എൻ.ടി.സുപ്രിയ
ജാലകക്കാഴ്ച്ച
ഒറ്റമഴ
സ്വപ്ന വര്‍ണ്ണം കടന്നുപോം കാലം
നീയോ ഞാനോ?!
സ്വപ്ന വര്‍ണ്ണം കടന്നുപോം കാലം
ഒളിച്ചുനോക്കി, തെന്നിമാറും മഴമുകില്‍
നിലാവിനെ
മഴയെ
മരണത്തെ
പ്രണയിക്കാന്‍ ഒറ്റയ്ക്കീ ഒരുപാടു നേരങ്ങള്‍ !
പരിഭവം മാറുമ്പോള്‍ മാത്രം
'വിരല്‍ തുമ്പിലുണ്ട് നീ
കിനാക്കളിലെല്ലാമുണ്ട്
ചിരിയുടെ രസച്ചരട് പൊട്ടി,
കണ്ണു നിറയുമ്പോള്‍
മഴ വില്ലിലുമുണ്ട്
എന്നാലും
അരികിലില്ല;
അരികിലുണ്ടാവില്ല നീ!
പോവൂ പോവൂ.. എനിക്കാരെയും വേണ്ട!'
ചിരിച്ചു ചിരിച്ചു
പിന്നെ നോക്കുമ്പോള്‍ കരയുന്നുണ്ടാവും
കരഞ്ഞു കരഞ്ഞു
നിനയ്ക്കാതെ ചിരിക്കുന്നുമുണ്ടാവും!
ഇടയ്ക്കിടെ തണുപ്പില്‍
വാക്കിനാല്‍ ജലരേഖകളില്‍
ഉപേക്ഷിക്കപ്പെട്ടും
ഇടയ്ക്ക് വാരിപ്പുണര്‍ന്നും!!
അറിയില്ല..
ഒറ്റയ്ക്കുള്ളത്നീയോ ഞാനോ?!
.............................. .............................. ..