14 Aug 2011

അപരിചിതര്‍




ഷാജി അമ്പലത്ത്


നിത്യമെന്നോണം വരും 
കത്തുകള്‍

പേര് 
വീട്ടുപേര് 
ഒന്നും എന്റേതല്ല 
വിലാസം തെറ്റെന്ന്‌ ചൂണ്ടി  
തപാല്‍ക്കാരന് തിരിച്ചു നല്‍കും 


തെറ്റിയില്ലെന്ന് 
തറപ്പിച്ചു പറഞ്ഞു 
തന്നേല്‍പ്പിക്കും 

പകുത്ത മനസ്സുമായി 
അപരിചിതമായ 
വരികളില്‍ 
ഞാന്‍ 
നടക്കാനിറങ്ങും 


പരിചിതം പുതച്ച്
ഒരു ചിരിയുണ്ടോയെന്ന്
സംശയിക്കും 

നിത്യവും 
കത്തയക്കുന്ന 
പെണ്‍കുട്ടീ 

നിന്റെ ഉള്ളില്‍ 
എനിയ്ക്ക് 
പ്രിയപ്പെട്ട 
മറ്റൊരുവളുണ്ടായിരിക്കുമോ 

അല്ലങ്കില്‍ 
തെറ്റെന്ന്‌ കരുതിയ 
മേല്‍വിലാസവുമായി 
എന്റെ ഉള്ളില്‍ 
നിനക്ക് 
പ്രിയപ്പെടുന്ന 
മറ്റൊരുത്തനുണ്ടാവുമോ .?


--


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...