19 Jul 2014

രണ്ടു കവിതകൾ

രാധാമണി പരമേശ്വരൻ
കന്യാവരം ---------------------ശ്രീ ശങ്കരാചാര്യ സ്വാമികള്‍
പൂന്തോട്ടമനയ്ക്കലെ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടെ ഏകിയകന്യാവരം
ശങ്കരനനുദിനം കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍ പൂജിച്ചപുകന്നിയാല്‍

ഇല്ലത്തെനിധിയായി പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍ കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍വാസനയേറ്റിടാതെ

മുത്തശ്ശിത്തണല്‍ വൃക്ഷമുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍ രോമാഞ്ചമാണാകനി

ആ നീലമിഴികളില്‍ ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച സൌന്ദര്യ സായൂജ്യത്തെ

മനസ്സാ വരിക്കുവാന്‍ മകനോടാജ്ഞാപിച്ചു
മമതാപൂര്‍വ്വ൦ പെറ്റമാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം അമ്മതന്‍ നിബന്ധന

ജനനീ മനോഗതം മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തിസാന്ദ്രമാ മനമോടെ

കാണുവാന്‍ ആശിക്കുമ്പോളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണാമാകണം ഉപാസന
സത്യം അഭിതമെന്നും പാരിപാലിച്ചിടുന്ന
എന്മകന്‍ ശങ്കരനു ഭാവുകം നേരുന്നമ്മ
അന്ത്യത്തില്‍ അടുത്തുനീ വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍ മകനേചൊന്നാലമ്മ

ദേവാങ്കണം--- 
സന്ധ്യാംബരം ചുംബിച്ചുതലച്ചായ്ക്കു-
ന്നാദിത്യ ദേവമയൂഖസുക്ഷമയാലേ
തങ്കനിലാവിലും പാര്‍വ്വണശശിലേഖ
നെഞ്ചിലേറ്റി നിറപൊന്‍താരകങ്ങളെ
ആകാശഗംഗയില്‍ വൈഡൂര്യരത്നാമൃതം
തുഷാരബിന്ദുക്കളായ് വീണുടയവേ
ദേവാoഗനേ ദേവീ സുധാവര്‍ഷമായ്
പാതിരാത്തോണിയിലാഗമിച്ചാലും
ഋതുസാംഗമ ശയനമന്ദിരത്തില്‍
ചൈത്രപൌര്‍ണ്ണമി രതിനൃത്തമാടവേ
പാല്‍ക്കടലായൊഴുകും നിന്‍ ചാരുത
കോരിക്കുടിക്കും മേഘവര്‍ണ്ണപ്രപഞ്ചം
സാഗരങ്ങളില്‍ ഗഗനപദവിന്യാസം
സ്വപ്നവീചികളില്‍ ത്രിസന്ധ്യാസംക്രമം
നിശാചരിതങ്ങളില്‍ നയനമോഹനം
നീഹാരസാനുക്കളില്‍ സ്വര്‍ണ്ണസിന്ദൂരം
ചിത്രകംബള ചിന്മയചിത്രദേവാസനം
ശ്രീരാഗചന്ദന സുഗന്ധഭൈരവരാഗം
ജന്മസാഫല്യചിദാനന്ദചരിതസാഫല്യം
മോക്ഷദായകം ഭുവനദേവാങ്കണo ഭാസുരം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...