സന്തോഷ് പാലാഅറിഞ്ഞു കൊണ്ട് തന്നെയാണവള്‍ അടുത്തിരുന്നത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ തൊട്ടപ്പൊളെനിയ്ക്ക് തോന്നി, അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ കാലുരുമ്മിയത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ നോക്കിയപ്പോളെനിയ്ക്ക് തോന്നി, അവളുടെ മുഖത്തെക്കാളും സൌന്ദര്യം കാലുകള്‍ക്കാണെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ കൈ തലോടിയത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക് തോന്നി, അവളുടെ വാക്കുക്കളെക്കാളും ഭംഗി വിരലുകള്‍ക്കാണെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ വിളിച്ചത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ ചെന്നപ്പോളെനിയ്ക്ക് തോന്നി, അവളില്‍ ഒരു ഞാനുണ്ടെന്ന് അവളമ്മയും ഞാനച്ഛനുമായി ജീവിച്ചു തുടങ്ങിയെന്ന്!.
18 Mar 2012
അറിഞ്ഞും അറിയാതെയും
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...