അനിൽ കുര്യാത്തി .............................. കത്തിക്കരുത് കവികളെ നിലാവിന്റെ കലയിലവര് കൂടു കെട്ടും ഒരു കീറു വെട്ടമായ് കുരുന്നിളം കണ്കളിലൊളി പരത്തും
തൂക്കിലേറ്റരുത്
ഋതുഭേദമറിയാതെ കഴുമരങ്ങള്‍ പൂക്കും വാടാത്തളിരിലകള് നിറുത്താതെ നിഷേധം വമിക്കും ചതുപ്പുനിലങ്ങളിവരെ ചവിട്ടിയാഴ്ത്തരുത് കലാപങ്ങളുടെ നെന്മണികളവിടെ വിളയും കടലിലും തള്ളരുത് ഓരോ ഉപ്പിന്തരിയിലുമവര് കയറിക്കൂടും മഴത്തുള്ളികളിലാര്ത്തു പെയ്യും മാവു പൂക്കുമ്പോള്‍ അമ്മയോതും വാക്കിന് മണമായ് രാത്രി മഴ പെയ്യുമ്പോള്‍ ഈറന്‍ കാറ്റായ് വിഷുക്കണിയില്‍ വിരിഞ്ഞ് ഒസ്യത്തിലൊപ്പായി പതിഞ്ഞ് ആരോ പരാതി പറയുമ്പോള്‍ വീട്ടിലേക്കുള്ള വഴിയായി തെളിയും |
21 Aug 2014
തൂക്കിലേറ്റരുത്
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...