14 Aug 2011

രണ്ടു കവിതകൾ

 

ശ്രീജിത്ത്‌ അരിയല്ലൂര്‍

 

കെണി

അധികം
ചിറകോ വാലോ
പൂവോ കിരീടമോ ഇല്ലാത്ത
ജന്മങ്ങളാണ് സുരക്ഷിതര്‍...
കുരുവിയെപ്പോലെയോ
പന്നിയെപ്പോലെയോ
പെട്ടന്ന്
കെണിയില്‍ നിന്നും
രക്ഷപ്പെടാനാവില്ല ;
മയിലുകള്‍ക്ക്,
സിംഹങ്ങള്‍ക്ക്...!

ആത്മീയത

അമ്പലം കാണുമ്പോള്‍
എനിയ്ക്കു നല്ലതു വരുത്തണേ
എന്നു പ്രാര്‍ഥിക്കുന്നത് മാത്രമല്ല;
ചീറിപ്പായുന്ന ആമ്പുലന്‍സ് കാണുമ്പോള്‍
അതിലുള്ളവന് ആയുസ്സ് നീട്ടിക്കൊടുക്കണേ
എന്നു കൂടി പ്രാര്‍ഥിക്കുന്നതാണ്...!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...