14 Aug 2011

ശ്രീരംഗനാഥനു മുന്നിൽ


 
സുരേഷ്‌ മൂക്കന്നൂർ


ശ്രീരംഗനാഥനെ കണ്ടു വണങ്ങുവാൻ
കോവിലിനുള്ളിൽ കടന്നു ചെല്ലുന്ന ഞാൻ
കണ്ടു കരിങ്കല്ലുതൂണുകൾ മേൽപുര
ഭിത്തിയും താഴെത്തറയും പ്രതിഷ്ഠയും
സർവ്വം കരിങ്കൽ കടഞ്ഞു സൃഷ്ടിച്ചവ
കാലം പരാജയപ്പെട്ടു നിൽക്കുന്ന പോൽ
കാണ്മതില്ലീശ്വരചൈതന്യമീക്കരി-
ങ്കല്ലാലുടഞ്ഞു തകർന്നെത്ര ജീവിതം
കാണുക മർത്ത്യന്റെ കൈയിനാൽ സ്വപ്നങ്ങൾ
ദേവ ഗേഹങ്ങളായ്ത്തീരുന്ന കാഴ്ചകൾ
കെട്ടിപ്പടുത്തോർ പണികഴിപ്പിച്ചവർ മ-
ണ്ണട്ടിയ്ക്കടിയിൽ നിശ്ശബ്ദരായ്ത്തീരവേ
ആയിരത്താണ്ടിനുമപ്പുറമീപ്പെരും
കോവിൽ പടുത്ത മനുഷ്യയത്നങ്ങളെ
കണ്ടറിയുന്നൂ മനസ്സുകൊണ്ടാ കർമ്മ-
ധീരരെ ജീവൻപകർന്നോരു ശിൽപിയെ
നൂറായിരം ചുണക്കുട്ടരെ ശക്തരെ
കണ്ടു വണങ്ങിത്തിരിച്ചിറങ്ങുന്നു ഞാൻ .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...