ലിച്ചി
ഇന്നിനു ഇന്നുമാത്രമായുസ്സ് !
ഇന്നലെകളാകുവാന്‍ വേണ്ടി മാത്രം പിറക്കുന്ന നാളെകള്‍ !
ആ അലപവേളയില്‍ മനസ്സിലുടക്കും പല വദനങ്ങളും -
ആയുസ്സെത്താതെ വെറും ഓര്‍മകളാകുന്നു .
എല്ലാം നിത്യസത്യമെങ്കിലും ,നീയും ഞാനുമെന്ന സ്വാര്‍ത്ഥത -
എന്നും മാറ്റമില്ലാതങ്ങിനെ തന്നെ .
ഒരിക്കല്‍ ചേരണമേന്നാഗ്രഹിചാലും -
ഒരിക്കലും ചെരുവാനാകാതത സമാന്തരരേഖകള്‍ !
ഇഗോ തീര്‍ക്കും ഇടവേളകളിലെ -
ഇരുള്‍ മൂടും കനത്ത മൌനങ്ങള്‍ -
നിനവില്‍ വിഷാദ ചിന്തകള്‍ കോറുംപോഴും…,
നിനവിനെ വേദനയ്ക്ക് വിട്ടു കൊടുത്തും ,
മൌനങ്ങള്‍ക്ക് മരണം നല്‍കുവാന്‍ മടിച്ചും,
മനസ്സെപ്പോഴും പിന്തിരിഞ്ഞു നടന്നു .
ഈ മൌനങ്ങളുടെ കണ്ണികളറുക്കുവാന്‍ -
ഈടറ്റയെന്‍ മനസിനിയാകില്ല .
അണികളുടെയര്‍തഥനകള്‍ കേള്‍ക്കാത്ത ദൂരത്തിലാണ് ,
അകലെ മറയും വെള്ളിവെട്ടമേന്തിയയിടയന്‍ .
ഒരിക്കലും നിന്‍ ഹൃത്തിലെയ്ക്കിറങ്ങിചെല്ലുവനാകാതെ -
ഒടുങ്ങുന്നു എന്നില്‍തന്നെയീയര്‍തഥനകള്‍.
ഒരിക്കലും ഈവ് ലഭിക്കാത്ത -
ഒരു ഭിക്ഷാംദേഹിയുടെ ഒഴിഞ്ഞ ഇരപ്പോട് പോലെ -
ഈഗോ തീര്‍ക്കും ഇടവേളകളില്‍ -
ഈളം ഒഴിയുമെന്‍ മനസ്സ് .