സുകുമാർ അരിക്കുഴ
അലക്കൊഴിഞ്ഞുചിരയ്ക്കാൻ
നേരം കിട്ടുന്നില്ലല്ലോ?
അലമ്പൊഴിഞ്ഞു ഭരിക്കാൻ
നേരം കിട്ടുന്നില്ലല്ലോ?
അഞ്ചാണ്ടിവിടെ വഴക്കുംകൂടി
കട്ടുമുടിക്കാല്ലോ?
പൊതുജനമാകും കഴുതകളിവിടെ
കരഞ്ഞിരുന്നോളും.
അഞ്ചാണ്ടിങ്ങനെ തീരും നേരം
കാലുകൾ നക്കാല്ലോ?
കഴുതക്കാമം കരഞ്ഞുതീർക്കാം
അല്ലാതെന്തുവഴി.
മോക്ഷം
ധർമ്മമെന്തന്നതൊട്ടുംപഠിക്കാതെ
അർത്ഥംപിടുങ്ങി,ക്കാമാർത്തരാകു
മോക്ഷത്തിലെത്തില്ലവർചെന്നുവീണി
നരകക്കുഴീലെന്ന സത്യം മറന്നിടാ!
പെരുമ്പാമ്പ്
അധികാരം ബലഹീനമെങ്കിൽ
ഞാഞ്ഞൂലുകൾ പെരുമ്പാമ്പാകും!
ഭരണമില്ലേൽ
ഭരണത്തിലേറിയാൽ 'മക്കിയാവല്ലി'
ഭരണമില്ലെങ്കിൽവെറും നക്കിമാത്രം.
മാറാശാപം
മാറും പ്രപഞ്ചത്തിനനുസൃതംമാറാത്ത
മർത്ത്യരീ ഭൂമിക്കുശാപം.
എപ്പോഴും മാറ്റമാണനിവാര്യമെന്നത്
നിയതിതൻ നിയമമാണല്ലോ?
ഭിന്നചിന്ത
എന്റെചിന്തപോലെത്തന്നെ നിന്റെചിന്തയാകണം
എന്നചിന്ത,വാശിയാണലമ്പിനുള്ളകാ
രണ്ടുചിന്തയൊന്നുപോലെയായിടാനാസാ
കാര്യമെന്നതുള്ളിൽവന്ന് നല്ലപോലുറയ്ക്കണം.
പടിപ്രണയം
പടിയോടുപ്രണയം പണിപോയികഷ്ടം
പ്രണയിനീം പോയി പടികടന്നപ്പോൾ.
എന്തിനിചെയ്യും ആകെയൊരുഗുലുമാൽ
ആത്മഹത്യയ്ക്കോ ധൈര്യമനിവാര്യം
അതുകൂടിയില്ലേൽ അവിടേയും കഷ്ടം.
ഉറപ്പ്
തട്ടിപ്പറിച്ചതും, തട്ടിച്ചെടുത്തതും,
വെട്ടിപ്പിടിച്ചതും, നേട്ടംതരില്ലടോ.
ഒന്നാംഘട്ടം എന്ന്?
ഘട്ടം ഘട്ടമായ് മദ്യനിരോധനം
കൊണ്ടുവന്നീടുമെന്നധികാരമുള്ളവർ
എന്നാദ്യഘട്ടം തുടങ്ങുമെന്നുള്ളതു
ചക്രവാളംപോലെ നീണ്ടുനീണ്ടങ്ങനെ...