ശിവപ്രസാദ് താനൂർ
നിനകാവ മരിക്കുന്നതിന് തൊട്ട് മുൻപ് സെൻ ഗുരുവായ ഇക്കിയു അദ്ദേഹത്തെ സന്ദർശിച്ചു.
" ഞാൻ നിങ്ങളെ സഹായിക്കട്ടെയോ ?.
ഇക്കിയു ചോദിച്ചു.
നിനകാവ പറഞ്ഞു :
" ഞാനിവിടെ വന്നത് തനിച്ചാണ് . പോകുന്നതും തനിച്ചു തന്നെ. നിങ്ങളെനിക്ക് ഏത് വിധത്തിലാണ് സഹായമാകാൻ പോകുന്നത് ?."
ഓഷോയുടെ പ്രസിദ്ധമായ പുസ്തകത്തിലെ വരികൾ വായിക്കുന്നതിനിടെ നെഞ്ചിൽ എന്തോ തടയുന്നതുപോലെ. പുസ്തകം അടച്ചുവെച്ച് ദീർഘമായി ശ്വസിച്ചു. വർദ്ധിക്കുന്ന വേദന. അത് ശരീരം മുഴുവൻ വ്യാപിക്കുന്നപോലെ .
ഭാര്യയെ വിളിച്ചു.
" എനിക്ക് നല്ല സുഖം തോന്നുന്നില്ല. ഡോക്ടറെ ഒന്നു കാണണം. കൈയ്യിലാണെങ്കിൽ കാശൊന്നുമില്ല. കുറച്ച് രൂപ ഇങ്ങുതാ" "രൂപയോ ?". ഭാര്യ ചീറി. " എന്റെ കൈയ്യിൽ എവിടെ നിന്നാ കാശ് ?. പെൻഷൻ ഇല്ലാത്ത ജോലിക്കാരനെ കെട്ടിയതാണ് എന്റെ ഏറ്റവും വലിയ തെറ്റ്. പ്രായമാകുമ്പോൾ അസുഖം വരുമെന്നൊക്കെ ഓർമ്മ വേണം. വടക്കു ഭാഗത്തെ ആ പുരയിടം വിറ്റ് പൈസ ബാങ്കിലിടാൻ എത്രനാളായി ഞാൻ പറയുന്നു.............." ഭാര്യ തുടരുന്നു. ഇനിയും നിന്നാൽ നെഞ്ചുവേദന മറക്കും. കൊലപാതകം തന്നെ വേണ്ടി വരും. നെഞ്ചും തടവി വീട്ടിൽ നിന്നിറങ്ങി. അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ ചെന്ന് സുഹൃത്തായ ഉടമയോട് വിവരം പറഞ്ഞു. അവിടെ നിന്നും കടമായി വാങ്ങിയ മരുന്നിന് അത്ഭുത സിദ്ധി.
വീട്ടിലേക്കുള്ള മടക്കയാത്രയിൽ മനസ്സു നിറയെ അവളായിരുന്നു. ഭാര്യ ! ഇടയ്ക്ക് കൊടുക്കുന്നതും മുറയ്ക്ക് പോക്കറ്റിൽ നിന്ന് അവളെടുക്കുന്നതുമായ പണം മുഴുവൻ എവിടെ ?. ഉത്തരമില്ലാത്ത ചോദ്യം മനസ്സിലൊരു ദഹനക്കേടായി കിടന്നു.
വീടെത്തി. ഭാര്യയോട് ഒന്നും മിണ്ടിയില്ല. അവൾ ഒന്നും ചോദിച്ചതുമില്ല.
അൽപനേരത്തെ വിശ്രമത്തിന് ശേഷം ഓഷോയെ വീണ്ടുമെടുത്ത് മടിയിൽ വെച്ചു. നിറുത്തിയ ഇടം പരതവേ പെട്ടെന്നാണ് അടുക്കളയിൽ നിന്ന് ഒരു നിലവിളി. ഭാര്യയുടേതാണ്, ഓടിച്ചെന്നു. ഭാര്യ കുഴഞ്ഞ് വീണ് കിടക്കുന്നു. പരിഭ്രാന്തിയോടെ അവളെയുമെടുത്ത് ആശുപത്രിയിലേക്കോടി. അടുത്ത സുഹൃത്തിനോട് കുറച്ചു കാശുമായി ആശുപത്രിയിലെത്താൻ വിളിച്ചു പറയാനും മറന്നില്ല.
ആശു