ശാന്താ കാവുമ്പായി
ആയുധങ്ങൾ.
തുളച്ചു കയറുന്നവ.
തകർത്തു കളയുന്നവ.
കരിച്ചു കളയുന്നവ.
പരീക്ഷിക്കാൻ
ഏതുമാവാം
ശരീരങ്ങൾ.
മകനോ മകളോ…
അമ്മയോ അച്ഛനോ….
ആരായാലെന്ത്!
നക്ഷത്രക്കണ്ണുകളിൽ
മിന്നിത്തെളിയും
ഇണയുടെ സ്വപ്നങ്ങൾ
മായ്ക്കാം.
എവിടെ നിന്ന്?
എങ്ങോട്ട്?
ചോദ്യങ്ങൾ വേണ്ട.
ശത്രുവാണ്.
വിശ്വാസങ്ങളുടെ ശത്രു.
ശത്രുവിന്റെ വിശ്വാസം
എന്റേതല്ലെന്ന
വിശ്വാസത്തിൽ
പാറപോലുറച്ച്;
ശത്രുവിനൊരിളവ്.
ആയുധത്തിൻ
മുന്നിലാദ്യമെത്തുന്നവൻ
അവന്റെ പിന്നിലെത്രയുമാകാം.
ഒന്ന്,രണ്ട്,മൂന്ന്,…ആയിരങ്ങൾ,
പിന്നെ ലക്ഷങ്ങൾ.
ആയുധത്തിൻ റിമോട്ടിൽ
വിരൽത്തുമ്പുകൾ
പതുക്കെയമർന്ന്;
ചിതറിത്തെറിച്ച്;
രസനേന്ദ്രിയങ്ങൾ
ചുടുചോര നുണഞ്ഞ്;
കരിയും മാംസത്തിൽ
ഭുബുക്ഷുക്കളായ്..
നരഭോജികളായ്….
ശത്രുവാരായാലും മതി.