Showing posts with label 90. Show all posts
Showing posts with label 90. Show all posts

27 Apr 2013

കവിതകളും കുട്ടിക്കാലവും

ബോബൻ ജോസഫ് 

ഏവര്‍ക്കും ഉണ്ടൊരു കാലം
കളികളുടെ കുട്ടിക്കാലം
നിര്‍മലമാം മനസ്സിന്നുള്ളില്‍
ജീവിതമോരു സ്വര്‍ഗം എന്നും
എവരിലും ഇങ്ങിനെയൊരു മനം
ഉറങ്ങുന്നുണ്ടെന്നുള്ളൊരു കഥ
അറിയുമ്പോള്‍ നമ്മുടെയുള്ളില്‍
ആനന്ദം അവിരാമത്തില്‍
ഏവം ഞാനോര്‍ത്തീടുമ്പോള്‍
എന്നുടെയൊരു കുട്ടിക്കാലം
ഓര്‍മയിലേക്കെത്തീടുന്നു
നിങ്ങളുമായ് പങ്കീടുന്നു
ചങ്ങാതികള്‍ പോലീസായി
ഞാനൊരു വന്‍ കള്ളനുമായി
കൈതക്കാടായിത്തീര്‍ന്നു
കളികള്‍തന്നൊളിസങ്കേതം
കുട്ടിയുമൊരു കോലുമുണ്ട്
കളിവട്ടായൊരു നല്‍ ‍വട്ട്
കുഴിയില്‍ ഒരു പന്തും സാറ്റണി
കളികള്‍ അങ്ങിനെ അനവധിയുണ്ട്
അന്തിക്കു അമ്മയുമൊരുനല്‍
വല്‍സലമാം ദൃഷ്ടിയുമേകും
അച്ചന്റെ ചെറു രോക്ഷത്തിങ്കല്‍
പെട്ടെന്നാ മുഖവും വാടും
കണ്ണീരില്‍ ചാര്‍ത്തിയ പുഞ്ചിരി
തൂകുമ്പോളെന്നുടെ ഹൃദയം
രോദനമാമൊരു രാഗത്താല്‍ ‍ ‍
കവിതയ്ക്കും ചോദകമായി
കുട്ടികളുടെ കവിതകളെല്ലാം
പാടിക്കൊണ്ടെല്ലാ ദിനവും
നേരം പോക്കാക്കീടുമ്പോള്‍
നിര്‍വൃതിയും മനസില്‍ നിറയും
കളികളുടെ ഇടയില്‍ പോലും
മനസ്സിന്റെ സുഖമെന്നത് പോല്‍
കവിതകളും പാടിയിരുന്നു
ചെറുസുഖമായ് നിര്‍വൃതിയായി
അന്നെല്ലാമെന്നുടെ ഹൃദയം
കുഞ്ചന്‍തന്‍ താളത്താലേ
ആനന്ദിച്ചെന്നും നല്ലൊരു
കവിതയുമങ്ങുരുവിട്ടപ്പോള്‍
സഹപാഠികളൊന്നൊന്നായി
വന്നീടും തുള്ളല്‍ കേള്‍ക്കാന്‍
ആടും അവര്‍ പാടും ഒപ്പം
ആനന്ദ നിര്‍വൃതിയിങ്കല്‍
ശീതങ്കന്‍ പറയനുമങ്ങിനെ
പലവിധമാം തുള്ളല്‍ കഥകള്‍
ആരെങ്കിലുമുരി വിട്ടെന്നാല്‍
അണയും ഞാനവരുടെയിടയില്‍
ആശാന്റെ 'കരുണ'ക്കടലും
വള്ളത്തോള്‍ 'ബധിരവിലാപം'
ഇഷ്ടം തന്നാണെങ്കിലൂമീ
തുള്ളല്‍തന്‍ മാമകമോദം
ബാല്യമൊരു ഭാവുകമാക്കി
കവിതകളോ ഭാസുരമാക്കി
കുട്ടികളാം ഞങ്ങള്‍ എന്നും
ആര്‍ത്തു ചിരിച്ചാഹ്ലാദിച്ചു
അച്ഛന്‍തന്‍ സാഹിത്യത്തിന്‍
അഭിരുചിയും കണ്ടുപഠിച്ചു
അതിമോഹന മോഹക്കടലില്‍
കവിതകളെ പ്രണയിച്ചൂ ഞാന്‍
മാവിന്റെ മുകളില്‍ കയറി
മാമ്പഴമൊന്നീമ്ബീടുമ്പോള്‍
ഓര്‍ക്കുന്നൂ 'മാമ്പഴ'മൊന്നു
കണ്ണീരിന്‍ വൈലോപ്പള്ളീ
‍പൂക്കളുടെ ആസ്വാദനമായ്
തോട്ടത്തില്‍ ചെന്നപ്പോഴോ
പൊഴിയുന്നൊരു പൂകണ്ടപ്പോള്‍
സ്മരണകളായ് 'വീണപൂവ്'
റോസാപ്പൂ കണ്ട നിമിഷം
ഒര്ത്തൂ ഞാന്‍ നിറവും നിണവും
'പനിനീര്പൂ'വാകേണം നാം
അകമലരിന്‍ നിര്‍മലസത്ത
പാടുന്നൊരു കിളിയെ നോക്കി
പാടും ഞാന്‍ കവിതകളൊക്കെ
പാട്ടിന്റെ ഈരടിയൊത്തു
'കിളിപ്പാട്ടും'ഞാന്‍ പാടിയിരിന്നു
വൃക്ഷത്തിന്‍ ശിഖരത്തിങ്കല്‍
മഞ്ഞക്കിളി വന്നപ്പോഴോ
ഓര്മകള്‍തന്‍ ചെപ്പ് തുറന്നു
ഓമനയാം 'മഞ്ഞക്കിളി'യും
പാടത്തു തോണിയിലേറി
കുട്ടികളാം ഞങ്ങള്‍ പലനാള്‍
തുഴയുമ്പോള്‍ 'വഞ്ചിപ്പാട്ടി'ന്‍
താളത്തില്‍ മുഴുകീ മെല്ലെ
തുഞ്ചനിലും കുഞ്ചനിലും ഞാന്‍
കൗതുകുമാം താളം കേട്ടു
എങ്കിലുമാ തുള്ളല്‍ കഥകള്‍
നല്കുന്നു കൗതുകമധികം
ഇന്നത്തെ കുട്ടികളിങ്ങിനെ
സുന്ദരമാം താളത്താലേ
സുന്ദരാമൊരുനല്‍ബാല്യം
കാണുന്നൊരുസ്വപ്നം മാത്രം
ആശയങ്ങള്‍:
ഭാവുക = കവിതാ വാസനയുള്ള
ഭാസുര = ശോഭയുള്ള
ചോദകം = പ്രചോദകം

26 Mar 2013

മൂന്നാം തലമുറയിലെ കുറുക്കന്‍

ദിലീപ്  മൂട്ടിൽ 



ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ചിന്തിച്ചത് കുറുക്കനെ കുറിച്ചായിരുന്നു മൂന്നാം തലമുറയിലെ കുറുക്കനെ കുറിച്ച്. ഗാര്‍ബേജ് കൂനയില്‍ നിന്നും എന്തൊക്കെയോ കടിച്ചു തിന്നുന്ന കൂര്‍ത്ത മുഖമുള്ള ജീവിയെ കണ്ടപ്പോള്‍ അത് കുറുക്കന്‍ ആണെന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു, എന്ത് ചെയ്യാനാ കുറുക്കന്‍ മാറിലെ യോയോകള്‍ക്ക് എച്ചില്‍ അല്ലാതെ വേറേ രക്ഷയില്ല
പകല്‍ മനുഷ്യന്‍ നാട് ഭരിക്കും രാത്രിയായാല്‍ നാടും നാടിനുള്ളിലെ കാടും ഞങ്ങളുടെതാണ് പണ്ട് കുറുക്കന്‍ മാരുടെ സ്വകാര്യ അഹങ്കാരം അതായിരുന്നു. വൈകുന്നേരങ്ങളില്‍ കണ്ടത്തില്‍ (വയലില്‍ ) നിന്ന് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് മഗ് രിബു ബാങ്ക് വിളിക്കാന്‍ തുടങ്ങിയാല്‍ കുറുക്കന്‍ മാര്‍ കൂട്ടത്തോടെ കൂവി തുടങ്ങും. അത് ഒരു ആജ്ഞ പോലെയായിരുന്നു പള്ളിയില്‍ ബാങ്ക് വിളിച്ചു കാവുകളിലും വീടുകളിലും വിളക്ക് വച്ചു ഇനിയെങ്കിലും കുറ്റിയും കോലും എടുത്തു കളി മതിയാക്കി പോടാ എന്നായിരുന്നു ആ കൂവലിന്റെ അര്‍ത്ഥം. കൂട്ടത്തോടെയുള്ള കൂവലുകള്‍ പതിയെ പതിയെ ഒറ്റപ്പെട്ടു തുടങ്ങും ഒന്ന് രണ്ടു കുറുക്കന്‍ മാരെ കണ്ടത്തില്‍ കാണാറാവും ദൂരെ നിന്നവര്‍ ഞങ്ങളെ നോക്കി ഓര്‍മപ്പെടുത്തും പോലെ വീണ്ടും കൂവും, എന്നിട്ടും കളി നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടാല്‍ ഒരു ഞരക്കമായിരിക്കും ‘ദയവു ചെയ്തു പോടെ’ എന്നാവും അതിന്റെ അര്‍ത്ഥം. ബാല കഥകളില്‍ പരിചയപ്പെട്ട കൌശലക്കാരന്‍ എന്നതിലുപരി ഒരു നാട്ടിന്‍ പുറത്ത് കാരന് കുറുക്കന്‍ എന്ന് പറഞ്ഞാല്‍ ഇത് പോലുള്ള എന്തെങ്കിലും ഓര്‍മകള്‍ മനസ്സില്‍ വരും. കാണാതാവുന്ന സകല കോഴികളുടെയും താറാവിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍ രാത്രിയിലെ രാജക്കാന്‍ മാരായി വിലസിയ കാലമാണ് അത്.
തലമുറകളായി നടത്തി വരുന്ന ആചാരം പോലെ നാട്ടിന്‍ പുറങ്ങളില്‍ കുറുക്കന്‍മാര്‍ ഇന്നും കൂവാറുണ്ടായിരിക്കും? നാട്ടില്‍ പോയപ്പോള്‍ സന്ധ്യയില്‍ വെറുതെ കണ്ടത്തിനടുത്ത്തുള്ള കപ്പാലത്ത്തില്‍ പോയിരുന്നു മഗ് രിബു ബാങ്ക് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ കാതു കൂര്പിച്ചു വച്ചു , അവശേഷിച്ച ചുള്ള്‌ളിക്കാട്ടില്‍ നിന്നോ കണ്ടത്തില്‍ നിന്നോ , പുഴയിലെ തുരുത്തില്‍ നിന്ന്‌നോ ഒരു കൂവല്‍ പോലും കേട്ടില്ല. ഇനി അവര്‍ കൂവാന്‍ മറന്നു പോയതാണോ? പക്ഷെ അതല്ല മനസ്സ് പറഞ്ഞു ഒന്ന്‌നു തീര്‍ച്ച കുറുക്കന്‍ മാര്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും കൂവും ‘കുറുക്കന്‍ പോയെടുക്ക കൂക്കലും വിളിയും’ (കുറുക്കന്‍ ചെല്ലുന്നിടം കൂവലും വിളിയും ) എന്ന ഒരു വടക്കന്‍ പ്രയോഗം തന്നെയുണ്ട്.
മനസ്സില്‍ വന്നത് കുട്ടിക്കാലത്തെ ക്രിക്കറ്റായിരുന്നു , കമ്പും കൊള്ളിയും നാട്ടി അസ്ത്തമയത്തിന്റെ അവസാനത്തെ കിരണവും അറ്റ് പോകും വരെയുള കളി, വെറുതെ കുറെ സമയം അവിടത്തന്നെ ഇരുന്നു. വിവിദ നിറങ്ങള്‍ നിറഞ്ഞ സന്ധ്യ യിലെ ആകാശം പതിയെ മുഴുവന്‍ കറുപ്പായി മാറി , അവിടിവിടയായി നക്ഷത്രങ്ങള്‍ കാണപ്പെട്ടു കൈപ്പടുകള്‍ വേലിയേറ്റത്തില്‍ നിറഞ്ഞു തുടങ്ങി . മഗ് രിബു കഴിഞ്ഞു ഒത്തിരി നേരം ആയി നേര്‍ത്ത് തെളിഞ്ഞ ശബ്ദ്ധത്തില്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഇഷാ ബാങ്ക് വിളിച്ചു തുടങ്ങി. ഇത്തവണ ഞാന്‍ ഒന്നിന് വേണ്ടിയും കാതോര്ത്തില്ല, പക്ഷെ ചില കൂവലുകള്‍ എവിടെ നിന്നൊക്കെയോ കേട്ടു ശക്തമായ ഒരു ആജ്ഞ സ്വരമായിരുന്നില്ല അതിനു. ഒറ്റ പെട്ട നിലവിളികള്‍ പോലെ പതിയെ ആ കൂവലുകള്‍ അന്തരീക്ഷത്തില്‍ പുഴകളില്‍ കണ്ടങ്ങളില്‍ അലിഞ്ഞു തീര്‍ന്നു.
എല്ലാം തീര്‍ന്നപ്പോള്‍ ഒരു പാട് അകലെയല്ലാതെ എന്റെ മുന്നില്‍ ഒരു കുറുക്കന്‍ വലിയ ഒരു കല്ലില്‍ ഇരിന്നു തലയെടുപ്പോടെ ആകാശത്തിനെ നോക്കി നാലു ദിക്കും കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തില്‍ കൂവി അതിനു ശേഷം എങ്ങോ ഓടി മറഞ്ഞു, എന്തോ ആ കൂവല്‍ മനസ്സിന്റെ ആഴത്തിലേക്ക് പതിഞ്ഞു പോയി എനിക്ക് അതും ഒരു ഓര്‍മപ്പെടുത്തലായിരുന്നു.

22 Feb 2013

2018 ലെ കമ്പ്യൂട്ടര്‍

 ജാസിര്‍ ജവാസ്  
അതെ, ഇതൊരു പ്രവചനമാണ്. 2018-ഓടെ കമ്പ്യൂട്ടറുകള്‍ തൊട്ടറിയും, കണ്ടറിയും, കേട്ടറിയും, രുചിച്ചറിയും, മണത്തറിയും. എന്താ ഞെട്ടിയോ? എന്നാല്‍ ധൈര്യമായി ഞെട്ടിക്കോളൂ. സംഗതി പറഞ്ഞത് ഐബിഎം ആണ്. ഐബിഎം മുന്‍പും ഇത്തരം പ്രവചനങ്ങള്‍ നടത്തിയിട്ടും ഉണ്ട് അതവര്‍ നടത്തിക്കാണിച്ചു തന്നിട്ടും ഉണ്ട്. ഇനി കാര്യത്തിലേക്ക് വരാം. ഐബിഎം പറയുന്നത് നടക്കുമെന്കില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സാധിക്കും. അതായത് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധിക്കാവുന്ന എല്ലാം ഒരു ഐബിഎം കമ്പ്യൂട്ടറിനും സാധിക്കും.
അതു കൊണ്ട് തന്നെ ഇനി നിങ്ങളുടെ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ എന്ത് വാങ്ങുമ്പോഴും കമ്പ്യൂട്ടര്‍ അത് തൊട്ടു നോക്കി അതിനെ നിറവും മണവും എല്ലാം നിങ്ങള്‍ക്ക് പറഞ്ഞു തരും. ഒരു വസ്തുവിനെ നമ്മള്‍ അനുഭവിക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍ ആ വസ്തുവിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവിടെ സ്റ്റോര്‍ ചെയ്യും. അത് റഫ്‌ ആണോ സ്മൂത്ത് ആണോ, അതിന്റെ നിറമെന്താണ് അങ്ങിനെ എല്ലാ തലച്ചോര്‍ സ്റ്റോര്‍ ചെയ്യും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ സ്മാര്‍ട്ട്‌ ഫോണോ അല്ലെങ്കില്‍ കമ്പ്യൂട്ടറോ ഈ പറഞ്ഞ സംഗതി എല്ലാം നേടിയെടുക്കും. ഐബിഎമ്മിലെ ഊര്‍ജ്ജസ്വലരായ എഞ്ചിനീയര്‍മാര്‍ അത് നേടിയെടുത്തിരിക്കും.
ഐബിഎമ്മിലെ റിസര്‍ച്ച് ടീം ഈ പുതിയ ടെക്നോളജി നിര്‍മ്മിച്ചെടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ . ഏതായാലും നമുക്ക്‌ കാത്തിരിക്കാം 2018 വരെ.

22 Dec 2012

അമ്മാ....


സ്വപ്നാനായർ

ഇടത്തോട്ടോ
വലത്തോട്ടോ
നോക്കില്ല

നേരെയെന്ന്
എത്ര ഏകാഗ്രമാക്കാന്‍
ശ്രമിച്ചാലും
ഉള്ളില്‍ കുടുങ്ങും

ധൃതിയില്‍
നടന്നകന്നാലും
സാരിത്തുമ്പില്‍
ഉടക്കി നില്‍ക്കും

തനിക്കു മുകളിലുള്ള
ആകാശത്തിന്റെ
മുഴുവന്‍ ഭാരവും
പേറുന്ന
കുഞ്ഞരുവി പോല്‍
അത്രയും
ശാന്തമായ്
നിസ്സംഗമായി
ഇളകാതെ നില്‍ക്കും

ഭയമാണെനിക്കാ
നക്ഷത്രങ്ങളെ

ഒന്ന് നിന്നാല്‍
ആര്‌ദ്രമായൊന്നു
നോക്കിയാല്‍
ഒരു വാക്ക് കൊണ്ടവര്‍
നിറയൊഴിക്കും

22 Nov 2012

WAITED FOR YOU


NISHA G
In the cradle, when I first cried
When I opened my tiny eyes,
The first person before me was you.
I grew up; your thoughts grew up with me
Daily in the eve, I waited for you.
You never came you always hided from me.
Hoped I, you never heard my call
Desperately I thought, because poor am I.
Days passed by, I was in my death bed
That eve, I lit the lovely lamp for you.
None in the house, I was all alone.
But a pussy cried loud "mew, mew"
All on a sudden soft knock at the door
You stood before me, a smile on your lips?
 I hugged you and drew you close to me,
 With all emotion, my heart bet aloud
Without a word you turned back'
I called you, but you pretended not to hear
When I heard again the 'mew' of my pussy,
Realised I this, to be a momentary dream……..
Woke up from my lost lovely dream       
Noticed I, my lips were quivering
A darkness hid my eyes, still I saw you;
I gasped for breath, my heart trembled
God, at last you came to me…
Ah! Almighty! alas! alas!
But you came to me

23 Oct 2012

പിന്തുടരാം ഈ മാതൃക



ദിപ്തി നായർ
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

കാർഷിക കേരളത്തിന്‌ മലേഷ്യ എന്ന രാജ്യത്തിന്റെ പേര്‌ കേൾക്കുമ്പോൾ മുന്നിൽ തെളിഞ്ഞ്‌ വരുന്ന വിളകൾ റബ്ബറും എണ്ണപ്പനയുമാണ്‌. കേരകൃഷിയെ സംബന്ധിച്ച്‌ പറയുകയാണെങ്കിൽ പാം ഓയിലിന്റെ ഇറക്കുമതിയിളവുകൾ കൊണ്ട്‌ നമ്മുടെ നാടിന്‌ ഭീഷണിയായി നിൽക്കുന്ന രാജ്യമാണ്‌ മലേഷ്യ. എന്നാൽ ആഗോളവത്ക്കരണത്തിന്റേയും കുറഞ്ഞ ഇറക്കുമതിച്ചുങ്കങ്ങളുടേയും പ്രയോജനങ്ങൾ ഈ ചെറിയ രാജ്യം എങ്ങനെ ഫലപ്രദമായി ഉപയോഗിച്ചു എന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
നാളികേര കൃഷിയുടെ വിസ്തൃതിയിലും, ഉത്പാദനത്തിലും ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പീൻസ്‌ എന്നീ മുൻനിരരാജ്യങ്ങളേക്കാൾ എത്രയോ പിന്നിലുള്ള രാജ്യമാണ്‌ മലേഷ്യ. 2010 ലെ കണക്കുകൾ പ്രകാരം 1.1 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ നിന്നും 46 കോടി നാളികേരമാണ്‌ ഈ രാജ്യത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്നത്‌. കേരളത്തിലെ വടക്കൻ ജില്ലകളിലാണ്‌ വ്യാപകമായി തെങ്ങുകൃഷി വ്യവസായികാടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നത്‌. അതിലൊരു ജില്ലയിലെ കേരകൃഷിയുടെ വിസ്തൃതി മാത്രമേയുള്ളൂ മലേഷ്യ എന്ന രാജ്യത്തിന്റെ കേരകൃഷിയുടെ മൊത്തം വിസ്തൃതി. കേരളത്തിലെ കേരോത്പാദനത്തിന്റെ പത്തിലൊന്ന്‌ പോലുമില്ല ഈ രാജ്യത്തിന്റേ കേരോത്പാദനം. എണ്ണപ്പനകൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ കേരകൃഷിക്ക്‌ പ്രസക്തി കുറവുമാണ്‌. എന്നാൽ നാളികേരത്തിൽ നിന്നും വെളിച്ചെണ്ണ കൂടാതെ തൂൾതേങ്ങ, തേങ്ങപ്പാൽ,  തേങ്ങപ്പാൽപൊടി, തേങ്ങപ്പാൽ ക്രീം, തേങ്ങപ്പാൽ ചോക്ലേറ്റ്‌, കേക്ക്‌ തുടങ്ങി വിവിധതരം കേരോൽപന്നങ്ങൾ മലേഷ്യയിൽ ഉത്പാദിപ്പിച്ച്‌ വരുന്നു. പായ്ക്കിംഗുകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഉപഭോക്താവിനെ ആകർഷിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ. കേരം തിങ്ങും കേരളനാട്ടിൽപ്പോലും ഇത്രയധികം കേരോൽപന്നങ്ങൾ ലഭ്യമല്ല. മൂന്ന്‌ ലക്ഷം ചതുരശ്ര കിലോമീറ്ററിൽ താഴെ വിസ്തൃതിയുള്ള മലേഷ്യപോലെയുള്ള രാജ്യത്തിന്‌ തെങ്ങ്‌ എന്ന ഒറ്റവിളയിൽ നിന്നുമാത്രം ഇത്രയധികം സംസ്ക്കരിച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാമെങ്കിൽ കേരളത്തിന്‌ എന്തുകൊണ്ട്‌ ആയിക്കൂടാ എന്നതാണ്‌ ചോദ്യം.

നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന ബഹുവിധങ്ങളായ സംസ്ക്കരണ ഉൽപന്നങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ലോകവിപണിയിൽ വളർന്നുവരുന്നത്‌ മനസ്സിലാക്കിക്കൊണ്ട്‌ അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി നാളികേരവും കൊപ്രയും വെളിച്ചെണ്ണയും തൂൾതേങ്ങയുമൊക്കെ ഉത്പാദനകേന്ദ്രങ്ങളിൽ നിന്ന്‌ വൻതോതിൽ ഇറക്കുമതി ചെയ്ത്‌ സംസ്ക്കരിച്ചശേഷം ആകർഷകമായ പായ്ക്കിംഗിലൂടെ ലോകവിപണിയിലേക്ക്‌ കയറ്റുമതി ചെയ്യുന്നു.ഇക്കാരണത്താൽ തന്നെ മലേഷ്യയിൽ പ്രസ്തുത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം വളരെക്കുറവാണ്‌.  കയറ്റുമതിക്ക്‌ ചുങ്കവുമില്ല. നാളികേരത്തിൽ നിന്നുളള അനന്തസാദ്ധ്യതകൾ രാഷ്ട്രത്തിന്റെ താൽപര്യത്തിനും ധനാഗമനത്തിനുമായി, ചിട്ടയായ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഒരു രാജ്യത്തെയാണ്‌ ഇവിടെ കാണാൻ കഴിയുന്നത്‌.

മലയാളിക്ക്‌ തേങ്ങയില്ലാതെ ഒരു വിഭവവുമില്ല. പുരാതനകാലം മുതൽ വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും മതപരമായ ചടങ്ങുകളിലും നാളികേരത്തിന്‌ പ്രാധാന്യമുണ്ട്‌. നാളികേരത്തിന്റെ വൈവിധ്യമാർന്ന ഗുണങ്ങളും ഔഷധപ്രാധാന്യവുമൊക്കെ മനസ്സിലാക്കിയ മലയാളി നാളികേരത്തിന്‌ വിലയില്ല എന്ന്‌ വിലപിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതേ നാളികേരവും കൊപ്രയുമൊക്കെ വൻതോതിൽ ഇറക്കുമതി ചെയ്ത്‌ വിവിധ തരം ഉൽപന്നങ്ങളാക്കി മലേഷ്യ വരുമാനമുണ്ടാക്കുന്നു, നമ്മളോ മലേഷ്യയിലെ പാം ഓയിൽ വരുന്നതിനെച്ചൊല്ലി പരിതപിക്കുന്നു. ആര്‌ ആരിൽ നിന്നാണ്‌ പഠിക്കേണ്ടത്‌ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തുമൊക്കെ വിമാനമിറങ്ങുമ്പോൾ കേരനിരകൾ കൈകാട്ടി വിളിച്ചാൽ മാത്രം പോര, കേരളത്തിന്‌ നൽകപ്പെട്ട ഈ കൽപവൃക്ഷത്തിന്റെ സാദ്ധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിൽ ഇനിയും അലംഭാവം കാണിച്ചുകൊണ്ടിരുന്നാൽ, നാളെ ബഹുരാഷ്ട്രകുത്തകകൾ നമ്മുടെ നാളികേരം വാങ്ങി, സംസ്ക്കരിച്ച്‌ ഉൽപന്നങ്ങളാക്കി നമുക്ക്‌ തന്നെ തിരിച്ചു നൽകുന്ന അവസ്ഥവരും.. ജാഗ്രത.








19 Sept 2012

വിത്തുകൾ


സതി അങ്കമാലി

അഗ്നിയായൂറി
പാടെ...കുതിർന്നും
അടിവയർ പൊട്ടി പിളർന്നും
സിര പിഴിഞ്ഞീചോര ചാറിയ
നിലവിളി ഭൂമിയറിയുന്നു

ആർദ്രയാകുന്നു മണ്ണട്ടികൾ
കുളിച്ചീറനാവുന്നു ഊർവ്വര സന്ധ്യകൾ
ഉൾക്കാടു പൂക്കുന്നു
വേരുമ്മകൾ ഉന്മത്തയാക്കി ചിരിക്കുന്നു.

പച്ചകൾ തഴയ്ക്കുന്നു
നറും പാൽക്കുടങ്ങളായ്‌
ഇരുൾകീറി പുതയ്ക്കുന്നു
ഭോഗാലസ്യത്തിലും...
വാരി ചുറ്റുന്നു നീളൻ പുഴമുടി
ഋതുഭ്രമണങ്ങൾ കാവലാകുന്നു

മണ്ണിന്റെ ഗർഭ ഗൃഹങ്ങളിൽ
പേറ്റുനോവേറി പിടയുന്നു
പുതുജീവന്റെ പുലരികിളുന്തുകൾ
വളരും പടരും
തണലായ്‌ വരും
പ്രതീക്ഷകൾ പ്രത്യയശാസ്ത്രമാകും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...