Showing posts with label sayanson punnassery. Show all posts
Showing posts with label sayanson punnassery. Show all posts

17 Jun 2012

ദൈവം തിരിച്ചെടുത്ത നടുവിരൽ


സയൻസൺ പുന്നശ്ശേരി

ഒട്ടും വേദനിച്ചിരുന്നില്ല,
ഏട്ടൻ നടുവിരൽ മുറിച്ചെടുക്കുമ്പോൾ,
പൂർണ്ണതയില്ലാത്ത കൈകൂപ്പൽ
ദൈവത്തിനിഷ്ടമാവില്ലന്നറിയുന്
നതുകൊണ്ട്‌
അമ്പലങ്ങളിലേക്ക്‌ നടന്നിട്ടില്ല.
മറുപടി പറയാനില്ലാത്തതു കൊണ്ട്‌
മറച്ചു പിടിച്ച്‌ നടന്നിട്ടുണ്ട്‌,
കണ്ടു പോയവരോട്‌ ഒരിക്കലും നടന്നിട്ടില്ലാത്ത
അപകടകഥ വിശദീകരിച്ചിട്ടുണ്ട്‌.
അപ്പോഴൊന്നും വേദനിച്ചിരുന്നില്ല,
സ്നേഹത്തിൽ പൊതിഞ്ഞ്‌ വഞ്ചിക്കാമെന്ന്‌
ഏട്ടൻ കാട്ടിത്തരുന്നതുവരെ.
അതിർത്തിയിൽ ഒട്ടിപ്പിടിച്ച
നടുവിരലുമായി രാജ്യം കാക്കുന്നവന്‌
ചോർന്നു പോവാത്ത ദൈവകൃപ
നിറയുമ്പോൾ.....
ഇവിടെ ഒലിച്ചു പോവുന്നത്‌,
കാൽമുട്ട്‌ തട്ടി നരച്ചു പോയ
ചുമരുകളും അതിനുള്ളിലെ
ചുവന്ന മൺകട്ടയുമാണ്‌.

14 Oct 2011

അടച്ചിട്ടും തുറന്നുപോകുന്ന കണ്ണുകൾ



സയൻസൺ പുന്നശ്ശേരി

വെയിലോളം തണുപ്പുള്ള പ്രഭാതങ്ങൾ
കണ്ണിനെ പൊള്ളിക്കുന്ന കാഴ്ചകൾ
മഴയായി പെയ്യാൻ തുടങ്ങിയിട്ട്‌
എത്ര നാളായി, എത്ര നിശ്വകസങ്ങൾ
അമ്മകണ്ണീരിൽ ഒ​‍ിലിച്ചുപോയി.
ആശ്വാസത്തിന്റെ കുടനിവർത്തിയെത്താൻ
മരത്തണലുപോലുമില്ലല്ലോ...
കവിത പൂക്കേണ്ടുന്ന കശുമാവ്‌ കൊമ്പിൽ
എത്ര പ്രതീക്ഷകളാണ്‌ കരിഞ്ഞുണങ്ങിപ്പോയത്‌.

എല്ലാം ഒരുറക്കത്തിലെ പാഴ്കിനാവായെങ്കിലെന്ന്‌
പൂക്കുമോർമ്മകൾ അടക്കം പറയുന്നു.
പൂക്കൾ കരിയാതിരിക്കാൻ എന്നെന്നും
കരയാൻ വിധിക്കപ്പെട്ടവരുണ്ടിവിടെ
ഒരോ വീട്ടിലും ശകുനമായി ഉമ്മറപ്പടിയിൽ
നിഴൽ രൂപങ്ങളുണ്ട്‌
അകത്തളങ്ങളിൽ തേരാത്ത കണ്ണീർ കുടിച്ചു ജിവിക്കുന്ന
കുഴിയിലാണ്ട രണ്ട്‌ കിണറുകളുണ്ട്‌.
എത്ര നീട്ടിയാലൂം
അതിന്റെ ആഴത്തിൽ തൊടാൻ
കനിവുറവ്‌ വറ്റാത്ത കണ്ണുവേണം.
പക്ഷെയിന്നാർക്കും നേരം.,,,
പകലിരുട്ടിൽ പ്രകാശമായ്‌ ജ്വലിക്കുന്ന
പന്തത്തിലെണ്ണയാകാൻ.
തളരുന്ന മേനിക്ക്‌ കരുത്താകുവൻ,
അഭയം കൊതിക്കുന്നകണ്ണിലെ പുവാകുവാൻ
സുഹൃത്തേ കരിമഷിപുരട്ടിയിറങ്ങുക.
കാലഗതിവേഗ ചക്രങ്ങളിൽ നിമാഷർദപൊരുൾ
ലാഭമെന്നേ കുറിക്കപെടുമ്പോൾ...
നിശ്ചയം നിശ്ചലം ഭൂമിത്തുടുപ്പുകൾ.
ഓർമ്മകൾക്കപ്പുറം ജീവന്റെസത്തകൾ
ഞെക്കിപിഴിഞ്ഞൊപ്പിച്ച നേരുകൾ
ഫണമുയർത്തുന്നു,
കണ്ണുരുട്ടി പറഞ്ഞിട്ടും തലകുനിക്കാത്ത
വാക്കുമായി പൊരുതിനിന്നരാണിവർ,
കരഞ്ഞിട്ടും കിതച്ചുപോകാത്തവർ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...