ഇന്ദുലേഖ പെണ്ണിനകംപുറം ചുമ്മാ നക്കിത്തുടയ്ക്കല്ലേ; സ്വാതന്ത്രമിന്നാ പിടിച്ചോന്ന് വേദിയിൽ ഉച്ചം കുരച്ച്, ശാക്തീകരിക്കാനിറങ്ങിത്തിരിച്ച് ചുമ്മാതെ ചുമ്മാതെ കോരിത്തരിപ്പിച്ചു കൊല്ലല്ലേ. പെണ്ണുതളർന്നാൽ മുടങ്ങുമടുക്കള, മുറ്റം, കുളി, നന, യിപ്പൊഴും നാട്ടിലിതൊക്കെപ്പതിവുകൾ കണ്ടു തഴമ്പിച്ച കെട്ട സത്യങ്ങൾ പൊള്ളുമുടലിനകത്ത് മെരുങ്ങാതെ കുത്തിത്തുളച്ച് പനി, കരുത്തേറ്റുമ്പോൾ, മൂലയിൽ കുന്നുകൂടില്ലേ കഴുകാത്ത വസ്ത്രങ്ങൾ കുട്ടികൾ കീറിക്കളിച്ച കടലാസുപട്ടങ്ങൾ, യുദ്ധക്കളംപോലെ നാറുമടുക്കള, എട്ടിന്റെ പട്ടിക തെറ്റീട്ട് ഹോംവർക്കു ചെയ്യാതെ നിന്നു ചിണുങ്ങില്ലേ കുട്ടികൾ എവിടെന്റെ തൂവാല, യടിവസ്ത്ര, മലമാര കുത്തിക്കിളച്ചിട്ട് ക്ഷുഭിതനാകില്ലേ 'പ്രിയപ്പെട്ടവൻ' എന്നിട്ട് വേദികൾ തോറുംമുറുകെ പ്രസംഗിച്ച് പെണ്ണായ പെണ്ണിനോടെല്ലാം മുന്നോട്ടു മുന്നോട്ടു ധീരംധീരം എന്ന് ചുമ്മാതെ വീറു വിളമ്പിത്തകർക്കല്ലേ |
19 Jul 2014
നേര്
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...