യാമിനി ജേക്കബ്
ഊഷരയാണ്, വരണ്ടതാണ്,
പരുക്കനാണ്, കനിവില്ലാത്തതാണ്
വേനലെന്നാര് പറഞ്ഞു?
ശരിയാണ്,
തീരെ നനവില്ലാത്ത കാറ്റ്
ദയയില്ലാത്ത ഉഷ്ണം,
മടിച്ചുമടിച്ച്
മഴമേഘങ്ങള്‍.
അഹങ്ക്ഗരിക്കാന്‍ മഴയ്ക്ക്
പരശതം മഴത്തുള്ളികളുടെ
പൈതൃകസ്വത്ത്.
ആനന്ദിക്ക്കാന്‍ മഞ്ഞിന്
കുളിരിന്റെ തഴുകുന്ന കരങ്ങള്‍.
നീക്കിയിരിപ്പും കരുതല്ധനവുമില്ലത്ത
വേനല്‍,
ദുസഹയാകുന്നു.
മഞ്ഞിനും മഴക്കുമിടയില്‍
ഒഴിഞ്ഞ പത്തായം പോലെ,
കൊള്ളയടിക്കപ്പെട്ടവള്‍
മഴയുടെ ഉദാരധയായി,
വേനലിന്റെ ഗര്‍ഭ പാത്രത്തിലെക്കെ
ഇത്തിരി നീരിന്റെ ബാക്കിയിരുപ്പ്.
മഞ്ഞിന്റെ ഔദാര്യമായി,
കുളിരിന്റെ നേര്‍ത്ത പുലര്‍കാല പുതപ്പ്.
എന്നിട്ടും വേനല്‍
പൊട്ടും പൊടിയുമായി
കിട്ടുന്നതൊക്കെയും സ്വരുക്കൂട്ടുന്നു,
ഇരുട്ടി വെളുക്കുമ്പോള്‍
കണ്ണ് പൊത്തി നടത്തുന്നു,
വിഷുക്കാഴ്ചയുടെ
സമൃധിയിലെക്കെ
വിഷുവിന്റെ നിറക്കാഴ്ചകള്‍
ഉയിര്‍പ്പിന്റെ പ്രത്യാശ-
ഒക്കെ വേനലിന് സ്വന്തം.
ഒരു പാട് പൂക്കളെ കൂട്ടത്തോടെ
ഉമ്മ കൊടുത്തുണര്‍ത്തുന്നത്,
അധികവും കായ്‌കനികളെ
പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്നത്
വേനലല്ലേ?
അപാര ക്ഷമയുള്ള വേനല്‍
നാനാ ദിക്കുകളില്‍ ചിതറി തെറിച്ചവയെയെല്ലാം
തടുത്തുകൂട്ടി ഒരുമിപ്പിക്കുന്ന
ആധിധേയത്വം-
മുറ്റത്തു ഓടിക്കളിച്ചു തിമിര്‍ക്കുന്ന
കലപിലകൂട്ടം-
ഉര്‍വരമായതിനെയോക്കെയും
നെഞ്ചോടടുപ്പിച്ചു നില്‍ക്കുന്ന
മാതൃ സങ്ക്ഗല്‍പ്പം.
(വിയരത്തുരുകി ഇല്ലാതാകുന്ന ഒരു വേനലിന്റെ ഏതോ യാമത്തില്‍ നിന്ന്)