Showing posts with label 57. Show all posts
Showing posts with label 57. Show all posts

19 Jul 2013

ഹതയാത്രികർ


സലോമി ജോൺ വൽസൻ

യാത്രാപഥങ്ങളിൽ
ഏതോ മുജ്ജന്മ പാപങ്ങളിലൂടാടി
നാം യാതനകളുടെ അനന്ത-
പർവ്വങ്ങളിലൂടെ സഞ്ചരിക്കുന്നു

ജീവിതം വിഭ്രമങ്ങളുടെ,
വിലാപങ്ങളുടെ തീർത്ഥാടനം...
പുണ്യ,പാപശിലകൾ
ചുമടുതാങ്ങികളായ്‌ മാറുന്ന
തോരാദുരിതങ്ങളുടെ
തീർത്ഥയാത്ര...

ജീവിതമെന്ന മഹാമേരുവിന്റെ
തായ്ശിലകൾ ഇളകിയാടി
തിമർപ്പോടെ ഉരുൾപ്പൊട്ടുന്ന
ഹൃദന്തപ്രളയം...ഇവിടെ,
നാം സഹയാത്രികരെ
തേടി ചുഴിയാഴങ്ങളിലേയ്ക്ക്‌...
കൂപ്പുകുത്തുന്നു...
ജീവന്റെ വ്യാമോഹ
ജൽപ്പനങ്ങൾ നെഞ്ചിലേറ്റിയ
ഹതയാത്രികരുടെ
വേഷമാടിത്തീർക്കുവാൻ...

ആയുസ്സിന്റെ തിരയടങ്ങാത്ത
കടൽപ്പരപ്പിൽ
കണ്ണീരാഴങ്ങൾ വറ്റിവരണ്ട്‌
ഹൃദയത്തിൽ ഉപ്പളങ്ങൾ
പെരുകുന്നു...
കാൽവിതാനങ്ങളിൽ
ശവതാളം ധ്വനിയുയർത്തുന്നു...

എന്നിട്ടും എവിടെ നിന്നോ
കടന്നുവരുമെന്ന്‌ കരുതിനാം
കാതോർത്തിരിക്കുന്ന
സഹയാത്രികരുടെ പദവിന്യാസം
പ്രത്യാശയുടെ അനന്തമായ തുരുത്തിൽ
നിറതോറ്റമായ്‌ തീരുന്നു.

പകലുകൾ പതിവായൊടുങ്ങുമ്പോൾ
രാവുകൾ പകലിന്റെ പതിരായ്‌
പൊഴിയുമ്പോൾ
പ്രതീക്ഷയുടെ ഗോൽഗോഥയിൽ
ഉയർത്തപ്പെട്ട
നെഞ്ചറയിലെ കുരിശിൽ
ആരൊക്കെയോ
വെറുപ്പിന്റെ മൂർച്ചയിൽ
ചെത്തിമിനുക്കിയ
മരയാണികൾ ആഞ്ഞടിക്കുന്നു...
നാം എന്നേ അവരെ
അറിഞ്ഞിരുന്നു...തിരിച്ചറിവിന്റെ
നെരിപ്പോടിൽ പൊള്ളിപ്പിടഞ്ഞ്‌
സംയമനത്തിന്റെ കമ്പിളിപ്പുതപ്പിൽ
നാം നമ്മെത്തന്നെ
പുതച്ചുമൂടുകയായിരുന്നു...
തിരിച്ചറിവിന്റെ
തിരുമുറിവുകളിൽ തപിച്ച്‌...!

27 Apr 2013

കടലിലേക്കുള്ള വഴി

അജയ് ബോസ് 



പാന്റ്രി യുടെ പുറത്തേക്കു ദര്‍ശനമുള്ള ഗ്ലാസ്‌ ചുമരുകളില്‍ മഴത്തുള്ളികള്‍ നദികള്‍ സൃഷ്ടിച്ചു അവിടെ മഹാനദികളും ഉപനദിളും ഒരിക്കലും വറ്റാത്ത അരുവികളും ഉണ്ടായി. അവയെല്ലാം തന്നെ അവയുടെ കടലിലേക്കുള്ള യാത്രയില്‍ പരസ്പരം മത്സരിക്കുന്ന പോലെ തോന്നിച്ചു. ഈ പത്താം നിലയിലെ ഗ്ലാസ് ചുമരിലെ നദികളിലൂടെ താഴെ കാണുന്ന ബി കെ സി റോഡിലെക്കെതും അവിടെന്നിന്നും ചെറുതും വലുതുമായ ചാലുകളിലായി പലവഴി പിരിയും കടലിലേക്കുള്ള വഴി അന്വേഷിച്ചുള്ള യാത്ര അവിടെത്തുടങ്ങുന്നു, റോഡിലെ മാന്‍ഹോളിലൂടെ കനാലിലേക്ക് മാഹിം ബേയിലേക്ക്. അവര്‍ എല്ലാവരും കടലിലെക്കെതട്ടെ എന്നും അവര്‍ പ്രതീക്ഷിക്കുന്ന എല്ലാ അത്ഭുതങ്ങളും സൌഖ്യവും അവരെ കാത്ത് കടലിലുണ്ടാവട്ടെ എന്നും ഞാന്‍ ആശംസിച്ചു. അവര്‍ മുംബൈയുടെ നിയോണ്‍ വെളിച്ചം ഒന്നുകൂടി മനോഹരമായി പ്രതിഫലിപ്പിച് നന്ദി പറഞ്ഞു. നഗരത്തില്‍ നിര്ത്താ തെ മഴപെയ്യാന്‍ തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
“ഇത് നീന്റെ ചെടിയാണോ ?”
ഞാന്‍ മഴതുള്ളികളോട് സംസാരിച്ചു കഴിഞ്ഞിരുന്നു , പ്രിയയാണ് , എന്റെ ടീമില്‍ ഏക മലയാളി പെണ്കുട്ടി . ഓഫീസിലെ എന്റെ വിരസമായ സന്ധ്യകളെ മനോഹരമാക്കുന്ന നല്ല ഒരു സുഹൃത്ത് . ചോദ്യം ഞാന്‍ ഹതഭാഗ്യരായ വെള്ളത്തുള്ളികള്‍ വച്ച് നനച്ചു കൊട്നിരുന്ന എന്റെ ചെടിയ കുറിച്ചും.
“അതെ , ഇല മഞ്ഞളിച്ചു തുടങ്ങിയപ്പോ കുറച്ചു പ്രകാശം കിട്ടാന്‍ വേണ്ടി ഇവിടെ കൊണ്ട് വച്ചതാ.”
“അതെയോ ! ഞാന്‍ കുറെയായി കാണുന്നു , ഇതിനെ ഇവിടെ വച്ചിട്ടിപ്പോ എന്ത് കിട്ടാനാ , ഡസ്ക് ഭംഗിയാക്കാനല്ലേ എല്ലാവരും ചെടി മേടിക്കുന്നത്? ”
അവള്‍ കമ്പനിയുടെ ചുവന്ന പേര് കൊണ്ടെഴുതിയ കറുത്ത കപ്പില്‍ ചായയെടുത്തു മറുകയ്യില്‍ മൊബൈലുമായ് അവള്ക്കു മാത്രം സാധികുന്ന വശ്യതയോടെ എന്റെ എതിരെയുള്ള മേശയില്‍ വന്നിരുന്നു. പുറത്തു പെയ്യുമ്പോള്‍ ചൂട് കാപ്പിയും സംസാരിക്കാന്‍ ഒരാളും, ഈ ഓഫീസില്‍ അതങ്ങനെ എപ്പോളും നടക്കുന്ന ഒരു കാര്യമല്ല. ഞാന്‍ ഒരു പേപ്പര്‍ ഗ്ലാസില്‍ ചായയുമെടുത് അവള്ക്കൈഭിമുഖമായി ഇരുന്നു.
“പ്രിയക്കറിയാമോ ഞാന്‍ ഡസ്ക് ഭംഗിയാക്കാന്‍ അല്ല ചെടി മേടിച്ചത്.”
“പിന്നെ ! ” പുരികമുയര്ത്തി് കുറച്ചു മുന്നോട്ടാഞ്ഞു അവള്‍ താല്പര്യം കാണിച്ചു
“സ്നേഹിക്കാന്‍ ! ”
പ്രതീക്ഷിച്ചത് പോലെ തന്നെ അവള്‍ ചിരിക്കാന്‍ തുടങ്ങി , ചിരിച്ച് ചിരിച്ച് കണ്ണ്നീര്‍ വരുന്നത് വരെയും അവ ചാലുകളായി അവളുടെ മുഖത്തിന്റെ ഏതോ ഒരു കോണില്‍ അപ്രത്യക്ഷമാകുന്നത് വരെയും.
മുഖം ടിഷ്യു കൊണ്ട് തുടച്ചു കലങ്ങിയ കണ്ണുമായി കണ്ണുനീര്‍ ആപ്രത്യക്ഷമായ അതെ കോണില്‍ ഒളിപ്പിച്ച പുഞ്ചിരിയുമായി പ്രിയ എന്നെ നോക്കി.
“നിനക്ക് സ്നേഹിക്കാന്‍ കോളേജ് കാലം മുതല്‍ നീ പ്രണയിച് കല്യാണം കഴിച്ച നിന്റെ ഭാര്യയില്ലേ, ഒമാനയ്യായ ഒരു മകനില്ലേ? ”
“ഉണ്ട് എന്നാലും പിന്നെയും കുറെ സ്നേഹം ഇങ്ങനെ ഉള്ളില്‍ കിടന്നു വീര്പ്പു മുട്ടുന്നത് പോലെ, ”
“ആണോ ! ” ചായക്പ്പിലേക്ക് മുഖം കുനിചു പിടിച്ചു കണ്ണിന്റെ മുഖളിലെ കോണിലൂടെ എന്നെ നോക്കി അവള്‍ വിശ്വാസമില്ല എന്ന ഭാവം വരുത്തി.
അത്ര കഷ്ടപ്പെട്ട് ആരെയും വിശ്വസിപ്പിക്കേണ്ട ഒരു കാര്യവുമില്ല എന്ന് ഞാനും വച്ച്.
എന്റെ ചെടി അവിടെ മിനറല്‍ വാട്ടര്‍ കാന്‍ ന്റെ അരികില്‍ ശേഷിച്ച കുറച്ചു മഞ്ഞ ഇലകളുമായി ഞങ്ങളുടെ സംസാരം കാതോര്‍ത്തു .
“ശരിക്കും” എന്റെ നിശബ്ദതയിലെ പിണക്കം മനസ്സിലാകി സംഭാഷണം തുടരാന്‍ ഉള്ള ഒരു “ശരിക്കും”
നിനക്കറിയാമോ പ്രിയ , ഈ മനുഷ്യ കുലത്തെ മുഴുവന്‍ ഇപ്പോഴും നിലനിര്ത്തുോന്ന ഒരു സംഗതി എന്തെണെന്നു ? ഈ ഭൂമിയില്‍ ഇപ്പോള്‍ ജീവിക്കുന്ന നീയും ഞാനും അടക്കമുള്ള മനുഷ്യര്‍ എല്ലാവരും പിറന്നു വീണത് പൂര്‍ണ്ണനായും നിസ്സഹായനായ ഒരു ശിശു ആയിട്ടാണ് , അവിടെ നിനും അഞ്ചോ പത്തോ ഒരു പക്ഷെ പതിനഞ്ചു വയസ്സ് വരെയും അവന്റെ ജീവന്‍ നിലനിര്തുനന്ത് അവന്റെ മാതാപിതാക്കളുടെ അവനോടുള്ള സ്നേഹം അല്ലെങ്കില്‍ അവരുടെ സ്നേഹിക്കാന്‍ ഉള്ള അടങ്ങാത്ത ആഗ്രഹം ആണ്, ഒരു പക്ഷെ തലമുറകള്‍ കഴിയുംതോറും സ്നേഹിക്കാനുള്ള ഈ ആഗ്രഹം കൂടി കൂടി വരികയാവാം, ഒരു പക്ഷെ സ്നേഹിക്കാന്‍ വേണ്ടി ഇനി ചിലപ്പോള്‍ യുദ്ധങ്ങള്‍ നടന്നേക്കാം.
സ്നേഹിക്കാന്‍ വേണ്ടി യുദ്ധമോ , നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ആനന്ദിന്റെയും ബഷീറിന്റെയും വരികള്‍ കാണാതെ പഠിച്ച പറയുമ്പോള്‍ ആദ്യം തന്നെ അവരുടെ പേര് പറയണം എന്ന് , അല്ലെങ്കില്‍ ആളുകള്‍ നിന്നെ പിടിച്ചു പ്രാന്തിന്റെ ആശുപത്രിയില്‍ ആക്കും
ഇല്ല പ്രിയ ഇതെന്റെ മാത്രം തോന്നലാണ് ഒരു പക്ഷെ ഈ അണ്ടകടാഹത്തില്‍ തന്നെ ഞാനായിരിക്കും ആദ്യമായി ഇങ്ങനെ ചിന്തിക്കുന്നത് .
പ്രിയ ചിരിച്ചു , അണ്ടകടാഹം എന്നാ വാക്ക് എല്ലാവര്ക്കുതമറിയാം അത് ചിരിക്കാനുള്ള വാക്കാണ്‌ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ച മഹാന്റെ പ്രിയപ്പെട്ട വാക്ക്.
പക്ഷെ ഒരു കാര്യം പ്രിയ , സമാധാനത്തിനും മതത്തിനും എന്ന്നക്കും വേണ്ടിയിട്ടുള്ള യുദ്ധങ്ങലേക്കാള്‍ എത്രയോ മഹത്തായതായിരിക്കും അത്.
പക്ഷെ സ്നേഹിക്കാന്‍ വേണ്ടി എന്തിനാ ആളുകള്‍ യുദ്ധം ചെയ്യുന്നേ ? വെറുതെ സ്നേഹിച്ചാല്‍ പോരെ ?
സ്നേഹം അങ്ങനെ ഒരു സംഭവമാണ് പ്രിയ , സ്നേഹിച്ചാല്‍ മാത്രം പോര സ്നേഹം തിരികെ കിട്ടുകയും ചെയ്താലേ അത് പൂര്നമാവുകയുള്ളു.
അപ്പൊ ഈ ചെടി, ഇത് നിന്നെ സ്നേഹിക്കുന്ന്ടോ ?
എനിക്കറിയില്ല പക്ഷെ സ്നേഹിക്കുന്നില്ല എന്ന് അത് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല , അത് എന്നെ പൂര്ണനമായും സ്നേഹിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്നേഹിക്കുന്നുണ്ടാവും തീര്‍ച്ച , സ്നേഹിക്കാതിരിക്കാന്‍ ഒരു മാര്ഗ്ഗ വുമില്ല .
അപ്പോള്‍ എല്ലാരും ഈ ചെടിയ സ്നേഹിച്ചാല്‍ സ്നേഹത്തിനു വേണ്ടിയുള്ള യുദ്ധം ഒഴിവാക്കാം അല്ലെ
എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന എന്റെ ചെടിയെ നോക്കി അവള്‍ കളിയായി പറഞ്ഞു
ഇല്ല , എന്റെ ചെടിയ വേറെ ആരും സ്നേഹിക്കാന്‍ ഞാന്‍ സമ്മതിക്കില്ല , വേറെ ആരെങ്കിലും അതിന്റെ സ്നേഹം പകുകാന്‍ വന്നാല്‍ ഞാന്‍ എന്റെ സ്നേഹത്തിനായി യുദ്ധം ചെയ്യും.
പ്രിയയുടെ മുഖത്തെ ചിരി മാഞ്ഞു , അവളുടെ കണ്ണുകള്‍ മനസ്സിലെ മൂനാം ലോക സ്നേഹ മഹായുദ്ധം കൃത്യമായി പ്രതിഫലിപ്പിച്ചു.
“സാബ് ,ബാഹര്‍ ബഹുത് ബാരിഷ് ഹോ രഹി ഹേ, സബ് ഓഫീസ്സ് സെ നികല്‍ രഹാ ഹേ”
സെക്യൂരിറ്റി ഗാര്ഡ്് വന്നു പറഞ്ഞു. ഞാന്‍ ശരിക്കും ഇങ്ങനെ ഒരു വാണിംഗ് പ്രതീക്ഷിചിര്ക്കു കയിരിന്നു രണ്ടു ദിവസം നിര്ത്താ തെ ഉള്ള മഴ മതി മുംബൈ നഗരത്തെയും റോഡുകളെയും പ്രലയകെടുതിയിലക്കാന്‍ , ഞങ്ങള്‍ സംസാരം മതിയാക്കി , വേഗം ഓഫീസില്‍ നിന്നിറങ്ങി , ഓഫ്സില്‍ നിന്നും വീട്ടിലേക്കുള്ള ഡ്രോപ്പ് സര്വീ സ് ബസ് ഞങ്ങളെ കാത്ത് പുറത്തു നില്പ്പു ണ്ടായിരുന്നു.
പുറത്തേക്കിറങ്ങിയപ്പോഴാണ് സ്ഥിതി വിചാരിച്ചതിലും ഗുരുതരം ആണെന്ന് മനസ്സിലായത് പ്രധാന നിരത്തുകളില്‍ എല്ലാം തന്നെ അരക്കൊപ്പം വെള്ളം ഉണ്ട് ക്രോസ് റോഡ്‌ കളിലെ ഗതാഗതം പൂര്ണ്മായും നിന്നിരിക്കുന്നു .
പ്രിയ ബാന്ദ്ര ഈസ്റ്റിലെ വി എസ എന്‍ എല്‍ കോളനിയിലാണ് താമസം ഓഫ്സില്‍ നിന്നും വളരെ അടുത്ത് തന്നെ , അവള്‍ അവിടെ ഇറങ്ങി അരക്കൊപ്പം തന്നെ വെള്ളം ഉണ്ട് , ബസ്‌ അവിടെ നിന്നും പിന്നെയും വെള്ളത്തിലൂടെ പാഞ്ഞു , ബാന്ദ്ര വെസ്റ്ലെ സന്തോഷ്‌ നഗര്‍ ലെ സ്റ്റോപ്പില്‍ ഞാനും ഇറങ്ങി പതിയെ എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി വെള്ളതില്ലോടെ നടന്നു. നടക്കുംതോറും വെള്ളത്തിന്റെ ആഴം കൂടി കൂടി വന്നു , എന്റെ ബാഗും സ്യുട്ട് കേസും നനയാതിരിക്കാന്‍ തലക്ക് മുകളിലേക്ക് ഉയര്ത്തി പിടിച്ചു, റോഡില്‍ പലസ്ഥലത്തും മാന്ഹോളളുകള്‍ ഉള്ള കാര്യം എനിക്കറിയാം , ഇങ്ങനെ ഉള്ള സമയത്ത് അവര്‍ അത് തുറക്കാറണ്ട്, മന്ഹോളില്‍ പെട്ടാല്‍ പിന്നെ ബോഡി പോലും കണ്ടു കിട്ടില പ്രളയ സമയത്ത് ആളുകളെ കാണാതാവുന്നത് മുംബയ്യില്‍ പലപ്പോഴ്ഴും സംഭവിക്കുന്ന ഒരു കാര്യമായിരുന്നു. മാന്ഹോ ളില്‍ ഒന്നും പെടാതിരിക്കാന്‍ റോഡിന്റൊ നടുവിലൂടെ ആണ് എന്റെ യാത്ര കാഴുതോപ്പം വെള്ളത്തില്‍.
ഭാഗ്യവശാല്‍ ഞാന്‍ സുരക്ഷിതമായി വീട്ടിലെത്തി പിന്നെയും രണ്ടു നാള്‍ മുഴുവന്‍ നിര്തത്തെ മഴപെയ്തു , ഞങ്ങള്‍ പുരതെക്കിരങ്ങാതെ കഴിച്ചു കൂട്ടി . മൂന്നാം ദിവസം മഴ കുറഞ്ഞു പൂര്ണ്മായും നിന്നും എന്ന് തന്നെ പറയാം. റോഡിലെ വെള്ളമാല്ലം വറ്റിയപ്പോള്‍ ഞാന്‍ ഒന്ന് നടക്കാന്‍ പുറത്തേക്കിറങ്ങി , രണ്ടു ദിവസം വീട്ടില്‍ തന്നെ ഉള്ള ഇരിപ്പ് വല്ലാതെ മുഷിപ്പിച്ചിരുന്നു.
റോഡിലേക്കിറങ്ങി ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം എന്നെ വല്ലാതെ ഞെട്ടിച്ചു ഫ്ലാടിലെക്കുള്ള ക്രോസ് റോഡിലെ മാന്‍ ഹോളുകള്‍ എല്ലാം തന്നെ റോഡിന്റെ ഒത്ത നടുക്കിലാണ്. എന്നിട്ടും ഞാന്‍ വീട്ടില്‍ സുരക്ഷിതമായി എത്തിയതു വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെ.
പിറ്റേന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് പൊയ്. ഓഫീസില്‍ എന്നെ കാത്തിരുന്നത് പ്രളയത്തിന്റെ അന്ന് മുതല്‍ പ്രിയയെ കാണാന്‍ ഇല്ല എന്നാ ഞെട്ടിപ്പിക്കുന്ന വാര്ത്തയായിരുന്നു. മാന്ഹോ്ളില്‍ പെട്ടതാകം എന്ന് പലരും ഉറപ്പിച്ചു പറയുന്നണ്ടായിരുന്നു . പ്രിയ കൂട്ടുകാരി നിന്നെയും കൂട്ടികൊണ്ട് മഴതതുള്ളികള്‍ പോയ വഴിയില്‍ എന്റെ കേവല ഭാഗ്യം?? കൊണ്ട് മാത്രമാകാം ഒരു പക്ഷെ എനിക്ക് നിന്നെ കാണാന്‍ ആകാഞ്ഞത് ഒരു പക്ഷെ ഇനിയും സ്നേഹിച്ചു മതിവരാത്ത എന്റെ മനസ്സാകാം കാരണം ?? . പക്ഷെ മഴത്തുള്ളികള്‍ നിന്നെ കൊണ്ടെത്തിക്കുന്ന സ്ഥലത്ത് നീ പ്രതീക്ഷിക്കുന്ന എല്ലാ അത്ഭുതങ്ങളും സൌഖ്യവും ഉണ്ടാവും, ഞാന്‍ മഴത്തുള്ളികളുടെ അടുത്ത് നിന്ന് ഉറപ്പു വാങ്ങിയിട്ടുണ്ട്.

26 Mar 2013

കുലപതികൾ/നോവൽ





സണ്ണി തായങ്കരി 

ഏഴ്‌
മടക്കയാത്രയിൽ ഏറെ നേരവും അബ്രാഹം ഒരു ധ്യാനത്തിലെന്നപോലെ ശാന്തമായ മൗനത്തിലായിരുന്നു. കർത്താവിന്റെ വിളികേട്ട്‌ പിതൃഭവനം ഉപേക്ഷിച്ച്‌ അവിടുന്ന്‌ തെളിച്ച യാത്രാവീഥികളിലൂടെ ഒരു പുനർസഞ്ചാരത്തിലായിരുന്നു, ആ മനസ്സ്‌.
ഹാരാനിൽ സമ്പാദിച്ച വസ്തുവകകളുമായി ഭാര്യ സാറായിയും സഹോദരപുത്രൻ ലോത്തും പരിജനവുമായി കാനാൻദേശത്തേക്ക്‌ യാത്രതിരിക്കുമ്പോൾ പ്രായം എഴുപത്തിയഞ്ച്‌ പിന്നിട്ടിരുന്നു.
കാനാനിലെ വാസത്തിനിടയിൽ സ്ഥിരമായി ഒരു താവളം ഉറപ്പിക്കാനായില്ല. അസ്ഥിരതയുടെ നാളുകളിൽ അവിടെ അതികഠിനമായ ഒരു ക്ഷാമമുണ്ടായി. അപ്പോൾ സമൃദ്ധിനിറഞ്ഞ ഈജിപ്തിലേയ്ക്ക്‌ കർത്താവ്‌ ആനയിച്ചു.
ഈജിപ്തിലെ ജനങ്ങളെപ്പറ്റി അത്ര നല്ലതൊന്നുമല്ല കേട്ടിരുന്നത്‌. ഫറോവോ രാജാവ്‌ കൊടികുത്തി വാഴുന്നകാലം. വിദേശിയായ താൻ സുന്ദരിയായ സാറായിയുമായി അവിടെയെത്തിയാൽ അത്‌ തന്റെ ജീവനുതന്നെ ഭീഷണിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. സ്ത്രീവിഷയത്തിൽ ഫറവോയും പ്രജകളും ബലഹീനരാണെന്ന്‌ കേട്ടിട്ടുണ്ട്‌. സ്ത്രീലമ്പടരായ രാജാവിൽനിന്നും പ്രജകളിൽനിന്നും സാറായിയെ രക്ഷിക്കാനുള്ള മാർഗം യാത്രയിലുടനീളം തലപുകഞ്ഞാലോചിച്ചു. മരുഭൂയാത്രയുടെ കാഠിന്യത്തെക്കാളും ശരീരത്തെയും മനസ്സിനെയും തളർത്തിയത്‌ അതാണ്‌. ദിവസങ്ങൾക്കുശേഷം ഒരു പോംവഴി തെളിഞ്ഞുവന്നു.
"എന്റെ ജീവനെക്കരുതി നീയെന്റെ സഹോദരിയാണെന്നേ ഈജിപ്തുകാരോട്‌ പറയാവൂ."
"അതെങ്ങനെ നാഥാ? ആരെങ്കിലും ഭാര്യയെ സഹോദരിയെന്ന്‌ പറയുമോ? മാത്രമല്ല, എന്നെങ്കിലും ഈജിപ്തുകാർ യാഥാർത്ഥ്യമറിഞ്ഞാൽ...?"
"ഇപ്പോഴങ്ങനെയൊന്നും ചിന്തിക്കണ്ട. നമുക്ക്‌ മറ്റുവഴിയില്ലല്ലോ സാറായി. നീയെന്റെ ഭാര്യയാണെന്നറിഞ്ഞാൽ എന്നെക്കൊന്ന്‌ അവർ നിന്നെ തട്ടിയെടുക്കും."
വലിയ മാനസിക സംഘർഷം അവളപ്പോൾ അനുഭവിച്ചിട്ടുണ്ടാകും, തീർച്ച. ഏതായാലും ഭർത്താവിന്റെ ജീവനുവേണ്ടി അവൾ അർധമനസോടെ സമ്മതംമൂളി.
ഈജിപ്തിലെത്തിച്ചേർന്നു. അതൊരു പുരാതന നഗരമായിരുന്നു. നഗരവാസികൾ യാത്രാസംഘത്തെ അത്ഭുതജീവികളെയെന്നപോലെയാണ്‌ വീക്ഷിച്ചതു. സ്ത്രീകളും പുരുഷന്മാരും ചുറ്റുംകൂടി. എല്ലാ കണ്ണുകളും സാറായിയിലായിരുന്നു. വിഷയാസക്തിയോടെ പുരുഷന്മാർ അവളോടടുത്തു, സ്പർശിക്കാൻ ശ്രമിച്ചു. സാറായിയുടെ ഒരു നോട്ടത്തിനായി ദാഹിച്ചു. താനും ലോത്തും എത്ര ഭാഗ്യവാന്മാരെന്ന്‌ അവർ പരസ്പരം പറഞ്ഞു. കേട്ടാലറയ്ക്കുന്ന അശ്ലീലപദങ്ങൾ നിർലോഭം ചൊരിഞ്ഞു.
കപ്പം പിരിക്കാൻ ഫറോവയുടെ സേവകർ ഏതിർദിശയിൽനിന്ന്‌ കുതിരപ്പുറത്ത്‌ വരുന്നുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ജനം ഭയപ്പാടോടെ മാറിനിന്നു. സേവകവർ സാറായിയെ കണ്ട്‌ അടുത്തെത്തി.
"ഈ സുന്ദരി നിങ്ങളുടെ ഭാര്യയാണോ?"
"മഹാപാപം പറയരുത്‌ യജമാനനേ. ഇവൾ ഞങ്ങളുടെ സഹോദരിയാണ്‌." അബ്രാം പറഞ്ഞു. സാറായി ഭയപ്പാടോടെ ഒതുങ്ങിനിന്നു.
"ഇവളെ ഞങ്ങൾക്കു വിൽക്കുന്നോ? പത്ത്‌ ഷെക്കൽ സ്വർണവും ആടുമാടുകളും തരാം."
"ഇവളുടെ വിവാഹം ഒരു കാനായക്കാരനുമായി ഉറപ്പിച്ചിരിക്കയാണ്‌ യജമാനനേ. ഞങ്ങളെ വെറുതെ വിടണം." അബ്രാം അപേക്ഷിച്ചു. പക്ഷേ, അവർ പിന്മാറാൻ തയ്യാറായില്ല. സേവകർ തമ്മിൽ ആലോചിച്ചു.
"വില കൂടുതൽ തരാം. ഇരുപതു ഷെക്കൽ സ്വർണമായിക്കോട്ടെ. കൂടാതെ ധാന്യം നിറച്ച പത്ത്‌ ഒട്ടകങ്ങളും. ഇവളെ വിട്ടുതന്നേക്ക്‌."
അവർ കൂടുതൽ സമ്മർദം ചെലുത്തി തുടങ്ങിയപ്പോൾ ലോത്തും താനും താണുവീണ്‌ ഉപദ്രവിക്കരുതെന്ന്‌ അപേക്ഷിച്ചു. അതിന്‌ ഫലമുണ്ടായി. സേവകർ ധൃതിയിൽ മടങ്ങിപ്പോയി.
അവർ നേരെപോയത്‌ ഫറവോയുടെ കൊട്ടാരത്തിലേയ്ക്കാണ്‌. വീഞ്ഞുകുടിച്ച്‌ മദോന്മത്തനായി കൊട്ടാരം നർത്തകിമാരുടെ മാദകനൃത്തത്തിൽ അഭിരമിക്കുമ്പോഴാണ്‌ സേവകരെത്തിയത്‌.
"ഫറവോ രാജാവ്‌ നീണാൽ വാഴട്ടെ." അവർ ശിരസ്സുനമിച്ചു.
"പ്രഭോ... നമ്മുടെ രാജ്യത്ത്‌ വിദേശത്തുനിന്നും ഏതാനുംപേർ പണിയന്വേഷിച്ചെത്തിയിരിക്കുന്നു. കൂട്ടത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ട്‌. അവരുടെ സഹോദരിയാണെന്നാണ്‌ പറഞ്ഞത്‌."
'സുന്ദരി'യെന്നുകേട്ടപ്പോൾതന്നെ ഫറവോ നൃത്തം അവസാനിപ്പിക്കാൻ ആംഗ്യം കാണിച്ചു. നർത്തകികൾ നിശ്ചലരായി, പിന്നെ അപ്രത്യക്ഷരായി.
"ങേ ​‍്ഹേ... വിദേശസുന്ദരിയോ...? നമ്മുടെ പട്ടമഹർഷികളെക്കാൾ സുന്ദരിയോ...?" ഫറവോ  മദ്യലഹരിയിൽ ആടിയാടി സിംഹാസനത്തിൽനിന്ന്‌ എഴുന്നേറ്റു.
"അതേ പ്രഭോ. ഇതുപോലെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഞങ്ങൾ ആദ്യം കാണുകയാണ്‌. എന്തൊരഴക്‌... എന്തൊരഴക്‌... ഈജിപ്തുദേശത്ത്‌ ഇതുപോലൊരുസുന്ദരിയില്ല." സേവകർ ഫറവോയുടെ മദ്യലഹരിക്കുമേൽ മാദകലഹരി കോരിച്ചൊരിഞ്ഞു.
"ആരെവിടെ?" ഫറവോ വീണ്ടും സിംഹാസനസ്ഥനായി.
രണ്ടു സേവകർ സിംഹാസനത്തിനുമുമ്പിൽചെന്ന്‌ മൂന്നുവട്ടം വന്ദിച്ചു. 
"നമ്മുടെ രാജ്യത്തെത്തിയ വിദേശികളെ ഉടൻ ഹാജരാക്കു."
വൈകിയില്ല. വിദേശിയരെ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. ഫറവോ രാജാവ്‌ കാമക്കണ്ണുകളാൽ സാറായിയെ അടിമുടി കോരിക്കുടിച്ചു. സേവകന്മാർ പറഞ്ഞതിലും ഗംഭീരം...! പട്ടമഹർഷി സ്ഥാനത്തിന്‌ ഇവൾ സർവഥാ യോഗ്യതന്നെയെന്ന്‌ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
"നിങ്ങൾ എവിടെനിന്നു വരുന്നു?" ഫറവോയുടെ ശബ്ദത്തിൽ പതിവിന്‌ വിപരീതമായി മധുരം ഇറ്റിനിന്നു. ആ ചുവന്ന കണ്ണുകൾ സാറായിയുടെ ഓരോ അവയവത്തെയും ലഹരിയോടെ അളന്നു.
"ഞങ്ങൾ കാനാനിൽനിന്നാണ്‌ പ്രഭോ. അവിടെ കടുത്ത ക്ഷാമമാണ്‌." ലോത്താണ്‌ മറുപടി പറഞ്ഞത്‌.
"നമ്മുടെ രാജ്യത്ത്‌ യാതൊരുക്ഷാമവുമില്ല. ഫറവോ ഉള്ളിടത്തോളം ക്ഷാമമുണ്ടാകില്ല. നിങ്ങൾക്കിവിടെ സുഭിക്ഷമായി കഴിയാം."
സാറായിയിൽനിന്ന്‌ കണ്ണെടുക്കാൻ ഫറവോയ്ക്കു തോന്നിയില്ല.
"ഈ സുന്ദരി ആരാണ്‌...?"
"ഞങ്ങളുടെ സഹോദരിയാണ്‌ യജമാനനേ."
"ഇവളെ നാം പട്ടമഹർഷിയായി സ്വീകരിക്കുന്നു." ഫറവോ തീരുമാനം അറിയിച്ചുകഴിഞ്ഞു.
"പക്ഷേ, പ്രഭോ... ഇവളുടെ വിവാഹം ഒരു കാനാൻകാരനുമായി ഉറപ്പിച്ചുപോയി." സേവകരോട്‌ പറഞ്ഞ കള്ളം അബ്രാം ആവർത്തിച്ചു.
"ഈജിപ്തിന്റെ സർവാധികാരിയായ ഫറവോ രാജാവിനെക്കാൾ മറ്റാരാണ്‌ ഈ സുന്ദരിക്ക്‌ യോജിക്കുക? ഇവൾ നമ്മുടെ പട്ടമഹർഷിയാകും."
സ്വയം കുഴിച്ച കുഴിയിൽതന്നെ വീണിരിക്കുന്നു...! 
"പ്രഭോ... ഞങ്ങൾ കാനാൻകാർക്ക്‌ വാക്കുമാറ്റുന്നത്‌ ശിരസ്സറുത്തുമാറ്റുന്നപോലെയാണ്‌. അങ്ങ്‌ ക്ഷമിക്കണം."
"ങേ... ഇത്ര ധൈര്യമോ?" ഫറവോയുടെ കണ്ണുകൾ ജ്വലിച്ചു.
"പരദേശികൾ നമ്മുടെ ആജ്ഞ നിരസിക്കുകയോ? നമ്മുടെ കൽപ്പന ധിക്കരിക്കുന്നവനും  
അതേ ശിക്ഷയാണ്‌."                
രാജാങ്കണത്തിൽ ഭയാനകമായ നിശ്ശബ്ദതപരന്നു.
"ആരെവിടെ...?"
ശിരോവസ്ത്രം ധരിച്ച രണ്ടു പരിചാരികമാർ പ്രവേശിച്ച്‌ ശിരസ്സുനമിച്ചു.
"ഈ സുന്ദരിയെ അന്തഃപുരത്തിൽ പ്രവേശിപ്പിക്കുക. ആടയാഭരണങ്ങൾ ചാർത്തി ദേവകന്യകയെപ്പോലെ മനോഹരിയാക്കുക. നമ്മുടെ ശയ്യാഗൃഹവും കിടക്കയും വിലയേറിയ പുഷ്പങ്ങളാൽ അലങ്കരിക്കുക. ഈജിപ്തിൽ ലഭ്യമായ ഏറ്റവും മുന്തിയ സുഗന്ധതൈലങ്ങൾ കിടക്കറയിൽ തളിക്കുക. നമുക്കിനി ഉന്മാദത്തിന്റെ രാത്രികളാണ്‌."
 സാറായിയുടെ അവസ്ഥയായിരുന്നു ദയനീയം.കണ്ണീരടക്കാൻ അവൾ വിഫലശ്രമം നടത്തി. സത്യം തുറന്നുപറഞ്ഞാൽ എല്ലാ ശിരസ്സുകളും അവിടെ ഉരുളുമെന്ന സത്യം വാക്കുകളെ തൊണ്ടയിൽ കുരുക്കിയിട്ടു. എല്ലാം കൈവിട്ടുപോയിരിക്കുന്നു. സ്വയംവെച്ച കെണിയിൽതന്നെ വീണു!
സാറായിയെ പരിചാരികമാർ ആദരവോടെ അന്തഃപുരത്തിലേയ്ക്ക്‌ ആനയിച്ചുകൊണ്ടുപോയി. ഇതികർത്തവ്യതാമൂഢരായിനിന്ന തന്നെയും ലോത്തിനെയുംനോക്കി ഫറവോ അറിയിച്ചു-
"നിങ്ങളുടെ സുന്ദരിയായ സഹോദരിയെ നമുക്ക്‌ ഭാര്യയായി തന്നതിന്‌ പ്രതിഫലമായി എണ്ണമറ്റ മൃഗങ്ങളും അടിമകളും രണ്ട്‌ ഒട്ടകങ്ങൾക്ക്‌ താങ്ങാനാവുന്ന സ്വർണവും വെള്ളിയും നോക്കത്താദൂരം ഭൂമിയും സ്വീകരിച്ചുകൊൾക."
ഞൊടിനേരംകൊണ്ട്‌ താനും സഹോദരപുത്രനും അതിസമ്പന്നരായിമാറി!
ഫറവോയിൽനിന്ന്‌ സമ്മാനമായി കിട്ടിയതെല്ലാം സ്വീകരിച്ച്‌ കൊട്ടാരത്തോട്‌ വിടപറയുമ്പോൾ ഹൃദയം തേങ്ങി. ഫറവോ നൽകിയ സമ്പത്തിനേക്കാൾ എത്രയോ വിലയേറിയവളാണ്‌ സാറായി എന്ന ചിന്ത ഉള്ളിൽ തീക്കനൽ കോരിയിട്ടു. തേങ്ങിക്കരഞ്ഞ തന്നെ ലോത്ത്‌ ആശ്വസിപ്പിച്ചു.
"അങ്ങയെ വിളിച്ച കർത്താവ്‌ എല്ലാം കാണുന്നുണ്ട്‌. അവിടുന്നുതന്നെ ഇതിന്‌ പരിഹാരവും കണ്ടെത്തും."
അത്‌ ലോത്തിന്റേതല്ല, കർത്താവിന്റെ ദൂതന്റെ വാക്കുകളായാണ്‌ അബ്രാമിന്‌ തോന്നിയത്‌. ലോത്തിന്റേത്‌ പ്രവാചകസ്വരമായിരുന്നുവേന്ന്‌ തുടർന്നുള്ള ദിവസങ്ങൾ തെളിയിച്ചു.
പരിചാരികമാർ സാറായിയെ രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച്‌ ഫറവോ യുടെ ശയ്യാഗൃഹത്തിൽ പ്രവേശിപ്പിച്ചു. അക്ഷമനായിനിന്ന ഫറവോയെ നിരാശപ്പെടുത്തിക്കൊണ്ട്‌ അവിടെ പ്രത്യക്ഷപ്പെട്ട അപരിചിതയായ പരിചാരിക സാറായിക്ക്‌ വയറുവേദനയാണെന്നും വിശ്രമം ആവശ്യമാണെന്നും അറിയിച്ചു. ഫറവോ ഗത്യന്തരമില്ലാതെ മടങ്ങിപ്പോയി. പരിചാരിക സാറായിയെ സമീപിച്ചു. അപ്പോൾ പരിചാരികയ്ക്ക്‌ കർത്താവിന്റെ ദൂതന്റെ രൂപമായിരുന്നു. അബ്രാമിനെയല്ലാതെ മറ്റൊരു പുരുഷനെ സങ്കൽപ്പിക്കാൻപോലും സാധിക്കാതിരുന്ന സാറായി ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു. ദൂതൻ പറഞ്ഞു-
"സാറായി നീ ദുഃഖിക്കേണ്ട, ഒരനർത്ഥവും നിനക്ക്‌ സംഭവിക്കില്ല."
സാറായിക്ക്‌ ആശ്വാസമായി. അൽപം കഴിഞ്ഞ്‌ വീണ്ടും കതകിൽ മുട്ടുകേട്ടു. ദൂതൻ പരിചാരികയായി മാറി.
"യജമാനനെ ക്ഷമിക്കണം. സാറായിക്ക്‌ അങ്ങയെ പ്രാപിക്കണമെന്നുണ്ട്‌. പക്ഷേ, ഇപ്പോൾ അസഹ്യമായ തലവേദനയും തുടങ്ങിയിരിക്കുന്നു."
കൊട്ടാരം വൈദ്യനെ ഉടൻ ഹാജരാക്കാൻ കൽപിച്ച്‌ ഫറവോ വീണ്ടും മടങ്ങി. കൊട്ടാരം വൈദ്യൻ കൊടുത്ത മരുന്നുകൾ രഹസ്യമായി ദൂതൻ ഉപേക്ഷിച്ചു. അക്ഷമനായ ഫറവോ സാറായെ പ്രാപിക്കാൻ എത്തിക്കൊണ്ടിരുന്നു. ഓരോ കാരണങ്ങൾ പറഞ്ഞ്‌ പകൽ മുഴുവൻ ദൂതൻ ഫറവോയെ സാറായിൽനിന്ന്‌ അകറ്റി നിർത്തി. രാത്രിയാകുമ്പോഴേയ്ക്കും സാറായി പൂർണസുഖം പ്രാപിക്കുമെന്ന കൊട്ടാരം വൈദ്യന്റെ വാക്കുകൾ ഫറവോ വിശ്വസിച്ചു. രാത്രിക്കുവേണ്ടി അയാൾ നാഴികമണിയിൽ കണ്ണുനട്ടിരുന്നു.
സാറായിയുടെ ഉൽക്കണ്ഠയുടെ സമയദൈർഘ്യം കുറച്ചുകൊണ്ട്‌ രാത്രി വേഗം വന്നെത്തി. സാറായിയെ പ്രാപിക്കാൻ അന്തഃപുരത്തിൽ പ്രവേശിച്ച ഫറവോ രാജാവിന്‌ ആഗ്രഹപൂർത്തീകരണത്തിനുമുമ്പ്‌ തിരിച്ചടിയേറ്റു. പേടിച്ചരണ്ടുനിന്ന സാറായിയെ കാമംതീർത്ത ആക്രന്തത്തോടെ  സമീപിച്ച നിമിഷം കാൽപ്പാദം മുതൽ ശിരസ്സുവരെ ചൊറിച്ചിൽ ആരംഭിച്ചു. ആദ്യം നിശാവസ്ത്രം ഉരിയെറിഞ്ഞ്‌ ചൊറിഞ്ഞു. പിന്നെ അടിവസ്ത്രംപോലും ഉപേക്ഷിച്ചു. ചൊറിച്ചോലോട്‌ ചൊറിച്ചിൽ. ഇരുന്നും കിടന്നും ചൊറിഞ്ഞു. രാജാവ്‌ ആ രാത്രി മുഴുവൻ ചൊറിഞ്ഞു കഴിച്ചുകൂട്ടി. പ്രഭാതമായപ്പോഴേക്കും പാവം തളർന്ന്‌ മയങ്ങിപ്പോയി. മറ്റൊരു പുരുഷന്‌ കീഴ്‌വഴങ്ങേണ്ടി വരുന്ന ദയനീയാവസ്ഥയോർത്ത്‌ വിങ്ങിപ്പൊട്ടിനിന്ന സാറായിക്ക്‌ ചിരിയടക്കാൻ കഴിഞ്ഞില്ല.
അടുത്ത രാത്രിയും മറ്റൊരു പരീക്ഷണമാണ്‌ ഫറവോയ്ക്ക്‌ നേരിടേണ്ടി വന്നത്‌. ചൊറിഞ്ഞുപൊട്ടിയ ശരീരഭാഗം മുഴുവൻ മണിയനീച്ചകൾ പൊതിഞ്ഞു. മുറിവുകളിൽ ഈച്ചകൾ ഊക്കോടെ ചുണ്ടമർത്തിയപ്പോൾ ഫറവോയ്ക്ക്‌ പ്രാണൻപോകുന്ന വേദന... അങ്ങനെ കഠിന പരീക്ഷണങ്ങളുടെ രാത്രികൾ മൂന്ന്‌... നാല്‌... അഞ്ച്‌... ആറാംദിനം പുലരും മുമ്പേ അവശനായി അർധമയക്കത്തിലായിരുന്ന ഫറവോയ്ക്ക്‌ കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു.
"നീ ചെയ്ത അകൃത്യത്തിനുള്ള ശിക്ഷയാണിത്‌. കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ടവന്റെ ഭാര്യയെയാണ്‌ നീ കൈവെക്കാൻ ശ്രമിച്ചതു. ഇനിയും അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ അവളെ തിരിച്ചേൽപിക്കുക."
ഫറവോ ഉടനെ സേവകരെ വിളിച്ച്‌ വിദേശികളെ ഹാജരാക്കാൻ കൽപിച്ചു. ബലിപീഠം നിർമിച്ച്‌ അതിനുമുന്നിൽ ജലപാനംപോലും ഉപേക്ഷിച്ച്‌ നിരന്തരം വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്ന അബ്രാമും ലോത്തും രാജധാനിയിൽ ഹാജരായി. സാറായിയെ മുന്നിൽകൊണ്ടുവന്ന്‌ നിർത്തി അവശനായ ഫറവോ ചോദിച്ചു-
"നിങ്ങളെന്ത്‌ അനർത്ഥമാണ്‌ നമുക്ക്‌ വരുത്തിവച്ചതു? ഇവൾ നിന്റെ സഹോദരിയാണെന്ന്‌ പറഞ്ഞതുകൊണ്ടല്ലേ ഞാനവളെ പ്രാപിക്കാൻ ശ്രമിച്ചതു...?"
"പ്രഭോ ക്ഷമിച്ചാലും... അടിയന്റെ ഭാര്യയാണ്‌ ഇവളെന്ന്‌ പറഞ്ഞിരുന്നെങ്കിൽ രാജധാനിയിൽ എത്തുംമുമ്പ്‌ ഇവൾക്കുവേണ്ടി അങ്ങയുടെ പ്രജകൾ അടിയനെ വധിച്ചേനെ."
"നീ ചെയ്ത തെറ്റിനുള്ള ശിക്ഷ ഗളച്ഛേദമാണെങ്കിലും നിന്റെ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായതിനാൽ നാം ക്ഷമിക്കുന്നു. ഭാര്യയേയുംകൂട്ടി ഉടൻ സ്ഥലംവിട്ടുകൊള്ളുക. നിനക്ക്‌ നാം സമ്മാനമായി നൽകിയതെല്ലാം നിന്നോടൊപ്പം കൊണ്ടുപോകാവുന്നതാണ്‌. ഈജിപ്തിന്റെ അതിർത്തി കടക്കുവോളം ആരും നിങ്ങളെ ഉപദ്രവിക്കില്ല."
"പ്രഭോ... ഭവനമെത്തി."
ഏലിയേസറിന്റെ ശബ്ദമാണ്‌ ചിന്തകളെ മുറിച്ചതു. അബ്രാഹം കൂടാരത്തിലേക്ക്‌ കയറിപ്പോയി.

തുടരും 

23 Feb 2013

ജീവനില്ലാത്ത മണ്ണിലെ പുരുഷന്‍

ലാല്‍ജി കാട്ടിപ്പറമ്പന്‍ 

പ്രായപൂര്‍ത്തി ആയതിനു ശേഷം മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരങ്ങള്‍ നിറഞ്ഞു നിന്നിരുന്നു അവിടെ ..
അവക്കിടയിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ച് നിറഞ്ഞു വളര്‍ന്ന കാട്ടുവള്ളികള്‍ ..
കുറ്റി ചെടികള്‍ ..
മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകള്‍
മഞ്ഞു കാലത്ത് മാത്രം പൊഴിഞ്ഞ നേര്‍ത്ത മഞ്ഞില്‍ അവ ഇലപൊഴിക്കുകയും .. ശേഷം തളിര്‍ക്കുകയും പൂക്കുകയും ചെയ്തു
ഋതുഭേദങ്ങള്‍ക്കനുസരിച്ച് മഴയ്ക്കും, കാറ്റിനുമൊപ്പം പ്രണയിക്കുകയും , കാമിക്കുകയും , കളമൊഴിയും മുന്‍പേ , പുതു തലമുറകളെ മണ്ണിനേകുകയും ചെയ്തു …..
“ ജീവനുള്ള മണ്ണ് …..”

അളന്നു തിട്ടപെടുത്തി അതിര്‍ത്തി കല്ല്‌ നാട്ടവേ പണിക്കാരില്‍ ആരോ സ്വയം പറഞ്ഞത് അയാളും കേട്ടു
കന്നിമൂലയില്‍ തറക്കല്ല് ഇടാന്‍ ആദ്യം മുറിച്ചു മാറ്റിയത്, ഒരു പവിഴമല്ലി ആയിരുന്നു .. നിറയെ പൂത്ത ഒരു പവിഴ മല്ലി …….
പിന്നീട് അയാളുടെ സ്വപ്ന ഗൃഹത്തിന്റെ വളര്‍ച്ചക്കൊപ്പം , ഓരോ മരങ്ങള്‍ … മരങ്ങളെ പുണര്‍ന്നു വളര്‍ന്ന കാട്ടുവള്ളികള്‍ .. കുറ്റി ചെടികള്‍ ……..
ജീവനില്ലാത്ത ഒന്നിന്റെ ജനനത്തിനൊപ്പം , ജീവിച്ചു ജീവനേകുന്ന പലതും മരിച്ചു വീണു കൊണ്ടേ ഇരുന്നു ….
ഇടതൂര്‍ന്നു നിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ , ചെറു നാണത്തോടെ വന്നിരുന്ന വെയില്‍ കിളികള്‍ ആരോ തൊടുത്ത തീയമ്പ് പോലെ മണ്ണിലേക്ക് വന്നു പതിച്ചു.
മരപ്പെയ്ത്തു മറഞ്ഞ ; പ്രണയവും, കാമവും, ജനനവും ഇല്ലാത്ത മണ്ണില്‍, വെയില്‍ കിളികളുടെ തീചിറകുകള്‍ തൂവല്‍ പൊഴിച്ചു …
അപ്പോഴൊക്കെ അയാള്‍ തിരക്കില്‍ ആയിരുന്നു
താന്‍ വാങ്ങിയ മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകളുടെ വേരടക്കം പറിച്ചു നീക്കുന്ന തിരക്കില്‍…

പ്രണയത്തിന്റെ മൂര്‍ധന്യത്തില്‍ അവ വിട്ടു പോരാന്‍ മടിക്കവേ, പാതി അറുത്ത വേരിനു മുകളില്‍ പടര്‍ന്ന നോവിന്റെ ഉണക്കിലേക്ക് അയാള്‍ തീ പകര്‍ന്നു ….
പിന്നീടുള്ള പുലരികളില്‍ , പറിച്ചും, മുറിച്ചും മാറ്റാന്‍ ഉള്ള കൊതിയോടെ അയാള്‍ ചുറ്റുപാടും നടന്നു .. ഒരു പുല്‍നാമ്പ് പോലും ഇല്ലാത്ത മണ്ണ്
ജീവനില്ലാത്ത മണ്ണ് …!
അസ്വസ്ഥതയുടെ നിമിഷങ്ങളില്‍ എപ്പോഴോ , തന്റെ രോമാവൃതമായ കൈത്തണ്ടയില്‍ നിന്ന് അയാള്‍ ഒരു രോമം പിഴുതെടുത്തു .. നേര്‍ത്ത ഒരു നൊമ്പരത്തിനപ്പുരം പറിച്ചു നീക്കുന്നതിന്റെ സുഖം ..
പറിച്ചു നീക്കാന്‍ ഉള്ള വേരുകള്‍ കണ്ടെത്തിയതിന്റെ സന്തോഷം ….
കൈത്തണ്ടകള്‍ ….
കാല്‍ ….
രോമാവൃതമായ നെഞ്ച്…..
പറിച്ചു നീക്കാന്‍ പറ്റിയ വേരുകള്‍ തേടി അയാള്‍ അയാളിലൂടെ തന്നെ യാത്ര ചെയ്തു
നീര് വെച്ച് വിണ്ടു കീറിയ ദേഹത്തിനു മുകളിലേക് വെയില്‍ വീണു .. പിന്നെ അത് തീയായി …. അതില്‍ അയാള്‍ എരിഞ്ഞു …
ജീവനില്ലാത്ത മണ്ണില്‍ അയാള്‍ ഒരു പിടി ചാരമായി


24 Jan 2013

കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിക്കായി ഏഴു പ്രതിജ്ഞകള്‍





സുനിൽ എം.എസ്

2013 വന്നു കഴിഞ്ഞു. പുതുവത്സരം പ്രമാണിച്ച് ഓരോരുത്തരും പല പ്രതിജ്ഞകളും എടുക്കാനുള്ള തിരക്കിലായിരിയ്ക്കാം. ചിലരൊക്കെ എടുത്ത പ്രതിജ്ഞകളില്‍ ചിലതെങ്കിലും ലംഘിച്ചു കഴിഞ്ഞിട്ടുമുണ്ടാകും. നമ്മുടെ ഈ ഗ്രഹത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി മനുഷ്യരാശി ഒന്നടങ്കമെടുക്കേണ്ട  പുതുവത്സരപ്രതിജ്ഞകളെപ്പറ്റിയു
ള്ള ചില ചിന്തകള്‍ നാമുമായി പങ്കു വയ്ക്കാനായി പ്രകൃതീമാതാവ് തന്റെ തിരക്കുപിടിച്ച ദിനചര്യയില്‍ നിന്ന്‍ ഏതാനും മിനിറ്റു വിനിയോഗിച്ചു.
ഭൂമിയ്ക്കു വേണ്ടി പുതുവത്സരത്തില്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകള്‍ ഇവയാണ്: പ്രകൃതിമാതാവേ, ഇവ സ്വീകരിച്ചാലും:
1. ജീവജാലങ്ങള്‍ക്കു വംശനാശം സംഭവിയ്ക്കുന്നതു  തടയാം
വിവിധ പഠനങ്ങളില്‍ നിന്നു തെളിഞ്ഞിരിയ്ക്കുന്നത് ഭൂമി ഭീകരമായൊരു വംശനാശ ഭീഷണിയുടെ നടുവിലാണെന്നാണ്. ഇക്കഴിഞ്ഞ ചെറുകാലഘട്ടത്തില്‍ വംശനാശങ്ങളുടെ ഒരു വെള്ളപ്പൊക്കം തന്നെയുണ്ടായിട്ടുണ്ട്. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസോറുകള്‍ അപ്രത്യക്ഷമായശേഷം ഇത്രയധികം വംശനാശങ്ങളുണ്ടാകുന്നത് ഇതാദ്യമായാണ്. ഒരു പരിസ്ഥിതി സംരക്ഷണ സംഘടനയായ വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ടിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിന്റെ ജൈവവൈവിദ്ധ്യം 1970കള്‍ക്കു ശേഷം 30 ശതമാനത്തോളം താഴ്ന്നിട്ടുണ്ടെന്നാണ്. ഓരോ ദിവസവും 150 മുതല്‍ 200 വരെ ഇനങ്ങളുടെ വംശനാശം സംഭവിച്ചു കൊണ്ടിരിയ്ക്കുന്നെന്നും ഇത് വംശനാശത്തിന്റെ സ്വാഭാവിക നിരക്കിന്റെ പത്തു മുതല്‍ നൂറു വരെ ഇരട്ടിയാണെന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി കണക്കാക്കിയിരിയ്ക്കുന്നു.
പല ജീവികളുടേയും വംശനാശത്തിലേയ്ക്കു നയിയ്ക്കുന്ന ഒരു പ്രധാന ഘടകം വന്യസമ്പത്തിന്റെ കൊള്ള തന്നെയാണ്. വികസ്വര രാഷ്ട്രങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാണ്. ചില ഏഷ്യന്‍ മേഖലകളില്‍ നിലവിലുള്ള പരമ്പരാഗത ചികിത്സാരീതികളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ അനിവാര്യമായി തുടരുന്നതാണ് ഈ കൊള്ളകള്‍ കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നതിന്നു കാരണമായത്. വീട്ടുമൃഗമായി വളര്‍ത്താന്‍ വേണ്ടിയും മൃഗങ്ങള്‍ പിടിയ്ക്കപ്പെടുന്നുണ്ട്. റോയിട്ടറുടെ റിപ്പോര്‍ട്ടനുസരിച്ച്  ദക്ഷിണാഫ്രിക്കയില്‍ 2012ല്‍ മാത്രം ആകെ 633 കണ്ടാമൃഗങ്ങള്‍ കൊല്ലപ്പെട്ടുവത്രെ. 2011ല്‍ ഈ സംഖ്യ 448ഉം 2007ല്‍ 13ഉം മാത്രമായിരുന്നു. 2010ല്‍ വിയറ്റ്നാമിലെ ജാവന്‍ കണ്ടാമൃഗത്തിന്റേതുള്‍പ്പെടെ  അനേകം ജീവികളുടെ വംശനാശത്തിനു കാരണമായത് മുഖ്യമായും വനംകൊള്ള തന്നെയാണ്.
സദാ സമയവും അന്യമൃഗങ്ങളിലും സസ്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരിയ്ക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, അന്യജന്തുക്കളും വിവിധ ജീവരൂപങ്ങളും നിറഞ്ഞിരുന്നൊരു  ലോകത്തു ജനിച്ച ഒരു കൂട്ടം മൃഗങ്ങള്‍ മാത്രമാണു മനുഷ്യര്‍ . ഇപ്പോഴും, വനവും വന്യജീവികളുമില്ലാത്ത, നഗരമദ്ധ്യത്തില്‍ ജീവിയ്ക്കുമ്പോള്‍ പോലും അതിജീവനത്തിന്നായി ജനങ്ങള്‍ സസ്യങ്ങളേയും മൃഗങ്ങളേയും ആശ്രയിയ്ക്കുന്നു. പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ പ്രകൃതി നെയ്ത ജീവന്റെ വലയിലെ എണ്ണമറ്റ കണ്ണികളില്‍ ഒന്നു മാത്രമായതു കൊണ്ട് ജൈവവൈവിദ്ധ്യനഷ്ടം ആത്യന്തികമായി നിങ്ങള്‍ക്കു തന്നെ ഹാനികരമായിത്തീരും. ഓരോ ജീവിവര്‍ഗ്ഗവും പ്രകൃതി ഉദ്ദേശിച്ച പ്രത്യേക പ്രവര്‍ത്തനത്തിന്ന് ചുമതലപ്പെട്ടിരിയ്ക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തിനു വംശനാശം സംഭവിച്ചു പോയാല്‍ ആ വശം ചുമതലപ്പെട്ടിരുന്ന പ്രത്യേക പ്രവര്‍ത്തനം നിറവേറാതെ പോകാനിട വരികയും, പ്രാകൃതിക ജൈവവ്യവസ്ഥയുടെ ഉത്പാദനക്ഷമത കുറയുകയും ചെയ്യും. മനുഷ്യര്‍ക്കു പ്രകൃതിയില്‍ നിന്നു ലഭിച്ചു കൊണ്ടിരിയ്ക്കുന്ന പ്രയോജനങ്ങളില്‍ വലുതായ കുറവു വരുത്താനിതു കാരണമാകും.
2. മഴക്കാടുകളെ  സംരക്ഷിയ്ക്കാം
മഴക്കാടുകള്‍ സസ്യങ്ങളുടേയും മൃഗങ്ങളുടേയും സൂക്ഷ്മാണുക്കളുടേയും കലവറകളാണ്. വനങ്ങളെപ്പറ്റി പറയുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തുപോകുന്നത് ഭീമാകാരമുള്ള ആനകളേയും അഴകൊത്ത കടുവകളെയുമായിരിയ്ക്കാം. എന്നാല്‍ ഇവ മാത്രമല്ല, അസംഖ്യം ആര്‍ത്രോപോഡകളും മഴക്കാടുകളിലുണ്ട്. ബാഹ്യാസ്ഥികൂടമുള്ളതും  ഖണ്ഡങ്ങളുള്ള ശരീരത്തോടു കൂടിയതുമായ, നട്ടെല്ലില്ലാത്ത ജീവികളാണ് ഇവ. കൊതുക്, തുമ്പി, ഈച്ച, മൂട്ട, ചെള്ള് എന്നിങ്ങനെയുള്ള പ്രാണികളും ചിലന്തിയെപ്പോലുള്ള അരാക്നിഡുകളും, ഞണ്ട്, ചെമ്മീന്‍ മുതലായ ക്രസ്റ്റേഷ്യനുകളും ആര്‍ത്രോപോഡകളില്‍ പെടുന്നു.  ഏറ്റവും വൈവിദ്ധ്യമാര്‍ന്ന ഒരു കൂട്ടം ജീവികളാണ് ആര്‍ത്രോപോഡകള്‍ . മറ്റു മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ ആഹരിയ്ക്കുന്നതു മുതല്‍ പൂക്കളില്‍ പരാഗണം നടത്തുന്നതു വരെയുള്ള മര്‍മ്മപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ അവ നിറവേറ്റുന്നു. മനുഷര്‍ക്കു പ്രയോജനകരമായ ഒട്ടേറെ സസ്യങ്ങളും മഴക്കാടുകളിലുണ്ട്. ആ സസ്യങ്ങളില്‍ നിന്നു തയ്യാറാക്കിയ പല മിശ്രിതങ്ങളും അനേകം ഔഷധങ്ങളുടെ ഉത്പാദനത്തിന്നുപയോഗിയ്ക്കുന്നു. ആമസോണ്‍ വനങ്ങളിലെ സിങ്കോണ മരത്തില്‍ നിന്നുത്പാദിപ്പിയ്ക്കുന്ന ക്വിനൈന്‍ മലേറിയയ്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണ്. ഇത്തരം വിലപ്പെട്ട സസ്യസമ്പത്തു കണ്ടെത്തും മുന്‍പേ തന്നെ നശിപ്പിയ്ക്കപ്പെട്ടു പോകുന്നത് ദുഃഖകരമാണ്.
ഈ ഗ്രഹത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്ന വലിയൊരു സ്രോതസ്സുമാണ് വനങ്ങള്‍ . എന്നിട്ടും വനങ്ങള്‍ വന്‍തോതില്‍ നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഉദാഹരണത്തിന്ന്, 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളുടെ 93,000 ചതുരശ്ര മൈലോളം (240,000 ചതുരശ്ര കിലോമീറ്ററോളം) വെട്ടി നശിപ്പിയ്ക്കപ്പെട്ടു. ഇത് ഏകദേശം ബ്രിട്ടന്റെ വലിപ്പത്തിനു തുല്യമാണ്.
3. ഉയര്‍ന്ന ജൈവവൈവിദ്ധ്യമുള്ള   പ്രദേശങ്ങള്‍  സംരക്ഷിയ്ക്കാം
എല്ലാ പ്രദേശങ്ങളും സമമായല്ല സൃഷ്ടിയ്ക്കപ്പെട്ടിട്ടുള്ളത്. ചില പ്രദേശങ്ങളെ അതേപടി പരിരക്ഷിയ്ക്കേണ്ടതുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍  , ലോകത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും കാണപ്പെടാത്ത ഇനങ്ങള്‍ , ഉയര്‍ന്ന തരം ചില ഇനങ്ങള്‍ ,  അതിപ്രധാന പാരിസ്ഥിതിക പ്രയോജനങ്ങള്‍ നല്‍കുന്ന ഇനങ്ങള്‍ , ഇവയെല്ലാമുള്ള പ്രദേശങ്ങളാണ് അത്തരത്തില്‍ പ്രത്യേകം സംരക്ഷിയ്ക്കപ്പെടേണ്ടവ.
നിങ്ങളുടെ സവിശേഷ ശ്രദ്ധയര്‍ഹിയ്ക്കുന്ന പ്രദേശങ്ങളുടെ ഉദാഹരണങ്ങളില്‍ മഡഗാസ്കറും ഉള്‍പ്പെടുന്നു. ആഫ്രിക്കയുടെ തൊട്ടടുത്തുള്ള ദ്വീപായ മഡഗാസ്കറിന്നു സമാനമായ മറ്റൊരു പ്രദേശം ലോകത്തില്ല. കുരങ്ങുകളുമായി സാദൃശ്യമുള്ള ലീമറുകള്‍ എന്നറിയപ്പെടുന്ന മൃഗവും മറ്റനേകം അപൂര്‍വ്വ ജീവരൂപങ്ങളും മഡഗാസ്കറില്‍ മാത്രമാണുള്ളത്. പക്ഷേ, മഡഗാസ്കറിലെ വനങ്ങളും പുല്‍പ്രദേശങ്ങളും ദ്രുതഗതിയിലാണ് നശിപ്പിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നത്. വനത്തിന്റെ 90 ശതമാനമെങ്കിലും മഡഗാസ്കറിന്നു നഷ്ടമായിക്കഴിഞ്ഞിട്ടുണ്ട്.
ഫിലിപ്പൈന്‍സാണ് വിലപ്പെട്ട മറ്റൊരു രത്നം. ഭൂമിയില്‍ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഇടങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്. വനനശീകരണത്തിന്റേയും നഗരവികസനത്തിന്റേയും ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് അവിടുത്തെ ജൈവവൈവിദ്ധ്യം. ശാസ്ത്രത്തിന് ഇതുവരെ പരിചയമില്ലാതിരുന്ന മുന്നൂറോളം ഇനം ജീവജാലങ്ങളെ ഇയ്യിടെ അവിടേയ്ക്കു നടന്ന ഒരൊറ്റ പര്യവേക്ഷണത്തില്‍ തന്നെ കണ്ടെത്തി. ഭയപ്പെടുമ്പോള്‍ സ്വയം വീര്‍ക്കുന്ന ഒരു തരം ആഴക്കടല്‍ സ്രാവും അക്കൂട്ടത്തില്‍ പെടുന്നു. ഈ ഇനം ജീവജാലങ്ങള്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലം അപകടത്തിലാണ്. കണ്ടു പിടിയ്ക്കപ്പെടും മുന്‍പേ തന്നെ വംശനാശം സംഭവിയ്ക്കാന്‍ സാദ്ധ്യതയുള്ള ജീവജാലങ്ങളും അവിടെയുണ്ടായിരിയ്ക്കാം.
4. ഹരിതഗൃഹവാതകങ്ങള്‍   കുറച്ചുകൊണ്ട്  കാലാവസ്ഥാ  വ്യതിയാനത്തെ  നിയന്ത്രിയ്ക്കാം
മനുഷ്യര്‍ വാതകങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നൊരു കൂട്ടരാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റേയും മീഥേയ്നിന്റേയും , അവയെപ്പോലെ സൂര്യനില്‍ നിന്നും ഭൂമിയിലെയ്ക്കെത്തുന്ന താപത്തിന്റെ പ്രതിഫലനം തടഞ്ഞു നിര്‍ത്തുന്ന മറ്റു വാതകങ്ങളുടേയും ഗാഢത മനുഷ്യര്‍ ഫോസ്സിലുകളില്‍ അഥവാ ജീവാശ്മങ്ങളില്‍ നിന്നുള്ള ഇന്ധനം കത്തിച്ച്, വര്‍ദ്ധിപ്പിയ്ക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഗാഢത ഒരു ദശലക്ഷത്തില്‍ 350 ഭാഗങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടത് ഉയര്‍ന്ന അന്തരീക്ഷതാപം, അടിയ്ക്കടിയുള്ള അത്യുഷ്ണം, വരള്‍ച്ച, സമുദ്രനിരപ്പിന്റെ ഉയര്‍ച്ച, കാലാവസ്ഥാവ്യതിയാനത്തോടു പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ഒട്ടേറെ മൃഗങ്ങളുടെ വംശനാശം, ഇങ്ങനെ മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ തടയാന്‍ അത്യാവശ്യമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടിയെടുത്തിട്ടുണ്ട്. എന്നാലിപ്പോഴത്തെ ഗാഢത 393 ഭാഗങ്ങള്‍ക്കടുത്താണെന്നും, പ്രതിവര്‍ഷം അത് രണ്ടു ഭാഗങ്ങള്‍ വീതം ഉയര്‍ന്നുകൊണ്ടിരിയ്ക്കുകയാണെന്നും ഹവായിയിലെ മൌനാ ലോവാ വാന നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആഗോള താപനത്തിന്‍റെ ദുരന്തഫലങ്ങള്‍ ഒഴിവാക്കാനായി മനുഷ്യര്‍ മറ്റ് ഇന്ധന സ്രോതസ്സുകള്‍ അതിവേഗം കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. നിങ്ങള്‍ക്കു ലഭ്യമായിരിയ്ക്കുന്നതു കൊണ്ടു തൃപ്തിപ്പെടുകയും, സൂര്യപ്രകാശം, കാറ്റ്, ഭൂമിയില്‍ നിന്നുള്ള താപം, എന്നീ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന്‍ ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കാന്‍ തുടങ്ങുകയും വേണം.
പോളാര്‍ ആംപ്ലിഫിക്കേഷന്‍ അഥവാ ധ്രുവങ്ങളിലെ വര്‍ദ്ധനവ് എന്നൊരു പ്രതിഭാസം മൂലം ആഗോളതാപനത്തിന്റെ രൂക്ഷതമമായ ദൂഷ്യഫലങ്ങള്‍ ആര്‍ക്റ്റിക്, അന്‍റാര്‍ക്റ്റിക് ഭൂഖണ്ഡങ്ങളിലാണ്. അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം കൊണ്ട് ആര്‍ക്റ്റിക് പ്രദേശത്തിന്റെ താപം 1 .7 ഡിഗ്രീ സെല്‍സിയസ് ഉയര്‍ന്നിട്ടുണ്ട്. ഇത് ലോകത്തിന്റെ  മറ്റു ഭാഗങ്ങളേക്കാള്‍ വേഗമായിരുന്നു. വരാന്‍ പോകുന്ന ദുരന്തങ്ങളുടെ മുന്നോടിയായി വേണം ഇതിനെ കണക്കാക്കാന്‍ . ധ്രുവക്കരടി, പെന്‍ഗ്വിന്‍ എന്നിങ്ങനെ അഴകുള്ള പല ജീവികളുടേയും വാസസ്ഥലം കൂടിയാണ് ധ്രുവങ്ങള്‍ . കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ ജീവികളെയെല്ലാം പ്രതികൂലമായി ബാധിയ്ക്കുന്നു.  ഘനീഭവിച്ച ജലം ധാരാളമുള്ള ഈ ഭൂവിഭാഗങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുകയാണെങ്കില്‍ ലോകത്തില്‍ ഇന്നുള്ള മിയ്ക്ക വന്‍നഗരങ്ങളും വെള്ളത്തിനടിയിലാകാന്‍ വഴിയുണ്ട്. ഈ മഞ്ഞുമലകള്‍ ഭാഗികമായി മാത്രം ഉരുകിയാല്‍പ്പോലും അത് സമുദ്രനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ചയ്ക്കു കാരണമാകും.
5. ജലമലിനീകരണം   തടയാം
ജലത്തിന്റെ കാര്യത്തില്‍ ആത്മഹത്യാപരമായ നയമാണ് മനുഷ്യര്‍ പിന്തുടരുന്നത്. അമേരിക്കയിലും യൂറോപ്പിലും മറ്റു ചില ഭാഗങ്ങളിലും ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ചൈനയും ദക്ഷിണ ഏഷ്യയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള കുറേയേറെ പ്രദേശങ്ങളില്‍ ജലമലിനീകരണം ഭീകരമായ, അതിവേഗം രൂക്ഷമായിക്കൊണ്ടിരിയ്ക്കുന്നൊരു  പ്രശ്നമായി പരിണമിച്ചിരിയ്ക്കുന്നു. കാര്‍ഷികവൃത്തിയില്‍ നിന്നുണ്ടാകുന്ന മലിനജലം കുടിവെള്ളത്തെ മലിനപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. അത് സമുദ്രത്തില്‍ ചെന്നു ചേര്‍ന്നു കഴിയുമ്പോള്‍ അതില്‍ ആല്‍ഗേ വളരുകയും ജലത്തിലെ ഓക്സിജന്‍ മുഴുവനും വലിച്ചെടുത്തുപയോഗിയ്ക്കുകയും അങ്ങനെ ഓക്സിജനില്ലാത്ത മരണപ്പെട്ട മേഖലകള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്നു. ഇത്തരം മേഖലകളിലെ ജീവനത്തിന്ന് ഓക്സിജന്‍ ആവശ്യമായ മറ്റു ജീവികള്‍ മരണമടയുകയും ചെയ്യുന്നു. മെക്സിക്കോ ഉള്‍ക്കടലില്‍ രൂപപ്പെട്ടുകഴിഞ്ഞ ഇത്തരം 'മരണപ്പെട്ട മേഖല' ക്രമമായി വളര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. ഇപ്പോഴത്  അമേരിക്കന്‍ സംസ്ഥാനമായ ന്യൂജേഴ്സിയോളം വലിപ്പമുള്ളതായിത്തീര്‍ന്നിരിയ്ക്കുന്നു. ജൈവവൈവിദ്ധ്യത്തിന്റെ മുഖ്യകേന്ദ്രങ്ങളാണ് കടലിലെ പൂന്തോട്ടങ്ങള്‍ എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ . ജലമലിനീകരണം പവിഴപ്പുറ്റുകളെ രോഗബാധിതമാക്കുന്നുവെന്ന വസ്തുത അധികമാരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ഒന്നാണ്. പവിഴപ്പുറ്റുകള്‍ ഇതു മൂലം കുറഞ്ഞു വരുന്നു.
6. മത്സ്യസമ്പത്തിനെ   പരിപാലിയ്ക്കുകയും   സ്രാവു വേട്ട നിയന്ത്രിയ്ക്കുകയും   ചെയ്യാം.
വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം അസംഖ്യം മത്സ്യങ്ങളുടേയും കടലാമകളുടേയും സമുദ്രസസ്തനജീവികളുടേയും അകാരണമായ മരണത്തിന്നിടയാക്കുന്നു. അതിവിപുലമായ വലകളും, നീളമുള്ള ചരടുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ദോഷഫലങ്ങളുണ്ടാക്കുന്നത്. വഴിയില്‍ കാണുന്നതെല്ലാം പിടിയ്ക്കുന്ന തരം വലിവലകളും സെയിനുകളും പൊന്തുവലകളും ഈ ഇനത്തില്‍ പെടുന്നു. നീളമുള്ള ചരടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനരീതിയില്‍ മുപ്പതു മൈലോളം (48 കിലോമീറ്ററോളം) നീളത്തില്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ആയിരക്കണക്കിനു ചൂണ്ടക്കൊളുത്തുകളില്‍ കുടുങ്ങുന്ന ടൂണ, വാള്‍മീന്‍ എന്നീ മത്സ്യങ്ങളുടെ പകുതിയിലേറെയും സമുദ്രത്തിലേയ്ക്കു തന്നെ തിരിച്ചെറിയപ്പെടുന്നു. അവ മിയ്ക്കതും മരണപ്പെട്ടു പോകുന്നെന്ന്  പ്യൂ പരിസ്ഥിതി സംഘം റിപ്പോര്‍ട്ടു ചെയ്തിരിയ്ക്കുന്നു.
സ്രാവു വേട്ടയും കുത്തനെ വര്‍ദ്ധിച്ചിരിയ്ക്കുന്നു. ചൈനയില്‍ സ്രാവു ചിറകുസൂപ്പിനുള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ സൂപ്പില്‍ ഉയര്‍ന്ന തോതില്‍ വിഷാംശം അടങ്ങിയിരിയ്ക്കുന്നുവെന്ന്‍ തെളിയിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്നായി 73 ദശലക്ഷം സ്രാവുകളാണ് പ്രതിവര്‍ഷം വേട്ടയാടപ്പെടുന്നത്. അന്യജീവികളെ തിന്നു ജീവിയ്ക്കുന്ന സ്രാവുകള്‍ സാമുദ്രിക പാരിസ്ഥിതിക സന്തുലനത്തിന്ന് അനിവാര്യമാണ്.
7.  ഉപഭോഗം  കുറയ്ക്കാം
ഇതു വളരെ ലളിതമാണ്. ഉപഭോഗം കുറയ്ക്കുക. കുറഞ്ഞ ഊര്‍ജ്ജവും ജലവും ഉപയോഗിച്ച് അതിജീവനം നടത്താവുന്ന അമേരിക്കക്കാര്‍ പ്രത്യേകിച്ചും ഉപഭോഗം കുറയ്ക്കേണ്ടതാണ്. ലോകത്തിലെ മറ്റുള്ളവരില്‍ മിയ്ക്കവരും കേവലം ഒരംശം കൊണ്ടു മാത്രമാണു ജീവിച്ചു പോരുന്നത്. വസ്തുക്കളുടെ പുനരുപയോഗം മറ്റൊരു നല്ല നയമായിരിയ്ക്കും. ഷോപ്പിംഗ് സഞ്ചികള്‍ വീണ്ടും വീണ്ടും ഉപയോഗിയ്ക്കുന്നതും അതുവഴി പ്ലാസ്റ്റിക്കിന്റേയും  കടലാസ്സിന്റേയും ഉപയോഗത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതും ഈ നയത്തിന്റെ ഭാഗമായിരിയ്ക്കും. ഫാഷനു ചേര്‍ന്നതല്ലാതായി എന്ന ഒറ്റക്കാരണം കൊണ്ട് വസ്തുക്കള്‍ എറിഞ്ഞു കളയേണ്ടതില്ല. എറിഞ്ഞു കളഞ്ഞ വലിയൊരു ശതമാനം വസ്തുക്കള്‍ ശരിയാംവണ്ണം പ്രവര്‍ത്തിയ്ക്കുന്നവയാണെന്ന് ഇയ്യിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ, ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാനായി ഇരട്ട സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജം മാറിമാറി ഉപയോഗിയ്ക്കുന്ന ഹൈബ്രിഡ് കാറുകളോ, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു ഊര്‍ജ്ജം നിറയ്ക്കാവുന്ന വൈദ്യുതകാറുകളോ പോലുള്ള മെച്ചപ്പെട്ട വാഹനങ്ങള്‍ നിര്‍മ്മിയ്ക്കുകയോ വാങ്ങുകയോ ചെയ്യണം. ശീതോഷ്ണ സ്വയം നിയന്ത്രണയന്ത്രം അഥവാ പ്രോഗ്രാമബിള്‍ തെര്‍മോസ്റ്റാറ്റു പോലുള്ള സ്വയം നിയന്ത്രണ യന്ത്രങ്ങള്‍ ലൈറ്റുകള്‍ കെടുത്താനും ഉപകരണങ്ങള്‍ നിശ്ചലമാക്കാനും   ഉപയോഗിയ്ക്കുന്നതും ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ശീതീകരണയന്ത്രങ്ങളിലെ വായു അരിപ്പകള്‍ ഇടയ്ക്കിടെ മാറ്റുകയും വേണം.
പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കുന്നത് ശുഭകരമായൊരു തുടക്കം കുറിയ്ക്കും. ഭൂഗോളത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ പ്ലാസ്റ്റിക് കാണാവുന്നതാണ്. ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ ഉത്തര പസിഫിക് സബ്ട്രോപ്പിക്കല്‍ ഗയര്‍ (ഉഷ്ണമേഖലയ്ക്കു സമീപം മാറിമാറിയുണ്ടാകുന്ന  സമുദ്രജലപ്രവാഹങ്ങളുടെ കൂട്ടം) എന്ന പേരില്‍ അറിയപ്പെടുന്ന പസിഫിക്കിലെ ആഴമേറിയ 'കുപ്പത്തൊട്ടി പ്രദേശ'ത്തു പോലും പ്ലാസ്റ്റിക് കാണാം. എന്തിനധികം, ആര്‍ക്റ്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ പോലും പ്ലാസ്റ്റിക്കുണ്ട്.
ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ അളവറ്റവയല്ല. മനുഷ്യര്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ താമസിയാതെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും, തിക്തഫലങ്ങള്‍ അനുഭവിയ്ക്കേണ്ടതായും വരും.
(ലൈവ് സയന്‍സ് ഡോട് കോമില്‍ ഡഗ്ലസ് മെയിന്‍ ജനുവരി നാലിന്നെഴുതിയ "7 Resolutions for a Better Planet" എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.)

22 Dec 2012

ഹർത്താലും, ലാസ്റ്റ്‌ ലഞ്ചും പിന്നെ 'എമർജിംഗ്‌ കേരള'യും


ടി.ജി. വിജയകുമാർ


അങ്ങനെ ഒരു ഹർത്താൽകൂടി കഴിഞ്ഞു. ഹർത്താൽ ആണ്‌ ഞങ്ങൾക്ക്‌ ഓണം, വിഷു, പുതുവർഷം, ക്രിസ്തുമസ്‌, ഈദ്‌ എല്ലാം. 1886 മെയ്‌ 1 മുതൽ അമേരിക്കയിലെ ചിക്കാഗോ തെരുവീഥികളിൽ അലയൊലികൾ ഉയർത്തിയ മുദ്രാവാക്യം. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കിൽ, ഇതേവരെ ഞങ്ങൾക്കാർക്കും ലഭിക്കാത്ത ഒരു ഭാഗ്യമായി ഇപ്പോഴും ബാക്കി നിൽക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിവസം 'ഹർത്താൽ ദിനം' മാത്രം ആയി മാറിയിരിക്കുന്നു. അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും അമ്മൂമ്മയും മുതൽ എല്ലാവരും കൂടി സമാധാനമായി സന്തോഷത്തോടെ ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കുന്ന ദിവസം. തമാശകളും ഒളിയമ്പുകളും ഒക്കെകൊണ്ട്‌ ഊണിനുതന്നെ സ്വാദ്‌ കൂടുന്ന ദിവസം.


പക്ഷെ ഇന്ന്‌ അത്‌ അപ്രത്യക്ഷമായിരിക്കുന്നു. ഡൈനിങ്ങ്‌ ടേബിളിൽ നിറയെ വിഭവങ്ങൾ. വാഴച്ചുണ്ടും പരിപ്പും ചേർത്ത്‌ ഉണ്ടാക്കിയ തോരൻ, കൂൺ തേങ്ങ ചേർത്ത്‌ ഉണ്ടാക്കിയ മറ്റൊരു തോരൻ. നാടൻ പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കിയ അവിയൽ, പിന്നെ ചീരയും ചീരത്തണ്ടും ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു അവിയൽ വേറെ. സാമ്പാർ, കുമ്പളങ്ങ ഇട്ട്‌ ഉണ്ടാക്കിയ പുളുംകറി, പുളിശ്ശേരി, പച്ച മോര്‌, പഴമാങ്ങാ പച്ചടി, തീർന്നില്ല, പൊടിമീൻപീര, നല്ല മത്തി വറുത്തത്‌, കോഴി പൊരിച്ചതു, ഉപ്പിലിട്ടത്‌, ഓണത്തിന്റെ വക ബാക്കി ആയ ഉപ്പേരി, ശർക്കര പിരട്ടി, ചികിട...
കുട്ടികൾ എന്റെ മുഖത്ത്‌ നോക്കി, ഞാൻ അമ്മയുടെ മുഖത്ത്‌ നോക്കി എന്തോ കുഴപ്പം ഉണ്ടെന്ന്‌ അന്യോനം ഞങ്ങൾ പറയാതെ പറഞ്ഞു. ആകാംക്ഷയോടെ, എന്നാൽ അൽപം ശങ്കയോടെ കാത്തിരുന്നു. എല്ലാം കണ്ടപ്പോൾ, കുട്ടികൾക്ക്‌ ആക്രാന്തം പിടിച്ചുനിർത്താനായില്ല. അവർ അമ്മയെ വിളിച്ചു, കാത്തിരുന്നു, പിന്നെയും പലവട്ടം, ഒടുവിൽ അവരുടെ അമ്മ എത്തി. എല്ലാരും ഇരുന്നിട്ട്‌ വേണം ഒരു കാര്യം പറയാൻ ഞാൻ വിചാരിച്ചു. അവൾ എന്തോ പറയാൻ ഭാവിച്ചു തന്നെ.
"നയന ഭോജനം, ഒരു രേഖാചിത്രം മനസ്സിൽ എന്നെന്നും നിലനിൽക്കും." അത്‌ കൊണ്ട്‌ ആദ്യം എല്ലാരും വിശദമായി കാണുക. എല്ലാ വിഭവങ്ങളും. ഇനി എല്ലാർക്കും തുടങ്ങാം. അവൾ പറഞ്ഞു. ആശ്വാസമായി, എല്ലാരും പതിവ്‌ പോലെ ഭക്ഷണം കഴിച്ചു. തമാശകൾ പൊഴിച്ചു. എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ഭാര്യയുടെ ഒരു ഉത്തരവ്കൂടി വന്നു. എല്ലാരും ഒന്ന്‌ കേൾക്കുക. ഞങ്ങൾ കാതോർത്തു. അതേ നാളെ മുതൽ അരിയാഹാരം ഇല്ല. എനിക്ക്‌ വയ്യ്‌. ഈ വിഷം എല്ലാംകൂടി പാകം ചെയ്തു നിങ്ങളെ തീറ്റിക്കാൻ. നിശബ്ദരായി ഇരിക്കുന്ന കുട്ടികൾ, വിഷമം മുഴുവൻ മുഖത്ത്‌ കാട്ടി വയസ്സായ അച്ഛനും അമ്മയും, ഇതിനിടയിൽ ഒന്നും പറയാനാകാതെ പാവം ഞാനും. ഈശ്വരാ എന്ന്‌ പ്രാർത്ഥിക്കാനേ കഴിഞ്ഞുള്ളൂ.


നിങ്ങളും വായിച്ചില്ലേ...ആ ആഹുലുവാലിയ പറഞ്ഞത്‌, കേരളത്തിൽ ഇനി കൃഷി വേണ്ടെന്നു, എല്ലാരും ഫാക്ടറി തുടങ്ങാൻ, അപ്പോ ഇനി തമിഴന്റെയും തെലുങ്കന്റെയും അരീം പച്ചക്കറീം വേണം ഞാൻ ഉണ്ടാക്കാൻ. എനിക്ക്‌ വയ്യ ആ വിഷം എല്ലാം..., അവളുടെ തൊണ്ട ഇടറി. കണ്ണീര്‌ പൊഴിയാൻ തുടങ്ങി, ഞാൻ സമാധാനിപ്പിച്ചു. സാരമില്ല. എന്തെങ്കിലും പരിഹാരം ഉണ്ടാവതിരിക്കുവോ....!
അവൾ ചീറ്റി, ദൈവമേ ഓ നിങ്ങളും ഒരു സമാധാനവും, കൃഷിവേണ്ടെന്നു പരസ്യമായ്‌ പറഞ്ഞ അയാൾ. ആ ഉലു വാലിയ, പക്ഷെ ഇനി പാചകം വേണ്ടാന്നല്ലേ നമ്മുടെ പ്രധാനമന്ത്രി പറയാതെ പറഞ്ഞത്‌? വർഷത്തിൽ ആറ്‌ സിലിണ്ടർ മാത്രമേ തരികയുള്ളൂ എന്ന്‌. ഈ 6 സിലിണ്ടർ ഒരു വർഷം കിട്ടായാൽ അത്‌ ചായേം കാപ്പീം ഉണ്ടാക്കാൻ പോലും തികയില്ല. അപ്പോ ഇനി നമ്മളെല്ലാം 'കിൻടുക്കി' ചിക്കൻ റസ്റ്റോറന്റിലും (ഗ.എ.ഇ) മറ്റും പോയി കഴിച്ചോളാണം എന്നല്ലേ അവർ പറഞ്ഞത്‌? അമേരിക്കൻ കമ്പനികൾക്ക്‌ ലാഭം, എനിക്കും ലാഭം. ഈ അടുക്കളേൽ ചിലവഴിക്കുന്ന സമയം വല്ല ഓഫീസിലും ജോലി ചെയ്താൽ കാശ്‌ എത്ര കിട്ടൂന്ന്‌ അറിയാമോ? ഇങ്ങക്ക്‌ നെൽകൃഷി വേണ്ടാന്നു പറഞ്ഞപ്പോ ആറന്മുള വിമാനത്താവളം വന്നോട്ടെ, എന്നാലും കൃഷി വേണ്ടാന്നല്ലേ പറഞ്ഞത്‌. ഇവിടെ പാടത്ത്‌ പണിയാൻ ആളെ കിട്ടില്ലാന്ന്‌ ആലുവാലിയയ്ക്‌ അറിയാം.
ഇങ്ങക്ക്‌ അറിയില്ല. പാടത്തു പണിതിരുന്നോരൊക്കെ 'തൊഴിലുറപ്പ്‌' കൊടുത്ത്‌ വഴിയരികിൽ പുല്ലു പറിക്കാൻ നിർത്തിയ പൂത്തി, അതാണ്‌ ആലുവാലിയയുടെ ആസൂത്രണം....!
ഹാ കഷ്ടം.., ഇത്‌ പറയാനായിരുന്നോ ഈ വിശാലമായ ഹർത്താൽ സദ്യ...? ഞാൻ ചിന്തിച്ചുപോയി.
"ഇപ്പോ മനസ്സിലായോ സാഹിത്യകാരാ...," അവൾ എന്നെ ശരിക്കും കളിയാക്കുകയാണെന്ന്‌ എനിക്ക്‌ മനസ്സിലായി.
എന്ത്‌ പറയാൻ.., സത്യമല്ലേ?
അതേയ്‌ ഇന്നത്തെ "ലഞ്ച്‌..., ലാസ്റ്റ്‌ ലഞ്ച്‌."
നാളെ മുതൽ എല്ലാം പായ്ക്കറ്റിൽ കടയിൽ നിന്ന്‌ വാങ്ങി കഴിച്ചോളണം. അത്യാവശ്യം കൊതി വന്നാൽ ഷവർമ്മ വാങ്ങിച്ചോളൂ. എന്നാലും ഈ അടുക്കളയിൽ ഇനി ചായേം കാപ്പീം അല്ലാതെ ഒന്നും ഉണ്ടാക്കില്ല ട്ടോ....
അതാ ഇന്നത്തെ ഊണ്‌ കുശാൽ ആകിയത്‌..
ദൈവമേ ഈ ഹർത്താൽ വേണ്ടായിരുന്നു എന്ന്‌ ഇപ്പോ തോന്നി.
പക്ഷെ.
ഉച്ചയൂണിന്റെ ആലസ്യത്തിൽ ഒന്ന്‌ മയങ്ങാൻ കിടന്ന എന്റെ അടുത്ത്‌ അവൾ വന്നു. എന്റെ ദേവി. ഞാൻ മസിലും പിടിച്ചു കിടന്നു. ഒരു തരം നിസ്സംഗഭാവത്തിൽ. അവൾ എന്റെ താടി പിടിച്ചു അവൾക്കു നേരെ തിരിച്ചു. കവിളത്ത്‌ മെല്ലെ തലോടി, പിന്നെ ഒരു മുത്തം. ഞാൻ നാണിച്ചു പോയി. ഈ പകൽ, അതും ഈ പ്രായത്തിൽ, ഈശ്വരാ അവൾ വിട്ടില്ല. ഇതേ നേരം സംഹാര രുദ്ര ആയിരുന്നവൾ കിളിമൊഴിയിൽ ചോദിക്കുന്നു.
അതേയ്‌...
ഹും എന്താ?
ഇങ്ങള്‌ ഇന്നാള്‌ ഒരു സ്വപ്നം കണ്ടില്ലേ?
ഏത്‌ സ്വപ്നം?
അല്ലാ കുടവയറന്മാർക്ക്‌ ഒരു കാപ്സ്യൂൾ..!


അത്‌ ശരിയാ ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ആഹാരത്തിനു പകരം ഊർജവും കലോറിയും വിറ്റാമിനും ഒക്കെ പാകത്തിന്‌ ചേർത്ത്‌ ഒരുതരം കാപ്സ്യൂൾ. അവൾ പിന്നെയും തുടർന്നു. നമ്മുക്ക്‌ ആ ഫാക്ടറി തുടങ്ങിയാലോ...? രാവിലെ ബ്രേക്ഫാസ്റ്റിനു പകരം രണ്ടോ മൂന്നോ കാപ്സ്യൂൾ. ഉച്ചയ്ക്കും വൈകിട്ടും ഒക്കെ കാമ്പ്സ്യൂൾ. അപ്പോ കൊളസ്ട്രോൾ, ഷുഗർ ഒന്നും ഉണ്ടാവില്ല. കുടവയർ ഉണ്ടാവില്ല. അടുക്കളയിൽ കരിയിലും പുകയിലും ജീവിതം ഹോമിക്കണ്ട. ഈ ഭൂമിയൊക്കെ ഫാക്ടറീം വിമാനത്താവളോം വാട്ടർ തീം പാർക്കും ഒക്കെ ആക്കി മാറ്റാം.


ഹോ. അതൊക്കെ സ്വപ്നം അല്ലേ, കൂട്ടിയേ, നടപ്പുള്ള കാര്യമാണോ....? ഒന്നുറങ്ങാനുള്ള താൽപര്യത്തോടെ പറഞ്ഞു നിർത്തി. ഇങ്ങളല്ലേ ഇന്നാളു പറഞ്ഞത്‌, "പ്രതിഭകൾക്കേ സ്വപ്നം കാണാൻ കഴിയൂ. പക്ഷേ കാണുന്ന സ്വപ്നങ്ങൾ പ്രവർത്തികമാക്കാൻ ശ്രമിക്കണം" എന്ന്‌.
ങ്ങളല്ലേ എന്റെ പ്രതിഭ. വേറെ ആർക്കും ഇത്തരം ഒരു ഐഡിയയും സ്വപ്നോം കാണില്ല. നമ്മുടേതാവട്ടെ ആദ്യത്തെ ഫാക്ടറി. എന്തേ?
കഷ്ടം, ഈ ഹർത്താൽ നേരത്തെ വന്നിരുന്നെങ്കിൽ, ഈ ബുദ്ധി എന്റെ ഭാര്യയ്ക്ക്‌ നേരത്തെ ഉണ്ടായിരുന്നെങ്കിൽ. എമർജിംഗ്‌ കേരളയിൽ വയ്ക്കാമായിരുന്നു. എന്നാലോചിച്ച്‌  ഞാനുറങ്ങിപോയെങ്കിലും കണ്ണുകൾ മിഴിച്ചു തന്നെ കിടന്നിരുന്നു എന്ന്‌ പറഞ്ഞു കുട്ടികൾ കളിയാക്കുന്നത്‌ കേട്ടോണ്ടാണ്‌ പിന്നീടുണർന്നത്‌. അപ്പോഴും ലാസ്റ്റ്‌ ലഞ്ചിന്റെ പേടി വിട്ടു മാറിയിരുന്നില്ല....!

22 Nov 2012

സാംസ്കാരിക ജീവിതം - വർത്തമാനകാല പ്രതിസന്ധികൾ


 ഇ.കെ ദിനേശൻ

    ജീവിത വ്യവസ്ഥയുടെ സാമൂഹ്യ പാശ്ചാത്തലം ഒരുക്കിയെടുക്കുന്നതിൽ സാംസ്കാരിക ഇടപെലുകൾ വഹിക്കുന്ന പങ്ക്‌ വളരെ വിലപ്പെട്ടതാണ്‌. എന്നാൽ സാംസ്കാരിക ജീവിതത്തിന്റെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ വ്യക്തമായും അത്‌ രണ്ട്‌ ദിശകളെ പ്രതിനിധാനം ചെയ്യുന്നതായി കാണാം. നിലവിലിരിക്കുന്ന ഏത്‌ സാംസ്കാരിക ബഹുസ്വരതയിലും ഇതിന്റെ സൊ‍ാചനകൾ നമുക്ക്‌ കാണാം. സമൂഹത്തിന്റെ സമൂർത്ത ചലനങ്ങളെ നിയന്ത്രിക്കുന്ന ആന്തരിക ബോധത്തിന്‌ അതാത്‌ കാലത്തേയും ദേശത്തേയും സാംസ്കാരിക ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടാവാറുണ്ട്‌. ഈ സത്യത്തെ നാം ഏത്‌ രീതിയിൽ വിശകലനം ചെയ്യുന്നു എന്നിടത്താണ്‌ സാംസ്കാരിക ജീവിതം നൽകുന്ന വർത്തമാനകാല പ്രതിസന്ധികളെ നമുക്ക്‌ തിരിച്ചറിയാൻ കഴിയുന്നത്‌.

പ്രത്യേകിച്ചും സവർണ്ണ സമ്പന്ന താൽപര്യങ്ങളെ സംരംക്ഷിക്കുന്ന വലതുപക്ഷ ചിന്തയും അടിസ്ഥാന ജനതയുടെ രാഷ്ട്രീയ മോചനത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ ചിന്തയും നിലനിൽക്കുന്ന സമൂഹത്തിൽ. സാംസ്കാരിക ജീവിതത്തിന്റെ പ്രതിസന്ധികളെ വിശകലനം ചെയ്യുമ്പോൾ സ്വഭാവികമായും ആദ്യമായി പരിഗണിക്കേണ്ടി വരിക നിലിവിലിരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതികളെ ആയിരിക്കും. അത്തരമൊരിടത്ത്‌ ഇടപക്ഷ രാഷ്ട്രീയ ദർശനീയ തലം സർവ്വദേശിയാടിസ്ഥാനത്തിൽ നേരിട്ട്‌ കൊണ്ടിരിക്കുന്ന എല്ലാം തരം  പ്രതിസന്ധികളും സാംസ്കാരിക ഇടതുപക്ഷ മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നതായി നമുക്ക്‌ കാണാം.


 അതിനെ ഒരു കുറച്ചൽ ആയി കാണാതെ അത്തരമൊരു ഗതിമാറ്റത്തെ നിയന്ത്രിച്ച രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളെ തിരിച്ചറിയുമ്പോൾ മാത്രമാണ്‌ വർത്തമാനകാല സാംസ്കാരിക ജീവിതം നേരിടുന്ന പ്രതിസന്ധി കളെ സത്യസന്ധമായി നമുക്ക്‌ വിലയിരുത്താൻ കഴിയൂ.
    പുതിയ ലോകത്തിന്റെ ജീവിത രീതികളും അത്‌ ഉൽപ്പാദിപ്പിക്കുന്ന സാമുഹ്യബോധവും സവിശേഷമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തണലിൽ ആണ്‌ നിലനിൽക്കുന്നത്‌.

സത്യസന്ധമായ സാമുഹ്യവിക്ഷണം വെച്ചുപുലർത്താത്ത ജീവിത കാഴ്ചപ്പാട്‌ വ്യക്തികേന്ദ്രീകൃതമായ തലങ്ങളിലാണ്‌ ഇന്ന്‌ വളർന്നുകൊണ്ടിരിക്കുന്നത്‌. അതേ സമയം ഏതൊരു മനുഷ്യനും സാമുഹ്യജീവിതത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രമാണ്‌ ആ വ്യക്തി ഒരു സാമൂഹ്യ ജീവിയായി മാറുന്നത്‌. ഇത്‌ സാംസ്കാരികപ്രവർത്തനത്തിന്റെ ഭാഗമായി മാറുമ്പോഴാണ്‌ സമൂഹത്തിന്‌ അതിന്റെ ഗുണത്തെ അനുഭവിക്കാൻ കഴിയുക. എന്നാൽ ആധുനിക മനുഷ്യവർഗ്ഗത്തിന്റെ ദൈനദിന ജീവിതാവസ്തകളെ സൂക്ഷമമായി പരിശോധിക്കുമ്പോൾ മാത്രമാണ്‌ ഓരോ വ്യക്തിയും പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക തലങ്ങളെ നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌. കാരണം ബാഹ്യപ്രകടനങ്ങളിൽ ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത വിധം രൂപപ്പെടുത്തിയെടുക്കുന്ന സാംസ്കാരിക ചിഹ്നങ്ങൾ പെട്ടന്ന്‌ തകർന്ന്‌ അടിയുന്നത്‌ നിത്യ സംഭവമായി തീർന്നിരിക്കുയാണ്‌.


നമ്മുടെ പൊതുസമൂഹത്തൽ മാന്യൻമാരായ പല വ്യക്തികളും അഴിമതി കേസുകളിലും, പെൺവാണിഭ കേസുകളിലും പെട്ട്‌ വാർത്തകളിൽ നിറയുമ്പോഴാണ്‌ ഇവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രയവും സാംസ്കാരികവുമായ ജീവിതത്തിന്റെ അർത്ഥം ബോദ്ധ്യപ്പെടുന്നത്‌. സാംസ്കാരിക സമ്പന്നരായ വ്യക്തികൾക്കേ സാംസ്കാരിക മുല്യമുള്ള ഒരു ജനതയുടെ ജീവിതത്തെ ക്രീയാത്മകമായി മുന്നോട്ട്‌ നയിക്കാൻ കഴിയൂ എന്ന കാഴ്ച്ചപ്പാട്‌ ഇത്തരം അവസരത്തിൽ പ്രസക്തമാണ്‌. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ രാഷ്ട്രയത്തേയും രാഷ്ട്രീയത്തിന്റെ സംസ്കാരത്തേയും വളരെ ആഴത്തിൽ പഠിക്കുമ്പോൾ മാത്രമാണ്‌ സമകാലീന സംസ്കാര ജീവിതത്തിന്റെ പ്രതിസന്ധികളെ നമുക്ക്‌ വിലയിരുത്താൻ കഴിയൂ. എന്നാൽ ഇത്തരം വിലയിരുത്തലുകൾ യഥാവിഥി നടക്കാത്തസമൂഹത്തിൽ സാമസ്കാരിക ജീർണ്ണതകളെ എന്നും പ്രതിരോധിച്ചിട്ടുള്ളത്‌ ഇടതുപക്ഷ ചിന്തകൾ തന്നെയാണ്‌. ഇന്ന്‌ പലകാരണങ്ങളാൽ ദുർബലമായികൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ നമ്മുടെ പൊതുസമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. ചോദ്യം ചെയ്യാൻ ഒരു ശക്തിയില്ല എന്ന തോന്നൽ വലതു പക്ഷചിന്താഗതിക്കരെ സാംസ്കാരിക അധ:പതനത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുകയാണ്‌ തങ്ങളെ മുന്നോട്ട്‌ നയിച്ച്‌ കൊണ്ടിരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സാമൂഹ്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്താണ്‌ എന്ന്‌ പരിശോധിക്കാനോ അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനോ ഇത്തരം നിലപാടുകാർ തയ്യാറാവുന്നില്ല. അവരെ നയിച്ച്‌ കൊണ്ടിരിക്കുന്നത്‌ പുതിയൊരു നാഗരിക സംസ്കാരമാണ്‌ എന്ന്‌ കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.



    പുതിയ ലോകത്തിന്റെ സവിശേഷമായ സഞ്ചാരപഥത്തിൽ കൂടി സഞ്ചരിക്കുമ്പോൾ നമുക്ക്‌ കാണാൻ കഴിയുന്നത്‌ നവസാംസ്കാരികത പണിതീർത്ത നാഗരികതയെയാണ്‌. ഈ നാഗരിക സംസ്കാരത്തിൽ മുതാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും രക്തകറകൾ കാണാം. ലോകത്തിലെ ന്യൂനപക്ഷമായ സമ്പന്ന വർഗ്ഗത്തിന്റെ സുഖജീവിത താൽപര്യങ്ങൾ സംരക്ഷിക്കാൻ അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ തങ്ങളുടേതായ ഇടങ്ങളിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു.


പ്രാന്തവൾക്കിക്കപ്പെട്ട ഒരു ജനകൂട്ടം ലോകത്തിലെ പ്രത്യേച്ചും മൂന്നാം ലോകരാജ്യങ്ങളിലെ ചേരികളിൽ കൂടി വരാൻ കാരണം ഇതാണ്‌. കാലങ്ങളായി ചില പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷ സാഹചര്യങ്ങളിൽ ജിവിച്ച ജനതക്ക്‌ അത്തരമൊരിടത്ത്‌ നിന്നും മാറിനിൽക്കേണ്ടി വരുമ്പോൾ തങ്ങളുടെ സാംസ്കാരിക ജീവിതത്തെ തന്നെയാണ്‌ ബലിനൽകേണ്ടിവരുന്നത്‌. ഇന്ന്‌ ഭൂവിസ്തൃതി കുറവും ജനവാസം കൂടുതലുള്ള കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ചില വികസന പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെടുന്ന സാധാരണ ജനതയ്ക്ക്‌ ഇത്തരമൊരു സാംസ്കാരിക ജീവിതത്തെ നേരിടേണ്ടി വരുന്നുണ്ട്‌. നവലോക ജീവിത ക്രമത്തിൽ നിർബന്ധമായും പാലിക്കേണ്ട ചില സാംസ്കാരിക രൂപകങ്ങളെ നിർമ്മെച്ചെടുക്കൽ അധികാരവർഗ്ഗത്തിന്റെ കടമയാകുമ്പോൾ അത്തരമൊരിടത്ത്‌ ഇടതു-വലതു-രാഷ്ട്രീയ ചിന്തകൾ ചില സമാനതകളിൽ എത്തിച്ചേരുന്നത്‌ നമുക്ക്‌ കാണാം. ഇത്‌ നമ്മുടെ സാംസ്കാരിക ജീവിതം നേരിടുന്ന വലിയൊരു പ്രതസന്ധിയാണ്‌.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സാംസ്കാരിക രംഗത്തെ പ്രതിരോധ ശക്തികളായി മാറുമെന്ന വിചാരത്തെയാണ്‌ മേൽ സൂചിപ്പിച്ച ഐക്യപ്പെടൽ തകർത്തുകളയുന്നത്‌. ഒരു ഭാഗത്ത്‌ ഇത്തരമൊരു സവിശേഷ സാഹചര്യങ്ങൾ രൂപപ്പെടുമ്പോൾ മറുഭാഗത്ത്‌ സംഭവിക്കുന്നത്‌ എന്താണ്‌? ജാതിയും മതവും സമുദായവും സമൂഹത്തിൽ പ്രത്യേകം പ്രത്യേകം ഗോളങ്ങൾ തീർക്കുകയാണ്‌. ജാതിമത വർണ്ണങ്ങൾക്ക്‌ അതീതമായി നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സംഭവിച്ച അടിസ്ഥാനപരമായ അപചയങ്ങൾ പൊതു സമൂഹത്തിൽ ഉണ്ടാക്കിയ വിശ്വാസ തകർച്ച ചെറുതല്ല. അക്രമത്തിന്റേയും അഴിമതിയുടെയും  രൂപങ്ങളായി രാഷ്ട്രീയ പാർട്ടികൾ ചിത്രീകരിക്കപ്പെടുമ്പോൾ സമൂഹത്തിൽ നിർജീവിതം അനുഭവപ്പെടുക സ്വാഭാവികമാണ്‌. അവിടെയാണ്‌ ജാതി-മത സംഘടനകൾ പുതിയൊരു സാംസ്കാരിക ഗ്രൂപ്പുകളായി വളരാൻ തുടങ്ങിയത്‌. ഇത്തരം നവസാംസ്കാരിക പ്രവർത്തനങ്ങളെ പ്രതിരോധിക്കേണ്ടത്‌ പുരോഗമന ചിന്താഗതിക്കാരുടെ അടിയന്തര കടമയാണ്‌.
    ഇന്നത്തെ ലോകത്ത്‌ പുരോഗമനപരമായ ചിന്തപദ്ധതികളിലൂടെയാണ്‌ മാനവരാശിക്ക്‌ മുന്നോട്ട്‌ നടക്കാൻ കഴിയൂ. എല്ലാവർക്കും അ​‍ിറയാവുന്നതു പോലെ ഒരു ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുന്ന ജാതിപരവും, മതപരവും രാഷ്ട്രീയപരവുമായ ആഭ്യന്തര വൈരുദ്ധ്യങ്ങൾ പരിഹരിക്കപ്പെടുന്നത്‌ ഒരു പൊതു സാംസ്കാരിക ബോധത്തിലൂടെയാണ്‌. മതത്തിന്റെ മേഖലകളിലും രാഷ്ട്രീയത്തിന്റെ മേഖലകളിലും വ്യക്തമായ നിലപാടുകളായി പ്രവർത്തിക്കുന്നവർ സാംസ്കാരിക പ്രവർത്തന രംഗത്ത്‌ പരമാവതി പൊരുത്തപ്പെട്ട്‌ ജീവിക്കുന്നത്‌ നമുക്ക്‌ കാണാം. എന്നാൽ ഇത്തരം പുരോഗമനപരമായ നീക്കങ്ങളെ പോലും ഉന്മൂലനംചെയ്യുന്ന വിധം ഓരോ മതവും, മതത്തെ കേന്ദ്ര സ്ഥാനത്ത്‌ നിലനിർത്തിക്കൊണ്ട്‌  പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും സങ്കുചിതമായ വർഗ്ഗതാൽപര്യങ്ങളോടെ സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നത്‌ നമ്മുടെ സാംസ്കാരിക ജീവിതരംഗത്തെ പഴയ കാല സ്വഭാവത്തിലേക്കാണ്‌ തിരിച്ച്‌ കൊണ്ടുപോകുന്നത്‌. തെറ്റിനെ തിരുത്താതെ, തെറ്റിനെ തെറ്റ്‌ കൊണ്ട്‌ ന്യായീകരിക്കുന്ന ഭൂതകാല ജീർണ്ണതയുടെ കണ്ണാടിയിൽ നോക്കി മുഖം മിനുക്കുന്ന സാംസ്കാരിക നായക?​‍ാരുടെ തേരോട്ടത്തിൽ നമുക്ക്‌ പലതും നഷ്ടപ്പെടും. ഏറ്റവും ഒടുവിലായി മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശനത്തിനെത്തിയ ഭക്തൻ കാണിച്ച മാനസീക വിഭ്രാന്തി, സത്നം സിങ്ങ്‌ എന്ന ആ 23 വയസ്സുകാരനായ ബിഹാരി സ്വദേശിയുടെ കൊലപാതകത്തിൽ അവസാനിച്ചതു നാം കണ്ടതാണ്‌. ഒരിക്കലും ഒരു സ്വാഭാവികമായ മരണമല്ലാതെ ആ സംഭവത്തോടെ കേരളത്തിലെ ശാസ്കാരിക ലോകം എങ്ങിനെയാണ്‌ പ്രതികരിച്ചതു?


    സാംസ്കാരിക ജീവിത്തിന്റെ അർത്ഥതലങ്ങൾ ഇങ്ങിനെ വ്യത്യസ്തമായ വിതാനങ്ങളിലൂടെ വളരുന്നതാണെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സവിശേഷമായ മാനവികതയ്ക്ക്‌ ഇതുമായി നല്ല ബന്ധമുണ്ട്‌. ഏകധ്രുവലോകത്തിന്റെ താത്വിക അടിത്തറ സാമ്രാജ്യത്വ താൽപര്യമാണെന്നും അത്തരം താലപര്യങ്ങൾ ഒരിക്കലും സാംസ്കാരിക വൈവിധ്യങ്ങളെ പരിഗണിച്ചല്ല മുമ്പോട്ട്‌ നീങ്ങുന്നത്‌ എന്നതും നേരത്തെതന്നെ വ്യക്തമാക്കപ്പെട്ടതാണ്‌. പുത്തൻ നാഗരിക സംസ്കൃതിയിൽ ലോകത്തിലെ ചെറുതും വലുതുമായ സാംസ്കാരിക ജീവിതങ്ങൾ ഇതിനകം തന്നെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടു
ണ്ട്‌. അതിനുമപ്പുറം സാംസ്കാരിക വൈവിധ്യങ്ങളെ പരിപാലിച്ചിരുന്ന പല മതരാഷ്ട്രങ്ങളും അധിനിവേശം രാഷ്ട്രീയം നൽകിയ സങ്കുചിത ചിന്തയുടെ ഭാഗമായി വംശീയമായി തന്നെ ചിന്തിക്കാൻ തുടങ്ങി. നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ നിലനിന്ന ബുദ്ധപ്രതിമകൾ അമേരിക്കൻ അധിനിവേശത്തോടെ തകർപ്പെട്ടത്‌ ഇതിന്റെ ഉദാഹരണമാണ്‌. ഇറാഖിലെ അതിസമ്പന്നമായ നെയിൽ തട സംസ്കാരത്തിന്റെ ശേഷിപ്പുകളെ സ്മശനമാക്കിയതും അമേരിക്കൻ അധിനിവേശത്തെ തന്നെയാണ്‌. ഇങ്ങനെ പുത്തൻ സാംസ്കാരിക ജീവിതത്തിന്റെ രാഷ്ട്രീയം എന്നത്‌ അധിനിവേശരാഷ്ട്രീയത്തിന്റെ താൽപര്യങ്ങളെ സംരക്ഷിച്ച്‌ നിർനിർത്തുന്നത്‌. സംസ്കാരത്തിന്റെ വർത്തമാന കാല പ്രതിസന്ധിയെയാണ്‌ ചൂണ്ടി കാണിക്കുന്നത്‌. ഇതോടൊപ്പംതന്നെ സമ്പന്നവും പൗരാണികവുമായ സാംസ്കാരിക അടയാളങ്ങളെ തമസ്കരിക്കപ്പെടുന്നിടത്ത്‌ പുതിയ താൽപര്യങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ വിലപിടിപ്പുള്ള കാറുകൾ, വീടുകൾ, വസ്ത്രങ്ങൾ തുടങ്ങിയ മറ്റ്‌ ഭൗതീക ജീവിതസൗകര്യങ്ങൾക്ക്‌ സമൂഹത്തിൽ വിലമതിക്കാനാവാത്ത അംഗീകാരം ലഭിച്ചതു. ഇതാകട്ടെ പുത്തൻ വർഗത്തിന്റെ ജീവിത സംസ്കാരത്തിന്റെ അടയാളങ്ങളായി മാറ്റപ്പെട്ടു. ഇതൊടെ നമ്മുടെ ലോകബോധത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ ഭൗതീക ജീവിതാവസ്ഥയ്ക്ക്‌ ഏറ്റവും മുന്തിയ സ്ഥാനം തന്നെ സമൂഹം തൽകി. പിന്നെ തുടങ്ങുകയായ ഉപഭോഗസംസ്കാരത്തിന്റെ അനുകരണങ്ങൾ. ഗ്രാമങ്ങളിലെ സമ്പന്ന വർഗ്ഗങ്ങൾ പോലും നഗരകേന്ദ്രീകൃതമായ ജീവിതത്തിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌ ഇത്തരമൊരു സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിട്ടാണ്‌. ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല. എന്നിടത്‌ നമ്മെ ചില രാഷ്ട്രീയ വിചാരങ്ങൾ നമ്മെ ഇരുതിതി ചിന്തിപ്പിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ഇടതുപക്ഷ ചിന്തകൾക്ക്‌ മുൻതൂക്കമുള്ള ദേശസമൂഹങ്ങളിൽ.
    കേരളത്തിലെ സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങൾക്ക്‌ തുടക്കത്തിൽ ശക്തിപകർന്നത്‌ ഇടതുപക്ഷ ചിന്തകൾ തന്നെയാണ്‌. അടിസ്ഥാന ജനവിഭാഗങ്ങളിൽ തിരിച്ചറിവിന്റെ പുത്തൻ ചിന്തകൾ നൽകി അവരെ ഉണർത്തിയെടുക്കുന്നതിൽ ഇടതുപക്ഷം വഹിച്ച പങ്കിനെ നിഷേധിക്കാൻ കഴിയില്ല. അതേസമയം  അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഭരണകൂടരാഷ്ട്രീയത്തെ പൈന്തുണക്കുമ്പോൾ തന്നെ സാമൂഹിക ജീർണതകളെ പ്രതിരോധിക്കാൻ ഇടതുപക്ഷചിന്തകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അടിയന്തിരാവസ്ഥകാലത്ത്‌ തീവ്ര ഇടതുപക്ഷചിന്തകൾ  കേരളത്തിന്റെ സമൂഹാന്തരീക്ഷത്തിൽ സൃഷ്ടിച്ച ഉണർവ്വിന്റെ അടയാളങ്ങൾ ഇന്നും ജനമനസ്സുകളിൽ നിന്ന്‌ മാഞ്ഞിട്ടില്ല. കൈകൂലി വാങ്ങിയ ഡോക്ടറെ ചെരുപ്പ്‌ മാലയണിയിച്ച്‌ നൽകിയ ശാസ്കാരിക സന്ദേശത്തിന്റെ ഭയത്തിൽ കുറേകാലം ഡോക്ടർമാർക്ക്‌ കഴിയേണ്ടി വന്നു. എന്നാൽ സർവ്വത്ര അഴിമതിയും, ആരോഗ്യ, വിദ്യാഭ്യാസ, മേഖലയിലെ പണാധിപത്യത്തിനുമെതിരെ വ്യവസ്ഥാവിതമായ രഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ അപ്പുറത്ത്‌ ഇന്ന്‌ ഏത്‌ രീതിയിലാണ്‌ പ്രതികരിക്കാൻ കഴിയുന്നത്‌? ഈ രംഗത്ത്‌ ഇന്ന്‌ കാണുന്നനിർജീവിതയെ ഇതിനെ രാഷ്ട്രീയമായ പ്രതിസന്ധിയായി നമുക്ക്‌ കണ്ടു കൂട. കാരണം രാഷ്ട്രീയം അധികാരത്തിന്റെയും വ്യക്തി താൽപര്യത്തിന്റേതും കൂടാരമായി മാറുകയും അഴിമതി ചെയ്യാനുള്ള തുറന്നിടമായി മാറുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർക്ക്‌ തന്നെ തെരഞ്ഞേടുത്ത ജനങ്ങളെ സാക്ഷിനിർത്തി ജയിലിലേക്ക്‌ പോകാം. അത്കണ്ട്‌ സാംസ്കാരിക ലോകത്തിന്‌ നിശബ്ദമായിരിക്കാം. കാരണം സാംസ്കാരിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന്‌ അധികാര രാഷ്ട്രീയം സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അതായിരിക്കാം ഇന്ന്‌ നമുക്ക്‌ മുമ്പിൽ കാണുന്ന സാമൂഹ്യജീർണ്ണതയ്ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുന്നത്‌.
    നമ്മുടെ സാംസാകാരിക ജീവിതത്തിന്റെ പുറം ദേശങ്ങളിൽ ഇന്ന്‌ നടക്കുന്ന അതിക്രമങ്ങളിൽ ഇരമായകുന്നത്‌ പെൺ ജീവിതങ്ങൾ ആണ്‌. ലൈംഗിക വ്യാപാരത്തിനുമപ്പുറം പ്രലോഭിതമായ കീഴടങ്ങലാണ്‌ ഈ രംഗത്ത്‌ ഇന്ന്‌ നടക്കുന്നത്‌. ആധുനിക വാർത്താമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന പെൺ ജീവിതത്തിന്റെ സാംസ്കാരിക പരിസരത്ത്‌ പഴയകാല സദാചാരമുല്യജീവിതം എന്നത്‌ ഒരു പഴഞ്ചൻ സമ്പ്രദായമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌. പുതിയ നാഗരിക ജീവിതത്തിന്റെ പിറവിയൊടെ കീഴടക്കലിന്റെ പരിധിയിൽ സമ്പത്തും, ഭൂമിയും പ്രകൃതിവിഭവങ്ങളും മാത്രമല്ലന്നും അതാത്‌ ദേശത്തെ ജനങ്ങളുടെ ബോധത്തെയും അത്‌ കീഴടക്കിക്കൊണ്ടിരിക്കുന്നതാണ്‌ നാം കാണുന്നത്‌. പൊതുസമൂഹം ആവേശത്തോടെ സ്വീകരിച്ച പുത്തൻ വാർത്താവിതരണ സാങ്കേതികത  കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകൊണ്ട്‌ സൃഷ്ടിച്ച്‌ കാഴ്ചയുടെ സംസ്കാരം എന്നത്‌ പ്രതിലോമ ചിന്തയും നിഷ്ക്രിയമാകുന്ന മനസ്സുമാണ്‌. പുതിയ ജീവിതം എന്നാൽ പരമാവധി ആനന്ദത്തിൽ നിലനിർത്തപ്പെടേണ്ട ഭൗതീകതയാണെന്ന ചിന്ത മനുഷ്യരിൽ വളർത്തിയെടുത്തത്‌ അതിരില്ലാത്ത്‌ ജീവിതാസക്തിയാണ്‌. ഇതിലേക്ക്‌ ആകർഷിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗം മധ്യവർഗ്ഗജീവിത പരിസത്ത്‌ ഓടിയെത്താനുള്ള വിഭ്രാന്തിയിൽ എങ്ങിനെയെങ്കിലും പണം കണ്ടെത്താനുള്ള ശ്രമത്തിൽ എത്തിപ്പെടുന്നത്‌ പരിഹരിക്കാൻ പറ്റാത്ത്‌ സാമ്പത്തിക ബാധ്യതയിലാണ്‌. ഇതാകട്ടെ ഒടുക്കം അത്മഹത്യയിൽ ചെന്നവസാനിക്കുന്നു. പുറം ജീവിതത്തിന്റെ ഈ വർണ്ണ കാഴ്ചയിൽ അകം ജീവിതത്തിൽ വന്നുപെടുന്ന സാംസ്കാരിക ജീർണ്ണതകളെ തുറന്നു കാട്ടാനുള്ള പുതിയ ശ്രമമായിരിക്കണം ഇനിയുള്ള കാലത്ത്‌ സാംസ്കാരിക ലോകം നിർവ്വഹിക്കേണ്ടത്‌. പുതിയ ജീവിതത്തെ നിരീക്ഷിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന പുത്തൻ അധിനിവേശ രാഷ്ട്രീയ ശക്തികൾ മുഴുവൻ വലതുപക്ഷ ജീവിതത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ സാംസ്കാരിക ഇടതുപക്ഷം ഇതിനെതിരെ പ്രതിരോധശക്തിയായി തീർന്നാൽ മാത്രമേ സാംസ്കാരിക ജീവിതം നേരിടുന്ന വർത്തമാന പ്രതിസന്ധികളെ നമുക്ക്‌ തടഞ്ഞ്‌ നിർത്താൻ കഴിയൂ.

23 Oct 2012

പന്ത്രണ്ട് മണിക്കടലകള്‍

ഉസ്മാൻ ഇരിങ്ങാട്ടിരി


1
തെറ്റ് പറ്റും
തെറ്റ് തന്നെ പറ്റരുത്
2
തരം കിട്ടിയാല്‍
തരം പോലെ
തരം താഴുന്ന
തരക്കാരാണേറെയും
3
മസിലില്ലാത്തവര്ക്കും
മസിലുപിടിക്കാം
4
കരവിരുതുള്ളവനൊരു വര
വരയുകില
തിലും കാണും
കല തന്‍ ചാരുത
5
മനനത്തിലെക്കുള്ള
നല്ല അയനമാണ്
വായന
6
മിത്രങ്ങളെത്രയേറിയോയത്രയും നന്ന്
7
തറ വേണമെല്ലാറ്റിനും
തനി തറയാവരുതെന്നു മാത്രം
8
നുണ നുണയരുത്
9
ആളാവാനാളേറെ
10
പ്രതികള്‍ക്കില്ല പഞ്ഞം
പ്രതിഭകള്‍ക്കുണ്ട് പഞ്ഞം
11
മെയ് വഴക്കം മാത്രം പോര
മൊഴി വഴക്കം കൂടി വേണം
12
ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം
ഇതിലേറെ ഇരുട്ടിയേനെ

20 Sept 2012

നാരായണേട്ടന്റെ വാരഫലം

ശ്രീകാന്ത് സുകുമാരൻ

തന്റെ ആ ആഴ്ചയിലെ വാരഫലം വായിച്ച നാരായണേട്ടന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല . പത്രം മടക്കി നാരായണേട്ടന്‍ താടിക്കു കയ്യും കൊടുത്ത് കുറച്ചുനേരമിരുന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത് പാടകെട്ടിത്തുടങ്ങി.
"എടീ സുശീലേ".
അകത്തേയ്ക്കു നോക്കി നാരായണേട്ടന്‍ ഉച്ചത്തില്‍ മിസ്സിസ്സിനെ വിളിച്ചു.
"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെകെടന്നലറുന്നതെന്തിനാ". കയ്യിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍‍ പുറത്തേയ്ക്കു വന്നു.
"നീയീ വാരഫലം കണ്ടോടീ. എന്റെ ഈ ആഴ്ച പോക്കാണെന്നു. പൊതുവാള്‍ പ്രവചിച്ചാല്‍ അത് അച്ചട്ടാ. എന്റെ ജീവിതത്തില്‍ ഇതേവരെയുള്ള എല്ലാം നടന്നത് പൊതുവാളിന്റെ വാരഫലത്തില്‍ പറഞ്ഞിരുന്നതുപോലെയല്ലേ. ഇനി എന്തുചെയ്യും". ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് നാരായണേട്ടന്‍ പത്രമുയര്‍ത്തി സുശീലേച്ചിയെ കാണിച്ചു.
"ഹൊ ഇതായിരുന്നോ. അടുക്കളയിലൊരു നൂറുകൂട്ടം കാര്യം കെടക്കണു. നിങ്ങടെയൊരു വാരഫലം". ദേക്ഷ്യത്തോടെ പറഞ്ഞുകൊണ്ട് മിസ്സിസ്സ് ചവിട്ടിക്കുലുക്കി അടുക്കളയിലേയ്ക്കു തിരിച്ചു നടന്നു. യാതൊരു ലക്ഷ്യബോധവുമില്ലാത്തതുപോലെ നാരായണേട്ടന്‍ ഉമ്മറത്ത് ഒരു രണ്ടു ചാല്‍ നടന്നു. വീണ്ടും പത്രം കയ്യിലെടുത്ത് ചിത്തിരനക്ഷ്ത്രത്തിന്റെ ഫലം ഒരിക്കല്‍കൂടി വായിച്ചു.
"ചിത്തിരക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച ഒട്ടും നന്നല്ല. ശാരീരികമായ പല വിഷമതകളും നേരിടേണ്ടി വരും.ആഴ്ചാവസാനം അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ മൂലം മാനഹാനിയുണ്ടാവാനിടയുണ്ട്. തീ, വെള്ളം എന്നിവയെ സൂക്ഷിക്കുക.കളത്രവുമായി കലഹമുണ്ടാകും. അവിചാരിതമായി ധനാഗമയോഗമുണ്ടാകും".
എന്തായാലും വരുന്നതുപോലെ വരട്ടെ. മനസ്സിലുറപ്പിച്ചുകൊണ്ട് നാരായണേട്ടന്‍ തണുത്ത ചായ മാറ്റിയെടുക്കുന്നതിനായി അടുക്കളയിലേയ്ക്കു നടന്നു. മിസ്സിസ്സ് ദോശയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഇട്ടു വച്ചിരുന്ന ചായ ഒന്നു ചൂടാക്കുന്നതിനായി സ്റ്റൌവില്‍ വച്ചിട്ട് നാരായണേട്ടന്‍ മിസ്സിസ്സിനോടായി പറഞ്ഞു.
"എന്നാലും ഫലം വളരെ മോശമാണല്ലോടീ. നമുക്ക് ആ വാസുക്കണിയാന്റെയടുത്ത് പോയൊന്നു നോക്കിച്ചാലോ".
"എന്റെ പൊന്നു മനുഷ്യാ. നിങ്ങളിത്രക്ക് അന്ധവിശ്വാസിയായിപ്പോയല്ലോ. വാരഫലമെന്നൊക്കെ പറഞ്ഞെഴുതിവിടുന്നത് അപ്പടി കള്ളമാ. കഴിഞ്ഞയാഴ്ച ഉത്രത്തിനെഴുതിയത് ഈയാഴ്ച അല്‍പ്പം മാറ്റം വരുത്തി പൂരത്തിനിടും. അടുത്തയാഴ്ച അത് ചിത്തിരയ്ക്കാവും. ഇത്രയേയുള്ളു.നിങ്ങളല്ലാതെ ആരെങ്കിലും ഇതെല്ലാം കാര്യമായിട്ടെടുക്കുമോ". ദോശ മറിച്ചിട്ടുകൊണ്ട് സുശീലേച്ചി പറഞ്ഞു.
"വേണ്ട വേണ്ട പൊതുവാളിന്റെ വാരഫലത്തെ കുറിച്ചു നീ കുറ്റം പറയണ്ട. അതേ അച്ചട്ടാ. അല്ലെങ്കി തന്നെ ഏതാ നടക്കാതിരുന്നിട്ടൊള്ളത്. എനിക്കു ലോട്ടറിയടിക്കുമെന്ന്‍ വാരഫലത്തിലൊണ്ടായിരുന്നത് സംഭവിച്ചില്ലേ. വസ്തു വാങ്ങുമെന്നതും നടന്നില്ലേ. പിന്നെന്താ".
"പിന്നേ കോടിക്കണക്കിനല്ലേ ലോട്ടറിയടിച്ചത്. 500 കുലുവ തന്നല്ലോ. അതിനുവേണ്ടി എത്ര രൂപയ്ക്കാ മനുഷ്യാ നിങ്ങള് ലോട്ടറിയെടുത്തത്. പിന്നെ പൊരയിടം വേടിച്ചത്. അതേ എന്റെ അച്ഛന്‍ നിങ്ങള്‍ക്ക് തരാമെന്ന്‍ പറഞ്ഞ വസ്തു എഴുതി തന്നതല്ലേ".
"അതെന്താടീ നീ അങ്ങനെ പറഞ്ഞേ. നിന്റച്ഛന്‍ എന്തോ തന്നെന്നാ. കല്യാണസമയത്ത് ഒരേക്കര്‍ തരാമെന്ന്‍ പറഞ്ഞിട്ട് ആകെ 50 സെന്റ് തന്നല്ല് തന്നത്. ബാക്കീം കൂടി തരാന്‍ പറയെടീ. ഒന്നുമില്ലേലും നിന്നേം നിന്റെ പുന്നാരമോനേം തീറ്റിപോറ്റണത് ഞാനല്ല". നാരായണേട്ടന്റെ ബ്ലഡ് പ്രഷര്‍ ഉയര്‍ന്നുകൊണ്ടിരുന്നു.
"നിങ്ങക്ക് പ്രാന്താ. രാവിലെ മനുഷ്യനെ ഒരു വേല ചെയ്യാന്‍ സമ്മതിക്കില്ല. നിങ്ങളിപ്പോ തന്നെപോയി ബാക്കി 50 കൂടി മേടിക്ക്". ദോശ തിരിച്ചിട്ടുകൊണ്ട് സുശീലേച്ചി ഹസ്സിനെ രൂക്ഷമായൊന്നു നോക്കി.
"ദേ സുശീലേ നീ ഒരു മാതിരി മറ്റേടത്തെ വര്‍ത്തമാനം പറഞ്ഞാലൊണ്ടല്ലോ. എന്റെ തനികൊണം നീ കാണും."
കൈ വീശിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞതും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചായപാത്രത്തില്‍ കൈ തട്ടി അത് ആശാന്റെ കാലില്‍ കൂടി ചരിഞ്ഞതും ഒരുമിച്ചായിരുന്നു. തിളച്ചവെള്ളം കാലില്‍ വീണതും ഒരലര്‍ച്ചയോടെ നാരായണേട്ടന്‍ ഒന്നു മുന്നോട്ടു ചാടി. അയ്യോ എന്നു വിളിച്ചുകൊണ്ട് സുശീലേച്ചി കണവനെ പിടിക്കാന്‍ ശ്രമിച്ചതും കയ്യിലിരുന്ന ചട്ടുകം ആശാന്റെ നെറ്റിയില്‍ ശക്തിയില്‍ മുട്ടിയതും എല്ലാം സെക്കന്റുകള്‍ക്കുള്ളിലായിരുന്നു.
കട്ടിലില്‍ ചാരിക്കിടന്നുകൊണ്ട് നാരായണേട്ടന്‍ ഒരു മൊന്ത വെള്ളം കുടിച്ചു തീര്‍ത്തു. തലയിലെ വച്ചുകെട്ടില്‍ മെല്ലെയൊന്നു തടവിനോക്കി. മൂന്നു സ്റ്റിച്ചൊള്ളതാണ്. കാലിന്റെ ഒരു വശം നല്ല രീതിയില്‍ പൊള്ളിയിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്ന്‍ അതില്‍ മെല്ലെ തേച്ചുകൊണ്ട് സുശീലേച്ചി ആശാന്റെ അടുത്തു തന്നെയിരുന്നു.
"കണ്ടോടീ. പൊതുവാളിന്റെ പ്രവചനം ഒരോന്നായി ഫലിക്കുന്നത്. ആദ്യദിവസമായതേയുള്ളു. ഇനിയും ആറു ദിവസം കിടക്കുന്നു. എന്തെല്ലാം അനുഭവിക്കേണ്ടി വരുമോ ആവോ".മച്ചിലേയ്ക്കു നോക്കിക്കൊണ്ട് നാരായണേട്ടന്‍ ആവലാതിപ്പെട്ടു.
"അല്ല ഇതാരു വാസുവോ. കണ്ടിട്ട് കൊറച്ചുദെവസായല്ലോ. ഇരിക്ക്". തന്നെ കാണാനായി വന്ന വാസുവിനു കസേരനീക്കിയിട്ടുകൊടുത്തിട്ട് നാരായണേട്ടന്‍ വെറ്റിലചെല്ലത്തില്‍ നിന്നും ഒരു വെറ്റിലയെടുത്തു.
"പൊന്നു നാരായണേട്ടാ എന്നോടൊന്നും തോന്നരുതു. ഞാന്‍ മുമ്പ് കൊറച്ചു കാശു മേടിച്ചിരുന്നല്ലോ. സമയത്തത് തരാന്‍ പറ്റിയില്ല. ഇപ്പോഴാണ് അതൊത്തത്". മടിയില്‍ നിന്നും കാശുപൊതിയെടുത്ത് നാരായണേട്ടനു മുമ്പില്‍ വച്ച വാസുവിനെ ആശാനൊന്നു നോക്കി. കൂടെ തന്റെ ശ്രീമതിയേയും. കണ്ടില്ലേ വാരഫലത്തിന്റെ ഗുണം എന്ന മട്ടില്‍. വാമഭാഗം ഒന്നും കണ്ടില്ലെന്ന മട്ടില്‍ കുനിഞ്ഞു നിന്നു
സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നാരായണേട്ടന്‍ ചുറ്റുപാടും നന്നായി കണ്ണോടിക്കുന്നുണ്ടായിരുന്നു. അപകടം ഏതു വഴിയിലൂടെയാണു വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി മകന്‍ എന്തു പുലിവാലാണൊപ്പിച്ചു വച്ചിരിക്കുന്നതെന്ന്‍ സ്കൂളിലെത്തിയാലേ അറിയാന്‍ പറ്റൂ. നെറ്റിയിലെ മുറിവു വച്ചുകെട്ടാനും പോകേണ്ടതാണു. നാരായണേട്ടന്‍ സ്കൂളിലേയ്ക്കു ആഞ്ഞുനടന്നു.
"ഇതേപോലൊരു തലതെറിച്ചതിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇങ്ങിനെയാണോ പുള്ളേരെ വളര്‍ത്തിവച്ചിരിക്കുന്നത്. ഒന്നും പഠിക്കില്ലെന്നതോ പോട്ടെ സാറമ്മാരെ പുല്ലുവിലപോലും കല്‍പ്പിക്കില്ല. മാത്രമോ ഇന്നലെ അവന്‍ കൂടെപഠിക്കുന്ന ചെക്കന്റെ മൂക്കിനിട്ടിടിച്ച് പൊട്ടിച്ചു. ഇനി ഇതാവര്‍ത്തിച്ചാല്‍ മോനിവിടെ പഠിക്കില്ല. ഇതു പറയാനാ നിങ്ങളെ വിളിച്ചു വരുത്തിയത്". കണ്ണാടി മൂക്കിലൊന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ പറയുന്നതുകേട്ട് നാരായണേട്ടന്‍ അരിശത്തോടെ മകനെ നോക്കി. അവനാകട്ടെ ഇതൊന്നും തനിക്കു ബാധകമല്ലെന്നമട്ടില്‍ തലയും കുനിച്ചു നിന്നു.
"ക്ഷമിക്കണം സാര്‍. ഇനിയിങ്ങിനെയൊന്നുമുണ്ടാവാതെ ശ്രദ്ധിച്ചുകൊള്ളാം". വിനീതനായി ഹെഡ്മാസ്റ്ററോറു പറഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ തന്നെ മാനം കെടുത്തിയ മകനെ കൊന്നു കുഴിച്ചുമൂടാനുള്ള ദേക്ഷ്യമുണ്ടായിരുന്നു നാരായണേട്ടന്.
വീട്ടിനുമുമ്പില്‍ കാറുവന്നു നില്‍ക്കുന്ന ഒച്ച കേട്ട് സുശീലേച്ചി അടുക്കളയില്‍ നിന്നും പുറത്തേയ്ക്കു വന്നു നോക്കിയപ്പോള്‍ നാലഞ്ചുപേര്‍ നാരായണേട്ടനെ കാറില്‍ നിന്നും താങ്ങിയിറക്കുന്നതാണു കണ്ടത്.
"അയ്യോ ഇതെന്തോ പറ്റി" അലമുറയിട്ടുകൊണ്ട് സുശീലേച്ചി കാറിനടുത്തേയ്ക്കോടിചെന്നു.
"കുഴപ്പമൊന്നുമില്ല ചേച്ചി.ചെറിയൊരപകടം. അത്രേയുള്ളു" നാരായണേട്ടനെ കസേരയില്‍ ചാരിയിരുത്തിക്കൊണ്ട് കൂടെവന്നയാള്‍ പറഞ്ഞു.
"എന്താ സംഭവിച്ചത്". ടാക്സിയുടെ കൂലികൊടുത്ത് അവരെ പറഞ്ഞയച്ചശേഷം സുശീലേച്ചി നാരായണേട്ടനോടായി ചോദിച്ചു.
"ഹൊ ഒന്നും പറയണ്ടെന്റെ ഭാര്യേ. സ്കൂളീന്ന്‍ തിരിച്ചു വരുന്നവഴി ആശൂത്രീക്കേറി തലേലെ വച്ചുകെട്ട് മാറ്റാമെന്നു കരുതി വരുവാരുന്നു. ദൂരെ നിന്നും ആ ആട്ടോറിക്ഷ വരുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി. എന്നെ അതു തവിടാക്കുമെന്ന്‍. അതുകൊണ്ട് ഞാന്‍ മാക്സിമം റോഡിന്റെ ഓരം പിടിച്ചു നടന്നു. ആട്ടോറിക്ഷനോക്കി നടന്നതുമൂലം മുമ്പിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബ് ഞാന്‍ കണ്ടില്ല. ഹൊ എന്തായാലും പൊതുവാളിന്റെ വാരഫലം അച്ചട്ടു തന്നെ. ഞാന്‍ പറഞ്ഞപ്പം നീ വിശ്വസിച്ചില്ലല്ലോ. വാരഫലത്തി പറഞ്ഞതെല്ലാമൊത്തില്ലേ. ഇപ്പോ എങ്ങിനെയുണ്ട്. ഇതിലൊതുങ്ങിയതു തന്നെ മഹാ ഭാഗ്യം".
പ്ലാസ്റ്ററിട്ടു കഴുത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന കൈ ഒന്നുകൂടി ഒതുക്കിവച്ചുകൊണ്ട് മുറിഞ്ഞുവാരിയ മറുവശം തട്ടാതെ നാരായണേട്ടന്‍ കസേരയില്‍ ഒരു വശം ചരിഞ്ഞിരുന്നു. താടിയ്ക്കു കൈകൊടുത്തുകൊണ്ട് ഇറയത്തെ പടിയിലായി സുശീലേച്ചിയും.
ശ്രീക്കുട്ടന്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...