അന്വേഷി
ഞങ്ങള്‍ തമ്മില്‍ സാമ്യങ്ങള്‍ ഇല്ലായിരുന്നു
വൈരുധ്യങ്ങള്‍ ഏറെയും
എങ്കിലും അവന്റെ ചോദ്യശരങ്ങള്‍
എന്നില്‍ കൊടുങ്കാറ്റു ഉയെര്‍തിയോ??
മനുഷ്യന്‍ ബോധമനസ്സിനു-
റവിടം തേടി തുടങ്ങുമ്പോള് -
യരുന്ന നിക്ഷ്കളങ്ക ചോദ്യം ,
അല്ല ,അവന്‍റെ ചോദ്യങ്ങളൊക്കെയും അത്രതന്നെ
ഉത്തരം നിഷ്കളങ്കമാല്ലെന്നു സാരം .
ഭേദിക്കിലും,ആ ചോദ്യത്തിന്‍ ഒളിയമ്പുകള്‍
വീണ്ടും എന്നെ കുത്തിനോവിച്ചു ഉണര്‍ത്തുന്നു .
അതിനുത്തരം തേടി അലഞ്ഞു ഞാന്‍ .
ജെരാനരകള്‍ ബാധിച്ച വൃധനോടായി
എന്‍ ആദ്യാന്വേഷണം .
മുന്‍നിര പല്ലുകള്‍ എല്ലാം കാലത്തിന്‍
കയിലകപ്പെട്ടിട്ടും ,പിന്നെയും കാലത്തിന്‍
കുസൃതിയില്‍ രെസിക്കുന്നിതാ വൃദ്ധന്‍
ഉത്തരം ഞെട്ടിച്ചു -താനും പകച്ചുപോയ് .
ആ ചോദ്യത്തിന്‍ മുന്‍പില്‍
ഒരുനാള്‍ മക്കള്‍ ഉന്നയിച്ചപ്പോള്‍ എന്ന്
ആ പാവം ഗെത്ഗേദം മന്ത്രിച്ചുപോയ് …ഇടറിയ സ്വരത്താല്‍ !!
ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും കൂടി
ആ പാവം പിതാവിനോ ,ചോദ്യങ്ങള്‍
മുഴക്കിയ പോറ്റിവളര്‍ത്തിയ മക്കള്‍ക്കോ ,
നിനക്കോ .അതോ ഇത് എഴുതി-
കൂടിയ എനിക്കോ വട്ട് ??
ഇത്തരം പലവിധം ചിന്തിച്ചു ചിന്തിച്ചു
വഴിത്താരകള്‍ പിന്നിടുമ്പോള്‍
കലാപ കൊടിയുമായ് നില്‍ക്കുന്നിതാ മുന്‍പില്‍
രാജ്യത്തിന്‍ ഭാവി പ്രതീക്ഷകള്‍
കേരളം ഭ്രാന്താലയമെന്ന് ഉള്ഘോക്ഷിചൊരാ-
പുണ്യ ആല്മാവിനെയും ശെരിവെച്ചാര്‍ -
തട്ടഹസ്സിക്കുന്നിതാ ഇവിടെ .
അച്ഛനേയും അമ്മയെയും എന്തിനേറെ -
ബന്ധങ്ങള്‍ ഒക്കെയും തള്ളി -
പ്പറഞ്ഞു കൊണ്ട് ഓടുന്നിതാ നിക്ഷ്ക്രിയ ജെന്മങ്ങള്‍ .
വഴിയില്‍ കണ്ടൊരീ തകരപ്പാട്ടയെ
തല്ലി തെറിപ്പിച്ചു ഉല്ലസ്സിക്കവേ
കത്തുന്ന ജ്വാലയെ അണക്കുവാന്‍,
വെല്ലുന്ന ആ പൈതലിന്‍
നിഷ്കളങ്ക പുഞ്ചിരി ,പല്ലില്ലാ മോണ-
കാട്ടിയെങ്കിലും ,എന്നെ തണുപ്പിച്ചു
ലോകം എന്തെന്ന് അറിയാത്ത ആ ഇളം പൈത-
ലിനോടെന്തിനാണ് സ്ത്രീയേ
നീ നിന്‍ രോദനപ്പെട്ടി തുറക്കുന്നത് ??
എത്ര വിലപിചാലും അവനും -
വളരും ,യുവത്വം തളിര്‍ക്കും
ഭാവിതന്‍ പ്രതീക്ഷയും -നിന്‍റെയും,
ഈ ലോകത്തിന്‍റെയും..
എങ്കിലും അവനും പകരും
ഈ പുലമ്പും ഭ്രാന്തു ;അവന്‍
അവനെ തിരിച്ചറിയുന്ന നാള്‍ മുതല്‍
കാരണം ,പാല്‍ പുഞ്ചിരി വിടരുമ്പോഴും
ആ കുരുന്നിന്‍ ഉപബോധമനസ്സില്‍
നീ നിന്‍ വിലാപം കുത്തി നിറയ്ക്കുകയല്ലെയോ ?
സ്ത്രീയേ ,വളരട്ടെ അവനെങ്കിലും
സ്വസ്ഥമായ് ,ഈ ഭ്രാന്താലയത്തില്‍ .
‘അമ്മ’ എന്ന് പറയും മുന്‍പേ തേടാണോ
‘വേശ്യ ‘എന്ന പദത്തിനര്‍ത്ഥം ?
ക്രോധാഗ്നി വളര്‍ത്തി ,ആ കുഞ്ഞിളം
ഹൃദയത്തിലും നിറക്കണോ കലാപത്തിന്‍ വിത്തുകള്‍ ?
പെറ്റമ്മയെയും പോറ്റമ്മയെയും തിരിച്ചറിയുന്ന
കാലത്ത് അവനും വിലപിക്കണോ
ചെയ്തു കൂട്ടിയ ഭ്രാന്തുകള്‍ ഓര്‍ത്തു ?
ഒരു ജെന്മം നിന്നില്‍ പിറവിയെടുതപ്പോഴേ-
നിശ്ചയിചൊരീ വിധിയേ
തിരുത്തി എഴുതിക്കൂടെ ഇനിയെങ്കിലും .
സ്വസ്ഥമായി ഉറങ്ങാല്ലോ…ഒരു നിമിഷം എങ്കിലും.
ഇത്തരം പലവിധം ചൊല്ലീ ശപിച്ചു കൊണ്ടീ -
യുള്ളവളും വിടവാങ്ങുന്നിതാ
ഈ ഭ്രാന്തന്‍ ലോകക്കൂട്ടായ്മയില്‍ നിന്നും .
മനസ്സില്‍ വിടരുന്നോരീ പരിഹാസം
പറയാതെ വയ്യ ,,’നിനക്ക് ഭ്രാന്തുണ്ടോ ??’ എന്ന
ചോദ്യത്തിന്‍ മുന്‍പില്‍ ഉറഞ്ഞു തുള്ളുന്നു
ഈ ഭ്രാന്തന്‍ ലോകം !