ഒരുനാളിലൊരു ഇളവെയില്‍ പകലില്‍
നിനക്കാതെ വന്നാ മടുത്ത മധ്യാഹ്നത്തില്‍
കയ്യില്‍ പൊട്ടിയ കുപ്പിവളകളും
നെറ്റിയില്‍ കലര്‍ന്ന ചാന്തും പിന്നെ
കാലില്‍ സാദാ ചിരിക്കും കൊലുസ്സുമായ്.
കൂട്ടിനായ് നീ തൊട്ടു വിളിച്ചൂ
പകലിന്‍ ഇളവെയില്‍ കുളിരില്‍
ഒരുമിച്ചു പറന്നാല്‍ അക്കരെ ആ
സൌഹൃദ വനിയില്‍ കൂട്ടുകൂടാമെന്ന്
കളിയായ് പതിയെ കാതില്‍ ചൊല്ലി
കരളില്‍ കയറി തൊട്ടു നോക്കിയവിടം
വെറുതെ നുള്ളി ഒരുതുള്ളി ചോര
പൊടിയെ ഖേദിച്ചു ചൊല്ലി
അതില്‍ നിറയും "എന്തെന്ന് നോക്കി ഞാന്‍ "
പിന്നെയവള്‍ ചിരിച്ചു കുപ്പിവളകള്‍കൊപ്പം
സഖിയല്ല,തോഴിയായിടും കൂട്ട് തന്നിടാം
ആ സൌഹൃദ വൃക്ഷതിനുച്ച്ചി തന്‍
കൊമ്പിലിരുന്നോരുപാട് കഥകള്‍ ചൊല്ലിടാം
മന്നസ്സില്‍ നിറഞ്ഞോഴികിടും നാദയമുനയിലലിഞ്ഞു
കരളില്‍ നിറയും സുസ്വര ശ്രുതിയിലോഴുകാം
കളിചിരി മഴയില്‍ കുതിര്‍ന്നു
ചെറു കുളിരും പനിയും നനഞ്ഞു
കൂട്ടിലണഞ്ഞു തനിയെ പിന്നെയും
തപിക്കും ദേഹമതില്‍ നിറയും
വേറിടും ദുഖത്തിന്‍ കംബളം പുതച്ചും.
പിന്നെയും എരിയും മനസ്സിലെ നിലാവും
ഊതി ക്കത്തിച്ചു പ്രാവുകളായ്പറന്നകലേ
മൈത്രീ നദീ തീരംകടന്നോത്തു കൂടി നാം
കണ്ണീര്‍ചിരികള്‍ തന്‍ അക്കരെ ഇക്കരെ നീന്തി,
ദിന കൃത്യ ഇടവേളകളിലെന്നും.
കുതിരും കവിള്‍തടത്തില്‍ ,കണ്ണീര്‍ കലങ്ങി
കുത്തിയൊഴുകും നീല മിഴികളും,
മന്ദസ്മിതതിലോളിപ്പിച്ചു മുന്നില്‍ വന്നു നീ ,
തെളിച്ചിരുന്നേന്‍ സന്ധ്യചെരാതുകളിലെന്നും-
അഗ്നിയില്‍ നിന്നുമെടുത്തൊരു നെയ്‌തിരിയുമായ്.
ചെരാതുകള്‍ ആടിയുലയും സന്ധ്യയില്‍
ഇരുള്‍ കോപ്പുകൂട്ടി വിഴുങ്ങുവാന്‍ വെളിച്ചത്തെ
രാത്രിതന്‍ മൌനത്തെ കീറി
ചീവീടുകള്‍ പരിഹസിച്ചു മൂളി,
കരളിലെ വെട്ടം ഇരുള്‍ വിഴുങ്ങി.
സൌഹൃത വൃക്ഷത്തിന്‍ നിഴല്‍,
രാത്രികള്‍ താണ്ടി ഏറെ കടന്നു പൊയ്
ഇലകള്‍ കൊഴിഞ്ഞ മരത്തില്‍ , കൂട് കൂട്ടി,യിരുളും
കരളില്‍ കരിന്തിരി കത്തി പുകഞ്ഞിടെ
അറിയില്ലവള്‍ പൊയ് മറഞ്ഞതെവിടെയെന്നു.