14 Aug 2011

ദൈവം



സുദീപ്‌


ഭാഷാന്തരം: വേണു വി.ദേശം
ഒഴിഞ്ഞ കൈകളുമായി ആൽമരച്ചോട്ടിൽ
എന്റെ ദൈവം അമർന്നു
അവൻ എന്റെ സംഘർഷങ്ങളിൽ
നിസ്സഹായനായി
ആത്മാവിന്‌ ആഹാരം തന്നില്ല
എന്റെ കണ്ണുനീർ തുടച്ചില്ല
എന്തിന്‌ ;
ആൽമരം നനച്ചതുപോലുമില്ല
അവൻ ഒന്നും ചെയ്തില്ല
മരിച്ചിട്ടില്ലെങ്കിലും നിശ്ചലനായി തുടർന്നു
അവൻ.
അതിനാലത്രേ ഞാനവനെ സ്നേഹിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...