ഷിനു വി
___________________________
തുടങ്ങിയിട്ടേറെ നാളായെങ്കിലും
സമയമൊത്തിരി വൈകിയെന്നാലും
ജീവതത്തില്‍ നിന്നൊരുപാതി
നഷ്ടമായെങ്കിലും ഇറങ്ങുന്നു
ഞാനെന്‍റെ നല്ലപാതിയെ തേടി
പെണ്ണുകാണലിന്നാദ്യ നാളുകളില്‍
എന്‍ സങ്കല്പ സ്വപ്ന സുന്ദരി
ഗോതമ്പിന്‍ നിറമൊത്തവളായിരിക്കണം
മുട്ടറ്റം കാര്‍കൂന്തല്‍ വേണം
അറിവുള്ളാവളാവണം ജോലിയും വേണം
നീണ്ടു പോകുന്നങ്ങനെ നിബന്ധനകള്‍
ദിനങ്ങള്‍ കൊഴിഞ്ഞീടുന്നു
പഞ്ചാംഗ താളുകള്‍ മറിഞ്ഞീടുന്നു..
കാലമേറെ കാത്തിരുന്നിട്ടും
എന്‍ ആശക്കൊത്തൊരു
പെണ്ണിനിയും വന്നീല്ല..
ദിനമൊട്ടു കഴിഞ്ഞീടുമ്പോള്‍
കുറഞ്ഞീടുന്നെന്‍ നിബന്ധനകളും
പെണ്ണൊത്തിരി ചന്തമില്ലേലും
കാര്‍കൂന്തല്‍ ഒട്ടുമില്ലേലും
പത്താംതരം തോറ്റവളായാലും
അവളൊരു പെണ്ണെ ന്ന നിബന്ധന മാത്രം...
___________________________
തുടങ്ങിയിട്ടേറെ നാളായെങ്കിലും
സമയമൊത്തിരി വൈകിയെന്നാലും
ജീവതത്തില്‍ നിന്നൊരുപാതി
നഷ്ടമായെങ്കിലും ഇറങ്ങുന്നു
ഞാനെന്‍റെ നല്ലപാതിയെ തേടി
പെണ്ണുകാണലിന്നാദ്യ നാളുകളില്‍
എന്‍ സങ്കല്പ സ്വപ്ന സുന്ദരി
ഗോതമ്പിന്‍ നിറമൊത്തവളായിരിക്കണം
മുട്ടറ്റം കാര്‍കൂന്തല്‍ വേണം
അറിവുള്ളാവളാവണം ജോലിയും വേണം
നീണ്ടു പോകുന്നങ്ങനെ നിബന്ധനകള്‍
ദിനങ്ങള്‍ കൊഴിഞ്ഞീടുന്നു
പഞ്ചാംഗ താളുകള്‍ മറിഞ്ഞീടുന്നു..
കാലമേറെ കാത്തിരുന്നിട്ടും
എന്‍ ആശക്കൊത്തൊരു
പെണ്ണിനിയും വന്നീല്ല..
ദിനമൊട്ടു കഴിഞ്ഞീടുമ്പോള്‍
കുറഞ്ഞീടുന്നെന്‍ നിബന്ധനകളും
പെണ്ണൊത്തിരി ചന്തമില്ലേലും
കാര്‍കൂന്തല്‍ ഒട്ടുമില്ലേലും
പത്താംതരം തോറ്റവളായാലും
അവളൊരു പെണ്ണെ ന്ന നിബന്ധന മാത്രം...