Showing posts with label sona g. Show all posts
Showing posts with label sona g. Show all posts

21 Feb 2015

കൊതുമ്പ്


സോണ ജി
കുടുമ്പത്തിന്റെ കൊമ്പിൽ നിന്ന്‌
കൊതുമ്പുകൾ അടർന്നു വീണു.
ഒരു കുട്ടി  കൗതുകത്തോടെ  കൂട്ടി വെച്ചു അത്.
യാത്ര കഴിഞ്ഞെത്തിയ
അച്ഛന്റെഉറക്കത്തിന്‌
തീ പടർത്തിയത്
ആ കൊതുമ്പുകൾ ആയിരുന്നു.

21 Aug 2012

കാത്തിരിപ്പ്

സോണ ജി

കാലത്തിന്റെ
കണ്ണാടിയില്‍
മുഖം നോക്കാന്‍
എത്തിയതാണ്
ഇന്നലെ പറ്റിയ പൊടികള്‍
ഇന്നും അങ്ങനെ തന്നെ
ജലത്താല്‍ കഴുകി
അധരം കൊണ്ട്  മൊഴിഞ്ഞു
പകലാനയുടെ
മുതുകില്‍ കയറി
ജീവന്റെ വഴിയിലൂടെ
സഞ്ചരിപ്പാൻ
തുള വീണ സത്യത്തിന്റെ
കൈത്താങ്ങ് വേണം .
ഇതെന്റെ രണ്ടാം കാത്തിരിപ്പ് .

14 Oct 2011

പ്രേമ രഹസ്യം

വില്ല്യം ബ്ലേക്ക്


(വില്യം ബ്ലേക്ക്‌ )
പരിഭാഷ: സോണ ജി


നിന്നോട്‌
പ്രണയം പറയാൻ
തിരയില്ല ഒരിക്കലും
പറഞ്ഞു തരാൻ
പറ്റാത്ത വികാരമാണ്‌ പ്രണയം
ഇളം കാറ്റ്‌
പതുങ്ങിയും
ശാന്തമായും ഒഴുകുന്നുണ്ട്‌...
പ്രേമത്തിനോട്‌
ഞാൻ സംസാരിച്ചിട്ടുണ്ട്‌
ദാരുണമായ ഭയങ്ങൾ
തണുപ്പിൽ കിടുകിടുക്കുമ്പോൾ
എന്റെ ഹൃദയം കൊണ്ട്‌
അവളോട്‌ മന്ത്രിച്ചിട്ടുണ്ട്‌
ഓ! അവൾ മറഞ്ഞെന്നോ!
എത്ര പെട്ടെന്നാണ്‌
അവൾ എന്നിൽ നിന്ന്‌ അകന്നത്‌
മറവിൽ
നിശബ്ദനായി ഒരു സഞ്ചാരി വന്നു.
ദീർഘനിശ്വാസത്തോടെ
അയാൾ അവളെ വാരിപ്പുണർന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...