രാജേഷ് ചിത്തിര
ഐ ലവ് വൃന്ദാവൻ
എന്നൊരു ടീ ഷർട്ട് നിരന്തരം വാക്കുകളുടെ അതിരുകളെ ഖണ്ഡിക്കുന്നു. ജനനത്തിനു മുന്നേയും മൃതിയ്ക്കു പിമ്പേയുമെന്നെഴുതിയ തടിച്ച പുസ്തകത്തിന്റെ ഉടുപ്പിൽ ജിജ്ഞാസ തുടിക്കുന്നു. മത്സ്യാവതാരത്തിന്റെ ഓർമ്മകളെന്ന് ഈയലുകളെ പറത്തി വിട്ടുകൊണ്ടിരുന്ന ചുണ്ടുകൾ നിദ്രാപർവ്വതത്തിലേക്ക് അവരോഹണം ചെയ്യുന്നു. ഭഗവത്പ്രസാദമെന്ന് വെന്ത സസ്യങ്ങളുടെ മേലുടുപ്പഴിക്കുന്നതിടെ ഹരിയും കൃഷ്ണനും ടീ ഷർട്ടുകൾ മാത്രമാവുന്നു. ഒറ്റപ്പെട്ടു പോയ
ലോകമാതാവിന്റെ സത്പ്പുത്രൻ
കാല്‍മുട്ടിൽ നിന്നിറ്റുന്ന രക്തത്തിനു കൂട്ടായി സ്വന്തം കണ്ണുനീർ പകുക്കുന്നു. മന്ത്രോച്ചാരണത്തിന്റെ മുറിഞ്ഞു പോയ ആ ഒരു ഞൊടിയാണു ഞാൻ. |