23 Apr 2014

സന്ധ്യാമാനത്ത്

രാധാമണി പരമേശ്വരൻ
ഇന്നുഞാനെത്താം, നിന്‍സ്വപ്നക്കുടക്കീഴില്‍
ഭൂമികേ, നിനക്കേകുന്ന രത്നാഭകൌസ്തുഭം
എങ്കിലും നാഥന്‍റെ നേര്‍രേഖയാം മാറില്‍
കേദാരഗോളമുതിര്‍ക്കാമൊന്നിച്ചന്തിയില്‍

ചൊവ്വാ
-----------------
ത്രിസന്ധ്യാ സംഗമ സീമന്തരേഖയില്‍
അസ്തമയ ദേവന്‍റെ യോഗനിദ്രയില്‍
തെക്ക്കിഴക്കിനിക്കോലായില്‍ മാനത്ത്
വരു വസുന്ധരേ വരവേല്പ്പുഘോഷിക്കാം

പുലര്‍കാലസന്ധ്യയില്‍ സര്‍ഗ്ഗപ്രഭാവമായ്
ഉദയാര്‍ദ്രവൈഡൂര്യ കാഞ്ചനകാന്തിയില്‍
കാണുന്നുവോ, എന്‍റെ നൂപുരശൃംഗത്തില്‍
മഴവില്ല് തോല്‍ക്കും രത്നാഭ കിഞ്ജലം

കേദാര കൌശേയം മൂടിപ്പുതച്ചു ഞാന്‍
ആകാശസീമയ്ക്കും അപ്പുറം മൂകമായ്
കാലങ്ങളായ് വൃത നിദ്രയില്‍ നിന്നിതാം
പ്രപഞ്ചപ്രതിഭാസമായ്‌ വെട്ടിതിളങ്ങട്ടോ!

കനകശോഭയില്‍ പൂര്‍ണ്ണപുഷ്യരാഗക്കല്ലും
നക്ഷത്ര ചൂഡാമണികളും ചാര്‍ത്തി ഞാന്‍
ചഞ്ചലചിത്തയായ് വര്‍ണ്ണവരിഷ്ടയായ്
മൗനിയായ് വന്നിതാം മാഞ്ഞുപോകുംവരെ

മോഹമായൊന്നടുത്തു വന്നെത്തുവാന്‍
ഇച്ഛയേറീടുന്നു ചാരത്തുഴിയുവാന്‍
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിക്കുവാന്‍
നിദ്രവെടിഞ്ഞിതാ നില്പ്പൂ നിന്‍ വീഥിയില്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...