18 Mar 2012

പ്രണയമുള്‍പ്പാടുകള്‍..

ചന്തു

മുള്ളുള്ള ചെമ്പനീര്‍ ചെടിയാണ് ജീവിതം
അതില്‍ പൂത്തുവിരിയുന്ന പൂവോ, പ്രണയവും
വിടരുന്നതിന്നിതള്‍, നനുത്താര്‍ദ്ര പ്രതലവും
വശ്യഹാസം പൂത്തുലഞ്ഞു നില്‍ക്കും മുഖം..
ഒരു നീണ്ട ദര്‍ശനം, അതിമ്രുദു സ്പര്‍ശനം
പ്രണയാര്‍ദ്ര മിഴികളില്‍ വിരിയുന്ന നാണവും
അറിയാതെയാ‍ശകള്‍ പൂക്കുന്നടുക്കുന്ന-
തവിവേകമായ് തന്നെയരികത്തണയ്ക്കുന്നു..
കൊതിയോടെ പുല്‍കവേ, യൊടുങ്ങാത്തയാവേശ-
ത്തിരകളില്‍ പെട്ടിതള്‍, പൊഴിയുന്നു, വീഴുന്നു,
ഒരു മഹാപ്രണയത്തിന്‍ ചരമഗീതം പാടി-
യൊരു വെറും തണ്ടായി മാറുന്നു ചെമ്പനീര്‍
വിറയാര്‍ന്ന കയ്യില്‍ തറയ്ക്കുന്നതിന്‍ മുള്ള്
ഹ്രുദയത്തിലും ചത്ത പ്രണയത്തിലും…
പ്രണയമാമിതള്‍ കൊഴിഞ്ഞേറെ വിക്രുതമാ-
യൊരു പാഴ്ചെടിയായ് മാറുന്നു, മായുന്നു…

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...