു. പുഴയോരക്കാറ്റിന്റെ ശീതളിമയിൽ തലയെടുപ്പോടെ കരുത്താർജ്ജിച്ചു
നിൽക്കുന്ന കേര വൃക്ഷങ്ങളാണി വിടെയുള്ളത്‌. കൃഷിയിടത്തിൽ പൂർണ്ണമായും
ജൈവവള പ്രയോഗമാണ്‌ അവലംബിച്ചിട്ടുള്ളത്‌.  ഹൈടെക്‌ രീതിയിലാണ്‌
വളപ്രയോഗവും ജലസേചനവും. 15 സെന്റിൽ നിർമ്മിച്ച കുളത്തിൽ നിന്ന്‌ 5
കുതിരശക്തിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ച്‌ കൃഷിയിടത്തിലെല്ലാം
റിമോട്ട്‌ കൺട്രോൾ സിസ്റ്റം ഉപയോഗിച്ച്‌ നനയ്ക്കാവുന്ന തരത്തിലാണ്‌
ജലസേചനസംവിധാനം. ലോകത്തിന്റെ ഏത്‌ കോണിലിരുന്നും ഈ റിമോട്ട്‌ കൺട്രോൾ
പ്രവർത്തിപ്പിക്കാവുന്നതാണ്‌. ഈ കുളത്തിൽ വൈറ്റ്‌ ഷാർക്ക്‌, പിരാന എന്നീ
മത്സ്യങ്ങളെ വളർത്തുകയും ചെയ്യുന്നു.
ജൈവരീതിയിലൂന്നിയ കാർഷിക രീതികൾ ആരംഭിക്കാൻ മുഹമ്മദിന്‌ പ്രേരണയായത്‌
തമിഴ്‌നാട്ടിൽ ജൈവകൃഷിയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന കോയമ്പത്തൂരിലെ
സത്യമംഗലത്തെ സുന്ദരരാമയ്യരുടെ ശിക്ഷണത്താലാണ്‌. 8 വർഷമായി ഈ രീതി
മാത്രമാണ്‌ പൈന്തുടർന്നുവരുന്നത്‌. ഇ.എം ജൈവ വളലായനിയാണ്‌ ഇതിൽ പ്രധാനം.
കൃഷിയിടങ്ങൾ ഫലഭൂയിഷ്ടമാക്കാൻ അത്യുത്തമമാണ്‌ ഇഎം-2 ലായനി. മണ്ണിൽ
ഫലവത്തായി പ്രവർത്തിക്കുന്ന നൂറോളം സൂക്ഷ്മജീവികളാണ്‌ ഇതിലൂടെ പെരുകി
വർദ്ധിക്കുന്നത്‌. സൂക്ഷ്മാണുപ്രവർത്തനത്തിലൂടെ വിളവ്‌ ഇരട്ടിയിലേറെ
യുമാകുന്നു.

സസ്യങ്ങളിലെ കുമിൾ ബാധയ്ക്കെതിരെ ഇ.എം.-5 ലായനി ഉപയോഗിക്കുന്നു. ഇഎം-2
ലായനി 100 മില്ലി, ജൈവവിനാഗിരി 100 മില്ലി, 100 ഗ്രാം ശർക്കര , 100
മില്ലി വൈറ്റ്‌ റം, 600 മില്ലി വെള്ളം എന്നിവ ഉപയോഗിച്ചാണ്‌ ഇഎം 5 ലായനി
ഉണ്ടാ ക്കുന്നത്‌. മുട്ടസത്ത്‌ (ഏഗ്‌ എക്സ്ട്രാക്ട്‌) ടോണിക്‌ ആയി
ചെടിയുടെ ഇലകളിൽ ഉപയോഗിക്കുന്നു. മീൻസത്ത്‌ (ഫിഷ്‌ എക്സ്ട്രാക്ട്‌)
ജൈവലായിനി ഉണ്ടാക്കുന്നതിന്‌ ഒരു ടൺ മീൻ അവശിഷ്ടമാണ്‌ ഒരു വർഷത്തേക്ക്‌
ടാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്‌. മികച്ച ജൈവകീടനാശിനിയാണിത്‌ 3
ദിവസത്തിലൊരിക്കൽ 2 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ
തളിച്ച്‌ കൊടുക്കുമ്പോൾ ചെടി വളരെ കരുത്താർജ്ജിച്ച്‌ പുഷ്ടിയോടെ
വളരുന്നു. പഞ്ചഗവ്യം, മണ്ണിരകമ്പോസ്റ്റ്‌ എന്നിവയാണ്‌ മറ്റ്‌ ജൈവവളങ്ങൾ.
ഏറ്റവും ചെലവ്‌ കുറഞ്ഞ ജൈവവളമാണ്‌ ആർ കെ. ബാക്ടീരിയൽ ലായനി. ചാണകം,
ഇരട്ടിമധുരം, കടുക്കാവെള്ളം എന്നിവകൊണ്ട്‌ ഉണ്ടാക്കുന്ന ആർ. കെ.
ബാക്ടീരിയൽ ലായനി തയ്യാറാക്കി ജാറിൽ കാറ്റ്‌ കടക്കാത്ത രീതിയിൽ
സൂക്ഷിക്കുമ്പോൾ ഓക്സിജനിൽ ജീവിക്കാത്ത ബാക്ടീരിയകൾ (മിമലൃ​‍ീയശര യമരൽശമ)
വളരെ വേഗം പെരുകുന്നു. ഇത്‌ മണ്ണിൽ ചേർക്കുമ്പോൾ പെരുകുന്നത്‌
പതിനായിരക്കണക്കിന്‌ (മലൃ​‍ീയശര) സൂക്ഷ്മജീവികളാണ്‌. വിവിധയിനം ജൈവ
വളങ്ങളുടെ സാമ്പിളുകൾ കുപ്പിയിലാക്കി കൃഷിയിടത്തിൽ സന്ദർശകർക്കായി
പ്രദർശിപ്പിച്ചിട്ടുണ്ട്‌. ചാർട്ടിലൂടെ ഇവയുണ്ടാക്കുന്ന രീതിയും
വിശദീകരിച്ചിട്ടുണ്ട്‌.

ഒരു തുണ്ട്‌ ഭൂമിപോലും പാഴാക്കാതെ കൃഷിചെയ്യുന്ന കൃഷിയിടത്തിൽതന്നെ
നാളികേര സംസ്കരണവും ഉൽപന്ന വൈവിധ്യവത്ക്കരണവും നടത്തിവരുന്നു. ?ജൈവശ്രീ?
എന്ന്‌ ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന ?വെളിച്ചെണ്ണ?യും
?വെന്തവെളിച്ചെണ്ണ?യും ഇപ്രകാരം ഉത്പാദിപ്പിക്കുന്നു. നാളികേര വികസന
ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതിപ്രകാരം 8 ലക്ഷം രൂപ ധനസഹായം ഈ
യൂണിറ്റിന്‌ ലഭിച്ചിട്ടുണ്ട്‌. ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ
മറ്റുള്ളവർക്ക്‌ കൂടി ഉപയോഗിക്കുവാനുള്ള അവസരമുണ്ടാക്കി,
വീട്ടാവശ്യത്തിനു ശേഷമുള്ളതിന്‌ വിപണി കണ്ടെത്തുന്നു. പ്രതിമാസം 30 ടൺ
വെളിച്ചെണ്ണ ഈ യൂണിറ്റിൽ ഉണ്ടാക്കുന്നുണ്ട്‌. വെന്ത വെളിച്ചെണ്ണ
ആവശ്യത്തിന്‌ മാത്രം ഉത്പാദിപ്പിച്ച്‌ വിപണനം നടത്തുന്നു.
മുഹമ്മദിന്റെ പിതാവ്‌ കയർ വ്യവസായിയായ ബാവാഹാജിക്ക്‌ 30
കെട്ടുവള്ളങ്ങളാണ്‌ അക്കാലത്തു ണ്ടായിരുന്നത്‌. തെങ്ങിൻ പുരയിടത്തിലെ
തൊണ്ട്‌ പിരിച്ച്‌ കയറാക്കാനും വാണിജ്യസ്ഥലങ്ങളിലെത്തിക്കാനുമായി 400ഓളം
തൊഴിലാളികൾ സഹായത്തിനും. ?കനോലിക്ക നാലിലൂടെയാണ്‌ ആലപ്പുഴയിലേയും,
പൊന്നാനിയിലേയും, കോഴിക്കോട്ടേയും വാണിജ്യകേന്ദ്രങ്ങളിലേക്ക്‌ കയർ
എത്തിച്ചിരുന്നത്‌? മുഹമ്മദ്‌ പറയുന്നു.  ആധാരത്തിൽ ഭൂസ്വത്തിനൊപ്പം
കെട്ടുവള്ളങ്ങളും തങ്ങൾക്ക്‌ ഭാഗിച്ച്‌ നൽകിയിട്ടുണ്ടെന്ന്‌ സംഭാഷണമധ്യേ
അദ്ദേഹം പറഞ്ഞു. കൃഷിയ്ക്കൊപ്പം വ്യവസായവും ഒത്തൊരുമിച്ച്‌ കൊണ്ടുപോകുവാൻ
മുഹമ്മദിന്‌ പ്രചോദനമാകുന്നത്‌ പിതാവിന്റെ പാതയാണ്‌.
20ലേറെ എച്ച്‌ എഫ്‌ (ഹോൾസ്റ്റീൻ ഫ്രീഷ്യൻ) ഇനത്തിലുള്ള പശുക്കളാണ്‌
ഷക്കീലയുടേയും മുഹമ്മദിന്റെയും തൊഴുത്തിലുള്ളത്‌. 20 ലിറ്റർ പാൽ ഒരു
പശുവിൽ നിന്നും ലഭിക്കുന്നു. ദിനംപ്രതി 400 ലിറ്റർ പാലാണ്‌
വിൽക്കുന്നത്‌. ലിറ്ററൊന്നിന്‌ 30 രൂപയാണ്‌ വില. ഡയറിഫാമിലെ ചാണകവും,
തൊഴുത്ത്‌ വൃത്തിയാക്കുന്ന ജലവും മറ്റ്‌ മാലിന്യങ്ങളും അടുക്കളയിൽ
നിന്നുള്ള പാഴ്‌വസ്തുക്കളും ജലവും യഥാസമയം കമ്പോസ്റ്റ്‌ ടാങ്കിലേക്ക്‌
മാറ്റി സംസ്ക്കരിച്ച്‌ ചാണക കമ്പോസ്റ്റ്‌ ലായനി പൈപ്പ്‌ (റൃശു) വഴി
അതാത്‌ വൃക്ഷങ്ങളുടെ ചുവട്ടിലെത്തിക്കുന്നു. തൊഴുത്തിൽ തണുപ്പ്‌
ക്രമീകരിക്കാനായി ഫാനുകൾ ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌. മേഷീൻ ഉപയോഗിച്ചാണ്‌
പശുക്കളെ കറക്കുന്നത്‌. തീറ്റപ്പുല്ല്‌ കൃഷിയിടത്തിൽതന്നെ വളർത്തുന്നു.
പുല്ലരിയൽ യന്ത്രമുപയോഗിച്ച്‌ കിടാരികൾക്കുള്ള തീറ്റ നൽകുന്നു. വെച്ചൂർ
ഇനത്തിൽപ്പെട്ട ഒരു പശുവിനെയും ജൈവവളത്തിനായി വളർത്തുന്നുണ്ട്‌.
ഡയറിഫാമിന്‌ സബ്സിഡി യിനത്തിൽ നബാർഡിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ
ലഭിച്ചിട്ടുണ്ട്‌.

പൗൾട്രിഫാമിൽ 1000ലേറെ കോഴികളാണുള്ളത്‌. കോഴിക്കാഷ്ഠം ഫാമിലേക്കുതന്നെ
ഉപയോഗിക്കുന്നു. നൂറോളം താറാവുകളുമുണ്ട്‌. അലങ്കാരമത്സ്യങ്ങളും
കാർപ്പിനങ്ങളും വെവ്വേറേ ടാങ്കുകളിൽ വളർത്തുന്നു.  കോഴിക്കോട്‌ എം.ഇ.എസ്‌
കോളേജിൽ മെഡിക്കൽ വിദ്യാർത്ഥിയായ മുത്തമകനാണ്‌ മത്സ്യം വളർത്തലിന്റെ
ചുമതല. മൂന്ന്‌ മാസം പ്രായമായ കാർപ്പിനങ്ങൾ 5 രൂപ നിരക്കിൽ വാങ്ങി
വളർത്തി ആറ്‌ മാസം പ്രായമാകുമ്പോൾ 10 രൂപ നിരക്കിൽ വിൽപന നടത്തുന്നു.
പുല്ലുകളോ കളകളോ വളരാത്ത വിധത്തിൽ യന്ത്ര സഹായത്തോടെ തോട്ടം വൃത്തിയായി
സൂക്ഷിച്ചിട്ടുണ്ട്‌. ?യന്ത്രസഹായത്താൽ ജലസേചനവും വളംചെയ്യലും മറ്റു
കൃഷിപ്പണികളും നടത്തുന്നതിനാൽ തൊഴിൽചെലവ്‌ ഏറെ കുറയ്ക്കാനാകുന്നു.
മുഹമ്മദ്‌ പറഞ്ഞു.

ഉയർന്ന സാങ്കേതിക വിദ്യ അനുവർത്തിച്ച്‌ ചെയ്യുന്ന ?പ്രിസിഷൻ ഫാമിംഗും?
താമസ സ്ഥലത്തു നിന്നും 1 കി.മീ. അകലെയുള്ള ഒരേക്കർ തോട്ടത്തിൽ ഈയിടെ
ആരംഭിക്കുകയുണ്ടായി. 12 ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിച്ച പോളിഹൗസിൽ
വെള്ളരിയാണ്‌ കൃഷി ചെയ്തിരിക്കുന്നത്‌. 10 കി.ഗ്രാം വെള്ളരി വിളവെടുത്ത്‌
കഴിഞ്ഞു. സീസൺ  നോക്കാതെ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാവുന്ന പ്രിസിഷൻ
ഫാമിംഗിലൂടെ ലഭിക്കുന്ന ആദായം 20 ഇരട്ടിയാണ്‌. പുറമേ നിന്നുള്ള
രോഗ-കീടാക്രമണങ്ങളൊന്നും കൃഷിയെ ബാധിക്കുന്നുമില്ല
കേരകൃഷി രംഗത്ത്‌ ഏറെ പുരോഗമനങ്ങൾ നാളികേര വികസന ബോർഡ്‌
കൊണ്ടുവന്നിട്ടുണ്ടെങ്കിലും കർഷകർക്ക്‌ ഉപകാര പ്രദമായ വിധത്തിൽ
നാളികേരത്തിന്‌ ഇനിയും കൂടുതൽ വില ലഭിച്ചിട്ടില്ല. ആട്ടുകൊപ്രയ്ക്ക്‌
5100 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംഭരണം ത്വരിത
പ്പെടുത്തേണ്ടതുണ്ട്‌. വെട്ടം പഞ്ചായത്തിൽ മുഹമ്മദിന്റേയും ഷക്കീലയുടേയും
ആഭിമുഖ്യത്തിൽ 35ലേറെ നാളികേരോത്പാദക സംഘങ്ങൾ (സിപിഎസ്‌) രൂപീകരിച്ച്‌
കഴിഞ്ഞു.  ഉത്പാദക സംഘങ്ങളെ സംഭരണ ഏജൻസിയായി നിയോഗിച്ചിട്ടുള്ളതിനാൽ വരും
കാലങ്ങളിൽ താങ്ങുവിലയുടെ ആനുകൂല്യം ഉറപ്പാണെന്ന പ്രതീക്ഷയിലാണ്‌ ഈ
ദമ്പതികൾ. കരിക്ക്‌ വിപണനം ലോകമെങ്ങും പ്രോത്സാഹിപ്പിക്കണ മെന്നതാണ്‌
മുഹമ്മദിന്റെ അഭിപ്രായം. ?വെട്ടം പഞ്ചായത്തിലെ കേരകർഷകർക്കു നാളികേര
ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്ന്റെ പ്രവർത്തനങ്ങൾ നാളികേര
മേഖലയിൽ ഏറെ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയാണ്‌,മുഹമ്മദ്‌ പറഞ്ഞു.
 വെട്ടത്ത്നാട്ടിലെ കേരകർഷകരുടെ ഉന്നമനത്തിനായി വെട്ടത്തുനാട്‌
ഫാർമേഴ്സ്‌ ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നു. ഫാർമേഴ്സ്‌ ക്ലബ്ബിലൂടെയും
സർക്കാരിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനായ ആത്മ?യുടെ
പ്രവർത്തനങ്ങളിലൂടെയും കർഷകരെ സംഘടിത ശക്തിയായി മുന്നോട്ടു
കൊണ്ടുപോകുന്നതിൽ കേര മേഖലയുടെ വക്താവായി മുന്നണിയിൽ തന്നെയുണ്ട്‌
മുഹമ്മദ്‌. ഇതോടൊപ്പം വി.ആർ.സി. എന്ന മാനസികാരോഗ്യ ആശുപത്രിയുടെ
മാനേജിംഗ്‌ ഡയറക്ടർ ചമുതലയും വഹിച്ചുകൊണ്ട്‌ ആതുര ശുശ്രൂഷാ രംഗത്തും
പ്രവർത്തിച്ചുവരുന്നു.

18 Mar 2012

നാടെങ്ങും ചങ്ങാതിമാരെത്തുന്നു; തെങ്ങിന്റെ കൺസൾട്ടന്റുമാരായി


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌    (കോ-ഓർഡിനേറ്റർ, തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം) 

സെപ്തംബർ ലക്കം നാളികേര ജേണലിൽ തെങ്ങിന്റെ ചങ്ങാതിമാരെ തെങ്ങിന്റെ
കൺസൾട്ടന്റുമാരാക്കുമെന്ന്‌ നാളികേര ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌
ഐഎഏശിന്റെ ആമുഖ ലേഖനം  പലരും ഇതിനോടകം വായിച്ചിട്ടുണ്ടാവുമെന്ന്‌
കരുതട്ടെ; ഫെബ്രുവരി ലക്കം ജേണൽ പ്രസിദ്ധീകരിക്കുമ്പോഴേക്കും കഴിഞ്ഞ
ചിങ്ങം ഒന്നിനാരംഭിച്ച (ആഗസ്റ്റ്‌ 17) തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
പരിശീലന പരിപാടിയുടെ അവസാന ബാച്ചിലെ ചങ്ങാതിമാരും പരിശീലനത്തിന്‌
തയ്യാറായിട്ടുണ്ടാകും.  അതോടെ ബോർഡിന്റെ സൗജന്യ തെങ്ങുകയറ്റ പരിശീലനം
പൂർത്തിയാക്കുന്ന ചങ്ങാതിമാരുടെ എണ്ണം  അയ്യായിരമെത്തി ലക്ഷ്യം
പൂർത്തീകരിക്കും. നാളികേര ബോർഡിന്റെ ചരിത്രത്തിലാദ്യമായി കേവലം 200
ദിവസങ്ങൾക്കുള്ളിൽ 5000 പേർക്ക്‌ തൊഴിൽ സാദ്ധ്യത ഉറപ്പാക്കിയ
പദ്ധതിയാണിത്‌. ഈ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ ഒരു തൊഴിൽമേഖലയുടെ തന്നെ
പുനർനവീകരണമാണ്‌ സംഭവിക്കുന്നത്‌. ഇന്നിപ്പോൾ ചങ്ങാതിമാരിൽ പലരും 25000
രൂപ മുതൽ 30000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നു.



 തൊഴിൽ മേഖലയിലനുഭവപ്പെടുന്ന പതിവു സംഘർഷങ്ങളോ മറ്റ്‌ സമ്മർദ്ദങ്ങളോ
അനുഭവിക്കാതെ സർവ്വ സ്വാതന്ത്ര്യത്തോടും കൂടിയാണ്‌ ചങ്ങാതിമാർ ഈ
വരുമാനമുണ്ടാക്കുന്നത്‌. ഇതോടൊപ്പം ഇവരിൽ ഭൂരിഭാഗവും കേരവൃക്ഷത്തിന്റെ
കൺസൾട്ടന്റുമാരാകാനുള്ള യോഗ്യതയിലേക്കും കടക്കുന്നു. അതായത്‌ തെങ്ങിന്റെ
ചങ്ങാതിമാർ ആദ്യവർഷം തന്നെ മൂന്ന്‌ ലക്ഷം രൂപയുടെ വരുമാനം
നേടിക്കഴിയുമ്പോൾ അവരെ ?ജൂനിയർ കോക്കനട്ട്‌ കൺസൾട്ടന്റ്‌? എന്ന
സ്ഥാനപ്പേര്‌ നൽകി ആദരിക്കുന്നതാണ്‌. അവർ തെങ്ങുകയറുന്ന 50ലധികം
തെങ്ങുകളുള്ള എല്ലാ കർഷകരേയും നാളികേരജേണലിന്റെ വരിക്കാരാക്കുമ്പോൾ
അവർക്ക്‌ ?കോക്കനട്ട്‌ കൺസൾട്ടന്റുമാരായി? സ്ഥാനക്കയറ്റം നേടാം.
ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമിയിൽ അറബികൾ ഈന്തപ്പനയ്ക്കും
ഈന്തപ്പഴത്തിനും നൽകുന്ന സംരക്ഷണത്തിന്റേയും പരിചരണത്തിന്റേയും
നാലിലൊന്നു ശ്രദ്ധയും പരിചരണവും തെങ്ങിന്‌ കൊടുത്താലോ? ഇത്തരുണത്തിലാണ്‌
തെങ്ങിന്റെ ചങ്ങാതിയായ കുട്ടനാട്‌ സ്വദേശി സാബുവിന്റെ വാക്കുകൾ
അന്വർത്ഥമാകുന്നത്‌ ?തെങ്ങിനെ പോറ്റിയാൽ തെങ്ങ്‌ തിരിച്ച്‌ നമ്മളേയും
പോറ്റും.? അതെ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൽപതരുവായ തെങ്ങ്‌
കേരളീയരെ എത്രയേറെ പോറ്റുന്നു എന്നത്‌ ഏറെ ചിന്തനീയമായ സംഗതിയാണ്‌.
കൽപവൃക്ഷത്തിന്റെ ഇപ്പോഴത്തെ കാവൽഭടന്മാരാണ്‌ അഥവാ സംരക്ഷകരാണ്‌
ബോർഡിന്റെ പരിശീലനം നേടി പുറത്തിറങ്ങിയ ഓരോ ?ചങ്ങാതി?യും. കർഷകർക്കൊപ്പം
കേര സമ്പട്‌വ്യവസ്ഥയുടെ ആണിക്കല്ലായി ചങ്ങാതിമാരെയും കാണേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. നാളികേരത്തിന്റെ ശുക്രദശ തെളിഞ്ഞു കഴിഞ്ഞു;
അതോടൊപ്പം തെങ്ങിന്റെ ചങ്ങാതിമാരുടേയും. നാളികേരത്തിന്റെ നാടായ കേരളത്തിൽ
 ആരംഭിച്ച ചങ്ങാതിമാരുടെ മുന്നേറ്റം ഉപദ്വീപായ ലക്ഷദ്വീപിലേക്കും
എന്തിനേറെ, മഹാരാഷ്ട്രയിലേക്കും വ്യാപിച്ചുകഴിഞ്ഞു. കർണാടകയിലും
തമിഴ്‌നാട്ടിലും പരിശീലനപരിപാടി ഉടൻ ആരംഭിക്കും.

തെങ്ങിന്റെ ചങ്ങാതിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇപ്രകാരമാണ്‌.
എറണാകുളം 569, കാസർഗോഡ്‌ 200, കണ്ണൂർ 487, മലപ്പുറം 395, പാലക്കാട്‌ 400,
തൃശ്ശൂർ 503, ആലപ്പുഴ 284, ഇടുക്കി 98, കോട്ടയം 105, പത്തനംതിട്ട 100,
കൊല്ലം 405, തിരുവനന്തപുരം 519.
ചങ്ങാതിമാരുടെ വിജയമന്ത്രങ്ങൾ
തിരുവനന്തപുരം മുതൽ  കാസർഗോഡ്‌ വരെയുള്ള വിവിധകേന്ദ്രങ്ങളിലായി പരിശീലനം
പൂർത്തിയാക്കിയ ചങ്ങാതിമാരുടെ ഈ രംഗത്തെ കുറഞ്ഞ കാലയളവിനുള്ളിലെ
അനുഭവവിവരണങ്ങൾ നമുക്കൊന്ന്‌ പരിശോധിക്കാം
.
എറണാകുളം ജില്ലയിലെ ചൂണ്ടിയാണ്‌ കുമാരന്റെ സ്ഥലം.  റിഫൈനറിയിൽ വെൽഡിംഗ്‌
തൊഴിലാളിയായിരുന്നു. ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയുടെ
കറുകുറ്റി ബാച്ചിൽ നിന്നും 6 ദിവസത്തെ പരിശീലനം നേടി. ?റിഫൈനറിയിൽ
ചുട്ടുപൊള്ളുന്ന വെയിലത്ത്‌ പണിയെടുത്താൽ ലഭിയ്ക്കുന്നത്‌ 350 രൂപ.
ഇപ്പോൾ ബോർഡിൽ നിന്ന്‌ ലഭിച്ച യന്ത്രമുപയോഗിച്ച്‌ ഒരു ദിവസം 40-50
തെങ്ങ്‌ വരെ കയറുന്നു. ദിവസ വരുമാനം 800-1000 രൂപ.? ഇപ്പോൾ ചെയ്യുന്നത്‌
തെങ്ങുമായി ബന്ധപ്പെട്ട തൊഴിൽ മാത്രം. ജോലിയിൽ ഏറെ സ്വാതന്ത്ര്യവും
സന്തോഷവും അനുഭവിക്കുന്നതായി കുമാരൻ സാക്ഷ്യപ്പെടുത്തുന്നു.  ബോർഡ്‌
നിശ്ചയിച്ചിട്ടുള്ള കൂലിയേക്കാൾ ഏറെ എന്ന്‌ പറയാനാവില്ലെങ്കിലും
നാട്ടുനടപ്പുള്ള കൂലിയിൽ 5 രൂപ കുറച്ചാണ്‌ തെങ്ങ്‌ കയറുന്നത്‌. മണ്ട
വൃത്തിയാക്കി മരുന്നൊഴിച്ച്‌ തേങ്ങയിടുന്നതിന്‌ തെങ്ങോന്നിന്‌ 40 രൂപ
വേതനം ലഭിക്കുന്നു. കുല വെട്ടിയിറക്കുന്നതിനും 40 രൂപ ലഭിക്കുന്നു.
ബോർഡ്‌ ചെയർമാൻ ശ്രീ. ടി.കെ. ജോസ്‌ സാർ ചെയ്തത്‌ ഒരു മഹാപുണ്യമാണ്‌.


നാട്ടിൻപുറങ്ങളിൽ തൊഴിലില്ലാതെ  നാടിന്‌ ഭാരമായി കഴിഞ്ഞ പലരേയും അദ്ദേഹം
നാടിന്‌ ഉപകാരികളാക്കി മാറ്റി. ഇതോടൊപ്പം വർഷങ്ങൾക്കപ്പുറം
തൊഴിലില്ലാത്ത കുടുംബനാഥന്മാരുള്ള വീടുകളിൽ പട്ടിണിയും
പരിവട്ടവുമായിക്കഴിഞ്ഞ വീട്ടമ്മമാരെ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിലൂടെ
കുടുംബത്തിന്‌ താങ്ങും തണലുമാകാൻ പ്രാപ്തരാക്കിയതിനേയും കുമാരൻ
കൃതാർത്ഥതയോടെ അനുസ്മരിച്ചു. ഗ്രാമങ്ങളിലെ സാധാരണജനങ്ങളുടെ മനസ്സ്‌
കണ്ടറിഞ്ഞാണ്‌ അദ്ദേഹം പ്രവർത്തിക്കുന്നത്‌. കുമാരൻ കൂട്ടിച്ചേർത്തു,
കുമാരന്‌ എല്ലാദിവസവും ബുക്കിംഗാണ്‌. പ്രദേശത്തുള്ള ക്ഷേത്രങ്ങൾ,
പള്ളികൾ, ശ്രീനാരായണപുരം എഞ്ചിനീയറിംഗ്‌ കോളേജ്‌ തുടങ്ങി വിസ്തൃതിയേറിയ
തെങ്ങിൻ തോപ്പുകളിൽ സംഘം ചേർന്ന്‌ വിളവെടുപ്പും മറ്റ്‌ പരിപാലനമുറകളും
നടത്തുന്നു. ചൂണ്ടി പ്രദേശത്തുള്ള വീട്ടുകാരും സ്ഥിരമായി കുമാരനെ ബുക്ക്‌
ചെയ്തിരിക്കുകയാണ്‌. സംഘത്തിലുള്ള വരെല്ലാം ചേർന്ന്‌ ഒരു ഗ്രൂപ്പ്‌
അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. എല്ലാ ശനിയാഴ്ചയും പത്ത്‌ പേരടങ്ങുന്ന
സംഘം 100 രൂപ നിക്ഷേപിക്കും. ഒരു തുകയായിക്കഴിയുമ്പോൾ തെങ്ങുമായി
ബന്ധപ്പെട്ട കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുകയാണ്‌ ലക്ഷ്യം.ചങ്ങാതിയായതോടെ
സാമൂഹ്യപ്രതിബദ്ധതയും കാഴ്ചപ്പാടുകളും ഏറെ വർദ്ധിച്ചുവത്രേ.



കൊല്ലം ജില്ലയിലെ ശിവരഞ്ജിത്തിന്‌ പ്രായം 28. ഫിസിക്സ്‌ ബിരുദധാരി.
?വെള്ളക്കോളർ ജോലിയേക്കാളും സംതൃപ്തി ഇതാണ്‌,? ശിവരഞ്ജിത്തിന്റെ കമന്റ്‌.
പെയിന്റർമാർ, കൽപണിക്കാർ തുടങ്ങി ബിരുദധാരികൾ വരെയുണ്ട്‌
ശിവരഞ്ജിത്തിന്റെ സഹചങ്ങാതിമാരായി. ?തൊഴിലിന്‌ വേണ്ടത്ര
സ്വാതന്ത്ര്യമുണ്ട്‌. മേഷീൻ എടുത്ത്‌ ഒരു മണിക്കൂർ കറങ്ങിയാൽ 250 രൂപ
കുറഞ്ഞതുണ്ടാക്കാം. ബോർഡിൽ നിന്ന്‌ ടൂ വീലർ ലഭിച്ചിരുന്നെങ്കിൽ വളരെ
ഉപകാരമായിരുന്നു?. ആദർശശാലിയായ ശിവരഞ്ജിത്ത്‌ 15 രൂപയിലധികം വേതനം ഒരു
തെങ്ങിൻ​‍്‌ ആവശ്യപ്പെടുന്നില്ല. ദിവസം 80-90 തെങ്ങുകൾ വരെ കയറുന്നു.
ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട്‌ 3 മണിവരെയാണ്‌. ശിവരഞ്ജിത്ത്‌ ഈ തൊഴിൽ
സ്ഥിരമായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു. മഴക്കാലത്തും തെങ്ങ്‌
കയറിക്കൊടുക്കാൻ കഴിഞ്ഞു. ?ഈ തൊഴിൽ കൊണ്ടാണ്‌ ഞാൻ രക്ഷപ്പെട്ടത്‌. ഈ
തൊഴിലുപേക്ഷിക്കുന്ന പ്രശ്നമേയില്ല.? ശിവരഞ്ജിത്ത്‌ പറയുന്നു. കിട്ടിയ
വരുമാനമുപയോഗിച്ച്‌ വീടുപണി ആരംഭിച്ചു. കുഴിമതിക്കാട്‌ ലിറ്റിൽ ഫ്ലവർ
കോൺവെന്റിലെ കന്യാസ്ത്രീകൾ അവരുടെ മാവേലിക്കരയിലെ മഠത്തിലും
ശിവരഞ്ജിത്തിനോട്‌ തേങ്ങയിടാൻ ആവശ്യപ്പെട്ടെങ്കിലും ടൂ വീലർ
ഇല്ലാത്തതിനാൽ അവിടെപ്പോകാൻ കഴിഞ്ഞിട്ടില്ല.


കാവാലം സ്വദേശി അജേഷ്‌ എന്ന ചങ്ങാതിയെ ഫോണിൽ വിളിച്ച്‌ സംസാരിക്കുമ്പോൾ
യമഹ ബോട്ടിൽ കുട്ടനാട്ടിലെ കായൽ ബ്ലോക്കിലെ നൂറേക്കർ തെങ്ങിൻ
പുരയിടത്തിലേക്ക്‌ പോവുകയാണ്‌. മാസങ്ങളായി തേങ്ങയിടാൻ ആളില്ലാത്ത
അവസ്ഥയാണവിടെ, ഇതിനൊരു പരിഹാരവുമായാണ്‌ അജേഷും കൂട്ടുകാരായ പ്രജിത്തും,
മനീഷും, നാരായണൻകുട്ടിയും അവിടെയെത്തുന്നത്‌.  കായൽ ഭൂമിയിൽ കൂന
കൂട്ടിയാണ്‌ തെങ്ങുനട്ടിരിക്കുന്നത്‌. എച്ച്‌ ബ്ലോക്ക്‌, മാർത്താണ്ഡം,
കായൽ ബ്ലോക്ക്‌ എന്നീ കുട്ടനാടൻ തുരുത്തുകളിലെ തേങ്ങയിടീലിന്‌ ഒരു ദിവസം
2500 രൂപ വരെ വേതനം ലഭിക്കുന്നു. ?ചുമ്മാ ആറ്റിൽ വീണ്‌ പോകുന്ന
തേങ്ങയാണ്‌ ഇപ്പോൾ മുതലാളിക്ക്‌ ലഭിക്കുന്നത്‌. മുതലാളി ഹാപ്പി,
ചങ്ങാതിമാരായ ഞങ്ങളും ഹാപ്പി? അജേഷ്‌ പറയുന്നു.
30 വയസ്സുള്ള അജേഷ്‌ ചങ്ങാതിക്ക്‌ നിന്നുതിരിയാൻ സമയമില്ല.  1000 രൂപ
പ്രതിദിന വരുമാനമുണ്ട്‌. കുറഞ്ഞത്‌ 80-90 തെങ്ങുകളിൽ കയറുന്നു. അജേഷിന്റെ
ഫോൺ നമ്പറും മേൽവിലാസവുമുള്ള ഫ്ലക്സ്‌ ബാനറുകൾ പലയിടങ്ങളിലും
വെച്ചിട്ടുണ്ട്‌. ഇതോടൊപ്പം വിസിറ്റിംഗ്‌ കാർഡും വിതരണം ചെയ്യുന്നു.
?എനിക്ക്‌ ലഭിച്ച എല്ലാ നേട്ടങ്ങൾക്കും ഞാൻ നാളികേര ബോർഡിനോട്‌ ഏറെ
കടപ്പെട്ടിരിക്കുന്നു. ബോർഡ്‌  ഇങ്ങനെയൊരു സംഭവം
കൊണ്ടുവന്നിരുന്നില്ലെങ്കിൽ....... അജേഷ്‌ ഗദ്ഗദകണ്ഠനായി...
?ആത്മഹത്യയുടെ വക്കോളമെത്തിയ ഒരു സാഹചര്യമായിരുന്നു എന്റേത്‌. കള്ള്‌
ചെത്ത്‌ തൊഴിലാളിയായിരുന്ന എന്റെ ദിവസ വരുമാനം 150 രൂപ മാത്രമായിരുന്നു.
കുഞ്ഞിനു കൊടുക്കാൻ ലാക്ടോജൻ മേടിക്കാൻ പോലും സ്വർണ്ണം പണയം വെയ്ക്കേണ്ട
അവസ്ഥയായിരുന്നു.? 3-4 മാസം കൊണ്ട്‌ സമൂഹത്തിൽ എനിയ്ക്കൊരു മാന്യമായ
സ്ഥാനമാണ്‌ ലഭിച്ചതു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അജേഷിന്‌ അടുത്ത
കോളെത്തി.  തേങ്ങയിടാൻ പള്ളീലച്ചനാണ്‌ വിളിക്കുന്നത്‌, എന്നാൽ ഞങ്ങൾ
വിട്ടോട്ടെ

കണ്ണൂരിലെ കടന്നപ്പള്ളിയിൽ പാനപ്പുഴ പഞ്ചായത്തിലെ പള്ളിപ്പുറം വീട്ടിൽ
സുനിൽകുമാർ എന്ന ചങ്ങാതിയുടെ നേതൃത്വത്തിൽ കർഷകരും ചങ്ങാതിമാരും ചേർന്ന്‌
ഒരു സി.പി.എസ്‌. രൂപീകരിച്ചു. കേരകൃഷി, സംസ്ക്കരണ, വിപണന മേഖലകളിലെല്ലാം
ഒരു കൈനോക്കാമെന്ന ഉറച്ച വിശ്വാസത്തോടെയാണ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌.
റബ്ബർ ടാപ്പിംഗ്‌ തെഴിലാളി കൂടിയായ സുനിൽ ദിവസത്തിന്റെ ആദ്യപകുതിയിൽ
റബ്ബർ ടാപ്പിംഗും ഉച്ചയ്ക്ക്‌ ശേഷം തെങ്ങുകയറ്റവും നടത്തുന്നു. വെട്ടുന്ന
റബ്ബറിന്റെ എണ്ണം കുറച്ച ശേഷമാണ്‌ തെങ്ങ്‌ കയറ്റത്തിലേക്കിറങ്ങിയത്‌.
?തെങ്ങിന്റെ ചങ്ങാതിയായതിൽ പിന്നെ ഏറെ സമാധാനമുണ്ട്‌.? റബ്ബർ ടാപ്പിംഗിൽ
നിന്നും തെങ്ങ്‌ കയറ്റത്തിൽ നിന്നും ഒരുപോലെ വരുമാനം ലഭിക്കുന്നു.
സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം; ദിവസവരുമാനവും ലഭിക്കും. കേരോത്പാദക
സംഘം രൂപീകരിച്ചതോട സമൂഹത്തിൽ ഒരു സ്ഥാനവുമായി. തെങ്ങോന്നിന്‌ 15 രൂപ
വെച്ചാണ്‌ മേടിക്കുന്നത്‌. 34 വയസ്സുകാരനായ സുനിൽ തെങ്ങിന്റെ ചങ്ങാതിമാരെ
പ്രോത്സാഹിപ്പിക്കുന്നതിനായി ?ഇന്നലെ-ഇന്ന്‌-നാളെ? തെങ്ങ്‌ കയറ്റക്കാർ
എന്തായിത്തീരുന്നു വേന്ന്‌ ഫ്ലക്സ്‌ ബാനറിലൂടെ ചിത്രീകരിച്ച്‌ കൂടുതൽ
ചെറുപ്പക്കാരെ ഈ രംഗത്തേക്കിറങ്ങുവാൻ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം
ഉത്പാദകസംഘവും കർഷകരും ചങ്ങാതിമാരും ചേർന്ന്‌ ഇളനീർപന്തലും ആരംഭിക്കുവാൻ
തയ്യാറെടുക്കുന്നു.


ഏറെ സത്യസന്ധതയോടും കൃത്യനിഷ്ഠയോടും കൂടി ജോലി ചെയ്യുന്ന തെങ്ങിന്റെ
ചങ്ങാതി തകഴി സ്വദേശി തയ്യിൽക്കളം വീട്ടിൽ സാബുവിനെ കുട്ടനാട്‌
ചമ്പക്കുളം ബ്ലോക്കിൽ തകഴി പഞ്ചായത്തിൽ ഈയിടെ ചേർന്ന യോഗത്തിൽ
പൊന്നാടയണിയിച്ച്‌ ആദരിക്കുകയുണ്ടായി.  സാബുവിന്റെ ഒരുമാസത്തെ വരുമാനം
25000 രൂപയോളം വരും. ദിവസം കുറഞ്ഞത്‌ 1000 രൂപ വേതനം ലഭിക്കുന്നു.
ചെയ്തുവന്ന തൊഴിൽ തെങ്ങുകയറ്റമായിരുന്നു. ഒരു തെങ്ങ്‌ കയറുന്നതിന്‌ 20
രൂപ ലഭിക്കുന്നു.  25 രൂപയാണ്‌ നാട്ടിലെ കൂലി.  പരിശീലനം ലഭിച്ചതോടെ
മഴക്കാലത്തും തെങ്ങ്‌ കയറാൻ കഴിഞ്ഞത്‌ ഏറെ നേട്ടമായി കരുതുന്നു. എല്ലാ
ദിവസവും പണിയുണ്ട്‌. കുട്ടനാടൻ പ്രദേശങ്ങളായ എടത്വ, മങ്കൊമ്പ്‌,
അമ്പലപ്പുഴ പ്രദേശങ്ങളിലെല്ലാം ഈ ചങ്ങാതി തെങ്ങ്‌ കയറാനെത്തുന്നു.
തെങ്ങിന്റെ രോഗനിർണ്ണയം നടത്തി മരുന്നടിക്കുന്നതിനും തടം
വൃത്തിയാക്കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും
മുൻകൈയ്യെടുത്ത്‌ പ്രവർത്തിക്കുന്നു.


ചങ്ങാതിക്കൂട്ടത്തിലംഗമാവുന്നതിന്‌ മുമ്പ്‌ ഏറെ ബുദ്ധിമുട്ടിയാണ്‌
ജീവിതം കഴിച്ചുകൂട്ടിയത്‌, ഇപ്പോൾ സാമ്പത്തിക സ്ഥിതിയേറെ മെച്ചപ്പെട്ടു.
തൊഴിലിൽ നിന്ന്‌ സ്ഥിരവരുമാനവുമുണ്ട്‌. സത്യം പറഞ്ഞാൽ സ്വർഗ്ഗതുല്യമായ
ജീവിതമാണ്‌.തെങ്ങിനെപ്പോറ്റിയാൽ തെങ്ങ്‌ നമ്മളെയും പോറ്റും, തെങ്ങ്‌
ചതിയ്ക്കില്ല, എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നയാളാണ്‌ സാബു. ഏത്‌
ചങ്ങാതിയും ഒന്ന്‌ കറങ്ങിയാൽ 500 രൂപയുടെ വരുമാനമുണ്ടാക്കാം;  വളരെ
ണല്ലോരു കാര്യമാണ്‌ ഇതുമായി ബന്ധപ്പെട്ട ബോർഡ്‌ ഉദ്യോഗസ്ഥരും, മാസ്റ്റർ
ട്രെയിനർമാരും ഈ സമൂഹത്തിനുവേണ്ടി ചെയ്യുന്നത്‌ ? സാബു പറയുന്നു.
കോഴിക്കോട്‌  കട്ടിപ്പാറയിലെ നാലൊന്നുകാട്ടിൽ വീട്ടിൽ ശ്രീജു വർഗ്ഗീസും,
വില്ലൂന്നിപ്പാറയിൽ ബാബു വി.പി.യും മറ്റ്‌ ചങ്ങാതിമാരുമുൾപ്പെട്ട എട്ട്‌
പേരടങ്ങുന്ന സംഘം വെളുപ്പിനാരംഭിക്കുന്ന പണി മൂന്ന്‌ മണി വരെ തുടരും. ,
കൊയിലാണ്ടി, അത്തോളി, കോടഞ്ചേരി, കണ്ണോത്ത്​‍്‌, വട്ടോളി, പൂന്നൂർ
മേഖലകളിലെ തോട്ടങ്ങളിലെല്ലാം തെങ്ങ്‌ കയറാൻ പോകുന്നു. ദിവസവും 50-60
തെങ്ങുകളിൽ കയറുന്നു. തെങ്ങോന്നിന്‌ 13 രൂപയാണ്‌ വേതനം. കുല
കെട്ടിയിറക്കുന്നതിന്‌ 20 രൂപയും മേടിയ്ക്കുന്നു. ഒരാളുടെ ബൈക്കിൽ 2
മേഷീനുകളുമായി ഓരോ ചങ്ങാതിയും കയറുന്നു. മാസം 12000 മുതൽ 15000 രൂപവരെ
വരുമാനമുണ്ട്‌.


തിരുവനന്തപുരം ആനപ്പാറയിലെ 18 കാരനായ കമ്പ്യൂട്ടർ വിദ്യാർത്ഥി രാഹുൽ ഒരു
ദിവസം 40 -45 തെങ്ങുകൾ കയറുന്നു. സുഹൃത്തായ വിഘ്നേഷുമൊത്താണ്‌ തെങ്ങ്‌
കയറാൻ പോകുന്നത്‌. തെങ്ങോന്നിന്‌ 15 രൂപ നിരക്കിൽ വേതനം ലഭിക്കുന്നു.
കിട്ടുന്ന തുകയത്രയും പഠനാവശ്യങ്ങൾക്കായി ചെലവഴിക്കുന്നു. ?തിരുവനന്തപുരം
മിത്രനികേതനിലെ മാസ്റ്റർ ട്രെയിനർമാരായ അഭിലാഷ്‌, വിഷ്ണു, ഇതിനൊരവസര
മുണ്ടാക്കിത്തന്ന ബോർഡ്‌ ടെക്നിക്കൽ ഓഫീസർ നിഷ എന്നിവരോടാണ്‌ ഇതിന്‌ ഞാൻ
കടപ്പെട്ടിരിക്കുന്നത്‌.

കൊട്ടാരക്കര മയിലം സ്വദേശി മർക്കോസും കുളക്കട സ്വദേശി ജോസും ചേർന്ന്‌
കുണ്ടറ പുനലൂർ പ്രദേശത്ത്‌ തെങ്ങുകളിൽ കയറുന്നു. കൊട്ടാരക്കരി കൃഷി
വിജ്ഞാന കേന്ദ്രത്തിലെ ആദ്യബാച്ച്‌ ചങ്ങാതിമാരാണ്‌ ഇരുവരും.  ജോസിന്‌ ടൂ
വീലർ സ്വന്തമായുള്ളതുകൊണ്ട്‌ മർക്കോസും ജോസിനൊപ്പം കൂടി. ഇപ്പോൾ തന്നെ
7-8 ദിവസത്തെ അഡ്വാൻസ്‌ ബുക്കിംഗ്‌ ആണ്‌.  ഈ പ്രദേശങ്ങളിൽ ഫ്ലക്സ്‌ ബാനർ
സ്ഥാപിച്ചും, വിസിറ്റിംഗ്‌ കാർഡ്‌ നൽകിയുമാണ്‌ ഓർഡറുകൾ എടുക്കുന്നത്‌.
കൂടാതെ സ്ഥിരം പോകുന്ന വീടുകളിലെ ബന്ധുക്കളും ഇവരെ വിളിക്കും.
ചിലയിടങ്ങളിൽ തോട്ടം ക്വട്ടേഷനെടുക്കും. ചെലവ്‌ കഴിഞ്ഞ്‌ ദിവസവും 1200
രൂപ വരുമാനമുണ്ട്‌ ഒരാൾക്ക്‌. ഇരുവരും ബാങ്കിൽ അക്കൗണ്ട്‌
തുറന്നിട്ടുണ്ട്‌.


കണ്ണൂർ ചെറുപുഴയിൽ ടോമി പൗലോസ്‌ (30) ഒരു ദിവസം 100-120 തെങ്ങുകൾ
കയറുന്നു.  ?168 വീടുകളിൽ സ്ഥിരമായി തേങ്ങയും അടയ്ക്കയും പിരിയ്ക്കാൻ
കരാറെടുത്തി രിക്കുകയാണ്‌. തെങ്ങോന്നിന്‌ 15 രൂപ കൂലി. അടയ്ക്ക പറിക്കാൻ
പ്രത്യേക മേഷീൻ ഉപയോഗിക്കുന്നു.  ശരാശരി 500 കുലവരെ സീസണിൽ വെട്ടുന്നു.
ഈ വകയിൽ 1400-1600 രൂപ വരുമാനം കിട്ടും,? ടോമി പറയുന്നു. ശരാശരി
മാസവരുമാനം 31,000-32,000 രൂപയാണ്‌. 20 ദിവസം മുമ്പ്‌ ബുക്കിംഗ്‌
എടുത്തിരിക്കും;  പറയുന്ന ദിവസം കൃത്യസമയത്ത്‌ തോട്ടമുടമയുടെ വീട്ടിൽ
ടോമി ഹാജർ. ഇതോടൊപ്പം തോട്ടമുടമസ്ഥൻ തേങ്ങ പെറുക്കി കൂട്ടാൻ  ആളേയും
തയ്യാറാക്കി നിർത്തിയിരിക്കും. ഇത്‌ തൊഴിലാളികളുടെ ഒരു ശൃംഖലയാണ്‌.
?ചെറുപുഴയിലെ കർഷക കുടുംബങ്ങളിലെ ഒരംഗത്തെപ്പോലെയാണ്‌ ഞാനിപ്പോൾ,
തെങ്ങിന്റെ രോഗ കീടങ്ങൾക്കെതിരെയുള്ള മരുന്ന്‌ തളിക്കൽ, വളപ്രയോഗം എല്ലാം
വശം, കർഷകരുടെ സൃഹൃത്തും വഴികാട്ടിയുമാണ്‌ ഞാനിന്ന്‌,? ടോമി
അഭിമാനപൂർവ്വം കൂട്ടിച്ചേർത്തു. നാളികേരോത്പാദക സംഘങ്ങളൂടെ രൂപീകരണം
കണ്ണൂർ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇനി സമീപപ്രദേശങ്ങളിലെ
സംഘങ്ങളുമായി കരാറിലേർപ്പെടാൻ ഒരുങ്ങുകയാണ്‌ ഈ യുവാവ്‌. കണ്ണൂർ ജില്ലയിലെ
പെരുമ്പടവ്‌ നാളികേരോത്പാദക സംഘവുമായി മണക്കടവിലുള്ള 10-12 പേരടങ്ങുന്ന
ചങ്ങാതിക്കൂട്ടം കരാറിലേർപ്പെട്ടു കഴിഞ്ഞു. ഇരുകൂട്ടർക്കും
പ്രയോജനപ്രദമായ പാരസ്പരിക ബന്ധത്തിനുള്ള തുടക്കമാണിത്‌.
തിരുവനന്തപുരം കോലിയക്കോട്‌ വീട്ടിലെ രഞ്ജിനി (25) ദിവസവും 30 തെങ്ങ്‌
കയറുന്നു. തെങ്ങോന്നിന്‌ 20-25 രൂപ വരെ വേതനം ലഭിക്കും. ദിവസം 500 - 600
രൂപ വരെ വരുമാനമുണ്ട്‌. തെങ്ങ്‌ കയറ്റം ഇപ്പോൾ സ്ഥിരം തൊഴിലാണ്‌.
മുമ്പോട്ടും തുടർന്ന്‌ കൊണ്ടുപോകും, രഞ്ജിനി പറയുന്നു. വാഹന സൗകര്യം
ലഭ്യമാക്കുവാൻ ബോർഡ്‌ മുൻകൈ എടുക്കണം; ഓട്ടോറിക്ഷ വിളിച്ച്‌ പോകേണ്ടതിനാൽ
ദൂരയാത്ര ഒഴിവാക്കുകയാണ്‌ ഇപ്പോൾ, രഞ്ജിനി തുടർന്നു

അമിനിദ്വീപിലെ കർമ്മപുരയിൽ എസ്‌.എം.കെ. ബ്യൂട്ടികെയർ യൂണിറ്റ്‌ നടത്തുന്ന
സെയ്ദ്‌ മുഹമ്മദ്‌ തൃശ്ശൂരിൽ നടത്തിയ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ
പങ്കെടുക്കുകയുണ്ടായി. രാവിലെ 7 മുതൽ 10 മണിവരെ 15-20 തെങ്ങുകൾ കയറുന്നു.
തെങ്ങോന്നിന്‌ 20 രൂപ നിരക്കിൽ കൂലി ലഭിക്കുന്നുണ്ട്‌. ഇതോടൊപ്പം
പഞ്ചായത്തിന്റെ 10 തെങ്ങുകൾ ചെത്തി നീരയെടുക്കുന്നു. ഇതിന്‌ ദിവസേന  275
രൂപയും കിട്ടുന്നു. രാവിലെ 10 മണി മുതൽ ബ്യൂട്ടിക്ലിനിക്കും നടത്തുന്നു.
?ചങ്ങാതിക്കൂട്ടത്തിൽ അംഗമായതോടുകൂടി ജീവിതനിലവാരം പഴയത്തിലും
മെച്ചപ്പെട്ടു,? സെയ്ദ്‌ മുഹമ്മദ്‌ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ചെറുപുഴയിലെ കർഷകനായ പത്മനാഭൻനായരുടെ അഭിപ്രയത്തിൽ
മികച്ച പദ്ധതി യാണിതെങ്കിലും പരിശീലനം നേടി പുറത്തിറങ്ങിയവരുടെ എണ്ണം
കേരമേഖലയുടെ ആവശ്യകത അപേക്ഷിച്ച്‌ തുലോം കുറവാണ്‌. ?ഇവിടങ്ങളിൽ
തൊഴിലാളികളുടെ ക്ഷാമം ഇപ്പോഴും അനുഭവപ്പെടുന്നു?.  അടയ്ക്ക
വിളവെടുക്കുന്ന സീസണിൽ രണ്ടു പണികളും കൂടി നടത്താൻ നന്നേ
ബുദ്ധിമുട്ടുന്നു?. ?രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റ്‌ ഉപയോഗിച്ചാണ്‌ തെങ്ങ്‌
കയറുന്നത്‌?. ആയന്നൂർ, ചിറ്റാരിക്കൽ എന്നിവിടങ്ങളിലായി 500 തെങ്ങുകളാണ്‌
പത്മനാഭൻ നായർക്കുള്ളത്‌.        ആയന്നൂറ്‌ 300 തെങ്ങുകളുള്ള തോട്ടമുടമയായ
ബിനോയ്‌ നാളികേരോത്പാദക സംഘത്തിലും അംഗമാണ്‌.  ചങ്ങാതിക്കൂട്ടത്തിന്റെ
സേവനം സിപിഎസുകൾ വഴി  പ്രയോജനപ്പെടുത്താനും ഇദ്ദേഹത്തിന്‌ പദ്ധതിയുണ്ട്‌.
പൊതുജനങ്ങൾക്കും, കർഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയാണ്‌
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം?. ഈ പദ്ധതിയെക്കുറിച്ച്‌ ഇനിയും നല്ല
പ്രചരണം നൽകി കൂടുതൽ പേരെ ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റണം.
കോഴിക്കോട്‌ ജില്ലയിലെ കട്ടിപ്പാറയിൽ 8 ഏക്കർ തെങ്ങ്കൃഷിയുള്ള സിബി
പറയുന്നു, കട്ടിപ്പാറയിൽ കർഷകരും ചങ്ങാതിമാരും ഇപ്പോൾ ഏറെ
സംതൃപ്തരാണ്‌.

ബോർഡിന്‌ വേണ്ടി കോഴിക്കോട്‌ കൂരാച്ചുണ്ട്‌ കുളിരാമുട്ടിയിൽ പെയിലറ്റ്‌
പരിശീലന പരിപാടി നടത്തിയ മാർഷൽ ഇൻഡസ്ട്രീസ്‌ ഉടമ ജോയിയുടെ അഭിപ്രായം
?കേരളമാകെ കോളിളക്കം സൃഷ്ടിച്ച  പദ്ധതിയായി ചങ്ങാതിക്കൂട്ടം.?
റെയിഡ്കോയ്ക്കുവേണ്ടി തെങ്ങുകയറ്റയന്ത്രം നിർമ്മിച്ചുനൽകുന്ന സ്ഥാപനമാണ്‌
മാർഷൽ ഇൻഡസ്ട്രീസ്‌. ?തമിഴ്‌നാട്ടിൽ നിന്നും ആൻഡമാനിൽ നിന്നുമാണ്‌ കൂടുതൽ
ഓർഡറുകൾ കിട്ടിയിരിക്കുന്നത്‌. ഈയിടെ ആൻഡമാനിൽ നിന്ന്‌ 1000
യന്ത്രത്തിന്റെ ഓർഡർകിട്ടി. ആസ്സാമിൽ നിന്നുവരെ യന്ത്രത്തിന്‌
ഓർഡറുണ്ട്‌? ജോയി പറഞ്ഞു.

ചങ്ങാതിമാരും നാളികേരോത്പാദക സംഘങ്ങളും
തേങ്ങയുടെ വിളവെടുപ്പിനോടൊപ്പം, വിത്തുതേങ്ങ ശേഖരിക്കുക, സ്ഥലത്തെ
നല്ലയിനം മാതൃ-പിതൃ വൃക്ഷങ്ങൾ കണ്ടെത്തി അതിന്റെ മാപ്പ്‌ തയ്യാറാക്കി
വിവരശേഖരണം നടത്തുക, തെങ്ങിൻ തോട്ടങ്ങളിൽ പാട്ടവ്യവസ്ഥയിൽ ഇടവിളകൃഷി
ചെയ്യുക, കരിക്ക്‌ ശേഖരിക്കുക, കരിക്ക്‌ വിപണനം നടത്തുക, തെങ്ങിൻ തൈയുടെ
നഴ്സറി, കൊപ്ര സംസ്ക്കരണം ആരംഭിക്കൽ എന്നിവയെല്ലാം നാളികേരോത്പാദക
സംഘങ്ങൾക്ക്‌ വേണ്ടി ചെയ്യാൻ ചങ്ങാതിമാർക്ക്‌ സാധിക്കും.  നാളികേര
ബോർഡിന്റെ ചെയർമാൻ ശ്രീ. ടി.കെ. ജോസ്‌ ഐഎഏശിന്റെ അഭിപ്രായപ്രകാരം
തെങ്ങിന്റെ ചങ്ങാതിമാർ ഉത്പാദകസംഘങ്ങളുമായി പ്രവർത്തനക്കരാർ ഉണ്ടാക്കിയാൽ
തെങ്ങിന്റെ ചങ്ങാതിമാർക്ക്‌ മെച്ചപ്പെട്ട സ്ഥിരവരുമാനവും ഒരു
കോൺട്രിബ്യൂട്ടറി പ്രോവിഡന്റ്‌ ഫണ്ടും 20 വർഷക്കാലമെങ്കിലും തെങ്ങിന്റെ
ചങ്ങാതിയായി ജോലി ചെയ്യുന്ന ഒരാൾ വിരമിക്കുമ്പോൾ ഏകദേശം 12 ലക്ഷത്തോളം
രൂപയുടെ ഗ്രാറ്റുവിറ്റി അഥവാ 4000 രൂപയോളം പ്രതിമാസം പെൻഷനും
ലഭിക്കാവുന്ന ഒരു നിധി പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ സാധിക്കും.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ
രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേരോ ത്പാദക സംഘങ്ങളിൽ ഒന്നായ പാലക്കാട്‌
മുതലമടയിലെ പാപ്പൻചള്ള നാളികേരോത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ
വടക്കാഞ്ചേരി ഗ്രീൻ ആർമിയിലെ ചങ്ങാതിമാർ പ്രമുഖ ഐടി കേന്ദ്രമായ
കാക്കനാട്‌ ഇൻഫോപാർക്കിൽ കരിക്കു വിൽപനയ്ക്കായി ഇളനീർ പന്തൽ ആരംഭിച്ചു.
ഇവിടെ ഇളനീർ വിൽപ്പന നടത്തുന്നത്‌. വടക്കാഞ്ചേരി ഗ്രീൻ ആർമിയിലെ
തെങ്ങിന്റെ ചങ്ങാതിമാരായ സ്ത്രീ തൊഴിലാളികളും. ഇതിന്‌ ചുക്കാൻ
പിടിക്കുന്നത്‌ പാലക്കാട്‌ മുതലമടയിൽ ചങ്ങാതിക്കൂട്ടത്തിന്റെ
പരിശീലനകേന്ദ്രമായ മൈത്രി എന്ന സന്നദ്ധ സംഘടനയിലെ ശ്രീ. പി. വിനോദ്‌
കുമാറാണ്‌.

കേരളത്തിലെ വിവിധ ജില്ലകളിലെ ചങ്ങാതിമാരുടെ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ
കേരളത്തിലെമ്പാടുമുള്ള പൊതുജനങ്ങളുടെ തെങ്ങുകയറാൻ ആളെക്കിട്ടുന്നില്ല
എന്ന പരാതിക്ക്‌ ഏറെക്കുറെ പരിഹാരമുണ്ടായിട്ടുണ്ടെന്ന്‌ വിശ്വസിക്കുന്നു.
ഇതോടൊപ്പം കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥയെ സ്വാധീനിക്കാൻ ദൈവത്തിന്റെ
സ്വന്തം നാട്ടിലെ ഓരോ കേരകർഷകനും മനസ്സൺനർപ്പിച്ചാൽ ചങ്ങാതിമാർ ക്കൊപ്പം
ഓരോ മലയാളിക്കും സ്വർഗ്ഗതുല്യമായ  ജീവിതം ആസ്വദിക്കാം,
കരുപ്പിടിപ്പിക്കാം. ഇനിയിപ്പോൾ തൊഴിലിന്‌ ഏറെ മാന്യതയേകുന്ന ട്രാക്ക്‌
സ്യൂട്ടും ജേഴ്സിയുമണിഞ്ഞ്‌ ഏറെ അഭിമാനത്തോടും തലയെടുപ്പോടും കൂടി
വീട്ടുമുറ്റത്തെത്തുന്ന ചങ്ങാതിയുമായി ഓരോ വിട്ടുടമസ്ഥനും ചങ്ങാത്തം
കൂടാം.

14 Oct 2011

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; കൽപവൃക്ഷത്തിന്‌ ശുക്രദശ

മിനി മാത്യു

പബ്ലിസിറ്റി ഓഫീസർ,
നാളികേര വികസന ബോർഡ് കൊച്ചി

നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി ബോർഡ്‌ നടത്തിവന്നതിന്റെ ഫലമായി തെങ്ങുകൃഷിയുടെ വ്യാപ്തിയോടൊപ്പം വിളവു വർദ്ധിച്ചെങ്കിലും വിളവെടുപ്പിന്‌ ആളെ കിട്ടാനില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ്‌ ഇക്കാലമത്രയും കണ്ടുവന്നത്‌. ഇത്തരുണത്തിലാണ്‌ നാളികേര വികസന ബോർഡ്‌ കേരകൃഷിമേഖല നേരിടുന്ന ഈ പ്രതിസന്ധിക്ക്‌ പരിഹാരമായി ?തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന നൂതന ആശയവുമായി രംഗത്തെത്തിയത്‌. അസംഘടി തരായിരുന്ന കേരകർഷകർക്കും തൊഴിലാളികൾ ക്കുമിടയിലൊരു സംഘടിത ഗ്രൂപ്പ്‌. അതായത്‌, വിലത്തകർച്ച മൂലവും രോഗകീടബാധകളാലും ജന്മനാട്ടിൽതന്നെ ഒരു വ്യാഴവട്ടക്കാലമെങ്കിലും അവഗണനയുടെ കൂരമ്പുകളേറ്റുവാങ്ങേണ്ടിവന്ന കേരവൃക്ഷത്തിന്‌ ഇനി ശുക്രദശയുടെ നാളുകളാണ്‌.


പഴമക്കാർക്ക്‌ പരമ്പരാഗതമായി തെങ്ങുകയറ്റം സ്വയാർജ്ജിത തൊഴിലായിരുന്നു. ഇന്നാകട്ടെ തളപ്പിട്ട്‌ തെങ്ങിൽ കയറി തേങ്ങയിടുന്നവരുടെ എണ്ണം നന്നേ വിരളം. തെങ്ങു കയറ്റക്കാരെ കിട്ടാനില്ലാതെ നാടെങ്ങും നേരിടുന്ന ദുരവസ്ഥയ്ക്കൊരു പരിഹാരമാണ്‌ ബോർഡ്‌ നടപ്പാക്കുന്ന യന്ത്രവൽകൃത തെങ്ങുകയറ്റ പരിശീലന പരിപാടി. യന്ത്രമുപയോഗിച്ച്‌ തെങ്ങുകയറുകയും തെങ്ങിന്റെ ശാസ്ത്രീയ പരിചരണമുറകൾ നടത്തുന്നതിന്‌ കർഷകരെ സഹായിക്കുകയും ചെയ്യുന്ന ?തെങ്ങിന്റെ ചങ്ങാതിക്കൂട്ട?ത്തെ കേരളത്തിലുടനീളം സജ്ജരാക്കുന്ന പരിശീലനപരിപാടി ആഗസ്റ്റ്‌ 17 (ചിങ്ങം 1) മുതൽ ആരംഭിച്ചു.  പ്രത്യേകം തയ്യാറാക്കിയ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിയാണ്‌ ഓരോ അപേക്ഷകനും ചങ്ങാതിക്കൂട്ടത്തിൽ പങ്കാളിയാവുന്നത്‌.



ഒരു വർഷത്തിനകം അയ്യായിരം യുവാക്കളെ ചങ്ങാതിക്കൂട്ടത്തിലംഗമായി ചേർത്ത്‌ ഈ മേഖലയിലെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനൊരു പദ്ധതിക്ക്‌ രൂപം നൽകിയിരിക്കുകയാണ്‌ ബോർഡ്‌. ??ഫ്രണ്ട്സ്‌ ഓഫകോക്കനട്ട്‌ ട്രീ??എന്ന്‌ പ്രിന്റ്‌ ചെയ്ത ജേഴ്സിയും ട്രാക്ക്‌ സ്യൂട്ടും ക്യാപ്പുമണിഞ്ഞ്‌ ക്യാരി ബാഗിൽ തെങ്ങുകയറ്റ യന്ത്രവും കരുതി ടൂ വീലറിലെത്തുന്ന  തെങ്ങിന്റെ ?ചങ്ങാതിക്കൂട്ട?ത്തെക്കുറിച്ചുള്ള വിവരങ്ങൾ ടി.വി., റേഡിയോ തുടങ്ങിയ ഇലക്ട്രോണിക്‌ മാധ്യമങ്ങളി ലൂടെയും പത്ര മാധ്യമങ്ങളിലൂടെയും നാട്ടിലെങ്ങും പാട്ടായിക്കഴിഞ്ഞു. ഇപ്രകാരം കണ്ടറിഞ്ഞും കേട്ടറിഞ്ഞും ബോർഡ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി നൂറിലേറെ! രജിസ്റ്റർ ചെയ്ത്‌ പരിശീലനകേന്ദ്രത്തിലേക്ക്‌ വിളിക്കുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ കുറഞ്ഞത്‌ പത്തു ഫോൺ കോളെങ്കിലും ചങ്ങാതിക്കൂട്ടത്തിന്റെ സംഘാടകരായ ബോർഡ്‌ ഉദ്യോഗസ്ഥർക്ക്‌ ദിവസവും ലഭിക്കുന്നുണ്ട്‌.


കേരളത്തിലെ 11 ജില്ലകളിൽ 39 ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ ചങ്ങാതിക്കൂട്ടത്തിന്റെ അംഗസംഖ്യ 770 കവിഞ്ഞു. ആദ്യഘട്ടത്തിൽ പരീക്ഷണ മെന്ന നിലയിൽ മാത്രം ബോർഡിനൊപ്പം നിൽക്കാൻ തയ്യാറായ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടേയും പരിശീലന നടത്തിപ്പിന്‌ ശേഷമുള്ള പ്രതികരണം പ്രതീക്ഷാവഹമാണ്‌. ഏറെ മുമ്പുതന്നെ ആരംഭിക്കേണ്ടതായിരുന്നു ഈ പരിശീലന പരിപാടി എന്നതാണ്‌ ഇവരുടെ പ്രതികരണം.


45-60 ദിവസങ്ങൾക്കുള്ളിൽ നടത്തിയിരുന്ന തേങ്ങയിടീൽ നാലും അഞ്ചും മാസത്തിലൊരിയ്ക്കലായി മാറിക്കഴിഞ്ഞ സ്ഥിതി വിശേഷത്തിനൊരു പരിഹാരമാ ണിത്‌. വിളവെടുപ്പിലുണ്ടാകുന്ന കാലതാമസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂലിച്ചെലവും തെങ്ങു കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. തെങ്ങിൽ കയറാൻ ആളെ കിട്ടണമെങ്കിൽ അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥയാണ്‌ മിക്ക കേരകർഷകർക്കും. ഒരു തെങ്ങിൽ കയറാൻ 25 രൂപ വരെ കൊടുക്കാൻ തയ്യാറായാൽ പോലും ആളെ കിട്ടാനില്ല. കേരളത്തിൽ മാത്രമല്ല തെങ്ങുകൃഷിയുള്ള മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും കേര കർഷകർ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണിത്‌.



അപേക്ഷ അയയ്ക്കേണ്ട മാനദണ്ഡങ്ങളും പ്രവർത്തനലക്ഷ്യവും
18 മുതൽ 40 വയസ്സുവരെ പ്രായമുള്ള പൂർണ്ണ ആരോഗ്യവാന്മാരായ അംഗവൈകല്യമില്ലാത്ത യുവജനങ്ങ ളായിരിക്കണം അപേക്ഷകർ. കുറഞ്ഞത്‌ ഏഴാം ക്ലാസ്സെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ഒരു ബാച്ചിൽ ഇരുപത്‌ പേർക്ക്‌ താമസിച്ചുള്ള പരിശീലനമാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. ആറു ദിവസം നീളുന്നതാണ്‌ പരിശീലനപരിപാടി. പരിശീലനാർ ത്ഥികൾക്ക്‌ താമസസൗകര്യം ലഭ്യമായിരിക്കും. സാങ്കേതികവും കാര്യനിർവ്വഹണ ശേഷി വളർത്തുന്ന തും പ്രായോഗികവുമായ പരിശീലന മാണ്‌ നൽകുന്നത്‌. തെങ്ങുകയറ്റം, തേങ്ങയിടീൽ, മണ്ടവൃത്തിയാക്കൽ, കീട-രോഗനിയന്ത്രണത്തിനായി മരുന്നു തളിയ്ക്കൽ, കൃത്രിമ പരാഗണ-സങ്കരണവിദ്യ, കേര സംരക്ഷണോപായങ്ങൾ, കരിക്ക്‌, തേങ്ങ, വിത്തു തേങ്ങ എന്നിവ തിരിച്ചറിയൽ, വെട്ടിയിറക്കൽ, തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിൽ ഊന്നൽ നൽകിക്കൊണ്ടാണ്‌ പാഠ്യപദ്ധതി രൂപീകരിച്ചിരിക്കുന്നത്‌. കൂടാതെ പരിശീലനാർത്ഥികളുടെ കായികശേഷി വർദ്ധിപ്പിക്കാ നുതകുന്ന പരിശീലനവും, നേതൃത്വപാടവവും ആശയവിനിമയശേഷിയും വികസിപ്പിക്കൽ, സംരംഭക ത്വശേഷി വളർത്തൽ, സമ്പാദ്യശീലം വളർത്തൽ തുടങ്ങിയ വ്യക്തിഗത വികസന പരിപാടികൾക്കും പാഠ്യപദ്ധതിയിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്‌.



പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഓരോ കേരചങ്ങാതിയ്ക്കും കുറഞ്ഞത്‌ 600 രൂപയെങ്കിലും ദിവസവേതനം ലഭിക്കുവാനും വർഷത്തിൽ കുറഞ്ഞത്‌ 300 ദിനങ്ങളിൽ തൊഴിലുറപ്പു വരുത്തുവാനുമാണ്‌ ലക്ഷ്യം. ഒരു ദിവസം അറുപതു മുതൽ 90 വരെ തെങ്ങുകളിൽ കയറുക എന്ന ലക്ഷ്യത്തോടെയുള്ള പ്രായോഗിക പരിശീലനമാണ്‌ നൽകുക. ചങ്ങാതിക്കൂട്ടത്തിൽ 30 ശതമാനം വനിതകളെക്കൂടി ഉൾപ്പെടുത്തും. തിരുവനന്തപുരം മിത്രനികേതനിൽ നടത്തിയ മൂന്നാമത്തെ ബാച്ചിൽ പത്ത്‌ പേരടങ്ങുന്ന വനിതകൾ കൂടി പരിശീലനം നേടി. ബോർഡിന്റെ നിബന്ധനയനുസരിച്ച്‌ 40 അടി ഉയരമുള്ള തെങ്ങുകൾക്ക്‌ ഗ്രാമങ്ങളിൽ 10 രൂപയും 40 അടിയിലേറെ ഉയരമുള്ളവയ്ക്ക്‌ 15 രൂപയും നഗരങ്ങളിൽ എല്ലാത്തരം തെങ്ങുകൾക്കും 15 രൂപയുമാണ്‌ ഫീസിനമായി നിജപ്പെടു ത്തിയിട്ടുള്ളത്‌.




ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള കുടുംബ ശ്രീകൾ, കേരകർഷക സമിതികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ക്ലസ്റ്ററുകൾ, കേരോത്പാദക സമിതി കൾ, നെഹ്രു യുവകേന്ദ്രയ്ക്ക്‌ കീഴിലുള്ള യൂത്ത്‌ ക്ലബ്ബുകൾ, നബാർഡിന്റെ വികാസ്‌ വാഹിനി വോളണ്ടിയർ ക്ലബ്ബുകൾ, പ്രാഥമിക കർഷക സമിതികൾ, കേരകർഷക സഹകരണ സംഘങ്ങൾ, സർക്കാരേതര സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ മുതലായവ മുഖേനയും യുവാക്കളെ തെരഞ്ഞെടുക്കുന്നു.



ണ്ടാക്കിയിരിക്കുന്നത്‌. വളരെയേറെ ആൾക്കാർ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ട്‌ വരുന്നുണ്ട്‌. തെങ്ങുകയറുന്നതിൽ മാത്രമല്ല തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മനസ്സിലാക്കിയാണ്‌ ഓരോ പരിശീലനാർത്ഥിയും പുറത്തിറങ്ങുന്നത്‌. പരിശീലനം പൂർത്തിയാക്കിയവരെല്ലാം തന്നെ 750 രൂപ മുതൽ 1000 രൂപ വരെ ദിവസേന വരുമാനം നേടുന്നുണ്ട്‌. അവരെല്ലാം തന്നെ കൂട്ടായ്മകളുണ്ടാക്കി ഓരോപ്രദേശം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ജില്ലയിലെ ചില പഞ്ചായത്തുകളും കൃഷിഭവനുകളും പരിശീലനപരിപാടി സംഘടിപ്പിക്കാൻ തയ്യാറായി വന്നിട്ടുണ്ട്‌. ചുരുക്കത്തിൽ, മേഖലയിലെ തൊഴിൽരഹിത രായിരുന്ന യുവാക്കൾക്ക്‌ മെച്ചപ്പെട്ട വരുമാനമാർഗ്ഗമായി മാറിക്കഴിഞ്ഞു. ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി.

ജയനാഥ്‌ ആർ, ടെക്നിക്കൽ ഓഫീസർ
കൊല്ലം ജില്ലയിൽ ചങ്ങാതിക്കൂട്ടം ആദ്യ ബാച്ച്‌ പരിശീലനം പൂർത്തിയാക്കി. രണ്ടും മൂന്നും ബാച്ചുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കേരകർഷകർക്ക്‌ ചങ്ങാതിയാകുന്നതിനൊപ്പം മെച്ചപ്പെട്ട വരുമാനമാർഗ്ഗം ലഭിച്ചതിന്റെ സന്തോഷ ത്തിലാണ്‌. പരിശീലനം പൂർത്തിയാക്കിയ വരെല്ലാം തന്നെ. തിരുവോണക്കാലത്ത്‌ കോരിച്ചൊരുയുന്ന മഴയിൽപോലും അനായാസം യന്ത്രമുപയോഗിച്ച്‌ തെങ്ങ്‌ കയറിക്കൊടുക്കുവാൻ സാധിച്ചുവേന്ന്‌ പറയുമ്പോൾ വളരെയേറെ സന്തുഷ്ടരാ യിരുന്നു അവരെല്ലാം. കൊട്ടാരക്കരയിലെ സദാനന്ദപുരത്ത്‌ നടന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വരെല്ലാം ക്ലബ്ബ്‌ രൂപീകരിച്ച്‌ കരീപ്ര പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുവാൻ ഒരുങ്ങുകയാണ്‌. പരിശീലനത്തോടൊപ്പം കിട്ടിയ അറിവുകൾ പ്രയോജന പ്പെടുത്തുവാനും കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക്‌ കൊണ്ടുവരുവാനും അവർ ശ്രമിക്കുന്നു. ദിവസേന അമ്പതോളം തെങ്ങുകളെങ്കിലും ഓരോരുത്തരും കയറുന്നുണ്ട്‌.



വിജയൻ കെ.എം., ഫീൽഡ്‌ ഓഫീസർ
പരിശീലനം എന്താണെന്ന്‌ കാണാൻ വേണ്ടി മാത്രം നിഷേധാത്മകമായ നിലപാടുമായി വരുന്ന പലർക്കും ക്ലാസ്സ്‌ കഴിയുമ്പോൾ ഇതു പോലൊരു ട്രെയിനിംഗിൽ ഇതു വരെ പങ്കെടു ത്തിട്ടില്ല എന്ന അഭിപ്രായ മാണുള്ളത്‌. ?ബോർഡ്‌ ചെയ്യുന്നത്‌ വളരെ നല്ല കാര്യമാണ്‌. സദസിനെ അഭിമുഖീ കരിക്കാൻ വൈമനസ്യമുണ്ടായിരുന്ന പലരുടെയും സങ്കോചമകന്ന്‌ ആത്മവിശ്വാസം വർദ്ധിച്ചു?, എന്നെല്ലാം അഭിപ്രായങ്ങൾ നീളുന്നു. പരിശീലനം പൂർത്തിയാക്കിയവർ 4 പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി തെങ്ങുകയറി വരുമാനമുണ്ടാക്കുന്നു. ചങ്ങാതിക്കൂട്ടമായി യാതൊരു അപകർഷതബോധവുമില്ലാതെ ആത്മവിശ്വാസ ത്തോടെ തൊഴിൽ ചെയ്യാൻ അവർക്ക്‌ സാധിക്കുന്നുണ്ട്‌. പലരും കേട്ടറിഞ്ഞ്‌ താത്പര്യത്തോടെയാണ്‌ പരിശീലനത്തിൽ പങ്കെടുക്കുവാൻ വരുന്നത്‌. 3 സ്ത്രീകളടക്കം 103 പേർ ഇതു വരെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.

കെ.എസ്‌. സെബാസ്റ്റ്യൻ, അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ
മലപ്പുറം ജില്ലയിലെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ആദ്യ ബാച്ച്‌ 2011 സെപ്തംബർ 19-​‍ാം തീയതി പാലക്കാട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈത്രി എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ലിറ്റിൽ ട്രീ ട്രെയിനിംഗ്‌ സെന്റർ, ഉരുകുളം, മുതലമട, പാലക്കാട്‌ ആരംഭിച്ചു. പരിശീലന പരിപാടി സെപ്തംബർ 24-​‍ാം തീയതി വിജയകരമായി സമാപിച്ചു. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള 4 പരിശീലനാർ ത്ഥികളോടൊപ്പം മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പരിശീലനാർത്ഥികളുമാണ്‌ ഈ ബാച്ചിൽ പരിശീലനം നേടിയത്‌. മലപ്പുറം ജില്ലയിൽ നിന്നുള്ള പരിശീലനാർത്ഥി കളെല്ലാം തന്നെ എസ്‌.എസ്‌.എൽ.സി. യോ അതിലുപരിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 20നും മുപ്പതിനും മദ്ധ്യേ പ്രായമായവരും ആയിരുന്നു.

തികച്ചും സമാനമായ പരിശീലനകേന്ദ്രത്തിൽ നടന്ന ഈ പരിശീലനം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവർക്കും സാധിച്ചു. പ്രകൃതിയോട്‌ ഏറ്റവും ഇണങ്ങിചേർന്ന ഒരു അന്തരീക്ഷത്തിലാണ്‌ ഈ സെന്റർ എന്നുള്ളതാണ്‌ പ്രത്യേകം എടുത്തുപറയേണ്ടത്‌. പൊതുവെ മാംസാഹാരം ഇഷ്ടപ്പെടുന്നവരായിരുന്നിട്ട്‌ കൂടി 6 ദിവസം തികച്ചും സസ്യാഹാരികളായി സസന്തോഷം ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാം പരിശീലനാർ ത്ഥികളും തയ്യാറായി എന്നത്‌ ശ്രദ്ധേയമാണ്‌. പരിശീലനം പൂർത്തിയാക്കിയ എല്ലാവരും തങ്ങൾ നേടിയ പരിശീലനം പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കിയ യുവാക്കളുടെ പ്രദേശങ്ങളിൽ നിന്നും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...