Showing posts with label muyyam rajan. Show all posts
Showing posts with label muyyam rajan. Show all posts

24 May 2014

വരവിളി



മുയ്യം രാജന്‍

കാവിലെ ചെണ്ടമേളം കേട്ടാലറിയാം
ആരോ പുലിത്തെയ്യം കെട്ടിയാടുന്നുണ്ട്‌
കാലുകളില്‍ കനലാടാനുള്ള
വെളിച്ചപ്പാടിണ്റ്റെ വെമ്പല്‍
കാല്‍ച്ചിലമ്പ്‌, പള്ളിവാള്‍, പരിച,
അരമണിക്കിലുക്കം , നെറ്റിപ്പതക്കം
ചുവന്ന പട്ടിണ്റ്റെ തിളക്കം !
മനസ്സിപ്പം നിശ്ചല ചിത്രങ്ങള്‍
മിന്നിമറയുന്ന തിരശ്ശീല !
താരകങ്ങള്‍ ആകാശദീപം
കൊളുത്തിയിട്ടുണ്ട്‌
മെയ്യില്‍ രാക്കുളിര്‌
കൂടുകൂട്ടിയിട്ടുണ്ട്‌
മേലേരിയ്ക്കരികില്‍ വെറും നിലത്ത്‌
ഉടുമുണ്ട്‌ ഊരിപ്പുതച്ച്‌
ഉറങ്ങാനെന്ത്‌ രസം ?
കനലാടിയവര്‍ തെറിപ്പിച്ച
ഒരു തീച്ചീളിപ്പം
നെഞ്ചിന്‍ നെരിപ്പോടില്‍
വസൂരിമാലപോലെ
വിങ്ങിപ്പെയ്യുമ്പോള്‍
ഉറക്കപ്പിച്ചിങ്ങനെ
വരവിളി നടത്തുന്നു:
തെയ്യക്കോപം..തെയ്യശ്ശാപം ..!

22 Apr 2014

വരവിളി



മുയ്യം രാജന്‍

കാവിലെ ചെണ്ടമേളം കേട്ടാലറിയാം
ആരോ പുലിത്തെയ്യം കെട്ടിയാടുന്നുണ്ട്‌
കാലുകളില്‍ കനലാടാനുള്ള
വെളിച്ചപ്പാടിണ്റ്റെ വെമ്പല്‍
കാല്‍ച്ചിലമ്പ്‌, പള്ളിവാള്‍, പരിച,
അരമണിക്കിലുക്കം , നെറ്റിപ്പതക്കം
ചുവന്ന പട്ടിണ്റ്റെ തിളക്കം
ഉറഞ്ഞു തുള്ളുന്നുണ്ട്‌ !
മനസ്സിപ്പം നിശ്ചല ചിത്രങ്ങള്‍
മിന്നിമറയുന്ന തിരശ്ശീല !
താരകങ്ങള്‍ ആകാശദീപം
കൊളുത്തിയിട്ടുണ്ട്‌
മെയ്യില്‍ രാക്കുളിര്‌
കൂടുകൂട്ടിയിട്ടുണ്ട്‌
മേലേരിയ്ക്കരികില്‍ വെറും നിലത്ത്‌
ഉടുമുണ്ട്‌ ഊരിപ്പുതച്ച്‌
ഉറങ്ങാനെന്ത്‌ രസം ?
കനലാടിയവര്‍ തെറിപ്പിച്ച
ഒരു തീച്ചീളിപ്പം
നെഞ്ചിന്‍ നെരിപ്പോടില്‍
വസൂരിമാലപോലെ
വിങ്ങിപ്പഴുക്കുമ്പോള്‍
ഉറക്കപ്പിച്ചിങ്ങനെ
വരവിളി നടത്തും :
തെയ്യക്കോപം..തെയ്യശ്ശാപം ..!

14 Oct 2011

മണ്ഡരീയം



മുയ്യം രാജന്‍


കൂമ്പടഞ്ഞ കളയാണ്‌
കഥയും കവിതയുമെന്ന്‌
നിരൂപക വൃന്ദം
വിതയും വിപ്ലവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കൃഷി
അനിവാര്യമെന്ന്
വായനക്കൂട്ടം

കാലത്തെ
കള കേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനും

കൃഷി നശിച്ചാലും വേണ്ടില്ല
ഈണത്തില്‍ നീട്ടിപ്പാടാവുന്ന
പുതിയൊരു
ആട്ടക്കഥ വേണം

നമുക്കതിനെ
മണ്ഡരീയമെന്നു
നാമകരണം ചെയ്താലോ..?

8 Jul 2011

വിഷവര്‍ഷം



മുയ്യം രാജന്‍







രണം വിതയ്ക്കുവാന്‍ വന്ന രാപ്പക്ഷിയോ...?
മൃതഭൂവിലലയുന്ന രക്തരക്ഷസ്സോ ...?
മൃത്യുവിന്നടരാടാന്‍ വേദികള്‍ തീര്‍ത്തതോ
മൃതപ്രാതരാക്കിക്കിടത്തുവാന്‍ വന്നതോ...?
മനോമുകുരത്തില്‍ തെളിയുന്നൊരു ചിത്രം
മരണം ഭ്രമരമായി മുരളുന്ന നിഴല്‍ച്ചിത്രം
മഴച്ചാര്‍ത്തു പോലെ പെയ്യുന്നു നിന്‍ നേത്രം
അശാന്തി വിതറിയ മാരക വിഷവര്‍ഷം..!
ആര്‍പ്പുവിളിയോടെ ആടിത്തിമര്‍ത്തൊരെന്‍
ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..?
താരിളം മേനിയില്‍ കൂരമ്പിറക്കി നീ
ക്രൂരമൃഗമായി കൊമ്പുകള്‍ കോര്‍ത്തുവോ.. ?
ഭൂമുഖം കീഴ്മേല്‍ മറിയ്ക്കുന്ന ചെയ്തിയാല്‍‍ 
തോരാത്ത കണ്ണീരെന്‍ കൂരമേല്‍ വീഴ്ത്തിയോ..?
പാരിതില്‍ പതിതരെ ഇല്ലായ്മ ചെയ്യുമ്പോള്‍
ഉയരുന്ന മുറവിളിക്കുയിരില്ലെ  മക്കളേ..?
പാരമപാരം പാപങ്ങള്‍ പെരുകുമ്പോള്‍
വാളെടുക്കുന്നവര്‍ ആരാണു മര്‍ത്ത്യരേ..?
പാതാളക്കരണ്ടികള്‍ ഹൃദയത്തിലാഴ്ത്തുമ്പോള്‍
പിടഞ്ഞുണര്‍ന്നത് കിനാവായിരുന്നെങ്കില്‍ !
മനസ്സാക്ഷിക്കുത്തേറ്റു ദ്രുമിച്ചുരുകുന്ന 
ദുഷിച്ചു നാറിയ ദുരയിതു ധര്‍ത്തിയില്‍..
വിഷബീജവിത്തുകള്‍  വിതച്ചു കൊയ്യുന്ന 
നശിച്ച നാട്ടിന്‍ വിധിയിതു മര്‍ത്ത്യര്‍ക്ക്..
ധാത്രിതന്‍ വിരിമാറില്‍ കൂരമ്പു പായിച്ചു-
ചരിത്രമെഴുതുവാന്‍ നെഞ്ചുവിരിക്കുവോര്‍...
കേള്‍ക്കാന്‍ കൊതിക്കില്ല കദനമെഴും കഥ
കണ്ണും കാതും കവര്‍ന്നെടുക്കും വ്യഥ...
മജ്ജയും മാംസവും കാര്‍ന്നു കഴിഞ്ഞിട്ടും
നിലവിളിക്കുന്നവരാരാണു മര്‍ത്ത്യരേ..?
നല്ല നാട്ടാരായ നരഭോജികളാണോ..?
നിര്‍ജ്ജീവമായിത്തീരും നരകജന്മങ്ങളോ..?!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...