20 Sept 2012

ഓണമാണച്ഛാ....


രാജീവ്‌ മുളക്കുഴ
നാട്ടീന്നു മുന്‍പേ
മകന്‍ വിളിച്ചു
ഓണമാണച്ഛാ
ഒരുടുപ്പ്‌ വേണം.

അത്തമിട്ടാടുവാന്‍
മുറ്റമില്ല, പൂക്കള്‍ വിടരും
തൊടിയുമില്ല.
തുമ്പയും, തുമ്പിയും
മുക്കുറ്റിയും
പാഠപുസ്തകത്തില്‍
മാത്രമച്ഛാ...

പച്ചക്കറികളില്‍
വിഷം തളിച്ച്
പാണ്ടിന്നു വണ്ടികള്‍
പുറപ്പെട്ടച്ഛാ....
പകലന്തിയോളം
പണിയെടുത്താല്‍
പഴുംതുണിവാങ്ങാനും
തികയില്ലച്ഛാ....

മാവേലി മന്നനെ
കണ്ടു അച്ഛാ
കടകള്‍ക്ക് മുന്നില്‍
കോലമായി !

മാവേലി സ്റ്റോറില്‍
ക്യു ഇല്ല അച്ഛാ...
ബിവറെജില്‍ ക്യുവില്‍
ഇടമില്ലച്ഛാ....

കരാറുകാരാണ്
കൊലയാളികള്‍
കാശ് കൊടുത്താലവര്‍
ആരേം കൊല്ലും!

പുറത്തേക്കിറങ്ങാന്‍
ഭയമാണച്ഛാ...
തിരിച്ചു വരുമെന്നൊരുറപ്പുമില്ല !

പത്രം തുറന്നാല്‍
പെണ്‍ വാണിഭം !
പോസിറ്റിവായതില്‍
ഒന്നുമില്ല!

പഴിപറഞ്ഞോട്ടു
പിടിച്ചവരും,
പഴികേട്ടു തൊറ്റു പിരിഞ്ഞവരും-
കോതിപിടിച്ചോടി,
കുതികാല്‍ വെട്ടി,
കടിപിടി കൂടി കുളമായച്ഛാ !

"മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ...
കള്ളവും ഇല്ല ചതിയുമില്ല,
എള്ളോളം ഇല്ല പൊളി വചനം "
അമ്മമ്മ ചൊല്ലുന്നു
നേരോ അച്ഛാ ?
അങ്ങനെ ഒരു കാലം
ഉണ്ടോ അച്ഛാ ?

ഇവിടിനി മാവേലി
വരുമോ അച്ഛാ ?
വന്നാല്‍, ക്വട്ടെഷന്‍-
കാരിട്ടു വെട്ടുമച്ഛാ !

അച്ഛാ ഞങ്ങള്‍ക്ക്
വിസഎടുക്കു.....
അവിടല്ലേ നമ്മുടെ
പൊന്നോണം
ഞങ്ങളും വന്നോണം
ഉണ്ടിടട്ടെ ........
പേടി കൂടാതോന്നു-
റങ്ങിടട്ടെ.......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...