സതീശന്‍ മാടക്കാല്‍
കുന്നിക്കുരു കണ്ടിട്ടുണ്ടോ;
നിങ്ങള്‍, മഞ്ചാടിക്കുരു കേട്ടിട്ടുണ്ടോ...?
കൊത്തങ്കല്ല് കളിച്ചിട്ടുണ്ടോ;
‘ചടുകുടുചടുകുടു’ ചാടീട്ടുണ്ടോ...?
കാലിളകിയബെഞ്ചിലിരുന്ന്,
അക്ഷരമാല പഠിച്ചിട്ടുണ്ടോ...?
ചട്ടം പോയ സ്ലേറ്റില്‍ പിന്നെ,
‘തറ പറ തറ പറ’എഴുതീട്ടുണ്ടോ..?
തുപ്പല് കൊണ്ടും കണ്ണീര്‍ കൊണ്ടും
എഴുതിയതൊക്കെമായ്ച്ചിട്ടുണ്ടോ.. .?
ചൂരല്‍ ചൂട് രുചിച്ചിട്ടുണ്ടോ?
മിന്നാമിന്നിയെ കണ്ടിട്ടുണ്ടോ?
പത്രത്താളില്‍ പട്ടം തീര്‍ത്ത്
കൂട്ടരുമൊത്ത്പറത്തീട്ടുണ്ടോ?
പൂക്കളമെഴുതാന്‍
പൂവുകള്‍ തേടി
കാടും മേടും അലഞ്ഞിട്ടുണ്ടോ?
കാക്കപ്പൂവിന്‍ കണ്ണിലെ കരിമഷി,
വിരല്‍ തൊട്ട്തലോടീട്ടുണ്ടോ?
മണ്ണിലിരുന്നു കളിച്ചിട്ടുണ്ടോ..?
നിങ്ങള്‍,മണ്ണപ്പം ചുട്ടിട്ടുണ്ടോ?
പുളിയന്‍ മാങ്ങ കടിച്ചു മുറിച്ച്
ഉപ്പും കൂട്ടി തിന്നിട്ടുണ്ടോ?
മഴയത്തിറങ്ങി നിന്നിട്ടുണ്ടോ?
മഴയുടെകുളിരിലലിഞ്ഞിട്ടുണ്ടോ?
വെയില്‍ നിന്ന് തിളയ്ക്കുന്നേരം
അയലത്തെകൂട്ടരുമൊത്ത്
തോര്ത്തുമെടുത്ത്കുളത്തിലിറങ് ങി
പരല്‍മീനിനെ പിടിച്ചിട്ടുണ്ടോ?
മുധേവിയെ പടിയിറക്കി,
ശ്രീദേവിയെകുടിയിരുത്തി
നിലവിളക്കിന്‍തിരിതെളിയിച്ച്
സന്ധ്യാനാമംചൊല്ലീട്ടുണ്ടോ?
ചോരുന്നൊരുകൂരയിലെന്നും
ചോരാത്തൊരു ദിക്കും തേടി
മണ്ണെണ്ണവിളക്കുമെടുത്ത്
കര്‍ക്കിടരാവില്‍അലഞ്ഞിട്ടുണ്ടോ ?
എന്തൊരു ചോദ്യം..?
ഇതെന്തൊരു ചോദ്യം...?
നെറ്റി ചുളിക്കും നിങ്ങള്‍,
നെറ്റില്‍ തപ്പും നിങ്ങള്‍...