ഡോ.കാനം ശങ്കരപ്പിള്ള
അന്ന വിചാരംഅന്നവിചാരം മുന്നവിചാരം എന്നാണല്ലോ ചൊല്ല്.മനുഷ്യന്‍ ജീവിക്കുന്നതു തന്നെ അന്നന്നത്തെ അപ്പം
നേടാനാണ്.ദാരിദ്രദുഖത്തെക്കാള്‍ കഠിനമായ ദുഖമൊന്നുമില്ല.അന്നദാനം ആണ് ഏറ്റവും മഹത്തായ ദാനം
എന്നു ഭാരതീയമതം.ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അന്നവും വെള്ളവും വേണം.ശ്വാസം പോലെ തന്നെ
പ്രാധാനമാണ് ഭക്ഷണവും.
വാകീറിയ ദൈവം ഇരയും നല്‍കും എന്നുമുണ്ടൊരു ചൊല്ല്.ജീവികള്‍ക്കു വേണ്ടഭക്ഷണം സൃഷ്ടാവു പ്രകൃതിയില്‍
നല്‍കിയിരിക്കുന്നു എന്നര്‍ത്ഥം.വിതയ്ക്കാതെയും കൊയ്യാതെയും വേവിക്കാതെയും കഴിക്കാന്‍ പറ്റിയ ഭക്ഷണം
ജന്തുക്കള്‍ക്കു ദൈവം നല്‍കി.മനുഷ്യന്‍,ആള്‍ക്കുരങ്ങ്,ഗിനിപ്പന്നി,ചിലയിനം വാവലുകള്‍ എന്നിവയ്ക്കു വൈറ്റമിന്‍
സി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നു വൈറ്റമിന്‍ സി.യുടെ കണ്ടുപിടുത്തത്തിനു നോബേല്‍
സമ്മാനം വാങ്ങിയ ലിനസ് പോളിംഗ്( 1901-1944) കണ്ടെത്തി.സ്വാഭാവികമായും മനുഷ്യന്‍ പഴങ്ങളും
പച്ചക്കറികളും കഴിച്ചു ജീവിക്കാന്‍ ആണ് ദൈവം അവനെ സൃഷ്ടിച്ചത്.വേവിക്കാനും വറക്കാനും പൊരിക്കാനും
വേവിച്ചിട്ടു പിന്നീട് തണുപ്പിച്ചു സൂക്ഷിക്കാനും വീണ്ടും എടുത്തു ചൂടാക്കി കഴിക്കാനും അല്ല ദൈവം മനുഷ്യനെ
സൃഷ്ടിച്ചതെന്നു വ്യക്തം.അത്തരം പരിഷ്കാരങ്ങള്‍ കണ്ടെത്തിയതോടെ മനുഷ്യന്‍ രോഗങ്ങള്‍ക്കു കീഴ്പ്പെടാന്‍
തുടങ്ങി.
ഫ്രീ റാഡിക്കല്‍,ആന്റി ഓക്സിഡന്റുകള്‍
സഹവാസം കൊണ്ടു പകരുകയില്ലാത്ത,ആഡംബര രോഗങ്ങള്‍ അഥവാ ജീവിത ശൈലി രോഗങ്ങള്‍,
കാന്‍സര്‍,പ്രമേഹം,അമിത രക്തമര്‍ദ്ദം.അമിത രക്തകോളസ്റ്റ്രോള്‍,പൊണ്ണത്തടി,സന്ധി രോഗങ്ങള്‍
എല്ലാം തന്നെ പ്രീറാഡിക്കലുകള്‍ എന്ന സ്വതന്ത്രകണികകളുടെ ആക്രമണത്താല്‍ ഉടലെടുക്കുന്നവ ആണ്.
ജരയും നരയും തിമിരവും എല്ലാം അങ്ങനെ രൂപപ്പെടുന്നു.വറത്തതും പൊരിച്ചതും കരിച്ചതുമായ ഭക്ഷണം
ഫ്രീ റഡിക്കലുകളാല്‍ സമ്പന്നം.അത്തരം ഭീകരവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ളവയാണ്
ആന്റിഓക്സിഡന്റുകള്‍ എന്ന നിരോക്സികാരികള്‍.പുതു പുത്തന്‍ പഴങ്ങളും പഴുത്തിട്ട് രണ്ടു ദിവസത്തിലേറെയാകാത്ത
പഴങ്ങളും നിരോക്സികാരികളാല്‍ സമ്പന്നം.അതിനാല്‍ രോഗം പിടിപെടാതിരിക്കാന്‍ പ്രായത്തിന്റെ പാടുകള്‍
അതിവേഗം വരുന്നതു തടയാന്‍ ജരയേയും നരയേയും ഒന്നു നിന്നാട്ടെ എന്നു പറഞ്ഞു തടഞ്ഞു നിര്‍ത്താന്‍
നവ പഴങ്ങളും പച്ചക്കറികളും കഴിക്കണം.
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഊര്‍ജ്ജം,വളര്‍ച്ചയ്ക്കും തേയ്മാനപരിഹാരത്തിനും
വേണ്ട ഘടകങ്ങള്‍,പട്ടിണി വന്നാല്‍ നേരിടാനുള്ള കരുതല്‍ ശേഖരം എന്നിവയ്ക്കായിട്ടാണ്
നാം ഭക്ഷണം കഴിക്കുന്നത്.ഊര്‍ജ്ജം കിട്ടാന്‍ അരി,ഗോതമ്പ്,ഉരുളക്കിഴങ്ങ് തുടങ്ങിയ
അന്നജം(കാര്‍ബോഹൈഡ്രേറ്റ് )കഴിക്കണം.വളര്‍ച്ചയ്ക്ക് മാംസ്യം അഥവാ പ്രോട്ടീന്‍ കഴിക്കണം.
പയര്‍,ഇറച്ചി,മുട്ടയുടെ വെള്ള,മീന്‍ എന്നിവയില്‍ മാംസ്യം അടങ്ങിയിരിക്കുന്നു.മുന്‍ കരുതല്‍
ശേഖരത്തിനായി കൊഴുപ്പുകള്‍ എണ്ണ,മുട്ടയുടെ മഞ്ഞക്കരു,എണ്ണക്കുരുക്കള്‍,വെണ്ണ.നെയ്യ്
എന്നിവയില്‍ നിന്നു കിട്ടും.പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവയില്‍ നിന്നു ശരീരപ്രവര്‍ത്തനങ്ങള്‍
നടത്താനുള്ള വൈറ്റമിനുകള്‍,മൈക്രോനുട്രിയന്റ്സ്,ആന്റി ഓക്സിഡന്റുകള്‍ എന്നിവ കിട്ടും.
എല്ലാം അടങ്ങിയ ഭക്ഷണം സമീകൃതാഹാരം.അതു മിതമായ അളവില്‍ കൃത്യ സമയത്തു
കഴിച്ചാല്‍ ആറോഗ്യ സമ്പന്നനായി ജീവിക്കാം.
ആഗോളഅടുക്കളത്തോട്ട ദിനം-ആഗസ്റ്റിലെ നാലാം ഞായര്‍
വറത്തതും പൊരിച്ചതുമായ സ്നാക്സ് ഭക്ഷണം പ്രചരിപ്പിക്കാന്‍, അത്തരം ഭക്ഷണം അധികം ചെലവാകാത്ത
ഫെബ്രുവരിയില്‍, 28 ദിവസം നീണ്ടു നില്‍ക്കുന്ന സ്നാക്സ് ഫുഡ് മാസം ഫാസ്റ്റ് ഫുഡ് നിര്‍മ്മാതാക്കള്‍ 1989
മുതല്‍ ആഘോഷിച്ചു വരുകയായിരുന്നു.അതില്‍ അരിശം പൂണ്ട ചില അരോഗ്യബോധവക്കരണപ്രവര്‍ത്തകര്‍
2003 മുതല്‍ തുടങ്ങിയ പരിപാടിയാണ് ആഗോള അടുക്കളത്തോട്ടദിനാചരണം. ആഗസ്റ്റ് മാസത്തിലെ നാലാം
ഞായറാഴ്ച ആണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ഈ വര്‍ഷം ആഗസ്റ്റ് 28 ഞായര്‍.കിച്ചന്‍ ഗാര്‍ഡന്‍
ഇനീഷേറ്റീവ് എന്ന ആഗോള സംഘടനയാണ് ഇതിനായി രൂപവല്‍ക്കരിക്കപ്പെട്ടത്.രാസവള-കീട-കള-കുമിള്‍
നാശിനികള്‍ ഉപയോഗിക്കാതെ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ച് അവ കഴിക്കുക എന്ന ആശയം പ്രചരിപ്പിക്കുക
ആണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിനായി കേന്ദ്രീകൃതപ്രവര്‍ത്തകരോ സ്ഥാപനമോ അദ്ധ്യക്ഷനോ പ്രവര്‍ത്തകരോ
ഒന്നും ഇല്ല.താല്‍പ്പര്യം ഉള്ള ആര്‍ക്കും ഒത്തു ചേര്‍ന്ന്‍ അനുയോജ്യമായ പരിപാടികള്‍ നടപ്പിലാക്കാം.അടുക്കള തോട്ട
നിര്‍മ്മാണം,സന്ദര്‍ശനം,അടുക്കളത്തോട്ട പാര്‍ട്ടികള്‍.മല്‍സരങ്ങള്‍,പച്ചക്കറി തൈ നടല്‍,പാചകക്ലാസ്സുകള്‍ എന്തുമാകാം.
നമുക്കു വേണ്ടാത്ത ഭക്ഷണം
നമുക്കു വേണ്ടാത്ത സാധനം നമ്മെക്കൊണ്ടു വാങ്ങിപ്പിക്കുക എന്നതാണ് മാധ്യമങ്ങളിലെ
പരസ്യങ്ങളുടെ ലക്ഷ്യം.ചാനല്‍ പരിപാടികളില്‍ പലതിന്റേയും ലക്ഷ്യവും അതു തന്നെ.
വസ്ത്രങ്ങള്‍,ആഭരണങ്ങള്‍,സൗന്ദര്യവര്‍ദ്ധനോപാധികള്‍,പാത്രങ്ങള്‍,ഇലക്ട്രോണിക്
ഉപകരണങ്ങള്‍ തുടങ്ങിയുടെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും അതു
തന്നെ സ്ഥിതി.നമുക്കു വേണ്ടാത്ത,ചേരാത്ത,നമ്മുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന
അഹാരം നമ്മെക്കൊണ്ടു പരസ്യങ്ങള്‍ വാങ്ങിപ്പിക്കയും കഴിപ്പിക്കയും ചെയ്യുന്നു.നമ്മുടെ
കാര്യത്തില്‍ നാം അല്‍പ്പമൊന്നു ചിന്തിച്ചെന്നുവരാം.എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍
പലപ്പോഴും അതു നടക്കില്ല.അവര്‍ ആവശ്യപ്പെട്ടാല്‍ മാതാപിതാക്കള്‍,അഥവാ വല്യഛനും
വല്യമ്മയും അതു വാങ്ങിച്ചു നല്‍കി അവരുടെ ആരോഗ്യം നശിപ്പിക്കും.
കുഞ്ഞിനു നല്ലത്,അമ്മയ്ക്കും
നവജാത ശിശുക്കള്‍ക്കു കൊടുത്തിരുന്ന കുപ്പിപ്പാല്‍ നല്ലൊരുദാഹരണം.ആരോഗ്യമുള്ള
സൗന്ദര്യമുള്ള,കവിള്‍ചാടിയ സുന്ദരകൂട്ടപ്പന്മാരെ കിട്ടണമെങ്കില്‍ ഗ്ലാക്സോ,ഓസ്റ്റര്‍മിക്,ലാക്റ്റോ
ജന്‍,അമുല്‍ തുടങ്ങിയ പാല്‍പ്പൊടികള്‍ കലക്കി കുപ്പിയിലൂടെ കൊടുക്കണം എന്നു
പത്രപരസ്യങ്ങള്‍ ഒരു കാലത്തു നമ്മെപഠിപ്പിച്ചു.അന്നു ചാനലുകള്‍ വന്നിരുന്നില്ല.നല്ല
പങ്കു ജനവും അതു വിശ്വസിച്ചു.മുലപ്പാല്‍ ഒഴിവാക്കി സൗന്ദര്യം സമ്രക്ഷിച്ചു പോന്നു.
ഏറ്റവും ശ്രേഷ്ഠമായ,വിലപിടിച്ച,വിലയ്ക്കു കിട്ടാത്ത രോഗപ്രതിരോധ ശക്തി നല്കൂന്ന
അമ്മിഞ്ഞപ്പാല്‍ ഒരു കാലത്തു വളര്‍ന്ന കുഞ്ഞങ്ങള്‍ക്കു നാം നിഷേധിച്ചിരുന്നു എന്നോര്‍ക്കുക.
മുലപ്പാല്‍ കൊടുക്കുന്നതു മോശമെന്നും അപരിഷ്കൃതമെന്നുമുള്ള ചിന്താഗതി മാറ്റിയെടുക്കാന്‍
വല്ലാതെ പാടു പെടേണ്ടി വന്നു യൂണിസ്ഫിനും ഡോക്ടര്‍ സമൂഹത്തിനും.അമ്മയ്ക്കു
നല്ലത് മുലയൂട്ടല്‍,മുലയുണ്ണല്‍ കുഞ്ഞിനു നല്ലത് എന്ന്‍ ഇന്നെല്ലാവര്‍ക്കും അറിയാം.
ഭക്ഷണം മിതമായിരിക്കണം.പോഷകമൂല്യമുഌഅതായിരിക്കണം.പ്രമേഹം,അമിത
കോളസ്റ്ററോള്‍,സന്ധിരോഗം,കാന്‍സര്‍ എന്നിവയൊന്നും ഉണ്ടാക്കുന്നത്
ആയിരിക്കരുത്.കാലം,ദേശം,തൊഴില്‍,സമയം എന്നിവയ്ക്കനുസരിച്ച് ആഹാരശീലത്തില്‍
മാറ്റം വരും.യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രഭാതഭക്ഷണം വിഭവസമ്പന്നമായിരിക്കും.ഉച്ചയ്ക്കു
കാര്യമായൊന്നും കഴിക്കില്ല.രാത്രിയില്‍ മദ്യപാനം(അതു സിപ് ചെയ്ത്,സിപ്ചെയ്ത് മാത്രം,
നമ്മുടെ നാട്ടിലെ ശീഘ്രസ്കലന വെട്ടിവിഴുങ്ങല്‍ അല്ല)പിന്നെ വിഭവസമ്പന്ന ഡിന്നര്‍.
പക്ഷേ അവര്‍ വ്യായാമം മുടക്കില്ല).കേരളീയര്‍ രാവിലെ കുറച്ചും ഉച്ചയ്ക്കു മൂക്കു മുട്ടെയും
രാത്രിയില്‍ വയര്‍ നിറച്ചും കഴിക്കും.പണ്ടൊക്കെ നാലുമണിയ്ക്കു പുഴുക്കും ഉണ്ടായിരുന്നു.
പക്ഷേ അന്നു കായികാധ്വാനം ഉണ്ടായിരുന്നു.ഇന്നു അനങ്ങാക്കള്ളന്മാരും കള്ളികളുമാണ്
നാട്റ്റിലെങ്ങും.പ്രമേഹപ്രഷര്‍ രോഗികളും.
തൊഴിലനുസരിച്ചു ഭക്ഷണം
ശാരീരികമായി അദ്ധാനിക്കുന്ന തൊഴിലാളികള്‍ ഊര്‍ജ്ജം നല്‍കുന്ന അന്നജം അടങ്ങിയ
ചോര്‍,ഗോതമ്പ്,കപ്പ,ഉരുളക്കിഴങ്ങ് എന്നിവ ധാരാളം കഴിക്കണം.മെയ്യനങ്ങാത്ത അനങ്ങാ
പാറ ജീവിത ശൈലി നയിക്കുന്നവര്‍ അത്തരം ഭക്ഷണം വളരെ കുറച്ചേ കഴിക്കാവൂ.വയര്‍
നിറയാന്‍ പയര്‍,കടല( ഗ്യാസ് ശല്യം ഒഴിവാകാന്‍ ഇവ മുളപ്പിച്ചു കഴിക്കണം)മാംസ്യം
അടങ്ങിയ മല്‍സ്യം മാംസം,മുട്ടയുടെ വെള്ള എന്നിവ കഴിക്കണം.ചോര്‍,ഉരുളക്കിഴങ്ങ്
ദോശ,ഇഡ്ഡലി,പുട്ട് തുടങ്ങിയവയുടെ അളവു കുറയ്ക്കണം.പച്ചക്കറികളും ഇലക്കറികളും
ധാരാളം കഴിക്കണം.
അഞ്ച് വെള്ള വിഷം
ഭക്ഷണത്തില്‍ 5 വെള്ള വിഷം കഴിയുന്നതും കുറയ്ക്കണം.ഉപ്പ്,പഞ്ചസാര, പാല്‍,
വെണ്ണ,മുട്ട(മഞ്ഞക്കരു)എന്നിവയാണവ.മദ്യം എന്ന വെള്ളം കൂടി ഒഴിവാക്കിയാല്‍
ആരോഗ്യത്തിനു നല്ലത്.മലയാളികള്‍ കറികളില്‍ ഉപ്പു കൂടുതല്‍ ഉപയോഗിക്കുന്നതും
ഉപ്പിലിട്ടവ,പപ്പടം എന്നിവ ശീലമാക്കുന്നതും കൊണ്ടാണ് അവരില്‍ നല്ല പങ്കും
രക്തസമ്മര്‍ദ്ദ രോഗികള്‍ ആയി തീരുന്നതിനു കാരണം.അതിനാല്‍ ഉപ്പു കുറയ്ക്കണം.
പാല്‍ കുട്ടികളും മുതിര്‍ന്നവരും ഒഴിവാകണം.ശിശുക്കള്‍ അമ്മയുടെ മുലപ്പാല്‍ കുടിയ്ക്കണം.
അതെത്ര നാള്‍ കൊടുക്കാമോ അത്രയും നാള്‍ കഴിക്കണം.ബുദ്ധിശക്തി കിട്ടാന്‍ മുലപ്പാല്‍
കുടിയ്ക്കണം.കായികശക്തിയും രോഗപ്രതിരോധ ശക്തിയും കിട്ടാനും അമ്മിഞ്ഞപ്പാല്‍ കുടിയ്ക്കണം.
മറ്റുള്ളവര്‍ പാലുല്‍പ്പനങ്ങള്‍-മോര്‍,തൈര്‍ എന്നിവ മാത്രം കഴിച്ചാല്‍ മതി.പാല്‍ പൂര്‍ണ്ണമായി
ഒഴിവാക്കണം.മുട്ടയുടെ മഞ്ഞക്കരു ആഴ്ചയില്‍ ഒന്നോ രണ്ടോ മതിയാകും.എന്നാല്‍ വെള്ള
എത്രവേണമെങ്കിലും കഴിക്കാം.
വീട്ടിലെ പാചകം
വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം ആണ് ഉത്തമം.ആണ്‍കുട്ടികളും പാചകം പഠിക്കയ്ണം.ജോലി
സ്ഥലത്ത് സ്വയം പാചകം ചെയ്തു കഴിക്കാം.ഹോട്ടല്‍ ഭക്ഷണം കഴിയുന്നതും ഒഴിവാണം.യാത്ര
പോകുമ്പോള്‍ ഭക്ഷണം ,വെള്ളം എന്നിവ വീട്ടില്‍ നിന്നു കൊണ്ടു പോവുക.മാര്‍ക്കറ്റില്‍ കിട്ടുന്ന
ലഘുപാനീയങ്ങള്‍ കുടിയക്കരുത്.അവ എല്ലിനും പല്ലിനും ദോഷം വരുത്തു. കരിങ്ങാലി വെള്ളമോ
ചുക്കുവെള്ളമോ യാത്രയില്‍ കരുതുക.അതിഥികള്‍ക്ക് അതരം വെള്ളമോ സംഭാരമോ നാരങ്ങാവെള്ളമോ
കരിക്കിന്‍ വെള്ളമോ കൊടുക്കുക.ഫ്രൂട് ജൂസ് ഉണ്ടാക്കി കുട്ടികള്‍ക്കു നല്‍കരുത്.പഴങ്ങള്‍ പൂളിയോ
കടിച്ചോ തിന്നാന്‍ ശീലിപ്പിക്കുക. അവയിലെ നാഉകള്‍ നാം കഴിക്കണം.പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന
മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട ആണിപ്പോള്‍ കേരളത്തിലെ പ്രധാന ഭക്ഷണം.ഒപ്പം ചില്ലി ചിക്കനും.
കേരളത്തില്‍ വന്ന രാജീവ് ഗാന്ധിയ്ക്കു പോലും വേണ്ടിയിരുന്നത് പൊറോട്ടാ. ഓടയില്‍ എറിയേണ്ടും
വിഭവമാണ് പൊറോട്ട.ബേക്കറി പലഹാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.കുട്ടികളെ അവ ശീലിപ്പിക്കരുത്.
ആവിയില്‍ വച്ചവ
ആവിയില്‍ വച്ചെടുത്ത ഭക്ഷണം അതിവിശിഷ്ടം.ഇഡ്ഡലി,ഉപ്പുമാ,(ഇത്തവണ(2011) ലോകപാചകമല്‍സരത്തില്‍
ഒന്നാം സ്ഥാനം നേടിയത് ഉപ്പുമാ ആയിരുന്നു )പുട്ട്,കൊഴുക്കട്ട എന്നിവ നല്ലത്.പാലപ്പം അത്ര തന്നെ നന്നല്ല.
ഡോശയും വറത്തതും പൊരിച്ചതും കരിച്ചവയും ആയവയില്‍ ഫ്രീ റാഡിക്കലുകള്‍ കൂടും.അവ ഒഴിവാക്കുക.
പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കയും വീണ്ടും ചൂടാക്കി കഴിക്കയും ചെയ്യുന്നത് രോഗ
കാരണമായിത്തീരുന്നു.ഓരോ തവ്വണയും ആ തവണ കഴിക്കാനുള്ള ഭക്ഷണം മാത്രം പാചകം ചെയ്തെടുക്കുക.
വറക്കരുത്,പൊരിക്കരുത്.കഴിക്കരുത്
ഇഡ്ലി,ദോശ എന്നിവയോടോപ്പം ചമ്മന്തിയ്ക്കു പുറമേ സാംബാര്‍.പയര്‍
കടല എന്നിവ് അകഴിക്കണം.ശാരീരികമായി അദ്ധ്വാനിക്കാത്തവര്‍ ഇഡ്ലി
ദോശ എന്നിവയുടെ എണ്ണം കുറച്ച് സാംബാറിന്‍ കഷണം പയര്‍,കടല എന്നിവ
കൂടുതല്‍ കഴിക്കണം.പുട്ട് കുറച്ച് കടല കൂടുതല്‍ കഴിക്കണം.ചോറിന്റെ അളവു
കുറച്ച് കറികള്‍ സാംബാറിന്‍ കഷണം സാലഡ് എന്നിവ കൂടുതല്‍ കഴിക്കണം.
കാള,ആട്,പോത്ത്,പന്നി തുടങ്ങിയവയുടെ ഇറച്ചി ദോഷം ചെയ്യും അവ കഴിക്കരുത്.
കോഴി,താറാവ്,കാട എന്നീ പക്ഷികളുടെ ഇറച്ചി കഴിക്കാം.എന്നാല്‍ ഹൊര്‍മോണ്‍
നല്‍കി വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കന്‍ കഴിക്കരുത്.വീട്ടില്‍ വളര്‍ത്തുന്ന കോഴികളുടെ
ഇറച്ചി കറിവയ്ച്ചു കഴിക്കാം.തൊലി കളയണം.റോസ്റ്റ്,ഫ്രൈ എന്നിവ ഒഴിവാകണം.
കൊഞ്ച്,നെയ്മീന്‍ തുടങ്ങിയ വിലപിടിച്ച് മല്‍സ്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.അവ
കോളസ്ട്രോള്‍ നിലവാരം ഉയര്‍ത്തും വിലകുറഞ്ഞ അയല,മത്തി എന്നിവ ഹൃദയത്തെ
സമ്രക്ഷിക്കും.അവ കറിവച്ചു കഴിക്കാം.വറത്തും പൊരിച്ചും കഴിക്കരുത്.
പച്ചക്കറികള്‍,പഴങ്ങള്‍
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം.പച്ചക്കറി പറിച്ച അന്നത്തെ തന്നെ ആവണം.
അവ കഴുകി വെറുതേ കഴിക്കാം സാലഡ് ആക്കിയും കഴിക്കാം.ആവിയില്‍ വച്ചും കഴിക്കാം.
പക്ഷേ അധികം വേവിച്ചാല്‍ ഗുണം പോകും.പഴം പാകമായി രണ്ടു ദിവസത്ത്നുള്ളില്‍
ഉഌഅതാവണം.ശീതീകരിച്ച പഴകിയ പഖ്ഴം ഗുണം തരില്ല. പഴച്ചാര്‍ അല്ല നല്‍കേണ്ടതും
കുടിക്കേണ്ടതും.പഴച്ചാര്‍ ഉണ്ടാകുമ്പോല്‍ കളയുന്ന പിശിടില്‍ ധാരാളം നാരടങ്ങിയിരിക്കുന്നു.
അതു പാഴാക്കി നാം മാര്‍ക്കറ്റില്‍ കിട്ടുന്ന ഓട്സ് എന്ന മുതിര പിണ്ണാക്ക് വന്‍ വിലകൊടുത്തു
വാങ്ങുന്നു.നാം മലയാളികള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന നാരടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങി
പണം കളയരുതു.ഇറച്ചി മാത്രം ഭക്ഷിക്കുന്ന വിദേശികള്‍ അവ കഴിക്കട്ടെ.നാം അവ തോട്ടില്‍
എറിയുക.പഴങ്ങളും പച്ചക്കറികളും ജൈവ രീതിയില്‍ നാം തൊടിയിലോ ടെറസ്സിലോ ചാക്കിലോ
ചട്റ്റിയിലോ വളര്‍ത്തിയെടുക്കണം.മാര്‍ക്കറ്റില്‍ കിട്ടുന്ന വിഷം കലര്‍ന്ന പച്ചക്കറിയും പഴങ്ങളും
കഴിക്കരുത്,കുട്ടികള്‍ക്കു കൊടുക്കരുത്.അവ കാന്‍സര്‍,ലൈംഗീക ബലഹീനത,ബുദ്ധിമാന്ദ്ധ്യം
ജന്മ വൈകല്യം എന്നിവയ്ക്കു കാരണമാകും.
പൊക്കവും തൂക്കവും
പൊക്കവും തൂക്കവും തമ്മിലുള്ള അനുപാതം അറിഞ്ഞു വയ്ക്കണം.സെന്റിമീറ്ററിലുള്ള പൊക്കത്തില്‍
നിന്നു നൂറു കുറച്ചാല്‍ കിലോയിലുള്ള തൂക്കം കിട്ടും.170 സെന്റീമീറ്റര്‍ പൊക്കമുള്ള എനിയ്ക്കു
കാണാവുന്ന തൂക്കം 70 കിലോ.അതിന്റെ 90 ശതമാനം(63) ഏറ്റവും നന്നു. തൂക്കം 63-70
ലവലില്‍ നിലനിര്‍ത്താന്‍ ഭക്ഷണ അളവു നിയന്ത്രിക്കണം.കുറഞ്ഞാല്‍ കൂടുതല്‍ കഴിക്കാം.കൂടിയാല്‍
കുറയ്ക്കണം.വയര്‍ ചുറ്റളവ് പുരുഷന്മാര്‍ക്ക് 90 സ്ത്രീകള്‍ക്ക് 85 സെന്റീമീറ്ററില്‍ കവിയരുത്,അരക്കെട്ട് വണ്ണത്തില്‍ കുറവായിരിക്കണം ഉദര ചുറ്റളവ്.ദിവസവും കുറേ ദൂരം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം.സാധാരണ നാം 4500-6000 ചുവടുകളേ വയ്ക്കാറുള്ളു.അതു പോരാ,കൂടുതല്‍ നടക്കണം.മുറ്റത്തോ ഇറയത്തോ ടെറസ്സിലോ ആയാലും മതി.
രുചിയ്ക്കും മണത്തിനും ഭംഗിയ്ക്കുമല്ല പ്രാധാന്യം
ഇടവേളകളില്‍ ആഹാരം കഴിക്കരുത്,ബേ ക്കറി ആഹാരം ഒഴിവാക്കണം.കുറഞ്ഞത് 8 ഗ്ലാസ് വെള്ളം
കുടിയ്ക്കണം.കൃത്യ സമയങ്ങളില്‍ ഭക്ഷണം ശീലമാക്കണം.മിതമായി കഴിക്കുക.രുചി,സൗന്ദര്യം
എന്നിവയ്ക്കു ഭക്ഷണകാര്യത്തില്‍ വല്യ പ്രാധാന്യം കൊടുക്കരുത്.പോഷകമൂല്യം,അളവ് എന്നിവയില്‍
ആവട്ടെ നിങ്ങളുടെ ശ്രദ്ധ,