ടി.ബി ലാൽ
നേരം വെളിച്ചമായപ്പോൾ പൊടിമീൻ ചിറകുകളിളക്കി പുറത്തുവന്നു. വെള്ളത്തിന്റെ ഇളംചൂട്
വിട്ടുമാറിയിരുന്നില്ല. പൊടിമീൻ അൽപ്പദൂരം നീന്തിവന്നു; ചിറകുകളിട്ടടിച്ചു. ഇരുചെകിളകളിലൂടെയും
വെള്ളം കയറ്റി സ്വയം വൃത്തിയായി.
ജലകണങ്ങൾ തടാകപ്പരപ്പിലേക്ക് നുരഞ്ഞുപൊന്തി.
ചെറുമൽസ്യം ഇതെല്ലാം നോക്കിയിരിക്കുകയായിരുന്നു. രാഴ്ചയായി ഈ നോക്കിയിരിപ്പ്
തുടങ്ങിയിട്ട്. മനസ്സുനിറയെ പൊടിമീനിനോടുള്ള ഇഷ്ടം. അടുത്ത തുഴച്ചിലിൽ പൊടിമീൻ അരികി
ലൂടെ കടന്നുപോയപ്പോൾ ചെറുമൽസ്യം ചോദിച്ചു.
'ഞാനൊരു കാര്യം പറയട്ടെ'?
'എന്താണ്..'?
'ഞാൻ നിന്നെ പ്രണയിക്കുന്നു..!'
പൊടിമീനിന് നാണമായി. അത് ചിറകുകൾ വീശി വേഗത്തിൽ മുന്നോട്ടാഞ്ഞു. പക്ഷെ നീങ്ങു
ന്നില്ല. ഈ കാര്യവുമായിട്ടായിരുന്നോ ചെറുമൽസ്യം തന്റെ പിന്നാലെ കൂടിയിരുന്നത്.
'നീ ഒന്നും പറഞ്ഞില്ലല്ലോ'..? ചെറുമൽസ്യം അക്ഷമ കാട്ടി. ഞാനൊന്നു നീന്തി വന്നിട്ടു പറ
യാം. പൊടിമീൻ നീന്തിമറഞ്ഞു. പ്രണയം ഏതു മൽസ്യത്തെയാണ് ആശയക്കുഴപ്പത്തിലാക്കാത്തത് ?
പക്ഷെ മുഷിക്കും ഒരു മറുപടി കൊടുക്കണമല്ലോ. ചെറുമൽസ്യം ആലോചിച്ചു. ഭീകരരൂപിയാണെ
ങ്കിലും തന്നോട് പ്രണയം പറഞ്ഞപ്പോൾ മുഷിയുടെ വൈരൂപ്യമെല്ലാം പെട്ടന്നു പോയിമറഞ്ഞതുപോ
ലെ. പൊടിമീനോ, മുഷിയോ? ആരാകണം പങ്കാളി?
കുറച്ചുകഴിഞ്ഞപ്പോൾ പൊടിമീനെത്തി. ചെറുമൽസ്യം പറഞ്ഞു. ' നമ്മുടെ പ്രണയത്തിന്
തുടക്കം കുറിച്ചുകൊ് ഞാൻ നിന്നെ ആദ്യമായി ചുംബിക്കുവാൻ പോവുകയാണ്..'
പൊടിമീൻ മിഴികളിൽ ലജ്ജ ഒളിപ്പിച്ച് ആ നിമിഷത്തിനായി കാത്തു.
"ഗ്ലപ്പ്"!! ഊക്കനൊരു വാപിളർത്തൽ! പൊടിമീൻ ചെറുമൽസ്യത്തിന് അകത്തായി.
ഇനി സ്വൽപ്പം വിശ്രമിക്കണം. ചെറുമൽസ്യം കല്ലിനടിയിലെ പൊത്തിലേക്ക് കയറിപ്പോയി.
ഒളിച്ചോടാം.." മുഷി പറഞ്ഞു.
"പക്ഷെ എങ്ങോട്ടുപോകും?"
ചെറുമൽസ്യം ചോദിച്ചു.
"എങ്ങോട്ടേക്കെങ്കിലും. എവിടെയെങ്കിലും ഒരു നീർച്ചാൽ കാണാതിരിക്കുമോ?"
അവർ നീന്താൻ തുടങ്ങി. കുറെ നേരമായപ്പോൾ ചെറുമൽസ്യത്തിന് ക്ഷീണമായി. "ഇനി
അൽപ്പം വിശ്രമിക്കാം."
"ശരി, ആ പൊന്തയിലേക്ക് കയറാം." മുഷി പറഞ്ഞു.
പൊന്തയിൽവെച്ച് മുഷി ചെറുമൽസ്യത്തെ ചേർത്തണച്ച് തന്നോടുചേർത്തു.
"എന്തൊരു കരുത്ത് "!! ചെറുമൽസ്യം വിചാരിച്ചു.
മുഷിയുടെ പിടുത്തം ഒന്നുകൂടി മുറുകി. വായ് പിളർന്നടഞ്ഞു. "ഗ്ലപ്പ്..!!"
"ബുദ്ധികെട്ട വർഗ്ഗം"! ആത്മഗതത്തിനിടയിൽ തൊയിൽ കുരുങ്ങിയ ഒരു മുള്ള് മുഷി ചവച്ച
രച്ചു. പെട്ടെന്നാണ് എന്തോ ദേഹത്തുവന്ന് തട്ടിയത്. ഒരു വല! എല്ലാ സന്തോഷവും അസ്തമിക്കുന്ന
തായി മുഷിക്കു തോന്നി. പക്ഷെ ദു:ഖിച്ചെട്ടെന്തിന്? ഒന്നിലും അമിതമായ ദു:ഖമോ സന്തോഷമോ
പാടില്ലെന്ന ഗുരുവചനം അതോർമ്മിച്ചു.
മുഷി വല പരിശോധിച്ചു. രക്ഷപെടാൻ ഒരു തുന്നൽപ്പഴുതു പോലുമില്ല.
ചെകിളകളും ചെതുമ്പലും നീക്കി വൃത്തിയാക്കി മുറിച്ച മുഷിയുടെ മാംസം ഒരു ചീനച്ചട്ടി
യിൽ കിടന്നു. ഇറച്ചിയുടെ മണമടിച്ച ഒരീച്ച മാംസത്തിൽ വന്നിരുന്നു. ആനന്ദകരമായ രൂക്ഷഗന്ധം!
ഈച്ച മാംസം കൊത്തിപ്പറിച്ചശേഷം ഒരു മൂളിലുമായി ചീനച്ചട്ടിക്കുചുറ്റും പറക്കാൻ തുടങ്ങി.
"ഈ മൂളൽ എന്നോടുള്ള മുറുമുറുപ്പല്ലെന്ന് കരുതിക്കോട്ടെ?"
അടുക്കളച്ചുമരിലിരുന്ന പല്ലി ചോദിച്ചു. ഈച്ച അപ്പോഴാണ് പല്ലിയെ ശ്രദ്ധിക്കുന്നതുതന്നെ.
"അല്ലേയല്ല.." ഈച്ച തുടർന്നുപറഞ്ഞു. പക്ഷെ എപ്പോഴാണ് നിന്റെ വിധം മാറുന്നതെന്ന് പറ
യാനാവില്ല"!
പല്ലിക്ക് കലശലായ ദേഷ്യം വന്നു. ഈച്ചകൾ എല്ലാക്കാലത്തും പല്ലികളെ നിന്ദിച്ചിട്ടേയുള്ളൂ.
അത് ഇപ്രകാരം പറഞ്ഞു. "പ്രണയം ഒരു പല്ലിയെ അപരിഷ്കൃതനാക്കുന്നു.. !!" എന്നിട്ട് ഒറ്റക്കുതി
പ്പിന് ഈച്ചയെ അകത്താക്കി. "ഹൊ!" വഞ്ചന നിറഞ്ഞ ഈ ഈച്ചയെ പ്രണയിച്ചിരുന്നെങ്കിൽ എന്റെ
ജീവിതവിധി എന്തായേനെ? പല്ലി വാതിൽപ്പടിയിൽ കയറിക്കിടന്നു.
"മ്യാവൂ.." പൂച്ച വന്ന് ദീർഘമായൊരു കോട്ടുവായോടെ പല്ലിയെ നോക്കി.
പല്ലി പൂച്ചയെ തീരെ അവഗണിച്ചു. അതു കില്ലെന്ന ഭാവത്തിൽ പൂച്ച പറഞ്ഞു.
"ഞാൻ നിന്നെ ഒന്നും പഠിപ്പിക്കാൻ തുനിയുകയല്ല. ഇന്നത്തെക്കാലത്ത് ഒരു പൂച്ച പല്ലിയെ
പ്രണയിക്കുന്നതൊന്നും അസംഭവ്യമല്ല. നീ മാദ്ധ്യമങ്ങളിലെ വാർത്തകളൊക്കെ കാണാറില്ലേ? മൃഗ
ങ്ങളുടെ ബന്ധങ്ങളെക്കുറിച്ച് എന്തൊക്കെ കഥകളാണ് വന്നുകൊിരിക്കുന്നത്. ഞാൻ സത്യമായും
നിന്നെ പ്രണയിക്കുന്നു."
പല്ലി സംശയത്തോടെ പൂച്ചയെ നോക്കി. പിന്നെ സാവധാനം പൂച്ചക്കരികിലേക്കുവന്നു.
"അടുത്തേക്കൂ വാ.."
പൂച്ച മീശരോമങ്ങൾകൊ് പല്ലിയുടെ ഉടലിൽ ഉരുമി. പല്ലി മനസ്സിലോർത്തു. "ഹൊ... ഈ
അനു ഭ ൂതി എത്രകാലം താൻ വേെ ന്ന ു വ ച്ച ു..!!"
രോമാ ഞ്ച മ ണ ിഞ്ഞ് ഒന്നു കണ്ണ ട യ ് േ ക്ക നിമി ഷ ം, പൂച്ച ചെയ്യേ ത ു ത ന്നെ ചെയ് ത ു. പിന്നെ
സാവധാനം കിടക്കയിൽ വന്നുകിടന്നു.
വീട്ടുകാരൻ കടന്നുവരുമ്പോൾ പൂച്ച നല്ല ഉറക്കത്തിലായിരുന്നു. "ഇത്ര നേരത്തേ ഉറക്ക
മായോ..?"
ഉറക്കം മുറിയുന്നത് പൂച്ചയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും നീരസം കാട്ടാതെ അത് പുറം
തിരിഞ്ഞു കിടന്നു.
"പിണക്കമാണോ?" അയാൾ കിടക്കയിലേക്കു കയറി, പൂച്ചയുടെ പിറകിലൂടെ അതിന്റെ ചെവി
യിൽ കടിച്ചു. പൂച്ചയ്ക്കു വേദനിച്ചു. അവിടം ചോരവാർന്നു. അടുത്ത രുദിവസവും അവർ പിണക്ക
ത്തോടെ മി ാ ദി മറു പ ുറം തിരി ഞ്ഞ ു ക ി ട ന്ന ു.
മൂന്നാം നാൾ പൂച്ചയ്ക്കു പേ പിടിച്ചു.
പേ പിടിച്ച പൂച്ച കുലം മുടിക്കും. അയാൾ പൂച്ചയുടെ കഴുത്തു ഞെരിച്ചു.